Aksharathalukal

വില്ലന്റെ പ്രണയം 22♥️

അവൾക്ക് സമർ നഷ്ടപ്പെടുന്നത് സഹിക്കാനായില്ല….അവൾ അവനെ അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു……..തനിക്ക് ഒരിക്കലും അർഹിക്കാത്ത ഒരു ആഗ്രഹമാണ് അത് എന്ന് അവൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു…..പക്ഷെ തലച്ചോറിന് മനസ്സിലായത് അവളുടെ ഹൃദയത്തെ പറഞ്ഞു മനസ്സിലാക്കിപ്പിക്കാൻ അവൾക്ക് സാധിച്ചില്ല……അതിന് സാധിക്കാതെ അവൾ സങ്കടത്തിന് അടിമപ്പെട്ടു കൊണ്ടിരുന്നു……അവളുടെ കണ്ണിൽ നിന്ന് വെള്ളം പൊടിഞ്ഞു……അവൾ അത്രയും നേരം അടക്കി പിടിച്ച സങ്കടം മുഴുവൻ പുറത്തുവന്നു……അവൾ കരഞ്ഞു……..മലവെള്ളപ്പാച്ചിലുപോലെ വന്ന അവളുടെ കണ്ണുനീരിനെ അവൾ തുടയ്ക്കാൻ നിന്നില്ല……തുടച്ചാൽ പിന്നെയും പിന്നെയും വന്നുകൊണ്ടിരിക്കും അവൾക്ക് ബോധ്യം ഉണ്ടായിരുന്നു…..അവൾ തടഞ്ഞില്ല……കരഞ്ഞുതന്നെ തന്റെയീ സങ്കടം തീരട്ടെ എന്ന് അവൾ കരുതി……ഇനി എനിക്ക് അവനെ ഓർത്തു സങ്കടപ്പെടാൻ അവസരം വരരുത്………അവൾ കരഞ്ഞു……നന്നായി കരഞ്ഞു……..

സമറിന്റെ ഓരോ ഓർമകളും അവളുടെ കരച്ചിലിന്റെ ആക്കം കൂട്ടി…….അവൻ തന്നോട് ചിരിച്ചത്…..തന്നോട് കുറുമ്പ് കാട്ടിയത്……രക്ഷിച്ചത്……നല്ലൊരു സുഹൃത്തായത്…….കെട്ടിപ്പിടിച്ചത്……മുടിയിഴകളിൽ തലോടിയത്……തലയിൽ തലോടിയത്…….എന്റെ കവിളിൽ പിടിച്ചത്……കൈകളിൽ എന്റെ മുഖം കോരിയെടുത്തത്…… എന്നെ ആശ്വസിപ്പിച്ചത്…….താൻ ഭയന്നിരുന്ന റോക്കിയെയും ബാഷയെയും കൂട്ടുകാരാക്കി തന്നത്……..എന്നെ എന്റെ കൈപുണ്യത്തെ പുകഴ്ത്തിയത്……ടീനയിൽ നിന്ന് തന്നെ രക്ഷിച്ചത്……അവരെ ശിക്ഷിച്ചത്…….തന്റെ മാനം കാത്തത്……..തന്റെ ശരീരം അവരാരും കാണാതെ മറച്ചുപിടിച്ചത്…..അവൻ സ്വയം കണ്ണുമൂടി നിന്നത്……ജാക്കറ്റ് തന്നത്…….തന്നെ അവന്റെ ബൈക്കിൽ കയറ്റിയത്……ഡ്രസ്സ് വാങ്ങി തന്നത്…..അവന്റെ മടിയിൽ കിടന്നത്….എന്നെ കളിയാക്കിയത്…..എല്ലാം…..എല്ലാം…….എല്ലാം……..

എല്ലാ ഓർമകളും അവളെ കരയിപ്പിച്ചു കൊണ്ടിരുന്നു…..കരഞ്ഞു കരഞ്ഞു അവളുടെ കണ്ണ് വീർത്തു…..കണ്ണുനീർ വറ്റി…….

സമറിനെ താൻ ഒരിക്കലും ബുദ്ധിമുട്ടിക്കരുത്…….ഒരിക്കലും അവന്റെ ആഗ്രഹങ്ങൾക്ക് ഞാൻ ഒരു തടസ്സമാകരുത്….. എന്റെ ഇഷ്ടം അതെന്റെ ഉള്ളിൽ തന്നെ ഇരിക്കട്ടെ…..ഞാൻ അവന്റെ ഒരു വേലക്കാരി മാത്രമാണ്…….വെറും വേലക്കാരി……ആ ബന്ധം മതി…..അതാ നല്ലത്…..എന്തിനും……ഒരിക്കലും അവനോട് കൂടുതൽ ഇടപഴകരുത്……..അതിനുള്ള അവസരം ഉണ്ടാക്കികൊടുക്കരുത്…….ഞാൻ ഇവിടെ പഠിക്കാനാണ് വന്നത്…..പഠിക്കാൻ……പഠിക്കാൻ മാത്രം……അതിനിടയിൽ ചിലരെ പരിചയപ്പെടേണ്ടി വന്നു…..ചിലരെ…….അതിൽ ഒരാൾ…..ഒരാൾ മാത്രമാണ് സമർ……….അതിലൊരാൾ മാത്രം……….

ബാക്കിയുണ്ടായിരുന്ന രണ്ടുമൂന്ന് തുള്ളി കണ്ണുനീര് കൂടി കരഞ്ഞു തീർത്തിട്ട് ഷാഹി പുറത്തേക്കിറങ്ങി…….ഡ്രസ്സ് ചെയ്ത് അടുക്കളയിൽ കയറി രാത്രിയിലേക്കുള്ള ഫുഡ് ഉണ്ടാക്കാൻ തുടങ്ങി…..അവൾ ഓരോന്ന് ചെയ്യുമ്പോളും അവനെ കുറിച്ച് ഓർക്കരുത് എന്ന് മനസ്സിനോട് പറയുന്നുണ്ടായിരുന്നെങ്കിലും അവൾക്ക് അത് സാധിക്കുന്നില്ലായിരുന്നു…….. അവൾ ഒരു രീതിയിൽ മനസ്സിനെ അടക്കിപ്പിടിച്ചുകൊണ്ട് ഭക്ഷണം പാകം ചെയ്തു………

രാത്രി ഒരു എട്ടുമണിയായപ്പോൾ പുറത്ത് ഒരു വണ്ടി വന്നു നിന്നതിന്റെ ഒച്ച അവൾ കേട്ടു…. സമറാണെന്ന് വണ്ടിയുടെ സൗണ്ടിൽ നിന്ന് അവൾക്ക് മനസ്സിലായി….

അവൾ പോയി വാതിൽ തുറന്നുകൊടുത്തു……

“ഹേയ്…..”….സമർ അവളോട് പറഞ്ഞു…..

“ഹാ….”….അവളും മറുപടി കൊടുത്തു….
സമറിനെ ആകെ കേക്ക് മണക്കുന്നുണ്ടായിരുന്നു….. അവൾക്ക് കേക്ക് വാങ്ങി കൊടുത്തിട്ടുണ്ടാകും അവൾ ഓർത്തു…..അത് അവൾ അവന്റെ ശരീരത്തിൽ തേച്ചിട്ടുണ്ടാകും…..അതല്ലേ അവനെ കേക്ക് മണക്കുന്നെ….ഷാഹിയിൽ പെട്ടെന്ന് എവിടെ നിന്നോ അറിയാതെ കരച്ചിൽ വന്നു……അവൾ അത് പുറത്തുകാണിക്കാതെ….

“അടുക്കളയിൽ പണിയുണ്ട്…..”…..എന്ന് പറഞ്ഞു തിരിഞ്ഞു പോകാനൊരുങ്ങി…..

“..ഹാ….ഞാനും പോയി ഒന്ന് കുളിച്ചിട്ട് വരാം…..”….സമർ പറഞ്ഞു…..

ഷാഹി അടുക്കളയിലേക്ക് പാഞ്ഞു……കരയരുത് എന്ന് അത്രയും നേരം സ്വയം പറഞ്ഞു വിശ്വസിപ്പിച്ച അവളുടെ മനസ്സ് അവളെ കൈവിട്ടു…….അടക്കിപ്പിടിച്ചു കണ്ണുനീർ രണ്ടുമൂന്ന് ഇറ്റ്‌ പുറത്തേക്ക് വീണു……അവൾ ഞാൻ വേറെ ഒരു പെണ്ണും തൊടരുത് എന്നാഗ്രഹിച്ച അവന്റെ ശരീരത്തിൽ കേക്ക് തേച്ചിരിക്കുന്നു…ഷാഹിക്ക് അവൾ സമറിന്റെ മേൽ കേക്ക് തേക്കുന്നത് ആലോചിച്ചപ്പോൾ തന്നെ പിന്നെയും കരച്ചിൽ ഇരച്ചുവന്നു……. അവൾ കൈകൊണ്ട് മുഖം പൊത്തി…..ഒരു വിധത്തിൽ കരച്ചിൽ പിടിച്ചു നിർത്തി…….അവൾ അടുക്കള ജോലിയിൽ വ്യാപൃതയാകാൻ ശ്രമിച്ചു….

അടുക്കളപണികൾ ഏകദേശം തീരാനായപ്പോൾ സമർ കുളിച്ചിട്ട് അടുക്കളയിലേക്ക് വന്നു……അടുക്കളയിലെ കൈവരിയിൽ കയറി ഇരുന്നു അവൻ……

“കൂയ്…….”……..സമർ ഷാഹിയെ വിളിച്ചു…….
ഞാൻ തിരിഞ്ഞു അവനെ നോക്കി…….ഞാൻ ഒന്നും പറഞ്ഞില്ല……പറഞ്ഞാൽ എന്റെ പിടി വിട്ടുപോകും എന്ന് നല്ല ഉറപ്പായിരുന്നു………ഞാൻ പിന്നെയും തിരിഞ്ഞു പണി എടുക്കാൻ തുടങ്ങി……

“സാർ ഇന്ന് എന്താ ഫുൾ സീരിയസ്…….”………സമർ എന്നോട് ചോദിച്ചു……

ഞാൻ അത് കേട്ടഭാവം നടിച്ചില്ല……..സമർ എന്നെ നോക്കി……..എന്റെ മറുപടിക്ക് വേണ്ടി……..

“എടൊ……തന്നോടാ ചോദിച്ചത്……..”…….ഞാൻ മറുപടി കൊടുക്കാത്തതുകൊണ്ട് അവൻ എന്നോട് ഒന്നൂടെ ചോദിച്ചു……

“ഒന്നുമില്ല…….”…..ഞാൻ പതിയെ മറുപടി കൊടുത്തു…….

“അങ്ങനെ അല്ലല്ലോ…….എന്തോ ഉണ്ടല്ലോ……”……സമർ പിന്നെയും ചോദിച്ചു…….

“മനുഷ്യർക്ക് എല്ലായ്പോളും ഒരേ പോലെ ഇരിക്കാൻ പറ്റുമോ………”……ഞാൻ അവനോട് പെട്ടെന്ന് ചോദിച്ചു…..എന്റെ ശബ്ദം വല്ലാണ്ട് ഉയർന്നിരുന്നു……ഒരു ദേഷ്യത്തോടെയുള്ള മറുപടി ആയിപ്പോയി അത്……..എനിക്ക് തന്നെ അത് നിയന്ത്രിക്കാൻ സാധിച്ചില്ല……പറഞ്ഞുകഴിഞ്ഞപ്പോളാണ് അത് അവനെ വേദനിപ്പിക്കും എന്ന് എനിക്ക് ഓർമ വന്നത്………

സമർ എന്റെ മറുപടി കേട്ട് എന്നെ നോക്കി…….അവൻ പതിയെ കൈവരിയിൽ നിന്ന് ഇറങ്ങി……

“സോറി……”…..അവൻ പതിയെ പറഞ്ഞു…..അവന്റെ സ്വരത്തിൽ നിന്ന് തന്നെ ഞാൻ പറഞ്ഞത് വളരെ വിഷമിപ്പിച്ചു എന്ന് എനിക്ക് മനസ്സിലായി…..
അവൻ തല കുനിച്ചു അടുക്കളയുടെ പുറത്തേക്ക് നടന്നു…….എനിക്ക് അത് സഹിച്ചില്ല…..അവനെ പോയി കെട്ടിപ്പിടിച്ചു കാലിൽ വീണ് മാപ്പു ചോദിക്കാൻ എനിക്ക് തോന്നി……അവന്റെ ശരീരം മുഴുവൻ ചുംബനങ്ങൾ കൊണ്ട് നിറച്ചു മാപ്പ് ചോദിക്കാൻ തോന്നി എനിക്ക്…….പക്ഷെ ഞാൻ ചെയ്തില്ല…….അവൻ എന്റേതല്ല………അവളുടേതാണ്…….അവളുടേത്………

എന്റെ ഉള്ളിൽ സങ്കടം പിന്നേം തികട്ടി വന്നു…….ഞാൻ പിന്നെയും കരഞ്ഞു……ഒടുവിൽ മുഖം പൈപ്പിലെ വെള്ളം കൊണ്ട് കഴുകി ഭക്ഷണം എടുത്ത് ഡൈനിങ്ങ് ടേബിളിൽ വെച്ചു എന്നിട്ട് റൂമിലേക്ക് പോയി…..എനിക്ക് വിശപ്പുണ്ടായിരുന്നില്ല……. ഞാൻ ബെഡിൽ കിടന്നു……തലയണ മുഖത്തോട് ചേർത്ത് ശബ്ദമില്ലാതെ കരഞ്ഞു….

കുറച്ചുകഴിഞ്ഞു സമർ എന്റെ വാതിൽക്കലേക്ക് വന്നു…..

“നീ ഫുഡ് കഴിക്കുന്നില്ലേ…..”……അവൻ എന്നോട് ചോദിച്ചു…….

“എനിക്ക് വിശപ്പില്ല………”…..ഞാൻ മറുപടി കൊടുത്തു…….

അവൻ തിരിഞ്ഞുപോകാൻ ഒരുങ്ങി….പെട്ടെന്ന് അവൻ തിരിഞ്ഞു…….

“നീ ഓക്കേ അല്ലെ……”…..അവൻ എന്നോട് ചോദിച്ചു…..ആ ചോദ്യം എന്നിൽ വീണ്ടും കണ്ണീർ നിറക്കാൻ തുടങ്ങി…….

“ഹാ……..”….ഞാൻ ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു……..

…….അവൻ പതിയെ തിരിഞ്ഞുപോയി………

ഞാൻ തലയണയിൽ മുഖം പൊത്തി കരഞ്ഞു…….സമർ എനിക്ക് നഷ്ടപ്പെടുന്നത് എനിക്ക് സഹിക്കാനായില്ല……അത്രമേൽ ഞാൻ അവനെ ഇഷ്ടപ്പെട്ടിരുന്നു…..അവനെ ഞാൻ വേദനിപ്പിച്ചു എന്ന് ഓർത്തപ്പോൾ എന്നിൽ സങ്കടത്തിന്റെ പെരുമഴ വന്നു…..ഞാൻ ദേഷ്യത്തോടെ പറഞ്ഞത് അവനെ നല്ലപോലെ വേദനിപ്പിച്ചിരുന്നു……..അല്ലെങ്കിൽ അവൻ എന്ത് പിഴച്ചു…….ഞാൻ ഓരോന്ന് ആഗ്രഹിച്ചത് അവന്റെ തെറ്റാണോ…..പാവം……..അവൻ സോറി പറഞ്ഞപ്പോൾ അവന്റെ കണ്ഠം ഇടറിയിരുന്നു…..താൻ കാരണം…….അവന്റെ ഉള്ളിലെ സങ്കടം അവിടെ തന്നെ എനിക്ക് മനസ്സിലായി…..ഈ ഞാൻ കാരണം അല്ലെ അത്……..പാവം തലകുനിച്ചു ആണ് നടന്നുപോയത്…….ആ തല ആരുടെ മുന്നിലും കുനിയരുത് എന്ന് ആഗ്രഹിച്ചിട്ട് ഞാൻ തന്നെ അതിന് കാരണമായി……എല്ലാം ഞാൻ കാരണം…….പാവം പിന്നേം എന്റെ അടുത്ത് വന്നു……എന്താ ഫുഡ് കഴിക്കാത്തെ എന്ന് ചോദിച്ചു…..അപ്പോഴെങ്കിലും തനിക്ക് മാപ്പിരക്കാമായിരുന്നു… ചെയ്തില്ല…..പിന്നേം അവനെ ഒഴിവാക്കി…….വേദനിപ്പിച്ചു…..അവൾ കരഞ്ഞുകൊണ്ടിരുന്നു……അവളെ വിഷമം അവസാനിപ്പിക്കാൻ നിദ്രാദേവി പോലും അവളെ പുൽകിയില്ല……

കുറച്ചപ്പുറത്ത് മറ്റൊരാളുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല……ഷാഹിയുടെ അകൽച്ച സമറിനെ വല്ലാതെ വേദനിപ്പിച്ചു……..എന്താ പറ്റിയെ എന്ന് അവന് മനസ്സിലായില്ല……..അവളിൽ നിന്നുവന്ന വാക്കുകൾ അവനെ നല്ലപോലെ വേദനിപ്പിച്ചിരുന്നു…….പാവം…..ഭക്ഷണം പോലും കഴിച്ചിട്ടില്ല……എന്താ അവളുടെ പ്രശ്നം എന്ന് മനസ്സിലായില്ല…….അതെന്താണെങ്കിലും ഞാൻ തീർത്തുകൊടുക്കില്ലേ……..ഇനി ഞാനാണോ പ്രശ്നം…….അവന്റെയുള്ളിലും വിഷമം നിറഞ്ഞു നിന്നു………അവനും ഉറക്കം വരുന്നുണ്ടായിരുന്നില്ല……..

കണ്ടില്ലേ…….ഇവർ രണ്ടുപേർക്കും ഇന്നലെ ഉറക്കം വരാതിരുന്നത് അതിരറ്റ സന്തോഷം കാരണമായിരുന്നു……ഇന്ന് ഉറക്കം വരാത്തത് അതിരറ്റ സങ്കടം കാരണം……സന്തോഷത്തിൽ നിന്ന് സങ്കടത്തിലേക്കും പിന്നെ അവിടെ നിന്ന് തിരികെ സന്തോഷത്തിലേക്കും വലിയ ദൂരമൊന്നുമില്ല…….മനുഷ്യൻ മനസ്സിലാക്കേണ്ട വലിയൊരു പാഠം…….

ഷാഹി രാവിലെ നേരത്തെ എണീറ്റു…….. ഇന്നലെ വളരെ വൈകിയാണ് അവൾ ഉറങ്ങിയത്……അത് അവളുടെ മുഖത്ത് കാണാനുണ്ടായിരുന്നു…….അവളുടെ സുന്ദരമായ മുഖം ആകെ കരുവാളിച്ചിരുന്നു…….അവൾ ഡൈനിങ്ങ് ടേബിളിലേക്ക് വന്നു……ഇന്നലെ സമറിന് വേണ്ടി എടുത്ത് വെച്ച ഫുഡ് അതേപോലെ അവിടെ കിടക്കുന്നുണ്ട്…….അവനും ഇന്നലെ ഒന്നും കഴിച്ചിട്ടില്ല……അവൾക്ക് വിഷമം വന്നു…..താൻ കാരണം……..പാവം…..ഇന്നലെ അവനെ കൊറേ വേദനിപ്പിച്ചു…..പോരാത്തതിന് ഫുഡും കഴിച്ചിട്ടില്ല………അവളിൽ സങ്കടം നിറഞ്ഞു…..അവൾ പെട്ടെന്ന് ഫുഡ് ഉണ്ടാക്കി….കുളിച്ചു പുറത്തേക്ക് വന്നു…….സമർ വാങ്ങികൊടുക്കാത്ത ഒരു ഡ്രസ്സ് അണിഞ്ഞു……പെട്ടെന്ന് ബ്രേക്ഫാസ്റ്റ് കഴിച്ചു സമറിന്റെ ബ്രേക്ഫാസ്റ്റ് എടുത്ത് ഡൈനിങ്ങ് ടേബിളിൽ വെച്ചു…. അവൾ കോളേജിലേക്കിറങ്ങി……..വൈകിയാൽ അവൻ വണ്ടിയിൽ വരാൻ നിർബന്ധിക്കും……..പിന്നെയും അവനെ എനിക്ക് വേദനിപ്പിക്കേണ്ടി വരും……..അവൾക്ക് ഇനി അവനെ വേദനിപ്പിക്കുന്നത് ഇഷ്ടമില്ലായിരുന്നു…….അവൾ നേരത്തെ ഇറങ്ങി……..

സമർ എണീറ്റു…… അവനും ഇന്നലെ വൈകിയായിരുന്നു ഉറങ്ങിയിരുന്നത്…….അവൻ ഡൈനിങ്ങ് ടേബിളിന്റെ അടുത്തെത്തിയപ്പോൾ ബ്രേക്ക് ഫാസ്റ്റ് എടുത്ത് വെച്ചിരിക്കുന്നത് അവൾ കണ്ടു…..

“ഷാഹി……..ഷാഹി…….”…..അവളെ അവൻ വിളിച്ചു…..പക്ഷെ അവന് മറുപടി ഒന്നും കിട്ടിയില്ല…….അവൻ അടുക്കളയിലേക്ക് ചെന്നു…. അവിടെ അവളില്ലായിരുന്നു……. അവൻ പിന്നിലേക്ക് ചെന്നു……. അവിടെയും അവളെ അവന് കാണാൻ കഴിഞ്ഞില്ല………സമർ അവളുടെ റൂമിലേക്ക് നടന്നു………അവിടെയും അവളെ കണ്ടില്ല…….പക്ഷെ അവളുടെ ബാഗ് അവിടെ കാണാത്തത് അവൻ ശ്രദ്ധിച്ചു……അവൾ കോളേജിലേക്ക് പോയി എന്ന് അവന് മനസ്സിലായി…….

പക്ഷെ ഇത്ര നേരത്തെ എന്തിനാ പോയത് എന്ന് അവന് മനസ്സിലായില്ല…….അവൾ തന്നെ അകറ്റുകയാണ്…….. അവളിൽ നിന്നും……..അവൾക്ക് ഇഷ്ടമില്ല ഞാൻ കൂടെയുള്ളത്………അവന് മനസ്സിലായി……അവനും വിഷമം വന്നു…….

അവനും പരിപാടികൾ ഒക്കെ തീർത്ത് കോളേജിലേക്ക് പോയി……..

ഷാഹി സമറിനെ ഒഴിവാക്കാൻ തുടങ്ങി…….അവനെ കാണാനോ മിണ്ടാനോ ഉള്ള ഒരു അവസരവും അവൾ ഉണ്ടാക്കാതെ മാറി നടന്നു…..അവൾ രാവിലെ നേരത്തെ എണീറ്റ് കോളേജിലേക്ക് വരാൻ തുടങ്ങി………കോളേജിൽ നിന്ന് അറിയാതെ അവന്റെ മുന്നിൽ ചെന്ന് പെട്ടാൽ പോലും അവൾ ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറാൻ തുടങ്ങി………ഷാഹിയിലെ കുറുമ്പുകൾ ഒക്കെ മാഞ്ഞുതുടങ്ങി……അവളുടെ ചിരി നഷ്ടപ്പെട്ടു……ഗായുവിനും അനുവിനും അത് മനസ്സിലായി…..അവർ പലപ്പോഴും അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക് തിരിച്ചുവരാൻ സാധിച്ചില്ല……..അവളെ ആ വിഷമം അലട്ടി കൊണ്ടേയിരുന്നു…….അവൾ പലപ്പോഴും അനുവിനെയും ഗായുവിനെയും പോലും കോളേജിൽ നിന്ന് അകറ്റാൻ തുടങ്ങി………
രാത്രി വീട്ടിൽ സമർ വന്നാലും അവൾ ഒന്നും മിണ്ടില്ല……..അവന് ഫുഡ് ഉണ്ടാക്കി വെച്ചിട്ട് അവൾ പോയി കിടക്കുകയോ പഠിക്കുകയോ ചെയ്യും…..സമർ എന്തെങ്കിലും ചോദിച്ചാൽ പോലും അവൾ ഒരു വാക്കിൽ മറുപടി ഒതുക്കാൻ തുടങ്ങി…..

പതിയെ സമറും അവളിൽ നിന്ന് അകലാൻ തുടങ്ങി……അവൾക്ക് താനില്ലാത്തതാണ് ഇഷ്ടം ഉള്ളതെന്ന് അവന് തോന്നി…..അവനും പിന്നെ അവളോട് ഒന്നും ചോദിക്കാനും നിന്നില്ല…….അവനും മാക്സിമം അവളിൽ നിന്ന് അകന്നു നടക്കാൻ തുടങ്ങി…….

പക്ഷെ രണ്ടുപേർക്കും ഉള്ളിൽ സങ്കടം നിറഞ്ഞൊഴുകുകയായിരുന്നു…… അത് രണ്ടുപേരും ഉള്ളിൽ അടക്കി വെച്ച് ഒന്നും ഇല്ലാത്തത് പോലെ പുറമെ നടക്കാൻ തുടങ്ങി…..

അവൾ അന്നും നേരത്തെ കോളേജിലെത്തി…..അവൾ പതിവ് പോലെ വെറുതെ കോളേജിനെ ചുറ്റിനടക്കാൻ തുടങ്ങി…..കുറച്ചുനടന്നപ്പോഴാണ് അവൾ ശാന്തയെ കണ്ടത്……അവൾ ശാന്തയുടെ അടുത്തേക്ക് ചെന്നു……

“ഗുഡ് മോർണിംഗ് ചേച്ചി……”…..അവൾ ശാന്തയോട് പറഞ്ഞു…..
ശാന്ത തിരിഞ്ഞു നോക്കി…..

“ഹാ…ഇതാര് ഷാഹികുട്ടിയോ……ഗുഡ് മോർണിംഗ്….”….ശാന്ത മറുപടി കൊടുത്തു………

“എങ്ങനെയുണ്ട് മോളെ അവിടുത്തെ താമസം…..”……ശാന്ത അവളോട് ചോദിച്ചു…….

“സുഖമാണ്….ചേച്ചി…….”…..ഷാഹി മറുപടി കൊടുത്തു…….

“നിന്റെ മുഖം കരുവാളിച്ചല്ലോ……. അവൻ നിനക്ക് ഒന്നും തിന്നാൻ തരുന്നില്ലേ……”…ശാന്ത ചോദിച്ചു……

“അതൊക്കെയുണ്ട്……”…..ഷാഹി മറുപടി പറഞ്ഞു…..

“അവന് ഈ പെണ്ണുങ്ങളോട് അധികം സംസാരിച്ചൊന്നും ശീലമില്ല…..അതാ ഞാൻ അങ്ങനെ ചോദിച്ചത്…..”…ശാന്ത പറഞ്ഞു…….

അത് കേട്ട് ഷാഹി ഒന്ന് ചിരിച്ചു…..

“എന്തെ……”…..ഷാഹി ചിരിക്കുന്നത് കണ്ടിട്ട് ശാന്ത ചോദിച്ചു…..

“സ്വന്തമായി കാമുകി ഉള്ള അവനാണോ പെണ്ണുങ്ങളോട് സംസാരിക്കാൻ മടി…….”…..ഷാഹി പറഞ്ഞു……..

“കാമുകിയോ…… ആർക്ക്…..സമറിനോ……നീ അവന്റെ കാര്യം തന്നെ അല്ലെ പറയുന്നേ…….”…..ശാന്ത ചിരിച്ചുകൊണ്ട് ചോദിച്ചു……..

“ആ……സമറിന്റെ ഒപ്പം വണ്ടിയിൽ ഒക്കെ പോകുന്നത് കാണാറുണ്ടല്ലോ…..”…..ഷാഹി പറഞ്ഞു…….

“ഓ….അത്…….അത് ആനിയാകും…..”……ശാന്ത പറഞ്ഞു……
അപ്പൊ അവളുടെ പേര് ആനിയാണല്ലേ….അവൾ മനസ്സിൽ ഓർത്തു…..അവൾക്ക് ആ പേര് എവിടെയോ കേട്ടപ്പോലെ തോന്നി….”ആനിയോ…..അതാരാ…..”….ഷാഹി ചോദിച്ചു….
ശാന്ത സമർ കോളേജിൽ വന്ന ദിവസത്തെ പ്രശ്നങ്ങളും തല്ലും പറഞ്ഞു……അന്ന് അവൻ രക്ഷപ്പെടുത്തിയ പെണ്ണാണ് ആനി…….അത് കേട്ടപ്പോൾ അവൾക്ക് പ്രിൻസിപ്പൽ പറഞ്ഞ കഥ ഓർമ വന്നു…..ആനിയെ മനസ്സിലായി……

“ഹോ….അപ്പോ അവളാണല്ലേ സമറിന്റെ കാമുകി….”…..ഷാഹി പിന്നെയും ശാന്തയോട് ചോദിച്ചു……

“ഈ പെണ്ണ് പിന്നേം……”….ശാന്ത ചിരിച്ചുകൊണ്ട് പറഞ്ഞുതുടങ്ങി……..

(ഇനി എന്റെ വാക്കുകളിലൂടെ ആ ഫ്ലാഷ്ബാക്ക് കേൾക്കാം….അതാ കൂടുതൽ രസം…😜)

സമർ അവരെ എല്ലാവരെയും എടുത്ത് പഞ്ഞികിട്ടു….. ആംബുലൻസ് വന്ന് അവരെ എടുത്തോണ്ട് പോയി…….

ആനി സമറിന്റെ അടുത്തേക്ക് വന്നു…..

“താങ്ക്സ്……”…..അവൾ പറഞ്ഞു…..
അവൻ ഒരു പുഞ്ചിരി സമ്മാനിച്ചു അതിന്……

“ഞാൻ ആനി…..”….അവൾ അവന് കൈകൊടുത്തു…….

“സമർ…..”…..സമർ കൈകൊടുത്തുകൊണ്ട് പറഞ്ഞു…..

സമർ ക്ലാസ്സിലേക്ക് പോകാനായി തിരിഞ്ഞു….അവളും അവനെ അനുഗമിച്ചു…..അവനെ അവിടെ ഉള്ളവർ എല്ലാം ഒരു ഭയത്തോടെ നോക്കുന്നുണ്ടായിരുന്നു…..ചിലർ അവന്റെ പ്രവൃത്തിയിൽ സന്തോഷം കൊണ്ടെങ്കിലും അവന്റെ പ്രവൃത്തിയുടെ ഭീകരത അവരെ ഞെട്ടിച്ചു….പോരാത്തതിന് അവൻ ഒറ്റയ്ക്കാണ് അതൊക്കെ ചെയ്തത് എന്നോർത്തപ്പോൾ തന്നെ പേടിച്ചു….ചിലർ അവന്റെ സൗന്ദര്യത്തിൽ മയങ്ങിയിരുന്നു….പ്രത്യേകിച്ച് പെണ്ണുങ്ങൾ….

സമർ ക്ലാസ്സിലേക്ക് നടന്നു….പെട്ടെന്ന് പ്യൂൺ വന്ന് അവനോട് പ്രിൻസിപ്പൽ ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു….അവൻ പ്രിൻസിപ്പൽ ഓഫീസിലേക്ക് നടന്നു……

……….സമർ ഓഫീസിലെത്തി…………

“മേ ഐ കം ഇൻ….”……സമർ ചോദിച്ചു……..

“യെസ്……..”……പ്രിൻസിപ്പൽ പറഞ്ഞു…….സമർ ഉള്ളിലേക്ക് കടന്നു….

“സമർ അലി അല്ലെ…..”….പ്രിൻസി ചോദിച്ചു……..

“അതെ………”……സമർ പറഞ്ഞു…….

“നിനക്ക് കൊഴുപ്പ് ഇത്തിരി കൂടുതൽ ആണല്ലോ……..”…പ്രിൻസി പറഞ്ഞു……

“സാധാരണ എല്ലാവരും വന്ന് ഒരു രണ്ടാമത്തെയോ മൂന്നാമത്തെയോ കൊല്ലം ആകുമ്പോൾ ആണ് വില്ലനിസം കാട്ടുക…..നീ വന്ന് കയറിയില്ല അപ്പോഴേക്കും തുടങ്ങിയല്ലോ……..”……പ്രിൻസി തുടർന്നു……….

സമർ അതിന് ഒന്നും മിണ്ടിയില്ല……..കൈകെട്ടി പ്രിന്സിയെ നോക്കി നിന്നു……പക്ഷെ അവന് ദേഷ്യം കയറി തുടങ്ങിയിരുന്നു…….ഒന്നാമത് അവർക്കിട്ട് പൂശിയിട്ട് അധികനേരം ആയിട്ടില്ലാ………അതിന്റെ ചൂട് തന്നെ ശരിക്കും മാറിയിട്ടില്ല………..അപ്പോഴാണ് ഇയാൾ കൊണയ്ക്കാൻ വരുന്നത്…………അവൻ മിണ്ടാതെ നിന്നു………




തുടരും.... ♥️



വില്ലന്റെ പ്രണയം 23♥️

വില്ലന്റെ പ്രണയം 23♥️

4.7
18867

“എന്റെ ചൊറുക്ക് നോക്കി നിൽക്കാതെ ചോദിച്ചതിന് ഉത്തരം പറ…..”…പ്രിൻസി ദേഷ്യത്തോടെ പറഞ്ഞു…..സമർ കൈകെട്ടിയത് താഴ്ത്തി….“എനിക്ക് കൊഴുപ്പ് കുറച്ചു കൂടുതൽ തന്നെയാ സാറേ…..അത് ഞാൻ തന്തയ്ക്ക് പിറന്നതുകൊണ്ടാണ്…..”……സമർ പ്രിന്സിയുടെ മുഖത്തുനോക്കി പറഞ്ഞു……“സമർ……..”…..പ്രിൻസി അവനെ ദേഷ്യത്തോടെ വിളിച്ചു…….സമർ മിണ്ടാതെ അയാളെ നോക്കി നിന്നു…..“നീ ഇപ്പൊ നോവിച്ചു വിട്ടത് തിരിഞ്ഞുകൊത്തുന്ന നല്ല വിഷമുള്ള പാമ്പുകളെയാണ്…….”…..പ്രിൻസി സമറിന് മുന്നറിയിപ്പ് നൽകി…….“അവരുടെ വിഷം എനിക്ക് എൽക്കില്ല…….”……സമർ പറഞ്ഞു……..പ്രിൻസി ചോദ്യഭാവത്തോടെ അവനെ നോക്കി……..“അവരേക്കാൾ വിഷമാണ് എ