Aksharathalukal

വില്ലന്റെ പ്രണയം 50♥️

ഞാൻ ഷാഹിയെ നോക്കി…………….അവൾ നടന്നുവരുന്നതിന് മുന്നിലായി ചെറുതായി ചളി കെട്ടിനിൽക്കുന്നുണ്ടായിരുന്നു………………

ഞാൻ ഫുട്ബോൾ എടുത്ത് നേരെ ആ ചെളിയിലേക്ക് കാലുകൊണ്ട് അടിച്ചു വിട്ടു……………

ഫുട്ബോൾ ചെളിയിൽ വീഴുക തന്നെ ചെയ്തു……………..മാത്രമല്ല ചെളി ഷാഹിയുടെ ഡ്രെസ്സിലേക്ക് തെറിച്ചു……………….
അവളുടെ ഡ്രെസ്സിൽ ആകെ ചെളിയായി…………….എന്റെ ഉദ്ദേശം നടന്നു…………….

“എന്ത് പണിയാ ഈ കാണിച്ചേ…………..”……………ഷാഹി പരാതി പറഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വന്നു……………..

“ഡ്രസ്സ് ആകെ ചളിയായില്ലേ…………….”…………….അവൾ പിന്നെയും പറഞ്ഞു………………

“വാ…………നമുക്ക് വീട്ടിൽ പോയി ഡ്രസ്സ് മാറി വരാം…………..”……………ഞാൻ അവളോട് പറഞ്ഞു……………..

ഞാൻ ജീപ്പിൽ കയറി…………….
അവൾ മൂളിക്കൊണ്ട് വന്നു കയറി…………….
ഞാൻ ജീപ്പ് വീട്ടിലേക്ക് എടുത്തു……………….

“ഇയാൾ കരുതിക്കൂട്ടി ചെയ്തതാണോ……………”………….ഷാഹി എന്നോട് ചോദിച്ചു………………

“എന്ത്………………”………….ഞാൻ അറിയാത്ത ഭാവത്തിൽ ചോദിച്ചു………………

“ചളി ഡ്രെസ്സിൽ ആക്കിയത്…………….”…………ഷാഹി പറഞ്ഞു…………….

“ഏയ്……………ഞാൻ അങ്ങനെ ചെയ്യുമോ…………..”………….ഞാൻ അവളോട് നൈസ് ആയി ചോദിച്ചു………………

“ഹ്മ്……………”………….അവൾ മൂളി………………
രണ്ടുമൂന്ന് മിനുറ്റുകഴിഞ്ഞിട്ടാണ് ഞാൻ അവൾ ചോദിക്കും എന്ന് പ്രതീക്ഷിച്ച രണ്ടാമത്തെ ചോദ്യം ചോദിച്ചത്……………….

“ഇയാളെന്താ കാട്ടിയത്…………..”…………അവൾ ചോദിച്ചു……………

“എന്ത്………….”…………വീണ്ടും ഞാൻ അറിയാത്ത ഭാവത്തിൽ ചോദിച്ചു…………..

“ഒറ്റയടിക്ക് എങ്ങനെയാ ആ കലം തല്ലിപൊട്ടിച്ചത്…………..”……………അവൾ ആശ്ചര്യത്തോടെ ചോദിച്ചു……………..

“ആ മൺകലം പൊട്ടിക്കാൻ പിന്നെ നൂറ് അടി അടിക്കണോ…………….”……………ഞാൻ അവളോട് തിരിച്ചു ചോദിച്ചു…………….

“മൺകലം ഒറ്റയടിക്ക് പൊട്ടും………….അത് ഓക്കേ…………….പക്ഷെ എങ്ങനെ ഒറ്റയടിക്ക് തന്നെ അതിന്മേൽ കൊള്ളിച്ചു……………..”…………..അവൾ പിന്നെയും ചോദിച്ചു……………..

ഞാൻ അതിന് മറുപടി കൊടുത്തില്ല………….
“പറയെടോ……………”……………..അവൾ പിന്നെയും നിർബന്ധിച്ചു……………..

“എടൊ…………..അതൊക്കെ നടക്കുമെടോ…………..നല്ലപോലെ ശ്രദ്ധിച്ചാൽ മതി………………”…………….ഞാൻ അതൊന്നും വലിയ കാര്യമല്ല എന്നമട്ടിൽ അവളോട് പറഞ്ഞു………………

“എന്ത് ശ്രദ്ധിച്ചാൽ……………”…………അവൾ വിടുന്ന ലക്ഷണമില്ല……………..

“ആ വലിക്കുന്ന കയറിന്റെ സൗണ്ട് ഒക്കെ കേൾക്കുന്നുണ്ട്…………….അതിലേക്ക് ശ്രദ്ധ കൊടുത്താൽ മതി…………….”…………..ഞാൻ പറഞ്ഞു……………

“പിന്നേ……… അത്രയും പേർ ഒച്ച ഉണ്ടാക്കുമ്പോളാണ് ആ കയറിന്റെ സൗണ്ട് കേൾക്കുന്നത്…………….ഇയാൾക്ക് പാമ്പിന്റെ ചെവിയാ…………. അതുകൊണ്ടാകും……………”…………….ഷാഹി എന്നെ കളിയാക്കി……………..

“പാമ്പിന്റെ ചെവിയോ………….അതെന്താ അങ്ങനെ……………”……………….ഞാൻ അവളോട് ചോദിച്ചു…………….

“ആ………കേൾവി ശക്തി കുറച്ചു കൂടുതൽ ഉള്ള ആളുകളുടെ ചെവിയൊക്കെ പാമ്പിന്റെ ചെവിയാണെന്നാ പറയുക……………..”………….ഷാഹി പറഞ്ഞു………….

“ഓഹോ……………”…………..

“അതൊക്കെ ഓരോ കീഴ്‌വഴക്കമാണ് മോനേ…………..”………….അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു……………..

അപ്പോഴേക്കും ജീപ്പ് വീട്ടിൽ എത്തി……………
അവൾ റൂമിലേക്ക് നടന്നു………….പിന്നാലെ ഞാനും…………..

“ഡ്രസ്സ് മാറ്റുമ്പോ ഒന്ന് കുളിക്കുക കൂടി ചെയ്തോ……………എന്തൊരു വൃത്തികെട്ട നാറ്റമാണ്…………..”………….ഞാൻ അവളെ കളിയാക്കി…………….

“എന്റെ മേലിൽ ചളിയാക്കിയതും പോരാഞ്ഞിട്ട് എന്നെ കളിയാക്കുന്നോ…………..”…………ഷാഹി എന്നെ തല്ലാൻ വന്നു……………..

ഞാൻ ഓടിക്കളഞ്ഞു…………….
അവൾ റൂമിൽ കയറി വാതിലടച്ചു…………….

ഞാൻ ബാൽക്കണിയിലെ കസേരയിൽ പോയി ഇരുന്നു………………
കുറച്ചുനേരം കഴിഞ്ഞു……………
പെട്ടെന്ന് ഒരു ഓട്ടോറിക്ഷ വന്നു നിൽക്കുന്ന സൗണ്ട് ഞാൻ കേട്ടു…………….

ഞാൻ പുറത്തേക്ക് നോക്കി…………..
അസൈനാക്ക പെട്ടെന്ന് ധൃതിയിൽ ഉള്ളിലേക്ക് കയറി വരുന്നത് ഞാൻ കണ്ടു……………..

ഞാൻ പതിയെ താഴേക്ക് ചെന്നു…………..
അപ്പോൾ ലക്ഷ്മിയമ്മയെയും വിളിച്ചു കൊണ്ട് അസൈനാക്ക വീടിന്റെ സൈഡിലേക്ക് പോകുന്നു………….
പിന്നാലെ ലക്ഷ്മിയമ്മയും ചെല്ലുന്നു…………….
ഞാൻ അവർ നിന്ന സൈഡിലേക്ക് നിന്നു………….
അവർ പുറത്തും ഞാൻ ഉള്ളിലും…………..

അവരുടെ വാക്കുകൾ എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു എന്നാൽ അവർക്ക് എന്നെ കാണാൻ സാധിക്കുകയും ഇല്ല……………

“അവർ മുകളിലുണ്ട്………….എന്തുപറ്റി അസൈനെ…………..”……………ലക്ഷ്മിയമ്മ ചോദിക്കുന്നത് ഞാൻ കേട്ടു…………….

“ലക്ഷ്മി…………പ്രശ്നം ഗുരുതരമാവുന്നുണ്ട്……………… ഇന്ന് ആ ചെട്ടിയാരുടെ കാര്യസ്ഥൻ ആധാരം ഞങ്ങളുടെ കയ്യിലുണ്ട് എന്ന് എന്നോട് വീരവാദം പറഞ്ഞു……………”………..അസൈൻ പറഞ്ഞു……………

“ഏത് സ്ഥലത്തിന്റെ…………..”…………..ലക്ഷ്മിയമ്മ ചോദിച്ചു…………..

“നിന്റെ ആ വയലിനടുത്തുള്ള സ്ഥലത്തിന്റേത് തന്നെ……………”………….അസൈൻ പറഞ്ഞു……………

ലക്ഷ്മിയമ്മ അതിന് മറുപടി ഒന്നും കൊടുത്തില്ല……………..
“അവർ വൈകാതെ അത് കയ്യേറും ലക്ഷ്മി………….നമുക്ക് പോലീസിൽ ഒരു പരാതി കൊടുക്കാം……………..”……………..അസൈൻ പറഞ്ഞു…………….

“ഇപ്പോ ഒന്നും ചെയ്യണ്ടാ…………..അവർ എന്താ ചെയ്യുന്നത് എന്ന് നോക്കട്ടെ…………..എന്നിട്ട് തീരുമാനിക്കാം……………”……………ലക്ഷ്മിയമ്മ പറഞ്ഞു……………..

“ഇപ്പൊ തന്നെ ഒരു പരാതി കൊടുത്തിടുന്നതല്ലേ നല്ലത്……………”…………..അസൈൻ വീണ്ടും ചോദിച്ചു……………..

“നമ്മളായിട്ട് പ്പോ ഒരു പ്രശ്നത്തിന് പോവണ്ടാ…………. അവർ വലിയവരാണ് നമ്മൾ പാവപ്പെട്ടവരും……………”…………….ലക്ഷ്മിയമ്മ പറഞ്ഞു………………

ഞാൻ പതിയെ അവിടെ നിന്ന് പിൻവാങ്ങി………….അവർ കാണാതെ…………….

ഞാൻ റൂമിലേക്ക് പോയി ഇരുന്നു………………..

☠️☠️☠️☠️☠️☠️☠️☠️

“മാഡം…..ഇതാണ് ക്രൈം സീനിലെ ഫോട്ടോസ്………………”……………..സജീവ് ഫോട്ടോഗ്രാഫ്സിന്റെ ഒരു പാക്കറ്റ് നിരഞ്ജനയ്ക്ക് കൈമാറി………………

പോലീസ് ക്ലബ്ബിൽ ആയിരുന്നു അവർ……………..ക്രൈം ലൊക്കേഷൻ വിസിറ്റ് ചെയ്തതിന് ശേഷം അവർ ഇവിടേക്കാണ് വന്നത്……………..

12 മണിയ്ക്കാണ് ഡോക്ടർ വിസിറ്റ് ചെയ്യാൻ അപ്പോയന്റ്‌മെന്റ് കൊടുത്തിട്ടുള്ളത്……………
നിരഞ്ജന പാക്കറ്റ് തുറന്നു………….ഓരോ ഫോട്ടോയും നോക്കാനും മറ്റുള്ളവർക്ക് കൈമാറാനും തുടങ്ങി……………..

“സത്യം പറഞ്ഞാൽ ഈ കേസ് ഇപ്പോൾ മുന്നോട്ട് പോകില്ല എന്ന സ്ഥിതിയിൽ ആണുള്ളത്……………”……………സജീവ് പറഞ്ഞു…………….

നിരഞ്ജന ചോദ്യഭാവത്തോടെ ഫോട്ടോ നോക്കുന്നതിനിടയിൽ നിന്നും തലയുയർത്തി നോക്കി……………….

“മുന്നോട്ട് പോകാൻ ഒരു എവിഡൻസും ഇല്ല…………..ഫിംഗർ പ്രിന്റ് ടെസ്റ്റിൽ നിന്ന് ഒന്നും കിട്ടിയില്ല…………ഇല്ലീഗൽ ആക്ടിവിറ്റീസ് ഉള്ളത് കൊണ്ട് തന്നെ സിസി കാമറ ഒന്നും ഘടിപ്പിച്ചിട്ടില്ല…………..പിന്നെ ഇവരുടെ കൊറേ ഓപ്പോസിറ്റ് ഗ്യാങ്ങുകളെ ചോദ്യം ചെയ്തതിൽ അവർ അല്ലായെന്ന് പറഞ്ഞു…………..അവരുടെ സിം ലൊക്കേഷൻസ് ഒക്കെ അവർ പറയുന്ന മൊഴികളെ സാധൂകരിക്കുന്നു……………”……………സജീവ് പറഞ്ഞു……………

എല്ലാവരും അത് കേട്ടിരുന്നു…………..
“പിന്നെ ക്രൈം അനലിസ്റ്റ് ഒരു കാര്യം പറഞ്ഞു………….”………..സജീവ് പറഞ്ഞു……………

“എന്താണത്………….”……………..നിരഞ്ജന ചോദിച്ചു…………..

“ഇത് കണ്ടിട്ട് ഒരു ഗ്യാങ് വാർ അല്ല നടന്നത് എന്നാണ്…………… ഗ്യാങ് വാർ ആണെങ്കിൽ തുടർച്ചയായി വെടിവെപ്പും, ഇമ്പെർഫെക്ട് കില്ലിംഗ്, അധികമായിട്ടുള്ള ആയുധങ്ങളുടെ ഉപയോഗം ഒക്കെ കാണേണ്ടതാണ്……………പക്ഷെ……….”…………..സജീവ് പറഞ്ഞു നിർത്തി……………

നിരഞ്ജനയും മറ്റുള്ളവരും അയാളെ ഒരു ചോദ്യഭാവത്തോടെ നോക്കി……………

“പക്ഷെ അവിടെ നടന്നതിൽ തൊണ്ണൂറ് ശതമാനം കൊലകളും ഒരു ക്ലീൻ കില്ലിംഗ് ആണ്………… വളരെ പെർഫെക്റ്റ് ആയ കൊലപാതകങ്ങൾ………………ക്രൈം അനലിസ്റ്റ് ഊഹം വെച്ച് ഇത് ഒന്നോ രണ്ടോ ആളുകൾ മാത്രം ചെയ്ത പ്രവൃത്തിയാണ്……………”……………..സജീവ് പറഞ്ഞു……………

നിരഞ്ജന പെട്ടെന്ന് ഒന്ന് ഞെട്ടി…………..പക്ഷെ അതിന്റെ ഭാവം മുഖത്ത് വരാതെ അവൾ ശ്രദ്ധിച്ചു…………………ഇത് തന്നെയായിരുന്നു മറ്റുള്ളവരുടെ അവസ്ഥയും……………

“ക്രൈം അനലിസ്റ്റ് പറഞ്ഞത് ഇത് ചെയ്തത് ഒരു ട്രെയിൻഡ് അസാസിൻ ആണെന്ന്……………ഒരു പോർ വീരൻ…………….”………….സജീവ് തുടർന്നു……………

നിരഞ്ജനയും മറ്റുള്ളവരും ഒരു ഞെട്ടലോടെ ഇത് കേട്ടിരുന്നു…………….

“പക്ഷെ ഈ കൂട്ടകൊലപാതകത്തെ ഹീറോയിക് ആക്കുക എന്നൊന്നും വേണ്ട എന്ന് പറഞ്ഞു ഉയർന്ന ഉദ്യോഗസ്ഥർ ആ സംശയം മുളയിലേ നുള്ളി…………പക്ഷെ എനിക്ക് ആ ഒരു സംശയം ഇപ്പോഴും ഉള്ളിലുണ്ട്…………..പിന്നെ പോസ്റ്റ്മോർട്ടം ചെയ്ത മെഡിക്കൽ ഹെഡും ഈ സംശയം തള്ളിക്കളയണ്ട എന്ന് പറഞ്ഞിരുന്നു…………….”…………..സജീവ് പറഞ്ഞു……………

നിരഞ്ജന ഒന്ന് മൂളി………….

“പിന്നെ ഒന്നുകൂടെയുണ്ട് മാഡം…………”…………സജീവ് ഓർത്തെടുത്ത് പറഞ്ഞു..

“എന്താണ്……………”………..നിരഞ്ജന ചോദിച്ചു…………..

“മരിച്ചവരിൽ കുറേ പേരുടെ എല്ലുകൾ പൊടിഞ്ഞിട്ടുണ്ട്……………….”………….സജീവ് പറഞ്ഞു………..

നിരഞ്ജനയും കൂട്ടരും ഇവിടെ എത്താനായ കാരണം ഒടുവിൽ സജീവിന്റെ നാവിൽ നിന്ന് വന്നിരിക്കുന്നു……………

“ഓഹ്………………”…………..നിരഞ്ജന പറഞ്ഞു…………..

“നൂറിന് മുകളിൽ ഒന്നിച്ച് തല്ലിയാൽ മാത്രമേ ഇങ്ങനെ സംഭവിക്കൂ എന്ന് ഡോക്ടർ പറഞ്ഞിരുന്നു……………പക്ഷെ സംഭവസ്ഥലത്ത് നിന്നും ഒരു നൂറു ആളുകളുടെ ഗ്യാങ് വന്നതിന്റെ തെളിവില്ല…………ഈ കാര്യത്തെക്കുറിച്ചും ഡോക്ടർ കുറച്ച് ആശങ്ക പെട്ട് പറഞ്ഞിരുന്നു………….”………….സജീവ് പറഞ്ഞു………….

“ഓക്കേ………..”…………..നിരഞ്ജന മറുപടി കൊടുത്തു……….

“എന്തായാലും ഈ കേസ് ഗ്യാങ് വാർ എന്ന പേരിൽ ഒതുക്കി തീർക്കും………….നിങ്ങൾക്ക് ഉപരിക്കുമെങ്കിലോ എന്ന് കരുതിയിട്ടാണ് ഞാൻ ഈ സംശയങ്ങൾ പറഞ്ഞത്……………”…………സജീവ് പറഞ്ഞു………….

“താങ്ക്യൂ സജീവ്……….”……………നിരഞ്ജന പറഞ്ഞു……………

നിരഞ്ജന ഫോട്ടോയിലേക്ക് ശ്രദ്ധ ചെലുത്തി…………….
പെട്ടെന്ന് ഒരു ഫോട്ടോ നിരഞ്ജനയുടെ ശ്രദ്ധയിൽ പെട്ടു……………

“സജീവ്………….എന്താണിത്…………….”………….നിരഞ്ജന സജീവിനോട് ചോദിച്ചു……………….
സജീവ് നിരഞ്ജനയുടെ അടുത്ത് വന്നിട്ട് ഫോട്ടോയിലേക്ക് നോക്കി……………
ഹനീഫയുടെ ചിത്രമായിരുന്നു അത്………..
ഹനീഫയുടെ കഴുത്തിൽ രണ്ടു ദ്വാരങ്ങൾ അടുത്തടുത്തായി ഉണ്ടായിരുന്നു…………..

“എന്താണിത്…………..”…………….നിരഞ്ജന അതിലേക്ക് ചൂണ്ടിക്കൊണ്ട് ചോദിച്ചു…………….

“അത് എന്തോ ചെറിയ കമ്പി കഴുത്തിൽ കുത്തിയിറക്കിയതാണെന്നാണ് ഡോക്ടർ പറഞ്ഞത്……………..”………..സജീവ് പറഞ്ഞു…………..

“പക്ഷെ അതിന് അടുത്ത് തന്നെ അതേ പോലെ വേറെ ഒരു ദ്വാരം……………”………….നിരഞ്ജന സംശയം മാറാതെ ചോദിച്ചു……………..

“തുടർച്ചയായ കുത്തലിൽ സംഭവിച്ചതാകാം എന്നാണ് ഡോക്ടർ പറഞ്ഞത്………….ഡോക്ടറും ആദ്യം ഈ മുറിവിൽ ഡൌട്ട്ഫുൾ ആയിരുന്നു………….പക്ഷെ സ്ഥാപിക്കാൻ വേറെ ഒരു കാരണം കിട്ടാത്തത് കൊണ്ട് അതിൽ തന്നെ ഉറപ്പിക്കേണ്ടി വന്നു……………”………….സജീവ് പറഞ്ഞു………….

“ഹ്മ്…………..”…………..നിരഞ്ജന മൂളി…………
നിരഞ്ജന ഫോട്ടോയിലേക്ക് വീണ്ടും ശ്രദ്ധ തിരിച്ചു…………….

12 മണിയായപ്പോൾ നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും ഹോസ്പിറ്റലിലെത്തി……………

ഇത്തവണ സജീവും കൂട്ടരും ഒപ്പമില്ലായിരുന്നു………….. അത് ഒരു കണക്കിന് നന്നായെന്ന് നിരഞ്ജനയ്ക്കും തോന്നി…………..
മെഡിക്കൽ ഹെഡ് ഡോക്ടർ വിശ്വം ആയിരുന്നു ഇരുപത്തിനാല് പേരുടെ  പോസ്റ്റ്മോർട്ടം ചെയ്തത്…………….
ഒരേയിടത്ത് നടന്ന കൊലപാതകങ്ങൾ ആയത് കൊണ്ട് ഒരാൾ തന്നെ പോസ്റ്റ് മോർട്ടം ചെയ്‌താൽ മതിയെന്നായിരുന്നു തീരുമാനം…………….

നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും ഡോക്ടർ വിശ്വത്തിന് മുന്നിൽ ആസനസ്ഥരായി……………

“ബാക്കിയുള്ള രണ്ടുപേരുടെ അവസ്ഥ എന്താണ് ഡോക്ടർ…………….”………….നിരഞ്ജന ഡോക്ടറോട് ചോദിച്ചു…………….

“അവർ മരിക്കും…………..”…………ഡോക്ടർ എടുത്തടിച്ചെന്ന പോലെ പറഞ്ഞു…………

“വാട്ട്……………”…………..നിരഞ്ജനയുടെ ശബ്ദം പെട്ടെന്ന് ഉയർന്നു…………….

“അതാണ് സത്യം…………..”………..ഡോക്ടർ പറഞ്ഞു………….
“ബട്ട്……..വൈ…………..”…………..നിരഞ്ജന പിന്നെയും ചോദിച്ചു………………

“എങ്ങനെ എന്നുള്ള ആ ചോദ്യം……….അതിന് എനിക്ക് ഉത്തരമില്ല…………..പക്ഷെ അവർ തീർച്ചയായും ഇന്നോ നാളെയോ ആയിട്ട് മരിക്കും……………..നമ്മൾ നോക്കിനിൽക്കെ……………”……………ഡോക്ടർ പറഞ്ഞു……………..

നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും വിശ്വസിക്കാനാവാതെ നോക്കിനിന്നു…………

നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും വിശ്വസിക്കാനാവാതെ നോക്കിനിന്നു……………

“നിഖിൽ സൂരജ്………….ഇവർ രണ്ടുപേരുമാണ് ഇപ്പോൾ ഐസിയു വിൽ കിടക്കുന്നത്…………..ഇവർക്ക് രണ്ടുപേർക്കും ഒരേ പ്രശ്നങ്ങളാണ്………….അവരെ മരണത്തിലേക്ക് നയിക്കുന്നതും ഒരേ കാരണങ്ങൾ തന്നെ………….”…………..ഡോക്ടർ പറഞ്ഞു നിർത്തി…………….

അവർ ഡോക്ടറുടെ വാക്കുകളിലേക്ക് ശ്രദ്ധയോടെ കേട്ടിരുന്നു……………

“ഇവർ രണ്ടുപേർക്കും മൂന്ന് പ്രശ്നങ്ങളാണ്…………..ശ്വാസം എടുക്കുന്നത് അല്ലെങ്കിൽ ഓക്സിജൻ ഉള്ളിലേക്ക് വലിക്കുന്നതിന്റെ അളവ് കുറയുക, ഹൃദയമിടിപ്പ് കുറയുക പിന്നെ രക്തയോട്ടം കുറയുക……………”………….ഡോക്ടർ പറഞ്ഞു……………

“ഈ മൂന്ന് കാര്യങ്ങൾക്കും മാക്സിമം ചെയ്യാൻ പറ്റുന്നത് ഓക്സിജൻ മാസ്ക് വെച്ച് ഉള്ളിലേക്കുള്ള ഓക്സിജൻ സപ്ലൈ കൂട്ടുക അതുപോലെ ഇന്ജക്ഷനുകൾ ഉപയോഗിച്ച് രക്തയോട്ടം കൂട്ടുക അതുപോലെ തന്നെ ഹൃദയമിടിപ്പ് പഴയ രീതിയിലാക്കുക എന്നിവയാണ്………….ഇത് മൂന്നും ഞങ്ങൾ ചെയ്തു……………..”…………..ഡോക്ടർ പറഞ്ഞു…………..

“എന്നിട്ട്…………..”…………..നിരഞ്ജന ചോദിച്ചു……………

“ഒരു തരി പോലും മാറ്റം ഞങ്ങൾക്ക് അവരിൽ കാണാൻ സാധിച്ചില്ല…………അവരുടെ അവസ്ഥയ്ക്ക് ഒരു മാറ്റവും ഇല്ലായിരുന്നു…………..ഓക്സിജൻ ഉള്ളിലേക്ക് കൊടുത്താലും അത് ഏറ്റെടുക്കാൻ ശരീരം മടിക്കുന്നു…………..അത് തന്നെ മറ്റു കാര്യങ്ങളുടെയും അവസ്ഥ……………ഒരു തുള്ളി പോലും മാറ്റമില്ല…………..ഒരിടത്തും ഇങ്ങനെയൊരു അവസ്ഥയെ കുറിച്ച് ഞങ്ങൾ കേട്ടിട്ടില്ല…………..ഒരിടത്തും ഇങ്ങനെയൊരു അവസ്ഥയെ കുറിച്ച് ഞങ്ങൾ പഠിച്ചിട്ടുപോലുമില്ല………….. ഇറ്റ് വാസ് കംപ്ലീറ്റ്ലി ഇമ്പോസിബിൾ……………….”……………ഡോക്ടർ പേടിയോടെ പറഞ്ഞു തീർത്തു……………

നിരഞ്ജനയിലെക്കും ബാലഗോപാലിലേക്കും ഗംഗാധരനിലേക്കും ആ ഭയം പടർന്നു…………..

“പിന്നെ ഈ കേസ് ഗ്യാങ് വാർ എന്ന രീതിയിൽ ഒത്തുതീർക്കാനാണ് പൊലീസിന് താൽപര്യം…………. അതുകൊണ്ട് തന്നെ ഇവരുടെ മരണം അവർക്ക് സ്വാഗതാർഹമാണ്………………..”………….ഡോക്ടർ പറഞ്ഞു……………

അവർ അത് കേട്ടിരുന്നു………….
അതിന് ശേഷം അവർ ഐസിയു വിലേക്ക് പോയി…………..അവരെ കാണാൻ വേണ്ടി……………

പ്രത്യക്ഷത്തിൽ ഒരു പരിക്ക് പോലും അവർക്കുള്ളതായി നിരഞ്ജനയ്ക്കും ബാക്കിയുള്ളവർക്കും തോന്നിയില്ല………………

രക്തയോട്ടം കുറഞ്ഞതിനാൽ അവരുടെ ശരീരമാകെ വിളറി വെളുത്തിരുന്നു…………….
അവർ ഐസിയു വിൽ നിന്ന് പുറത്തിറങ്ങി………………

“ഞാൻ ചേലോട്ട് പത്മനാഭൻ ഗുരുക്കളോട് വരാൻ പറഞ്ഞിട്ടുണ്ട്…………….”………….ഡോക്ടർ അവരോട് പറഞ്ഞു…………….

“ചേലോട്ട് പത്മനാഭൻ ഗുരുക്കൾ……………പ്രശസ്ത കളരി ഗുരുക്കൾ……………”……………ഡോക്ടർ വിശ്വം പറഞ്ഞു……………..

“പക്ഷെ എന്തിന്………….”…………അവർ ചോദിച്ചു…………….

“എന്റെയൊരു സംശയമാണ്…………….പണ്ടൊക്കെ നമ്മുടെ മുതിർന്നവർ പറയുന്നത് കേട്ടിട്ടില്ലേ………….തലയ്ക്ക് പിന്നിൽ അടിക്കാൻ പാടില്ല എന്നുള്ളത്…………അവിടെ കൊറേ മർമങ്ങൾ ഉണ്ടെന്ന്…………………”……………ഡോക്ടർ പറഞ്ഞു തുടങ്ങി…………….

“അതെ…………….”………….നിരഞ്ജന പറഞ്ഞു……………..

“പണ്ട് എന്റെ ചെറുപ്പത്തിൽ നാട്ടിൽ ഒരു സംഭവം ഉണ്ടായി…………..പണ്ട്‌ ഞങ്ങളുടെ നാട്ടിൽ ചീട്ട് കളി നല്ലപോലെ നടന്നിരുന്നു………….അന്നൊരിക്കൽ ചീട്ട് കളിക്കിടെ കള്ളക്കളി കളിച്ചു എന്ന് പറഞ്ഞു പ്രശ്നമായി പിന്നെ തല്ലായി…………….അന്ന് കള്ളക്കളി കളിച്ചു എന്ന് പറഞ്ഞ ഒരു യുവാവ് മറ്റേ ആളെ വടി കൊണ്ട് വയറിന്റെ സൈഡിൽ അടിച്ചു……………അടികിട്ടിയ ആൾ മരിച്ചത് പോലെ അവിടെ വീണു……………അയാളിൽ ഒരു അനക്കവും ആരും കണ്ടില്ല…………അയാളെ എല്ലാവരും ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയി പിറ്റേന്ന് തന്നെ അയാൾ മരണമടഞ്ഞു…………….തല്ലുകിട്ടിയ ആൾ ഒരു ആരോഗ്യദൃഢവാനായ ഒരാളായിരുന്നു…………….തല്ല് കൊടുത്തവൻ കഞ്ചാവും വലിച്ച് ആകെ എല്ലുംകൂടായ ഒരുത്തൻ…………….ഒരൊറ്റയടി………….. അന്ന് കാർന്നോന്മാർ ഒക്കെ പറഞ്ഞത് അവന് മർമത്തിൽ തല്ലുകിട്ടിയത് കൊണ്ടാണ് മരിച്ചത് എന്ന്………………..”………..ഡോക്ടർ പറഞ്ഞു……………

നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും ഇത് കേട്ട് നിന്നു…………….

“ഈ കളരി എന്ന ആയോധനകലയിൽ മർമങ്ങൾക്ക് വലിയ ഒരു സ്ഥാനം ഉണ്ടല്ലോ……………”………….ഡോക്ടർ തുടർന്നു…………..

“അതായത് ഡോക്ടർ ഉദ്ദേശിക്കുന്നത് എന്തെന്നാൽ അവർക്ക് മർമത്തിൽ അടികിട്ടിയത് കൊണ്ടാണ് അവർ ഇങ്ങനെ കിടക്കുന്നത് എന്ന്……………..”…………ബാലഗോപാൽ ചോദിച്ചു…………….

“ആ കാര്യത്തിൽ എനിക്ക് ഉറപ്പില്ല…………….പക്ഷെ ഒന്നുണ്ട്……………..നിങ്ങൾ മരിച്ചവരുടെ ഫോട്ടോസ് കണ്ടിട്ടുണ്ടാകും…………….മരിച്ചവരിൽ കുറേ ആളുകളുടെയും എല്ലുകൾ പൊടിഞ്ഞിട്ടുണ്ട്…………എന്നാൽ പുറമേക്ക് അത്ര വലിയ പരിക്കുകൾ ഇല്ല താനും……………ഈ എല്ലുകൾ പൊടിയുക എന്ന് പറയുന്ന അവസ്ഥയൊക്കെ ഒരു നൂറോ ഇരുന്നൂറോ പേർ ഒന്നിച്ചു തല്ലിയാൽ മാത്രം സംഭവിക്കുന്ന ഒന്നാണ്…………….പക്ഷെ നൂറോ ഇരുന്നൂറോ പേർ കൂട്ടമായി വന്ന് തല്ലിയതിന്റെ ഒരു തെളിവും അവിടെ ഇല്ല……………..പിന്നെ ആയുധങ്ങൾ എന്തെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ അതിന്റെ ഒരു തെളിവുകളോ പാടുകളോ അവരുടെ ശരീരത്തിൽ ഇല്ല……………”…………….ഡോക്ടർ പറഞ്ഞു…………….

“പിന്നെയുള്ളതാണ് ഞാൻ പറഞ്ഞ തരത്തിലുള്ള മരണങ്ങൾ……………..അവരുടെ ശരീരത്തിൽ അധികം മുറിവോ അല്ലെങ്കിൽ ക്ഷതങ്ങളോ ഒന്നും ഇല്ല…………..സാധാരണ മരണങ്ങൾ …………ദാ ഇപ്പൊ ഇവരിൽ സംഭവിക്കാൻ പോകുന്ന മരണം……………സാധാ മരണം…………….”……………..ഡോക്ടർ പറഞ്ഞു…………

നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും ഇത് കേട്ട് അന്തം വിട്ട് നിന്നു……………..

ഇതുവരെ അവർ തേടിയത് അതിമാനുഷികൻ ആയ എല്ലുകളെല്ലാം തല്ലി പൊടിച്ചു കളയാൻ മാത്രം ശക്തിയുള്ള സമറിനെ…………..പക്ഷെ ഇന്ന് അവരിലേക്ക് വേറെ ഒരു പരിവേഷം കൂടി സമറിന് വന്നിരിക്കുന്നു…………….

ശക്തമായി തല്ലാതെയോ ഒരു തുള്ളി പോലും ചോര പൊടിക്കാതെയോ കൊല ചെയ്യുന്നവൻ……………അതും സാധാ മരണം…………..

ശരിക്കും രണ്ടും രണ്ടറ്റത്താണ്………….ഒരുതരത്തിലും സാമ്യം ഇല്ലാത്തത്…………
അവൻ ആരാണ്……………ശരിക്കും അവൻ ചെകുത്താനാണോ……………..അവർ ആകെ കുഴങ്ങി…………..

ഇതുവരെ അവർ തേടിവന്നത് ഒരു രീതിയിലുള്ള കൊലപാതകങ്ങൾ പ്രതീക്ഷിച്ചാണെങ്കിൽ ഇന്നിതാ ഒരാൾക്ക് പോലും വിശ്വസിക്കാനും ചെയ്യാനും പറ്റാത്ത രീതിയിലുള്ള മറ്റൊരു തരത്തിലുള്ള കൊലപാതകങ്ങൾ……………….കേട്ടറിവ് പോലുമില്ലാത്ത തരത്തിലുള്ള കൊലപാതകങ്ങൾ…………………

ആരാണിവൻ……………….??

\"സമർ അലി ഖുറേഷി……………\"\"

അവരുടെ ചിന്തകൾക്കും മുകളിലാണ് അവന്റെ സ്ഥാനം………………☠️☠️☠️




തുടരും...... ♥️


എഴുതാനുള്ള മടി കൊണ്ടും, രതി ശലഭങ്ങൾ & നിന്നിലലിയാൻ, ഇത് രണ്ടും എഴുതുന്നതുകൊണ്ടും അടുത്ത പാർട്ടുകൾ വൈകിയാൽ ക്ഷമിക്കണം... 🙂♥️



വില്ലന്റെ പ്രണയം 51♥️

വില്ലന്റെ പ്രണയം 51♥️

4.5
13752

ഇതുവരെ അവർ തേടിവന്നത് ഒരു രീതിയിലുള്ള കൊലപാതകങ്ങൾ പ്രതീക്ഷിച്ചാണെങ്കിൽ ഇന്നിതാ ഒരാൾക്ക് പോലും വിശ്വസിക്കാനും ചെയ്യാനും പറ്റാത്ത രീതിയിലുള്ള മറ്റൊരു തരത്തിലുള്ള കൊലപാതകങ്ങൾ……………….കേട്ടറിവ് പോലുമില്ലാത്ത തരത്തിലുള്ള കൊലപാതകങ്ങൾ…………………ആരാണിവൻ……………….???\"സമർ അലി ഖുറേഷി……………\"അവരുടെ ചിന്തകൾക്കും മുകളിലാണ് അവന്റെ സ്ഥാനം………………പെട്ടെന്ന് വാതിൽ തുറന്ന് രണ്ടുപേർ അവിടേക്ക് കടന്നു വന്നു…………….രണ്ടും വയസ്സായവർ തന്നെ………………രണ്ടുപേരുടെയും വേഷം മുണ്ടും ഷർട്ടും…………….അതിൽ ഒരാൾ ഒരു വടി പിടിച്ചാണ് വന്നത്…………അയാൾക്ക് ഒരു എൺപത് വയസ്സിന് അടുത്ത് തോന്നും…………