Aksharathalukal

വില്ലന്റെ പ്രണയം 29♥️

സമറും കുഞ്ഞുട്ടനും രാജനെയും പിള്ളേരെയും കാലന്റെ അടുത്തേക്ക് പറഞ്ഞയച്ചിട്ട് വീട്ടിലേക്ക് തിരിച്ചു…..
അവർ വീട്ടിലെത്തുമ്പോൾ ഷാഹി ഹാളിൽ ടീവി കണ്ടിരിക്കുന്നുണ്ട്…..
“എന്താണ് ടിവിയിൽ….വല്ല പാഷൻ ചാനലുമാണോ….”…കുഞ്ഞുട്ടൻ കളിയായി ഷാഹിയോട് ചോദിച്ചു….
“അത് നോക്ക്….”….ഷാഹി ടിവിയിലേക്ക് വിരൽ ചൂണ്ടി….സമറും കുഞ്ഞുട്ടനും ടിവിയിലേക്ക് നോക്കി….

‘…ഈ സ്ഥലം എവിടെയോ കണ്ടിട്ടുണ്ടല്ലോ…..’….കുഞ്ഞുട്ടന് ആ സ്ഥലം പെട്ടെന്ന് പിടി കിട്ടിയില്ല…..കുഞ്ഞുട്ടൻ സമറിനോട് അതെവിടാ എന്ന് രഹസ്യമായി ചോദിച്ചു…..
“അവിടുന്നാടാ പോർക്കെ നമ്മൾ ഇപ്പൊ വരുന്നത്…..”….സമർ കുഞ്ഞുട്ടനോട് പറഞ്ഞു….
“ആ ല്ലേ…..”….കുഞ്ഞുട്ടൻ സമറിനോട് കണ്ണടച്ച് കൊണ്ട് പറഞ്ഞു….
ടീവിയിൽ നിന്ന് വന്ന ശബ്ദം കേട്ട് അവർ അങ്ങോട്ട് നോക്കി….
“വീണ…പൈശാചികമായ കാഴ്ചകൾ ആണ് നമ്മൾ കാണുന്നത്….ഇരുപതുപേർ ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു….”
“എന്താണ് അവിടെ സംഭവിച്ചത് ഷൈജു…”
“ഗ്യാങ് വാർ ആണെന്നാണ് പ്രാഥമിക നിഗമനം…..പക്ഷെ ഗ്യാങ് വാറുകളുടെ ചരിത്രത്തിൽ പോലും ഇത്രത്തോളം മരണങ്ങൾ ഇതാദ്യമാണ്…”
“എന്താല്ലേ സമൂഹത്തിന്റെ ഒക്കെ പോക്ക്…”….ഷാഹി ടീവിയിൽ കണ്ണെടുത്തിട്ട് ഞങ്ങളുടെ നേരെ തിരിഞ്ഞിട്ട് പറഞ്ഞു….
“ശരിയാ……………വളരെ കഷ്ടം തന്നെ………..”…….കുഞ്ഞുട്ടൻ സമറിനെ നോക്കി ചിരി കടിച്ചമർത്തിക്കൊണ്ട് പറഞ്ഞു…………….
“ഓരോന്ന് കിടക്കുന്ന കിടപ്പ് കണ്ടോ……..ആർക്കാ ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നുക………”…..ഷാഹി ടീവിയിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു…………
കുഞ്ഞുട്ടൻ അത് കേട്ട് സമറിന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു……….സമർ ഒരു പുഞ്ചിരി അവനിൽ വരുത്തി……..
അവർ ടീവിയിലേക്ക് നോക്കി…….
“വീണാ നമ്മളോടൊപ്പം സ്ഥലം എസ് ഐ ചേരുന്നു………..സാർ എന്താണ് ഈ കൊലപാതകങ്ങളുടെ കാരണം എന്ന് കരുതുന്നത്……”………..റിപ്പോർട്ടർ എസ് ഐ യോട് ചോദിച്ചു…………..
“ഇതൊരു ഗ്യാങ് വാർ ആണ്………. രണ്ട് അധോലോക ഗ്രൂപ്പുകളുടെ അഴിഞ്ഞാട്ടമാണ് നമ്മൾ ഇവിടെ കണ്ടത്……….
..ഒരു ചെറിയ ഗ്രൂപ്പും ഒരു വലിയ ഗ്രൂപ്പും തമ്മിൽ ആണ് ഏറ്റുമുട്ടിയത്………..”…………..എസ് ഐ പറഞ്ഞു………..
“എതിർ ഗ്രൂപ്പിൽ എത്രത്തോളം ആളുകൾ ഉണ്ടായിരുന്നിരിക്കണം എന്നാണ് താങ്കളുടെ പ്രാഥമിക നിഗമനം………..”……….റിപ്പോർട്ടർ എസ് ഐ യോട് പിന്നെയും ചോദിച്ചു……….
“എതിർ ഗ്രൂപ്പിൽ………ഒരു നൂറിന് മുകളിൽ ആളുകൾ ഉണ്ടായിരിക്കണം എന്നാണ് ഞങ്ങൾ കരുതുന്നത്………കാരണം കൊല്ലപ്പെട്ടവരുടെ മിക്കവാറും ആളുകളുടെയും എല്ലുകൾ അടി കിട്ടിയിട്ട് പൊടിഞ്ഞിട്ടുണ്ട്…………….\"

“പൊടിയുകയോ……….”……………റിപ്പോർട്ടർ ഇടയിൽ കയറി ചോദിച്ചു……………..
“അതെ……….ഒടിയുക മാത്രമല്ല ചിലരുടെ എല്ലുകൾ പൊടിയുക വരെ ചെയ്തിട്ടുണ്ട്………നൂറിനുമുകളിൽ ആൾക്കാർ ഒന്നിച്ചു ആക്രമിച്ചാൽ മാത്രമേ ഇത് സാധിക്കൂ…….ചിലരുടെ തലയോട്ടി വരെ പൊട്ടിയിട്ടുണ്ട്…………ക്രൂരമായ മരണം ആണ് ഓരോരുത്തരും ഏറ്റുവാങ്ങിയിട്ടുള്ളത്…………..”……………എസ് ഐ പറഞ്ഞു……………
ഇതൊക്കെ കേട്ടിട്ട് കുഞ്ഞുട്ടൻ ഊറിച്ചിരിച്ചു……….നൂറുപേർ……ഹഹ……… ഒറ്റ ഒരുത്തനാണ് അവിടെ കേറി മേഞ്ഞത് എന്ന് ഈ പൊട്ടന്മാർക്ക് അറിയില്ലല്ലോ…………നൂറുപേർ അടിച്ചതാണ് പോലും………ഇവനൊക്കെ ആരാണാവോ പോലീസിൽ എടുത്തത്………
കുഞ്ഞുട്ടൻ സമറിനെ നോക്കി……….
ഹാ അവരെ പറഞ്ഞിട്ടും കാര്യമില്ല…..ഈ നാറി അല്ലെ അടിച്ചത്……നൂറിൽ ഒതുങ്ങിയത് തന്നെ ഭാഗ്യം…………
കുഞ്ഞുട്ടൻ സമറിനെ നോക്കി ചിരിച്ചു……..സമർ കുഞ്ഞുട്ടനെ നോക്കി എന്താടാ എന്ന് ചോദിച്ചു…………….ഒന്നുമില്ല എന്ന് കുഞ്ഞുട്ടൻ ചുമൽ വെട്ടിച്ചു കാണിച്ചു……………..
ടീവിയിൽ മരിച്ചു കിടക്കുന്നവരുടെ ദൃശ്യങ്ങൾ വെളിവായി……….

“ഇവരെയൊക്കെ കൊന്നവരെ എന്താ ചെയ്യേണ്ടത് എന്നറിയോ….”………ഷാഹി പറഞ്ഞു………..
“എന്താ ചെയ്യേണ്ടത്………”……..കുഞ്ഞുട്ടൻ അവളോട് ചോദിച്ചു………..
“അവരും ഇതേപോലെ തന്നെ മരിക്കണം………അവരുടെയും വിധി ഇത് തന്നെയാണ്….വാളെടുത്തവൻ വാളാൽ എന്ന് കേട്ടിട്ടില്ലേ….”…..ഷാഹി കുഞ്ഞുട്ടനോട് പറഞ്ഞു…..
കുഞ്ഞുട്ടൻ അതിന് മൂളിക്കൊടുത്തു…..
സമർ അവളെ തന്നെ നോക്കി നിന്നു………..അവൾ പറഞ്ഞ ഓരോ വാക്കുകളും അവന്റെ ഉള്ളിൽ ഒരു ഭൂകമ്പം തന്നെ സൃഷ്ടിച്ചു………….
..അവൾ പറഞ്ഞ ഓരോ വാക്കിലെയും അർഥം അവന്റെ ചെയ്തികളെ ചോദ്യം ചെയ്തു……………അവന്റെ സത്യവും അവളുടെ സത്യവും തമ്മിൽ അവന്റെ തലയ്ക്കുള്ളിൽ ഒരു യുദ്ധം നടത്തി………….
സമർ അവളെ തന്നെ നോക്കി നിൽക്കുന്നത് കുഞ്ഞുട്ടൻ കണ്ടു……….അവന് മനസ്സിലായി അവനുള്ളിൽ ഇപ്പോൾ എന്താ നടക്കുന്നത് എന്ന്…………
“ഡീ നീ ഇവിടെ ഇരുന്ന് രോഷം കൊള്ളാതെ പോയി നല്ല രണ്ടു കാപ്പി ഇട്ടിട്ട് വാ………..”…………കുഞ്ഞുട്ടൻ ഷാഹിയോട് പറഞ്ഞു……………
………….ഷാഹി അടുക്കളയിലേക്ക് പോയി…………..
കുഞ്ഞുട്ടൻ സമറിന്റെ അടുത്തേക്ക് വന്നു……….

“ഡാ……….”……..കുഞ്ഞുട്ടൻ സമറിനെ വിളിച്ചു……….
സമർ അവനെ നോക്കി……….
“നീ അവൾ പറഞ്ഞത് കാര്യമാക്കണ്ട………”……….കുഞ്ഞുട്ടൻ സമറിനോട് പറഞ്ഞു………………
സമർ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു………..
“അവൾ പറഞ്ഞതും സത്യം തന്നെയാ………അവൾ പറഞ്ഞതിലും കാര്യമുണ്ട്…………”……..സമർ അവനോട് പറഞ്ഞു………
“അവൾക്ക് ഒന്നും അറീല്ല……….”………കുഞ്ഞുട്ടൻ സമറിനെ ആശ്വസിപ്പിച്ചു…………
“ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊല്ലുന്നതിലും അസ്വാഭാവികമായി മറ്റൊന്നും ഇല്ല……….”……….സമർ കുഞ്ഞുട്ടനോട് പറഞ്ഞൂ……
“എടാ……….”……..കുഞ്ഞുട്ടൻ വാക്കുകൾ കിട്ടാനാവാതെ കുഴഞ്ഞു……..
“നീ പറഞ്ഞത് ശരിയാ………..അവൾക്ക് ഒന്നും അറിയില്ല…………..അവളുടെ സത്യം അല്ല എന്റേത്………….എന്റെ സത്യം എന്താണോ അതിലാണ് ഞാൻ ഉറച്ചുനിൽക്കുന്നത്………….”………..സമർ പറഞ്ഞിട്ട് മുകളിലേക്ക് നടന്നു…….

“പിന്നെ വേറെ ഒന്നുകൂടി ഇല്ലേ കുഞ്ഞുട്ടാ………..”………….സമർ അവനോട് പറഞ്ഞു………..
കുഞ്ഞുട്ടൻ ഒരു ചോദ്യത്തോടെ അവനെ നോക്കി നിന്നു………………
“ഞാൻ മനുഷ്യനല്ലല്ലോ………….ചെകുത്താൻ അല്ലെ………….ചെകുത്താന്റെ സന്തതി ചെകുത്താനല്ലേ ആവൂ…………..മനുഷ്യൻ ആകില്ലല്ലോ……………”…………….സമർ മീശപിരിച്ചുകൊണ്ട് ചിരിച്ചുകൊണ്ട് കുഞ്ഞുട്ടനോട് പറഞ്ഞു………..
അത് കേട്ട് കുഞ്ഞുട്ടനും ചിരിച്ചു………
“ഹഹ ഹഹ…………ദി ഗ്രേറ്റ് സമർ അലി ഖുറേഷി………….”………
കുഞ്ഞുട്ടനും മീശപിരിച്ചു അവനെ നോക്കി ചിരിച്ചു……….
അവർ രണ്ടുപേരും പരസ്പരം പൊട്ടിച്ചിരിച്ചു………….
സമർ മുകളിലേക്ക് പോയി……………..
കുറച്ചു കഴിഞ്ഞു സമറും ഷാഹിയും ഹാളിൽ ടീവി കണ്ടുകൊണ്ട് സോഫയിൽ ഇരിക്കുകയായിരുന്നു……..
കുഞ്ഞുട്ടൻ ബാഗും തോളിലേറ്റി പോകാനൊരുങ്ങി ഇറങ്ങി വന്നു………..

“ഹാ ഊരുതെണ്ടി പിന്നേം നാട് വിടുവാണോ…….”

ഷാഹി അവനെ കളിയാക്കിക്കൊണ്ട് ചോദിച്ചു………………
കുഞ്ഞുട്ടൻ അവളെ നിനക്കൊന്നും വേറെ ഒരു പണിയുമില്ലേ എന്ന രീതിയിൽ ഒരു നോട്ടം നോക്കി…………..ഷാഹി അതിന് ഒന്ന് ഇളിച്ചു കാട്ടി കൊടുത്തു……………….
“ഡാ………..ഞാൻ വിടാണ്………. കുറച്ചു ദിവസം കഴിഞ്ഞു വരാം………..”………കുഞ്ഞുട്ടൻ സമറിനോട് പറഞ്ഞു………….എന്നിട്ട് തിരിഞ്ഞു ഷാഹിയെ നോക്കി…………..
“കേട്ടോടി………….”…………..കുഞ്ഞുട്ടൻ ഷാഹിയോട് ചോദിച്ചു……………
“ഓ വേണം എന്നില്ല………..”………ഷാഹി പതിയെ കളിയായി അടക്കം പറഞ്ഞു…………
“എന്ത്……………”………കുഞ്ഞുട്ടൻ അവളോട് ചോദിച്ചു…………….
“ഒന്നൂല്ല……….പോയി വാ………….”………..ഷാഹി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു……………..കുഞ്ഞുട്ടൻ അതുകണ്ട് ചിരിച്ചു…………എന്നിട്ട് പുറത്തേക്ക് നടന്നു…………
സമർ അവനെ അനുഗമിച്ചു…………..
കുഞ്ഞുട്ടൻ ബാഗ് തന്റെ ജീപ്പിലേക്ക് വെച്ചു………..എന്നിട്ട് സമറിന്റെ അടുത്തേക്ക് വന്നു………..സമർ അവനെ നോക്കി…………..
“ഡാ………..സമാധാന ചർച്ചകൾ നടന്നില്ല………….അതുണ്ടാകും……………”………കുഞ്ഞുട്ടൻ സമറിനോട് പറഞ്ഞു……………
സമർ അതിനൊന്ന് മൂളിക്കൊടുത്തു……….സമറിന്റെ മനസ്സിൽ എന്താണെന്ന് കുഞ്ഞുട്ടന് വായിച്ചെടുക്കാൻ സാധിച്ചില്ല…………..

“നിന്റെ ഉദ്ദേശമോ പ്ലാനോ ഒന്നും എനിക്കറിയില്ല…………പക്ഷെ ഞാനുണ്ടാകും നിന്റെയൊപ്പം…………..അതിപ്പോ എന്ത് തെണ്ടിത്തരത്തിനാണെങ്കിലും…………”…………..കുഞ്ഞുട്ടൻ സമറിനോട് പറഞ്ഞു……………….
“എനിക്കറിയാം…………..”………..സമർ കുഞ്ഞുട്ടനോട് പറഞ്ഞു…………..
കുഞ്ഞുട്ടൻ അത് കേട്ട് പുഞ്ചിരിച്ചു………..അത് കണ്ട് സമറും………….കുഞ്ഞുട്ടൻ ജീപ്പിൽ കയറി വണ്ടിയെടുത്തു……………..
സമറിന്റെ മനസ്സിൽ ഒരു യുദ്ധം നടക്കുകയായിരുന്നു………..ഒരു ഒഴിവും ഇല്ലാതെ അവന്റെ തല പ്രവർത്തിച്ചുകൊണ്ടിരുന്നു………..
സമർ തിരിച്ചു വന്ന് സോഫയിൽ ഇരുന്നു……….ഷാഹി അവിടെ ഇരിക്കുന്ന കാര്യം പോലും സമർ മറന്നു………….ഷാഹി അവൻ വന്നിരിക്കുന്നത് കണ്ടു……….അവൻ നല്ല മൂഡിൽ അല്ലായെന്ന് അവന്റെ മുഖത്തിൽ നിന്ന് ഷാഹി വായിച്ചെടുത്തു അതുകൊണ്ട് തന്നെ അവൾ അവനെ ഡിസ്റ്റർബ് ചെയ്യാൻ പോയില്ല………..അവൾ അവിടെ ഇരുന്നു ടീവി യിലേക്ക് കണ്ണുനട്ടു………….
അവന്റെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു……………അവനിൽ ഒരുപാട് ചിന്തകൾ വന്നുകൂടിക്കൊണ്ടിരുന്നു……….ഓരോന്നും അവൻ കൂട്ടിക്കിഴിച്ചുകൊണ്ടിരുന്നു……………പഴയ ഓർമ്മകൾ അവനെ തേടിയെത്തി…………അത് അവനെ വളരെ അസ്വസ്ഥനാക്കി…………അവൻ ചിന്തകളിൽ മുഴുകി നിന്നു……….
ഷാഹിയുടെ തുമ്മൽ ആണ് സമറിനെ സ്വബോധത്തിലേക്ക് തിരികെയെത്തിച്ചത്……….ചിന്തകളിൽ നിന്ന് കണ്ണെടുത്ത് അവൻ ഷാഹിയെ നോക്കി………..അവൾ നന്നായി തുമ്മുന്നുണ്ട്………. സോഫയിൽ ചുരുങ്ങി കിടക്കുന്നുണ്ട്…………ഇന്നലെ മഴ കൊണ്ടതിന്റെ പണി ഇപ്പോഴാണ് കിട്ടുന്നത്…………
സമർ അവളുടെ അടുത്തേക്ക് ചെന്നു……….
“എന്തുപറ്റി………..”………സമർ ഷാഹിയോട് ചോദിച്ചു…………
“ഒന്നുമില്ലാ…………”……………അവൾ മറുപടി കൊടുത്തു……………
സമർ അവളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു എന്നിട്ട് കൈ ഷാഹിയുടെ നെറ്റിയിൽ വെച്ചു………… സമറിന്റെ പെട്ടെന്നുള്ള ആ പ്രവൃത്തിയിൽ അവൾ അമ്പരന്നു……….അവൾ സമറിനെ നോക്കി………….അവന്റെ കയ്യിലെ തണുപ്പ് അവൾ ഒരു സുഖമുള്ള അനുഭൂതി നൽകി………..
ശേഷം അവൻ കൈകൾ എടുത്തു അവളുടെ കവിളിലും പിന്നെ കഴുത്തിലും വെച്ചുനോക്കി………….ഷാഹി അവന്റെ കയ്യിന്റെ സ്പർശനം ആസ്വദിച്ചുകൊണ്ട് അവനെ നോക്കി കിടന്നു………
സമർ അവളുടെ മുഖത്തേക്ക് നോക്കി………
“എടൊ………നല്ല ചൂടുണ്ട്…….. നമുക്ക് ഹോസ്പിറ്റലിൽ പോകാം…………”……….സമർ അവളോട് പറഞ്ഞു………….

ഷാഹി വേണ്ടയെന്നുള്ള അർത്ഥത്തിൽ തലയാട്ടി……….
“പാരസെറ്റമോൾ കയ്യിലുണ്ട്……….അത് കുടിച്ചിട്ട് കുറവില്ലെങ്കിൽ പോകാം……………”……..ഷാഹി അവനോട് പറഞ്ഞു…………
“ഷാഹീ……….. നല്ല ചൂടുണ്ട്…………..പെട്ടെന്ന് പോയി വരാം………….”…………സമർ പിന്നെയും അവളോട് പറഞ്ഞു…………
ഷാഹി അതിന് സമ്മതിച്ചില്ല………..അവൾ വേണ്ട എന്ന് പറഞ്ഞു അവിടെ തന്നെ ചുരുണ്ടുകൂടി കിടന്നു…………
“ശരി………ഞാൻ പാരസെറ്റമോൾ എടുക്കട്ടേ……….അത് കുടിച്ചിട്ട് പോയി കിടക്ക്……… ഇന്നിനി അടുക്കളഭരണം ഒന്നും വേണ്ടാ……….”……….സമർ അവളോട് പറഞ്ഞു…………
“അപ്പൊ ഫുഡ്………”………..അവൾ ചോദിച്ചു…………
“പുറത്തുനിന്ന് വാങ്ങാം………..”………സമർ പറഞ്ഞു ……….
“അത് വേണ്ട……………”…………..ഷാഹി പറഞ്ഞു…………..
“അത് വേണം……………”………സമർ കടുപ്പിച്ചു പറഞ്ഞു…………….ഷാഹി പിന്നെ തർക്കിക്കാൻ നിന്നില്ല…………..തർക്കിച്ചിട്ട് കാര്യമില്ല എന്ന് അവൾക്ക് മനസ്സിലായി……………

സമർ അടുക്കളയിലേക്ക് പോയി വെള്ളമെടുത്തിട്ട് ഗുളികയുമായി വന്നു…………
അവളോട് സോഫയിൽ നിന്ന് എണീക്കാൻ പറഞ്ഞു……..
സമർ അവളെ നോക്കി………..ഒരു പനി വന്നപ്പോയേക്കും പെണ്ണ് ആകെ ക്ഷീണിച്ചു…………..അലസമായി കിടന്നിരുന്ന മുടിയിഴകൾ അവളുടെ മുഖത്ത് വീണുകിടന്നിരുന്നു………….അപ്പോൾ അവളുടെ മുഖം കാണാൻ ഒരു പ്രത്യേക ഭംഗി അവനുതോന്നി………….

അവൾ പതിയെ സോഫയിൽ നിന്ന് എണീറ്റു…………. ഞെരങ്ങിയും മൂളിയും ഉള്ള അവളുടെ എണീൽക്കൽ കണ്ടപ്പോൾ എനിക്ക് ചിരി വന്നു………..എന്റെ മുഖത്ത് ചെറിയ ഒരു പുഞ്ചിരി കണ്ടു……….അവൾ എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അത് കണ്ടു……..അവൾ ചെറുതായി ഒന്ന് ചിണുങ്ങി………….അവൾ പതിയെ എണീറ്റിരുന്നിട്ട് മുഖത്ത് വീണുകിടന്നിരുന്ന മുടികൾ വാരിക്കെട്ടി…………ഞാൻ അവളെ തന്നെ നോക്കിനിന്നു…………എന്തൊരു ഭംഗിയാണീ പെണ്ണിന്………….
അവൾ എന്റെ മുഖത്തേക്ക് നോക്കി………ഞാൻ പെട്ടെന്ന് അവളുടെ ഭംഗി ആസ്വധിക്കൽ നിർത്തിയിട്ട് ഗുളികയും വെള്ളവും അവൾക്ക് നേരെ നീട്ടി……….എന്നിട്ട് അവൾ ഗുളിക കുടിക്കുന്നത് നോക്കിനിന്നു………..ഗുളിക കുടിച്ചുകഴിഞ്ഞിട്ട് ഗ്ലാസ് അവളുടെ കയ്യിൽ നിന്നും വാങ്ങിയിട്ട് അവളെ ഉന്തി തള്ളി റൂമിലേക്ക് വിട്ടു………പോയി കിടന്നോണം എന്നൊരു സ്ട്രിക്ട് ഓർഡറും കൊടുത്തു………….അവൾ പതിയെ റൂമിലേക്ക് പോയി കിടന്നു……………..
സമർ തിരികെ ഹാളിൽ വന്ന് ടിവിയിലേക്ക് കണ്ണ്നട്ടു ഇരുന്നു………..ടീവിയിലാണ് നോക്കുന്നത് എങ്കിലും അവന്റെ മനസ്സ് അവിടെ അല്ലായിരുന്നു………….അതൊരു നൂലറ്റ പട്ടം പോലെ പാറിപ്പറന്നു കൊണ്ടേയിരുന്നു…………..ചിന്തകളുടെ മുറുമുറുക്കം അവന്റെ മുഖത്ത് പ്രകടമായി………….സമയം അവനറിയാതെ സഞ്ചരിച്ചുകൊണ്ടേയിരുന്നു…………..

ഷാഹിയുടെ ചുമയും തുമ്മലും ആണ് അവനെ ചിന്തകളിൽ നിന്നും തിരിച്ചുകൊണ്ടുവന്നത്…………..അവൻ അവളുടെ റൂമിന് നേരെ നോക്കി……………പെണ്ണിനോട് അപ്പോഴേ പറഞ്ഞതാ ഹോസ്പിറ്റലിൽ പോകാം എന്ന്………..പനി കൂടി എന്ന് തോന്നുന്നു…………
സമർ എണീറ്റ് അവളുടെ റൂമിലേക്ക് നടന്നു………..കിടക്കയിൽ ചുരുണ്ടുകൂടി കിടക്കുന്നുണ്ട് ഷാഹി…………സമർ പതിയെ ഷാഹിയെ വിളിച്ചു………..അവൾ വിളി കേട്ടില്ല……..സമർ അവളുടെ അടുത്ത് വന്നിരുന്നു……………കയ്യെടുത്ത് അവളുടെ നെറ്റിയിൽ വെച്ചു…………. ചുട്ടുപൊള്ളുന്ന ചൂട്…………സമർ ചെറുതായി ഒന്ന് ഭയന്നു……..അവൻ ഷാഹിയെ വിളിച്ചു…………അവൾ അബോധവസ്ഥയിലെന്ന പോലെ വിളി കേട്ടു……….. പതിയെ കണ്ണുതുറന്നു………അവൾ ചുമച്ചു………..സമർ അവളെ നോക്കി നിന്നു………പതിയെ അവൾ കണ്ണ് അടച്ചു………സമർ പെട്ടെന്ന് അവളുടെ മുഖം കയ്യിൽ കോരിയെടുത്ത് അവളെ വിളിച്ചു………….അവൾ പതിയെ കണ്ണുതുറന്നു പിന്നെയും……….അവൾ ചെറുതായി ഒന്ന് ചിരിക്കാൻ ശ്രമിച്ചു…….പക്ഷെ അവൾക്ക് സാധിച്ചില്ല……….
സമർ അവളെ കയ്യിൽ കോരിയെടുത്തു………പുറത്തേക്ക് നടന്നു……….അവളെ വിളിച്ചുകൊണ്ടേയിരുന്നു…….ഇടയ്ക്ക് അവൾ കണ്ണുതുറയ്ക്കും അതേപോലെ തന്നെ കണ്ണടയ്ക്കും………..

സമർ അവളെ കാറിൽ കയറ്റി…….കാർ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പറന്നു………….
“ഷാഹി…………..”………..സമർ അവളെ വിളിച്ചു………….
ഷാഹി പതിയെ കണ്ണുതുറന്നു…………അവനെ നോക്കി……….
“ഷാഹീ………. ഇങ്ങോട്ട് നോക്ക്……..”…………
അവൾ അവന്റെ സൈഡിലേക്ക് നോക്കി……….അവനെ നോക്കി………….

“കണ്ണടയ്ക്കല്ലേ……..എന്നെ തന്നെ നോക്ക്…………”…………സമർ അവളോട് പറഞ്ഞു…………ഷാഹിയെ സമറിനെ പതിയെ നോക്കി…………..
ഷാഹി പതിയെ കണ്ണടച്ചു………..സമർ അത് കണ്ടു…….അവൻ അവളെ വിളിച്ചു…………….
“ഷാഹീ……………..”…………
“ഷാഹീ……………..”…………
“ഷാഹീ……………..”…………
പക്ഷെ അവൾ കണ്ണു തുറന്നതേയില്ല………….അവന്റെ വിളികൾ അവൾ കേട്ടില്ല…………….
“ഷാഹീ…………….. ഷാഹീ…………..”………….സമറിന്റെ ശബ്ദം ഇടറി…………അവന്റെ കണ്ണിൽ നിന്ന് കണ്ണീർ പൊടിഞ്ഞു…………..
“കുഞ്ചുണ്ണൂലീ…………”………സമർ പെട്ടെന്ന് അവളെ വിളിച്ചു………..
“ഡീ………….കുറുമ്പത്തി കുഞ്ചുണ്ണൂലി…………..നിന്റെ മനു ഇതാ വന്നിരിക്കുന്നു…………..”………സമർ അവളെ ഉറക്കെ വിളിച്ചു……………..
പെട്ടെന്ന് അവൾ ശ്വാസം കിട്ടിയ മീനിനെ പോലെ പിടഞ്ഞു…………….അവൾ അവനെ നോക്കി…………..അവൾ ദീർഘമായി ശ്വാസം വിട്ടു………….

വണ്ടി ഹോസ്പിറ്റലിൽ എത്താനായിരുന്നു………സമർ വണ്ടി കാഷ്വാലിറ്റിയുടെ മുന്നിൽ നിർത്തി…………..
അവൻ ഡോർ തുറന്ന് അവളെ തൂക്കിയെടുത്തു കാഷ്വാലിറ്റിയിലേക്ക് കയറി…………
പെട്ടെന്ന് സെക്യൂരിറ്റി അവനെ തടഞ്ഞുകൊണ്ട് മുന്നിലേക്ക് വന്നു……….
“എങ്ങോട്ടാടാ ഇടിച്ചുകയറുന്നെ……….”………അയാൾ അവനോട് ചോദിച്ചു………….
“നിന്റെ തന്തയ്ക്ക് വായുഗുളിക മേടിക്കാനാണെടാ നായിന്റെ മോനേ………….. മുന്നീന്ന് മാറെടാ…………”……….സമർ ദേഷ്യം കൊണ്ട് വിറച്ചു………..സെക്യൂരിറ്റി അവന്റെ ഭാവം കണ്ട് ഭയന്നു…….. അയാൾ പെട്ടെന്ന് മാറി………..
സമർ ഷാഹിയെയും കൊണ്ട് ഡോക്ടറുടെ അടുത്തെത്തി…………
ഒരു പെൺഡോക്ടർ ആയിരുന്നു ഒപിയിൽ………….ഡോക്ടർ പെട്ടെന്ന് തന്നെ ഷാഹിയെ ചെക്ക് ചെയ്തു…………അവളെ ബെഡിലേക്ക് കിടത്താൻ പറഞ്ഞു………..
അവൻ അവളെ പെട്ടെന്ന് ബെഡിലേക്ക് കിടത്തി……..രണ്ടു നേഴ്സ്മാർ അവനെ സഹായിച്ചു……………
ഡോക്ടർ ഒരു സിറിഞ്ച് എടുത്തു അവൾക്ക് കൊടുത്തു………..ഗ്ലുക്കോസ് കുത്തിവച്ചു……….
ഞാൻ അവർ ചെയ്യുന്നത് നോക്കി നിന്നു…………എന്റെ കാട്ടിക്കൂട്ടൽ കണ്ടിട്ടാണെന്ന് തോന്നുന്നു ഡോക്ടർ എന്നെ വിളിച്ചു………

ഞാൻ ഡോക്ടറിന്റെ മുന്നിൽ ചെയറിൽ ഇരുന്നു…………
“ഹസ്ബൻഡ്‌ ആണോ………..”……….ഡോക്ടർ എന്നോട് ചോദിച്ചു…………
ഞാൻ അതെയെന്ന് പറഞ്ഞു………….

“കല്യാണം കഴിഞ്ഞിട്ട് എത്രയായി…………”………..ഡോക്ടർ എന്നോട് ചോദിച്ചു…………
“കുറച്ചായിട്ടുള്ളൂ………..”……..ഞാൻ മറുപടി കൊടുത്തു………
ഡോക്ടർ എന്നെ നോക്കി ചിരിച്ചു………..
“എന്താ ചോദിക്കാൻ കാരണം……….”……..ഞാൻ ഡോക്ടറോട് ചോദിച്ചു…………
“ഈ കെയറും സ്നേഹവും കല്യാണം കഴിഞ്ഞു കുറച്ചായിട്ടുള്ളുവെങ്കിൽ മാത്രമേ കിട്ടൂ………ഇയാളുടെ പ്രകടനം കണ്ടപ്പോൾ എനിക്ക് അതാ തോന്നിയത്……………”………
“മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല………….എന്റെ ഈ സ്നേഹം കെയർ അത് ഞാൻ ചാകുന്നത് വരെ അവൾക്ക് കിട്ടും………….”……….ഞാൻ ഡോക്ടറോട് പറഞ്ഞു……….
ഡോക്ടർ ഒരു നിമിഷം എന്നെ നോക്കി നിന്നു………
“പേടിക്കാനൊന്നുമില്ലെടോ…………ബിപി പെട്ടെന്ന് നല്ലപോലെ ഡൌൺ ആയതാണ്………അതുപോലെ ബ്ലഡ് ന്റെ കൗണ്ടും കുറവാണ്………പിന്നെ പനിയും ഉണ്ട്…………തൽക്കാലം ഇന്ന് അഡ്മിറ്റ് ചെയ്തേ പറ്റൂ………..ബ്ലഡ് ന്റെ കൌണ്ട് കൂടിയാൽ ഞാൻ ഡിസ്ചാർജ് ചെയ്യിച്ചോളാം………..അവൾ ഉണർന്നു കഴിഞ്ഞിട്ട് കുറച്ചു കഞ്ഞി കുടിപ്പിച്ചിട്ട് ഞാൻ എഴുതുന്ന മരുന്ന് കൊടുക്കുക……..ഓക്കേ……”………..ഡോക്ടർ എന്നോട് പറഞ്ഞു………..

കുറച്ചുകഴിഞ്ഞു അവളെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു………അവൾ അപ്പോഴും നല്ല ഉറക്കത്തിൽ ആയിരുന്നു………..എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞിട്ട് നേഴ്സ്മാർ പോയി…………..
ഞാൻ അവളുടെ അടുത്ത് കസേരയിൽ പോയി ഇരുന്നു…………ഞാൻ അവളെ നോക്കി………അവളുടെ മുഖത്തു വീണുകിടന്നിരുന്ന രണ്ടുമൂന്നു മുടിയിഴകൾ ഞാൻ വിരലുകൊണ്ട് മാറ്റിവെച്ചു……….ഞാൻ അവളെ നോക്കി……….
സ്നേഹിക്കുന്ന പെണ്ണ് ഉറങ്ങുന്നത് വരെ കാണാൻ പ്രത്യേക ഒരു ചേലാണ്………..ഞാൻ അതും ആസ്വദിച്ചു അവളുടെ അടുത്ത് തന്നെ ഇരുന്നു………..
■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■




തുടരും...... ♥️



വില്ലന്റെ പ്രണയം 30♥️

വില്ലന്റെ പ്രണയം 30♥️

4.6
18932

ഡിജിപി ഓഫീസ്…………ഡിജിപി,ഐജി അങ്ങനെ ഒട്ടുമിക്കവരും സന്നിഹിതരായിട്ടുണ്ട്………..“എല്ലാവര്ക്കും അറിയുന്നപോലെ………സമാധാനചർച്ചകൾ വിജയിച്ചില്ല………….സൊ…….. അതുകൊണ്ട് തന്നെ………അതുണ്ടാകും………….”………….ഡിജിപി മുഖവുരയിട്ടു…………“അതിനുവേണ്ടി തന്നെയല്ലേ നമ്മൾ കരുതിനിന്നിരുന്നത്…………”…………ഐജി പറഞ്ഞു………….“അതെ………….പക്ഷെ നമ്മൾ അവർക്ക് ഒരു അവസരം കൊടുത്തില്ല എന്ന് പറയാൻ പാടില്ലല്ലോ…………..”……….ഡിജിപി പറഞ്ഞു……….“ഇനിയെന്താണ് പ്ലാൻ സർ………”……….“അതിനെക്കുറിച്ചു സംസാരിക്കാൻ തന്നെയാണ് ഞാനിന്ന് നിങ്ങളെയെല്ലാം ഇവിടെ വിളിച്ചു കൂട്ടിയിട്ടുള്ളത്…………”………ഡിജിപി പറഞ്ഞു…………മറ്റ