Aksharathalukal

മായാമൊഴി 💖 15

“ഇന്നലെയൊന്നും ഈ പാട്ട മൊബൈൽ മൊബൈൽ ഫോൺ കയ്യിൽ കണ്ടില്ലല്ലോ ദിവസവും ഫോൺ എടുക്കാറില്ലെ…..”

അയാളുടെ ചോദ്യം കേട്ടതും ചുമരിനോടു ചാരി ചേർന്നിരുന്നുകൊണ്ടു മൊബൈൽ ഡിസ്പ്ലേയിലുള്ള മോളുടെ ഫോട്ടോയിൽ നോക്കി ആസ്വദിച്ചുകൊണ്ടിരുന്ന അവൾ രൂക്ഷമായി അയാളെ നോക്കി.

“ആരെങ്കിലും ആരെങ്കിലും വിളിച്ചാൽ എടുക്കുവാനും …..
അത്യാവശ്യമുണ്ടെങ്കിൽ തിരിച്ചുവിളിക്കാനുമുള്ളതല്ലേ ഫോൺ …
അതിനെനിക്ക് ഈ പാട്ട മൊബൈൽ മതി…..”

നേരത്തേയും അവളുടെ മൊബൈലിനെ കുറിച്ചുകുറ്റം പറഞ്ഞപ്പോൾ അവൾ ദേഷ്യപ്പെട്ടത് ഓർത്തുകൊണ്ടുതന്നെയാണ് അയാൾ മനപ്പൂർവം ചോദിച്ചത് .

“ദേഷ്യം വരുമ്പോഴുള്ള അവളുടെ മൂർച്ചയേറിയ നോട്ടവും …..
തിരിച്ചു പറഞ്ഞത്തിനുശേഷമുള്ള തലവെട്ടിക്കലുമൊക്കെ ഒരു പ്രത്യേക ഭംഗിയുള്ളതുപോലെ തോന്നിയതുകൊണ്ടാണ് വീണ്ടും പ്രകോപിപ്പിച്ചു നോക്കിയത്

“ഇതെൻറെ അനിയേട്ടൻറെ ഫോണാണ് ….
ഈ ഫോണും കുറെ ഷർട്ടും മുണ്ടുകളും അനിയേട്ടൻ വായിച്ചകുറച്ചു പുസ്തകങ്ങളും പിന്നെ കുറേ നല്ല ഓർമകളും മാത്രമേ അനിയേട്ടന്റേതായി ഈ ഭൂമിയിൽ ഇനി ബാക്കിയുള്ളൂ …..”

ദീർഘനിശ്വാസത്തോടെ വിശദീകരിക്കുന്നത് കേട്ടപ്പോൾ അതിൽ ഫോണിനെക്കുറിച്ചു് കുറ്റം പറയരുതെന്ന അപേക്ഷ കൂടെയുണ്ടെന്നു തോന്നി .

” പൊന്നുമായേ……
മായയുടെ അനിയേട്ടൻ വാങ്ങിത്തന്ന ഫോണിനെക്കുറിച്ചുകുറ്റം പറഞ്ഞതൊന്നുമല്ല കെട്ടോ……
അങ്ങനെ പറഞ്ഞുകൊണ്ട് ഇതിനും കരഞ്ഞേക്കരുത് പറഞ്ഞേക്കാം…..
മിനിയാന്ന് രാത്രിയിൽ കല്യാണപ്പെണ്ണിനെ പോലെ തലയും കുനിച്ചു ഹോട്ടൽ മുറിയിലേക്ക് വരുമ്പോഴും ഇന്നാലെയുമൊന്നും മൊബൈൽഫോൺ കണ്ടിരുന്നില്ല അതുകൊണ്ടാണ് ചോദിച്ചത് ….”

ഇന്നലെയും കണ്ടിരുന്നില്ല അയാൾ വീണിടത്തുനിന്നും ഉരുണ്ടു നോക്കി.

“എൻറെ കയ്യിൽ ഫോണോക്കെ ഉണ്ടായിരുന്നു….”

അവൾ ഗൗരവത്തോടെ മറുപടി പറയുന്നത് കേട്ടു .

“അതു നുണയാണ് മുറിയിലേക്ക് വരുമ്പോൾ മായയുടെ കയ്യിൽ ഒരു തൂവാല പോലുമുണ്ടായിരുന്നില്ല ……
ഇന്നലെ ആരും വിളിച്ചതുമില്ല……’

അവളുടെ കയ്യിൽ ഒരു മൊബൈൽ ഫോൺ പോലുമില്ലല്ലോ എന്നോർത്തുകൊണ്ട് താൻ ഇന്നലെ അത്ഭുതപ്പെട്ട കാര്യം ഓർത്തുകൊണ്ടാണ് പറഞ്ഞത് .

‘ഫോൺ സൈലൻഡാക്കി ബ്ലൗസിനുള്ളിലാണ് ഞാൻ സൂക്ഷിക്കുന്നത് ലൈറ്റ് ഓഫ് ചെയ്തപ്പോൾ അതെടുത്ത് ബെഡ്ഡിനടിയിൽ വച്ചു രാവിലെ ഇങ്ങോട്ട് പുറപ്പെടുമ്പോഴും വീണ്ടും അതെടുത്തു ബ്ലൗസിനുള്ളിൽ തന്നെ വച്ചിരുന്നു ചായ വാങ്ങാനും കഞ്ഞിവാങ്ങാനും പോകുമ്പോഴാണ് ഞാൻ വീട്ടിൽ വിളിച്ചത്……”

ചുമരിനു മുകളിൽ എന്തോ തിരയുന്നതുപോലെ നോക്കിക്കൊണ്ടാണ് അവൾ മറുപടി പറഞ്ഞത്.

” ആഹാ മൊബൈൽ ഫോൺ സൂക്ഷിക്കാനുള്ള ബെസ്റ്റ് സ്ഥലം …..”

പതിവുശീലത്തിൽ മറ്റൊന്നുമാലോചിക്കാതെ മറുപടി പറഞ്ഞപ്പോൾ അവളുടെ മുഖത്തെ ബാർബി പാവയുടെ ഇമകൾ തുരുതുരാ പിടയുന്നതും മുഖം ചുവക്കുന്നതും കണ്ടപ്പോഴാണ് ഞാൻ പറഞ്ഞതിൽ മറ്റൊരു അർത്ഥം കൂടിയുണ്ടല്ലോയെന്ന് ജാള്യതയോടെ അയാൾ ഓർത്തത്.

“വൃത്തികേടല്ലാതെ വേറെന്നും പറയാനില്ലെ…”

പറഞ്ഞു തീരുമ്പോഴേക്കും ദേഷ്യത്തോടെയുള്ള അവളുടെ ചോദ്യം കേട്ടു .

“സോറി മായേ മറ്റൊന്നും ഉദ്ദേശിച്ചു കൊണ്ടല്ല അങ്ങനെ പറഞ്ഞത് …..
മൊബൈൽ ഫോണുകൾക്ക് റേഡിയേഷൻ കൂടുതലാണ് അതുകൊണ്ട് ഹൃദയത്തിൻറെ ഭാഗത്തു സൂക്ഷിക്കരുതെന്നും പലരും പറഞ്ഞു കേട്ടിട്ടില്ലേ …..
അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്….”

ക്ഷമാപണം നടത്തികൊണ്ട് പെട്ടെന്നുതന്നെ അയാൾ തിരുത്തി.

“മായ പറഞ്ഞിരുന്ന ബാങ്കിലെ കടത്തിന്റെ എന്തെങ്കിലും കടലാസുകൾ മായയുടെ കയ്യിൽ ഇപ്പോഴുണ്ടോ ……’

ജാള്യതയിൽ നിന്നും രക്ഷപ്പെടാനെന്നപോലെ അല്പം കഴിഞ്ഞാണ് അയാൾ ചോദിച്ചത്.

” ബാങ്കിലെ മാനേജറും മറ്റും വന്നപ്പോൾ തന്നിരുന്ന നോട്ടീസ് എൻറെ ബാഗിൽ ഉണ്ടെന്നു തോന്നുന്നു നോക്കട്ടെ…..”

ഇപ്പോൾ അതെന്തിനാണെന്ന അർത്ഥത്തിൽ അയാളെ നോക്കിയശേഷം അയാൾ ബാഗിനുള്ളിൽ നിന്നും ബാങ്കുകാർ നൽകിയ നോട്ടീസ് എടുത്തു അയാൾക്ക് നേരെ നീട്ടി.

‘ അതൊക്കെ ആർക്കാണ് അയച്ചു കൊടുക്കുന്നത് …..”

അവൾ നൽകിയ ബാങ്കുകാരുടെ വാണിംഗ് നോട്ടീസ് വായിച്ചു നോക്കിയശേഷം അതിൽ നോക്കി മൊബൈലിൽ എന്തോ ടൈപ്പ് ചെയ്യുന്നതു കണ്ടപ്പോഴാണ് ഏന്തിവലിഞ്ഞു നോക്കിക്കൊണ്ടു സംശയത്തോടെ അവൾ ചോദിച്ചത് .

‘ആർക്കും അയച്ചുകൊടുക്കാനൊന്നുമല്ല ……
നാളെ ബാങ്കിൽപ്പോയി സംസാരിക്കേണ്ടേ അപ്പോൾ അതിനുവേണ്ടിയാണ് …..

അവളെ നോക്കി കണ്ണിറുക്കി ചിരിച്ചു കൊണ്ടാണ് മറുപടി കൊടുത്തത് .

“ചോദിക്കാൻ മറന്നുപോയി മായയുടെ മോളുടെ പേരെന്താ …….”

“അനിമായ…..’

അവളുടെ മുഖത്തേക്കു നോക്കി മൊബൈലിൽ ടൈപ്പികൊണ്ടുള്ള അയാളുടെ ചോദ്യത്തിനു മറുപടി പറയുമ്പോൾ മകളെ ഓർത്തതുകൊണ്ടാകണം ആ കണ്ണുകളിൽ സൂര്യനുദിച്ചതുപോലെയുള്ള പ്രകാശമുണ്ടെന്നു തോന്നി…..!

“അനിമായയോ …….!
പെൺകുട്ടിയെന്നല്ലേ പറഞ്ഞത് ആണ്കുട്ടിയുടെ പേരു പോലെയുണ്ടല്ലോ……!.”

അയാൾ അവളെ നോക്കി നെറ്റിചുളിച്ചു.

” അനിയേട്ടൻ കണ്ടുപിടിച്ച പേരാണ് ……
അപ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു ഈ പേരുകേൾക്കുമ്പോൾ ആൺകുട്ടിയുടെതു പോലെയുണ്ടെന്നും അതുകൊണ്ട് വേറെ എന്തെങ്കിലും പേരു കണ്ടു പിടിച്ചു അവസാനം അനിയേട്ടന്റെ പേരുമാത്രം ചേർത്താൽമതിയെന്നും….
പേരുകൊണ്ടു അവളെയാരും തിരിച്ചറിയേണ്ട കാര്യമില്ല ആണിന്റെ ചങ്കൂറ്റത്തോടെയും പെണ്ണിന്റെ ലജ്ജയോടെയും അവൾ വളരട്ടെയെന്നാണ് അപ്പോൾ അനിയേട്ടൻ പറഞ്ഞത് …..
അനിയും മായയും ചേർന്നുണ്ടായ മായ അനിമായ ഇതാണ് അനിയേട്ടന്റെ കണ്ടുപിടുത്തം……!

അനിയേട്ടനെ കുറിച്ചു പറഞ്ഞപ്പോൾ തൊണ്ടയിടറിയിരുന്നെങ്കിലും ഇത്തവണ അവളുടെ കണ്ണുകളിൽ പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും ദീപ്തസ്മരണയുടെ നക്ഷത്രത്തിളക്കമാണുണ്ടായതെന്നു അയാൾ ശ്രദ്ധിച്ചു.

“ചിലകാര്യങ്ങളെല്ലാം നിങ്ങൾ പറയുന്ന അതേപോലെതന്നെയാണ് അനിയേട്ടനും പറയുന്നത് ……!”

തുടർന്നു പറഞ്ഞുകൊണ്ടവൾ പെട്ടെന്നു തല താഴ്ത്തിയപ്പോഴാണ് അവൾക്ക് തന്നോട് തോന്നിയിരുന്ന ഇതുവരെ അയാൾ ചിന്തിച്ചു കൊണ്ടിരുന്നഅവൾക്കു തന്നോടുതോന്നിയിരുന്ന കനിവിന്റെ ഉറവയുടെ യഥാർത്ഥ ഉറവിടം അയാൾക്കു മനസ്സിലായത് …..!

തൻറെ വാക്കുകളിലോ പ്രവൃത്തികളിലോ എവിടെയോ അവളുടെ അനിയേട്ടനുമായി ഒരു യാദൃശ്ചിക സാമ്യം ഒളിഞ്ഞിരിപ്പുണ്ട് …..!

ഇനി ഒരിക്കലും കാണില്ലെന്നു പറഞ്ഞുകൊണ്ടു പോയതിനുശേഷമുള്ള ഈ തിരിച്ചുവരുവിനുള്ള കാരണവും ഒരുപക്ഷേ അതു തന്നെയായിരിക്കണം …….!

അതോർത്തപ്പോൾ അവിടെ മനസ്സിൽ എവിടെയൊക്കെയോ ആഹ്ലാദത്തിന്റെ അലമാലകൾ ആർത്തലച്ചുകൊണ്ടിരുന്നു …..!

എന്തൊക്കെ അവൾ പറഞ്ഞാലും അകലെയല്ല…….
താൻ അവളുടെ മനസിന്റെ തൊട്ടടുത്തുതന്നെയുണ്ട്……!
പക്ഷേ മനസിന്റെ ആഹ്ലാദം അയാൾ പുറമേ പ്രകടിപ്പിച്ചതേയില്ല…..!

“മായമ്മയുടെ മോൾക്ക് മൂന്നുവയസ്സു പൂർത്തിയായോ……”

അല്പം കഴിഞ്ഞാണു അയാൾ ചോദിച്ചത് .

“മായമ്മയോ നിങ്ങൾക്കെവിടെ നിന്നാണ് ഈ പേര് കിട്ടിയത് ……”

അത്ഭുതത്തോടെ കണ്ണുകൾ മിഴിച്ചു കൊണ്ടാണ് ചോദ്യം.

” എന്തേ …….’

അയാൾ മറുചോദ്യം ചോദിച്ചു .

” എൻറെ മോളെന്നെ മായമ്മയെന്നാണ് വിളിക്കുന്നത് എൻറെ അമ്മയെ അമ്മയെന്നും…..’

അവൾ അഭിമാനത്തോടെ പറഞ്ഞു .

“ഞങ്ങടെ നാട്ടിലും അങ്ങനെയൊക്കെ തന്നെയാണ് …….’

പെട്ടെന്നു തോന്നിയ കുസൃതിയിലാണ് അയാൾ അങ്ങനെ പറഞ്ഞത് .

“എങ്ങനെ …….’

അവളുടെ കണ്ണുകളിൽ നിറയെ അതിശയം .

“എന്തെങ്കിലും സഹായം ചെയ്യുന്നവരെയൊക്കെ ഇപ്പോഴും ദൈവമായി കാണുന്ന പ്രായമായവരെ ഞങ്ങളും നാരായണിയമ്മ …..
ജാനകിയമ്മ ……
കല്യാണിയമ്മ എന്നൊക്കെയാണു വിളിക്കുന്നത് അതുകൊണ്ടാണ് ഞാനും മായമ്മയെന്നു വിളിച്ചത് …….”

ചിരിയോടെയുള്ള അയാളുടെ മറുപടി കേട്ടപ്പോഴാണ് താൻ അയാളെ ദൈവമായാണ് കാണുന്നതെന്ന് പറഞ്ഞതിനെ പരിഹസിച്ചതാണെന്നു അവൾക്കു മനസിലായത്.

” നിങ്ങൾ എന്നെ അങ്ങിനെയൊന്നും വിളിക്കേണ്ട എനിക്കത്രയും വയസൊന്നുമില്ല …..”

അവൾ ഒരു പ്രത്യേക ഭാവത്തോടെയും ജാള്യം കലർന്ന ചിരിയോടെയും മുകളിൽ കറങ്ങുന്ന ഫാനിലേക്കു നോക്കിക്കൊണ്ടു നിഷേധിച്ചപ്പോൾ അയാൾക്ക് വീണ്ടും ചിരി വന്നു.

“ഒരു മുപ്പത്തിയഞ്ചു നാൽപ്പതു വയസ്സുകാണില്ലേ…..’

അയാൾ വീണ്ടും പ്രകോപിപ്പിച്ചുനോക്കി.

” പോയെ എനിക്കിതുവരെ 27 വയസ്സു പൂർത്തിയായില്ല …..’

എല്ലാ സ്ത്രീകളെയും പോലെ വയസുകൂട്ടിപറഞ്ഞതിന്റ അരിശത്തോടെ അവൾ കൃത്യമായി സ്വന്തം വയസ്സു പറഞ്ഞുകൊടുത്ത ശേഷം ശൂരതയോടെ അയാളെ നോക്കി .

“ഓ….അത്രയൊക്കെയേ ആയുള്ളൂ അല്ലേ……
നേരത്തെ പറഞ്ഞിരുന്ന കാര്യങ്ങളൊക്കെ കേട്ടപ്പോൾ ഞാൻ കരുതി നാൽപ്പതു വയസെങ്കിലുമുണ്ടാകുമെന്ന് …..”

അവളുടെ അരിശം കാണുവാനായി അയാൾ വീണ്ടും പറഞ്ഞു .

“പിന്നെ നാൽപ്പതല്ല ..
എൺപതു വയസ്സായി ……”

ദേഷ്യത്തോടെ പറഞ്ഞുകൊണ്ടവൾ നോട്ടം മുറിയുടെ ചുമരിലേക്ക് മാറ്റി .

‘എങ്ങിനെയായാലും ശരി ഞാനിനി മായമ്മയെന്നെ വിളിക്കൂ…..’

അയാൾ ഉറപ്പിച്ചു പറഞ്ഞു.

“‘ എൻറെ പേരു മായയെന്നാണ് അല്ലാതെ മായമ്മ എന്നൊന്നുമല്ല ….
എന്നെ അങ്ങനെ വിളിച്ചാൽമതി….”

ചെറിയ കുട്ടികളെപ്പോലെയാണ് അവൾ പറഞ്ഞത്.

“ഓഹോ…..
അപ്പോൾ അതുശരി മായമ്മയുടെ പേര് മായ എന്നാണല്ലേ ……
അതുപോലെ എനിക്കും ഒരു പേരുണ്ട് കേട്ടോ അനിൽകുമാർ എന്നാണ് എൻറെയും പേര്…
മനസ്സിലായല്ലോ അനിൽകുമാർ …..
ഇന്നലെ രാവിലെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുമ്പോൾ മുതൽ എൻറെ പേര് അറിയാമല്ലോ അല്ലെ….
പക്ഷെ ഇതുവരെ നിങ്ങൾ ഞങ്ങൾ എന്നൊക്കെയല്ലാതെ എൻറെ പേര് വിളിക്കുന്നതു കേട്ടിട്ടില്ലല്ലോ…..
മറക്കേണ്ട കേട്ടോ എൻറെ പേര് അനിൽകുമാർ….!
ഇനി ഇത്തിരി സഹായിച്ചതിന്റെ് പേരിൽ ദൈവമായി തോന്നിയതുകൊണ്ടു രാമേട്ടനെന്നോ കൃഷ്ണേട്ടനെന്നോ ശിവേട്ടനെന്നോ ഗണപതിയേട്ടനെന്നോ അയ്യപ്പേട്ടനെന്നോ എന്നോന്നും എന്നെ വിളിച്ചേക്കരുത് പറഞ്ഞേക്കാം ……”

അയാളും കൃത്രിമ ഗൗരവത്തോടെയാണ് പറഞ്ഞത് .

‘വേറൊരാൾ കൂടിയുണ്ടു “ഹനുമാൻ ‘
പറ്റിയ പേരാണ് ഹനുമാനെന്ന് വിളിക്കാം…..’

ദൈവമായാണ് കാണുന്നതെന്നു പറഞ്ഞതുകൊണ്ടാണ് പരിഹസിക്കുന്നതെന്നു മനസ്സിലായതിനാൽ അങ്ങനെ പിറുപിറുത്തുകൊണ്ട് അവൾ ചുവരിന് അഭിമുഖമായി മുഖംതിരിച്ചു .

“എന്താണ് പറഞ്ഞത്…..
മനസ്സിലായില്ലല്ലോ ……”

അവൾ പറഞ്ഞത് കേട്ടിരുന്നെങ്കിലും കേൾക്കാത്ത ഭാവത്തിൽ അയാൾ ചോദിച്ചു.

” ഇപ്പോൾ ഭയങ്കര ടെൻഷനാണ് ചിരിക്കാൻ പറ്റില്ല നാളെ ചിരിച്ചാൽ മതിയോ എന്ന് ചോദിച്ചതാണ് ചുമരിലെ ഭാഗത്തേക്കു നോക്കി അയാൾക്ക്‌ അവൾ വീണ്ടും പറയുന്നത് കേട്ടു.

അയാൾ എന്തോ മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു .
അതുകേട്ടതും അവൾ ഞെട്ടി പിടഞ്ഞു കട്ടിലിൽനിന്ന് ചാടിയെഴുന്നേറ്റ കൊണ്ട് ഭീതിയോടെ അയാളെ നോക്കി……!

കഴിഞ്ഞ ഒന്നരമാസത്തെ ജീവിതത്തിലെ ബാക്കിപത്രമാണ് വാതിലിൽ മുട്ടുന്നതു കേട്ടപ്പോഴുള്ള ….

ഞെട്ടലും …..
ചാടി എഴുന്നേൽക്കലും …..
വിരണ്ടതുപോലെയുള്ള നിൽപ്പും …..
വിളറിയ മുഖവും ……
ഭീതിനിറഞ്ഞ കണ്ണുകളുമൊക്കെ എന്നോർത്തപ്പോൾ അയാൾക്ക് വല്ലാത്ത സഹതാപം തോന്നിപ്പോയി …..!

“പേടിക്കേണ്ട മായേ …..”
അതവനായിരിക്കും….്
മായയുടെ പുതിയ മുതലാളി .
വേഗം പോയി വാതിൽ തുറന്നു കൊടുക്കൂ….”

ചിരിയോടെ അയാൾ പറഞ്ഞപ്പോഴാണ് അവൾ ആശ്വാസത്തോടെ ശ്വാസം വിട്ടത്.

“വേഗം പോയി വാതിൽ തുറക്കൂ ഇല്ലെങ്കിൽ അവനെന്തെങ്കിലും കരുതും ……”

കട്ടിലിൽ നിന്നും എഴുന്നേറ്റു വാതിൽ തുറക്കുവാൻ പോകുന്നതിനിടയിൽ ഒരു നിമിഷം നിന്നുകൊണ്ട് അവൾ …..
സാരിയുടെ ഞൊറിവുകൾ ശരിയാക്കുന്നതും….
വയറിൻറെ ഭാഗത്തെക്കു സാരി വലിച്ചു താഴ്ത്തുന്നതും ……
മാറിടത്തിനു മുകളിലേക്ക് വലിച്ചുകയറ്റുന്നതുമൊക്കെ കണ്ടപ്പോഴാണ് പുറകിൽനിന്നും വളരെ പതിയെ വീണ്ടും അയാൾ പ്രകോപിപ്പിച്ചത്…..!

അതുകേട്ടതും അവൾ തിരിഞ്ഞുനോക്കി…. ദഹിപ്പിക്കുന്ന രൂക്ഷമായ നോട്ടം ….
നേരത്തെയുണ്ടായിരുന്ന മീൻ പിടയ്ക്കുന്നതു പോലെ തോന്നിയ കണ്ണുകൾ ഇപ്പോൾ 110 വാട്ടിന്റെ ബൾബുകൾ പോലെയുണ്ടെന്നു കണ്ടപ്പോൾ അയാൾ ചിരിച്ചു .

“കരയാൻ മാത്രം അല്ല പേടിപ്പിക്കാനും അറിയാമല്ലേ …..
അമ്പടി കേമീ …..”

ചുണ്ടുകൾ കടിച്ചുപിടിച്ചുകൊണ്ടു അയാൾ പിറുപിറുക്കുന്നത് കേട്ടെങ്കിലും അതിനൊന്നും അവൾ മറുപടി കൊടുത്തില്ല.

വാതിൽ തുറന്നുകൊടുത്ത ശേഷം അവൾ ഭവ്യതയോടെ വഴിമാറി കൊടുത്തപ്പോൾ ആഗതൻ അകത്തേക്കു കയറി.....




തുടരും...... ♥️


മായാമൊഴി 💖 16

മായാമൊഴി 💖 16

4.7
12062

അയാൾ പറഞ്ഞതുപോലെ തന്നെ അയാളുടെ കൂട്ടുകാരനായ വിസ്മയസാരീസിന്റെ ഉടമ തന്നെയായിരുന്നു അത് .കഷണ്ടികയറിയതലയും ഇരുനിറവും കട്ടിമീശയുമുള്ള ഒരു കുറിയ മനുഷ്യൻ….!” നല്ലയാളാണ് രാവിലെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്താൽപിന്നെ പാതിരാത്രിയിലാണോ വിളിച്ചു പറയേണ്ടത് അതും ഏതോ പെണ്ണിനും കൂടെ ഷോറൂമിൽ ജോലികൊടുക്കുവാൻ പറ്റുമോയെന്നു ചോദിക്കുവാൻ……!ഇനിയെങ്കിലും ഇവിടെയെങ്കിലും മുങ്ങുമ്പോൾ ദയവുചെയ്തു ഫോൺ സ്വിച്ച് ഓഫ് ചെയ്യരുത്….!ഒരാവശ്യത്തിനു വിളിച്ചാലും കിട്ടില്ല …..ഒരുകാര്യം പറയാനും പറ്റില്ല….. ‘പരാതി പറഞ്ഞു കൊണ്ടാണ് അയാൾ അകത്തേക്ക് കയറിയതെങ്കിലും അതിനിടയിൽ തന്നെക്കു