Aksharathalukal

ശ്രീഭദ്രം ♥️

Part 4



ശ്രീകുട്ടാ......\"


\"അത്താഴത്തിനു  കാലമായി രണ്ടു പേരും കഴിക്കാൻ വന്നെ....\"


ശ്രീകുട്ടൻ:- \"ആ ദേ വര വരണൂ അമ്മേ......\"


മുത്തശ്ശി :-  \"എത്ര നേരായി എൻ്റെ കുട്ടിയെ നിന്നെ വിളിക്കുന്നു എവിടെ ആയിരുന്നു നീ.......\"


ഭദ്ര:-\"അത് പിന്നെ  മുത്തശ്ശി  ഞാൻ.........\"


രാഘവൻ:- \"ആ ഇനി അതൊന്നും  വിവരിക്കാൻ നിൽക്കാതെ വരൂ.....\"


വെല്ലിച്ഛൻ ആയിരുന്നു അത് പറഞ്ഞത്.


ഭദ്ര:-അപ്പൂ.....


അപ്പു:-ആ.....


ഭദ്ര:-\"നമ്മൾക്ക് മാമു കഴിച്ചാലോ........\"


അപ്പു:-\"ആ........\"

കൊച്ചരിപല്ലുകാട്ടി കൊണ്ട് ചിരിച്ചു....


രാഘവൻ:- \"സുനന്ദേ......\"


സുനന്ദ:-\"ആ........ ദേ വരുകയല്ലെ.........\"


തറവാട്ടിൽ  എല്ലാവരും ഒരുമിച്ചിരുന്നുകൊണ്ടാണ് അത്താഴം കഴിക്കാറുള്ളത്. പരസ്പരം വിശേഷങ്ങൾ പറഞ്ഞു ഭക്ഷണം ആസ്വദിച്ചു കഴിക്കും. ശ്രീലത ഈ തറവാടിൻ്റെ അവകാശി. ഞങ്ങളുടെ പ്രിയപ്പെട്ട മുത്തശ്ശി നാരായണൻ മുത്തശ്ശൻ 6 കൊല്ലങ്ങൾക്ക് മുമ്പ് മരിച്ചതാണ്.  ഇവർക്ക് മൂന്നു മക്കളാണ്. രാഘവൻ ,മാധവൻ , ശ്രീവിദ്യ. മാധവൻ എൻ്റെ അച്ഛൻ ആണ് . രാഘവൻ എൻ്റെ അച്ഛൻ്റെ ജ്യേഷ്ഠനും ശ്രീവിദ്യ എൻ്റെ അപ്പച്ചി. അച്ഛനും അമ്മക്കും (ശ്രീദേവി) ഞങ്ങൾ രണ്ടു മക്കൾ ആണ് ഉള്ളത്. ശ്രീഭദ്രയും, ശ്രീകുട്ടനും. ശ്രീകുട്ടൻ പോലീസ് ട്രൈനിങ്ങിൽ ആണ്.
വെല്ലിച്ചനും വെല്ലിമക്കും (സുനന്ദ) രണ്ടു മക്കൾ നന്ദിതയും നവനീതും. നവനീതേട്ടൻ ഒരു അക്കൗണ്ടൻ്റ് ആണ് ഭാര്യ താര ഇവർക്ക് ഒരു മകളാണ് മിഴി. 6 ആം ക്ലാസ്സിൽ പഠിക്കുന്നു. നന്ദിത ബാംഗ്ലൂരിൽ 2 വർഷ നഴ്സിംഗ് വിദ്യാർത്ഥിനി ആണ്. അപ്പച്ചിക്ക് മൂന്നു മക്കൾ തന്നെ ശ്രീരാഗ്. ശ്രീലേഷ് , ശ്രീലക്ഷ്മി. ശ്രീലേഷ് എൽഎൽബി ക്ക് പഠിക്കുന്നു. ശ്രീലക്ഷ്മി പ്ലസ് ടൂവിലും ശ്രീരാഗേട്ടൻ ഒരു കമ്പനിയുടെ എംഡി ആണ്........


രാഘവൻ:- \"സുനന്തേ......\"

\"ഭദ്രക്ക് കറി ഒഴിച്ചു കൊടുക്കൂ.....\"


സുനന്ദ:- \"ആ........\"


ഒരുപാട് പുച്ഛിച്ചു കൊണ്ട് അവൾ ഭദ്രയെ നോക്കി.
ഭദ്രയുടെ ഉള്ളൊന്നു വിങ്ങി. എങ്കിലും അവൾ അത് സമർത്ഥമായി മറച്ചു വെച്ചു.


അപ്പുവിനെ ഭക്ഷണം കൊടുക്കുന്ന തിരക്കിൽ ആണ് ഭദ്ര. അവരെ രണ്ടു പേരെയും വീക്ഷിച്ചുകൊണ്ടാണ് സുനന്ദ ഇരിക്കുന്നത്.


സുനന്ദ:- \"ഓ...  നന്നായി ഊട്ടി കൊടുക്ക്........\"


ഭദ്ര:-\"വെല്ലിമ്മാ.......അപ്പൂ എൻ്റെ മകനാണ്..........\"


സുനന്ദ:-\"ഓ...... എന്നെ കൊണ്ട്  ഒന്നും പറയിപ്പിക്കരുത്    ഒരു മകൻ വന്നിരിക്കുന്നു.......ഇവൻ ആർക്കുണ്ടായാതാടി.........\"


മുത്തശ്ശി :-\"സുനന്ദേ........ നീ ഒന്നു മിണ്ടാതെ  ഇരിക്കുമോ.........\"

മുത്തശ്ശി കോപം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു.



സുനന്ദ:-\"അച്ഛൻ ഉണ്ട് പക്ഷെ ആർക്കുണ്ടായി എന്ന് മാത്രം അറിയില്ല.......\"


രാഘവൻ:-\"സുനന്ദേ...........\"


വെല്ലിച്ചൻ അലറി. പിന്നെ ഒന്നും സുനന്ദ  മിണ്ടിയില്ല.....


ഭദ്ര:-\"അപ്പൂ... എൻ്റെ മോൻ ഇനി വേണോ....\"


അപ്പു:- \"വേണ്ടാ.......\"


ഭദ്ര:- \"പറ്റില്ലാട്ടോ  ഈ ഒരു ഉരുള കൂടി.....\"


അപ്പു:-\"വേണ്ടാ.......\"
 

ഭദ്ര:- \"വേണ്ടയെങ്കിൽ വേണ്ട  വായോ അമ്മ കൈ കഴുകിക്കാം..........\"


മുത്തശ്ശി :-\"മോളേ.........\"

ഭദ്ര:-\"എന്താ മുത്തശ്ശി.........\"


ശ്രീദേവി:-\"എന്താ മോളെ കഴിച്ചു എന്നു വരുത്തി എഴുനേറ്റു കളഞ്ഞത്.........\"


ഭദ്ര:-\"അതു പിന്നെ അമ്മേ വയറു നിറഞ്ഞു.... അത് മാത്രം അല്ല അപ്പൂവിനു നല്ല ഉറക്കം വരുന്നുണ്ട്.......
എങ്കിൽ ഞാൻ പോക്കോട്ടെ അമ്മേ......\"

ശ്രീദേവി:-\"മ്........\"

ശ്രീദേവി അവളെ നോക്കി നെടു വീർപ്പെട്ടു......

അങ്ങനെ അന്നത്തെ അത്താഴവും കഴിഞ്ഞു..

അപ്പൂവിനെ  ഉറക്കിയതിന്
ശേഷം വെള്ളം എടുക്കുവാനായി അടുക്കളയിലേക്ക് പോയി തിരിച്ചു നടക്കുമ്പോൾ രാഘവൻ പുറകിൽ  നിന്നും വിളിച്ചു.


രാഘവൻ:- \"ഭദ്രേ........


ഭദ്ര:- \"എന്താ വെല്ലിച്ഛാ..... എന്നെ വിളിച്ചുവോ......\"

രാഘവൻ:- \"സുനന്ദ പറഞ്ഞത് മോൾക്ക് വിഷമമായി എന്നു അറിയാം മോൾ മനസ്സിൽ അവളോട്  ദേഷ്യം വെക്കരുത്.


അവൾക്ക് വേണ്ടി മോളോട് ഞാൻ മാപ്പ് ചോദിക്കാം.......\"


ഭദ്ര:-\"അയ്യോ എന്താ ഇത് അതൊന്നും സാരമില്ല...... എനിക്ക് വെല്ലിമ്മയോടു ഒരു വിരോധവും ഇല്ല..........\"


രാഘവൻ:- \"മ്മ്.........\"


ഭദ്ര:-\"ഇതിപ്പോൾ പുതിയ സംഭവം ഒന്നും അല്ലാലോ........\"


രാഘവൻ:- \" അതു മോളേ.....\"



ഭദ്ര:-\"എല്ലാം എൻ്റെ വിധിയാണ്.........\"


രാഘവൻ:- \"മോളേ....... \"

   

തുടരും....


നിശാഗന്ധി

Copyright ©️