Aksharathalukal

വില്ലന്റെ പ്രണയം 28♥️

വാതിൽ തുറന്ന് പുറത്തുചാടിയതും ചെന്നുപെട്ടത് കുഞ്ഞുട്ടന്റെ മുന്നിൽ……..ഞാൻ അവനെ കണ്ടു ഒരു വളിച്ചചിരി ചിരിച്ചു……

അവൻ എന്റെ അടുത്തേക്ക് വന്നു…….

“എന്തായിരുന്നു മോനെ…..ഷാഹിയുടെ റൂമിൽ പരിപാടി…….”……അവൻ എന്നോട് ചോദിച്ചു……..

ഞാൻ ഒന്നുമില്ല എന്ന് ചുമലനക്കി കാണിച്ചുകൊടുത്തു……..

“നല്ല പെണ്ണാണ്……പിഴപ്പിക്കരുത്……..”…….അവൻ എന്നെ ഉപദേശിച്ചു……..

“പോടാ ചെറ്റെ……അതെന്റെ പെണ്ണാണ്……”…..ഞാൻ അവനോട് പറഞ്ഞു……..

“പിന്നെ നിനക്കെന്തായിരുന്നു അവിടെ പണി……”…..അവൻ എന്നെ വിടുന്ന ലക്ഷണം ഇല്ലാ……

“അവൾക്ക് പേടിയായിട്ട് ഒപ്പം കിടന്നതാണ്……”……ഞാൻ അവനോട് പറഞ്ഞു……

“പേടിയോ……എന്തിനെ പാറ്റയെയോ……..”……അവൻ എന്നോട് ചോദിച്ചു…….

“അല്ല…..ഇടിമിന്നലിനെ……”……

“ഇപ്പോഴും…?….”……അവൻ എന്നോട് ചോദിച്ചു…….

ഞാൻ അതെയെന്ന് തലയാട്ടി…….ആ ചോദ്യം ഞങ്ങളെ രണ്ടുപേരും കുറച്ചുനിമിഷത്തേക്ക് പഴയ ഓർമകളിലേക്ക് കൊണ്ടുപോയി……..

“നീ ഒരു കോഫി ഇട്ടു താ…..”……ഞാൻ കുഞ്ഞുട്ടനോട് പറഞ്ഞു…….

“അയ്യടാ……അല്ലെങ്കി തന്നെ നീ എന്റെ കാപ്പിയെ കഴുതമൂത്രം എന്നാ വിളിക്കുന്നെ……ഇപ്പോ നീ ഷാഹിയുടെ കിടിലൻ കാപ്പി ആണ് കുടിക്കുന്നത്……എന്നിട്ട് ഇപ്പോ ഞാൻ ഒരു കാപ്പി ഇട്ടുതന്നാൽ നിനക്ക് അതിനെക്കുറിച്ചു ഉപമിക്കാൻ വാക്കുകൾ കിട്ടി എന്നുവരില്ല…….”…..അവൻ എന്റെ മുഖത്തേക്ക് ചിരിച്ചുകൊണ്ട് പറഞ്ഞു……

“പോടാ…….”….ഞാൻ അവനോട് പറഞ്ഞു പുറത്തേക്ക് നടന്നു……..

കുറച്ചുകഴിഞ്ഞു ഷാഹി എന്റെ അടുക്കലേക്ക് കാപ്പിയുമായി വന്നു…..ഗുഡ് മോർണിംഗ് പറഞ്ഞു…..ഞാൻ തിരിച്ചും……..ഞാൻ അവളെ നോക്കി……അവൾ എന്നെ നോക്കി ഒരു പാറിയ ചിരി ചിരിച്ചു……ഇന്നലത്തെ കാര്യങ്ങളുടെ മുഴുവൻ നാണവും ആ ചിരിയിൽ ഒളിഞ്ഞുകിടക്കുന്നുണ്ടായിരുന്നു……

“കുഞ്ഞുട്ടൻ എവിടെ…….”……അവൾ എന്നോട് ചോദിച്ചു…….

“അവിടെ ഇല്ലേ……”….ഞാൻ അവളോട് ചോദിച്ചു……

അവൾ ഇല്ലായെന്ന് തലയാട്ടി……

“അവിടെ ഉണ്ടായിരുന്നതാണല്ലോ……”……ഞാൻ അവളോട് പറഞ്ഞു…….
പെട്ടെന്ന് ഞങ്ങൾ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു…..ഞാനും ഷാഹിയും അവിടേക്ക് നോക്കി……

കുഞ്ഞുട്ടൻ അതാ ഒരു കോഴിയേയും തൂക്കിപിടിച്ചുവരുന്നു……അവൻ ഞങ്ങളുടെ അടുത്തേക്ക് നടന്നുവന്നു…..
“ഇന്നാ മോളെ പിടി…..ഇവനെ ഇന്ന് നമുക്ക് പൂശാം……”…..കോഴിയെ ഷാഹിയുടെ അടുത്ത് കൊടുത്തുകൊണ്ട് അവൻ പറഞ്ഞു…….

“അപ്പുറത്തെ വീട്ടിലെ കോഴി ഒന്നുമല്ലല്ലോ ഇത്……..”…..ഷാഹി ഒന്നാക്കിക്കൊണ്ട് കുഞ്ഞുട്ടനോട് ചോദിച്ചു……കുഞ്ഞുട്ടൻ അവളെ ഒന്ന് നോക്കി…….

“നിന്ന് ചിണുങ്ങാതെ ഇവനെ അടുപ്പത്ത് കയറ്റാനുള്ള വകുപ്പ് നോക്ക് പെണ്ണെ……”……അവൻ അവളോട് പറഞ്ഞു……
ഓ എന്ന് പറഞ്ഞുകൊണ്ട് അവൾ കോഴിയേയും കൊണ്ട് അടുക്കളയിലേക്ക് പോയി……

കോഴിയെ കറിവെക്കാൻ ഞാനും കുഞ്ഞുട്ടനും അവളെ സഹായിച്ചു….ആകെ ഒരു ജഗപൊക…….അവനെ കറിവെച്ചു ഫുഡ് അടിച്ചപോഴേക്കും ഉച്ച കഴിഞ്ഞു….

ഞങ്ങൾ വെറുതെ നഗരത്തിലൂടെ റോന്ത് ചുറ്റാനായി ഡ്രസ്സ് മാറി കാറിൽ കേറി…….ഞങ്ങൾ വെറുതെ കാറിൽ കറങ്ങിക്കൊണ്ടിരുന്നു…….ഞാനായിരുന്നു ഡ്രൈവ് ചെയ്തത്………കുഞ്ഞുട്ടൻ ഫ്രന്റ് സീറ്റിലും ഷാഹി പിന്നിലും……..ഞങ്ങൾ ഓരോ സ്ഥലത്ത് പോയിക്കൊണ്ടിരുന്നു……

കുറച്ചുകഴിഞ്ഞപ്പോൾ ഒരു വണ്ടി ഞങ്ങളെ ഫോളോ ചെയ്യുന്നപോലെ എനിക്ക് തോന്നി……..ഞാൻ കണ്ണാടിയുടെ ആ വണ്ടിയെ നോക്കി……ഞാൻ പെട്ടെന്ന് വണ്ടി ഒരു ഇടവഴിയിലേക്ക് കയറ്റി……..ആ വണ്ടിയും അതേപോലെ ആ ഇടവഴിയിലേക്ക് കയറി……ഞാൻ വണ്ടി ഇടവഴികളിലൂടെ ഓടിച്ചു മെയിൻ റോഡിലേക്ക് ഇട്ടു……ആ വണ്ടിയും എന്നെ പിന്തുടരുന്ന പോലെ മെയിൻ റോഡിലേക്ക് ഇറങ്ങി……കുഞ്ഞുട്ടൻ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു……..

“എന്താടാ……”…..അവൻ എന്നോട് ചോദിച്ചു……

“പണി വരുന്നുണ്ട്………”…..ഞാൻ അവനോട് പറഞ്ഞു……..അവൻ പിന്നിലേക്ക് നോക്കി…….അവന്റെ ചുണ്ടിൽ ഒരു ചിരി വന്നു……അവൻ മുന്നോട്ട് നോക്കി……ഒന്നുംസംഭവിക്കാത്ത മട്ടിൽ……

ഞാൻ വണ്ടി ഒരു മാളിലേക്ക് കയറ്റി……നിർത്തി……

“നീ ഷാഹിയെയും കൊണ്ടുപോയി വല്ലതും വാങ്ങി കൊടുക്ക്……”…..ഞാൻ കുഞ്ഞുട്ടനോട് പറഞ്ഞു…….അവൻ തലയാട്ടി…….

“ഞാനിതിന്റെ തീയതിയും നാളും ഒന്ന് നിശ്ചയിക്കട്ടെ……”……ഞാൻ കുഞ്ഞുട്ടനോട് പറഞ്ഞു……..

“അധികം വൈകിക്കണ്ട……”…..കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു…….ഞാനും അവനെ നോക്കി ചിരിച്ചു……

അവൻ ഷാഹിയെയും കൊണ്ട് പുറത്തിറങ്ങി…….അവർ മാളിലേക്ക് കയറി…..ഷാഹി പെട്ടെന്ന് തിരിഞ്ഞു എന്നെ നോക്കി….വരുന്നില്ലേ എന്ന് ചോദിച്ചു…….ഇപ്പൊ വരാം എന്ന് ഞാൻ മറുപടി കൊടുത്തു……..അവർ ഉള്ളിലേക്ക് കയറി……..

ഞാൻ കണ്ണാടിയിലേക്ക് നോക്കി……ആ വണ്ടി എന്റെ വണ്ടിക്ക് കുറച്ചുപിന്നിലായി നിലയുറപ്പിച്ചിരുന്നു…….ഞാൻ ഗ്ലാസ് താഴ്ത്തി……..കൈ പുറത്തേക്കിട്ടു……. ഇങ്ങോട്ട് വരാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു……കുറച്ചുനേരത്തിന് ശേഷം ഒരാൾ എന്റെ കാറിന്റെ അടുത്തേക്ക് നടന്നുവന്നു……

“ഓർമ്മയുണ്ടോ സാറേ ഈ മുഖം…….”…….അയാൾ എന്നോട് ചോദിച്ചു…….ഞാൻ അങ്ങോട്ട് നോക്കി……രാജനായിരുന്നു അത്……..ഞാൻ അവനെ നോക്കി ചിരിച്ചു…….

“ഈ മുഖം ഓർത്തുവെയ്ക്കാൻ എന്റെ വകയിലെ അമ്മായിയെ കെട്ടിയത് നീ അല്ലല്ലോ……”….ഞാൻ അവനോട് ചോദിച്ചു…….

“ഹഹാ….. അത് ശരിയാ……നമുക്കൊന്നുകൂടി കൂടണല്ലോ സാറേ……”…….രാജൻ എന്നോട് പറഞ്ഞു……

“കൂടാല്ലോ……”….ഞാൻ പറഞ്ഞു……എന്നിട്ട് എന്റെ കാർഡെടുത്ത് അവന് കൊടുത്തു……

“സമയവും സ്ഥലവും നിശ്ചയിച്ചിട്ടു പറ….ഞാൻ ദാ എത്തി……”……ഞാൻ അവനോട് പറഞ്ഞു…….അവൻ ആ കാർഡുമായി തിരിഞ്ഞു നടന്നു……..

ഞാൻ വണ്ടിയിൽ നിന്നിറങ്ങി മാളിലേക്ക് കയറി……ഷാഹിയുടേം കുഞ്ഞിട്ടന്റെയും അടുത്തേക്ക് ചെന്നു……

“പോകാം…..”….ഞാൻ ഷാഹിയോട് പറഞ്ഞു…..

“ഇപ്പോൾ തന്നെയോ…..”……അവൾ നിരാശയോടെ ചോദിച്ചു……..

“ഒരു ഒഫീഷ്യൽ മീറ്റിംഗ് ഉണ്ട്…..നമുക്ക് രാത്രി വരാം…..”……ഞാൻ അവളോട് പറഞ്ഞു…….അവൾ നിരാശയോടെ എന്റെ കൂടെ വന്നു………

ഞാൻ അവളെയും കുഞ്ഞുട്ടനെയും കൊണ്ട് വീട്ടിലെത്തി….ഷാഹിയെ വീട്ടിൽ ആക്കി ഞാൻ പുറപ്പെട്ടു…….അപ്പോഴേക്കും രാജൻ സ്ഥലം അറിയിച്ചിരുന്നു……

“ആരാടാ കോഴി…..”….കുഞ്ഞുട്ടൻ എന്നോട് ചോദിച്ചു……
ഞാൻ മനസ്സിലാവാത്ത ഭാവത്തിൽ അവനെ നോക്കി……

“അല്ലാ……അറുക്കാൻ പോകുന്ന…….”…..അവൻ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു…..എനിക്ക് കാര്യം മനസ്സിലായി……ഞാനും ചിരിച്ചു…….

“പഴയ ആളാണ്……രാജൻ…..”…..ഞാൻ അവനോട് പറഞ്ഞു……

“ഹഹാ….അതുപൊളിച്ചു……..”…..കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു…..

ഞങ്ങൾ രാജൻ പറഞ്ഞസ്ഥലത്തേക്ക് പോയിക്കൊണ്ടിരുന്നു…..
അവർ ഒടുവിൽ രാജൻ പറഞ്ഞസ്ഥലത്തെത്തി……ഒരു വിജനമായ റോഡ് ആയിരുന്നു അത്……രാജൻ അവരെ കാത്തെന്ന പോലെ വണ്ടിയുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു….ഒരു മൂന്ന് കാറുമായാണ് അവർ നിന്നിരുന്നത്……അതിലൊക്കെ ആളുകളും ഉണ്ടായിരുന്നു……
കുഞ്ഞുട്ടൻ കാറിൽ നിന്നും പുറത്തിറങ്ങി……സമർ ഇറങ്ങിയില്ല……

“ഹാ…..ഇതാര്……രാജണ്ണനോ………”……കുഞ്ഞുട്ടൻ രാജനോട് ചോദിച്ചു…….

“അതേടാ……. ഞാൻ തന്നെ…..”…..രാജൻ പറഞ്ഞു……..

“അന്നത്തെ ആ കുണ്ടി കുലുക്കിയുള്ള ആ ഓട്ടം ഭേഷായിരുന്നു……അന്നത്തെ ആ ഓട്ടത്തിന് ശേഷം കാണാണ്ടായപ്പോൾ ഞാൻ കരുതി ബ്രാസേഴ്‌സ് ജോണി സിൻസിന് പകരം അണ്ണനെ എടുത്തെന്ന്……”……കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു…….

“പോടാ പന്ന പൂ…….”…….രാജൻ തെറി പറഞ്ഞു……കുഞ്ഞുട്ടൻ അവനെ നോക്കി ചിരിച്ചു…..

“ഇന്ന് നിന്നെയൊക്കെ യമപുരിയിലേക്ക് ഞാൻ പാഴ്‌സൽ ചെയ്യുമെടാ……”…..രാജൻ പറഞ്ഞു…..

“ദാ ഇവരെ കണ്ടോ…..”……ബാക്കിലുള്ളവരെ രാജൻ ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു……

“ഇവർ അണ്ണാച്ചിയും കന്നഡിഗനൊന്നുമല്ല…….ബീഹാറികളാ………”……രാജൻ പറഞ്ഞു……

“മനുഷ്യന്റെ ചോരയും ഇറച്ചിയും പച്ചയ്ക്ക് തിന്നുന്നവന്മാരാ ഇവർ…….നരഭോജികൾ…… ഇവന്മാർ നിന്റെയും നിന്റെ മറ്റവന്റെയും ചോര ഇന്ന് ഊറ്റും…..”……രാജൻ ചിരിച്ചുകൊണ്ട് പറഞ്ഞു……

“പത്തൊമ്പത് നരഭോജികളാ…..പത്തൊമ്പതെണ്ണം……നീയൊക്കെ ഇന്ന് തീരുമെടാ നായിന്റെ മക്കളെ…..”…..രാജൻ നിന്ന് കുരച്ചു……..

“അതെന്താടാ ഉവ്വേ ഒരു പത്തൊമ്പതിന്റെ കണക്ക്…….ബീഹാറിലെ ആടി സെയിലിന് ഒരുമിച്ചു വാങ്ങിയതാണോ……”…..കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് ചോദിച്ചു……

“ഞാനുമടക്കം ഇരുപത്…..ഇപ്പോ നിന്റെ സംശയം തീർന്നോടാ നായെ…..”……രാജൻ നിന്ന് കുരച്ചു……..
“അങ്ങനെ ആണെങ്കിൽ ഓക്കേ…..അല്ലെങ്കി ഞാൻ തെറ്റിദ്ധരിക്കില്ലേ…….”…..കുഞ്ഞുട്ടൻ രാജനോട് പറഞ്ഞു……

“എവിടെടാ നിന്റെ മറ്റവൻ…..”…..രാജൻ ആക്രോശിച്ചുകൊണ്ട് ചോദിച്ചു……..

കുഞ്ഞുട്ടൻ കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് നോക്കി……രാജനും അവിടേക്ക് നോക്കി……അവിടെ നിന്ന് സിഗരറ്റിന്റെ പുക ഉയരുന്നത് അവർ കണ്ടു……രാജൻ അത് പേടിയോടെ നോക്കി…….രാജന്റെ ഒപ്പം ഉള്ള ബീഹാറികളും അതിലേക്ക് നോക്കി……

പെട്ടെന്ന് ഡോർ തുറന്നു…….ഒരു കാൽ നിലത്തേക്ക് പതിഞ്ഞു……അവിടം പൊടി പാറി…….അവർ അവിടേക്ക് നോക്കി…..ഭയത്തോടെ……സമർ ഡോറിൽ പിടിച്ചുകൊണ്ട് പുറത്തേക്കിറങ്ങി…….രാജനും പിള്ളേരും അവനെ നോക്കി…….ഒരു ചുരുട്ടും കത്തിച്ചു ഒരു റെയ്ബാൻ ഗ്ലാസും വെച്ച് അവൻ പുറത്തേക്കിറങ്ങി……സമർ അവരെ നോക്കി നിന്നു…..ചുരുട്ടിൽ നിന്ന് പുക ഉയർന്നു……രാജൻ പേടിയോടെ അവനെ നോക്കി……..



സമർ ചെരിഞ്ഞു കുഞ്ഞുട്ടനെ നോക്കി……ഈ കളിക്ക് ഞാനില്ല എന്ന മട്ടിൽ കുഞ്ഞുട്ടൻ കൈമലർത്തി…..ബോണറ്റിൽ കിടന്നു……സമർ തിരിഞ്ഞു അവരെ നോക്കി…….

“കൊന്ന് കൊലവിളിക്കേടാ ആ നായിന്റെ മക്കളെ…….”….സമറിനെ ചൂണ്ടികൊണ്ട് രാജൻ ആ ബീഹാറികളോട് ആജ്ഞാപിച്ചു……

ഒരുത്തൻ കത്തിയുമായി സമറിന്റെ അടുത്തേക്ക് പാഞ്ഞടുത്തു…….അവൻ സമറിന്റെ അടുക്കലെത്തി…..കത്തി ആഞ്ഞുവീശി……സമർ ഒന്ന് പിന്നിലേക്കാഞ്ഞു……. അവന്റെ കയ്യിൽ പിടിച്ചു ഒരു കൈകൊണ്ട് അവന്റെ തോളിൽ പിടിച്ചു അവരുടെ നേരെ അവനെ തിരിച്ചുനിർത്തി അവന്റെ കൈകൊണ്ട് അവന്റെ കത്തി തന്നെ ഉപയോഗിച്ചു അവന്റെ കഴുത്തറുത്തു……..ഇതെല്ലാം ക്ഷണനേരത്തിൽ കഴിഞ്ഞു……..രാജനും ആ ബീഹാറികളും പേടിയോടെ അവന്റെ കഴുത്തറുത്ത കാഴ്ച കണ്ടു……സമറിന്റെ ചുണ്ടിൽ അപ്പോഴും ചുരുട്ട് പുകയുന്നുണ്ടായിരുന്നു……..

ബീഹാറികൾ അവനെ പേടിയോടെ നോക്കി……സമർ അവന്റെ തോളിൽ നിന്നും പിടിവിട്ടു……ജീവൻ വിട്ട് അവന്റെ ശരീരം നിലത്തേക്ക് വീണു……കുഞ്ഞുട്ടൻ ഇത് കണ്ടു ചിരിച്ചു………

സമർ കാറിന് മുന്നിലേക്ക് വന്നു നിന്നു…..അവരെ നോക്കി…….രാജൻ തൊണ്ടയിൽ നിന്ന് വെള്ളം വറ്റി…….അവൻ കൈകൊണ്ട് അവരോട് അവനെ നേരിടാൻ ആംഗ്യം കാണിച്ചു…..

മൂന്നുപേർ സമറിന്റെ അടുത്തേക്ക് പാഞ്ഞടുത്തു…..ആദ്യം വന്നവൻ സമറിന്റെ കഴുത്തിന് നേരെ വാൾ വീശി…..സമർ അതിൽ നിന്നും കുനിഞ്ഞുമാറി രണ്ടാമത് വന്നവന്റെ കഴുത്തിലും കയ്യിലും പിടുത്തം ഇട്ടു……സമറിന്റെ കരുത്തിനുമുന്നിൽ രണ്ടാമത് വന്നവന് ഒന്ന് അനങ്ങാൻ കൂടി സാധിച്ചില്ല……ഇതേസമയം മൂന്നാമത് വന്നവൻ സമറിന് നേരെ വാൾ വീശി…… സമർ രണ്ടാമത്തവനെ മൂന്നാമന്റെ വാളിനുമുന്നിലേക്ക് വെച്ചുകൊടുത്തു…….അവന്റെ വാൾ രണ്ടാമത്തവന്റെ വയറിൽ കയറി…….മൂന്നാമൻ വാൾ വലിച്ചൂരിയിട്ട് എതിർദിശയിലൂടെ സമറിന് നേരെ വാൾ വീശി….അവിടേക്കും സമർ രണ്ടാമനെ പിടിച്ചിട്ടു…… അവന്റെ വാൾ പിന്നെയും രണ്ടാമനിൽ തറഞ്ഞുകയറി……സമർ രണ്ടാമന്റെ ശരീരത്തുനിന്നും പിടിവിട്ടു…..അവനും നിലത്തേക്ക് വീണു…….മൂന്നാമത്തവൻ പിന്നെയും സമറിന് നേരെ വാൾ വീശി…..സമർ അവന്റെ വാളിരിക്കുന്ന കയ്യിൽ ചവിട്ടി….. വാൾ അവന്റെ കയ്യിൽ നിന്നും തെറിച്ചുപോയി……അവൻ പകച്ചു നിന്നു…..ആ നിമിഷം സമർ അവനെ പിടിച്ചിട്ട് ഒന്നാമത് വന്നവന്റെ നേരെ അവനെ നിർത്തി……അവനെ നോക്കിക്കൊണ്ട് സമർ മൂന്നാമന്റെ കഴുത്ത് ഒറ്റതിരി….അവനും മരണത്തിന് കീഴടങ്ങി……ഒന്നാമൻ ഇതുകണ്ട് പേടിച്ചുനിന്നു….സമർ അവനെ കൈകാട്ടി വിളിച്ചു…..അവൻ ചാടിക്കൊണ്ട് സമറിന് നേരെ വാൾ വീശി….സമർ തന്ത്രപരമായി ഒഴിഞ്ഞുമാറി…..മൂന്നാമൻ തിരിയുന്നതിന് മുന്നേ അവന്റെ കാലിൽ സമർ ആഞ്ഞുചവിട്ടി……അവന്റെ കാൽ ഒടിഞ്ഞു അവൻ സമറിന് നേരെ മുട്ടുകുത്തി നിന്നു….. സമർ ആ നിമിഷം കാലുകൊണ്ട് അവന്റെ താടിയുടെ ഭാഗത്തു മുകളിലേക്ക് അടിച്ചു……അവൻ പിന്നിലേക്ക് മറിഞ്ഞു വീണു….അവനിലും ജീവന്റെ കണികകൾ വിട്ടൊഴിഞ്ഞിരുന്നു……

ഇതൊക്കെ കണ്ട് ബീഹാറികൾ ആകെ വിരണ്ടിരുന്നു……അവർ ആകെ പേടിച്ചു……രാജൻ കാലനെ അവനിൽ കണ്ടു…..

ബീഹാറികൾ കൂട്ടമായി സമറിന്റെ അടുത്തേക്ക് പാഞ്ഞടുത്തു……ആദ്യം വന്നവന്റെ നെഞ്ച് നോക്കി സമർ ആഞ്ഞുചവിട്ടി…..അവൻ പിന്നിൽ വന്ന കൊറേ പേരുടെ മേലിലേക്ക് പറന്നു വീണു…..അവരും നിലത്തേക്ക് വീണുപോയി…..പിന്നെ വന്നവന്റെ കരണം നോക്കി സമർ ഒന്ന് പുകച്ചു……അവൻ കിളി പോയപോലെ അവനെ നോക്കി നിന്നു……സമർ അവനെ തന്റെ കൈകൾക്കിടയിൽ ആക്കിയിട്ട് അവന്റെ മുഖത്ത് ഒന്നുകൂടി കൊടുത്തു…..അപ്പോഴേക്കും വീണവർ എണീറ്റ് സമറിനെ വട്ടം ചുറ്റി…..അവരെ നോക്കിക്കൊണ്ട് സമർ അവന് ഒന്നുകൂടി കൊടുത്തു…..അവരെല്ലാം അവനെ നോക്കി……പേടിയോടെ……സമർ ഒന്നുകൂടി പൊട്ടിച്ചു തന്റെ കൈകൾക്കിടയിലുള്ളവനെ……പെട്ടെന്ന് വട്ടം ചുറ്റിയവരിൽ ഒരുത്തൻ സമറിന്റെ നേരെ വന്നു……അവന്റെ വയർ നോക്കി സമർ ആഞ്ഞുചവിട്ടി…..അവൻ പിന്നിലേക്ക് വീണു….സമർ തന്റെ കയ്യിലുള്ളവനെ തന്റെ കയ്യിൽ നിന്നും അവന്റെ കൈ പിടിച്ചുകൊണ്ട് മോചിപ്പിച്ചു……അവൻ ഇരുന്നുകൊണ്ട് സമറിനെ നോക്കി……സമർ അവന്റെ തലയുടെ സൈഡ് നോക്കി ആഞ്ഞുചവിട്ടി…..അവന്റെ തല മറ്റേ സൈഡിലേക്ക് ചെരിഞ്ഞു നിന്നു…. അവനെ സമർ വിട്ടു…..അവൻ നിലത്തേക്ക് വീണു അനക്കമില്ലാതെ കിടന്നു……..

സമറിനെ എല്ലാവരും ചുറ്റിവളഞ്ഞു…..സമർ പെട്ടെന്ന് കാലൊന്ന് പൊക്കി….എല്ലാവരും പേടിച്ചു പിന്നിലേക്ക് മാറി….സമർ അവരെ നോക്കി ചിരിച്ചു…….ഒരുത്തൻ ഒരു കത്തിയുമായി സമറിന്റെ മുന്നിലേക്ക് വന്നു….അവൻ ആ കത്തിയുമായി സമറിന്റെ നെഞ്ചിന് നേരെ വീശി….സമർ അവന്റെ കൈത്തണ്ടയിൽ അടിച്ചു…..കത്തി പറന്ന് സമറിന്റെ കയ്യിൽ…..സമർ കത്തികൊണ്ട് അവന്റെ കയ്യിൽ വരിവരിയായി സ്പീഡിൽ കുത്തി….. അവൻ കൈവലിച്ചു അവൻ തിരിഞ്ഞു….സമർ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു……അവൻ തിരിഞ്ഞു ഓടാനാകാതെ നിന്നു….ആ സമയം ഒരുവൻ സമറിന്റെ തലനോക്കി ചവിട്ടി….സമർ കത്തി അവന്റെ കാൽ പാദത്തിൽ കുത്തി ഇറക്കി…..അവൻ വേച്ചു പിന്നിലേക്ക് വീണു…..സമർ കോളറിൽ പിടിച്ചവന്റെ കഴുത്തിന് പിന്നിൽ കത്തിയിറക്കി…..അവൻ ബാക്കിയുള്ളവരെ നോക്കിക്കൊണ്ട് അവന്റെ കഴുത്തിൽ കത്തി ഇറക്കിക്കൊണ്ടേയിരുന്നു…..സമർ അവരെ നോക്കിച്ചിരിച്ചു…….പെട്ടെന്ന് അവൻ കത്തിയെടുത്ത് നിലത്ത് വീണവന്റെ നേരെ എറിഞ്ഞു…….കത്തി അവന്റെ കഴുത്ത് തുളഞ്ഞുകയറി……..

അവർ സമറിനെ പേടിയോടെ നോക്കി…..ഒരുമാതിരി കാലനെ മുന്നിൽ കണ്ടപോലെ…….

സമർ പെട്ടെന്ന് തിരിഞ്ഞു പിന്നിൽ നിൽക്കുന്നവന്റെ തല നോക്കി കാല് വീശി….അവൻ ചെവിപൊത്തി അവിടെ ഇരുന്നു…..പെട്ടെന്ന് ഇടത്തെ സൈഡിൽ നിന്ന് ഒരുത്തൻ സമറിന്റെ അടുത്തേക്ക് വന്നു….സമർ വലതുകൈകൊണ്ട് അവന്റെ കഴുത്തിൽ കുത്തി…..അവൻ ശ്വാസം കിട്ടാതെ കഴുത്തിൽ പിടിച്ചുകുനിഞ്ഞു…..ആ സമയം സമർ തന്റെ മുട്ടുകൈ കൊണ്ട് അവന്റെ തലയിൽ ആഞ്ഞുകുത്തി…….അവന്റെ തല പൊട്ടിപ്പിളരുന്നപോലെ തോന്നി അവന്….. അവൻ തലയിൽ പിടിച്ചുകൊണ്ട് റോഡിലേക്ക് വീണു…..നേരത്തെ തലയ്ക്ക് ചവിട്ട് കിട്ടിയവന്റെ കോളറിൽ സമർ പിടിച്ചു…..സമർ അവനെ വലിച്ചു….അവൻ മുട്ടുകാലിൽ സമറിന്റെ വലിക്കനുസരിച്ചു ഇഴഞ്ഞു……സമർ അവനെ അവർ വന്ന ഒരു സുമോയുടെ ഹെഡ്ലൈറ്റിലേക്ക് തല കൊണ്ടോയി ഇടിപ്പിച്ചു……. എന്നിട്ട് ഉയർന്ന് ബാക്കിയുള്ളവരെ നോക്കി…..അവർ അവനെ തന്നെ നോക്കിനിൽക്കുകയായിരുന്നു…….സമർ ഒന്നുകൂടി കുനിഞ്ഞു അവനെ ഒന്നുകൂടി ആ ഹെഡ്ലൈറ്റിലേക്ക് വലിച്ചിടിപ്പിച്ചു……..അവന്റെ തലയാകെ ചോര കൊണ്ട് നിരഞ്ഞു…….

ഒരുത്തൻ പാഞ്ഞു സമറിന്റെ അടുത്തേക്ക് വന്നു…..സമർ ഒഴിഞ്ഞുമാറി അവന്റെ വയറിൽ ഇടിച്ചു…..തിരിഞ്ഞ അവന്റെ മുഖം നോക്കി ഒന്നുകൂടി കൊടുത്തു…..അവൻ ഒന്ന് കൂടി തലപൊക്കി….ഒന്നുകൂടി അവന്റെ കരണം സമർ പൊളിച്ചു…….കുനിഞ്ഞുനിന്ന അവനെ സമർ പൊക്കിയെടുത്ത് സുമോയുടെ ഫ്രന്റ് ഗ്ലാസ്സിലേക്ക് എറിഞ്ഞു…..അവൻ ഗ്ലാസും തകർത്ത് ഉള്ളിലേക്ക് വീണു…….

സമർ തിരിഞ്ഞപ്പോഴേക്കും ഒരുത്തൻ വന്ന് സമറിന്റെ കോളറിൽ പിടിച്ചു…..സമർ അവന് ചിന്തിക്കാൻ പോലും അവസരം കൊടുക്കാതെ അവന്റെ നെഞ്ചിലും നെഞ്ചിന്റെ മറ്റേ സൈഡിലും മാറി മാറി കൈ കൊണ്ട് സ്പീഡിൽ അടിച്ചു……..അവന്റെ കോളറിൽ പിടിച്ചുകൊണ്ട് സമർ അവന്റെ തല വണ്ടിയുടെ ബോണറ്റിന്മേൽ ആഞ്ഞടിച്ചു…..അവന്റെ മുഖത്തുനിന്നും ചോരപ്പുഴ ഒഴുകാൻ തുടങ്ങി….സമർ വിട്ടില്ല…..അവന്റെ തല ഒന്നുകൂടെ ബോണറ്റിന്മേൽ ആഞ്ഞടിച്ചു…….

സമറിന് നേരെ ഒരുവൻ വാൾ വീശി……സമർ പെട്ടെന്ന് കുനിഞ്ഞു…….അവൻ ഒരുപക്കം മുന്നിലേക്ക് പോയി…..അവൻ തിരിഞ്ഞുവന്ന് പിന്നെയും വീശി…..സമർ അതിൽ നിന്നും ഒഴിഞ്ഞുമാറി……അവൻ പകച്ചുകൊണ്ട് സമറിനെ നോക്കി…..അവൻ പിന്നെയും വീശി…..ഇത്തവണ സമർ അവന്റെ കയ്യിൽ പിടുത്തം ഇട്ടു……അവന്റെ കൈ നോക്കി സമർ മറ്റേ കൈകൊണ്ട് അടിച്ചു….വാൾ നിലത്തേക്ക് വീണു…..സമർ അവന്റെ തലപിടിച്ചു കാറിന്റെ സൈഡ് ഗ്ലാസിൽ ഇടിച്ചു…..ഗ്ലാസ് പൊട്ടി അവന്റെ തല ഉള്ളിലേക്ക് പോയി…..സമർ അവന്റെ തല ഗ്ലാസ്സിന് ഉള്ളിൽ നിന്നും വലിച്ചെടുത്തു….അവനെ സമർ പിടിച്ചുകൊണ്ട് പിന്നിലേക്ക് പോയി ബാക്കിലുള്ള സൈഡ് ഗ്ലാസ്സിലേക്കും അവന്റെ തല കൊണ്ട് ആഞ്ഞിടിച്ചു……അവൻ അതിനുള്ളിലേക്ക് തല കുമ്പിട്ടു കിടന്നു…..സമർ മുന്നിലേക്ക് നടന്നു…..പെട്ടെന്ന് ഒരുത്തൻ കാറിന്റെ പിന്നിൽ നിന്നും അലർച്ചയോടെ പാഞ്ഞുവന്നു…..സമർ സുമോയുടെ കണ്ണാടി പറിച്ചെടുത്ത് അതുകൊണ്ട് അവന്റെ തല നോക്കി പൂശി…..അവൻ നിലത്തേക്ക് വെട്ടിയിട്ട വാഴ പോലെ വീണു….
രണ്ടുപേർ സമറിന് നേരെ പാഞ്ഞുവന്നു…..സമർ നിലത്തുകിടക്കുന്ന വാൾ എടുത്ത് ആദ്യം വന്നവന്റെ കഴുത്ത് നോക്കി വീശി……രണ്ടാമത് വന്നവന്റെ നെഞ്ചിലേക്ക് സമർ കത്തി കുത്തിയിറക്കി…….

സമർ ബാക്കിയുള്ളവരെ നോക്കി……നാലു ബീഹാറികൾ കൂടി ബാക്കിയുണ്ട്……രാജനെവിടെ……ഞാൻ ചുറ്റും നോക്കി…..അവൻ അതാ ടയറിന്റെ അവിടെ പേടിച്ചിരിക്കുന്നു….. സമറിന് അതുകണ്ട് ചിരിവന്നു……

സമർ ബാക്കിയുള്ള ബീഹാറികളുടെ അടുത്തേക്ക് ചെന്നു…..അവർ പേടിച്ചുവിറച്ചിരുന്നു…..സമർ ചാടിക്കൊണ്ട് ഒരു ബീഹാറിയുടെ കഴുത്തിൽ കുത്തി…..അവൻ തല കുനിക്കാൻ പോയപ്പോൾ അവന്റെ തല പിടിച്ചു റോഡിലേക്ക് ആഞ്ഞുകുത്തി……

ഇനി മൂന്നെണ്ണം കൂടി……

അവർ മൂന്നുപേരും സമറിനെ പേടിയോടെ നോക്കി…….അവർ മൂന്നുപേരും സമറിന് നേരെ പാഞ്ഞുവന്നു…..ആദ്യംവന്നവനിൽ നിന്ന് ഒഴിഞ്ഞുമാറി അവന്റെ പിൻകഴുത്തിൽ ഞാൻ മുട്ടുകൈ കൊണ്ട് ഇടിച്ചു…..അവൻ ജീവനറ്റ് നിലത്തേക്ക് വീണു…….അവൻ വീണത് കണ്ടു പാഞ്ഞുവന്നവർ പേടിച്ചു നിന്നു…..

ഞാൻ അവരുടെ അടുത്തേക്ക് ചെന്നു…..അവർ പേടിച്ചു പിന്നിലേക്ക് മാറി…..പെട്ടെന്ന് ഒരുവൻ സമറിന്റെ തലയ്ക്ക് നേരെ ചാടി കാൽ വീശി….സമർ വിദഗ്ധമായി ഒഴിഞ്ഞു മാറി…. അപ്പോൾ മറ്റവനും അതേപോലെ ചാടി കാലുവീശി…..സമർ അവനിൽ നിന്നും ഒഴിഞ്ഞു മാറി…….ഒരുത്തൻ ഓടി വന്നു ചാടി കൈ വീശി….സമർ അവന്റെ വയറിന് നേരെ നോക്കി ചവിട്ടി…. അവൻ നിലത്തേക്ക് പറന്നുവീണു…..പിന്നാലെ വന്നവന്റെ മൂക്ക് നോക്കി സമർ കുത്തി…..അവന്റെ മുഖത്തുനിന്നും ചോര പൊട്ടിച്ചാടി…… അവൻ പിന്നിലേക്ക് മലക്കം മറിഞ്ഞു വീണു…..മലർന്നു കിടക്കുന്ന അവന്റെ മുഖം നോക്കി സമർ ആഞ്ഞുചവിട്ടി……അവൻ നിര്യാതനായി……
സമർ വീണുകിടക്കുന്നവന്റെ അടുത്തേക്ക് ചെന്നു……മുട്ടുകാലിൽ ഇരുന്ന് അവനെ നോക്കി…..മരണം അവന് മുന്നിലെത്തിയെന്ന് അവന് മനസ്സിലായി……സമർ അവന്റെ തല പിടിച്ചു ഒറ്റതിരി……അവനും ജീവനറ്റ് നിലത്തേക്ക് വീണു…..മിഷൻ ഓവർ……..

സമർ രാജന്റെ അടുത്തേക്ക് ചെന്നു…… അവൻ ഇതൊക്കെ കണ്ടു പേടിച്ചുവിറച്ചു ഓടാൻ പോലും ജീവനില്ലാതെ നിന്നു….. സമർ അവനെ എണീൽപ്പിച്ചു……രാജൻ കൈകൂപ്പിക്കൊണ്ട് സമറിനെ നോക്കി……

“ഡാ…..നിനക്ക് എന്തേലും പറയാനുണ്ടോ……”….സമർ തിരിഞ്ഞുകൊണ്ട് കുഞ്ഞുട്ടനോട് ചോദിച്ചു……

“എനിക്കെന്ത് തേങ്ങ പറയാനാ…..അല്ലെങ്കി അവിടെ നിക്ക്…..”…..കുഞ്ഞുട്ടൻ പറഞ്ഞു……എന്നിട്ട് ബോണറ്റിന്മേൽ നിന്നും എണീറ്റ് രാജന്റെ അടുത്തേക്ക് ചെന്നു………

“ഡാ….ക്ണാപ്പാ….നീ ബീഹാറികളെക്കുറിച്ചു ഒരു പ്രസംഗം നടത്തിയില്ലേ………..നീ മിഥിലാപുരി എന്ന് കേട്ടിട്ടുണ്ടോ…….ചെകുത്താന്മാരുടെ നാട്…….നീ ഈ പറഞ്ഞ നരഭോജികളെ കൊന്ന് കൊലവിളിക്കാൻ നിമിഷങ്ങൾ മാത്രം മതി……ദാ ഇതുപോലെ…….”……കുഞ്ഞുട്ടൻ രാജനോട് പറഞ്ഞു…….

“മിഥിലാപുരിയിലെ നമ്പർ വൺ പ്രൊഡക്ടിനോടാ നീ മുട്ടിയത്…….”……കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു…….
“അപ്പൊ ടാറ്റാ……”……എന്ന് പറഞ്ഞിട്ട് കുഞ്ഞുട്ടൻ തിരിഞ്ഞുപോയി……..

സമർ രാജന്റെ അടുത്തേക്ക് വന്നു……രാജൻ ഭയത്തോടെ അവനെ നോക്കി…….

“രാജാ……ഒരു പെണ്ണിനെ പ്രണയിക്കുവാണ്….. ഒരു മാലാഖയെ……..ചെകുത്താനാണ് മാലാഖയെ പ്രണയിക്കുന്നത്…..ദൈവം ഒരിക്കലും അതിന് കൂട്ടുനിൽക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ….”…..സമർ രാജനോട് ചോദിച്ചു…..

രാജൻ ഇല്ലായെന്ന് തലയാട്ടി…..

“ഇല്ല…..ചാൻസ് കുറവാ എനിക്ക് അവളെ സ്വന്തമാക്കാൻ……അതിനിടയിൽ നിന്നെപോലുള്ള നരുന്തുകളും എന്റെ ചാൻസ് കുറക്കാൻ നോക്കിയാലോ……”……സമർ അവനെ നോക്കിക്കൊണ്ട് പറഞ്ഞു……രാജൻ അവനെ പേടിയോടെ കൈകൂപ്പിക്കൊണ്ട് നോക്കി……

“മരണം തന്നെ വിധി…….എല്ലാവരോടും ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഞാൻ പറയാറുള്ള ഡയലോഗ് ആണ്…. ക്ളീഷേ ആയോ എന്നറിയില്ല…..”…..സമർ രാജനോട് പറഞ്ഞു…..രാജൻ സമറിനെ നോക്കി……..

“വിൽ മീറ്റ് ഇൻ ഹെൽ….”…..സമർ പറഞ്ഞുതീർന്നതും ഒരു കത്തി പെട്ടെന്ന് രാജന്റെ കഴുത്തിൽ പാഞ്ഞുകയറി…….രാജൻ മരണത്തിനു കീഴടങ്ങിക്കൊണ്ട് നിലത്തേക്ക് വീണു……

സമർ തിരിഞ്ഞു കാറിനടുത്തേക്ക് നടന്നു….സ്ലോമോഷനിൽ……(നിങ്ങൾക്ക് ഇഷ്ടമുള്ള BGM ഇട്ടോ…..😜..)



തുടരും..... ♥️



വില്ലന്റെ പ്രണയം 29♥️

വില്ലന്റെ പ്രണയം 29♥️

4.7
19320

സമറും കുഞ്ഞുട്ടനും രാജനെയും പിള്ളേരെയും കാലന്റെ അടുത്തേക്ക് പറഞ്ഞയച്ചിട്ട് വീട്ടിലേക്ക് തിരിച്ചു…..അവർ വീട്ടിലെത്തുമ്പോൾ ഷാഹി ഹാളിൽ ടീവി കണ്ടിരിക്കുന്നുണ്ട്…..“എന്താണ് ടിവിയിൽ….വല്ല പാഷൻ ചാനലുമാണോ….”…കുഞ്ഞുട്ടൻ കളിയായി ഷാഹിയോട് ചോദിച്ചു….“അത് നോക്ക്….”….ഷാഹി ടിവിയിലേക്ക് വിരൽ ചൂണ്ടി….സമറും കുഞ്ഞുട്ടനും ടിവിയിലേക്ക് നോക്കി….‘…ഈ സ്ഥലം എവിടെയോ കണ്ടിട്ടുണ്ടല്ലോ…..’….കുഞ്ഞുട്ടന് ആ സ്ഥലം പെട്ടെന്ന് പിടി കിട്ടിയില്ല…..കുഞ്ഞുട്ടൻ സമറിനോട് അതെവിടാ എന്ന് രഹസ്യമായി ചോദിച്ചു…..“അവിടുന്നാടാ പോർക്കെ നമ്മൾ ഇപ്പൊ വരുന്നത്…..”….സമർ കുഞ്ഞുട്ടനോട് പറഞ്ഞു….“