Aksharathalukal

പ്രിയരാഗം ( THE END )

രചന : BIBIL T THOMAS

\"അത്...\",

അവൾ അച്ചന്റെ മുഖത്തേക്ക് നോക്കി.. അത് കണ്ടപ്പോൾ ദീപ പറഞ്ഞു...

\"നിനക്ക് സമ്മതമാണെങ്കിൽ അച്ഛന് കുഴപ്പം ഇല്ല എന്ന പറഞ്ഞത്....., നിനക്ക് സമ്മതമാണോ... അത് പറ....\"

അതെ... എന്ന അർത്ഥത്തിൽ അവൾ തലയാട്ടി.....
\"നീ തലയാട്ടിട് കാര്യം ഇല്ല..... പറയണം....\"

\"സമ്മതം ആണ്..\"

\"ആഹാ.... മിടുക്കി.....\" അത്രയും പറഞ്ഞ് ലീനയും ദീപയും കൂടെ പൂജയെ കെട്ടിപിടിച്ചപ്പോൾ അവരുടെ ഒപ്പം മാളുവും കൂടി..
ആ സമയം വിജയൻ ആദിയുടെ ഒപ്പം പുറത്തേക്ക് ഇറങ്ങി.....

\" മോനെ.... ഈ ബന്ധത്തിന് എനിക്ക് സമ്മതം ആണ്.... പക്ഷെ..... \"

വിജയൻ പറയാൻ വന്നത് എന്താണ് എന്ന് ആദിക്ക് മനസിലായി....

\"എന്താ പറയാൻ വന്നത് എന്ന് മനസിലായി..... എനിക്ക് പൂജയെ മതി.... ബന്ധങ്ങൾക്ക് ഒരിക്കലും സാമ്പത്തിക സ്ഥിതി നോക്കുന്ന ആളുകൾ അല്ല ഞാൻ..... അങ്ങനെ ഉള്ളവർ ഉണ്ട്.... പക്ഷെ ഞാൻ ബന്ധങ്ങളുടെ മൂല്യം ആക്കുന്നത് പണം കൊണ്ട് അല്ല...... അതുകൊണ്ട് ആ കാര്യത്തിൽ പേടിക്കണ്ട......\"

അത് കേട്ട് നിന്ന എല്ലാവർക്കും അവനോട് സ്നേഹവും ബഹുമാനവും കൂടിയാതെ ഒള്ളു.....

\"ഞങ്ങൾ ഇറങ്ങുവാ.... ഏറ്റവും അടുത്ത ദിവസം തന്നെ  അമ്മയെയും അച്ഛനെയും കൂട്ടി വരാം....\"

അവിടെനിന്നു യാത്ര തിരിക്കുമ്പോൾ രാവിലെ വന്ന ആദിത്യൻ ആയിട്ട് അല്ല.... വളരെ സന്തോഷം നിറഞ്ഞ മനസോടെ ആണ് അവൻ പോയത്..... പൂജയും സ്വപ്നം കണ്ടുതുടങ്ങിയിരുന്നു ആദിയുമൊത്തുള്ള പുതിയ ജീവിതം.....

\"ദേ... ആദി... പൂജയുടെ വീട്ടിൽ ഞങ്ങൾ പറഞ്ഞു ഓക്കേ... അക്കിട്ടുണ്ട്...... പക്ഷേ... സാറിന്റെ അടുത്തും മാഡത്തിന്റെ അടുത്തും ഞാൻ പറയില്ലാട്ടോ.....\"

\"വേണ്ട ചേച്ചി.... അമ്മയോടും അച്ഛനോടും ഞാൻ സംസാരിച്ചോളാം...... അവർ സമ്മതിക്കും..... എനിക്ക് ഉറപ്പുണ്ട്....\"

അവന്റെ ആന്മവിശ്വാസം കണ്ടപ്പോൾ അങ്ങനെ തന്നെ സംഭവിക്കട്ടെ എന്ന് ദീപയും ലീനയും പറഞ്ഞു...., അവർ തിരിച്ച് ഓഫീസിൽ എത്തിയപ്പോൾ സമയം വൈകുന്നേരം ആയി.... അവരെ ഇറക്കിയിട്ട് അവൻ കുറച്ച് നേരം ഓഫീസിൽ ഇരുന്നിട്ട് വീട്ടിലേക്ക് പോയി...

\"എനിക്ക് നിങ്ങളോട് സീരിയസ് ആയിട്ട് കുറച്ച് സംസാരിക്കാൻ ഉണ്ട്....\"

രാത്രിയിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ആണ് ആദി അങ്ങനെ പറഞ്ഞത്..... എന്താ എന്ന അർത്ഥത്തിൽ മഹേന്ദ്രനും ലക്ഷ്മിയും അവനെ നോക്കി....

\"എന്താ മോനെ.....\"

\"കേൾക്കുമ്പോൾ എന്ത് പറയും എന്ന് എനിക്ക് അറിയില്ല....\"

\"എന്താടാ... നീ കാര്യം പറഞ്ഞാൽ അല്ലെ അറിയുള്ളു.....\"

\"അത്.... അത്..  എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാണ്..... കല്യാണം കഴിച്ചാൽ കൊള്ളാം എന്നുണ്ട്....\"   അത് കേട്ടപ്പോൾ ലക്ഷ്മി മഹേന്ദ്രനെ നോക്കി...

\"അമ്മ ആൾ ആരാ എന്ന് ചോദിച്ചില്ലലോ....\"

\"പൂജയല്ലേ......!!!\" 

ഒരു ചിരിയോടെ ലക്ഷ്മി അത് ചോദിച്ചപ്പോൾ ആദി ശരിക്കും അത്ഭുതപെട്ടു....

\"അല്ല.... അമ്മ ഇതെങ്ങനെ അറിഞ്ഞു..... ദീപേച്ചി വിളിച്ചു അല്ലെ......\"

\"ഒന്ന് പോടാ ചെറുക്കാ..... എന്നെ ഒരു ദീപയും വിളിച്ചില്ല..... ഞാനേ...  നിന്റെ അമ്മയാ.... നിന്റെ ഓരോ മാറ്റവും എനിക്ക് പെട്ടന്ന് മനസിലാവും...
അന്ന് ആശുപത്രിയിൽ വച്ചേ തുടങ്ങിയതാ.... അല്ലേടാ..... എവിടെവരെ പോകും എന്ന് നോക്കുവായിരുന്നു ഞാൻ.....\"

ലക്ഷ്മിയുടെ വാക്കുകൾ കേട്ടപ്പോൾ ആദി ശരിക്കും ചൂളിപ്പോയി.... അമ്മ തന്റെ ഇഷ്ടം നേരത്തെ അറിഞ്ഞിരിക്കുന്നു.... അവൻ ചമ്മിയ മുഖത്തോടെ നോക്കിയപ്പോൾ മഹേന്ദ്രനും അവനെ നോക്കി ചിരിക്കുന്നു....

\"അച്ഛനും അമ്മയും ഒന്നും പറഞ്ഞില്ല....\"

അവൻ അവരെ നോക്കി ചോദിച്ചു.....

\"നല്ല കുട്ടിയ..... ഞങ്ങൾക്ക് ഓക്കേ ആണ്.... അല്ലേടി....\"

മഹേന്ദ്രൻ പറഞ്ഞപ്പോൾ സമ്മതം എന്ന രീതിയിൽ ലക്ഷ്മിയും തലയാട്ടി.... അത് കണ്ടപ്പോൾ അവനും സന്തോഷമായി.... തന്റെ ഇഷ്ടം വീട്ടിൽ അംഗീകരിച്ചിരിക്കുന്നു.....

\"ആട്ടെ.... അവൾക്ക് നിന്നെ ഇഷ്ടമാണോ.... അത് അറിഞ്ഞാൽ അല്ലെ നമ്മൾക്ക് മുന്നോട്ട് നീങ്ങാൻ....\"

\"ഇഷ്ടമാണ്....  ഞാൻ ഇന്ന് ചോദിച്ചു.....\"

\"അതെപ്പോ..... അവൾ അതിന് വീട്ടിൽ പോയില്ലേ..., ഔഹ്... ഫോൺ വിളിച്ചിരിക്കും....\"

\"അല്ല... ഞങ്ങൾ ഇന്ന് അവളുടെ വീട്ടിൽ പോയിയിരുന്നു..... അവളുടെ ഇഷ്ടം അറിയാൻ..\"

\"ഞങ്ങളോ.....\"

\"ആഹ്....  ദീപേച്ചിയും ലീന ചേച്ചിയും ഉണ്ടാർന്നു.\"

\"ആഹാ....\"

\"മോനെ.... നീ മോളെ വിളിച്ചിട്ട് നമ്മൾ അടുത്ത ദിവസം വരും എന്ന് അറിയിക്ക്.... ആഹ് പിന്നെ നിങ്ങളുടെ ആ ചേച്ചിമാരെ കൂടെ വിളിച്ചോ....\"

\"ശരി അച്ചാ.....\"..... അവൻ അപ്പോൾ തന്നെ എല്ലാവരെയും വിളിച്ചു.... കുറെ നേരം സംസാരിച്ചു.....

\"ആരാ മോളെ വിളിച്ചത്....\"

\"ആദി സാർ ആ..... നാളേ കഴിഞ്ഞ് അവർ ഇങ്ങോട്ട് വരുന്നുണ്ട് എന്ന്....\"

പിറ്റേന്ന് ഒരു ദിവസം ഒരു യുഗം പോലെ ആയിരുന്നു..... എങ്കിലും കുറെ നേരം അവർ ഫോണിലൂടെ സംസാരിച്ചു.... മനോഹരമായ ഒരു പ്രണയത്തിന്റെ തുടക്കത്തോടെ.....

\"അച്ഛാ.... ഞാൻ ഒന്ന് വേഗം അമ്പലത്തിൽ പോയി വരാം..... വാ മാളൂട്ടി....\"

\"വേഗം പോയി വാ മോളെ.....\"

\"എന്റെ ഭഗവാനെ.... ഒരു തടസവും ഇല്ലാതെ കാത്തുകൊള്ളണമേ..... അർഹത ഇണ്ടോ എന്ന് അറിയാഞ്ഞിട്ടും മനസ് മോഹിച്ചുപോയി...... എന്നെ മറ്റു ആരെക്കാളും നന്നായി നിനക്ക് അറിയാലോ.... അനുഗ്രഹിക്കണേ......\"

അമ്പലത്തിൽ നിന്ന് അവൾ വീട്ടിലെത്തി കുറച്ച് നിമിഷങ്ങൾ കഴിഞ്ഞപ്പോഴേക്കും അവർ എത്തി.... അവരെ കണ്ടപ്പോൾ തന്നെ വിജയനും ശാരതയും പുറത്തേക്ക് വന്നു......

\"അകത്തേക്ക് വരുട്ടോ....\" 
നിറഞ്ഞ ചിരിയോടെ അയാൾ അവരെ വീട്ടിലേക്ക് ക്ഷണിച്ചു..... ആ ചെറിയ മുറിയിൽ ഉള്ള കസേരകളിൽ അവർ ഇരുന്നു....

\"അപ്പൊ നമ്മൾക്ക് കാര്യങ്ങളിലേക്ക് കടക്കാം.... ചെറുക്കനും പെണ്ണും പരസ്പരം കണ്ട് ഇഷ്ടമായത് ആണെങ്കിലും ചടങ്ങ് അങ്ങനെ തന്നെ നടക്കട്ടെ.....\"

അപ്പോളേക്കും ചായയുമായി പൂജ വന്നു 

\"മോളെ ഞങ്ങൾക്ക് ഇഷ്ടമാണ്..... അതുപോലെ ഈ വിവാഹത്തിനും.....\"

എല്ലാവരുടെയും മുഖത്തു സന്തോഷം വിരിഞ്ഞപ്പോളും ചെറിയ ഒരു ആശങ്ക വിജയന്റെ മുഖത്തു ഉണ്ടായിരുന്നു....

\"ഞങ്ങൾക്ക് വേറെ ഡിമാൻഡ് ഒന്നും ഇല്ല.... മോളെ മാത്രം മതി.....\" വിജയന്റെ മുഖത്തെ ആശങ്ക കണ്ടിട്ടേന്നോണം മഹേദ്രൻ പറഞ്ഞു...

\"ഒരു കാര്യം പറയാൻ ഉണ്ട്... \"

മടിച്ചാണ് ശാരത അത് പറഞ്ഞത്....

\"അതിനെന്താ... പറഞ്ഞോ....\"

\"അല്ല.... മോളുടെ കല്യാണം ഇവിടുത്തെ അമ്പലത്തിൽ വച്ച് നടത്താം.... എന്ന് ഒരു നേർച്ച ഉള്ളതാണ്....\" 

\"അതിനെന്താ.... കല്യാണം ഇവിടുത്തെ ക്ഷേത്രത്തിൽ വച്ച് നടത്താം..... റിസപ്ഷൻ വൈകിട്ട് കൊച്ചിയിൽ വച്ചും... \"

\"ആവാം....\"

\"അടുത്ത് തന്നെ ഉള്ള ഒരു ശുഭമുഹൂർത്തം നോക്കി നടത്താം...... ഇനി നീട്ടികൊണ്ട് പോകണ്ട കാര്യം ഇല്ലലോ.... ഇവിടെ നിച്ചയവും നടത്താം......
അപ്പൊ നമ്മൾക്ക് ഉറങ്ങിയാലോ...\"

പൂജയെ ചേർത്ത് നിർത്തി യാത്ര പറഞ്ഞ് ലക്ഷ്മി അവരോടൊപ്പം ഇറങ്ങി.... പോകുവാൻ നേരം കണ്ണുകൊണ്ട് മവുനമായി അവനും അവളോട് യാത്ര പറഞ്ഞു.... രണ്ട് ദിവസങ്ങൾ കഴിഞ്ഞ് പൂജ കൊച്ചിലേക്ക് തിരികെ ജോലിക്ക് പോയി....  അപ്പോഴേക്കും നിച്ചയത്തിന്റെയും കല്യാണത്തിന്റെയും ദിവസങ്ങൾ തീരുമാനിച്ചു....

ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞ് പോയി.....
ഇന്ന് ആദിയുടെയും പൂജയുടെയും കല്യാണം ആണ്.... അവളുടെ പ്രിയപ്പെട്ട അമ്പലനടയിൽ വച്ച് ശുഭമുഹൂർത്വത്തിൽ ഇരുവിട്ടുകാരുടെയും സമ്മതത്തോടെ ആദി അവന്റെ പൂജയെ സ്വന്തമാക്കി.... കണ്ണടച്ചു തൊഴുത് നിന്ന് ആ താലി ഏറ്റുവാങ്ങുമ്പോൾ അതിനു സാക്ഷിയായി അവരുടെ പ്രിയ ചേച്ചിമാരും അവിടെ ഉണ്ടായിരുന്നു..... എല്ലാ ചടങ്ങുകളും കഴിഞ്ഞ് അവർ യാത്ര ആരംഭിച്ചു .... ആദിയുടെ പൂജയും പൂജയുടെ ആദിയുമായി മത്സരിച്ച് സ്നേഹിക്കാൻ ഉള്ള പുതിയ ജീവിതത്തിലേക്ക്...


  അവർക്ക് സർവമംഗള ആശംസകൾ നേരുന്നു....

               അവസാനിച്ചു......

പ്രിയ സുഹൃത്തുക്കളെ.... ആദ്യമായി ആണ് ഒരു ഭാഗത്തിൽ 600 വാക്കുകളിൽ കൂടുതൽ ഉള്ള 10 part ഉള്ള ഒരു കഥ എഴുതുന്നത്..... അതിന്റെതായ എല്ലാ പോരായ്മയും ഉണ്ട് എന്ന് അറിയാം...... എന്നാലും പറ്റുന്ന പോലെ എഴുതിയിട്ടുണ്ട്...  കഥ വായിച്ചും റിവ്യൂ എഴുതിയും സപ്പോർട്ട് ചെയ്ത എല്ലാവരോടും ഒരുപാട് സ്നേഹം.....
പ്രത്യേകിച്ച്... ദേവ ചേച്ചിയോട്.... ഒരുപാട് നന്ദി.... ആദ്യത്തെ ഭാഗം മുതൽ റിവ്യൂ എഴുതിയും message ലൂടെയും  എല്ലാ സപ്പോർട്ടും തന്നതിന്.....

ഇന്ന് ഈ കഥ അവസാനിക്കുമ്പോൾ വായിക്കുന്ന എല്ലാവരും അഭിപ്രായം റിവ്യൂ എഴുതണേ..... നിങ്ങളുടെ ഓരോ അഭിപ്രായവും എനിക്ക് ഒരുപാട് സന്തോഷം തരുന്നവയാണ്... ഓക്കേ...