ഇതുവരെ അവർ തേടിവന്നത് ഒരു രീതിയിലുള്ള കൊലപാതകങ്ങൾ പ്രതീക്ഷിച്ചാണെങ്കിൽ ഇന്നിതാ ഒരാൾക്ക് പോലും വിശ്വസിക്കാനും ചെയ്യാനും പറ്റാത്ത രീതിയിലുള്ള മറ്റൊരു തരത്തിലുള്ള കൊലപാതകങ്ങൾ………………
.കേട്ടറിവ് പോലുമില്ലാത്ത തരത്തിലുള്ള കൊലപാതകങ്ങൾ…………………
ആരാണിവൻ……………….???
\"സമർ അലി ഖുറേഷി……………\"
അവരുടെ ചിന്തകൾക്കും മുകളിലാണ് അവന്റെ സ്ഥാനം………………
പെട്ടെന്ന് വാതിൽ തുറന്ന് രണ്ടുപേർ അവിടേക്ക് കടന്നു വന്നു…………….
രണ്ടും വയസ്സായവർ തന്നെ………………രണ്ടുപേരുടെയും വേഷം മുണ്ടും ഷർട്ടും…………….
അതിൽ ഒരാൾ ഒരു വടി പിടിച്ചാണ് വന്നത്…………അയാൾക്ക് ഒരു എൺപത് വയസ്സിന് അടുത്ത് തോന്നും…………..മറ്റെയാൾക്ക് ഒരു അമ്പത് വയസ്സേ തോന്നൂ………………
അവരെ കണ്ടയുടൻ ഡോക്ടർ ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് പോയി…………….
അത് ചേലോട്ട് പത്മനാഭൻ ഗുരുക്കൾ ആണെന്ന് നിരഞ്ജനയ്ക്കും മറ്റുള്ളവർക്കും തോന്നി……………..
അവരുടെ തോന്നൽ ശരിയായിരുന്നു…………….
ചേലോട്ട് പത്മനാഭൻ ഗുരുക്കൾ തന്നെ ആയിരുന്നു ആ വടിയുമായി അവരുടെ മുന്നിലേക്ക് കടന്ന് വന്ന ആ വൃദ്ധൻ………….
കൂടെയുള്ളത് അദ്ദേഹത്തിന്റെ ആശ്രിതൻ രാമൻപിള്ള……………..
രാമൻ പിള്ളയ്ക്കും കളരി വശമുണ്ട്……….. പോരാത്തതിന് വർഷങ്ങളായുള്ള പത്മനാഭൻ ഗുരുക്കളുടെ സന്തതസഹചാരിയാണ് രാമൻ പിള്ള……………
ഡോക്ടർ വിശ്വം രണ്ടുപേരെയും അവർക്ക് പരിചയപ്പെടുത്തി……………
“വിശ്വം…………..എന്തിനാണ് ഈ വൃദ്ധനെ അത്യാവശ്യമാണ് എന്ന് പറഞ്ഞു വിളിപ്പിച്ചത്………….”…………..പത്മനാഭൻ ഗുരുക്കളുടെ ശബ്ദം ആദ്യമായി പുറത്തുവന്നു…………
വയസ്സായെങ്കിലും കട്ടിയുള്ള ഗംഭീര്യമുള്ള ശബ്ദം………………
“ഗുരുക്കളെ…………..മിനിഞ്ഞാന്ന് രണ്ടുപേരെ പോലീസ് ഇവിടെ ഐസിയു വിൽ കൊണ്ടുവന്ന് ചേർത്തു…………….ആ രണ്ട് പേരും ഇന്ന് മരണത്തെ മുന്നിൽ കണ്ടുകൊണ്ട് നിൽക്കാണ്……………”………….ഡോക്ടർ ഗുരുക്കളോട് പറഞ്ഞു…………….
“അതിൽ ഞാനെന്ത് ചെയ്യാനാ വിശ്വം…………….ഞാനല്ലല്ലോ വൈദ്യൻ……………നീയല്ലേ വൈദ്യൻ……………”……………ഗുരുക്കൾ ചോദിച്ചു……………
പെട്ടെന്ന് രാമൻ പിള്ള ചിരിച്ചു…………….
അവരെല്ലാവരും അയാളെ നോക്കി……………..
പെട്ടെന്ന് തന്നെ പത്മനാഭൻ ഗുരുക്കളുടെ നോട്ടം അയാളിൽ പതിച്ചു…………..രാമൻ പിള്ള പൊടുന്നനെ നിശബ്ദനായി……………..
“എനിക്കും ഒന്നും ചെയ്യാനാകുന്നില്ല ഗുരുക്കളെ……………..”…………..വിശ്വം നിരാശയോടെ പറഞ്ഞു……………
“മനസ്സിലായില്ല…………….”…………..ഗുരുക്കൾ പറഞ്ഞു…………..
“ഞങ്ങൾ എന്തൊക്കെ ചെയ്തിട്ടും ഒന്നും ഏൽക്കുന്നില്ല………….രണ്ടുപേർക്കും ഒരേ പ്രശ്നങ്ങൾ ആണ്…………. ശ്വാസം എടുക്കാൻ പറ്റാതിരിക്കുക………….രക്തയോട്ടം പതിയെ നിലക്കുക…………..ഹൃദയമിടിപ്പ് പതിയെ കുറയുക……………”…………….ഡോക്ടർ ഗുരുക്കളോട് പറഞ്ഞു……………….
ഗുരുക്കൾ അതുകേട്ട് മൗനം പാലിച്ചു……………
“എനിക്കൊന്ന് കാണാൻ പറ്റുമോ……………”………….ഗുരുക്കൾ ചോദിച്ചു……………….
“തീർച്ചയായും…………വരിൻ ഗുരുക്കളെ…………….”……………ഡോക്ടർ പറഞ്ഞു…………..
അവർ ഐസിയു വിലേക്ക് കയറി…………….
ഡോക്ടർ മരണം കാത്ത് കിടക്കുന്ന ആ രണ്ടുപേരുടെ അടുത്തേക്ക് ചെന്നു……………
ഗുരുക്കൾ വടിയും കുത്തിപ്പിടിച്ച് മുന്നോട്ട് വന്നു………………
ഒരു നിമിഷം ഗുരുക്കൾ അവർ ഇരുവരെയും നോക്കി നിന്നു……………
ഗുരുക്കൾ അവരിൽ ഒരാളുടെ(സൂരജ്) അടുത്തേക്ക് ചെന്നു…………
രക്തയോട്ടം പതിയെ പതിയെ കുറഞ്ഞ അവന്റെ വിളറിയ മുഖത്തേക്ക് നോക്കി……………….
മറ്റുള്ളവർ ഗുരുക്കളുടെ പ്രവൃത്തി നോക്കിനിന്നു……………..
ഗുരുക്കൾ പതിയെ അവന്റെ തൊട്ടടുത്തെത്തി…………….അവന്റെ മുഖത്ത് കൈവെച്ചു………………
അതിന് ശേഷം അവന്റെ കണ്ണുകൾ തുറന്ന് നോക്കി…………..കണ്ണിലെ കൃഷ്ണമണി മുകളിലേക്ക് നിന്നിരുന്നു മാത്രമല്ല കണ്ണിന്റെ നിറത്തിന് മാറ്റം സംഭവിച്ചിരുന്നു…………
ഗുരുക്കൾ പിന്നെ അവന്റെ കഴുത്തിൽ പതിയെ പിടിച്ചുനോക്കി…………..രണ്ടുവിരൽ കഴുത്തിന്റെ സൈഡിൽ വെച്ച് ഗുരുക്കൾ കണ്ണുകൾ അടച്ചു…………..
കുറച്ചു സെക്കണ്ടുകൾക്ക് ശേഷം ഗുരുക്കൾ കണ്ണ് തുറന്നു…………..എന്തോ ഒരു ഞെട്ടലിന്റെ ഭാവം ഗുരുക്കളിൽ കടന്നുവന്നു…………….
ഗുരുക്കൾ അവന്റെ ഇടം നെഞ്ചിൽ കൈവെച്ചു…………….അവന്റെ ഹൃദയമിടിപ്പ് പരിശോധിച്ചു…………….
പെട്ടെന്ന് എന്തോ മനസ്സിലായ പോലെ ഗുരുക്കൾ ഡോക്ടർക്ക് നേരെ തിരിഞ്ഞു…………..
“ഇവന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന യന്ത്രങ്ങൾ എല്ലാം ഒഴിവാക്ക്……………”………..ഗുരുക്കൾ ഡോക്ടറോട് പറഞ്ഞു……………..
ഡോക്ടർ ഒന്നും മനസ്സിലാകാത്ത പോലെ നിന്നു………….അതുപോലെ തന്നെ നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും……………..
അവ അഴിക്കാൻ ഗുരുക്കൾ ഒന്നുകൂടെ ആവശ്യപ്പെട്ടു…………….
ഡോക്ടർ പെട്ടെന്ന് അവയെല്ലാം അഴിച്ചു……………
അല്ലെങ്കിലും അതിനെക്കൊണ്ട് ഒരു ഉപകാരവും ആ രോഗികൾക്ക് ഇല്ലായിരുന്നു……………പിന്നെ ഒരു പ്രതീക്ഷയുടെ പുറത്താണ് അത് അവരിൽ ഘടിപ്പിച്ചിരുന്നത്…………….
ഡോക്ടർ എല്ലാം ഒഴിവാക്കി…………..
ഗുരുക്കൾ തന്റെ കയ്യിൽ പിടിച്ചിരുന്ന വടി രാമൻ പിള്ളയ്ക്ക് എറിഞ്ഞുകൊടുത്തു……………………
ഗുരുക്കൾ തന്റെ കൈ രണ്ടും തിരുമ്മിയിട്ട് രോഗിയുടെ അടുത്തെത്തി……………….
ഒരു നിമിഷം അവനെ നോക്കിയതിന് ശേഷം ഗുരുക്കൾ തന്റെ വലത് മുഷ്ടി ചുരുട്ടിയിട്ട് രണ്ട് വിരലുകൾ ചെറുതായി ഉയർത്തി വെച്ചു…………….
ശേഷം രോഗിയെ ഒന്ന് നോക്കി………….അടുത്ത നിമിഷം ഗുരുക്കൾ തന്റെ വലത് മുഷ്ടിയുടെ പുറം ഭാഗം കൊണ്ട് രോഗിയുടെ കഴുത്തിന്റെ സൈഡിൽ ചെറുതായി അടിച്ചു……………..
പക്ഷെ അവനിൽ ഒരു അനക്കമോ ഞരക്കമോ കണ്ടില്ല……………
ഗുരുക്കളുടെ ഈ പ്രവൃത്തി സത്യത്തിൽ എല്ലാവരെയും അമ്പരപ്പിച്ചു……………
പക്ഷെ ഗുരുക്കളെ അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ഡോക്ടർക്ക് താൽപര്യമില്ലായിരുന്നു കാരണം ഡോക്ടർക്ക് ഗുരുക്കൾ ഒന്നും കാണാതെ ഒന്നും ചെയ്യില്ല എന്ന് നന്നായി അറിയാം……………
പക്ഷെ മറ്റുള്ളവർ ഇവനെ ഇയാൾ കൊല്ലുമോ എന്ന പേടിയിൽ നിന്നു…………..
അവനിൽ അനക്കമില്ല എന്ന് കണ്ട അവന്റെ കഴുത്തിന്റെ സൈഡിൽ നിന്നും നെഞ്ചിന്റെ ഭാഗത്തേക്ക് എത്തി……………
കഴുത്തിൽ അടിച്ച അതേ പോലെ അവന്റെ നെഞ്ചിൽ ഗുരുക്കൾ തല്ലി………….. പക്ഷെ വീണ്ടും അവനിൽ ഒരു അനക്കം കണ്ടില്ല……………
നിരഞ്ജനയുടെയും ബാലഗോപാലിന്റെയും ഗംഗാധരന്റെയും പേടി ഇരട്ടിയായി…………….
അടുത്തത് അവന്റെ വയറിന് വലത്തേ സൈഡിൽ…………….
ഗുരുക്കൾ പിന്നെയും തന്റെ വലതുമുഷ്ടിയുടെ പുറംഭാഗത്താൽ അവന്റെ വലത്തേ വയർ ഭാഗത്ത് തല്ലി……………
പെട്ടെന്ന് അവനിൽ ഒരു ഞരക്കം വന്നു…………….
അതുകണ്ട് മറ്റുള്ളവർ അമ്പരന്നു…………….
ഗുരുക്കളിൽ എന്തോ കണ്ടെത്തിയ പോലത്തെ ഒരു ഭാവം വന്നു……………
“ഗുരുക്കളെ…………….”…………..ചോദ്യത്തോടെ ഡോക്ടർ ഗുരുക്കളെ വിളിച്ചു……………..
ഗുരുക്കൾ ഡോക്ടറെ നോക്കി……………
ഗുരുക്കളിൽ നിന്ന് പേടിയോടെ ഒരു വാക്ക് പുറത്തേക്ക് വന്നു……………..
“മർമ്മവിദ്യ……………..”…………..
ഗുരുക്കളുടെ വാക്കുകളിൽ നിറഞ്ഞു നിന്ന പേടി ഡോക്ടറിലേക്ക് ചെറുതായി ഒഴുകി…………..
അത് ഗുരുക്കൾ പറഞ്ഞത് എന്താണെന്ന് മനസ്സിലായത് കൊണ്ടല്ല പക്ഷെ അത്രയും ശക്തനും മനസ്സാന്നിധ്യത്തിന് ഉടമയുമായ ഗുരുക്കളുടെ വാക്കുകളിൽ പേടിയുടെ ചുവ വന്നപ്പോഴാണ്………………
“എന്ത്…………….”…………..നിരഞ്ജന ചോദിച്ചു…………….
“മർമ്മവിദ്യ…………….”…………ഗുരുക്കൾ നിരഞ്ജനയെ നോക്കി പറഞ്ഞു………………
നിരഞ്ജനയ്ക്ക് ഒന്നും മനസ്സിലായില്ലെങ്കിലും പക്ഷെ കേട്ടത് അത്ര നല്ലത് അല്ല എന്ന് മനസ്സിലായി…………….
അവർ ഗുരുക്കളെ നോക്കിനിന്നു……………..
ഗുരുക്കൾ രോഗിയുടെ വയറിന്റെ ഭാഗങ്ങളിൽ കൈവെച്ചു നോക്കി…………..
ചെറുതായി അമർത്തുകയും കുത്തി നോക്കുകയും ചെയ്തു…………….
രോഗിയിൽ ചെറുതായ ഞരക്കങ്ങൾ കാണപ്പെട്ടു…………
ഗുരുക്കൾ രണ്ടാമത്തെ രോഗിയുടെ മേലിൽ ഘടിപ്പിച്ചിരിക്കുന്നതൊക്കെ ഒഴിവാക്കാൻ പറഞ്ഞു……………..
ഡോക്ടർ പെട്ടെന്ന് അവയെല്ലാം ഒഴിവാക്കി………….ഗുരുക്കൾ രണ്ടാമത്തെ രോഗിയുടെ അടുത്തെത്തി………………
ഒന്നാമത്തെ രോഗിയിൽ ചെയ്തത് പോലെ തന്നെ ആദ്യം കഴുത്തിൽ തുടങ്ങി…………..പക്ഷെ അവനിൽ ഞരക്കമൊന്നും കണ്ടില്ല…………..
പക്ഷെ രണ്ടാമത്തെ നെഞ്ചിലുള്ള അടി ഫലിച്ചു…………..ഒന്നാമത്തെ രോഗിയിൽ കണ്ട ഞരക്കങ്ങൾ രണ്ടാമനിലും അവർ കണ്ടു…………….
ഒരു പേടിയോടെ ആണ് അവർ അതൊക്കെ കണ്ടു നിന്നത്……………
ഗുരുക്കൾ അവന്റെ നെഞ്ചിന്റെ ഭാഗം പരിശോധിച്ചു………..
അതുകഴിഞ്ഞു ഗുരുക്കൾ ഡോക്ടറെ നോക്കി……………..
“ബാക്കിയുള്ളവർ എവിടെ……………”………….ഗുരുക്കൾ ചോദിച്ചു…………..
“ഇനിയും ആളുകൾ ഉണ്ട് എന്ന് ഗുരുക്കൾക്ക് എങ്ങനെ മനസ്സിലായി…………..”………..ഒരു വിറയലോടെ ഡോക്ടർ ചോദിച്ചു…………..
“അറിയാം…………..”………..ഗുരുക്കൾ മറുപടി കൊടുത്തു…………….
ഡോക്ടർക്ക് ഒന്നും പറയാൻ സാധിച്ചില്ല…………..
ഗുരുക്കൾ തിരിഞ്ഞു നിരഞ്ജനയെയും ടീമിനെയും നോക്കി……………
നിരഞ്ജനയുടെ ചോദ്യവും ഭയവും ആകാംക്ഷയും നിറഞ്ഞ നോട്ടം ഗുരുക്കൾ കണ്ടു……………..
“ഇവരുടെ കാര്യം നോക്കണ്ട…………….ഇവർ മരിക്കും………..ദൈവത്തിന് പോലും ഇനി ഇവരുടെ കാര്യത്തിൽ ഒന്നും ചെയ്യാനില്ല……………..”………….ഗുരുക്കൾ നിരഞ്ജനയോട് പറഞ്ഞു…………..
അവർ അത് കേട്ട് ഞെട്ടിത്തരിച്ചു നിന്നു……………
കുറച്ചുനേരം അവിടെ നിശബ്ദമായി……………
ഭയത്താലുണ്ടായ നിശബ്ദത……………….
“ബാക്കിയുള്ളവർ ഒക്കെ മരിച്ചു…………..ഫോട്ടോ മാത്രമേ അവശേഷിക്കുന്നുള്ളൂ………………”………….പോയ റിലേ തിരിച്ചു കിട്ടിയത് ആദ്യം ഗംഗാധരന് ആയിരുന്നു…………….
ഗംഗാധരൻ ഫോട്ടോസ് അടങ്ങുന്ന പാക്കറ്റ് ഗുരുക്കൾക്ക് നൽകി…………….
ഗുരുക്കൾ പാക്കറ്റ് തുറന്ന് ഫോട്ടോകൾ നോക്കാൻ തുടങ്ങി………….
“ശരിക്കും ഈ മർമ്മവിദ്യാ എന്ന് പറഞ്ഞാൽ എന്താണ്……………”………….നിരഞ്ജന ചോദിച്ചു……………
അതിന് മറുപടി നൽകിയത് രാമൻ പിള്ളയായിരുന്നു……………..
“മർമ്മവിദ്യാ പഴയ ഒരു ആയോധന കലയാണ്…………..തമിഴ്നാട്ടിലാണ് അത് ഉത്ഭവിച്ചത്…………….നമ്മുടെ ശരീരത്തിൽ നൂറ്റിയെട്ട് മർമങ്ങളുണ്ടെന്നാണ് അഗസ്ത്യ മുനി പറഞ്ഞിട്ടുള്ളത്…………..ഈ മർമങ്ങളെ ആധാരമാക്കിയാണ് മർമ്മവിദ്യാ നില കൊള്ളുന്നത്…………….മർമ്മവിദ്യാ ആക്രമണത്തിനും അതേ പോലെ രോഗങ്ങൾ സുഖപ്പെടുത്തുന്നതിനും ഉപയോഗിച്ചിരുന്നു……………..”……………രാമൻ പിള്ള പറഞ്ഞു…………..
ഗുരുക്കൾ ഒഴികെ ബാക്കിയുള്ളവർ എല്ലാം അത് കേട്ടുകൊണ്ടിരുന്നു…………….
“മർമ്മവിദ്യാ അഭ്യസിച്ച ഒരുവന് നമ്മുടെ ശരീരത്തിലെ മർമങ്ങൾ ഒക്കെ കാണാപാഠമായിരിക്കും…………..പക്ഷെ ഇത് അങ്ങനെ എല്ലാവർക്കും പഠിപ്പിച്ചു കൊടുത്തിരുന്നില്ല. …………”………….രാമൻ പിള്ള പറഞ്ഞു…………….
നിരഞ്ജന ഒരു ചോദ്യത്തോടെ രാമൻ പിള്ളയെ നോക്കി…………..
“കാരണം ഇത് വളരെ അപകടകരമായ ഒരു ആയോധന കലയാണ്…………. അത് അഭ്യസിക്കുന്നത് അല്ലെങ്കിൽ പഠിച്ചെടുക്കുന്നത് മർമ്മവിദ്യാ ഉപയോഗിക്കുന്നതിനേക്കാൾ കഷ്ടമാണ്………..മരണങ്ങൾ വരെ ഉണ്ടായിട്ടുണ്ട് ഇത് പഠിക്കാൻ ശ്രമിച്ചവർക്ക്………….മാത്രമല്ല ഇത് എല്ലാവർക്കും പറഞ്ഞുകൊടുക്കില്ല…………….അതിൽ അവർ സംവരണം ഏർപ്പെടുത്തിയിരുന്നു…………….മർമ്മവിദ്യാ രാജപരമ്പരകളിൽ പിറന്നവർ അതായത് പണ്ടത്തെ യുവരാജാക്കന്മാർക്കും പിന്നെ കളരിയിൽ ആഗ്രഗണ്യനായവർക്കുമാണ് ഇത് പഠിപ്പിച്ചു കൊടുത്തിരുന്നത്……………..”…………..രാമൻ പിള്ള നിരഞ്ജനയോട് പറഞ്ഞു……………
നിരഞ്ജനയ്ക്ക് മനസ്സിലായി…………..
ഈ സമയം ഒരു ഫോട്ടോ കണ്ടിട്ട് ഗുരുക്കളുടെ കണ്ണിലൂടെ തീ പാറി…………അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടി…………….
“ഇപ്പോൾ ഇത് ആരെങ്കിലും പഠിപ്പിച്ചു കൊടുക്കുന്നുണ്ടോ……………”………….നിരഞ്ജന ചോദിച്ചു …………….
അതുകേട്ട് രാമൻ പിള്ള ചിരിച്ചു……………
നിരഞ്ജന അയാളെ തന്നെ നോക്കിനിന്നു………….
“ഞാൻ പറഞ്ഞല്ലോ ഇത് വളരെ പഴയ ആയോധനകലയാണ്…………….. ഇത് അറിയുന്നവർ തന്നെ ഇപ്പോൾ ജീവനോടെ ഉണ്ടോ എന്ന് സംശയമാണ്…………
……………..രാമൻ പിള്ള ചിരിച്ചുകൊണ്ട് പറഞ്ഞു……………….
“ഒരാളുണ്ട്…………..”…………..പെട്ടെന്ന് ഗുരുക്കൾ പറഞ്ഞു…………….
എല്ലാവരും ഗുരുക്കളെ നോക്കി……………..
എല്ലാവരുടെയും മുഖത്ത് അതാരാണെന്ന ചോദ്യം ഒട്ടിവെച്ചിരുന്നു……………..
“ആരാണത്…………..”………..ഗുരുക്കളിൽ നിന്ന് മറുപടി ഒന്നും വരില്ല എന്ന് കണ്ടപ്പോൾ സഹിക്കവയ്യാതെ നിരഞ്ജന ചോദിച്ചു………….
“ഒരു മധുരക്കാരൻ……………പേര് അക്ബർ അബ്ബാസി……………..”…………ഗുരുക്കൾ പറഞ്ഞു………….
അവർ അത് കേട്ടു………….
“അവന്റെ സ്വന്ത ഊര്…………..മിഥിലാപുരി…………….”……………ഗുരുക്കൾ പറഞ്ഞു…………..
ആ വാക്കുകൾ കേട്ട് ഗംഗാധരൻ പേടിച്ചു പിന്നിലേക്ക് ചാടി……….ഗ്ലാസിൽ പോയി ഇടിച്ചു…………..ബാലഗോപാലിന് തൊണ്ടയിൽ വെള്ളം വറ്റി…………
നിരഞ്ജനയിൽ അനിയന്ത്രിതമായ പേടി കടന്നുവന്നു……………..
ഭയം……………..
അതുണ്ടാക്കുന്ന നിശബ്ദത…………….
അതവരുടെ ഇടയിൽ പിന്നെയും കടന്നുവന്നു………………..
ഗുരുക്കൾ പിന്നെയും ഫോട്ടോകളിലേക്ക് ശ്രദ്ധ തിരിച്ചു………….
തുടരും........ ♥️
(എഴുതാൻ പറ്റിയ mood അല്ല.... കുറച്ചു പാർട്ടുകൾ കൂടി എഴുതി വച്ചിട്ടുണ്ട്..
Edit ചെയ്യാനുള്ള മടി ആണ്...ക്ഷമമിക്കുക... ♥️)
(ഒരു 10 പാർട്ട് കൂടി എഴുതി വച്ചിട്ടുണ്ട്...100k വായനക്കാർ ആകുമ്പോ ഒരുമിച്ച് ഇടാം 😌♥️)