Aksharathalukal

വില്ലന്റെ പ്രണയം 21♥️

ഷാഹി അവിടെനിന്ന് മുങ്ങി പെട്ടെന്ന് ബ്രേക്ഫാസ്റ്റും ഫുഡും ഉണ്ടാക്കി ബ്രേക്ഫാസ്റ് എടുത്ത് മേശമേൽ വെച്ചു കുളിക്കാൻ കയറി…അവൾ കുളി കഴിഞ്ഞു ഡ്രസ്സ് ചെയ്തു…സമർ വാങ്ങിത്തന്ന ഡ്രെസ്സാണ് അവൾ ഉടുത്തത്….. അതിൽ അവൾ വളരെ സുന്ദരിയായിരുന്നു….അവൾ കണ്ണാടിക്ക് മുന്നിൽ വന്ന് ചൊറുക്ക് നോക്കി…..പിന്നെ പുറത്തേക്കിറങ്ങി……
അവൾ വന്നപ്പോഴേക്കും സമർ ബ്രേക്ഫാസ്റ്റ് ഒക്കെ കഴിച്ചിരുന്നു…അവൾ ബ്രേക്ഫാസ്റ്റ് കഴിച്ചു ഫുഡൊക്കെ ബാഗിൽ എടുത്ത് വെച്ച് പുറത്തേക്കിറങ്ങി…അപ്പോൾ പുറത്ത് സമർ ബുള്ളെറ്റിന്മേൽ നിൽക്കുന്നുണ്ട്….

അവൾക്ക് തന്നെയും ഒപ്പം കൊണ്ട്‌പോയ്ക്കൂടെ ചോദിക്കണം എന്നുണ്ട് പക്ഷെ അവൾ ചോദിക്കാതെ പുറത്തേക്ക് നടന്നു…
“ഹേയ്…”..അവൾ പിന്നിൽ നിന്ന് വിളി കേട്ടു.. അവൾ തിരിഞ്ഞു അവനെ നോക്കി…
“വാ…”..സമർ അവളെ വിളിച്ചു…അവൾ അവന്റെ അടുത്തെത്തി…
“നമുക്കൊന്നിച്ചു പോകാം…”…സമർ പറഞ്ഞു…
“അത് വേണ്ടാ..”…ഞാൻ ഉള്ളിൽ അതിയായ ആഗ്രഹമുണ്ടെങ്കിലും പതിയെ അവനോട് പറഞ്ഞു…
“കയറ്…”..സമർ ബുള്ളറ്റ് സ്റ്റാർട്ടാക്കി… പറഞ്ഞു…ഞാൻ ഒന്ന് മടിച്ചെങ്കിലും പിന്നെ പതിയെ കയറി…അവന്റെ തോളിൽ പിടിച്ചു ഞാൻ വണ്ടിയിൽ കയറി ഇരുന്നു…അവൻ വണ്ടി മുന്നോട്ടെടുത്തു…ഞാൻ ഒരു മായാലോകത്തിലെന്നപോലെ അവന്റെ പിന്നിൽ ഇരുന്നു..അവൻ സ്പീഡ് കുറച്ചാണ് ബുള്ളറ്റ് ഓടിച്ചത്…

കാറ്റ് ഞങ്ങളുടെ മേൽ തത്തിക്കളിച്ചുകൊണ്ടിരുന്നു…സമറിന്റെ മുടിയിഴകളെ കാറ്റ് മെല്ലെ തലോടി…ആ തലോടലിൽ മുടിയിഴകൾ മെല്ലെ പാറിക്കളിച്ചു..ഞാൻ അത് വളരെ രസത്തോടെ നോക്കിക്കണ്ടു…അവന് നല്ല മുടിയുണ്ട് അതുപോലെ നല്ല കട്ടതാടിയും…ഏതൊരു പെണ്ണും അവനെയൊന്ന് നോക്കിപോകും..അത്രയ്ക്ക് ചൊറുക്കാണ് ന്റെ ചെക്കന്…
പറഞ്ഞുതീർന്നില്ല അപ്പോയേക്കും…ദാ ഒരു കുരിപ്പ് അവനെ തന്നെ നോക്കുന്നു…അവളുടെ ഒപ്പം അവളുടെ ചെക്കൻ ഉണ്ട് പക്ഷെ അവൾക്ക് അവൻ മാത്രം പോരാ…അവൾ സമറിനെ കണ്ണ് കൊണ്ട് എറിഞ്ഞുകൊണ്ടിരുന്നു…ഞാൻ പയ്യെ സമർ കാണാതെ കൈ സൈഡിലേക്ക് വീശിയിട്ട് അവളുടെ ശ്രദ്ധ ആകർഷിച്ചു…അവൾ എന്നെ നോക്കി…ഞാൻ എന്റെ കൈ കഴുത്തിന് കുറുകെ വീശിക്കൊണ്ട് കൊന്നുകളയും എന്ന് ദേഷ്യത്തോടെ ആംഗ്യം കാണിച്ചു…മാത്രമല്ല സമറിനെ ചൂണ്ടിയിട്ട് അവൻ എന്റെയാണെന്ന് ആംഗ്യത്തിലൂടെ കാണിച്ചു…അതോടെ അവൾ പിന്മാറി…അവൾ പിന്നെ സമറിന്റെ വഴിക്ക് നോക്കിയത് പോലുമില്ല……

…….ഞാൻ തിരികെ ആ യാത്രയുടെ ആസ്വാദനത്തിലേക്ക് തിരിഞ്ഞു……..ഞങ്ങൾ പെട്ടെന്ന് കോളേജിലെത്തി…കോളേജ് കുറച്ചു ദൂരത്തായിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചു….അവൻ കോളേജിലേക്ക് വണ്ടി കയറ്റി…എല്ലാവരും ഞങ്ങളെ അസൂയയോടെയും അത്ഭുതത്തോടെയും നോക്കി..ഞാൻ അത് വളരെ ആസ്വദിച്ചു..എന്താ ഒരു ഫീൽ…സമർ വണ്ടി പാർക്ക് ചെയ്യുന്ന അവിടെയെത്തിയപ്പോൾ അതാ അനുവും ഗായത്രിയും വായുംപൊളിച്ചു അന്തം വിട്ട് ഞങ്ങളെ നോക്കിനിൽക്കുന്നു…ഞാൻ അവരുടെ നേരെ ഒരു കണ്ണടച്ച് കാണിച്ചുകൊടുത്തു…എനിക്ക് എന്തെന്നറിയില്ല വളരെ സന്തോഷം തോന്നി…ഇത്രയും ദിവസം അവളുമാർ പൊക്കിപറഞ്ഞോണ്ടിരുന്ന ചെക്കനല്ലേ നമ്മളെ ബൈക്കിൽ കോളേജിലേക്ക് കൊണ്ടുവരുന്നത്…എന്താ ഒരു സന്തോഷം…
സമർ വണ്ടി പാർക്ക് ചെയ്തു..ഞാൻ വണ്ടിയിൽ നിന്നിറങ്ങി…അവനും…

“വൈകുന്നേരം കാണാം…”..സമർ എന്നെ നോക്കി പറഞ്ഞിട്ട് പോയി…അപ്പൊ വൈകുന്നേരവും സമറിന്റെ കൂടെ ബൈക്കിൽ വീട്ടിലേക്ക്…എന്റെ മനസ്സിൽ ആയിരം ബൾബുകൾ ഒറ്റയടിക്ക് മിന്നിക്കത്തി…

അനുവും ഗായുവും എന്റെ അടുത്തേക്ക് ഓടി വന്നു…

“അമ്പടി കള്ളീ…”..അനു എന്നെ നുള്ളിക്കൊണ്ട് പറഞ്ഞു…

“ദുഷ്ടാ…”…ഗായുവും തന്നു എനിക്കിട്ട് ഒന്ന്…

“ഞാനിതെന്താ ചെണ്ടയോ…”…ഞാൻ അവരോട് ദേഷ്യം നടിച്ചു ചോദിച്ചു…

“ആ ചെണ്ട തന്നെയാ…”…അനു പറഞ്ഞു…

“എങ്ങനെ ഒപ്പിച്ചെടി അവനെ…”…ഗായു ചോദിച്ചു…

“പറയണോ…”…ഞാൻ ചുമ്മാ ഒരു ജാഡ ഇട്ടു…

“പറഞ്ഞോ ഇല്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും…”..അനു വാശിയോടെ പറഞ്ഞു…

“ഞാനും…”..ഗായുവും അവളെ സപ്പോർട്ട് ചെയ്തു…ഞാൻ അവരെ ഒന്ന് നോക്കി…വല്ലാത്ത ജാതി ജന്തുക്കൾ…

“അങ്ങനെയാണെങ്കി………….. പറഞ്ഞേക്കാം…”..ഞാൻ ഒന്ന് ഫുൾ സ്റ്റോപ്പിട്ട് പറഞ്ഞു…

“പറ…”………അനുവിന് ഒരു ഇരിക്കപ്പൊറുതിയും ഇല്ല…

“ചെക്കന് എന്നോട് മുടിഞ്ഞ പ്രേമമാ…”..ഞാൻ നാണത്തോടെ തലകുനിച്ചു കാലിന്റെ തള്ളവിരൽ കൊണ്ട് നിലത്തൊന്ന് വട്ടം വരച്ചിട്ട് ഒക്കെ പറഞ്ഞു…

“അയ്യാ…അവളുടെ ഒരു നാണം…”…എന്റെ കാട്ടിക്കൂട്ടൽ കണ്ടു ഗായു പറഞ്ഞു…ഞാൻ അവൾക്ക് വളിച്ച ഒരു ചിരി സമ്മാനിച്ചു…
: “ഇന്നലെ നിന്നെയും കൂട്ടി അവൻ എങ്ങോട്ടാ പോയത്…”…അനു ചോദിച്ചു…

“അതോ…”..ഞാൻ ഒന്ന് ആലോചിച്ചു…

“എന്റെ ഡ്രസ്സ് കീറിയില്ലേ…അവൻ എന്നെ ഒരു ടെക്സ്റ്റയിൽ ഷോപ്പിൽ കൊണ്ടുപോയി…എനിക്ക് കൊറേ ഡ്രസ്സ് വാങ്ങി തന്നു…ഞാൻ കൊറേ പറഞ്ഞു…വേണ്ടാ…എനിക്കിതിന്റെ ഒന്നും ആവശ്യമില്ല എന്ന്… പക്ഷെ എവിടെ അവൻ സമ്മതിക്കണ്ടേ…ഒരേ വാശി…മുടിഞ്ഞ പ്രേമം കയറി നിൽക്കുവല്ലേ..ഇത് കണ്ടോ അവൻ വാങ്ങി തന്നതാ…”..ഞാൻ അവർക്ക് എന്റെ ഡ്രസ്സ് കാണിച്ചുകൊടുത്തു…

“കൊള്ളാമല്ലോ…നല്ല പൈസ ഉള്ളതാണല്ലോടി…സൂപ്പർ…”…ഗായു എന്റെ ഡ്രെസ്സിൽ പിടിച്ചു നോക്കിയിട്ട് പറഞ്ഞു…അനുവും ശെരി വച്ചു…

“എന്തായാലും ഭാഗ്യവതി…നല്ല കിടിലൻ ചെക്കനെ അല്ലെ കിട്ടിയെ… എന്തായാലും ട്രീറ്റ് വേണം…”…അനു പറഞ്ഞു…

“അത് വേണം…ശരിയാ…”..ഗായുവും ശരി വെച്ചു…
ഞാനും കൊടുക്കാം എന്ന് പറഞ്ഞു…ഉച്ചക്ക് തരാം എന്ന് പറഞ്ഞു ഞങ്ങൾ ക്ലാസ്സിലേക്ക് നടന്നു…
ക്ലാസ്സിലെത്തി…

“ഡീ…നീ ഒരു കാര്യം അറിഞ്ഞോ…”…അനു എന്നോട് പറഞ്ഞു…

“എന്താ…”………..ഞാൻ അനുവിനോട് ചോദിച്ചു…….

“നിന്നെ ഉപദ്രവിച്ച ആ പെണ്ണില്ലേ….”…….അനു പറഞ്ഞു………….

“ഹാ……ടീന…..”……ഞാൻ മറുപടി കൊടുത്തു…

“അവൾക്കെന്താ….”……..ഗായു അനുവിനോട് ചോദിച്ചു………

“അവൾക്ക് ഇന്നലെ മുട്ടൻ പണിയല്ലേ സമർ കൊടുത്തത്……….”….അനു പറഞ്ഞു…..

“എന്തെ….”………ഞാൻ ആകാംഷയോടെ അനുവിനോട് ചോദിച്ചു……..
ഗായു എന്തുപറ്റിയെന്നറിയാൻ ഞങ്ങളുടെ അടുത്തേക്ക് നീങ്ങിയിരുന്നു….

“അവളുടെ കയ്യിലെ എല്ല് ഇനിയൊന്നും പൊട്ടാനില്ല……..”….അനു പറഞ്ഞു…

“എന്ത്………..”………ഞാൻ അന്തംവിട്ട് ചോദിച്ചു….
സമർ അവളുടെ കയ്യിൽ വേദനിപ്പിച്ചിട്ടുണ്ട് എന്നറിയാമായിരുന്നു പക്ഷെ ഒരു കൈ പൊട്ടിക്കാനുള്ള തരത്തിലൊന്നും അവൻ അവിടെ ഒന്നും കാണിച്ചു കണ്ടതൊന്നും ഇല്ല…ആ ചെക്കന് നല്ലപ്പോലെ അടികിട്ടിയിട്ടുണ്ട് അത് മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ……ശരിക്കും അതെനിക്കൊരു ഷോക്ക് ആയിരുന്നു……..

“അതേടീ……. നമ്മുടെ നേരെ ഇരിക്കുന്ന ഈ കൈതണ്ട അവൻ ഒടിച്ചിട്ട് 7 എന്ന ഷെയ്പ്പിൽ ആയിരുന്നു…….ഒരൊറ്റ എല്ലും പൊട്ടാൻ ബാക്കി ഇല്ലായിരുന്നു……ഞരമ്പുകൾ ഒക്കെ തൂങ്ങി കിടക്കുക ആയിരുന്നു എന്നാണ് പറഞ്ഞു കേട്ടത്………”……അനു പറഞ്ഞു…

“നിന്നോടാരാ ഇതൊക്കെ പറഞ്ഞെ….”……ഗായു അവളോട് ചോദിച്ചു……..

“ആ സീനിയേയ്സിലെ ഒരു ചേട്ടനാ……”…..അനു പറഞ്ഞു……..

“അതെന്തായാലും കലക്കി…അവൾക്കൊണ് കൊടുക്കാൻ ഞാനും കരുതിയതാ…പക്ഷെ ഇത്രയ്‌ക്കൊന്നും വേണ്ടില്ലായിരുന്നു….”……ഗായു പറഞ്ഞു….
അത് തന്നെയായിരുന്നു എന്റെ മനസ്സിലും…അവൾക്കിട്ട് രണ്ടെണ്ണം കൊടുക്കണം എന്ന് ഞാനും മനസ്സിൽ ഒരുപാട് മോഹിച്ചതാ…പക്ഷെ ഇത്രയ്‌ക്കൊന്നും…….”അത് മാത്രമല്ല….ഇടയിൽ കയറി ഒരുത്തൻ തല്ലാൻ വന്നില്ലേ….”……..അനു പറഞ്ഞു…….
“ഹാ…..”…..ഗായു മറുപടി കൊടുത്തു……..

“അവന്റെ വായിൽ ഒറ്റപല്ലുപോലും ബാക്കി ഇല്ലാ…..ഒക്കെ ഇടിച്ചു തെറിപ്പിച്ചു കളഞ്ഞു…….”……അനു പറഞ്ഞുകൊണ്ടിരുന്നു….

“ഓഹ്….”…..ഗായുവും ഞാനും മൂളിക്കൊടുത്തു……

“അവനെ സമർ നമ്മുടെ ഗാർഡനിന്റെ വേലിയിന്മേൽക്ക് അല്ലെ വലിച്ചെറിഞ്ഞത്…..അവനെ അവിടെ നിന്ന് ഊരിയെടുക്കാൻ രണ്ടുമൂന്ന് മണിക്കൂർ വേണ്ടി വന്നൂത്രെ…”……അനു പറഞ്ഞു……സമറിന്റെ ക്രൂരതയിൽ എനിക്കും ഗായുവിനും ഒന്ന് മൂളിക്കൊടുക്കാൻ പോലും ഭയം വന്നു….

“അവനും ഉണ്ട്….ആറേഴു സ്ഥലത്ത് പൊട്ടലും മുറിവുകളും….അവനും ഈ അടുത്ത കാലത്തൊന്നും ഹോസ്പിറ്റലിന് പുറം കാണില്ല…..”….അനു പറഞ്ഞുനിർത്തി………

“അല്ല…അപ്പൊ ഇവരൊന്നും സമറിനെതിരെ കേസ് കൊടുക്കില്ലേ…..”……ഗായു സംശയം പ്രകടിപ്പിച്ചു…..
ഞാൻ അവരുടെ അടുത്തേക്ക് നോക്കി….അവനെതിരെ കേസ് എടുക്കുമോ എന്ന പേടി എന്നെയും കവർന്നു…..

“എന്തിന് കേസെടുക്കാൻ…..ഇവളെ റാഗ് ചെയ്യാൻ നോക്കിയിട്ടല്ലേ……”…അനു എന്നെ ചൂണ്ടി പറഞ്ഞു……ഞാൻ അവളെ നോക്കി…

“അവനെതിരെ കേസ് കൊടുത്താൽ അവന് ഇവളെ റാഗ് ചെയ്യാൻ നോക്കിയതുകൊണ്ടാണ് തല്ലിയത് എന്ന് പറഞ്ഞാൽ മതി….അവനെതിരെ കേസും ഉണ്ടാകില്ല പുറമെ അവർക്കെതിരെ ഒരു കേസും കിട്ടിക്കോളും……”….അനു പറഞ്ഞു…..അനുവിന്റെ ആ വാക്കുകൾ എന്നിൽ കുറെ ആശ്വാസം പകർന്നു…….

പക്ഷെ എന്റെ മനസ്സ് എന്റെ കയ്യിൽ അല്ലായിരുന്നു…സമർ കാണിച്ച ക്രൂരത……ഒരു ഭാഗത്ത് നിന്നു നോക്കുമ്പോൾ അത് എന്നെ ഉപദ്രവിക്കാൻ നോക്കിയതുകൊണ്ടാണ് എനിക്കുവേണ്ടിയാണ് അവൻ അങ്ങനെയൊക്കെ ചെയ്തത് എന്നോർക്കുമ്പോൾ ഒരു സന്തോഷം കിട്ടുന്നുണ്ട്…പക്ഷെ ഇത്ര ക്രൂരമായ ശിക്ഷ…അതും അവൻ അത്രയ്ക്ക് വലിയ ശിക്ഷയാണ് കൊടുക്കുന്നത് എന്ന് തോന്നുകപോലും ചെയ്യാതെ……അത് ഓർക്കുമ്പോൾ മനസ്സിൽ കൂടി ഒരു പേടിയും വിറയലും കടന്നു വരുന്നു……..പക്ഷെ തന്നോട് അവൻ….ഒരിക്കൽപോലും വേദനിപ്പിച്ചിട്ടില്ല…അത് മനസ്സിനെയായാലും ശരീരത്തെയായാലും……ഒരു തവണ കാണിച്ച കുറുമ്പ് തനിക്ക് വിഷമമായി എന്ന് തോന്നിയ നിമിഷം അവൻ വന്നു എന്നിൽ സന്തോഷം വീണ്ടും നിറയ്ക്കാൻ……അങ്ങനെയുള്ള അവൻ……..

സമർ അവളുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായി നിന്നു……..ക്ലാസിലെ ടീച്ചറിന്റെ അറുബോറൻ ക്ലാസും ഫ്രണ്ട്സുമായി ഉള്ള ചളിയടിയുമൊക്കെ ആയി ഉച്ച പെട്ടെന്ന് ആയി…അനുവും ഗായുവും ഞാനും കൂടെ ക്യാന്റീനിലേക്ക് നടന്നു…
“എന്താ മോളെ ട്രീറ്റ്…”……………അനു ചോദിച്ചു…

“എന്ത് പണ്ടാരം വേണേലും വാങ്ങി തരാം…നീ ഒന്ന് അടങ്ങ്…”………..ഞാൻ പറഞ്ഞു…….

“ഓ……….തമ്പ്രാട്ടി….”……അനു എനിക്ക് എന്നോട് ചിറികോട്ടി……..

ഞാൻ മുഷ്ടിചുരുട്ടി പിടിച്ചിട്ട് നല്ല ഇടി കിട്ടും എന്ന് കാണിച്ചു….ഗായു അതുകണ്ട് ചിരിച്ചു….

……ഞങ്ങൾ ഓരോന്ന് പറഞ്ഞുകൊണ്ട് ക്യാന്റീനിലെത്തി…….

“ബിരിയാണി ആക്കാം ഇന്ന്…..”…..എന്നുപറഞ്ഞുകൊണ്ട് അനു ക്യാന്റീനിന്റെ ഉള്ളിൽ കയറി….

ഞാനും ഗായുവും അവളുടെ പോക്ക് നോക്കി ചിരിച്ചു…..

“ഇതെന്ത് സാധനമാടീ……”…ഗായു എന്നോട് ചിരിച്ചുകൊണ്ട് ചോദിച്ചു…..

“തമ്പുരാനറിയാം……..”…എന്ന് പറഞ്ഞു ഞാൻ കൈ മലർത്തി………..

…….ഉള്ളിലേക്ക് പോയ അനു അതാ അതിനേക്കാൾ സ്പീഡിൽ പുറത്തേക്ക് വരുന്നു……….

“എന്താടി….നിനക്ക് അവർ ബിരിയാണി തരൂലാന്ന് പറഞ്ഞോ……”……ഗായു ചിരിച്ചുകൊണ്ട് പറഞ്ഞു……

“ഇവൾ തരാൻ വിചാരിച്ച ബിരിയാണി വേറെ ഒരാൾ കൊണ്ടുപോയി….”……അനു എന്നെ നോക്കിക്കൊണ്ട് പറഞ്ഞു…….

“എന്ത്…….?..”…..എനിക്ക് ഒന്നും മനസ്സിലായില്ല….

“ഉള്ളിലേക്ക് പോയി നോക്ക്…….”…….അനു എന്നോട് പറഞ്ഞു…….

ഞാനും ഗായുവും കൂടി ഉള്ളിലേക്ക് കയറി…….അവിടെ കണ്ട കാഴ്ച…….അത് എന്റെ ഹൃദയം തകർത്തു…….എന്റെ തല പൊട്ടിപ്പിളരുന്നത് പോലെ തോന്നി…….

അവിടെ………സമറും വേറെ ഒരു പെണ്ണും…..കാന്റീനിൽ……എന്റെ കണ്ണിൽ നിന്ന് അറിയാതെ കണ്ണുനീർ തുള്ളി പൊടിഞ്ഞു വീണു…….

“ഈ ബിരിയാണി തിന്നാൻ നിനക്ക് യോഗമില്ലാതായി മോളേ……”….ഉള്ളിലേക്ക് വന്ന അനു എന്നോട് പറഞ്ഞു…..

അത് എന്റെ സങ്കടം കൂട്ടി…..കണ്ണിൽ നിന്ന് വന്നുകൊണ്ടിരുന്ന കണ്ണുനീർ തുള്ളികളെ തുടച്ചുകൊണ്ട് ഞാൻ ക്യാന്റീനിന് പുറത്തേക്ക് നടന്നു……ഞാൻ വേഗം ക്ലാസ്സിലേക്ക് നടന്നു…..എന്നെ അത് ആകെ തകർത്തുകളഞ്ഞു……

“എടീ…..ഒരുമാതിരി ചേമ്പിലെ സ്വഭാവം കാണിക്കരുത്…..”…..ഗായു അനുവിനോട് പറഞ്ഞു……

“എന്തേ……”…..അനു ഗായുവിനോട് ചോദിച്ചു…..

“നിനക്ക് അവനെ നോട്ടമുണ്ടായിരുന്നു എന്ന് കരുതി ഒരുമാതിരി കോപ്പിലെ ചെല അവളോട് ചിലക്കരുത്………അവൾ എന്തൊക്കെയാണേലും നമ്മുടെ ബെസ്റ്റ് ഫ്രണ്ട് ആണ്……… അവളെ പോലൊരു പാവം കുറുമ്പിയെ ഫ്രണ്ടായി കിട്ടാൻ നമ്മൾ നൂറുജന്മം ജനിക്കണം…….”……ഗായു അതുപറഞ്ഞു ക്ലാസ്സിലേക്ക് നടന്നു…….

ക്ലാസ്സിലെത്തിയപ്പോൾ പാവം ഷാഹിയുണ്ട് ബെഞ്ചിൽ മുഖം കുനിഞ്ഞു കിടക്കുന്നു…….ഷാഹിക്ക് ഒരുപാട് സങ്കടം ആയിരുന്നു……അവൾ ഒരിക്കലും ആഗ്രഹിക്കാത്ത കാഴ്ചയായിരുന്നു അവൾ കണ്ടത്……സമറിന്റെ കൂടെ വേറെ ഒരു പെണ്ണിനെ അവൾക്ക് ചിന്തിക്കാൻ പോലുമാകില്ലയിരുന്നു…… ആ അവൾക്ക്……അവൻ ഒരിക്കൽ പോലും ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കിൽ പോലും അവന് അവളെ ഇഷ്ടമാണ് എന്നൊരു തോന്നൽ അവൾക്കുണ്ടായിരുന്നു….. അതാണ് അവളെ ഏറ്റവും കൂടുതൽ വേട്ടയാടിയത്……..അവൾ ശബ്ദമുണ്ടാക്കാതെ കരഞ്ഞുകൊണ്ടിരുന്നു…. അവളുടെ കണ്ണുനീർത്തുള്ളികളാൽ ആ ബെഞ്ച് നനഞ്ഞു….

ഗായു ഷാഹിയുടെ അടുത്തേക്ക് ചെന്നു….അവളുടെ തലയിൽ തലോടി…..ഷാഹി മെല്ലെ മുഖമുയർത്തി അവളുടെ മുഖത്തേക്ക് നോക്കി….ഗായുവിന് ആ കാഴ്ച സഹിക്കാനായില്ല……കരഞ്ഞുകണ്ണുകലങ്ങി നിൽക്കുന്ന പാവം ഷാഹി…..സാരമില്ലെടി എന്ന് പറഞ്ഞു ഗായു അവളെ കെട്ടിപ്പിടിച്ചു……

ഷാഹി അവളുടെ നെഞ്ചിലേക്ക് വീണു….ഒച്ചവെക്കാതെ കരഞ്ഞു…..ഗായു അവളുടെ തലയിലും പുറത്തും തലോടി……ഗായുവിന് അവൾ കരയുന്നത് സഹിക്കുന്നില്ലായിരുന്നു……ആരോടും ഒന്നിനും പോവാത്ത പഞ്ചപാവം ആയിരുന്നു ഷാഹി….അവളുടെ കുറുമ്പുകൾ അവർ രണ്ടുപേരുടെ അടുത്ത് മാത്രമേ പുറത്തെടുത്തിരുന്നുള്ളൂ…..അവളുടെ ഓരോ കുറുമ്പുകളും അവൾ കുറുമ്പ് കാട്ടുമ്പോളുള്ള അവളുടെ കാട്ടിക്കൂട്ടലും ഒക്കെ ഗായുവിന് വളരെ പ്രിയങ്കരമായിരുന്നു……ഗായു അവളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു…….അവൾക്ക് വന്ന ഒരു സങ്കടം അവൾക്ക് താങ്ങാൻ പറ്റുന്നില്ലായിരുന്നു……

“കരയല്ലെടി ഷാഹിക്കുട്ടി……..നമ്മൾക്ക് ഇത്രയേ വിധിച്ചിട്ടുള്ളൂ എന്ന് കരുതിയാ മതി….”……എന്ന് പറഞ്ഞുകൊണ്ട് ഗായു അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു……

“സോറി……”……ശബ്ദം കേട്ട ഭാഗത്തേക്ക് ഗായുവും പതിയെ ഷാഹിയും നോക്കി…..അനുവായിരുന്നു അത്…….

“ഞാൻ ചുമ്മാ കളിയായി പറഞ്ഞതാ…..ക്ഷമിക്കെടി….സോറി…..”…..അനു ഷാഹിയോട് കൈകൾ കൂപ്പിക്കൊണ്ട് പറഞ്ഞു…….

ഷാഹി ആ കൈകൾ കൂപ്പുന്നത് തള്ളി മാറ്റിയിട്ട് അനുവിനെ കെട്ടിപ്പിടിച്ചു….അനു അവളെയും…….

“സാരമില്ല…….ഇനി കരയല്ലേ……”….അനു അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് പറഞ്ഞു…….

“അവൻ ഒരു ലോലനാണ്……ഒരു പെണ്ണുപിടിയൻ…… നമ്മൾ എന്തായാലും നേരത്തെ അറിഞ്ഞതുകൊണ്ട് രക്ഷപ്പെട്ടു……സാരമില്ല……”……അനു പറഞ്ഞു……..

ഷാഹിയുടെ കരച്ചിൽ കുറഞ്ഞു വന്നു…..പതിയെ അതുനിന്നു…..

അനു ഷാഹിയുടെ മുഖം കൈകളിൽ എടുത്തിട്ട്

“നിന്നെ കല്യാണം കഴിക്കാൻ ഒരു അതിസുന്ദരനായ രാജകുമാരൻ വരും….ഇവനൊക്കെ എന്ത്…..പോവാൻ പറ…….”……..അനു അവളോട് പറഞ്ഞു……അത് കേട്ട് ഷാഹിക്ക് ചെറിയ ചിരി വന്നു…..

“അവളുടെ ഒരു കള്ളച്ചിരി……”…..അനു അതും പറഞ്ഞുകൊണ്ട് ഷാഹിയെ ഇക്കിളിയാക്കി….ഗായുവും അതിൽ പങ്കുചേർന്നു…..ഷാഹി ചിരിച്ചു…….വിഷമം ഉള്ളിൽ മറച്ചുപിടിച്ചുകൊണ്ട്………..

ഷാഹിക്ക് പിന്നെ ഒന്നിലും ഒരു ശ്രദ്ധ വന്നില്ല…..അവളുടെ ചിന്ത മുഴുവൻ കണ്ട കാഴ്ചയിലായിരുന്നു……..അല്ലെങ്കി അവനെ താൻ എന്തിനാ പഴിചാരുന്നെ….എല്ലാം സ്വയം കരുതിയത് ഞാനല്ലേ….അവൻ ഒരിക്കലെങ്കിലും ഇഷ്ടമാണെന്ന് എന്നോട് പറഞ്ഞോ….അവന് തന്നോട് ഇഷ്ടമാണെന്ന് കരുതി….അവൻ ഡ്രസ്സ് വാങ്ങി തന്നപ്പോൾ എന്നോടുള്ള പ്രണയം കൊണ്ടാണെന്ന് കരുതി….എല്ലാം ഞാനല്ലേ കരുതിയത്……അവൻ എന്ത് തെറ്റ് ചെയ്തു……..അല്ലെങ്കിലും അവൻ എങ്ങനെ ഒരു ഗതിക്കും വഴിയില്ലാത്ത എന്നെ പ്രേമിക്കും…..എല്ലാം എന്റെ ചിന്ത വരുത്തി വെച്ച വിനകൾ അല്ലെ…….മാറേണ്ടത് അവനല്ല……ഞാനല്ലേ……..മാറണം…….

ക്ലാസ് വിട്ടു അവൾ വീട്ടിലേക്ക് പോകാൻ ഒരുങ്ങി….അവൾ നടന്ന് സമർ വണ്ടി പാർക്ക് ചെയ്ത അവിടെ എത്താനായപ്പോൾ അതാ സമർ അവളെയും കൊണ്ട് ബൈക്കിന്മേൽ പോകുന്നു……



അവളുടെ ഉള്ളിൽ വീണ്ടും സങ്കടങ്ങളുടെ പെരുമഴ പെയ്യാൻ തുടങ്ങി……വീണ്ടും ഉറവ പൊട്ടിയതുപോലെ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ വീഴാൻ തുടങ്ങി…..അവൾ അത് കൈകൊണ്ട് തുടച്ചു ബസ് സ്റ്റോപ്പിലേക്ക് നടന്നു……അവളുടെ ഹൃദയം വെട്ടിപ്പൊളിച്ച പോലെ അവൾക്ക് വേദനിക്കാൻ തുടങ്ങി……സമറിനെ കുറിച്ചുള്ള ചിന്തകൾ അവളെ വേട്ടയാടി തുടങ്ങി……അവനെ താൻ എത്ര മോഹിച്ചു….പടച്ചോനെ നിങ്ങളോട് അവന് വേണ്ടി ഞാൻ ഒരുപാട് ഇരന്നതല്ലേ…. എന്നോട് ഈ ചതി വേണ്ടായിരുന്നു……വീട്ടിലേക്കുള്ള ബസ് പിടിക്കുമ്പോഴും ബസിൽ കയറി വീട്ടിലേക്ക് എത്തുമ്പോഴും ബസ് സ്റ്റോപ്പിൽ നടന്ന് വീട്ടിലേക്ക് കയറുമ്പോഴും സമറും സമറിന്റെ കൂടെ കണ്ട പെണ്ണും അവളുടെ കണ്ണിൽ നിന്ന് പോയില്ല…

അവൾ കുളിക്കാൻ കയറി….ഷവറിന്റെ അടിയിൽ അവൾ നിന്നു ഒന്നും ചെയ്യാതെ കുറെ നേരം….അവളുടെ തലയിലൂടെ വെള്ളം വീണുകൊണ്ടിരുന്നു…….അവളുടെ ശരീരമാകെ നനഞ്ഞു….പക്ഷെ ആ നനവിന് അവളുടെ ഉള്ളിലെ ചൂട് കളയാനായില്ല…….അവളുടെ ഉള്ളിൽ ചൂട് പിടിച്ചുകൊണ്ടിരുന്നു…..




തുടരും..... ♥️



വില്ലന്റെ പ്രണയം 22♥️

വില്ലന്റെ പ്രണയം 22♥️

4.5
18846

അവൾക്ക് സമർ നഷ്ടപ്പെടുന്നത് സഹിക്കാനായില്ല….അവൾ അവനെ അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു……..തനിക്ക് ഒരിക്കലും അർഹിക്കാത്ത ഒരു ആഗ്രഹമാണ് അത് എന്ന് അവൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു…..പക്ഷെ തലച്ചോറിന് മനസ്സിലായത് അവളുടെ ഹൃദയത്തെ പറഞ്ഞു മനസ്സിലാക്കിപ്പിക്കാൻ അവൾക്ക് സാധിച്ചില്ല……അതിന് സാധിക്കാതെ അവൾ സങ്കടത്തിന് അടിമപ്പെട്ടു കൊണ്ടിരുന്നു……അവളുടെ കണ്ണിൽ നിന്ന് വെള്ളം പൊടിഞ്ഞു……അവൾ അത്രയും നേരം അടക്കി പിടിച്ച സങ്കടം മുഴുവൻ പുറത്തുവന്നു……അവൾ കരഞ്ഞു……..മലവെള്ളപ്പാച്ചിലുപോലെ വന്ന അവളുടെ കണ്ണുനീരിനെ അവൾ തുടയ്ക്കാൻ നിന്നില്ല……തുടച്ചാൽ പിന്നെയും പിന്ന