Aksharathalukal

ഒരു കൗമാര പ്രണയം (ഭാഗം-1)


ഒരു കൗമാര പ്രണയം



ഭാഗം ഒന്ന്



"ഡ എഴുന്നേൽക്കുന്നില്ലേ..? മാണി 9 ആയി. ഇന്ന് സ്കൂൾ തുറക്കുന്ന ദിവസമല്ലേ..? എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടോ..? പോത്ത് പോലെ കിടന്ന് ഉറങ്ങുന്നു.."


ഉമ്മിയുടെ ആ വാക്കുകൾ എന്റെ കർണ്ണപടം തകർത്ത് ഉള്ളിൽ വന്ന്. ഞാൻ ചാടി എഴുന്നേറ്റ് അടുത്തിരുന്ന വാച്ചിൽ സമയം നോക്കി.

7 : 30

ഉറക്കത്തിൽ നിന്ന് വിളിച്ചതിന്റെ ദേഷ്യവും കള്ളം പറഞ്ഞതിന്റെ ദേഷ്യവും എല്ലാം കൂടി കടിച്ചമർത്തി ഞാൻ വീണ്ടും തലയിണയോട് മുഖം ചേർത്ത് ഒന്നൂടെ ഉറങ്ങാൻ ശ്രമിച്ചു.


"ഇത്രയൊക്കെ പറഞ്ഞിട്ട് വെല്ല അനക്കവും ഉണ്ടോന്ന് നോക്കിയേ...! ഇനിയും നീ എഴുനേറ്റില്ലങ്കിൽ നിന്റെ തലവഴിയെ ഞാൻ വെള്ളമൊഴിക്കും."

അവസാന വാർണിങ്ങും മുഴങ്ങിയ സ്ഥിതിക്ക് ഇനി കിടക്കുന്നത് പന്തിയല്ലാന്ന് മനസിലാക്കി ഞാൻ പതുക്കെ എഴുനേറ്റു.

അല്ല... ഉമ്മി പറയുന്നതിലും കാര്യമുണ്ട്. കട്ടിൽ കണ്ടാ പിന്നെ എനിക്ക് വേറൊന്നും വേണ്ട. ഒരു ദിവസം മുഴുവൻ വേണേലും ഞാൻ കിടന്ന് ഉറങ്ങും.😀


പണ്ട് എനിക്ക് അസുഖം വന്നാ.. ബാക്കി കുട്ടികളെ പോലെ കരഞ്ഞു ബഹളം വെക്കില്ലാന്ന്.. മരുന്നും കഴിച്ച് എവിടേലും കിടന്ന് ഉറങ്ങും എന്ന് എപ്പഴും ഉമ്മി പറയാറുണ്ട്.

ആരോടും പറയില്ലങ്കിൽ ഞാൻ വേറൊരു കാര്യം കൂടി പറയാം.

പണ്ട്... പണ്ട്... ഏതാണ്ട് കുറേ പണ്ട്... ഞാൻ ഇങ്ങനെ കിടന്ന് ഉറങ്ങുന്നതിന് എന്റെ വാപ്പി എന്നെ എടുത്ത് പൈപ്പിന്റെ ചുവട്ടിൽ കൊണ്ട് നിർത്തീട്ടുണ്ട്...🤣🤣


എന്നിട്ടും ഞാൻ എഴുന്നേറ്റില്ലന്ന്... അതും പറഞ്ഞ് എല്ലാരും എന്നെ കളിയാക്കും.

എന്നെക്കൊണ്ട് എനിക്ക് തന്നെ വയ്യാ... ഹൂ.. ഹു.. ഹൂ... (വിത്ത് മണവളൻസ് - സലീംകുമാറേട്ടൻ.jpg)

"എഴുനേറ്റ് ഇരിക്കാനല്ല ചെക്കാ. പോയി കുളിക്കാനാ പറഞ്ഞത്."


പതുക്കെ കണ്ണ് തിരുമി ഞാൻ കട്ടിലിൽ നിന്ന് താഴേക്ക് കാൽ വെച്ചു. എന്തോഒന്ന് കാലിൽ തട്ടി.


എന്താണ് അത്.?


ഞാൻ പതിയെ താഴേക്ക് ഒന്നു നോക്കി. ആ ഇന്നലെ രാത്രി വായിച്ചു വെച്ച ബാലരമ. ചുമ്മാ അതിനെ നോക്കി ഒന്നു ചിരിച്ചു.. രാവിലെ എഴുന്നേറ്റാൽ ആരേലും ഒന്ന് നോക്കി ചിരിക്കുന്നത്‌ നല്ലതാ എന്ന് കുമാരനാശാൻ പണ്ട് പറഞ്ഞിട്ടുണ്ട്.


പിന്നെ ഒന്നും നോക്കിയില്ല. ഇറങ്ങി കുളിക്കാൻ കയറി..


അപ്പഴും നോൺ സ്റ്റോപ്പായി ഉമ്മി എന്തൊക്കയോ പറയുന്നുണ്ടായിരുന്നു. ഞാൻ അതൊന്നു ശ്രദ്ധിക്കാൻ പോയില്ല.


കുളിച്ച് നേരെ റൂമിൽ ചെന്ന്. ഓരോന്നായി വിളിച്ചു കൂവി ചോദിക്കാൻ തുടങ്ങി.


"ഉമ്മി എന്റെ പാന്റ് എന്തേ?
ഷർട്ട് എന്തേ?
എന്റെ ബെൽറ്റ് കണ്ടോ?
ഇവിടെ കിടന്ന തൂവാല എന്തേ?
എന്റെ ബാഗോ?"


"അവിടെ ഉണ്ടടാl.!"


"ഇവിടൊന്നും കാണുന്നില്ല."



"ഞാൻ വന്നു നോക്കുമ്പോ കണ്ടാലാ. എന്റെ കയ്യിൽ നിന്ന് നീ വാങ്ങിക്കും."


"ആ വന്ന് നോക്ക്. ഇവിടെ ഇല്ല."


അടുക്കളയിലെ തിരക്കിട്ട പണിക്കിടെ ഓടി വന്ന്. റൂമിൽ കയറി ഓരോന്നായി എടുത്തു തന്ന്. എന്നെ ഒന്ന് തുറിച്ച് നോക്കി. ഞാൻ ഒന്ന് ഇളിച്ചു. അല്ലാതെ എന്ത് ചെയ്യാനാ.?

ഒന്നും മിണ്ടാതെ ഉമ്മി പോയി.

അല്ലേലും ഇത്രേം നേരം ഞാനും ഇവിടെ ഒക്കെ തന്നെ അല്ലെ നോക്കിയത്. എന്നിട്ട് ഞാൻ കണ്ടില്ലല്ലോ ഇതൊന്നും.

ഞാൻ റെഡി ആകുന്നതിന്റെ ഇടയിൽ ബൈക്ക് സ്റ്റാർടായി പോകുന്ന ശബ്ദം കേട്ടു. വാപ്പി കടയിൽ പോയി എന്നു മനസിലായി ഞാൻ റൂമിൽ നിന്നു പുറത്തിറങ്ങി.

നേരെ ഡൈനിങ് ടേബിളിൽ വന്നപ്പൊ പുട്ട്.


"എന്നും ഈ വീട്ടിൽ പുട്ടേ  ഒള്ളോ..???"

ഞാൻ അലറി...

"എത്ര ദിവസമായി പുട്ട് ഉണ്ടാക്കിയട്ട്.."


"എനിക്ക് വേണ്ടാ.."


എന്നും പറഞ്ഞു ബാഗും എടുത്തു പോകാൻ പോയ എന്നോട്..


" ഡാ,  പുട്ടും, കതളി പഴവും, പഞ്ചസാരയും ചേർത്ത് കുഴച്ചുതരാം.. എന്റെ പൊന്നു മോനല്ലേ കഴിച്ചേട്ട് പോ..."

അതെല്ലാം കൂടി കേട്ടപ്പോൾ എന്റെ വയറ്റിലെ വിശപ്പ് എവിടുന്നെന്ന് ഇല്ലാതെ പൊങ്ങി വന്നു..

(എന്നാലും വേണ്ടാന്നു പറഞ്ഞിട്ടു കഴിക്കുന്നത് മോശവല്ലേ?

ഓ എന്ത് മോശം.? വിശപ്പിനെക്കാൾ വലുതല്ല നാണക്കേട്.

കഴിക്കാം അല്ലെ..?

പിന്നല്ലാ... )

നോക്കണ്ടാ ഞാനും എന്റെ മനസ്സും തമ്മിലുള്ള അതി ഭയങ്കര ചർച്ചയായിരുന്നു.


" ആ ഉമ്മി ഇത്രെയും നിര്ബന്ധിക്കുമ്പോ കഴിക്കാതെ പോയാൽ ഉമ്മിക്ക് വിഷമം ആകില്ലേ..? അതു കൊണ്ട് മാത്രം ഞാൻ കഴിക്കാം... അത്കൊണ്ട് മാത്രം.😌 "


ഒരു കള്ള ചിരിയോടെ ഞാൻ പറഞ്ഞു.


ഫുഡ് കഴിപ്പ് ഒക്കെ കിഴിഞ്ഞ്. സൈകളും എടുത്തു നേരെ സ്കൂളിലൊട്ടു വെച്ചു പിടിച്ചു. അപ്പോഴേക്കും സമയം 9 ആയിരുന്നു.

വീട്ടിൽ നിന്ന് പത്ത് - ഇരുപത്ത് മിനിറ്റ് എടുക്കും സ്കൂളിലേക്ക്.

ഇപ്പൊ എല്ലാർക്കും തോനുന്നുണ്ടാകും ഇതൊക്കെ പറയാൻ നീ ആരാണ് എന്ന്.

ആ... ഞാനാണ് ഈ കഥയിലെ നായകൻ.. 😀

സുന്ദരൻ, സുശീലൻ ,  സർവോപരി സുഹാസനൻ..

അയ്യോ.. അതല്ല എന്റെ പേര്..  സാധാരണ നായകന്മാരെ പറയുമ്പോൾ ഇങ്ങനെ അല്ലെ..?

ഓരോ കീഴ് വഴക്കങ്ങൾ ആകുമ്പോ.. അങ്ങനെ അല്ലേ പാടൊള്ളു.. അതാ..


ഇനി,  ഞാൻ അജ്മൽ.
സ്കൂളിൽ ടീച്ചേഴ്സ് അജ്മൽ ഷാജഹാൻ എന്നു വിളിക്കും.
ഇഷ്ടമുള്ളോര് അജൂന്നും..
അതിലും കൂടുതൽ സ്നേഹമുള്ള ചങ്കുകൾ ഉണ്ടല്ലൊ.. അവന്മാർ വായിൽ വരുന്നതെല്ലാം വിളിക്കും.... 😂😂😂



ഇനി ഫാമിലി.. നേരത്തെ വീട്ടിൽ കിടന്ന് അലച്ചില്ലേ.. അത് എന്റെ ഉമ്മ. പേര് ഷാഹിന(ഹൗസ് വൈഫ്). ചുമ്മാ ബഹളം വെക്കും എന്നെ ഒള്ളു. ആൾ വെറും പാവമാണ്.

അപ്പൊ ചോദിക്കും വാപ്പി ഭയങ്കരൻ ആണോ എന്ന്.
അങ്ങനെ ചോദിച്ചാൽ അല്ല. എന്നാലും എനിക്ക് ഭയങ്കര പേടിയാണ്. പേര് ഷാജഹാൻ(ടൗണിൽ ഒരു സൂപ്പർമാർക്കറ്റ് നടത്തുവ.).

ഇനിയുള്ളത് ഒരു ചേട്ടനാണ്. ഇഞ്ചി നീര് ആവാൻ പഠിക്കാൻ പോയക്കുവാണ്. ഒന്നാം വർഷം. പേര് അൻവർ ഷാജഹാൻ. ഞങ്ങൾ ഒക്കെ ചിക്കു എന്നാ വിളിക്കുന്നെ.


ഞാൻ ഈ രാവിലെ ഒരുങ്ങികെട്ടി എങ്ങോട്ടു പോകുവാ എന്ന് ഒരു തോന്നൽ വന്നില്ലേ.??

നിങ്ങൾക്കു വന്നില്ലേ...???🤔


വന്നാലും... വന്നില്ലെങ്കിലും... പറയേണ്ടത് എന്റെ കടമയല്ലേ..? ഞാൻ സ്കൂളിൽ പോകുവാണ്.. ഇന്ന് സ്കൂൾ തുറക്കുന്ന ദിവസമാണ്.. ഇന്ന് മുതൽ ഞാൻ 9 തിൽ ആണ്.


8 ആം ക്ലാസ്സിൽ ഓൾ പാസ്സ് ആയോണ്ട് ഒന്നുമല്ല. അങ്ങനെ നിങ്ങൾ വിചാരിക്കുകയും വേണ്ടാ.. പഠിച്ച്. പരീക്ഷ കോപ്പി അടിക്കാതെ എഴുതിയെട്ടണ് ഞാൻ ജയിച്ചത്.

മൈന്റ് ഇറ്റ്..

കോപ്പി അടിച്ചതേ  ഇല്ലേ എന്ന് ചോദിച്ചാൽ. അടുത്തിരിക്കുന്നവൻ എഴുതുന്നത് ശരിയാണോ എന്ന് നോക്കി. അത്രെ ഒള്ളു. അല്ലാതെ ഞാൻ ഒന്നും ചെയ്തില്ലാ...   😥

ഇപ്പൊ എന്നെ പറ്റി ഒരു വിധം മനസിലായി കാണുമല്ലോ..? ഇനി മുന്നോട്ടു പോകുമ്പോൾ ബാക്കി പറഞ്ഞു മനസിലാക്കിതരാം..

അങ്ങനെ അതും ഇതും പറഞ്ഞ് സ്കൂൾ എത്തിയത് അറിഞ്ഞില്ല.

സ്കൂളിന്റെ മുന്നിൽ നിന്ന് നവാതകർക്ക് സ്വാഗതം പറയുന്ന ചേട്ടന്മാരുടെ കയ്യിൽ നിന്ന് മിഠായും വാങ്ങി ഞാൻ അകത്തേക്ക് ചെന്നു.


മനോഹരമായ ചെ ഗുവേരയുടെ ചിത്രവും എന്തൊക്കെയോ വാചകങ്ങളും എഴുതിയ ഒരു കാർഡ്. എന്നാൽ എന്റെ നോട്ടം പോയത് അതിന്റെ സൈഡിൽ സ്റ്റാപ്ലേർ ചെയ്തിരുന്ന മിഠായിലേക്കാണ്. അത് പറിച്ചെടുത്ത് ഞാൻ കാർഡ് താഴെ ഇട്ടു. നേരെ നോക്കുമ്പോൾ...


                                                  (തുടരും...)


ഒരു കൗമാര പ്രണയം ( ഭാഗം 2 )

ഒരു കൗമാര പ്രണയം ( ഭാഗം 2 )

4
1669

ഒരു കൗമാര പ്രണയംഭാഗം രണ്ട്എന്നെ രൂക്ഷമായി നോക്കുന്ന ഒരു കൂട്ടം കണ്ണുകളാണ് ഞാൻ കണ്ടത്."എവിടായിരുന്ന ഡാ ഇതുവരെ..? ഇപ്പഴാണോ കെട്ടിയടുക്കുന്നെ..?" അരുണിന്റെ ചോദ്യം..ഒരു നിറഞ്ഞ പുച്ഛത്തോടെ ഞാൻ പറഞ്ഞു.."പിന്നേ നേരത്തെ വന്നാൽ ഫസ്റ്റ് പ്രൈസ് ഒന്നും തരത്തില്ലല്ലോ...!""ഓ.. നീ ഇന്ന് ട്യൂഷൻ വരാഞ്ഞത് എന്താണെന്ന് മനോജ് സാർ ചോദിച്ചു..!!!"അമൽ എന്നെ ഒന്ന് ആക്കി ചിരിച്ചോണ്ട് പറഞ്ഞു."എന്നിട്ട് നീ ഒക്കെ എന്തു പറഞ്ഞു..?""ഇംഗ്ലീഷ് ആയത് കൊണ്ട് നീ മുങ്ങിയതാണ് എന്ന്‌ പറഞ്ഞു."ഒരു കള്ള ചിരിയോടെ ഹരി പറഞ്ഞു."സുബാഷ്, എനിക്ക് തിരിപ്പത്തി ആയി. നൻബൻ ഡാ...."ഇവർ ഒക്കെ ആരാണെന്നാണോ നിങ്ങൾ ചിന്തിക്കുന