Aksharathalukal

വില്ലന്റെ പ്രണയം 25♥️

രാത്രിയുടെ മൂന്നാം യാമം……..
നിശ്ശബ്ദമായിരുന്നു അന്തരീക്ഷം………വളരെ നിശബ്ദം…………എന്നും ഒച്ചയുണ്ടാക്കാറുള്ള ചിവീട് പോലും ഇന്ന് ഒരു ശബ്ദവും ഉണ്ടാക്കിയില്ല……….ആ നിശബ്ദത അവിടെ അനിവാര്യമാണെന്ന് പ്രകൃതിയിലെ സകല ചരാചരങ്ങൾക്കും അറിയാമെന്ന് തോന്നുന്നു…………
ഒരാൾ ചാരുകസേരയിൽ ചിന്തമഗ്നനായി കിടന്നു……..അയാളുടെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു……..വരാനിരിക്കുന്ന കാര്യങ്ങൾ അയാളുടെ ചിന്തകളുടെ ആഴം കൂട്ടി……..

മൃഗീയ ചിന്തകൾ അയാളിൽ വന്നു നിറഞ്ഞു….മൃഗീയത അല്ലെങ്കിലും അയാൾക്ക് ഇഷ്ടപ്പെട്ട വിഷയമാണ്……ചിന്തിക്കാൻ ഒരുപാട് ഇഷ്ടമുള്ള കാര്യം…..അയാളിലെ ചെകുത്താൻ ഉണർന്നു തുടങ്ങി………ദൈവത്തെ പോലും തോൽപ്പിക്കാൻ കരുത്തുള്ള ചെകുത്താൻ………ആ ചെകുത്താന്റെ പേര് അബൂബക്കർ ഖുറേഷി ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ………☠️

മുറ്റത്തെ ചാരുകസേരയിൽ ഇരുന്നുകൊണ്ട് ചിന്തകളിലൂടെ ഒരു പ്രയാണം നടത്തുകയായിരുന്നു അബൂബക്കർ………ചിന്തകളുടെ പോക്കിന് തല്ക്കാലം അയാൾ വിരാമം കൊടുത്തു…….അയാൾ ഒന്ന് നടുനിവർത്തി……..

“ബാബർ…………”…….അബൂബക്കർ അകത്തേക്ക് നീട്ടി വിളിച്ചു……
സെക്കന്റുകൾക്കകം തന്നെ കരുത്തനായ ഒരാൾ വാതിൽക്കൽ വെളിപ്പെട്ടു…….അയാൾ പെട്ടെന്ന് തന്നെ അബൂബക്കറിന്റെ അടുത്തെത്തി……….

“ഉപ്പാ……..”……വന്നയാൾ പറഞ്ഞു………

“ഹ്മ്…….”………അബൂബക്കർ ഒന്ന് മൂളി…….ഒരു നിശ്വാസം എടുത്തു……എന്തോ പറയാൻ പോകുക ആന്നെന്ന് അവന്(ബാബർ) മനസ്സിലായി……….

“അത് നടക്കും……….അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഇപ്പൊ തന്നെ തുടങ്ങിക്കോ………”…….അബൂബക്കർ പറഞ്ഞു…….

“ശരി ഉപ്പാ…………”…….ബാബർ പറഞ്ഞു……..

“അറിയിക്കാനുള്ളവരെയൊക്കെ അറിയിച്ചേക്ക്……. ഒരുത്തനെയും മറക്കരുത്………”……അബൂബക്കർ നിർദേശം കൊടുത്തു……..

“ശരി ഉപ്പാ…………”……അവൻ അതിനും തലയാട്ടി……….
അവൻ തിരിഞ്ഞു പോകാനൊരുങ്ങി……..

“പിന്നെ……….”……..അബൂബക്കർ പറഞ്ഞു……….
ബാബർ തിരിഞ്ഞു…..അബൂബക്കറിന്റെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി…….

“അവൻ ഇതറിയണ്ടാ……….”…….അബൂബക്കർ പറഞ്ഞു……..

“ഉപ്പാ……….”……..പാതി മനസ്സിലാവാത്ത പോലെ ബാബർ അബൂബക്കറിനെ വിളിച്ചു……….

“അവൻ ഇതറിയണ്ടാ……”……അബൂബക്കർ അവന് നേരെ തിരിഞ്ഞു ഉറക്കെ ഓരോ വാക്കും ഓരോരോന്നായി പറഞ്ഞു…………

അബൂബക്കറിലെ കോപഭാവം കണ്ട് ബാബർ ഭയന്നു……..ബാബറിന് എന്താണ് പറഞ്ഞതെന്ന് മനസ്സിലായി…………….

“ശരി ഉപ്പാ………”………അവൻ പറഞ്ഞൊപ്പിച്ചു തിരിഞ്ഞു നടന്നു…………

“ബാബർ…………”……..അബൂബക്കർ അവനെ വിളിച്ചു………

ബാബർ നിന്നിടത്തുനിന്നും തിരിഞ്ഞു അബൂബക്കറിനെ നോക്കി……….

“സലാമിന്റെ കറങ്ങൽ നിർത്താൻ പറഞ്ഞോ…………”……..അബൂബക്കർ അവനോട് പറഞ്ഞു…….
ബാബർ കാരണം മനസ്സിലാവാതെ അബൂബക്കറിനെ നോക്കി……..

“വാക്കുകൾ നെഞ്ചിൽ കുത്തിയിറക്കാൻ അവൻ മിടുക്കനാ………..”……..അബൂബക്കർ പതിയെ പറഞ്ഞു………
അടുത്തവാക്കുകൾക്കായി ബാബർ കാത്തുനിന്നു…….

“കത്തി നെഞ്ചിൽ കുത്തിയിറക്കാൻ അവനും………..”……..അബൂബക്കർ പറഞ്ഞു………
ബാബറിന് കാര്യം മനസ്സിലായി……….

“അബൂബക്കർ ഖുറേഷിയുടെ മക്കളുടെ എണ്ണം കുറയണ്ടെങ്കിൽ അവനോട് അടങ്ങിയൊതുങ്ങി ഒരു മൂലക്ക് ഇരിക്കാൻ പറ………”……..അബൂബക്കർ ബാബറിനോട് ആജ്ഞാപിച്ചു……..

“ശരി ഉപ്പാ……ഞാൻ പറയാം………”……അത്രയും പറഞ്ഞുകൊണ്ട് ബാബർ ഉള്ളിലേക്ക് കയറിപ്പോയി……..

അബൂബക്കർ ചെറുകസേരയിലേക്ക് ചാഞ്ഞു…….പഴയ പല ഓർമ്മകൾ പലതും അയാളിൽ വന്നു നിറഞ്ഞു…….പ്രത്യേകിച്ച് അവന്റെ……….അവന്റെ ഓർമ്മകൾ അയാളുടെ ചിന്തകളെ മൂടിമറച്ചു………..

അപ്പോഴും ചിവീട് ശബ്ദമുണ്ടാക്കണോ എന്നറിയാതെ പകച്ചു നിന്നു…….. ആ രാത്രിയിൽ……….

☠️☠️☠️☠️☠️☠️☠️☠️☠️☠️

സമർ കണ്ണുകൾ പതിയെ തുറന്നു……….വെളിച്ചം അവന്റെ കണ്ണിലടിച്ചു……… അവൻ കണ്ണുപൂട്ടി വെളിച്ചത്തിലേക്ക് തന്നെ നോക്കി……….ചുവപ്പ്…….ചോരക്കളർ അവന്റെ കണ്ണിൽ തെളിഞ്ഞുവന്നു……..അവന്റെ മനസ്സ് നൂലുവിട്ട പട്ടം പോലെ എങ്ങോട്ടോ ലക്‌ഷ്യം ഇല്ലാതെ പാറി……..പക്ഷെ എല്ലായിടത്തും ചോര തന്നെ…….എല്ലാത്തിനും ചുവപ്പ് നിറം തന്നെ……….

അവൻ പെട്ടെന്ന് തിരിഞ്ഞു………കിടക്കയിൽ നിന്ന് എണീറ്റു……… പുറത്തേക്ക് നടന്നു……..

അവൻ ഷാഹിയെ കണ്ടു……..ബാഷയും റോക്കിയുമായി അവൾ ഉദ്യാനത്തിലൂടെ ചുറ്റി നടക്കുക ആയിരുന്നു അവൾ………

സമർ അവളെ നോക്കി……….സൂര്യപ്രകാശത്തിൽ അവൾ ഒരു ദേവതയെ പോലെ തോന്നി അവൾക്ക്………എന്തൊരു ഭംഗിയാണ് ഇവളെ കാണാൻ………ഇവളുടെ സൗന്ദര്യം ഏറ്റവും കൂടുതൽ നന്നായി ആസ്വദിക്കാൻ പറ്റുന്നത് തന്റെ കണ്ണുകളിലൂടെയാണോ എന്ന് അവന് സ്വയം തോന്നി………

സമർ അവളുടെ അടുത്തേക്ക് നടന്നു…….

“ഗുഡ് മോർണിംഗ്…….”……..ഞാൻ ഷാഹിയോട് പറഞ്ഞു……..
അവൾ തിരിഞ്ഞു നോക്കി………

“ഗുഡ് മോർണിംഗ്…….”……അവൾ ചിരിച്ചുകൊണ്ട് എനിക്ക് മറുപടി നൽകി……..

ഞങ്ങൾ ഉദ്യാനത്തിലൂടെ നടന്നു…….ബാഷാ എന്നെ ചുറ്റിപ്പറ്റി നടന്നു…..റോക്കി അവളെയും………

ഉദ്യാനത്തിന് ഭംഗി വളരെ കൂടിയ പോലെ……..ഷാഹി ഒപ്പം ഉണ്ടായതുകൊണ്ട് എനിക്ക് തോന്നുന്നതാണോ അത്……..എനിക്ക് ഒരു ഉത്തരം കണ്ടുപിടിക്കാനായില്ല………

ഞങ്ങൾ നടന്ന് കുളത്തിന്റെ അടുത്തെത്തി……..അവൾ മീനുകളുടെ തീറ്റ കയ്യിൽ എടുത്ത് കുളത്തിലേക്ക് കുറച്ചു ഇട്ടു……..മീനുകൾ എവിടെ നിന്നൊക്കെയോ കൂട്ടമായി പാഞ്ഞു വന്നു തീറ്റ കഴിക്കാൻ തുടങ്ങി……ഞാനും അവളും അത് രസത്തോടെ കണ്ടുനിന്നു………..

“എന്ത് രസമാണല്ലേ അവരെ കാണാൻ………”……അവൾ എന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞു……..അവളുടെ ആ ചിരി എനിക്കിഷ്ടപ്പെട്ടു……

ഞാൻ കുളത്തിന്റെ അടുത്തേക്ക് നടന്നു…….

“ഒരു കാര്യം കാണിച്ചു തരാം……..”……എന്ന് ഞാൻ ഷാഹിയോട് പറഞ്ഞു………അവളും അടുത്തേക്ക് വന്നു…….

ഞാൻ പതിയെ മുട്ടുകാലിൽ ഇരുന്നിട്ട് കുളത്തിലേക്ക് എന്റെ ഒരു കൈ പതിയെ ഇട്ടു………അവൾ എന്റെ കയ്യിലേക്ക് നോക്കി നിന്നു…..എന്താ നടക്കാൻ പോകുന്നത് എന്ന് ഒരു എത്തുംപിടിയും ഇല്ലാതെ……

പെട്ടെന്ന് മീനുകൾ എല്ലാം എന്റെ കയ്യിലേക്ക് പാഞ്ഞുവന്നു…….. അവ എന്റെ കയ്യിൽ കൊത്താനും കൈകൾക്കിടയിൽ കൂടെ ചുറ്റി കളിക്കാനും തുടങ്ങി……..ഷാഹി അതുകണ്ട് അത്ഭുതത്തോടെ നോക്കി നിന്നു……അവളുടെ കണ്ണുകളുടെ വലിപ്പം കൂടി…….മീനുകൾ എല്ലാം എന്റെ കയ്യിന് ചുറ്റും മാത്രം നീന്തികളിക്കാൻ തുടങ്ങി…….

ഞാൻ തലയുയർത്തിയിട്ട് അവളോട് എങ്ങനെ ഉണ്ട് എന്ന് ചോദിച്ചു……

“ഓ ഇതാണോ വലിയ കാര്യം…….”……അവൾ എന്നെ പുച്ഛിച്ചു…….കുറുമ്പത്തി കുഞ്ചുണ്ണൂലി എവിടെ സമ്മതിച്ചുതരാൻ…….. കുറുമ്പത്തി……….

“ഇതൊക്കെ എന്ത്…….ഞാനിപ്പോ കാണിച്ചുതരാം………”……അവൾ വലിയ വീരവാദം മുഴക്കി…….

ഞാൻ കുളത്തിൽ നിന്ന് കയ്യെടുത്തു…….എന്നിട്ട് അവളെ നോക്കി…….അവൾ ചുരിദാറിന്റെ കൈ മുകളിലേക്ക് ചുരുട്ടി കയറ്റിയിട്ട് കുളത്തിന്റെ അടുത്തേക്ക് നടന്നു……..എന്നിട്ട് എനിക്ക് കൈ കാണിച്ചു തന്നു……….ഞാൻ അവളെ നോക്കി ചിരിച്ചു……

അവൾ മുട്ടുകുത്തി ഇരുന്നിട്ട് കൈ പതിയെ കുളത്തിലേക്കിട്ടു……..ഞാൻ അവളുടെ അടുത്തേക്ക് ചെന്നു……..മീൻ പോയിട്ട് ഒരു ഇല പോലും അവളുടെ കയ്യിന്റെ ആ പരിസരത്തേക്ക് വന്നില്ല…….എനിക്ക് അതുകണ്ട് ചിരിവന്നു……..അവൾ കൈ കൊണ്ട് വെള്ളം പതിയെ ഇളക്കി നോക്കി……മീനുകൾ അടുത്തേക്ക് വരാൻ……എവിടെ……മീനുകൾ ഒരു മൈൻഡും കൊടുത്തില്ല…….എനിക്ക് അത് കണ്ട് പിന്നെയും ചിരിവന്നു……അവൾ എന്നെ നോക്കി……ഞാൻ ചിരിക്കുന്നത് അവൾ കണ്ടു……….

പെട്ടെന്ന് അവൾ എന്തോ ഓർത്തപോലെ അവിടെ നിന്നും എണീറ്റു…… എന്നിട്ട് മീനിന്റെ തീറ്റ കയ്യിൽ എടുത്തു………

“ഇപ്പോ ശരിയാക്കിത്തരാം……”…….കുതിരവട്ടം പപ്പു സ്റ്റൈലിൽ ഒരു കാച്ച് കാച്ചിയിട്ട് അവൾ തീറ്റയും കയ്യിൽ വെച്ചിട്ട് കുളത്തിലേക്ക് കയ്യിട്ടു……

ഞാൻ ഒരു ചിരിയോടെ അതുനോക്കി നിന്നു……..അവൾ തന്റെ കയ്യിലേക്ക് നോക്കി…….പെട്ടെന്ന് ഒരു മീൻ അവളുടെ കയ്യിന്റെ അടുത്തേക്ക് വന്നു……..അവൾ എന്റെ അടുത്തേക്ക് തിരിഞ്ഞു എങ്ങനെയുണ്ട് എന്ന് കണ്ണുകൊണ്ട് കോക്രി കാണിച്ചു………

മീൻ അവളുടെ കയ്യിന്റെ അടുത്തെത്തി……ചെറുതായി ഒന്ന് മണത്തുനോക്കിയിട്ട് മൂപ്പർ സ്ഥലംവിട്ടു……..ഷാഹി പിന്നെയും പ്ലിങ്……..

ഞാൻ അതുകണ്ട് പൊട്ടിച്ചിരിച്ചു……….അവൾ ഞാൻ ചിരിക്കുന്നത് കണ്ട് സങ്കടപ്പെട്ട് അവിടെ ഇരുന്നു………മീനുകളൊന്നും അടുക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൾ പതിയെ കൈ എടുത്ത് എണീറ്റു…….എനിക്ക് ഒരു കൊഞ്ഞനം കുത്തി കാണിച്ചു തന്നിട്ട് സ്ഥലം കാലിയാക്കാനൊരുങ്ങി………

“നിക്ക്…….”…….ഞാൻ അവളോട് പറഞ്ഞു……..

അവൾ നിന്നു……. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു……..അവൾ എന്നെ തന്നെ നോക്കി……..ഞാൻ അവളുടെ കയ്യിൽ പതിയെ പിടിച്ചു……….അവൾ അവളുടെ കൈകളിലേക്ക് നോക്കി…….പിന്നെ എന്റെ കണ്ണുകളിലേക്കും……..

“വാ………”…….എന്ന് പറഞ്ഞു ഞാനവളെ കുളത്തിന്റെ അരികത്തെത്തിച്ചു………..

ഞാൻ അവളുടെ കൈ പിടിച്ചുകൊണ്ട് ഞാനും അവളും കൂടെ മുട്ടുകുത്തി ഇരുന്നു…….അവൾ എന്നെ തന്നെ നോക്കി നിന്നു……എന്റെ പ്രവൃത്തി അവളെ അമ്പരപ്പിച്ചിരുന്നു പക്ഷെ അവൾ ആ പ്രവൃത്തി ഇഷ്ടപ്പെട്ടിരുന്നു…….ഞാൻ അവളെ മുഖത്തേക്ക് നോക്കി………ഞാൻ ഒന്ന് പുഞ്ചിരിച്ചു…….പക്ഷെ അവളിൽ ഭാവത്തിന് വ്യത്യാസം ഒന്നും വന്നില്ല……..

ഞാൻ അവളുടെ കൈ എന്റെ കൈകൊണ്ട് കൂട്ടിപിടിച്ചു……അവളുടെ കൈ എന്റെ ബലിഷ്ടമായ കൈകൾക്കുള്ളിൽ ഇരിക്കുന്നത് ഞാൻ കണ്ടു………എനിക്ക് എന്തോ വളരെ സന്തോഷം തോന്നി ആ കാഴ്ച്ചയിൽ…..വളരെയധികം സന്തോഷം തോന്നി…….

ഞാൻ മെല്ലെ അവളുടെ കൈ എന്റെ കൈകൊണ്ട് കൂട്ടിപിടിച്ചുകൊണ്ട് കുളത്തിലേക്ക് ഇട്ടു…….അവൾ കുളത്തിലേക്ക് ആകാംഷയോടെ നോക്കി…….ഞാൻ അവളുടെ മുഖത്തേക്ക് നോക്കി……..അവളുടെ മുഖത്ത് ആകാംഷ കണ്ടു ഞാൻ…..പിന്നെ അത് സന്തോഷത്തിലേക്ക് വഴിമാറുന്നത് കണ്ടു ഞാൻ………പിന്നെ അവളുടെ ചിരിയിലേക്കും വഴിമാറി…….അതൊക്കെ ഞാൻ നേരിട്ട് എന്റെ കണ്ണുകളാൽ കണ്ടു…….ആനന്ദകരമായ കാഴ്ച…….ഒത്തിരി സന്തോഷം തരുന്ന കാഴ്ച…….
ഞാൻ പതിയെ കണ്ണുകൾ അവളുടെ മുഖത്തുനിന്നും അടർത്തിമാറ്റി……..കുളത്തിലേക്ക് നോക്കി……..മീനുകൾ മുഴുവൻ ഞങ്ങളുടെ കൈകൾക്ക് ചുറ്റും നീന്തി കളിക്കുന്നത് ഞാൻ കണ്ടു…….ഇടയ്ക്ക് മീനുകൾ അവളുടെ കയ്യിൽ മെല്ലെ കൊത്തുമ്പോൾ അവൾ രസം കൊണ്ട് തുള്ളി……..എന്ത് രസമാണെന്നോ അപ്പോഴുള്ള അവളുടെ ആ മുഖം കാണാൻ………ആരോ പറഞ്ഞപോലെ അപ്പൊ ഞാൻ മരിച്ചിരുന്നേൽ എന്റെ ശവത്തിന് ചിരിച്ച മുഖം ആയിരിക്കും………

അവൾ കുറെ നേരം മീനുകളെ നോക്കിനിന്നു……പെട്ടെന്ന് അവൾ എന്നെ നോക്കി………ഞാൻ അവളെ തന്നെ നോക്കി നിൽക്കുന്നത് അവൾ കണ്ടു……..പെട്ടെന്ന് അവളിൽ നാണം വന്നുനിറഞ്ഞു………അവൾ പതിയെ കൈകൾ കുളത്തിൽ നിന്ന് എടുത്തു മുന്നോട്ട് നടന്നു……..

“ഞാൻ പോയി ബ്രേക്ഫാസ്റ്റ് ഉണ്ടാക്കട്ടെ………”…….എന്ന് പറഞ്ഞ് അവൾ അവിടുന്ന് ഓടിപ്പോയി……..

എനിക്ക് അത് കണ്ടു ചിരി വന്നു……..സന്തോഷവും………

സമയം വളരെ പെട്ടെന്ന് പോകാൻ തുടങ്ങി……..അവളോടൊപ്പമുള്ള നിമിഷങ്ങൾ പെട്ടെന്ന് സഞ്ചരിക്കുന്നപോലെ…..

വൈകുന്നേരമായപ്പോൾ കുഞ്ഞുട്ടൻ പ്രത്യക്ഷപ്പെട്ടു……ഇനി സമയം സഞ്ചരിക്കുകയല്ല പറക്കുകയായിരിക്കും……….

“എടീ……ഷാഹി മോളേ…….. ഒരു കാപ്പി എടുത്തേ……..”……….കുഞ്ഞുട്ടൻ വന്നകാലിൽ ഇരിക്കാതെ നിന്നകാലിൽ നിന്നുകൊണ്ട് പറഞ്ഞു…….

ഷാഹി ശബ്ദം കേട്ട ഭാഗത്തേക്ക് വത്തിൽക്കലേക്ക് നോക്കി……..അവൾ കുഞ്ഞുട്ടനെ കണ്ടു…….

“ഹാ……വന്നോ……..ഊരുതെണ്ടി………..”……..ഷാഹി അവനെ ഒന്ന് ആക്കിക്കൊണ്ട് പറഞ്ഞു…….കുഞ്ഞുട്ടൻ അവളെ കണ്ണുരുട്ടി നോക്കി………

“ഞാൻ വന്നപാടെ എനിക്കിട്ടടിക്കാതെ നീ പോയി ഒരു കോഫി ഇട്ടടിച്ചു വാ…….”…….കുഞ്ഞുട്ടൻ അവൾക്കിട്ട് അതേ സ്‌ട്രോങ്ങിൽ തിരിച്ചടിച്ചു…….

ഷാഹി കുഞ്ഞുട്ടന് കൊഞ്ഞനം കുത്തി കാണിച്ചു അടുക്കളയിലേക്ക് നടന്നു……

കുഞ്ഞുട്ടൻ എന്റെ അടുക്കൽ വന്നിരുന്നു……..അവൻ എന്നെ നോക്കി……എന്റെ കവിളിൽ പിടിച്ചു……..

“നിന്റെ ചൊറുക്ക് പിന്നേം കൂടിയോ പന്നി……”…….അവൻ എന്നോട് ചോദിച്ചു………

ഞാൻ ചിരിച്ചുകൊണ്ട് അവന്റെ കൈവിടുവിച്ചു…….

“പോടാ……..”…….എന്ന് പറഞ്ഞു……..

“എങ്ങനെ കൂടാണ്ടിരിക്കും……. പ്രണയത്തിൽ മുങ്ങി തപ്പിക്കൊണ്ടിരിക്കുവല്ലേ…….”……..കുഞ്ഞുട്ടൻ എന്നെ കളിയാക്കി……..

“പോടാ…..പോടാ…….”……..ഞാൻ അവനോട് പറഞ്ഞു……
അപ്പോഴേക്കും ഷാഹി കുഞ്ഞുട്ടനുള്ള കോഫിയുമായി വന്നു……
അവൻ അവളുടെ കയ്യിൽ നിന്ന് കോഫി വാങ്ങി……..ഒരു കവിൾ കുടിച്ചു…………

“കാര്യം നിന്റെ സ്വഭാവം അഞ്ചു പൈസക്ക് കൊള്ളില്ലെങ്കിലും നിന്റെ കൈപുണ്യം ഒരു രക്ഷയും ഇല്ല മോളേ……….”……കുഞ്ഞുട്ടൻ അവൾക്കിട്ട് ഒന്നാക്കി…….

അവൾ അവന് കൊഞ്ഞനം കുത്തി കാണിച്ചു അതിന്…….

“അല്ലാ…..എന്താ പരിപാടി……പാർട്ടിക്ക് പോകണ്ടേ………”…..കുഞ്ഞുട്ടൻ എന്നോട് ചോദിച്ചു……..

“ഹാ…..പോണം…….നീ പോയി കുളിച്ചുവാ……..”……..ഞാൻ കുഞ്ഞുട്ടനോട് പറഞ്ഞു…….

“ഓക്കേ……ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ എന്നാൽ…….”……അവൻ കപ്പ് മേശമേൽ വെച്ചിട്ട് ഉള്ളിലേക്ക് നടന്നു……..

സത്യത്തിൽ ഷാഹിക്ക് ഒരു ഭയം വന്നുതുടങ്ങിയിരുന്നു…….ഇന്നലെ ഗായു പറഞ്ഞപ്പോൾ തന്നെ അവളുടെ ഉള്ളിൽ ഒരു പേടി കുടുങ്ങിയതാണ്…….പബ്ബ്…….പാർട്ടി……… കള്ള്……… ഡാൻസ്……….പിന്നെ ആകെ ഉള്ള ആശ്വാസം സമർ ഒപ്പം ഉള്ളതായിരുന്നു………പക്ഷേ സാഹചര്യത്തോട് അടുത്തപ്പോ അവളിലെ പേടി പുറത്തുവരാൻ തുടങ്ങി………

“സമർ………”…..ഷാഹി സമറിനെ വിളിച്ചു………

“ഹ്മ്……..”……സമർ അവളെ നോക്കി മൂളി………

“ഞാൻ വരണോ………”……ഷാഹി അവനോട് ചോദിച്ചു…….

“അതെന്തേ……നിനക്ക് വരാൻ പ്രശ്നം…….”……സമർ അവളോട് ചോദിച്ചു………

“അതല്ല……ഞാൻ ഇതുവരെ ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോയിട്ടില്ല…….”……..ഷാഹി പറഞ്ഞു…….

“എങ്ങനെ ഉള്ള…..”…….സമർ അവളോട് ചോദിച്ചു……

“ഈ പബ്ബ്….ഒക്കെ……..”……..ഷാഹി പറഞ്ഞു……..

“അതിനെന്താ……..”…….സമർ ചിരിച്ചുകൊണ്ട് അവളോട് ചോദിച്ചു…….

“എന്നാലും……..”……ഷാഹി പറഞ്ഞു…….

“താൻ എന്തിനാ പേടിക്കുന്നെ…….ഞാനില്ലേ ഒപ്പം…….നീ പോയി ഒരുങ്ങ്……..”……..സമർ അവളോട് പറഞ്ഞു……..

അവൾ എണീറ്റു….. ഒന്ന് നടന്നിട്ട് എന്നെ തിരിഞ്ഞു നോക്കി……..എന്റെ അടുത്തേക്ക് വന്നു……..

“അതേയ് …..ഈ പബ്ബിൽ പോകുന്നവർ എങ്ങനെയുള്ള ഡ്രസ്സ് ആണിടുക……..”…….അവൾ എന്നോട് വിക്കിക്കൊണ്ട് ചോദിച്ചു…….അതറിയാത്തതിന്റെ നാണം അവളുടെ ആ ചോദ്യത്തിൽ മുഴുവനും ഉണ്ടായിരുന്നു……….

ഞാൻ അവളെ നോക്കി ചിരിച്ചു……..

“പറ……..”…….അവൾ ചിണുങ്ങി കൊണ്ട് എന്നോട് ചോദിച്ചു……..

“നീ കോളേജിലേക്ക് പോകുമ്പോ എങ്ങനാ ഡ്രസ്സ് ധരിക്കുന്നെ……അങ്ങനെ പോന്നാ മതി…….ഡോണ്ട് വറി എബൌട്ട് ഇറ്റ്……..”…….ഞാൻ അവളോട് പറഞ്ഞു…….
അത് അവളിൽ കുറച്ചു ആശ്വാസം പകർന്നു…….അവൾ റൂമിലേക്ക് നടന്നു……..ഞാൻ എണീറ്റ് എന്റെ റൂമിലേക്കും………

മൂന്ന് പേരും കുളിച്ചു ഡ്രെസ്സണിഞ്ഞു ഹാളിലേക്ക് വന്നു…….

സമർ ജീൻസും ടി ഷർട്ടും പിന്നെ ഒരു ജാക്കറ്റും ധരിച്ചു……ആ വേഷത്തിൽ അവനെ കാണാൻ ഒടുക്കത്തെ മൊഞ്ച് ആയിരുന്നു…….ഷാഹി അറിയാതെ തന്നെ അവനെ നോക്കി പോയി………

കുഞ്ഞുട്ടൻ ജീൻസും പിന്നെ ടി ഷർട്ടും……കുഞ്ഞുട്ടനേം ആ ലുക്കിൽ കാണാൻ അടിപൊളിയായിരുന്നു……എന്തിനാണെന്ന് അറിയില്ല…….ചെക്കൻ നല്ല അടിപൊളി ആയി ഒരുങ്ങിയിരുന്നു………

പിന്നെ ഷാഹി………സമർ എടുത്തുകൊടുത്ത നീല ചുരിദാറായിരുന്നു അവളുടെ വേഷം…….ചുരിദാറിന് ചേരുന്ന തട്ടവും കണ്മഷിയെഴുതിയ അവളുടെ കൺപീലികളും അവളുടെ സൗന്ദര്യം വർധിപ്പിച്ചു………കണ്ടാൽ ആരും അവളെ ഒന്ന് നോക്കിപോകും…….ഒരു തുള്ളി പോലും ലിപ്സ്റ്റിക് ഇടാത്ത ആ ചുവന്നുതുടുത്ത ചുണ്ടുകളിൽ ഒരു തവണ മുത്തമിടാൻ ആരായാലും കൊതിക്കും……….

സമർ ഷാഹിയെ തന്നെ നോക്കി നിന്നു…….

ഷാഹി അവനെ നോക്കി…….കണ്ണുകൊണ്ട് അവളുടെ ഡ്രസ്സ് ഓക്കേ അല്ലെ എന്ന് ചോദിച്ചു……..
സമർ വായും പൊളിച്ചുകൊണ്ട് അവളോട് സൂപ്പറാണെന്ന് കൈകൊണ്ട് കാണിച്ചു…….

കുഞ്ഞുട്ടൻ ഇവർ രണ്ടുപേരുടെയും ഭാവപ്രകടനങ്ങൾ കാണുന്നുണ്ടായിരുന്നു………

“സമർ……ബൈക്ക് ഞാൻ എടുക്കുന്നുണ്ട്……..”……കുഞ്ഞുട്ടൻ സമറിനോട് പറഞ്ഞു…….

“അപ്പൊ ഇയാൾ വരുന്നില്ലേ……..”……ഷാഹി ഇടയിൽ കയറി കുഞ്ഞുട്ടനോട് ചോദിച്ചു…….

“നമുക്ക് പാർട്ടിയിൽ വെച്ച് ജോയിൻ ചെയ്യാം……എനിക്ക് വേറെ കുറച്ചു പണി ഉണ്ട്………”……കുഞ്ഞുട്ടൻ കണ്ണടച്ചു കാണിച്ചു…….

കുഞ്ഞുട്ടൻ ബൈക്കിന്റെ കീ എടുത്ത് പുറത്തേക്കിറങ്ങി…….അവൻ വണ്ടി സ്റ്റാർട്ട് ചെയ്ത് പോയി…….



തുടരും..... ♥️



വില്ലന്റെ പ്രണയം 26♥️

വില്ലന്റെ പ്രണയം 26♥️

4.8
19367

“നമുക്ക് പോയാലോ…….”……..ഞാൻ ഷാഹിയോട് ചോദിച്ചു…….അതെയെന്ന് അവൾ തലയാട്ടി……ഞാൻ അവളെയും കൊണ്ട് പുറത്തേക്കിറങ്ങി…….കാറിന്റെ ഡോർ തുറന്ന് ഞങ്ങൾ രണ്ടുപേരും കയറി…….ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു……….ഷാഹിക്ക് പേടി തുടങ്ങി…….അവൾ ശ്വാസം ഒക്കെ കഷ്ടപ്പെട്ട് എടുക്കാൻ തുടങ്ങി…….പടച്ചോനേ നാറ്റിക്കല്ലേ എന്ന് അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു………വണ്ടി പാർട്ടി നടക്കുന്ന പബ്ബിന്റെ ഏരിയയിലേക്ക് കയറി……..വണ്ടി ഞാൻ പാർക്ക് ചെയ്തു…….ഞങ്ങൾ രണ്ടുപേരും പുറത്തേക്കിറങ്ങി……..ഞാൻ അവളെ നോക്കി………അവൾ ആകെ പരിഭ്രമിച്ചിരുന്നു…….അവളുടെ ഉള്ളിൽ ഭയമുണ്ടെന്ന് എനിക്ക് മനസ്സ