Aksharathalukal

ശ്രീഭദ്രം



Part 2



Copyright work - This work is protected in accordance with section 45 of the copyright act 1957 and shouldn\'t be used full or part without the creator Gopika Haridas prior permission.



✍️✍️✍️



"അമ്മക്ക് ഒരു ഉമ്മ തന്നെ\"



ഉമ്മ😘...



മോളേ.... ഭദ്രേ......



🍂🍂🍂🍂🍂🍂🍂🍂🍂🍂




"ആ ദേ വരണൂ അമ്മേ\" 
(എൻ്റെ  അമ്മയാണ് ശ്രീദേവി) 



"ആ കാവിൽ  പോയി വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചു വരു മോളേ ഇരുട്ട് കൂടുന്നത്  കാണുന്നില്ലേ ൻ്റെ ഭദ്ര കുട്ടിയേ.....



"ശ്രീകുട്ടാ....  ഒന്നു കൂട്ടുപോയി വരൂ..."



"ആ മുത്തശ്ശി."


"രണ്ടാളും വേഗം വരണം"



"ആ... വേഗം വരാം മുത്തശ്ശി....."



കാവിലേക്ക് ഒരു ചെറിയ പടിവാതിലുണ്ട്. കാവിലേക്ക് കടന്നു കഴിഞ്ഞാൽ മനസ്സിലെ സങ്കടങ്ങൾ എല്ലാം കാണാനൂലിനാൽ ബന്ധിച്ചപ്പോലെയാണ്. അത്രക്കും മനോഹരമാണിവിടം. ചുറ്റും വൃക്ഷങ്ങളും ചെടികളും ആണ്. പകൽ പോലും പ്രകാശത്തിൻ്റെ ഒരു നേർത്ത കണിക മാത്രം അവശേഷിക്കുന്ന ഒരിടം.
വൃക്ഷത്തിൻ്റെ വള്ളി പടർപ്പുകൾ ആ കാവിനു ഒരു പുതു സൗന്ദര്യം നൽകി. ആൽത്തറയിൽ നാഗയക്ഷിയും  നാഗരാജാവും ആണ് പ്രതിഷ്ഠ. മഞ്ഞളിൽ അവ അതിമനോഹരമായ   പ്രതിഷ്ഠ യാണ്. വിളക്കുകളിൽ എണ്ണ പകർന്നു തിരി കൊളുത്തി ആരാധനയോടെ  പ്രാർത്ഥിച്ചു നിന്നു. ദീപത്തിൻ്റെ ചെറുപ്രകാശം അവളുടെ മുഖത്തു ഒരു പ്രകാശം പടർത്തി. കാറ്റിൽ അവളുടെ മുടിയിഴകൾ പാറി പറന്നു.
ഓർമകൾ അവളെ  തേടി വന്നു.



കണ്ണിൽ നിന്നും ദ്വാരയായി ഒഴുകിവന്ന കണ്ണുനീരുകൾ  കാവിലെ മണ്ണിനെ ചുംബിച്ചു.



"ചേച്ചി...."


കണ്ണുനീരുകൾ തുടച്ചുകൊണ്ട് ശ്രീകുട്ടൻ എന്നെ ചേർത്തുപിടിച്ചു.



"വാ ചേച്ചി നമ്മുക്ക് പോവാം മുത്തശ്ശി അന്ന്വേഷിക്കും."



മം... 



തറയിൽ തൂവി കിടന്ന മഞ്ഞൾ പൊടി നെറ്റിയിൽ ചാർത്തി കാവിൽ നിന്ന് പോകാനൊരുങ്ങി.



"എന്തിന് ചേച്ചി പഴയതെല്ലാം ഓർത്തു കരയുന്നത് അതൊക്കെ മറക്കൂ...."



"അതങ്ങനെ ഒന്നും മറക്കാൻ കഴിയില്ലാ ശ്രീകുട്ടാ....."



"എനിക്ക് കേൾക്കണ്ട മറക്കണം ഇനിയും അതൊക്കെ ഓർത്ത് കരയരുത് "



കാവിൽ നിന്നും ഇറങ്ങി ഉമ്മറത്തേക്ക്  നടന്നകന്നു.



"ചേച്ചി..."



"എന്താ ശ്രീകുട്ടാ......."



"ചേച്ചിയോട് എനിക്ക് ഒരു കാര്യം പറയാനുണ്ട് "



"ആ നി എന്തിനാ ഒളിച്ചു കളിക്കുന്നത് പറയ് ഡാ....."



"ചേച്ചിക്ക് ഒരു കല്യാണം കഴിച്ചുകൂടെ......."


"കല്യാണമോ എനിക്കോ....."


😒 അവൾ പുച്ഛത്തോടെ പറഞ്ഞു.



"അതെ ചേച്ചി ഒരു വിവാഹം കഴിച്ചു സന്തോഷമായി ജീവിക്കണം "



"എനിക്ക് അതിനുള്ള അർഹതയില്ല ശ്രീകുട്ടാ....."



എന്ന് പറഞ്ഞുകൊണ്ട് ഒഴുകി വന്ന കണ്ണുനീർ  തുടച്ചുകൊണ്ട് മുറിയിലേക്ക് ഓടി അകന്നു.



"ഞാൻ എൻ്റെ ചേച്ചിയെ എങ്ങനെ മാറ്റിയെടുക്കും"



ഞാൻ ജീവിച്ചിരിക്കുമ്പോൾ എൻ്റെ  ചേച്ചി  ഇങ്ങനെ എരിഞ്ഞടങ്ങുന്നത് എനിക്ക് സഹിക്കുന്നില്ല.



അവൻ ആരോടെനിലാതെ പറഞ്ഞൂ.



ഒരു ചെറു നെടുവീർപ്പോടെ  അവൾ പോയാ വഴി  അവൻ നോക്കി നിന്നു.



തുടരും..........

ശ്രീഭദ്രം ♥️

ശ്രീഭദ്രം ♥️

3.5
797

Part 4ശ്രീകുട്ടാ......\" \"അത്താഴത്തിനു  കാലമായി രണ്ടു പേരും കഴിക്കാൻ വന്നെ....\" ശ്രീകുട്ടൻ:- \"ആ ദേ വര വരണൂ അമ്മേ......\" മുത്തശ്ശി :-  \"എത്ര നേരായി എൻ്റെ കുട്ടിയെ നിന്നെ വിളിക്കുന്നു എവിടെ ആയിരുന്നു നീ.......\" ഭദ്ര:-\"അത് പിന്നെ  മുത്തശ്ശി  ഞാൻ.........\" രാഘവൻ:- \"ആ ഇനി അതൊന്നും  വിവരിക്കാൻ നിൽക്കാതെ വരൂ.....\" വെല്ലിച്ഛൻ ആയിരുന്നു അത് പറഞ്ഞത്. ഭദ്ര:-അപ്പൂ..... അപ്പു:-ആ..... ഭദ്ര:-\"നമ്മൾക്ക് മാമു കഴിച്ചാലോ........\" അപ്പു:-\"ആ........\" കൊച്ചരിപല്ലുകാട്ടി കൊണ്ട് ചിരിച്ചു.... രാഘവൻ:- \"സുനന്ദേ......\" സുനന്ദ:-\"ആ........ ദേ വരുകയല്ലെ.........\" തറവാട്ടിൽ  എല്ലാവരും ഒരുമിച്ചിരുന്നുകൊണ്ടാണ് അത്താഴം കഴിക്കാറുള്ളത്. പരസ്പരം വി