Aksharathalukal

മായാമൊഴി 💖 16

അയാൾ പറഞ്ഞതുപോലെ തന്നെ അയാളുടെ കൂട്ടുകാരനായ വിസ്മയസാരീസിന്റെ ഉടമ തന്നെയായിരുന്നു അത് .
കഷണ്ടികയറിയതലയും ഇരുനിറവും കട്ടിമീശയുമുള്ള ഒരു കുറിയ മനുഷ്യൻ….!

” നല്ലയാളാണ് രാവിലെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്താൽപിന്നെ പാതിരാത്രിയിലാണോ വിളിച്ചു പറയേണ്ടത് അതും ഏതോ പെണ്ണിനും കൂടെ ഷോറൂമിൽ ജോലികൊടുക്കുവാൻ പറ്റുമോയെന്നു ചോദിക്കുവാൻ……!
ഇനിയെങ്കിലും ഇവിടെയെങ്കിലും മുങ്ങുമ്പോൾ ദയവുചെയ്തു ഫോൺ സ്വിച്ച് ഓഫ് ചെയ്യരുത്….!
ഒരാവശ്യത്തിനു വിളിച്ചാലും കിട്ടില്ല …..
ഒരുകാര്യം പറയാനും പറ്റില്ല….. ‘

പരാതി പറഞ്ഞു കൊണ്ടാണ് അയാൾ അകത്തേക്ക് കയറിയതെങ്കിലും അതിനിടയിൽ തന്നെക്കുറിച്ചുള്ള പരാമർശം വന്നപ്പോൾ സ്നേഹവും നന്ദിയും തുളുമ്പിത്തേരിക്കുന്ന കണ്ണുകളോടെ അയാളെ നോക്കിയശേഷം അവൾ മുഖം താഴ്ത്തി.

“അങ്ങനെ വലുതായിട്ടോന്നുമുണ്ടായിരുന്നില്ല ചെറിയൊരു പനിയും തലവേദനയും തോന്നി….. ഇവിടെ വന്നപ്പോൾ അഡ്മിറ്റാകണമെന്നു പറഞ്ഞു അത്രതന്നെ ……
നിങ്ങളെ ആരെയെങ്കിലും വിവരമറിയിക്കണമെന്നു കരുതിക്കൊണ്ടു നിൽക്കുമ്പോഴാണ് ഭാഗ്യത്തിന് ഇവളെ കണ്ടുകിട്ടിയത് …..
അപ്പോൾ പിന്നെ നിങ്ങളെ ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി …..
പകൽ മുഴുവൻ ഇവൾ ഇവിടെത്തന്നെ ഉണ്ടായിരുന്നു……
രാത്രി കഴിക്കാനുള്ള കഞ്ഞിയുംകൂടെ വാങ്ങി വച്ചശേഷമാണ് കഞ്ഞിപോയത്…..’

അയാൾ കഞ്ഞി കഞ്ഞി എന്ന രണ്ടുതവണ ആവർത്തിച്ച് പറഞ്ഞത് തന്നെക്കുറിച്ചാണെന്ന് മനസ്സിലായപ്പോൾ ആഗതൻ കാണാതെ അവൾ അയാൽക്കുനേരെ മിഴികളുയർത്തി.

അയാൾ പറഞ്ഞത് ആഗതൻ ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു …..!
അയാൾ ചൂണ്ടിക്കാണിച്ചപ്പോഴാണ് ആഗതൻ വാതിലിനരികിൽ ചാരിനിന്നുകൊണ്ട് അസ്വസ്ഥതയോടെ സ്വന്തം സാരിയുടെ മുന്താണിത്തുമ്പുകളിൽ പിടിച്ചുകൊണ്ടു കരകൗശല വസ്തുക്കൾ നിർമ്മിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന മായയെ ആഗതൻ ശ്രദ്ധിച്ചതുതന്നെ.

” ഇതാരാണ് ഞാൻ കരുതി ഇവിടെയുള്ള ക്ലീനിങ് സ്റ്റാഫ് വല്ലവരും ആയിരിക്കുമെന്ന്….”

സംശയത്തോടെ ചോദിച്ചുകൊണ്ട് കൂട്ടുകാരൻ കട്ടിലിൽ കിടക്കുകയായിരുന്ന അയാളെ നോക്കി.

” ഇതാണ് ഇന്നലെ ഞാൻ പറഞ്ഞിരുന്ന നിങ്ങളോട് പുതിയ സ്റ്റാഫ് …….
എൻറെ എൻറെയോരു പഴയ സതീർത്ഥ്യന്റെ സഹോദരിയാണ് …..
ഇവിടെയുള്ള ഒരു ടെക്സ്റ്റൈൽസ് ജോലിചെയ്യുന്നുണ്ട് ……
പക്ഷെ സാലറി കുറവാണ് ……
ഭർത്താവ് മരിച്ചുപോയി പെൺകുഞ്ഞുണ്ട്……
ഇന്നലെ ഇവളും ഇവിടെ ഡോക്ടറെ കാണുവാൻ വന്നിരുന്നു പരിചയം പുതുക്കിയപ്പോൾ വീടിനടുത്ത് എന്തെങ്കിലുമൊരു ജോലി കിട്ടിയാൽ വലിയ ഉപകാരമായിരിക്കുമെന്നും പറഞ്ഞതുകൊണ്ടാണ് ഞാൻ നിന്നെ വിളിച്ചു ചോദിച്ചത് ……

അയാൾ വിശദീകരിച്ചതു കേട്ടപ്പോഴാണ്
അയാൾ തന്നെക്കുറിച്ച് മറ്റൊന്നും പറഞ്ഞില്ലെന്ന് ആശ്വാസത്തോടെ അവൾ മനസിലോർത്തത്…..!

” സാരിയുടെ സെക്ഷനിലാണ് ഒരു ടീം ലീഡറെ നമുക്കുഅത്യാവശ്യമായിട്ടുള്ളത് …..
അവിടെ നിർത്താം അല്ലേ …….”

അവളുടെ മുഖത്തേക്ക് നോക്കിയ ശേഷം ആഗതൻ അയാളോട്‌ പറഞ്ഞു .

“അതൊക്കെ നിൻറെ ഇഷ്ടം …..’

അയാളുടെ മറുപടിയും അവൾ കേട്ടു.

“എന്താ പേര്……”

ആഗതൻ അപ്രതീക്ഷിതമായി പേരു ചോദിച്ചപ്പോൾ പരിഭ്രമം കാരണം അവൾക്ക് മറുപടി പറയാൻ സാധിച്ചില്ല …..!

“മായ അനിൽ ……”

അയാളാണ് മറുപടി കൊടുത്തത് .

“ഇവിടെയുള്ള ഏതു ഷോറൂമിലാണ് ജോലിചെയ്യുന്നത് ……”

ചോദിച്ചപ്പോൾ പതിഞ്ഞ ശബ്ദത്തിൽ അവൾ കടയുടെ പേര് പറഞ്ഞു കൊടുത്തു .

“ഓ…. അവിടെയാണോ് അതിൻറെ ഏതാണ്ട് രണ്ടിരട്ടിയോളമുണ്ടാകും ഞങ്ങളുടെ പുതിയ ഷോറൂം ……”

അയാളുടെ കൂട്ടുകാരൻ ചിരിയോടെ പറഞ്ഞു.

” അവിടെ ജോലി ചെയ്യുവാൻ തുടങ്ങിയിട്ട് എത്ര വർഷമായി……”

ആശ്രയത്തിനെന്നപോലെ വിരണ്ട ഭാവത്തിൽ അയാളെ നോക്കിയശേഷമാണ് മറുപടി പറഞ്ഞത്

“രണ്ടുവർഷം……”

” തുണികളെ കുറിച്ചൊക്കെ നന്നായി അറിയാമോ….”

വീണ്ടും മുതലാളിയുടെ ചോദ്യം കേട്ടപ്പോൾ എന്താണ് പറയേണ്ടതെന്ന അർത്ഥത്തിൽ കട്ടിലിൽ കിടക്കുകയായിരുന്ന അയാളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ….
“പേടിക്കാതെ പറഞ്ഞോളൂ ….’എന്ന അർത്ഥത്തിൽ അയാൾ കണ്ണടച്ചു കാണിച്ചുകൊണ്ടു ധൈര്യം പകർന്നുകൊടുത്തു്.

“എല്ലാ തുണിത്തരങ്ങളെ കുറിച്ചും അറിയില്ല….. അവിടെ പോയപ്പോൾ മുതൽ ഞാൻ സാരിയുടെ സെക്ഷനിൽ ആയിരുന്നു …..
സാരികളെ കുറിച്ചു ഒരുവിധം അറിയാം…..”

അവൾ പതിഞ്ഞസ്വരത്തിൽ ഭവ്യതയോടെ വീണ്ടും മറുപടി കൊടുത്തു.

“അതേതായാലും നന്നായി
ഞങ്ങളുടേതും പുതിയ ഷോറൂം ആണ് സാരികൾ തന്നെയാണ് പ്രധാന വിൽപനയും…..
പുതിയ കസ്റ്റമർമാരെ കണ്ടെത്തുകയും അവരെ നിലനിർത്തുകയുമാണ് ഞങ്ങളുടെ ഇപ്പോഴത്തെ പ്രധാന വെല്ലുവിളി …….
അതുകൊണ്ട് അഞ്ഞൂറുരൂപയുടെ സാരി വാങ്ങാൻ വരുന്നവരെയും ഇരുപതിനായിരം രൂപയുടെ സാരിവാങ്ങാൻ വരുന്നവരെയും ഒരുപോലെ തൃപ്തിപ്പെടുത്തികൊണ്ട് നിരാശരാക്കാതെ പറഞ്ഞുവിടുക ……
ചുരുക്കിപ്പറഞ്ഞാൽ ഒരു ഇന്നർവെയർ വാങ്ങുവാൻ വരുന്ന കസ്റ്റമർപോലും നമുക്ക്‌ വളരെ പ്രധാനപ്പെട്ടതാണെന്നു…..
മനസിലായോ…..?

ടീം ലീഡറെന്ന നിലയിൽ അതാണ് മായയുടെ ഉത്തരവാദിത്വം മാസം പത്തായിരം രൂപ സാലറി നൽകും…..

രാവിലെ ഒമ്പതിന് കട തുറക്കുകയും രാത്രി ഒമ്പതുമണിക്കു അടക്കുകയും ചെയ്യും പക്ഷെ സ്ത്രീകളായ എല്ലാ ജീവനക്കാർക്കും 9 30 മുതൽ മുതൽ 5 30 വരെയാണ് ജോലി…..

ഉത്സവസീസണുകളിൽ ഏഴുമണിവരെ നിൽക്കേണ്ടിവരും അത്തരം ദിവസങ്ങളിൽ ഞങ്ങളുടെ വണ്ടിയിൽ തന്നെ നിങ്ങളെ അവരവരുടെ വീടുകളിൽ എത്തിക്കും…..

പേടിക്കേണ്ട അതിനു പ്രത്യേകം ഫെസ്റ്റിവൽ അലവൻസുമുണ്ട് കേട്ടോ …..
ഇങ്ങനെയൊക്കെയായതുകൊണ്ട് ഞങ്ങളുടെ ഷോറൂമിന് ഏകദേശം 10 കിലോമീറ്ററിനുള്ളിലുള്ളവരെ മാത്രമേ ഞങ്ങൾ ജോലിക്കുവേണ്ടി സെലക്ട് ചെയ്തിട്ടുള്ളൂ…..”

അയാൾ പറയുന്നതൊക്കെ ശ്രദ്ധയോടെ കേട്ടു തല കുലുക്കിയ ശേഷം സന്തോഷാശ്രുക്കൾ നിറഞ്ഞ പുഞ്ചിരിയോടെ അവൾ മുതലാളിയെ നോക്കി കൈകൾ കൈകൾ കൂപ്പുന്നതിനിടയിൽ കട്ടിലിൽ കിടക്കുന്ന അയാളെ നോക്കി നന്ദിപൂർവ്വം ചിരിക്കുവാനും മറന്നില്ല

അതൊക്കെ ശരിതന്നെ പക്ഷെ മറ്റൊരു പ്രധാന കാര്യം ……’

എല്ലാം കെട്ടുകൊണ്ടു അതുവരെയൊന്നും മിണ്ടാതെ കട്ടിലിൽ കിടക്കുകകയായിരുന്ന അയാൾ മുതലാളിയെ നോക്കിയാണ് പറഞ്ഞത്.

” എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയാണെങ്കിൽ എന്നെ വിവരം അറിയിച്ചാൽ മതി നീ ഒന്നും പറയുവാൻ നിൽക്കേണ്ട കേട്ടോ ……”

“കാണുമ്പോൾ പ്രശ്നക്കാരിയാണെന്നു തോന്നുന്നില്ലല്ലോ പാവമാണെന്ന് തോന്നുന്നു…..\'”

മുതലാളി ചിരിയോടെ അവളെ സപ്പോർട്ട് ചെയ്തു .

“നീ ഉദ്ദേശിക്കുന്ന രീതിയിലുള്ള പ്രശ്നങ്ങളല്ല ഏതെങ്കിലും കയ്യബദ്ധത്തിന്റെ കാര്യമാണ് ഞാൻ പറഞ്ഞത് …..
ഇല്ലെങ്കിൽ നീ തന്നെ നഷ്ടം സഹിക്കേണ്ടി വരും….’

അതുകേട്ടപ്പോൾ മുതലാളിയുടെതുമാത്രമല്ല അവളുടെയും കണ്ണുകൾ മിഴിഞ്ഞു പോയി അയാൾ എന്താണ് ഉദ്ദേശിക്കുന്നതെന്നറിയാതേ അറിയാതെ അവളുടെ ഹൃദയം പടപടാ മിടിച്ചു തുടങ്ങി .

“എന്തു നഷ്ടം …..’

കൂട്ടുകാരൻ അത്ഭുതത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി.

“അവിടെയെന്തെങ്കിലും വെള്ളത്തിൻറെ അത്യാവശ്യമുണ്ടെങ്കിൽ മായയെ അടുത്തേക്കു വിളിച്ചു മുഖത്തേക്കു സൂക്ഷിച്ചു നോക്കിയാൽ മതി അതോടെ വെള്ളത്തിൻറെ പ്രശ്നത്തിന് പരിഹാരമാകും…..!


തുടർന്ന് അയാൾ പറയുന്നതു കേട്ടപ്പോൾ തന്നെ കളിയാക്കുകയാണെന്ന് അവൾക്ക് മനസ്സിലായെങ്കിലും അദ്ദേഹത്തിനു ഒന്നും മനസ്സിലായില്ല ……!

അദ്ദേഹം അന്തംവിട്ട് അയാളുടെ മുഖത്തേക്കു നോക്കി നിൽക്കുകയാണ് …..

“പേടിക്കേണ്ട മറ്റൊന്നുമില്ല നമ്മുടെ ചെറുപ്പത്തിൽ അമ്മമാർപറയാറുള്ളതു് നീ കേട്ടിട്ടില്ലേ ……
ചിലരുടെ കണ്ണുകളിൽ കിണർ ഉണ്ടാകുമെന്ന്….! അതുതന്നെയാണ് കാര്യം …..

എന്തെങ്കിലും ശബ്ദമുയർത്തി പറയുകയോ മുഖത്തേക്കു നോക്കുകയോ ചെയ്താൽ അപ്പോൾ കരയുവാൻ തുടങ്ങും പിന്നെയതു നിർത്തുമ്പോഴേക്കും കടയിലെ തുണികൾ മുഴുവൻ നനഞ്ഞിട്ടുണ്ടാകും…..”

ഹാസ്യാത്മകമായി ഈണത്തിലുള്ള അയാളുടെ മറുപടി കേട്ടതും മുതലാളിയും ചിരിച്ചുപോയി.

” ശരിയാണോ അങ്ങനെയാണോ മായേ….. അങ്ങനെയൊന്നുമായാൽ പറ്റില്ല കേട്ടോ….
കുറച്ചുകൂടെ സ്മാർട്ടാകണം ……
സാരിയുടെ സെക്ഷനിൽ ജോലിചെയ്യുന്ന അഞ്ചുപത്തുപേരുടെ ലീഡറാണ് മായ……”

മുതലാളി കാണാതെ കട്ടിലിൽ കിടക്കുന്ന അയാളെ കടക്കണ്ണാൽ നോക്കിയാണ് അവൾ തലയാട്ടിയത്.

കൂട്ടുകാരനായി പിന്നെയും എന്തൊക്കെയോ സംസാരിക്കുന്നതിനിടയിൽ അയാളുടെ കണ്ണുകൾ ഇടയ്ക്കിടെ അവളിലേക്ക് പാളിപ്പോയി കൊണ്ടേയിരുന്നു……!

ഇടയ്ക്ക് ഫ്ലാസ്ക്‌ ഉയർത്തിക്കാണിച്ചുകൊണ്ടു ചായ വാങ്ങി കൊണ്ടു വരട്ടെയെന്ന് ആംഗ്യഭാഷയിൽ ചോദിച്ചപ്പോൾ കണ്ണടച്ചു കാണിച്ചുകൊണ്ടയാൾ വേണ്ടെന്നു പറഞ്ഞു…..!

പിന്നെയും കുറച്ചു കഴിഞ്ഞപ്പോൾ സാരിയുടെ മുന്താണിത്തലപ്പിലെ അഭ്യാസങ്ങൾ ഒഴിവാക്കിക്കൊണ്ട് അവൾ കൈകൾ ചേര്ത്ത്‌പിടിച്ചുകൊണ്ടു വിരലുകൾ തമ്മിൽ കൊരുക്കുവാനും ….
വിരലുകളിൽ ഞൊട്ടയിടുവാനും…..
കൈകൾ മാറത്തു പിണച്ചുകെട്ടുവാനുമൊക്കെ തുടങ്ങിയപ്പോൾ കൂട്ടുകാരന്റെ സാന്നിധ്യം അവളിൽ അസ്വസ്ഥതകളിൽ ഉണ്ടാക്കുന്നതായി അയാൾക്കു മനസ്സിലായി ……!

അവളുമായി മാത്രം സംസാരിക്കുന്നതിനു വേണ്ടി അയാളെ എങ്ങനെ ഒഴിവാക്കുമെന്നു ആലോചിക്കുന്നതിനിടയിലാണ് അവളുടെ ചേഷ്ടകൾ അയാളുടെ കണ്ണിൽപ്പെട്ടത് …..!

“നീ വരുമ്പോൾ എന്റെ വണ്ടി കൊണ്ടുവന്നിട്ടില്ലേ….”

കൂട്ടുകാരനോട് ചോദിച്ചപ്പോൾ കൊണ്ടുവന്നിട്ടുണ്ടെന്ന അർത്ഥത്തിൽ തലകുലുക്കിയ ശേഷം പോക്കറ്റിൽനിന്നും കാറിന്റെ അയാൾക്ക് നേരെ നീട്ടി .

“ഞാൻ എൻറെ കാർ അവിടെ പാർക്കുചെയ്തശേഷം നിൻറെ കാറെടുത്ത് ഇങ്ങോട്ടേക്ക് പോന്നു …..
ഇനി ഓട്ടോയിൽ അങ്ങോട്ടേക്ക് പോകണം…..”

കാറിൻറെ താക്കോൽ അയാളെ ഏൽപ്പിച്ചു കൊണ്ടാണ് മുതലാളി പറഞ്ഞത് .

” ഞാൻ വിചാരിച്ചപോലെയൊക്കെ കാര്യങ്ങൾ നടന്നാൽ മിക്കവാറും അടുത്ത മാസം മുതൽ ലോഡ്ജിലെ ഒഴിയും വെറുതെയെന്തിനാണു വാടക കൊടുക്കുന്നത്……!

അയാൾ കൂട്ടുകാരനോട് പറഞ്ഞു .

‘അതാണ് നല്ലത് നിന്നോട് ഞാൻ തന്നെ പറയണം എന്ന് കരുതിയതാണ് …..”

കൂട്ടുകാരനായ മുതലാളി അതിനെ അനുകൂലിച്ചു.

“ഇന്ന് ഡിസ്ചാർജാകില്ലേ ……”

കൂട്ടുകാരൻറെ ചോദ്യത്തിന് …..

“ഇല്ല നാളെ …..”

അയാൾ മറുപടി പറഞ്ഞു .

“എന്നാൽ പിന്നെ ഞാൻ നിൽക്കുന്നില്ല മായ ഇവിടെയുണ്ടല്ലോ ബനാറസിൽ നിന്നും ഓർഡർ ചെയ്തിരിക്കുന്ന സാധനങ്ങൾ ഇന്നെത്തും……
അപ്പോൾ ഞാൻ അവിടെയില്ലെങ്കിൽ ശരിയാവി്ല്ലെന്നറിയാമല്ലോ…..”

അദ്ദേഹം പോകുവാനായി എഴുന്നേറ്റു.

“എങ്കിൽ നീ വേഗം പൊയ്ക്കോളൂ ഞാൻ നാളെ പന്ത്രണ്ട് മണിയാകുമ്പോൾ അവിടെ എത്തും…. അപ്പോഴേക്കും മറ്റു കാര്യങ്ങളൊക്കെ സൈറ്റിൽ ചെയ്തിരിക്കണം ……”

അവളെ നോക്കി ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അയാൾ പറഞ്ഞത്.

” കുട്ടിയുടെ ഡീറ്റെയിൽസ് ഒക്കെ വേണ്ടേ…..”

കൂട്ടുകാരന്റെ ചോദ്യം.

“അതിനെന്താ ഇപ്പോൾ തന്നെ ചോദിച്ചു വാങ്ങിക്കോളൂ ……”

പറഞ്ഞുകൊണ്ട് അവളെ നോക്കിയപ്പോൾ അവൾ അവിടെയെങ്ങും ഈ ലോകത്തുപോലും അല്ലെന്നുതോന്നി ……!
നഖം കടിച്ചുകൊണ്ട് എന്തോ ആലോചിക്കുകയാണ് …..”

“കുട്ടിയുടെ കുട്ടിയുടെ പേരെന്താ …..”

അദ്ദേഹം അവളോടു ചോദിച്ചെങ്കിലും പക്ഷെ അവൾ അതൊന്നും കേട്ടില്ല ……!

“ഹലോ എവിടെയാണ് വിസ്മയ സാരീസിൽ ഇപ്പോഴേ എത്തിയോ….
ദാ…. ഇവിടെയെന്തോ ചോദിക്കുന്നു….”

ശബ്ദമുയർത്തി അനിൽ ചോദിച്ചപ്പോഴാണ് അവൾ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു
കണ്ണുകളിൽ നിറയെ വേവലാതി നിറച്ചുകൊണ്ടു രണ്ടുപേരെയും മാറിമാറിനോക്കിയത്.

” കുട്ടിയുടെ പേരെന്താണ് ……”

അദ്ദേഹം വീണ്ടും ചോദിച്ചു.

” മായ …..” ഉമിനീർ ഇറക്കിക്കൊണ്ടു പരിഭ്രമത്തോടെ അവൾ മറുപടി കൊടുത്തു.

വയസ്സത്തിയായ ഈ കുട്ടിയുടെ കാര്യമല്ല ചോദിച്ചത് …..
കുട്ടിയുടെ കുട്ടിയുടെ കാര്യമാണ് ചോദിച്ചത്….\'”

പൊട്ടിച്ചിരിയോടെ അയാൾ തിരുത്തിയപ്പോൾ അയാളുടെ മുഖത്തേക്ക് ദേഷ്യത്തോടെയും സങ്കടത്തോടെയും നോക്കിയ ശേഷമാണ് അവൾ മറുപടി പറഞ്ഞത് .

“ഭർത്താവിന്റെ മുഴുവൻ പേരെന്താണ്…..”

അദ്ദേഹം വീണ്ടും ചോദിച്ചു .

“മായ ചിലപ്പോൾ കുട്ടിയുടെ കല്യാണം കഴിഞ്ഞില്ലെന്നും പറഞ്ഞുകളയും അതുകൊണ്ടു പറയുകയാണ് മായയുടെ ഭർത്താവിൻറെ പേരാണ് ചോദിച്ചത് …..”

വീണ്ടും ഇടയിൽ കയറി അയാൾ കളിയാക്കിയപ്പോൾ അവൾ തലകുനിച്ചു പച്ചസാരിയുടെ മുന്താണി തുമ്പു വലിച്ചെടുത്തു വിരനിടയിൽ തിരുകികൊണ്ട് മറുപടി കൊടുത്തു.

“കുട്ടിയുടെ ജനനതീയതി …..”

മുതലാളിയുടെ ചോദ്യം കേട്ടതും ……

“ആരുടേതാണ് എന്റേയോ മോളുടെയോ ….”

അങ്ങനെ ചോദിച്ചുകൊണ്ട് ഇത്തവണ അയാൾക്ക് കളിയാക്കുവാനുള്ള അവസരം അവൾ നൽകിയില്ല .

“മായയുടെ മോളുടെ ജനനത്തീയതിയാണ് വേണ്ടത്…….”
വിശദീകരിച്ചപ്പോൾ ഇതൊക്കെ എന്തിനാണെന്ന് അർത്ഥത്തിൽ അവൾ കട്ടിലിൽ കിടക്കുകയായിരുന്ന അനിലിനെ നോക്കിയെങ്കിലും അയാൾ കൈ മലർത്തി കാണിച്ചു ……!

അവസാനം ചോദിച്ചപ്പോൾ കൃത്യമായ വിലാസവും പറഞ്ഞുകൊടുത്തു.

“പേടിക്കേണ്ട മംഗലാപുരത്തെ പോലെയൊന്നുമല്ല …..
നാട്ടിലിപ്പോൾ കടയിൽ നിൽക്കുന്ന ജീവനക്കാർക്ക് ക്ഷേമനിധിയും ഇൻഷൂറൻസും പോലുള്ള സൗകര്യങ്ങളുണ്ട് അതിനു വേണ്ടിയാണ് കേട്ടോ …..
ഇതൊക്കെ വാങ്ങിയിരിക്കുന്നത്….. ”

മുഖത്തെ ചോദ്യവും പരിഭ്രമവും കണ്ടപ്പോൾ അവൾ പറഞ്ഞതൊക്കെ ഡയറിയിൽ കുറിച്ചെടുത്തു കൊണ്ടിരുന്ന അദ്ദേഹം ആശ്വസിപ്പിച്ചു .

” .

“ശരി എന്നാൽ ഞാൻ ഇറങ്ങുകയാണ് എപ്പോഴാണ് ജോയിൻ ചെയ്യുന്നതെന്നുവെച്ചാൽ ചെയ്തോളൂ …..
ഇവനോട് വിവരം പറഞ്ഞാൽ മതി …..”

പോകാനിറങ്ങിയപ്പോഴാണ് അയാൾ തുടർന്ന് പറഞ്ഞത്.

“ഞാൻ നാളെ തന്നെ പോകാം അല്ലേ…..”

കട്ടിലിൽ കിടക്കുകയായിരുന്ന അയാളെ നോക്കിയാണ് പറഞ്ഞതെങ്കിലും അയാൾ ഗൗനിച്ചില്ല …..!

“നാളെ പോകാം അല്ലേ……”

കേട്ടില്ലെന്നു കരുതി അവൾ വീണ്ടും പറഞ്ഞെങ്കിലും അയാൾ അതു കേൾക്കാത്ത ഭാവത്തിൽ മൊബൈലിൽ എന്തോ നോക്കുകയായിരുന്നു. …..!

” നാളെ തന്നെ വരണമെന്ന് നിർബന്ധമൊന്നുമില്ല രണ്ടുമൂന്നുദിവസം റസ്റ്റെടുത്തശേഷം തിങ്കളാഴ്ച മുതൽ വന്നാലും മതി…..”

ചിരിയോടെ അദ്ദേഹം പറയുന്നതു കേട്ടപ്പോൾ വീണ്ടും അവൾ അയാൾക്ക് നേരെ കൈകൾ കൂപ്പി

“മറന്നുപോയി ഇതാ നീ പറഞ്ഞ സാധനം….”

പോകാൻ ഇറങ്ങിയപ്പോഴാണ് അദ്ദേഹം കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവർ അയാളെ ഏൽപ്പിച്ചത് അദ്ദേഹം മുറി വിട്ടു പോയതിനു ശേഷം വാതിൽ അടക്കുവാനായി പിന്നാലെ അവളും വാതിലിനടുത്തേക്ക് നീങ്ങിയപ്പോൾ അയാൾ വേഗം പ്ലാസ്റ്റിക് സഞ്ചി തുറന്നു അതിനുള്ളിൽ നിന്നും ബില്ലെടുത്തുമാറ്റി .

വാതിലടച്ച് തിരികെ വന്ന അവൾ അയാളെ ശ്രദ്ധിക്കുക പോലും ചെയ്യാതെ ഓരോ പണികൾ ചെയ്യുന്ന തിരക്കിലായിരുന്നു …..!

മേശയിലെ സാധനങ്ങളൊക്കെ അടുക്കിപ്പെറുക്കി വയ്ക്കുന്നു …..!
കടലാസുകൾ ഒക്കെ പെറുക്കി വേസ്റ്റ് ബാസ്ക്കറ്റിൽ കളയുന്നു ……!
പേസ്റ്റും ബ്രഷും ഒരു പ്ലാസ്റ്റിക് സഞ്ചിയിലാക്കി വേറൊരു മൂലയിൽ വയ്ക്കുന്നു….!

ചിലപ്പോൾ അവൾ മുറി തൂത്തുവാരിയെക്കുമോയെന്നു പോലും അയാൾക്ക് സംശയം തോന്നി …..!
അതിനിടയിൽ കണ്ണുകൾ തുടയ്ക്കുന്നുണ്ടോ എന്നൊരു സംശയം തോന്നിയപ്പോഴാണ് അയാൾ വിളിച്ചത് …..

“മായേ…..”
അവൾ മിണ്ടിയില്ല നോക്കിയതുപോലുമില്ല…..!
വീണ്ടും ശബ്ദമുയർത്തി വിളിച്ചുനോക്കി…..!

“നിങ്ങൾ എന്നോട് മിണ്ടണ്ട ഇതുവരെ ഞാൻ ചോദിച്ചതിനൊന്നും ഉത്തരം പറഞ്ഞില്ലല്ലോ……”

പറഞ്ഞതും ചെറിയ കുട്ടികളെ പോലെ അവൾ പൊട്ടിക്കരയുന്നത് കണ്ടപ്പോൾ അയാൾ വല്ലാതായിപ്പോയി .

“അയ്യോ മായേ എന്താണിത് ……
ഞാൻ വെറുതെ മിണ്ടാതിരുന്നതല്ലെ….. അല്ലെങ്കിലും അവൻറെ മുന്നിൽനിന്ന് എനിക്ക് വല്ലതും പറയാൻ പറ്റുമോ ……

” നിങ്ങളല്ലേ എനിക്കിതൊക്കെ ശരിയാക്കി തന്നത് ……
അപ്പോൾ നിങ്ങളല്ലെ എപ്പോഴാണ് പോകേണ്ടതെന്നു പറയേണ്ടത് അതുകൊണ്ടാണ് നിങ്ങളോട് ഞാൻ ചോദിച്ചത്….. നിങ്ങൾപറയുന്നതുപോലെയൊന്നും ഇപ്പോൾ നിങ്ങളെ കാണുവാൻ കഴിയില്ലെങ്കിലും എൻറെ എല്ലാകാര്യങ്ങളും നിങ്ങളോട് ചോദിച്ചു മാത്രമേ ചെയ്യുമെന്ന് ഞാൻ പറഞ്ഞിട്ടില്ലേ….. അതുകൊണ്ടല്ലെ നിങ്ങളോട് ചോദിച്ചത്….. അപ്പോൾ നിങ്ങളെന്തിനാ മുഖം തിരിച്ചത് …..
എന്നോട് ദേഷ്യംകൊണ്ടല്ലേ……
എനിക്ക് വേറെ ആറോഡും ചോദിക്കാൻ ഇല്ലാത്തതുകൊണ്ടല്ലേ നിങ്ങളോട് ചോദിച്ചത്…..!

നിലത്തേക്ക് നോക്കി പറഞ്ഞശേഷം അവൾ പതിവുപോലെ സാരിതുമ്പുയർത്തി മൂക്കുതുടച്ചു.

താൻ കാണുന്നതുപോലെയോ അതിലുപരിയായോ എത്ര നിഷേധിച്ചാലും അവിടെ മനസിനുള്ളിൽ തനിക്ക് സ്ഥാനമുണ്ടെന്ന് നിസ്സാര കാര്യത്തിലുള്ള അവളുടെ സങ്കടത്തോടെ അയാൾക്കുറപ്പായി ……!

“എൻറെ മായേ അങ്ങനെയൊന്നുമില്ല ഞാൻ ജോലി ശരിയാക്കി തന്നു പിന്നെയുള്ള കാര്യം മായ തീരുമാനിക്കട്ടെ എന്നു കരുതിയാണ് ഞാൻ മിണ്ടാതിരുന്നത് ……”

വിശദീകരിച്ചു .

“അതൊന്നുമല്ല എല്ലാ പുരുഷന്മാരും ഒരുപോലെയാണ് ……
പെണ്ണിന്റെ തൊലിവെളുപ്പും സൗന്ദര്യവും ശരീരവും മാത്രമേ കാണുകയുള്ളൂ ……
ഒരാളും മനസ്സു കാണുകയില്ലെന്നു എനിക്കുറപ്പായി ……
അങ്ങനെ പറഞ്ഞതുകൊണ്ടല്ലേ ദൈവത്തിന്റെ പറഞ്ഞുകൊണ്ടു നിങ്ങൾ എന്നെ ഇടക്കിടെ കളിയാക്കി കൊണ്ടിരുന്നത്…….!

ഓടക്കുഴൽ വായിക്കുന്ന കൃഷ്ണൻറെ ചിത്രം പോലെ കാലുകൾ പിണച്ചുവച്ച് കൈകൾ മാറോട് ചേർത്തു കൊണ്ട് മേശയിൽ ചരിനിന്നു സങ്കടത്തോടെ പറയുന്നത് കേട്ടപ്പോൾ സ്നേഹത്തോടെയും സഹതാപത്തോടെയും അവളെ നോക്കി .

“മായ തന്നെയല്ലേ പറഞ്ഞത് …..
ദൈവത്തെ പോലെയാണ് കാണുന്നതെന്നു ഏതെങ്കിലും ദൈവം ചോദിച്ചതിന് മറുപടി കൊടുക്കാറുണ്ടോ……
അങ്ങനെ കരുതിയാൽ മതി .

കരയുവാൻ തുടങ്ങിയാൽ വൈകുന്നേരം വരെ അവൾ കരയുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് .

“അതെനിക്കറിയാം ഞാൻ അങ്ങനെ പറഞ്ഞതു കൊണ്ടാണ് നിങ്ങൾക്കെന്നോട് ഇപ്പോൾ ദേഷ്യം ….
എന്നെ കളിയാക്കിയതും ചോദിച്ചപ്പോൾ മിണ്ടാതിരുന്നതും അതുകൊണ്ടാണ്…..”

അതെ നിങ്ങളെനിക്ക് ദൈവത്തെപ്പോലെ തന്നെയാണ് എനിക്കിഷ്ടപ്പെട്ട ദൈവം ഹനുമാനാണ് പോരെ …….
അരിശത്തോടെയും സങ്കടത്തോടെയും പറഞ്ഞുകൊണ്ട് അവൾ നേരെ കുളിമുറിയിലേക്ക് നടന്നു .

“കരയാനാണു കുളിമുറിയിലേക്കു പോകുന്നതെങ്കിൽ ഞാനങ്ങോട്ടു വരും എന്നൊരു പ്രതീക്ഷ പോലും വേണ്ട കേട്ടോ….. നേരത്തെ തലയിട്ടുരുട്ടിയത്തിന്റെ വേദന തന്നെ ഇപ്പോൾ പോലും പോയിട്ടില്ല ……”

നെഞ്ച് തിരുമ്മികൊണ്ടാണ് ചിരിയോടെ അയാൾ പറഞ്ഞത്.

” ഇന്നലെയും ഇന്നുമല്ലെ ഞാൻ കരയുന്നതു നിങ്ങൾ കണ്ടതും ആശ്വസിപ്പിച്ചതും ജനിച്ചപ്പോൾ മുതൽ അനിയേട്ടൻ കൂടെ ജീവിച്ച രണ്ടുവർഷം ഒഴികെ ബാക്കിയെല്ലാ സമയത്തും ഞാൻ കരയുകയായിരുന്നു……
അപ്പോഴൊന്നും ആരും എന്നെ ആശ്വസിപ്പിക്കാനൊന്നും വന്നിട്ടില്ല ……’

മുഖം കഴുകിവന്നതിനു ശേഷം നിങ്ങൾക്കുള്ള ഭക്ഷണവും വാങ്ങിവച്ചുകൊണ്ട് ഞാൻ പോയേക്കാം ……
ആരെയെങ്കിലും ഞാൻ ഇഷ്ടപ്പെട്ടു വരുമ്പോഴേക്കും അവർക്ക് എന്നോട് ദേഷ്യമായിരിക്കും അല്ലെങ്കിൽ മിണ്ടാതെ നടക്കും…..’

കണ്ണുകളിൽ സങ്കടത്തിൽ തടാകവുമായി തൊണ്ടയിടറിക്കൊണ്ടു പറഞ്ഞതിനുശേഷം അവൾ കുളിമുറിയിൽ കയറി വാതിൽ അടച്ചു…..!

രാത്രിയിൽ വേറെ രീതിയിൽ കാണരുതെന്നും പെരുമാറരുതെന്നും പറഞ്ഞതുകൊണ്ട് തനിക്ക് അവളോട് ദേഷ്യം ആണെന്നും അതുകൊണ്ടാണ് പരിഹസിച്ചതിതും മിണ്ടാതിരിക്കുന്നതെന്നുമാണു അവളുടെ ധാരണ……!
അതുപോലെ അങ്ങനെയൊക്കെ പറഞ്ഞതിനുശേഷം അവളിൽ നിന്നും വേറെ എന്തോ പ്രതീക്ഷിച്ചാണ് സഹായിക്കുന്നതെന്നും അവൾ തെറ്റിദ്ധാറിച്ചിരിക്കുന്നു……!

ഒരു നിസ്സാര കാര്യത്തിന് ഒരാൾക്ക് ഇത്രയും സങ്കടം വരുമോ……!
സ്നേഹത്തിനും സ്നേഹിക്കുന്നവർക്കും മുന്നിൽ താൻ പ്രതീക്ഷിച്ചതിനേക്കാൾ ദുർബല ആണല്ലോ ഈ പാവം പെൺകുട്ടി …….!
അതോർത്തപ്പോൾ അയാളുടെ ചങ്ക് പൊടിഞ്ഞു പോയി...



തുടരും...... ♥️


മായാമൊഴി 💖17

മായാമൊഴി 💖17

4.7
11697

ഒരു നിസ്സാര കാര്യത്തിന് ഒരാൾക്ക് ഇത്രയും സങ്കടം വരുമോ……!സ്നേഹത്തിനും സ്നേഹിക്കുന്നവർക്കും മുന്നിൽ താൻ പ്രതീക്ഷിച്ചതിനേക്കാൾ ദുർബല ആണല്ലോ ഈ പാവം പെൺകുട്ടി …….!അതോർത്തപ്പോൾ അയാളുടെ ചങ്ക് പൊടിഞ്ഞു പോയി.മുഖം കഴുകാനാണെന്നു പറഞ്ഞുകൊണ്ട് സങ്കടത്തോടെ അവൾ ബാത്റൂമിൽ കയറിയിരിക്കുന്നത് കരയാനായിരിക്കുമോ….. ആധിയോടെ കാത്തിരിക്കുന്നതിനിടയിലാണ് പതിവുള്ള റൗണ്ട്സിനായി ഡോക്ടറും ജൂനിയർ ഡോക്ടർമാരും നഴ്സുമാരും പരിവാരങ്ങളുമെത്തിയത്…..!” ഇപ്പോഴെങ്ങനെയുണ്ട്…..കുഴപ്പമൊന്നുമി്ല്ലല്ലോ അല്ലെ…..ഇന്നലെയുള്ള നിങ്ങളുടെ തലവേദന കണ്ടപ്പോൾ മെനിഞ്ചൈറ്റിസ് ആയിരിക്കുമോയെന