വില്ലന്റെ പ്രണയം 27♥️
വെള്ളച്ചാട്ടം കമ്പിവേലിക്ക് അപ്പുറമായിരുന്നു…..കമ്പിവേലിക്ക് അപ്പുറം കൊക്കയും…….ആ നിലാവത്ത് വെള്ളച്ചാട്ടത്തിന്റെ ഭംഗി ഇരട്ടിച്ചിരുന്നു……..മടങ്ങ് മടങ്ങായി വീഴുന്ന വെള്ളം വളരെ മനോഹരമായിരുന്നു കാണാൻ…….ആ നിലാവത്ത് വെള്ളം ഒരു നീല കളർ പോലെ തോന്നി…….വെള്ളച്ചാട്ടത്തിന് പിന്നിൽ ചന്ദ്രൻ ഞങ്ങളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നിന്നു…….. വളരെ മനോഹരം………ഞങ്ങൾ കമ്പിവേലിയുടെ അടുത്തെത്തി……..അവിടെ വേറെ ഒരു ഫാമിലിയും ഉണ്ടായിരുന്നു….ഒപ്പം കുറേ കുട്ടികളും……ഞാനും ഷാഹിയും കമ്പിവേലിയിൽ പിടിച്ചു വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ചു……..ഞാൻ വെള്ളച്ചാട്ടത്തിൽ നിന്ന്