സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 61
അതിന് അവൾ പറഞ്ഞ മറുപടി എല്ലാവരെയും വല്ലാത്ത ഒരു അവസ്ഥയിലാണ് എത്തിച്ചത്.
“നിങ്ങളിൽ നിന്നും ഇത്രയും കഷ്ടപ്പെട്ട് ഒളിച്ചു നടന്ന എന്നെ കണ്ടു പിടിച്ച നിങ്ങൾ, സ്വന്തം ശത്രുവിനെ മനസ്സിലാക്കാൻ പറ്റാത്ത അത്ര മണ്ടന്മാർ ആരാണ് രണ്ടുപേരും എന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല.”
“What? What are you talking about? How come he is our enemy?
എങ്ങനെ അരവിന്ദ് ഞങ്ങൾക്ക് ശത്രു ആകും?”
അരുൺ അതിശയത്തോടെ ചോദിച്ചു.
സ്വാഹ പറയുന്ന ഓരോ വാക്കുകളും അഗ്നിയുടെ ചുണ്ടിൽ പുഞ്ചിരി ആയി തത്തി കളിക്കുന്നത്
എല്ലാവരെയുംഅതിശയപ്പെടുത്തുന്ന കാഴ്ചയായിരുന്നു. മാത്രമല്ല അഗ്നിയുടെ മൗനം അത് എല്ലാവരും ശ്രദ്ധിച്ചിരുന്നു.
അതുകൊണ്ടു തന്നെ സ്വാഹ അഗ്നിയോട് ചോദിച്ചു.
“അഗ്നി, അരുൺ ഏട്ടൻറെ ചോദ്യം കേട്ടില്ലേ? മറുപടി പറയുന്നുവോ, അതോ അതും ഞാൻ തന്നെ ചെയ്യണോ?”
അവളുടെ ചോദ്യം കേട്ട് എല്ലാവരും ഞെട്ടി പോയി. ആഗ്നി അവളെ നോക്കി പറഞ്ഞു.
“എൻറെ കാന്താരി, നീ എന്തൊക്കെയാണ് ഈ കുഞ്ഞു തല കൊണ്ട് അറിഞ്ഞിരിക്കുന്നത്?”
“എന്തായാലും എൻറെ തല ചെറുതോ വലുതോ എന്നുള്ളതല്ല കാര്യം. ഞാൻ അത് ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ്.”
അഗ്നിക്ക് on the spot സ്വാഹ മറുപടി നൽകി. അവളുടെ മറുപടി കേട്ട് റൂമിൽ ഉണ്ടായിരുന്ന എല്ലാവരും പൊട്ടിച്ചിരിച്ചു പോയി.
അതുകണ്ട് അഗ്നി പറഞ്ഞു.
“ദേവി പറഞ്ഞത് ശരിയാണ്. ഞാൻ മനസ്സിലാക്കിയിടത്തോളം എൻറെ പൊസിഷൻ ആണ് അവൻറെ ലക്ഷ്യം. അതായത് No 1 Businessman ആകണം എന്നാണ് അവൻറെ ലക്ഷ്യം. ഞാൻ അവനെപ്പറ്റി അന്വേഷിക്കുന്നുണ്ട്.”
അത്രയൊക്കെ അഗ്നി പറഞ്ഞിട്ടും സ്വാഹ ഒന്നും പറയാതെ മിണ്ടാതെ നിൽക്കുന്നത് കണ്ടു. അത് ശ്രദ്ധിച്ച് അഗ്നി ചോദിച്ചു.
“ദേവി, നിൻറെ മൗനം വേറെ എന്തൊക്കെയോ പറയുന്നുണ്ടല്ലോ?”
“ശരിയാണ് അഗ്നി... എനിക്ക് പറയാനുള്ളത് ഒന്നും നല്ലതല്ല എന്ന് നിനക്കും എനിക്കും അറിയാം. എന്തായാലും ഞാൻ ഇന്നിവിടെ വന്നതിന് പിന്നിലെ അജണ്ടകളിൽ ഒരു ഐറ്റം ആണ് ഇനി ഞാൻ നിങ്ങളോട് പറയാൻ പോകുന്നത്.”
സ്വാഹ പറയുന്നത് കേട്ടു അർജുൻ അമ്പരപ്പോടെ ചോദിച്ചു.
“ആഹാ... അതു കൊള്ളാമല്ലോ എൻറെ കാന്താരി. ഇത് വല്ലാത്ത ഒരു ട്വിസ്റ്റ് ആയിപ്പോയി.”
Amey പുഞ്ചിരിയോടെ പറഞ്ഞു.
“അപ്പോൾ ഒന്നും കാണാതെയല്ല സ്വാഹ അച്ഛനോടൊപ്പം വന്നിരിക്കുന്നത്.”
അർജുൻ സംശയത്തോടെ ചോദിച്ചു. അതിന് അവൾ എല്ലാവരെയും നോക്കി ഒരു വളിച്ച ചിരി ചിരിച്ചു. പിന്നെ പറഞ്ഞു തുടങ്ങി.
“അരവിന്ദ് ദാസ്... മുഴുവൻ പേര് അരവിന്ദ് ചന്ദ്രദാസ്. ജനിച്ചത് കേരളത്തിൽ, ചന്ദ്രദാസിനും ഭാര്യക്കും ഉള്ള ഒരേയൊരു മകൻ. അവൻ പഠിച്ചതും മറ്റും കേരളത്തിനു പുറത്ത്. അതുകൊണ്ടു തന്നെ അവൻറെ രീതികളുമായി ഒത്തു ചേരാൻ അവൻറെ അച്ഛനും അമ്മയ്ക്കും വളരെ അധികം ബുദ്ധിമുട്ടായിരുന്നു.
ഈ കാരണം കൊണ്ടു തന്നെ ചന്ദ്രദാസ് ഏകമകൻ ആണെങ്കിൽ പോലും ഒരിക്കലും അരവിന്ദനെ സ്വന്തം ബിസിനസ്സിൽ അടുപ്പിച്ചില്ല എന്നതാണ് സത്യം. അരവിന്ദനും അവൻറെ അച്ഛൻറെ ബിസിനസ് രീതികൾ ഒന്നും താല്പര്യം ഇല്ലായിരുന്നു.
അങ്ങനെ MBA യ്ക്ക് അവൻറെ കൂടെയുണ്ടായിരുന്ന DD യുടെ കൂടെ കൂടി. ബിസിനസ്, അത് പഠിക്കാൻ മാർട്ടിനൊപ്പം നാലു കൊല്ലം അവൻ ചിലവഴിച്ചു.
ആ സമയം മാർട്ടിൻറെ കേരളത്തിലെ ബിസിനസ് അവനിലൂടെ തഴച്ചു വളർന്നു എന്ന് പറയുന്നതായിരിക്കും കൂടുതൽ നല്ലത്.”
അവൾ പറയുന്നത് എല്ലാം കേട്ട് അഗ്നിയുടെ കണ്ണുകൾ തിളങ്ങാൻ തുടങ്ങി.
“അപ്പോൾ...”
“അതെ അഗ്നി. Amen ഏട്ടന് കണ്ടു പിടിക്കാൻ സാധിക്കാതെ പോയ connection between my cousins and Goan Brothers. അതാണ് അരവിന്ദ് ദാസ് എന്ന ADG Group of Companies ൻറെ CEO.”
അവൾ പറയുന്നത് കേട്ട് Amen ഞെട്ടിപ്പോയി.
സത്യത്തിൽ Amen മാത്രമല്ല അവിടെയുള്ള എല്ലാവരും അവളെ വായും പൊളിച്ചു നോക്കിയിരുന്നു പോയി.
“അപ്പോൾ നീ എല്ലാം അറിഞ്ഞു വെച്ചാണോ അരവിന്ദും ആയി ഏറ്റുമുട്ടിയത്?”
“അതെ അമനേട്ടാ... ഇപ്പോഴത്തെ നിലയിൽ എൻറെ അൾട്ടിമേറ്റ് ടാർഗെറ്റ് അരവിന്ദ് തന്നെയാണ്.”
“എന്നു വെച്ചാൽ?”
അവൾ പറഞ്ഞത് എന്താണെന്ന് മുഴുവനും മനസ്സിലാകാതെ മഹാദേവൻ ചോദിച്ചു.
അതുകേട്ട് അവൾ പുഞ്ചിരിയോടെ പറഞ്ഞു.
“അച്ഛാ... അറിഞ്ഞോ അറിയാതെയോ നമ്മുടെ എല്ലാവരുടെയും ശത്രു ഒന്നു തന്നെയാണ്. നമ്മുടെ എന്നുദ്ദേശിച്ചത് അഗ്നിയുടെയും എൻറെയും. അതിലൂടെ ദേവി പീഠത്തിലെ ഓരോരുത്തരുടെയും.”
സ്വാഹ അത്രയും പറഞ്ഞപ്പോൾ മഹാദേവൻ ചിരിച്ചു കൊണ്ട് അരുണിനോട് ചോദിച്ചു.
“നീ ഓർക്കുന്നുണ്ടോ ഞാനിത് മുൻപേ പറഞ്ഞത്? പണ്ടു മുതലേ അങ്ങനെ തോന്നിയിരുന്നു. അതിരിക്കട്ടെ What next? ഇനി എന്താണ് അടുത്ത പ്ലാൻ?”
മഹാദേവൻ സ്വാഹയെയും അഗ്നിയെയും ശ്രീഹരിയെയും നോക്കിക്കൊണ്ട് ചോദിച്ചു.
എല്ലാവരും സ്വാഹ പറഞ്ഞതിൻറെ ഷോക്കിൽ തന്നെയായിരുന്നു അപ്പോഴും എന്നു പറയുന്നതാകും കൂടുതൽ ശരി.
“എന്തൊക്കെ പറഞ്ഞാലും ഈ കാന്താരി എന്തൊക്കെയാണ് സ്വയം കണ്ടു പിടിച്ചിരിക്കുന്നത്? ഒരു പോലീസ് ഡിപ്പാർട്ട്മെൻറ്ല്ലേ ചുറുചുറുക്കുള്ള അഞ്ച് ഓഫീസേഴ്സ് കിണഞ്ഞു പരിശ്രമിച്ചിട്ടും നടക്കാതെ തോൽവി സമ്മതിച്ചിടത്താണ് സ്വാഹ ഒരു കൈ സഹായം പോലും ആരുടെയും ഇല്ലാതെ തനിച്ച് ഇതെല്ലാം കണ്ടു പിടിച്ചിരിക്കുന്നത്.”
Amey തൻറെ മനസ്സിലുള്ളത് അതുപോലെ തന്നെ പറഞ്ഞു പോയി.
Amey പറയുന്നത് കേട്ട് സ്വാഹ പറഞ്ഞു.
“Amey ഏട്ടാ... കാര്യം ഈ പാവം ഐപിഎസ് നിങ്ങളുടെ സഹോദരൻ ഒക്കെ ആയിരിക്കും. പക്ഷേ എൻറെ മുന്നിൽ വെച്ച് Amen ഏട്ടനെ എന്തെങ്കിലും പറഞ്ഞാൽ ഉണ്ടല്ലോ? ഈ കാന്താരിയുടെ എരിവ് നിങ്ങൾ ശരിക്കും അറിയും.”
അതു കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു പോയി.
എല്ലാവരുടെയും മനസ്സിലെ പിരിമുറുക്കം ഒന്നു കുറഞ്ഞു എന്ന് മനസ്സിലായതും കിളി പോയി ഇരുന്നിരുന്ന അർജുൻ ചോദിച്ചു.
“അപ്പോൾ ADG means...?”
“എന്താണ് അതിൽ ഇത്ര സംശയം? Aravind Das & Goan brothers... “
സ്വാഹ നിസ്സാരമായി പറഞ്ഞു.
“ആണോ മോളെ?”
Amey കേട്ടത് വിശ്വാസം വരാത്ത പോലെ ചോദിച്ചു.
“അപ്പോൾ മോള് ഓഫീസിൽ വെച്ച് ബെറ്റ് വെച്ച് ചോദ്യങ്ങൾ അരവിന്ദനോട് ചോദിച്ചത് എല്ലാം അറിഞ്ഞു തന്നെയാണ് അല്ലേ?”
Abhay ചോദിച്ചു.
“ഇതിൽ സംശയിക്കാൻ എന്തിരിക്കുന്നു? ആ വീഡിയോ കണ്ടപ്പോൾ ശ്രീഹരിയും അഗ്നിയും പറഞ്ഞതല്ലേ സ്വാഹ എന്തോ മനസ്സിൽ പ്ലാൻ ചെയ്തിട്ടുണ്ട് എന്ന്...”
അർജുൻ പറയുന്നത് കേട്ട് എല്ലാവരും അത് തല കുലുക്കി സമ്മതിച്ചു.
“What next Devi?”
അഗ്നി ചോദിച്ചു. അതുകേട്ട് അവൾ എല്ലാവരെയും ഒന്നു നോക്കിയ ശേഷം പറഞ്ഞു.
“ഇനി എനിക്ക് വേണ്ടത് IPS സും IAS സും നാട്ടിലേക്ക് എത്രയും പെട്ടെന്ന് ട്രാൻസ്ഫർ വാങ്ങി വരണം.”
അവൾ പറയുന്നത് കേട്ട് Amen അതിശയത്തോടെ ചോദിച്ചു.
“നാട്ടിലേക്കോ? ബാംഗ്ലൂരിലേക്ക് അല്ലേ ഞങ്ങൾ വരേണ്ടത്?”
അതുകേട്ട് പുഞ്ചിരിച്ചു കൊണ്ട് സ്വാഹ പറഞ്ഞു.
“ബാംഗ്ലൂരിൽ അല്ല... ഇനി കളി മുഴുവനും നടക്കാൻ പോകുന്നത് നാട്ടിലാണ്...”
“മനസ്സിലായില്ല...”
Amey പറഞ്ഞു.
അതുകേട്ട് സ്വാഹ തിരിഞ്ഞ് മഹാദേവനോട് ചോദിച്ചു.
“എങ്ങനെ സംഭവിച്ചു ഇത്?”
“എന്ത്?”
മഹാദേവൻ മനസ്സിലാവാതെ അവളോട് ചോദിച്ചു. അവൾ ചിരിച്ചു കൊണ്ട് അഗ്നിയെ നോക്കി. അഗ്നിയും ശ്രീഹരിയും ചിരിക്കുകയായിരുന്നു അപ്പോൾ.
“എന്താടാ നിങ്ങളെല്ലാം ചിരിക്കുന്നത്? എന്ത് സംഭവിച്ച കാര്യമാണ് മോള് ചോദിക്കുന്നത്?”
Arun സംശയത്തോടെ ചോദിച്ചു.
“അതായത് എങ്ങനെ ഇവരെ രണ്ടുപേരെയും IPS സും IAS സും ആക്കി എന്നാണ് ഞാൻ അച്ഛനോട് ചോദിച്ചത്?”
അതു കേട്ട് എല്ലാവരും ചിരിച്ചു പോയി. അതിനു ശേഷം സ്വാഹ പറഞ്ഞു തുടങ്ങി.
“Amen ഏട്ടാ... നമുക്ക് ആ അടച്ചു പൂട്ടി താഴെയിട്ട് വെച്ചിരിക്കുന്ന ഫയൽ ഒന്ന് പൊടി തട്ടിയെടുക്കാൻ നിങ്ങൾ തന്നെ വേണ്ടേ?”
“ആഹാ... അതായിരുന്നോ കാര്യം? അത് കലക്കി...”
Amey പറഞ്ഞു.
“നിങ്ങൾക്ക് മാത്രമല്ല വക്കീൽ സാറിനും പണി വരുന്നുണ്ട്.”
“അതെന്താണാവോ എൻറെ കാന്താരി എനിക്കിട്ടു ഉള്ള പണി?”
Abhay ചിരിയോടെ ചോദിച്ചു.
“അത് വേറെ ഒന്നുമല്ല... ആ കേസ് പൊടി തട്ടിയെടുക്കാൻ വേണ്ടതൊക്കെ ചെയ്യണം.”
“Done...”
Abhay മുഖത്ത് ഗൗരവം വരുത്തി പറഞ്ഞു.
“Abhay ഏട്ടൻ പണി തുടങ്ങിയാൽ പിന്നെ നിങ്ങൾക്ക് രണ്ടുപേർക്കും ട്രാൻസ്ഫർ വാങ്ങാനുള്ള വഴി തനിയെ തുറന്നു വരും. അല്ലെങ്കിൽ അച്ഛൻ അതിനുള്ള വഴി തുറക്കണം.”
“മനസ്സിലായി കാന്താരി... വേണ്ടതൊക്കെ ഞങ്ങൾ തന്നെ ചെയ്തു കൊള്ളാം.”
മഹാദേവൻ പറഞ്ഞു.
“ശ്രീ ഏട്ടാ... എത്രയും പെട്ടെന്ന് ഈ അക്കൗണ്ട് നമ്പറിൻറെ മുഴുവൻ കുണ്ടലി തപ്പിയെടുക്കണം”
എന്നും പറഞ്ഞു കയ്യിൽ ഉള്ള ഒരു നമ്പർ അവൾ അവനു നൽകി. അവൾ അത് ശ്രീഹരിയോട് പറയുന്നത് കേട്ട് എല്ലാവരും അവളെ അതിശയത്തോടെ നോക്കി.
“അതെന്താണ് ഈ ജോലി ശ്രീഹരിയെ ഏൽപ്പിക്കാൻ കാരണം?”
അർജുൻ ചോദിച്ചു.
“അതോ? അത് വളരെ സിമ്പിൾ അല്ലേ? നിങ്ങളിൽ എന്തെങ്കിലും കുഴിമാന്തി എടുക്കാൻ ഉള്ള കഴിവ് ഏറ്റവും കൂടുതൽ ശ്രീയേട്ടന് ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.”
അവൾ പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു പോയി.
“എന്തായാലും കാന്താരിയുടെ കണ്ടു പിടിത്തം തെറ്റല്ല. ഞങ്ങൾക്കിടയിൽ ശ്രീ തന്നെയാണ് എന്തും വേഗം കണ്ടു പിടിക്കാൻ പ്രാപ്തൻ.”
“പിന്നെ ശ്രീയേട്ടാ... കയ്യിലുള്ളത് ഒരു ബോംബാണ്. ഷോക്കിംഗ് ഡീറ്റെയിൽസ് ആകും ശ്രീയേട്ടന് അത് തരാൻ പോകുന്നത്. അതായിരിക്കും Amen ഏട്ടനു മുന്നോട്ടു പോകാനുള്ള തുറുപ്പ് ചീട്ട് എന്നാണ് എൻറെ ഒരു ഊഹം. മാത്രമല്ല ഒരിക്കൽ ഈ കേസ് റീഓപ്പൺ ചെയ്താൽ പിന്നെ അത് ലക്ഷ്യം കാണും വരെ വേണ്ടതെല്ലാം ഞാൻ ഏട്ടന്മാർക്ക് അപ്പപ്പോൾ തന്നെ കൊണ്ടിരിക്കും.”
“ആഹാ... അതിനർത്ഥം സ്വാഹ എന്ന അക്ഷയ പാത്രം ഇപ്പോഴും പുറമേ കാണുന്ന മഞ്ഞുമല അല്ല എന്നർത്ഥം. താഴേയ്ക്ക് ഒത്തിരി ഡീപ്പ് ആണ്.”
Abhay ചിരിയോടെ പറഞ്ഞു.
അതുകേട്ട് അഗ്നി പറഞ്ഞു.
“ഏട്ട... ദേവി കളിക്ക് കളിക്കളത്തിൽ ഇറങ്ങിയ സ്ഥിതിക്ക് ഇതൊക്കെ കൊണ്ട് മാത്രം നിക്കില്ലെന്ന് ഏട്ടന് ഇനിയും മനസ്സിലായില്ലേ? ഇപ്പോൾ അവൾ പുറത്തിറക്കിയിരിക്കുന്ന ഇതെല്ലാം വെറും കൂലി കാർഡുകൾ മാത്രമാണ്. ട്രംബ് കാർഡ്, അത് അവൾ ആർക്കും വിട്ടു തരാൻ ഒരു വഴിയും കാണുന്നില്ല.”
“അത് എനിക്കും അറിയാം.”
അഗ്നി പറയുന്നത് കേട്ട് സ്വാഹ കണ്ണുകളിൽ നോക്കി പറഞ്ഞു.
അതുകേട്ട് അർജുൻ ചോദിച്ചു.
“ഇനി എന്താണ് അടുത്ത ബോംബ്?”
അതുകേട്ട് സ്വാഹ ചിരിയോടെ അഗ്നിയോട് പറഞ്ഞു.
“Best Businessman Award നന്നായൊന്ന് മുറുക്കി പിടിച്ചോളൂ. പ്രതീക്ഷിക്കാത്ത വിധമായിരിക്കും അടി വരുന്നത്.”
അവൾ പറയുന്നതിൽ 100 അർത്ഥം എങ്കിലും ഉണ്ടാകുമെന്ന് അവിടെയിരിക്കുന്ന ഓരോരുത്തർക്കും അറിയാമായിരുന്നു. അതുകൊണ്ടു തന്നെ എല്ലാവരും പെട്ടെന്ന് നിശബ്ദരായി.
എന്നാൽ ഇപ്പോഴും എല്ലാം വിട്ടു പറയാൻ തയ്യാറാവാത്ത സ്വാഹ അവർക്കെല്ലാവർക്കും ഒരു അത്ഭുതം തന്നെയായിരുന്നു. മാത്രമല്ല അവൾ തൻറെ ജോലി ആർക്കും വിട്ടു കൊടുക്കാൻ ഒരുക്കമില്ല. ആരിൽ നിന്നും ഫെവർ ചോദിക്കുന്നുമില്ല.
ശ്രീഹരിയോട് അക്കൗണ്ട് ഡീറ്റെയിൽസ് കണ്ടു പിടിക്കാൻ പറഞ്ഞ രീതിയും എല്ലാവരെയും അതിശയിപ്പിച്ചു. തനിക്കു വേണ്ടി കണ്ടു പിടിക്കാൻ അല്ല അവൾ പറഞ്ഞത്. മറിച്ച് Amen ഏട്ടന് കേസിൽ സഹായകമാകും എന്ന രീതിയിലാണ് അവളത് പ്രസൻറ് ചെയ്തത്.
“അപ്പോൾ അണിയറയിൽ ഒരുക്കങ്ങൾ നല്ല രീതിയിൽ തന്നെ നടക്കുന്നുണ്ടല്ലോ ദേവേട്ടാ...”
കണാരൻ പറയുന്നത് കേട്ട് എല്ലാവരും അതു ശരി വച്ചു.
അതുകേട്ട് സ്വാഹ പറഞ്ഞു.
“കണാരേട്ടാ ഇനിയും അണിയറ പൂർണ്ണമായും സജ്ജം ആയിട്ടില്ല. അലങ്കാരപ്പണികൾ ഇപ്പോഴും ബാക്കിയാണ്. സമയമെടുക്കും എല്ലാം ഒന്ന് സെറ്റ് ആവാൻ.”
പിന്നെ അവൾ തിരിഞ്ഞ് അഭയ് നോട് പറഞ്ഞു.
“ആരുമറിയാതെ വേണം അഭയേട്ടൻ കാര്യങ്ങൾ ചെയ്യാൻ. Amen ഏട്ടനും Amey ഏട്ടനും ട്രാൻസ്ഫർ വാങ്ങുന്നതും എല്ലാം എത്രത്തോളം അടക്കി വയ്ക്കാമോ അതാണ് നല്ലത്. എതിരാളി അരവിന്ദും മാർട്ടിനും ആണ്. രണ്ടുപേരുടേയും ലക്ഷ്യം അഗ്നിയാണ്.”
“മോള് പറയുന്നത് എനിക്ക് മുഴുവനായും മനസ്സിലാകുന്നില്ല.”
മഹാദേവൻ പിന്നെയും സംശയത്തോടെ പറഞ്ഞു.
“ഞാൻ പറഞ്ഞു തരാം അച്ഛാ...”
അഗ്നി ചിരിയോടെ പറഞ്ഞു.
“അച്ഛാ അവൾ കളിക്കളത്തിൽ ഇറങ്ങാൻ ഒരു ആറേഴ് മാസമെങ്കിലും എടുക്കും.”
“അതെങ്ങനെ നിനക്കറിയാം?”
മഹാദേവൻ ചോദിച്ചതും ശ്രീ പറഞ്ഞു.
“അതായത് ഡിസംബർ അവസാന വീക്ക് നടക്കുന്ന അവാർഡ് ദാന ചടങ്ങ് ഒരു ഒന്നൊന്നര ചടങ്ങ് ആകും അല്ലേ കാന്താരി?”
ശ്രീഹരിയുടെ ചോദ്യം കേട്ട് സ്വാഹയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ശ്രീയും അഗ്നിയും പറയുന്നത് കേട്ട് എല്ലാവരും വായും പൊളിച്ച് അവരെ നോക്കി. പിന്നെ ഒന്നും പറയാതെ പുഞ്ചിരിയോടെ ഇരിക്കുന്ന സ്വാഹയെയും.
സംസാരത്തിനിടയിൽ ഭക്ഷണം പോലും എല്ലാവരും മറന്നു എന്നതാണ് സത്യം.
കാലത്ത് വന്നതാണ് എല്ലാവരും. ഇപ്പോൾ സമയം ഈവനിംഗ് 7 മണിയായി. അത് മനസ്സിലാക്കി കണാരൻ എല്ലാവർക്കും വേണ്ടി ഫുഡ് ഓർഡർ ചെയ്തു.
പിന്നെ എല്ലാവരും കൂടി വെറുതെ കുറച്ചു സമയം സംസാരിച്ചിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ കണാരൻ പറഞ്ഞു.
“കുഞ്ഞേ, ഇനി നമ്മൾ മുന്നോട്ടു നന്നായി ശ്രദ്ധിക്കണം. ഭാഗ്യം കൊണ്ട് മാത്രമാണ് ഒരിക്കൽ നിങ്ങൾ രണ്ടു പേരും രക്ഷപ്പെട്ടത്.”
അതുകേട്ട് അരുൺ പറഞ്ഞു.
“അതെ, അത് വളരെ ശരിയാണ് കണാരേട്ടൻ പറഞ്ഞത്. മോൾ എന്താണ് മനസ്സിൽ കരുതിയിരിക്കുന്നത് എന്ന് എന്തായാലും ഞങ്ങളോട് പറയാൻ പോകുന്നില്ല. അതിൽ ഒരു തെറ്റും ഇല്ലതാനും. പക്ഷേ ഇനിയൊരു ജീവൻ വെടിയേണ്ടി വരരുത്. അതിന് ഒരു ഗ്യാരണ്ടി വേണം ഇനി മുന്നോട്ടുള്ള ഓരോ ചുവടു വെക്കുമ്പോഴും.”