Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 62

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 62

അഗ്നി ഈ സമയം മുഴുവനും സ്വാഹ തന്നെ നോക്കിയിരിക്കുകയായിരുന്നു. എല്ലാം കേട്ട് സ്വാഹ പറഞ്ഞു.

“എല്ലാവരും അവരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്.”

“അതെന്താ കാന്താരി അങ്ങനെ പറഞ്ഞത്?”

മഹാദേവൻ ചോദിച്ചു.

“അച്ഛാ, നമ്മൾ അണിയറയിൽ എന്തൊക്കെ ചെയ്താലും ഒരു പരിധി കഴിയുമ്പോൾ തന്നെ എതിരാളികൾ എല്ലാം മണത്തറിയാൻ സാധ്യത വളരെ കൂടുതലാണ്. Especially എതിരാളികൾ മാർട്ടിനും അരവിന്ദും ആകുമ്പോൾ.”

“അതും ശരിയാണ്...”

മഹാദേവൻ സമ്മതിച്ചു.

“പിന്നെ ഇനി ഇതു പോലൊരു കൂടിക്കാഴ്ച വേണ്ട എന്നാണ് എനിക്ക് തോന്നുന്നത്. ഞാനും നിങ്ങളുമായി ഒരു തരത്തിലും ഒരു ബന്ധവും വേണ്ട. പിന്നെ എൻറെ നമ്പർ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ അതങ്ങ് ഡിലീറ്റ് ചെയ്യുന്നതാണ് നല്ലത്.”

സ്വാഹ പറയുന്നത് കേട്ട് അരുൺ സംശയത്തോടെ ചോദിച്ചു.

“അപ്പോൾ എങ്ങനെയാണ് മോളെ ഞങ്ങൾ വിളിക്കുക?”

അതുകേട്ട് ശ്രീഹരി പറഞ്ഞു.

“അതല്ലേ ഏട്ടാ അവൾ ഇപ്പോൾ പറഞ്ഞത്... ഇനി ഒരു സംസാരമോ ബന്ധമോ കൂടിക്കാഴ്ചയോ ഒന്നും തന്നെ വേണ്ട എന്ന്.”

അതുകേട്ട് അരുൺ വീണ്ടും ചോദിച്ചു.

“അപ്പോൾ പിന്നെ കാര്യങ്ങൾ എങ്ങനെ മുന്നോട്ടു പോകും.”

അതുകേട്ട് Abhay പറഞ്ഞു.

“ഏട്ടാ... എല്ലാം വരുന്നിടത്ത് വെച്ച് ഏറ്റെടുക്കണം എന്നാണ് അവൾ പറയുന്നത്.”

“അതുശരി, അങ്ങനെയാണെങ്കിൽ അങ്ങനെ.”

Arun പറഞ്ഞു.

“പിന്നെ അത്യാവശ്യം എന്തെങ്കിലുമുണ്ടെങ്കിൽ കോൺടാക്ട് ചെയ്യാൻ ശ്രീക്കുട്ടിയുടെ പേരിൽ ഒരു ഫോൺ നമ്പർ വാങ്ങിച്ചോളൂ. അത്യാവശ്യത്തിനു മാത്രം വിളിച്ചാൽ മതി.”

“എന്തിനാണ് ശ്രീക്കുട്ടിയുടെ പേരിൽ നമ്പർ എടുക്കുന്നത്?”

സ്വാഹ പറയുന്നതു കേട്ട് മഹാദേവൻ ചോദിച്ചു.

അതിനു മറുപടി നൽകിയത് അഗ്നിയായിരുന്നു.

“അവർ തമ്മിൽ പണ്ട് ഒരുമിച്ചു പഠിച്ചിരുന്നു. അതുകൊണ്ട് ഫ്രണ്ട്ഷിപ്പ് മാത്രമായി അതിനെ പറഞ്ഞു നിൽക്കാൻ ഈസിയാണ്.”

അഗ്നി പറഞ്ഞത് കേട്ട് എല്ലാവരും തലയാട്ടി സമ്മതിച്ചു.

“എന്നാൽ ഇനി ഞാൻ സമയം കളയുന്നില്ല. ഇറങ്ങുകയാണ്.”

അതും പറഞ്ഞ് സ്വാഹ എഴുന്നേറ്റു എല്ലാവരോടും യാത്ര പറഞ്ഞു. പിന്നെ അഗ്നിക്ക് അടുത്തു നിൽക്കുന്ന ശ്രീഹരിയോട് പറഞ്ഞു.

“Thanks... ശ്രീക്കുട്ടിയെ ഒരു കുറവും ഇല്ലാതെ കാത്തു സൂക്ഷിച്ചതിനും, സംരക്ഷിച്ചതിനും. അവളുടെ അച്ഛനമ്മമാരുടെ ആഗ്രഹമാണ് അവൾ ഒരു ഡോക്ടറായി കാണണമെന്നത്. അതും സാധിച്ചു തന്നതിനും. എല്ലാത്തിനും നന്ദി.

അഗ്നിയുടെ കൂടെ കാണണം എപ്പോഴും. ശത്രു ആരാണെന്ന് ഇപ്പോഴും നിങ്ങൾക്ക് ശരിക്കും പിടികിട്ടിയിട്ടില്ല.”

അതിനു ശേഷം അവൾ അഗ്നിയെ നോക്കി പറഞ്ഞു.

“അഗ്നി, എന്നെ കാണുമ്പോഴുള്ള ഈ നക്ഷത്രത്തിളക്കം ഈ കണ്ണുകളിൽ ഇനി വേണ്ട. എല്ലാം തീർത്ത ശേഷം നിങ്ങളുടെ ആഗ്രഹപ്രകാരം ഒരു ജീവിതം ഉണ്ടാകുമോ എന്നൊന്നും എനിക്കറിയില്ല. ഉണ്ടെങ്കിൽ... അങ്ങനെ ഒരു ദിവസം ഉണ്ടെങ്കിൽ മാത്രം ഈ കണ്ണുകൾ ഇനി ഇതു പോലെ തിളങ്ങിയാൽ മതി. പിന്നെ പറ്റുമെങ്കിൽ ഞാൻ താമസിക്കുന്നിടത്ത് നിന്നും മാറി താമസിക്കണം.”

അവൾ പറയുന്നത് കേട്ട് അരുൺ പറഞ്ഞു.

“അല്ലെങ്കിലും അഗ്നി ഇപ്പോൾ താമസിക്കുന്നത് അർജുൻറെ ഫ്ലാറ്റിലാണ്.”

സ്വാഹ അത് കേട്ട് അർജ്ജുനനെ നോക്കി പറഞ്ഞു.

“എല്ലാത്തിനും നന്ദി പറയുന്നു. അല്ലാതെ തിരിച്ചു തരാൻ ഈ അനാഥയുടെ കയ്യിൽ ഒന്നുമില്ല.”

അവൾ പറഞ്ഞതും അഗ്നി അവളെ പിടിച്ചു തിരിച്ചു നിർത്തി മുഖത്ത് ഒന്ന് കൊടുത്തു.

“ഈ റൂമിൽ ഇത്രയും പേർ നിന്നെ നെഞ്ചിൽ കയറ്റി നടക്കുമ്പോഴും നീ അനാഥയാണ് അല്ലേ? ആണോടി... പറയടി... നീ അനാഥയാണോ?”

സ്വാഹ ഒന്നും തന്നെ പറഞ്ഞില്ല.

അതു കേട്ട് അമൻ വന്നവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു നിർത്തി. പിന്നെ അവളെ നോക്കി പറഞ്ഞു.

“ഏട്ടൻ മോളോട് പറഞ്ഞു തന്നിട്ടില്ലേ? അങ്ങനെ ഒരു ചിന്ത മനസ്സിൽ ഒരിക്കലും ഇനി ഉണ്ടാകരുത് എന്ന്?”

അതുകണ്ട് മഹാദേവൻ അവർക്ക് അടുത്തേക്ക് വന്നു. അവളുടെ തലയിൽ തഴുകി കൊണ്ട് പറഞ്ഞു.

“സാരമില്ലെടാ എൻറെ കുട്ടി ഇനി അങ്ങനെ പറയില്ല, അല്ലേ കാന്താരി?”

അച്ഛൻ പറയുന്നത് കേട്ട് സ്വാഹ പുഞ്ചിരിയോടെ പറഞ്ഞു.

“ഇങ്ങനെ നിങ്ങളുടെ എല്ലാവരുടെയും അടുത്ത് നിന്ന് ഒരിക്കൽ കേൾക്കാനുള്ള ആഗ്രഹം കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. പിന്നെ അഗ്നി ഇങ്ങനെ തന്നെ പ്രതികരിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഒരടി കൂടി ഞാൻ പ്രതീക്ഷിച്ചിരുന്നു. അത് ശ്രീഹരി ഏട്ടനിൽ നിന്നായിരുന്നു.”

സ്വാഹയുടെ സംസാരം കേട്ട് എല്ലാവരും അതിശയിച്ചു.

എല്ലാം കേട്ട് ശ്രീഹരി അവളോട് പറഞ്ഞു.

“മോള് പറഞ്ഞത് സത്യമാണ്. എന്നാൽ എനിക്ക് അങ്ങനെ ഒരു ഫീൽ വരാൻ ഏട്ടൻ മാരോ അച്ഛനോ അമ്മയോ ഒരിക്കലും അനുവദിച്ചിട്ടില്ല. മോളുടെ മനസ്സിൽ വല്ലാതെ ഭയം ഉണ്ടെന്ന് ഏട്ടന് നന്നായി അറിയാം.”

“എല്ലാം ഏട്ടൻ പറഞ്ഞത് വളരെ ശരിയാണ്. ഒരു ഞാണിന്മേൽ കളി തന്നെയാണ് ഞാൻ കളിക്കുന്നത്. അതും വളരെ ഡെയിഞ്ചറസ് ആയ കളി തന്നെ. പിന്നെ എനിക്ക് വേറെ വഴിയില്ലാത്ത കൊണ്ടാണ്...”

അവൾ പറയാൻ ഞാൻ ബുദ്ധിമുട്ടുന്നത് കണ്ടു അമൻ പറഞ്ഞു.

“ഞങ്ങൾക്ക് എല്ലാവർക്കും മോളെ മനസ്സിലാകും. എന്തിനാണ് വിഷമിക്കുന്നത്? മോള് കേട്ടിട്ടില്ലേ ഏത് യുദ്ധത്തിലും സത്യം എപ്പോഴും ജയിക്കും. പക്ഷേ അതും പറഞ്ഞു അതിനായി ഒന്നും ചെയ്യാതിരുന്നാൽ ഒന്നും നടക്കില്ല.

ഇവിടെ കാന്താരിയുടെ ഭാഗത്താണ് ശരി. എല്ലാവരുടെയും അനുഗ്രഹവും പിന്തുണയും എൻറെ കുട്ടിക്ക് ഇല്ലേ? പേടി വേണ്ട... എന്താണ് വേണ്ടത് എന്ന് ആലോചിച്ച് തീരുമാനിക്കുക.

ഈ യുദ്ധം എൻറെ കുട്ടി തന്നെ ചെയ്യണം. എന്നാൽ മാത്രമേ മരിച്ചു തലയ്ക്ക് മുകളിൽ നിൽക്കുന്നവർ ബലിച്ചോറ് പോലും അംഗീകരിക്കുകയുള്ളൂ. അത് ചേട്ടൻ പറയാതെ തന്നെ എൻറെ മോൾക്ക് അറിയാമല്ലോ?

പിന്നെ ഏത് പ്രതിസന്ധിയിൽ നിന്നും നിന്നെ രക്ഷിക്കാൻ നിൻറെ കഴുത്തിൽ അഗ്നിയുടെ താലി ഉള്ളത് ഒരിക്കലും മറക്കരുത്. അഗ്നി മോളുടെ കഴുത്തിൽ താലി കെട്ടിയിട്ടുണ്ട് എങ്കിൽ നിന്നെ എല്ലാ evil ശക്തികളിൽ നിന്നും സംരക്ഷിക്കേണ്ട ചുമതല അവൻറെതാണ്. അവൻറെ കൂടെ ഞങ്ങളുമുണ്ട്. ഇത് വെറും വാക്കല്ല എന്ന് മോൾക്ക് തന്നെ അറിയാം.

പോടീ... പോയി വേണ്ടതൊക്കെ എല്ലാവർക്കും വയറു നിറച്ച് നൽകി ലക്ഷ്യം കണ്ട് എത്രയും പെട്ടെന്ന് ദേവി പീഠത്തിലേക്ക് വരാൻ നോക്ക് എൻറെ കാന്താരി.”

Amen പറഞ്ഞത് കേട്ട് സ്വാഹ പുഞ്ചിരിച്ചു.

എല്ലാവരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞ സ്വഹ ഇറങ്ങാൻ നേരം അഗ്നി അവളെ തന്നിലേക്ക് ചേർത്തു നിർത്തി നെറുകയിൽ ഉമ്മ വെച്ചു. അവൾ പുഞ്ചിരിയോടെ അത് സ്വീകരിച്ചു.

പിന്നെ ഒന്നും പറയാതെ പുറത്തേക്കിറങ്ങി. അവൾ വീട്ടിലേക്ക് പുറപ്പെട്ടതും മഹാദേവനും മറ്റുള്ളവരും സംസാരിക്കാൻ തുടങ്ങി.

“എന്തായിരിക്കും നമ്മുടെ കാന്താരി ശരിക്കും പ്ലാൻ ചെയ്തിരിക്കുന്നത്? അഗ്നി, എന്തെങ്കിലും അറിയാമെങ്കിൽ പറയടാ...”

Amen അല്പം ഭയത്തോടെ തന്നെ പറഞ്ഞു.

Amen ൻറെ ഭയം എല്ലാവരിലും ഉണ്ടായിരുന്നു എന്നതായിരുന്നു സത്യം.

“ഒന്നും മനസ്സിലാകുന്നില്ല ഏട്ടാ...”

അഗ്നി പറഞ്ഞു.

അതുകേട്ട് ശ്രീഹരി പറഞ്ഞു.

“എന്തു തന്നെയായാലും ഇനി എങ്ങനെയാണ് അവളുടെ സുരക്ഷ ഉറപ്പു വരുത്തുന്നത്?”

“ഞാനും അതു തന്നെയാണ് ആലോചിക്കുന്നത്?”

അർജുൻ പറഞ്ഞു.

“എന്തായാലും ഇപ്പോൾ നടക്കും പോലെ നടക്കട്ടെ. അഗ്നി, നീ ഇനി നിൻറെ ഫ്ലാറ്റിലേക്ക് താമസം മാറുന്നതാണ് നല്ലത്.”

“അത് ശരിയാണ്. ഞാൻ എന്തായാലും ഏതെങ്കിലും സ്റ്റാഫിനെ നിർത്താം ആ ഫ്ലാറ്റിൽ. അത്യാവശ്യത്തിന് വേഗം എത്താൻ അതാണ് നല്ലത്.”

അവരുടെ സംസാരം കേട്ടു കൊണ്ടിരുന്ന കണാരൻ പറഞ്ഞു.

“ആർക്കും എതിരഭിപ്രായം ഇല്ലെങ്കിൽ ഞാൻ നിൽക്കട്ടെ കുഞ്ഞിൻറെ ബിൽഡിങ്ങിൽ തന്നെയുള്ള ആ ഫ്ലാറ്റിൽ?”

അതുകേട്ട് എല്ലാവർക്കും സന്തോഷമായി. അങ്ങനെ അതിനൊരു തീരുമാനമായി. സ്വാഹയുമായി ഉണ്ടായ സംസാരത്തിനിടയിൽ തങ്ങൾക്ക് ഓരോരുത്തർക്കും ആയി തന്ന ജോലികൾ ഒന്നു കൂടി സംസാരിച്ചു ഉറപ്പു വരുത്തി.

അച്ഛനും മക്കളും അവരുടെ നാടുകളിലേക്ക് ഫ്ലൈറ്റ് പിടിച്ചു.
കണാരേട്ടൻ അഗ്നിക്കൊപ്പം താമസിക്കുന്ന ബിൽഡിങ്ങിൽ വന്നു. പിന്നെ അന്ന് തന്നെ, ആ രാത്രി തന്നെ അഗ്നി തൻറെ ഫ്ളാറ്റിലേക്ക് മാറി താമസിച്ചു.

ഫ്ളാറ്റിൽ എത്തിയ സ്വാഹ മെന്ഡലീ വല്ലാതെ തന്നെ ക്ഷീണിതയായിരുന്നു.

ദിവസങ്ങൾ മുന്നോട്ടു പോയതും അരവിന്ദന് സ്വാഹ സ്ഥിതിക്ക് തന്നെ പിടിച്ച മട്ടായിരുന്നു. എന്നാൽ അവളെ വളച്ചെടുക്കാൻ ഒരു വഴിയും അവൻറെ മുന്നിൽ ഉണ്ടായിരുന്നില്ല. ബെറ്റ് ജയിക്കുന്നത് വരെ വെയിറ്റ് ചെയ്യുക അല്ലാതെ വഴിയില്ല എന്നറിയാവുന്നതു കൊണ്ട് ശ്രുതിയുടെ ശരീരത്തിൽ വിളഞ്ഞാടുക അല്ലാതെ അരവിന്ദന് ഒരു വഴിയുമില്ല.

അവർ പലപ്പോഴും ഗോവയ്ക്ക് പോകുന്നുണ്ടായിരുന്നു. അതിൽ നിന്നും തന്നെ സ്വാഹ എന്തൊക്കെയോ പ്ലാൻ ചെയ്യാൻ തുടങ്ങി. അങ്ങനെ മാസങ്ങൾ കടന്നു പോയി.

മൂന്നു മാസം കഴിഞ്ഞതും സ്വാഹക്കും ഫ്രെണ്ട്സിനും അടുത്ത ജേണൽ അസൈൻമെൻറ് സബ്മിറ്റ് ചെയ്യേണ്ട സമയമായി. അവർ തങ്ങളുടെ ജേർണൽസ് കഴിഞ്ഞ പ്രാവശ്യത്തെ പോലെ തന്നെ അരവിന്ദൻറെ സെക്രട്ടറിയെ ഏൽപ്പിച്ചു.

അതുകണ്ട് അരവിന്ദൻ സ്വാഹയെയും ഫ്രണ്ട്സിനെയും കാബിനിലേക്ക് വിളിപ്പിച്ചു. സ്വാഹ ആ കോള് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അവൾ മനസ്സിൽ പ്രാർത്ഥിച്ചു.

‘അച്ഛാ, ഗെയിം തുടങ്ങാൻ പോവുകയാണ്. കാക്കണേ... കൂടെ ഉണ്ടാകണേ... ലക്ഷ്യം പൂർത്തിയാക്കാൻ സാധിക്കണേ...’

അത്രയും മാത്രമാണ് അവൾ പ്രാർത്ഥിച്ചത്.

സ്വാഹ ക്യാബിനിൽ വന്നതും അരവിന്ദ് അവളുടെ ശരീരത്തിലേക്ക് നോക്കുന്നത് കണ്ട് സ്വാഹ പറഞ്ഞു.

“സാറിന് ഇങ്ങനെ നോക്കാൻ അല്ലേ ഇവളെ ഇങ്ങനെ എവിടെയും എത്താത്ത രീതിയിൽ തുണിയുടിപ്പിച്ചു ക്രിസ്മസ് ട്രീ പോലെ മുന്നിൽ തന്നെ എപ്പോഴും നിർത്തിയിരിക്കുന്നത്?”

സ്വാഹയുടെ ആ ചോദ്യം കേട്ട് അരവിന്ദ് അന്തിച്ചു നിന്നു പോയി.

എന്നാൽ ശ്രുതി അവളുടെ ചോദ്യത്തിൽ എരിഞ്ഞു ഇല്ലാതായി എന്ന് വേണം പറയാൻ.

ആദ്യത്തെ ചൂളി നിന്നുള്ള അവസ്ഥയിൽ നിന്നും പുറത്തു കടന്ന് പെട്ടെന്നു തന്നെ ശ്രുതി ദേഷ്യത്തോടെ സ്വാഹക്ക് അരികിലേക്ക് വന്നു.

“എന്താടി... വായിലെ നാവിന് എല്ലില്ല എന്ന് കരുതി എന്തും പറയാമെന്നാണോ?”

“അതിന് ഞാൻ നിന്നോട് എന്തെങ്കിലും പറഞ്ഞോ?”

സ്വാഹ തിരിച്ചു ചോദിച്ചു. അതിനു ശേഷം സ്വാഹ പിന്നെയും പറഞ്ഞു.

“ഇനി ഞാൻ ആരോടെങ്കിലും സംസാരിക്കുന്നതിനിടയിൽ കയറി സംസാരിച്ചാൽ നിൻറെ സുന്ദരമായ ഈ മുഖം ആരും നോക്കാത്ത വിധം ആക്കി തീർക്കും. പിന്നെ നിൻറെ പിന്നാലെ നടക്കുന്ന ഒരു കൊതിച്ചി പട്ടിയും നിന്നെ തിരിഞ്ഞു പോലും നോക്കിയില്ല. മനസ്സിലായോടീ?”

അരവിന്ദന് മുഖത്തടി കിട്ടിയ പോലെയാണ് സ്വാഹയുടെ ഓരോ വാക്കും തോന്നിയത്.
എന്തും ധൈര്യത്തോടെ, ആരുടെ മുന്നിലും തുറന്നു സംസാരിക്കുന്ന സ്വാഹയെ തന്നെ കുറുക്കൻ കണ്ണുകളോടെ നോക്കി നിൽക്കുകയായിരുന്നു അരവിന്ദ്.

സ്വാഹ തിരിഞ്ഞ് അരവിന്ദനെ നോക്കി പറഞ്ഞു.

“Sir... ഞങ്ങളെ ഇപ്പോൾ ഇങ്ങോട്ട് വിളിപ്പിച്ചത് എന്തിനാണെന്ന് പറഞ്ഞാൽ...”

“സ്വാഹ, ഞാൻ വിളിപ്പിച്ചത് നിൻറെ കാലാവധി കഴിയാൻ ഇനി മൂന്നു മാസം മാത്രമേ ബാക്കിയുള്ളൂ എന്ന് നിന്നെ ഓർമ്മിപ്പിക്കാനാണ്.”

അവൻ പറഞ്ഞതിന് വേറെയും അർഥമുണ്ടെന്ന് അവൾക്ക് മനസ്സിലായി. അതുകേട്ട് ദേഷ്യത്തോടെ സ്വാഹ പറഞ്ഞു.

“എൻറെ കാലാവധി തീരാൻ കാത്തിരിക്കുകയാണ് മിസ്റ്റർ അരവിന്ദ് ചന്ദ്രദാസ് എന്ന് എനിക്കറിയാം. “

അവളുടെ ആ വിളി അവനെ വല്ലാതെ അത്ഭുതപ്പെടുത്തി. അവൻറെ കണ്ണുകളിൽ നോക്കി അവൾ തുടർന്നു പറഞ്ഞു.

“അതുകൊണ്ടു തന്നെ നിങ്ങൾ കൂടുതൽ കാത്തിരിക്കുന്നത് ശരിയല്ല എന്ന് തോന്നിയതു കൊണ്ട് നമ്മൾ തമ്മിലുള്ള ബെറ്റ് ഇവിടെ വെച്ചു തന്നെ അവസാനിപ്പിക്കുകയാണ്.”

അവൾ എന്താണ് പറയുന്നതെന്ന് ശരിക്കും മനസ്സിലാകാത്തത് കൊണ്ട് അരവിന്ദ് നോക്കി നിൽക്കുക മാത്രമാണ് ചെയ്തത്.

സ്വാഹ തുടർന്ന് പറഞ്ഞു.

“എനിക്ക് സമയത്തിൻറെ വില നന്നായി അറിയാവുന്നത് കൊണ്ട് തന്നെ നമുക്ക് കാര്യങ്ങൾ അങ്ങ് പറഞ്ഞു തീർത്താലോ? എന്തു പറയുന്നു മിസ്റ്റർ ദാസ്?”

സ്വാഹ പറയുന്നത് കേട്ട് അരവിന്ദ് അമ്പരന്നു പോയി. കൂടെ ശ്രുതിയും അവളുടെ ഫ്രണ്ട്സും.

സ്വാഹ തുടർന്നു.

“സാറിന് ഇവരോട് സംസാരിക്കാൻ ഒന്നുമില്ലെങ്കിൽ അവരങ്ങ് പൊയ്ക്കോട്ടെ അല്ലേ സാറേ... “

അവൾ പറയുന്നത് കേട്ട് എന്തോ പന്തികേട് തോന്നിയതു കൊണ്ട് തന്നെ അരവിന്ദ് വേഗം പറഞ്ഞു.

“നിങ്ങൾ പൊയ്ക്കോളൂ” എന്ന് കേട്ടിട്ടും അവർ പോകാതെ സ്വാഹ നോക്കി.
അവൾ കണ്ണടച്ചു കാണിച്ചു പുഞ്ചിരിച്ചു പിന്നെ തല കൊണ്ട് പുറത്തേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു.

അത് കണ്ടപ്പോഴാണ് അവർക്ക് കുറച്ചു സമാധാനമായത്. അവർ പുറത്തേക്ക് പോയി. ഇപ്പോൾ ഇവിടെ അരവിന്ദും ശ്രുതിയും സ്വാഹയും മാത്രമാണ് ആ ക്യാബിനിൽ ഉള്ളത്.

ശ്രുതിയെ മുഴുവനായും അവോയ്ഡ് ചെയ്തു സ്വാഹ അരവിന്ദനോട് പറഞ്ഞു.

“എന്താണ് ഞാൻ പറഞ്ഞത് അംഗീകരിക്കുന്നുവോ?”

സ്വാഹ എന്താണ് പറഞ്ഞതെന്ന് അറിയാതെ അരവിന്ദ് സംശയത്തോടെ അവളോട് ചോദിച്ചു.

“സ്വാഹ, തൻറെ സംസാരത്തിൽ എന്തോ അപാകത ഇല്ലേ എന്നൊരു സംശയം?”
“Yes, you are absolutely correct Mr. Das. ഞാൻ പറഞ്ഞത് നിങ്ങൾക്ക് ശരിക്കും മനസ്സിലായില്ല എന്ന് തോന്നുന്നു. Let me elaborate to you little more.

മൂന്നു മാസം മുൻപ് എൻറെ ആദ്യത്തെ ജേണൽ അസൈൻമെൻറ് സബ്മിറ്റ് ചെയ്തപ്പോൾ നിങ്ങൾ എല്ലാ എംപ്ലോയിസ്സിനും മുമ്പിൽ വെച്ച് ഒരു ബെറ്റ് വെച്ചത് ഓർമ്മ ഉണ്ടാകും എന്നറിയാം.

അല്ല, ആ ദിവസത്തിനു വേണ്ടി കാത്തിരിക്കുക അല്ലേ നിങ്ങൾ?
നിങ്ങളുടെ ആ കാത്തിരിപ്പ് അവസാനിപ്പിച്ചാൽ എങ്ങനെ ഇരിക്കും എന്നതാണ് എൻറെ ഇപ്പോഴത്തെ ചോദ്യം. “

ഒട്ടും പതറാതെ തൻറെ കണ്ണുകളിൽ നോക്കി സംസാരിക്കുന്ന സ്വാഹ അരവിന്ദന് പുതിയ അനുഭവമായിരുന്നു. തനിക്കു പരിചയമുള്ള ഒരു പെണ്ണും ഇതു പോലെ കണ്ണിൽ നോക്കി സംസാരിച്ചിട്ടില്ല.

അവനോർത്തു. എന്തോ പ്രത്യേകതകൾ ഇവളിൽ ഉണ്ട്. ഇപ്പോൾ അവൾ പറയട്ടെ. അവളെ പഠിക്കാൻ സമയം തനിക്ക് ആവശ്യമാണ്.

അങ്ങനെ ഒരുപാട് കാര്യങ്ങൾ അവൻ മനസ്സിൽ കണക്കു കൂടുകയായിരുന്നു.
 



സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 63

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 63

4.9
9623

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 63 എന്നാൽ ഇതൊക്കെ തന്നെ ആയിരിക്കും അരവിന്ദ് ചിന്തിക്കുന്നത് എന്ന് മനസ്സിൽ ഓർത്തു കൊണ്ട് സ്വാഹ അവനെ നോക്കി. ഏതാനും നിമിഷങ്ങൾക്ക് ശേഷം അവൾ അരവിന്ദനോട് ചോദിച്ചു. “I am waiting... “ അതുകേട്ട് അരവിന്ദ് അവളോട് പറഞ്ഞു. “നിനക്ക് അതാണ് താല്പര്യം എങ്കിൽ ഞാൻ ആയി എന്തിന് വേണ്ടെന്നു വയ്ക്കണം.” അരവിന്ദ് വളരെ ശ്രദ്ധയോടെയാണ് സ്വാഹയോട് സംസാരിച്ചു കൊണ്ടിരുന്നത്. അവൻറെ സംസാരത്തിലെ വ്യത്യാസം മനസ്സിലാക്കി അവൾ പറഞ്ഞു. “നമ്മുടെ ബെറ്റ് എൻറെ മൂന്ന് ചോദ്യങ്ങളിൽ ഒരെണ്ണത്തിനെങ്കിലും ആറു മാസത്തിനുള്ളിൽ ആൻസർ കണ്ടെത്തണമെന്ന് ആണല്ലോ?” “Yes, that was our bet.” പക്ഷേ ഈ മറുപ