വില്ലന്റെ പ്രണയം 23♥️
“എന്റെ ചൊറുക്ക് നോക്കി നിൽക്കാതെ ചോദിച്ചതിന് ഉത്തരം പറ…..”…പ്രിൻസി ദേഷ്യത്തോടെ പറഞ്ഞു…..
സമർ കൈകെട്ടിയത് താഴ്ത്തി….
“എനിക്ക് കൊഴുപ്പ് കുറച്ചു കൂടുതൽ തന്നെയാ സാറേ…..അത് ഞാൻ തന്തയ്ക്ക് പിറന്നതുകൊണ്ടാണ്…..”……സമർ പ്രിന്സിയുടെ മുഖത്തുനോക്കി പറഞ്ഞു……
“സമർ……..”…..പ്രിൻസി അവനെ ദേഷ്യത്തോടെ വിളിച്ചു…….സമർ മിണ്ടാതെ അയാളെ നോക്കി നിന്നു…..
“നീ ഇപ്പൊ നോവിച്ചു വിട്ടത് തിരിഞ്ഞുകൊത്തുന്ന നല്ല വിഷമുള്ള പാമ്പുകളെയാണ്…….”…..പ്രിൻസി സമറിന് മുന്നറിയിപ്പ് നൽകി…….
“അവരുടെ വിഷം എനിക്ക് എൽക്കില്ല…….”……സമർ പറഞ്ഞു……..
പ്രിൻസി ചോദ്യഭാവത്തോടെ അവനെ നോക്കി……..
“അവരേക്കാൾ വിഷമാണ് എന്റെയുള്ളിൽ……”…….ഒരു പൈശാചികമായ ഭാവത്തോടെ സമർ പറഞ്ഞു…….അതുകണ്ട് പ്രിൻസി ഭയന്നു……
“ഒരു കേന്ദ്രമന്ത്രി നിന്റെ രക്ഷയ്ക്ക് ഉള്ളതിന്റെ അഹങ്കാരമാണോ…..”……പ്രിൻസി പരിഹാസത്തോടെ ചോദിച്ചു……..
“അല്ലാ…..”……സമർ മറുപടി നൽകി………
“പിന്നെ…….?…”….പ്രിൻസി തിരിച്ചു ചോദിച്ചു…….
“അതൊന്ന് തിരിച്ചു ചിന്തിച്ചാൽ മതി…….”…..ഇത്രയും പറഞ്ഞു സമർ അവിടെ നിന്ന് ഇറങ്ങി…..പ്രിൻസിപ്പൽ ഒരു പേടിയോടെ അവൻ പറഞ്ഞതിന്റെ പൊരുൾ ഓർത്തെടുത്തു……
സമർ ക്ലാസ്സിലേക്ക് നടന്നു…….ക്ലാസ് തുടങ്ങിയിരുന്നു……മാലിനി മിസ്സ് ക്ലാസ്സിലേക്ക് വന്ന് സ്വയം പരിചയപ്പെടുത്തിയതിനുശേഷം ഓരോരുത്തരോടും അവരെ സ്വയം അഭിസംബോധന ചെയ്യാൻ വേണ്ടി മുന്നിലെ മൈക്കിലേക്ക് വിളിച്ചുകൊണ്ടിരുന്നു….
ഓരോരുത്തരും അവരുടെ പേരും വിവരങ്ങളുമൊക്കെ പങ്കുവെച്ചുകൊണ്ട് ഇരുന്നു….
“മേ ഐ കം ഇൻ…..”…….സമർ തന്റെ ഗംഭീര്യമുള്ള സൗണ്ടിൽ മാലിനിയോട് ചോദിച്ചു………
“ഈ ക്ലാസ്സിലെയാണോ……”…….മാലിനി അവനോട് ചോദിച്ചു………
“യാ…….”…….അവൻ തലയാട്ടിക്കൊണ്ട് മറുപടി നൽകി…………
“ആദ്യദിവസം തന്നെ നേരത്തെയാണല്ലോ…….ഐ വാണ്ട് യൂ ടു ബി ഓൺ ടൈം ഇൻ മൈ ക്ലാസ്……..”……..മാലിനി അവനോട് പറഞ്ഞു……..
“പ്രിൻസിപ്പൽ വിളിപ്പിച്ചിരുന്നു…..അതാ ലേറ്റ് ആയത്……..”……സമർ പറഞ്ഞു………
“ഓക്കേ…..കം ആൻഡ് ടേക്ക് യുവർ സീറ്റ്…….”…….മാലിനി അവന് അകത്തേക്ക് വരാൻ നിർദ്ദേശം കൊടുത്തു……
സമർ അകത്തേക്ക് വന്നു…..അവിടെയുള്ളവരിൽ ഭൂരിഭാഗം ആളുകൾക്കും അവനെ അറിയാമായിരുന്നു……എല്ലാവരും അവനെ പേടിയോടെ നോക്കി………പക്ഷെ അവന്റെ സൗന്ദര്യം ആസ്വദിക്കാനും ചിലർ അവിടെയുണ്ടായിരുന്നു…..
സമർ വിദ്യാർത്ഥികളുടെ ഇടയിലേക്ക് നടന്നു…….അവരുടെ ഇടയിൽ അവൻ ആനിയെ കണ്ടു……..അവൾ അവനെ നോക്കി പുഞ്ചിരിച്ചു……..അവനും അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു…….
അവൻ ഒരു സീറ്റിനായി പരതി…..പക്ഷെ അവനെ കാണുന്നവർ ഒന്നും നീങ്ങികൊടുക്കാൻ നിന്നില്ല……നാലാമത്തെ വരിയിൽ എത്തിയപ്പോൾ ഒരാൾ അവന് പെട്ടെന്ന് സ്ഥലം കൊടുത്തു…..നീങ്ങിയിരുന്ന് സമറിന് സ്ഥലം കൊടുത്തു……സമർ അവിടെ ഇരുന്നു…….
“ഹായ്….. ഞാൻ കാർത്തി…..”…….സ്ഥലം കൊടുത്തവൻ സമറിന് കൈനീട്ടിക്കൊണ്ട് പറഞ്ഞു……
“സമർ……”…..ഷേക്ക് ഹാൻഡ് സ്വീകരിച്ചിട്ട് പറഞ്ഞു…….
കാർത്തിയുടെ അപ്പുറത്ത് ഇരുന്നവനും സമറിന് നേരെ കൈനീട്ടി……
“ജോണി……”…….അവൻ പേര് വെളിപ്പെടുത്തി………
“സമർ………”…..സമർ കൈകൊടുത്തിട്ട് പറഞ്ഞു……
“യു ഡിഡ് എ ഗ്രേറ്റ് വർക്ക്…….(നീ ഇന്ന് ചെയ്തത് വലിയൊരു കാര്യമാണ്…)……”……..കാർത്തി എന്നോട് പറഞ്ഞു…….
ഞാൻ അതിനൊരു പുഞ്ചിരി സമ്മാനിച്ചു……..
“അടിച്ചവന്മാരുടെ അണ്ഡം കലക്കിയല്ലേ………”……ജോണിയും എന്നെ സപ്പോർട്ട് ചെയ്ത് പറഞ്ഞു………
അവന്റെ ആ ഡയലോഗ് കേട്ട് എനിക്ക് ചിരി വന്നു……
“നെക്സ്റ്റ്……..”……മാലിനി മിസ്സിന്റെ ശബ്ദം ഞങ്ങളിലേക്ക് വന്നു…….ആനിയായിരുന്നു അടുത്തത് അഭിസംബോധന ചെയ്യേണ്ടിയിരുന്നത്…….അവൾ മുന്നിലേക്ക് നടന്നു…..മൈക്ക് പോയിന്റിൽ എത്തി…….
“ഹലോ…. ഞാൻ ആനി…….കേരളത്തിലാണ് വീട്…..എറണാകുളം……പഠിച്ചതൊക്കെ കേരളത്തിൽ ആണ്…… ആദ്യമായിട്ടാണ് കേരളത്തിന് പുറത്ത്….പപ്പ ബിസിനസ്മാൻ ആണ്….. മമ്മ വീട്ടമ്മയും…….താങ്ക്യൂ……”…..അവൾ സീറ്റിൽ വന്നിരുന്നു……..
ഓരോരുത്തരായി പോയിക്കൊണ്ടിരുന്നു…..അവരെ കുറിച്ചു പറഞ്ഞുകൊണ്ടിരുന്നു…….
“ഞാൻ ജോണി………കോട്ടയം ആണ് വീട്……..പപ്പ പ്ലാന്റർ ആണ്…….. മമ്മ അധ്യാപികയും…….”…….ജോണി പറഞ്ഞിട്ട് വന്നിരുന്നു…….
“ഹായ്….ഞാൻ കാർത്തി……തൃശൂർ ആണ് സ്ഥലം……അച്ഛന് ചെറിയൊരു കടയുണ്ട് അമ്മ വീട്ടമ്മയും…….”…….കാർത്തിയും പറഞ്ഞിട്ട് വന്നിരുന്നു……
അടുത്തത് സമറിന്റെ ഊഴം…….സമർ എണീറ്റു….. എല്ലാവരും അവനെ നോക്കി……..ചിലർ പേടിയോടെ……..ചിലർ ആരാധനയോടെ………ആരും ഒരു ഒച്ചയും ഉണ്ടാക്കിയില്ല……..നിശബ്ദത അവിടെ നിറഞ്ഞു നിന്നു…….സമർ മൈക്ക് പോയിന്റിലേക് നടന്ന് എത്തുന്നത് വരെ…….സമർ മൈക് പോയിന്റിലെത്തി……എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു………എല്ലാവരും ആ ചിരിയിൽ അലിഞ്ഞു വീണു……..അവരിലെ പേടിയൊക്കെ കുറഞ്ഞു…….
“ഹായ് ഗയ്സ്……ഐയാം സമർ……..”……സമർ അവന്റെ ഗംഭീര്യമുള്ള ശബ്ദത്തിൽ പറഞ്ഞു……..ആ വാക്കുകൾ അവരിൽ മുഴങ്ങി കേട്ടു……
“ഓഹ്……..അപ്പൊ നീയാണല്ലേ സമർ………”…….മാലിനി ഇടയിൽ കയറി പറഞ്ഞു…….
സമർ അതെയെന്ന് തലകുലുക്കി……….
“നീയല്ലേ അർജുനെയും ഗ്യാങ്ങിനെയും തല്ലിയത്…….”…….മാലിനി ചോദിച്ചു…….
സമർ അതെയെന്ന് തലകുലുക്കി………
“നിനക്കെന്താ പേടിയില്ലേ…… അവരൊക്കെ ആരാണെന്നാ നിന്റെ വിചാരം…….”……മാലിനി സമറിനോട് ചോദിച്ചു…….
സമർ അതിനൊന്നും മറുപടി പറഞ്ഞില്ല…..
“ഡാ……അവരൊക്കെ വിചാരിച്ചാൽ നിന്നെ നാളെത്തന്നെ ഇവിടെ കൊന്ന് കെട്ടി തൂക്കും…….”…..മാലിനി പറഞ്ഞു……
അത് കേട്ടപ്പോൾ സമർ ഒന്ന് ചിരിച്ചു…….
“നീയെന്താ ചിരിക്കുന്നെ……”…..മാലിനി ചോദിച്ചു…….
“ഒന്നുമില്ല………”…..സമർ പറഞ്ഞു……..
“നീ പറ……. ഞാൻ എന്താ ചിരിക്കാൻ വേണ്ടി പറഞ്ഞത് എന്നൊന്ന് അറിയണമല്ലോ……..”…..മാലിനി അവനോട് കൊമ്പുകോർക്കാൻ തന്നെ തീരുമാനിച്ചു…….
“ടീച്ചർ ചോദിച്ചില്ലേ…….പേടിയെക്കുറിച്ച്…….”…..സമർ പറഞ്ഞു……..
മാലിനി അതെയെന്ന് തലയാട്ടി……..
“എനിക്ക് പേടിയുണ്ട്……… നല്ലപോലെ പേടിയുണ്ട്………… ഒരു തെറ്റ് ചെയ്യുമ്പോൾ……..എന്റെ കണ്മുന്നിൽ വെച്ച് ഒരാൾ ഒരു തെറ്റ് ചെയ്യുന്നത് കണ്ടിട്ട് അത് തടുക്കാതിരിക്കുമ്പോൾ……..എനിക്ക് പേടിയുണ്ട്……. നല്ല പേടിയുണ്ട്……..”……….സമർ പറഞ്ഞു……..
മാലിനി അത് കേട്ടു…… അതിലെ സത്യം അവൾ ഉൾക്കൊണ്ടു പക്ഷെ യാഥാർഥ്യം………
“നീ പറഞ്ഞതൊക്കെ ശരിയാ……..പക്ഷെ അവന്മാരുടെ തന്തമാർ ആരാണെന്നാ വിചാരം…….പൈസകൊണ്ട് അമ്മാനമാടുന്നവരാ…….സമൂഹത്തിൽ വലിയ പവർ ഉള്ളവരാ……… നിന്നെ അവർ കൊന്ന് കഴുവേറ്റും…..”…..മാലിനി അവന് വാണിംഗ് കൊടുത്തു……..
“ഈ കാര്യം പറഞ്ഞു അവന്മാരുടെ തന്തമാർ വന്നാൽ അവരെയും തല്ലും…….”………സമറിലെ വില്ലനിസം ഓൺ ആയി…….
അവൻ പറഞ്ഞത് കേട്ട് മാലിനിയും പിള്ളേരും അന്തം വിട്ടു നിന്നു…..
“നിനക്ക് ഭ്രാന്താണോ……മരണമാണ് നിന്റെ മുന്നിൽ തത്തിക്കളിക്കുന്നത്…….”……മാലിനി പറഞ്ഞു……
“മാം………മാം പറഞ്ഞതുപോലെ ഞാൻ അവരെ ഒന്നും ചെയ്യാതെ ആ പെണ്ണിനെ അവരുടെ കയ്യിലേക്ക് വിട്ടുകൊടുത്തിട്ട് എന്റെ രക്ഷ മാത്രം നോക്കി പോന്നിരുന്നുവെങ്കിൽ ഈ ജന്മം പിന്നെ എനിക്ക് ഉറക്കം കിട്ടില്ല……അവളുടെ മുഖത്തു നോക്കാൻ പറ്റില്ല……….ഞാൻ ഒരു ആണാണെന്ന് പറയുന്നതിൽ അർത്ഥമില്ലാതാകും………. അവളുടെ മുഖത്തുള്ള ആ പുഞ്ചിരിയും സന്തോഷവുമുണ്ടല്ലോ അതുപോലും എനിക്ക് പിന്നെ കാണാൻ പറ്റില്ല……”……സമർ ആനിയുടെ പുഞ്ചിരിയൂറുന്ന മുഖം ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു………..
“ഇതൊന്നും ഇപ്പൊ നമുക്ക് വലിയ കാര്യം ആയി തോന്നില്ല………പക്ഷെ ഒരുനാൾ സ്വന്തം മക്കൾക്കോ സഹോദരിക്കോ കൂട്ടുകാരിക്കോ അല്ലെങ്കി നമുക്ക് നല്ല പരിചയമുള്ളവർക്കോ സംഭവിച്ചു നോക്കണം………അപ്പോൾ മനസ്സിലാകും ഇത് എത്ര പെയിൻഫുൾ ആണെന്ന്…………അതുവരെ നിങ്ങൾ ഇങ്ങനെ അവരുടെ പണത്തെയും സമൂഹത്തിലെ ബന്ധങ്ങളെയും പേടിച്ചു ഒഴിഞ്ഞുമാറും എതിർക്കുന്നവരെ ഇങ്ങനെ പേടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും……..ഞാൻ അങ്ങനെ അല്ലാ………….”……..സമർ പറഞ്ഞു……..അവന്റെ ഓരോ വാക്കുകളും അവിടെയുള്ളവരുടെ കാതിൽ ഇടിമുഴക്കം പോലെ വന്നുവീണു………എല്ലാവരും കയ്യടിച്ചു………..അവനെ സപ്പോർട്ട് ചെയ്തു………
മാലിനിക്ക് ഒരു വാക്ക് പോലും തിരിച്ചുപറയാൻ കിട്ടിയില്ല……….
സമർ മാലിനിക്ക് നേരെ തിരിഞ്ഞു……
“You may find me inappropriate…..But one day you will find,i was the right one………(നിങ്ങളുടെ കാഴ്ച്ചയിൽ ഞാനിപ്പോൾ ശരിയല്ലായിരിക്കും പക്ഷെ ഒരുനാൾ നിങ്ങൾ മനസ്സിലാക്കും ഞാനായിരുന്നു ശരിയായിരുന്നവൻ..)……..”…….സമർ പറഞ്ഞു……….
സമർ വിദ്യാർത്ഥികളുടെ നേരെ തിരിഞ്ഞു………..
“ഇനിയിപ്പോ എന്നെക്കുറിച്ചു പറയണമെന്ന് തോന്നുന്നില്ല……ദിസ് ഈസ് മി…..(ഇതാണ് ഞാൻ…)…..”………സമർ അവരോട് പറഞ്ഞു………..
സമർ തന്റെ സീറ്റിൽ വന്നിരുന്നു…….അവനെക്കുറിച്ചുള്ള എല്ലാവരുടെയും കാഴ്ചപ്പാടും അതോടെ മാറിയിരുന്നു……..
അതിന് ശേഷം സമറും കാർത്തിയും ജോണിയും പിന്നെ ആനിയും നല്ല കട്ട സുഹൃത്തുക്കൾ ആയി……അവർ ഒരു ഗ്യാങ് ആയി…….അവർ എപ്പോഴും ഒപ്പമേ കാണൂ………….
ഈ കോളേജിൽ ആനി മാത്രമേ അവന്റെ ബൈക്കിന് പിന്നിൽ കയറിയിട്ടുള്ളൂ……പിന്നെ നീയാണ് കയറുന്നത്………
ആനിക്ക് സമറിനോട് ഒരു ഇഷ്ടം ഒക്കെ ഉണ്ടായിരുന്നു…….അവൾ ഇത് ഒരുനാൾ സമറിനെ അറിയിച്ചു….. പക്ഷെ അവന് ഒരു നല്ല ഫ്രണ്ട് ആയി തുടരാനെ താല്പര്യം ഉണ്ടായിരുന്നുള്ളു……….
“നമുക്ക് നല്ല ഫ്രണ്ട് ആവാം ആനി………ജീവിതകാലം മുഴുവൻ……..എനിക്ക് നിന്നെ പ്രണയിക്കാൻ ഒരിക്കലും സാധിക്കില്ല………അതിന് എനിക്ക് എന്റേതായ കാരണങ്ങളുണ്ട്……..അത് ഒരുനാൾ നീ മനസ്സിലാക്കും………സൊ പ്ലീസ്……..”……..സമർ ആനിയോട് പറഞ്ഞു……….
“ഓക്കേ ഡാ………എനിക്ക് നിന്നെ മനസ്സിലാകും…….പപ്പ കല്യാണത്തെ കുറിച്ച് ഒന്ന് എന്നോട് സൂചിപ്പിച്ചു…….ഇപ്പൊ തന്നെ വേണം എന്നൊന്നുമല്ല പക്ഷെ മനസ്സിൽ ആരേലും ഉണ്ടോ എന്നറിയാൻ……..നിനക്ക് തന്നെ അറിയില്ലേ പപ്പയും ഞാനും നല്ല സുഹൃത്തുക്കൾ ആണെന്ന്…….ഞാൻ ഈ പ്രണയം,കാമുകൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ലായിരുന്നു……….നിന്റെ അടുത്ത് ഞാൻ ഭയങ്കര ഹാപ്പി ആണ്…… എപ്പോഴും കംഫർട്ട് ആണ്…….അത് ലൈഫ് മൊത്തം ഉണ്ടേൽ സൂപ്പറായേനെ……..അതാ പെട്ടെന്ന് നിന്നോട് ചോദിച്ചത്………..പിന്നെ നിന്നോട് എനിക്ക് എന്ത് വേണേലും ചോദിക്കാമല്ലോ………യു ആർ മൈ ബെസ്റ്റ് ഫ്രണ്ട്……..സൊ ചോദിച്ചു…….”…….ആനി പറഞ്ഞു………
“നിനക്ക് താല്പര്യം ഇല്ലേൽ വേണ്ടാ……..നീ എനിക്ക് എന്നും ഒരു ബെസ്റ്റ് ഫ്രണ്ട് ആയിട്ടുണ്ടല്ലോ……….അതുമതി……..”……….ആനി പറഞ്ഞു……..
“എന്നും ഉണ്ടാകും……..”……സമർ പറഞ്ഞു…….
ആനി അവനെ കെട്ടിപ്പിടിച്ചു……..
“അങ്ങനെ അല്ലെങ്കിൽ കൊല്ലും ഞാൻ…….”…….ആനി അവനോട് പറഞ്ഞു……..
സമർ അതുകേട്ട് ചിരിച്ചു………
പിന്നീട് ആനിയും സമറും ബെസ്റ്റ് ഫ്രണ്ട്സ് ആയി തുടർന്നു……..
ഇതിനിടയിൽ കാർത്തിക്ക് ആനിയോട് ഒരു ഇഷ്ടം മൊട്ടിട്ടു……..കാർത്തി അത് സമറിനോട് പറഞ്ഞു……..ജോണിയും അവനെ സപ്പോർട്ട് ചെയ്തു……….സമർ അത് ആനിയെ അറിയിച്ചു……..ആനിക്കും എതിരഭിപ്രായം ഒന്നുമില്ലായിരുന്നു……കാർത്തി ഒരു പാവം ആയിരുന്നു……..നല്ലവൻ…….അവന്റെ കുടുംബം സാമ്പത്തികമായി കുറച്ചു പിന്നോട്ടായിരുന്നുവെങ്കിലും നല്ല കുടുംബം ആയിരുന്നു……ആനിക്ക് കാർത്തിയെ കുറിച്ച് നന്നായി അറിയാമായിരുന്നു………അവളും ഓക്കേ പറഞ്ഞു……..അവർ പ്രണയിച്ചു തുടങ്ങി……കട്ടസപ്പോർട്ടായി സമറും ജോണിയും……..ആനിയുടെ വീട്ടിൽ ഇനിയും പറഞ്ഞിട്ടില്ലെങ്കിലും കാർത്തി വീട്ടിൽ കാര്യം അവതരിപ്പിച്ചു സമ്മതം നേടിയെടുത്തു……….
ശാന്ത ഷാഹിയോട് ഇത്രയും പറഞ്ഞു…….ഷാഹി ഒരു വിങ്ങലോടെ അത് കേട്ട് നിന്നു…….. കാര്യം അറിയാതെ ആ പാവത്തെ താൻ എത്ര വിഷമിപ്പിച്ചു…….എത്ര അകറ്റി……അവളിൽ സങ്കടം ഒഴുകി വന്നു……..
“കുറച്ചുദിവസം മുൻപ് ആനിയുടെ പിറന്നാൾ ആയിരുന്നു…….അന്നായിരിക്കും മോൾ അവരെ കണ്ടത്……….കാർത്തി പനിപിടിച്ചു ഹോസ്പിറ്റലിൽ ആയിരുന്നു………അവിടെ നിന്ന് കാർത്തിയെ പൊക്കിയിട്ട് അവർ ഒരു ഹോട്ടലിൽ പോയി പിറന്നാളാഘോഷം നടത്തി……..അന്ന് തന്നെ ആകും മോൾ അവരെ കണ്ടത്……..സമറാണ് ആനിയെ അങ്ങോട്ട് കൊണ്ടുപോയത്……ശരിയാ…….”……ശാന്ത പറഞ്ഞു………ഷാഹി അത് കേട്ടിരുന്നു…….
അവൾക്ക് സങ്കടവും സന്തോഷവും ഒരുമിച്ചു വന്നു…..അവൾ ശാന്തയുടെ അടുത്ത് നിന്ന് പോന്നു……..
“ചേച്ചി ഞാൻ പോട്ടെ…….”…..ഷാഹി ശാന്തയോട് പറഞ്ഞു……അതുപറഞ്ഞപ്പോൾ അവളിൽ നിന്ന് നഷ്ടപ്പെട്ട ഉന്മേഷവും സന്തോഷവും തിരിച്ചുവന്നത് ശാന്ത ശ്രദ്ധിച്ചു……ഷാഹി പോന്നു……
“കള്ളകാന്താരി…….ഒരു പെണ്ണ് ഇടയിൽ വന്നപ്പോഴേക്കും അവളുടെ ഒരു ദേഷ്യവും അസൂയയും കണ്ടില്ലേ……”…..ശാന്ത ചിരിച്ചുകൊണ്ട് ആലോചിച്ചു…….
ഷാഹി ഓരോന്ന് ചിന്തിച്ചുകൊണ്ട് ക്ലാസ്സിലേക്ക് നടന്നു……ഞാൻ എന്തൊക്കെയാ ഇത്രയും ദിവസം കാട്ടിക്കൂട്ടിയത്…..അവൾക്ക് അവളോട് തന്നെ വെറുപ്പ് തോന്നി…….കാര്യം അറിയാതെ എന്തൊക്കെ കരുതികൂട്ടി……എന്തൊക്കെ പ്രവർത്തിച്ചു……….എന്തോ ഒന്ന് കണ്ടപാടെ അവനെ ഞാൻ വെറുതെ സംശയിച്ചു…….അവനെ അവൾക്ക് വിട്ടുകൊടുത്തു…….എന്തൊക്കെ……..അവന് എത്ര വേദനിച്ചുകാണും…… ഞാൻ അകറ്റിയപ്പോൾ…….പാവം…….
അവൾക്ക് അവനെ കാണാൻ തോന്നി……അവൾ അവനെ കുറെ നോക്കി നടന്നു……പക്ഷെ അവൾക്ക് അവനെ കണ്ടുകിട്ടിയില്ല……..അപ്പോഴേക്കും ക്ലാസ് തുടങ്ങാനുള്ള ബെൽ അടിച്ചു…..അവൾ ക്ലാസ്സിലേക്ക് കയറി………
ഷാഹിയിൽ പഴയ ഒരു എനർജി വന്നത് അനുവും ഗായുവും ശ്രദ്ധിച്ചു….പക്ഷെ അവർ അവളോട് ഒന്നും ചോദിക്കാൻ പോയില്ല……….അവളിൽ കള്ളച്ചിരി ഒക്കെ തിരിച്ചുവന്നിരുന്നു……അതുകണ്ട് അനുവും ഗായുവും പരസ്പരം നോക്കി ചിരിച്ചു…….
ഷാഹി ഭയങ്കര സന്തോഷത്തിൽ ആയിരുന്നു……ഒരുഭാഗത്ത് ഇച്ചിരി സങ്കടം ഉണ്ടായിരുന്നുവെങ്കിൽ കൂടി………അവൾക്ക് സമറിനെ തിരിച്ചുകിട്ടിയ സന്തോഷം ആയിരുന്നു……..അവൻ വേറെ പെണ്ണിനെ സ്നേഹിക്കുന്നു എന്ന തോന്നൽ അവളെ ആകെ തളർത്തിയിരുന്നു………ഇപ്പോൾ അവൾ അതിൽ നിന്ന് അവൾക്ക് ആശ്വാസം കിട്ടി……..പക്ഷെ അവനെ അകറ്റിയത്……അവനെ വേദനിപ്പിച്ചത് അവളിൽ ഒരു വിങ്ങലായി നിന്നു…..
എന്തൊക്കെയാ ഞാൻ ചിന്തിച്ചു കൂട്ടിയെ……. അവനെ കേക്ക് മണത്തപ്പോൾ അവൾ തേച്ചതാണെന്ന്……. അവൾ സമറിന്റെ ശരീരത്തിൽ കൈവെച്ചു…….ഐഷ്…….അവൾക്ക് തന്നെ അവളോട് വെറുപ്പും പുച്ഛവും തോന്നി………ഇന്ന് എല്ലാം പരിഹാരമാക്കണം…..അവൾ തീരുമാനിച്ചു…….
തുടരും..... ♥️
വില്ലന്റെ പ്രണയം 24♥️
അവൾക്ക് സമറിനെ കാണാൻ കൊതിയായി…….പക്ഷെ അവൾക്ക് അവനെ കണ്ടുകിട്ടിയില്ല……..അവൾ ഇന്റർവെൽ ന് പുറത്തിറങ്ങിയപ്പോയൊക്കെ അവനെ കാണാൻ വേണ്ടി സീനിയർ ബാച്ചിന്റെ ഏരിയ യിലൂടെ ചുറ്റി നടന്നു…….പക്ഷെ അവനെ കാണാൻ മാത്രം അവൾക്ക് സാധിച്ചില്ല…….അവൾ നിരാശയായി……..“എന്താടി……..”…….സീനിയേഴ്സ് ന്റെ ഏരിയ മുഴുവൻ ചുറ്റിയടിച്ചുവന്ന ഷാഹിയോട് അനു ചോദിച്ചു………“ഒന്നുമില്ല………”……എന്ന് പറഞ്ഞു ഞാൻ ചുമൽകൂച്ചി…….“നിനക്കെന്താ ഇന്ന് പെട്ടെന്നൊരു ഇളക്കം……….”…..ഗായു എന്നോട് ചോദിച്ചു…………“എനിക്ക് എന്ത് ഇളക്കം………”…..എന്ന് പറഞ്ഞിട്ട് ഒരു റൌണ്ട് അവർക്ക് നടന്നുകാണിച്ചു കൊടുത്തു………“ഒരു കുഴപ്