Aksharathalukal

നിന്നിലായ് 💜

©നിശാഗന്ധി 🌼

വന്നിട്ട് ഒരു ദിവസമേ ആയിട്ടുള്ളെങ്കിലും ഒരുപാട് ദിവസം ആയ പോലെ തോന്നി ഗംഗയ്ക്ക്.. മാളു ഉള്ളത് കൊണ്ട് തന്നെ അവൾക്ക് ഓരോ കാര്യത്തിനും വല്യ ഉത്സാഹം ആയിരുന്നു..
രാവിലെ തന്നെ രണ്ടാളും കൂടി കുളിയ്ക്കാനായി കുളക്കടവിലേയ്ക്ക് നടന്നു...

\"നമ്മൾ രണ്ടാളും കൂടി ഇങ്ങനെ വീണ്ടും കണ്ട് മുട്ടുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല ഗംഗാ...
എന്തെന്നില്ലാത്ത ദേഷ്യമായിരുന്നു എനിക്ക് നിന്നോട്...അത് ഹരിയേട്ടനെ വേണ്ടന്ന് വച്ച് പോയ കൊണ്ടല്ല കേട്ടോ.. നീ ഞങ്ങളെ തിരക്കി ഒന്ന് വരാത്തതിലായിരുന്നു.. ദേവേട്ടന് ഒത്തിരി സങ്കടമായി കല്യാണത്തിന് പോലും നീ ഒന്ന്..\"

മാളു മുഴുമിപ്പിച്ചില്ല.. കൂടുതൽ ആയാൽ അത് ഗംഗയെ സങ്കടത്തിലാക്കും എന്ന് അറിയാമായിരുന്നു..
തിരിഞ്ഞ് നോക്കിയപ്പോൾ ആള് തലയും കുമ്പിട്ടു നിൽക്കുകയാണ്.. മാളു അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു..
\"വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലെടി.. ന്റെ സങ്കടം കൊണ്ടാ..നിനക്കറിയാവുന്നതല്ലേ എല്ലാ തല്ലുകൊള്ളിത്തരത്തിനും നീ കൂടെയുള്ളതായിരുന്നു എന്റെ ബലം നീ ഉണ്ടേൽ അമ്മയും അച്ഛനും ഒന്നും പറയില്ല ഗംഗ മോള് ഒന്നും ഇല്ലാതെ അങ്ങനെ ഒന്നും ചെയ്യില്ല എന്നാണെല്ലോ അവരുടെയൊക്കെ ഒരു വെപ്പ്... പക്ഷെ നീ പോയെ പിന്നെ അങ്ങോട്ട് ഒന്നും ശെരിയാവുന്നില്ലായിരുന്ന്.. തല്ലെല്ലാം വാങ്ങി കൂട്ടി.. ഉഫ്\"
വല്യ ഗൗരവത്തോടെ അവളുടെ കദനകഥ മാളു പറയുന്ന കേട്ട് ഗംഗയ്ക്ക് ചിരിയാണ് വന്നത്....

\"നിനക്കൊരു മാറ്റാവുമില്ലെന്റെ മാളുവേ...\"
ചിരിയോടെ ഗംഗ പറഞ്ഞു അവളെ മുന്നിലോട്ട് ഒന്ന് തള്ളി..
പിന്നെ എന്തോ ഓർത്തെന്ന പോലെ നിന്നു.. മാളു ഗംഗയെ തിരിഞ്ഞു നോക്കി.. എന്തെ എന്ന ഭാവത്തിൽ പുരികം ഉയർത്തി..
\"മാറിയത് ഞാനായിരുന്നല്ലോ അല്ലെ..\"
പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു..
\"അതൊക്കെ മറന്നേക്ക് പെണ്ണെ.. നിന്റെ തെറ്റ് ധാരണ ആയിരുന്നല്ലോ അതൊക്കെ...\"

\"എന്നാലും ഞാൻ.. അന്ന്..\"

\"എല്ലാം ശെരി ആവും... ഒരുകണക്കിന് ഇങ്ങനെ ആയത് നന്നായി.. അല്ലേൽ ഈ ജന്മത്തിലൊന്നും നിന്നോട് സ്നേഹമായിരുന്നെന്ന് സമ്മതിച്ചു തരില്ലായിരുന്നു ഹരിയേട്ടൻ.... പുറമെ കാണുന്ന പോലെ അല്ലേടി ന്റെ ഏട്ടൻ പാവമാണ്..\"
ഒരു നിമിഷം മാളുവിന് സങ്കടം ആയി..

\"എല്ലാം ഏറ്റു പറഞ്ഞ് മാപ്പ് ചോദിയ്ക്കാൻ പോലും എനിക്ക് അർഹതയില്ല മാളു..\"
ഗംഗയുടെ കണ്ണുകളും ഈറനണിഞ്ഞു..

\"സാരല്യ വിട്ടേക്ക്.. ഇപ്പൊ തന്നെ വൈകി.. നമുക്ക് കുളിച്ചിട്ട് അമ്പലത്തിൽ പോകേണ്ടതല്ലേ.. വാ..\"
വലതുകയ്യിൽ സോപ്പും തോർത്തും ഇടാനുള്ള വസ്ത്രങ്ങളും എടുത്ത് ഇടതുകൈ ഗംഗയുടെ തോളിലൂടെയുമിട്ട് മാളു കുളപ്പടവിലേയ്ക്ക് നടന്നു..

മുകളിലെ ബാൽക്കണിയിൽ നിന്ന് ഇതെല്ലാം കാണുന്നുണ്ടായിരുന്നു ഹരി.. അവർ സംസാരിച്ചത് എന്താണെന്ന് മനസിലായില്ലെങ്കിലും പഴയെ പോലെ മാളുവും ഗംഗയും ഒരുമിച്ച് സന്തോഷത്തോടെ പെരുമാറുന്നത് അവനും ആശ്വാസം ആയിരുന്നു..
അവൾ പോയപ്പോൾ ഈ വീട് ഉറങ്ങിയപോലെ ആയിരുന്നു. ഇപ്പോഴാണ് ജീവൻ വച്ചത്... അവനോർത്തു..
കുറച്ചു നേരം കൂടി അവൻ അവരെ നോക്കി നിന്നു.. ശേഷം താഴേക്ക് പോയി..

ഗംഗയും മാളുവും കുളിച്ചിട്ട് വന്നപ്പോഴേയ്ക്കും ഡൈനിങ് ഹാളിലിരുന്ന് ഭക്ഷണം കഴിയ്ക്കുകയായിരുന്നു ഹരി..

\"ഏട്ടൻ സ്കൂളിലേയ്ക്കല്ലേ ...\"
മാളു ഹരിയോടായി തിരക്കി..

\"അതെ ...\"
മുഖമുയർത്താതെയായിരുന്നു ഉത്തരം..

\"ഞങ്ങളെ ഒന്ന് അമ്പലത്തിൽ ഇറക്കാവോ...വേഗം റെഡി ആയി വരാം..\"

ഹരി കൂർപ്പിച്ചു നോക്കിയെങ്കിലും അവന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ അവൾ ഗംഗയെയും വലിച്ചോണ്ട് ഗോവണിപടികൾ കയറി...

ഹരിയുടെ അനിഷ്ടം മുഖത്തുനിന്നും വായിച്ചെടുക്കാമായിരുന്നു.. എങ്കിലും അവൻ ഒന്നും പറഞ്ഞില്ല..
അവർ റെഡി ആയി വന്നപ്പോഴേക്കും ഹരി അവരെ കാത്തെന്ന പോലെ ചാരുപടിയിൽ ഇരുപ്പുണ്ടായിരുന്നു.. അവർ വന്നപ്പോഴേയ്ക്കും ഹരി കാറിൽ കയറി.. മാളുവും ഗംഗയും ഒരുമിച്ച് പിറകിലാണ് കയറിയത്..
ഗംഗ ഗ്ലാസ്‌ താഴ്ത്തി ഡോറിൽ തലവച്ചിരുന്നു.. കാറ്റെറ്റ് അവളുടെ മുടിയിഴകൾ മുഖത്തേയ്ക്ക് വീഴുന്നുണ്ടായിരുന്നു..
അവൾ ഒന്ന് പാളി ഹരിയെ നോക്കി..
ഡ്രൈവിങ്ങിലാണ് ശ്രെദ്ധ..
ആ മനസ്സിൽ ഇനി പഴയ പോലെ ഒരു സ്ഥാനം... അതിന് തനിക്ക് അർഹത ഉണ്ടോന്ന് പോലും അറിയില്ല... കണ്ണുകൾ നിറഞ്ഞത് ആരും കാണാതെ അവൾ തുടച്ചു..
വീണ്ടും ഓർമകളുടെ കുത്തൊഴുക്കിലേയ്ക്ക് വീണു പോയിരുന്നു ഗംഗാ....

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

തനുവിനോപ്പം വായനശാലയിൽ പോയതായിരുന്നു ഗംഗ..ഗംഗയ്ക്ക് അങ്ങനത്തെ ചില ഇഷ്ടങ്ങൾ ഉണ്ടായിരുന്നു.. വായന അവൾക്കെന്നും ഒരു ലഹരിയാണ്....ഒരു കണക്കിന് അന്നത്തെ കാഴ്ചയ്ക്ക് ശേഷം ആരോടും ഒന്നും മിണ്ടാതെ ഇരിക്കുമ്പോൾ പുസ്തകമാണ് അവൾക് കൂട്ട്..
നടന്ന് പോകുമ്പോൾ തന്നെ കണ്ടു വായനശലയ്ക്ക് മുന്നിലെ മരത്തണലിൽ ആദിയേട്ടനും ഹരിയേട്ടനും ദേവട്ടനുമൊക്കെ ഇരിയ്ക്കുന്നത്..
ആദിയേട്ടനെയും ദേവേട്ടനെയും നോക്കി ഒരു ചിരി പാസ്സ് ആക്കി,ഹരിയേട്ടൻ മരത്തിൽ ചാരി പുറം തിരിഞ്ഞിരിയ്ക്കുകയാണ്..

തനു പുറത്തു നിൽക്കാം എന്ന് പറഞ്ഞത് കൊണ്ട് ഗംഗ തനിയെ ആണ് അകത്തേയ്ക്ക് കയറിയത്.... കഥകളുടെയും കവിതകളുടെയും അത്ഭുത ശേഖരം കടന്ന് കെ. ആർ. മീരയുടെ ആരാച്ചാർ കയ്യിലെടുത്തു തിരിഞ്ഞപ്പോഴാണ് ജനലിലൂടെ ഹരിയേട്ടൻ അങ്ങോട്ടേക്ക് നടന്ന് വരുന്നത് കണ്ടത്.. തനുവിനെ അടുത്തേയ്ക്ക് വിളിച്ചു താൻ അന്ന് കണ്ട കത്ത് കൈമാറി..
ഒരു നിമിഷം നെഞ്ച് വിങ്ങി... അരുത് എന്ന് നൂറാവർത്തി പറഞ്ഞിട്ടും മനസ്സ് ആ കാഴ്ച്ചയിൽ തന്നെ തങ്ങി നിന്നു..
കണ്ണുനീർ കാഴ്ചയെ മറച്ചപ്പോഴാണ് ഗംഗ സ്വബോധത്തിലേയ്ക്ക് തിരിച്ചു വന്നത്.
എന്നാലും അന്ന് ഹരിയേട്ടൻ കൊടുത്ത കത്ത് ആരുടേതായിരിയ്ക്കും.. എന്ന ചോദ്യം അവളുടെ മനസ്സിൽ ഉണ്ടായിരുന്നു..
•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•
അവരെ അമ്പലത്തിനടുത് ഇറക്കിയിട്ട് ഹരി സ്കൂളിലേക്ക് പോയി..

കാണുന്നവരെല്ലാം ഗംഗയോട് കുശലങ്ങൾ ചോദിച്ചു.. അവൾ എല്ലാവർക്കും ചിരിയോടെ മറുപടി നൽകി...അവൾ പണ്ടത്തെ ഗംഗ ആയത് പോലെ തോന്നി മാളുവിന്.. എല്ലാവരോടും കിലുക്കാംപെട്ടിയെ പോലെ സംസാരിച്ചിരുന്ന ഗംഗ...
ഹരിയെ പറഞ്ഞു മനസിലാക്കി അവരെ തമ്മിൽ ഒരുമിപ്പിയ്ക്കണം എന്ന് തന്നെ ആയിരുന്നു മാളുവിന്റെ മനസ്സിൽ
തുടരും 


നിന്നിലായ് ❤

നിന്നിലായ് ❤

4.5
2215

അർച്ചനയ്ക് രേസീത് എടുക്കാൻ നിന്നപ്പോഴാണ് കരയോഗത്തിൽ നിന്നും ആദിദേവ് ഇറങ്ങി വരുന്നത് കണ്ടത്..ഗംഗ മാളുവിനെ ഒന്ന് തട്ടി ആദിയെ കാണിച്ചു കൊടുത്തു...\"ആദിയേട്ടാ..\"മാളുവിന്റെ വിളികേട്ടാണ് ആദി തിരിഞ്ഞ് നോക്കിയത്..\"ഹാ, നീയിത് എന്ന് വന്നു..\"\"ഇന്നലെ.. ഗംഗയെ കാണാൻ വന്നതാണ്... ആദിയേട്ടന് ഇന്ന് പോവണ്ടേ...\"\"പോകണം, ഉത്സവമല്ലേ അത് കൊണ്ട് രാവിലെ ഇങ് വരും...\"മാളുവിനോട് അത്രേം പറഞ്ഞു ആദി ഗംഗയുടെ അടുത്തേയ്ക്ക് തിരിഞ്ഞു..\"അമ്മ നിന്നെ അന്വേഷിച്ചു... ആൾക്ക് കാലിന് നല്ല സുഖമില്ല ഇല്ലാരുന്നേ എങ്ങനേലും അവിടെ എത്തിയേനെ...\"\"ഞങ്ങൾ തിരികെ പോകുമ്പോൾ കയറിക്കോളാം.. ആദിയേട്ടാ..\"\"ഇയ്യോ... ഞാനില്ല...