Aksharathalukal

നിന്നിലായ് 💜

\"ഹരീ.. നീ എന്ത് ഓർത്ത് നിൽക്കുവാടാ
കുറച്ച് ദൂരം നടന്നിട്ട് ഹരിയുടെ അനക്കമില്ലാത്ത കണ്ട് തിരിഞ്ഞ് നോക്കിയതാണ് ആദി.

\"വരുന്നെടാ.. ഹരി തല ഒന്ന് കുടഞ്ഞു തികട്ടി വന്ന ഓർമകൾക്ക് കടിഞ്ഞാനിട്ടുകൊണ്ട് ആദിയുടെ പുറകെ വച്ച് പിടിച്ചു..
ഹരിയും ആദിയും അവിടെ എത്തിയപ്പോൾ ഭരണസമിതി അംഗങ്ങൾ എല്ലാം എത്തിയിട്ടുണ്ടായിരുന്നു.. അവർ പതുക്കെ കാര്യങ്ങളിലേയ്ക്ക് കടന്നു.

••°°••°°••°°••°°••°°••°°••°°••°°••°°••

ഹരിയും ആദിയും പോയിക്കഴിഞ്ഞു ശാരദയോടും ലക്ഷ്മിയമ്മയോടും കൂടി ഉമ്മറത്തിരിയ്ക്കുകയാണ് ഗംഗ..
ദൂരെ പഠിപ്പുര കടന്ന് വരുന്ന ആളെ തിരിച്ചറിയാൻ അവൾക്ക് സമയമേതും വേണ്ടി വന്നില്ല.

\"മാളൂ...
അവൾ പടികൾ ഇറങ്ങി മാളവികയുടെ അടുത്തേയ്ക്ക് നടന്നു.

\"വേണ്ടാ..
നീ ഇപ്പൊ എന്തിനാ വന്നത്? ഞങ്ങൾ ജീവനോടെ ഉണ്ടോന്ന് നീ തിരക്കിയോ..അമ്മാവൻ പണ്ട് വന്നു വിളിക്കുമ്പോഴൊക്കെ എനിക്ക് വരണ്ടാ എന്ന് പറഞ്ഞു കരയുന്ന നീ ഒരു ദിവസം എല്ലാരേയും വിട്ട് അങ്ങ് പോയി... നീ എന്നോട് ഇനി...
മാളൂ വിതുമ്പി പോയിരുന്നു..

ഒന്നും മിണ്ടാതെ തലതാഴ്ത്തി നിൽക്കുകയായിരുന്നു ഗംഗയപ്പോൾ..
പൊടുന്നനെ മാളൂ അവളെ കെട്ടി പിടിച്ചു..

\"Sorry, മാളൂ അപ്പൊ എനിക്ക് അങ്ങനെയാണ് തോന്നിയത്.. വിളിക്കില്ലെന്നും മിണ്ടുന്നില്ലന്നുമെ ഉള്ളു നിങ്ങളെ ഓർക്കാത്ത ഒരു ദിവസം പോലും ഗംഗയുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല...

അവരുടെ സ്നേഹപ്രേകടണം കണ്ട് ലക്ഷ്മിയമ്മയുടെയും ശാരദയുടെയും മനസ്സ് നിറഞ്ഞു..
മാളൂ എറണാകുളത്തു ഒരു കമ്പനിയിലാണ്  വർക്ക്‌ ചെയ്യുന്നത്.. ഗംഗയുടെ വരവ് അറിഞ്ഞു വന്നതാണ് അവൾ..

മാളുവുമായി അവൾ അകത്തേയ്ക്ക് കയറി..
മാളൂ കുളിച്ചു ഫ്രഷ് ആയി വന്നപ്പോഴേക്കും ശാരദ അത്താഴം എടുത്ത് വച്ചു.
പഴയ കളിചിരികളോട് കൂടി അത്താഴം കഴിക്കുന്ന മാളുവിനെയും ഗംഗയെയും കണ്ട് കൊണ്ടാണ് ഹരി കയറി വന്നത്..
ഹരിയെ കണ്ട പാടെ മാളൂ ഓടി അവന്റടുത്തു ചെന്നു.
അവളുടെ വിശേഷങ്ങൾ ഒക്കെ ചോദിച്ചതിന് ശേഷം അവൻ മുകളിലേയ്ക്ക് കയറി പോയി..
ഗംഗയുടെ മുഖം മങ്ങുന്നത് മാളൂ കണ്ടിരുന്നു.

\"ഹരിയേട്ടൻ നിന്നോട്...

\"സംസാരിച്ചിട്ടില്ല ഇതുവരെ..

\"അതെങ്ങനാ, അമ്മാതിരി അല്ലെ നീ അന്ന് പറഞ്ഞിട്ട് പോയത്..

\"മാളു, നീ കൂടെ ഇങ്ങനെ പറഞ്ഞാൽ എങ്ങനാ.. എല്ലാം നിനക്കും അറിയാവുന്നതല്ലേ..

\"അതെ, എല്ലാം അറിയാവുന്ന കൊണ്ട ഞാൻ ചോദിക്കുന്നെ.. എന്റെ ഹരിയേട്ടനോട് നിനക്ക് എത്രമാത്രം ഇഷ്ടം ഉണ്ടായിരുന്നതാണ് എന്നിട്ട് നീ എന്താ അങ്ങനെ പറഞ്ഞെന്ന് ഇപ്പഴും എനിക്ക് മനസിലായിട്ടില്ല ഗംഗാ..
ചോദിയ്ക്കുമ്പോഴെല്ലാം ഒഴിഞ്ഞു മാറുന്നതല്ലാതെ നീ ഇതുവരെ എനിക്ക് ഒരു ഉത്തരം തന്നിട്ടില്ല..

\"എല്ലാം ഞാൻ പറയാം മാളു....
അപ്പച്ചിയ്‌ക്ക് വയ്യാത്ത ഒരു ദിവസം ഹരിയേട്ടന്റെ മുറി വൃത്തിയാക്കാൻ കയറിയതായിരുന്നു ഞാൻ.
___________________________________

മുറിയുടെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുളൂ. അവൾ വാതിൽ മലർക്കേ തുറന്നു.

\'ഹോ എന്താ വൃത്തി അല്ലേലും ഹരിയേട്ടൻ ഒരു വൃത്തിപ്രാന്തൻ ആണെന്നാണ് അപ്പച്ചി പറയാറ്.

അവൾ നിലം തൂത്ത് വൃത്തിയാക്കി.. ബെഡ്ഷീറ്റ് ഒന്നുകൂടി കുടഞ്ഞു വിരിച്ചു.. കഴുകാനായുള്ള തുണികൾ ഹാങ്ങറിൽ പ്രേതേകമായി തൂക്കിയിട്ടിട്ടുണ്ടായിരുന്നു. അതും എടുത്ത് ബക്കറ്റിൽ ഇട്ട് തിരിഞ്ഞപ്പോഴാണ് മേശപ്പുറത്തിരിയ്ക്കുന്ന ഡയറി കണ്ണിൽ പെട്ടത്.

\'അപ്പച്ചി എന്തായാലും ഇങ്ങോട്ടേക്ക് കയറി വരില്ല, ഹരിയേട്ടനും നാലുമണി കഴിഞ്ഞേ വരൂ.. ഹരിയേട്ടൻ കണ്ടാൽ ഒരു പൊട്ടിത്തെറി ഉറപ്പാണ്... വരുന്നതിന് മുന്നേ തിരികെ കൊണ്ട് വയ്ക്കണം..
അവൾ ഡയറി കയ്യിലെടുത്തു മുറിയിൽ നിന്നും പുറത്തേയ്ക്ക് നടന്നു..


താഴെ ചെന്ന് ചൂലും തൂത്ത് വാരിയും വച്ച് മുഖവും കഴുകി അവൾ മുറിയിലെത്തി.. ഡയറി തുറന്നപ്പോൾ അതിൽ നിന്നും മടക്കി വച്ചിരിക്കുന്ന ഒരു പേപ്പർ തറയിൽ വീണു..

അത് തുറന്ന് വായിച്ച ഗംഗയുടെ മനസ്സ് നീറി..

പ്രിയപ്പെട്ട തനുവിന്..
               അത്രമേൽ പ്രണയാതുരമായ വാക്കുകൾ.. ഇടനെഞ്ച് പൊട്ടി പോവുന്ന പോലെ തോന്നി അവൾക്ക് ..
ഹരിയേട്ടൻ തനുവിന് എഴുതിയ പ്രണയലേഖനം..
അതിലെ വരികളൊന്നും വായിക്കാനുള്ള ത്രാണി ഉണ്ടായിരുന്നില്ല അവൾക്ക്.. ആ പേപ്പർ അതേപോലെ മടക്കി അവൾ ഡയറിയിൽ വച്ചു... മേശമേൽ മുഖമമർത്തി ഒരുപാട്  കരഞ്ഞു..
തനു നല്ല കുട്ടിയാ... എനിയ്ക്ക് അങ്ങനെ ഒരിഷ്ടം ഉണ്ടെന്ന് അറിഞ്ഞാൽ ഒരിയ്ക്കലും അവൾ ഹരിയേട്ടന്റെ പ്രണയാഭർത്ഥന സ്വീകരിക്കില്ല... അവർ സന്തോഷത്തോടെ കഴിയണമെങ്കിൽ ഞാൻ ഇവിടുന്ന് മാറണം.. അത് മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു..

ഗംഗ പറഞ്ഞു നിർത്തിയപ്പോൾ സ്തംഭിച്ച അവസ്ഥയിലായിരുന്നു മാളു..
ഒന്നും പറയാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല അവൾ.

\"ഗംഗാ, ഒരു കാര്യം ഞാൻ പറയാം ഹരിയേട്ടൻ സ്നേഹിച്ചത് തനുവിനെ ആയിരുന്നില്ല നിന്നെയായിരുന്നു.. നീ അറിയാൻ ഇനിയും ബാക്കിയുണ്ട്... ഇപ്പോഴല്ല എല്ലാം നീ അറിയുന്ന സമയം വരും.
മാളു പുറത്തേയ്ക്ക് പോയിട്ടും അവൾ പറഞ്ഞ വാക്കുകളിൽ തറഞ്ഞു കിടക്കുകയായിരുന്നു ഗംഗയുടെ മനസ്സ്.

\"ഹരിയേട്ടന് തന്നോട് പ്രണയമോ, ഒരിക്കലുമില്ല.. അപ്പൊ താൻ കണ്ട ആ കത്ത്.. അത് ലൈബ്രറിയിൽ വച്ച് ഹരിയേട്ടൻ തനുവിന് കൊടുത്തത്...
എല്ലാം കൂടി അവൾക്ക് ആകെ ഭ്രാന്ത്‌ പിടിക്കുന്ന അവസ്ഥയിലായി..
ഒരു പക്ഷെ താൻ കരുതിയതൊന്നും സത്യമല്ലെങ്കിൽ...അതേക്കുറിച്ചു ഓർക്കുതോറും അവളുടെ നെഞ്ച് നീറി..
താൻ അന്ന് പറഞ്ഞതൊന്നും സഹിയ്ക്കാൻ പറ്റുന്നതല്ല തനു അവളെ കാണാതെ ഇതിനൊരു തീർപ്പ് ഉണ്ടാക്കാൻ കഴിയില്ല.. അവളെ കണ്ട് സംസാരിക്കണം...ഗംഗ മനസ്സിൽ ഉറപ്പിച്ചു...

ഗംഗയും മാളുവും ഒരു മുറിയിലാണ് കിടന്നത്..

\"മാളു, നാളെ നീ എന്റെ കൂടെ ആദിയേട്ടന്റെ വീട് വരെ വരണം..

\"എന്തിനാണ് തനുവിനെ കാണാനാണോ..

\"മ്മ്
പതിഞ്ഞ സ്വരത്തിൽ ഗംഗ പറഞ്ഞു.

\"അവൾ അവളുടെ കെട്ടിയോന്റെ കൂടെ വയനാട്ടിൽ ആണ് ഗംഗാ.... അവർ എന്ന വരുമെന്നൊന്നും അറിയില്ല..

മാളു പറഞ്ഞത് ഞെട്ടലോടെയാണ് ഗംഗ കേട്ടത്...

\"നീ ഒന്നും ആലോചിച്ച് തല പുകയ്ക്കണ്ട അറിയേണ്ട സമയം ആവുമ്പോൾ എല്ലാം നീ അറിയും....
ചിലപ്പോൾ അത് നിനക്ക് സങ്കടവും തരും ഗംഗാ..

ഗംഗയ്ക്കും അത് മനസിലായി തുടങ്ങിയിരുന്നു... തന്റെ ഭാഗത്താണ് തെറ്റ്... താൻ ധരിച്ചു വച്ചിരുന്നതൊക്കെ തെറ്റായിരുന്നു എന്ന് അവൾക്ക് ഏകദേശധാരണ വന്നു കഴിഞ്ഞിരുന്നു..

തുടരും
✍️നിശാഗന്ധി 🌼







നിന്നിലായ് 💜

നിന്നിലായ് 💜

4.6
1776

©നിശാഗന്ധി 🌼വന്നിട്ട് ഒരു ദിവസമേ ആയിട്ടുള്ളെങ്കിലും ഒരുപാട് ദിവസം ആയ പോലെ തോന്നി ഗംഗയ്ക്ക്.. മാളു ഉള്ളത് കൊണ്ട് തന്നെ അവൾക്ക് ഓരോ കാര്യത്തിനും വല്യ ഉത്സാഹം ആയിരുന്നു..രാവിലെ തന്നെ രണ്ടാളും കൂടി കുളിയ്ക്കാനായി കുളക്കടവിലേയ്ക്ക് നടന്നു...\"നമ്മൾ രണ്ടാളും കൂടി ഇങ്ങനെ വീണ്ടും കണ്ട് മുട്ടുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല ഗംഗാ...എന്തെന്നില്ലാത്ത ദേഷ്യമായിരുന്നു എനിക്ക് നിന്നോട്...അത് ഹരിയേട്ടനെ വേണ്ടന്ന് വച്ച് പോയ കൊണ്ടല്ല കേട്ടോ.. നീ ഞങ്ങളെ തിരക്കി ഒന്ന് വരാത്തതിലായിരുന്നു.. ദേവേട്ടന് ഒത്തിരി സങ്കടമായി കല്യാണത്തിന് പോലും നീ ഒന്ന്..\"മാളു മുഴുമിപ്