Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 68

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 68


“എന്തായാലും ആദ്യം അവളുമായുള്ള ഡീൽ നടക്കട്ടെ. പിന്നെ എന്തൊക്കെയായാലും പെണ്ണ് തന്നെയല്ലേ. അവളുടെ ആ ശരീരം അത് നമുക്കുള്ളത് തന്നെയാണ്.


Martin പറഞ്ഞതു പോലെ നമ്മുടെ രഹസ്യങ്ങൾ അറിയാവുന്നവർ പുറത്തു വേണ്ട.”


DD ഉറപ്പോടെ പറഞ്ഞു.


പിന്നെയും എന്തൊക്കെയോ സംസാരിച്ച ശേഷം അവർ അവസാനം പറഞ്ഞു.


“എന്നാൽ നമുക്ക് പോയാലോ?”


സംഭാഷണം കഴിഞ്ഞ ഗോവൻ ബ്രദേഴ്സ് പോയതും അരവിന്ദും ശ്രുതിയും മാത്രമായി അവരുടെ ആ റൂമിൽ. അവർ അവരുടെ സ്വകാര്യതയിലേക്ക് കടന്നതും സ്വാഹ ലാപ്ടോപ്പ് അടച്ചു വെച്ചു. എന്നാലും recording തുടർന്നു കൊണ്ടിരുന്നു.


ഏകദേശം ഒന്നു രണ്ടു മണിക്കൂറിനു ശേഷം അവരും റൂമിൽ നിന്ന് പോയി. അത് മനസ്സിലാക്കി സ്വാഹ ഒരു മെസ്സേജ് അർജുന് അയച്ചു.


Room no 7001 Hotel Leela Palace single side sofa.


അത്ര മാത്രമാണ് മെസ്സേജ് എങ്കിലും അർജുൻ റിപ്ലേ ചെയ്തു.


Ok.


സംഭവം എന്താണെന്ന് വെച്ചാൽ ഇന്നലെ സ്വാഹ അർജ്ജുനനോട് ഒരു എസ് എം എസ് അയച്ചത് ഓർക്കുന്നുണ്ടോ? സിംഗിൾ സെൽ സ്പൈ മൈക്രോ നാനോ ക്യാമറ ആയിരുന്നു സ്വാഹ അർജ്ജുനനോട് ആവശ്യപ്പെട്ടിരുന്നത്. അർജുൻ അവളുടെ ആവശ്യം സാധിച്ചു കൊടുത്തിരുന്നു.


സ്വാഹ മാർട്ടിനെ കാണാൻ അതുമായി ആണ് ഹോട്ടലിൽ പോയിരുന്നത്. ഹോട്ടലിൽ എത്തിയ ശേഷം സംസാരത്തിനിടയിൽ അവളാ ക്യാമറ സെറ്റ് ചെയ്തിരുന്നു.


ഞാൻ അവിടെ നിന്നും പോന്നു കഴിഞ്ഞാൽ തന്നെപ്പറ്റി എന്തൊക്കെയാണ് അവർ സംസാരിക്കുന്നത്? തീരുമാനങ്ങൾ എന്തൊക്കെയാണ് അവർ എടുക്കുന്നത്? ഏതൊക്കെ രീതിയിലാണ് അവർ തന്നെ ചതിക്കാൻ ശ്രമിക്കുന്നത്? ഇതെല്ലാം അവൾക്ക് അറിയണമായിരുന്നു.


ചതിയുടെ രാജാക്കന്മാരെ ഒരിക്കലും വിശ്വസിക്കരുത് എന്നതാണ് സത്യം.


പക്ഷേ ഇവർ വിചാരിച്ച പോലെ തന്നെ ഇപ്പോൾ ഒന്നും ചെയ്യില്ല എന്നാലും അവർ എന്തെങ്കിലും തരം കിട്ടിയാൽ തനി സ്വഭാവം കാണിക്കാതിരിക്കുക ഇല്ല എന്ന് അറിയാവുന്നത് കൊണ്ടാണ് ഇതൊക്കെ അവൾ മുൻകൂട്ടി കാര്യങ്ങൾ നീക്കിയത്.


ഏകദേശം ഇതൊക്കെ തന്നെയാണ് അവരിൽ നിന്നും അവൾ പ്രതീക്ഷിച്ചിരുന്നത്.


പിന്നെ ഇപ്പോൾ അർജുനോട് മെസ്സേജ് ചെയ്തത് ക്യാമറ ഹോട്ടൽ റൂമിൽ നിന്നും എടുത്തു മാറ്റാൻ വേണ്ടിയാണ്. കാരണം അത് അവിടെ ഉണ്ടായാൽ സേഫ്റ്റി അല്ല. അങ്ങനെ ചെയ്യേണ്ടതെല്ലാം ചെയ്ത് ക്ഷീണത്തോടെ ഉറങ്ങുകയാണ് സ്വാഹ. പിന്നെ അവൾക്കറിയാം അർജുൻ വേണ്ടത് ചെയ്തോളും എന്ന്.


അടുത്ത ദിവസം സ്വാഹ തൻറെ ജീവിതത്തിൽ ഒരു പേജു കൂടി എഴുതി ചേർക്കാൻ പോവുകയാണെന്ന് അറിയാതെ ബോംബയിലേക്ക് വണ്ടി കയറി. ഫ്ലൈറ്റിലും സ്വാഹ സ്വസ്ഥമായി തന്നെ ഉറങ്ങി. ബോംബെയിൽ എത്തിയ സ്വാഹയെ കാത്തു പ്ലക്കാർഡുമായി രാഹുലിൻറെ അച്ഛൻറെ ഡ്രൈവർ arrival ലിൽ തന്നെ നിന്നിരുന്നു.


അയാളുടെ കൂടെ സ്വാഹ രാഹുലിൻറെ അച്ഛൻറെ ഫ്ലാറ്റിലെത്തി. ഡോർ ബെൽ അടിച്ചതും രാഹുലിൻറെ അച്ഛൻ വന്നു ഡോർ തുറന്നു.


“Good morning Swaha... Come in.”


തികച്ചും ഒഫീഷ്യൽ ആയി സംസാരിക്കുന്ന അച്ഛനെ ചെറു പുഞ്ചിരിയോടെ അവൾ നേരിട്ടു. അവൾ അകത്ത് കടന്നതും ചുറ്റും നോക്കുന്നത് കൊണ്ട് അച്ഛൻ പറഞ്ഞു.


“ഞാനും എൻറെ വൈഫും രണ്ടാമത്തെ മകനും മാത്രമാണ് ഇവിടെ ഇപ്പോൾ താമസിക്കുന്നത്. മറ്റു രണ്ടു മക്കളും പൂനെയിൽ ആണെന്ന് നിനക്കറിയാമല്ലോ? രണ്ടാമത്തെ മകൻ ഇപ്പോൾ ബോംബെയിൽ ഇല്ല. അവൻ ബിസിനസ് ട്രിപ്പിൽ ആണ്.”


“Wife?”


സ്വാഹ സംശയത്തോടെ ചോദിച്ചു.


“അവൾ ബെഡ് റൂമിലാണ്. She is not well. സ്വാഹ ഇരിക്ക്. അവളെ നമുക്ക് സാവധാനം കാണാം.”


അത് കേട്ട് പുഞ്ചിരിയോടെ ഒട്ടും അകൽച്ച തോന്നാത്ത രീതിയിൽ സ്വാഹ പറഞ്ഞു.


“അച്ഛാ, I need to freshen up first. അതിനു ശേഷം ബ്രേക്ക്ഫാസ്റ്റ് വേണം.”


അവളുടെ കൂസലില്ലാത്ത സംസാരം കേട്ട് അയാൾ അവളെ ഒന്നു നോക്കി പിന്നെ പറഞ്ഞു.


“That is the guest room. You can use it for now.”


“Ok”


അതും പറഞ്ഞ് സ്വാഹ ആ റൂമിലേക്ക് പോയി. എല്ലാം കഴിഞ്ഞ് അവൾ പുറത്തു വന്നതും അച്ഛൻ പറഞ്ഞു.


“Come let\'s have breakfast.”


അവൾ തലയാട്ടി ചിരിച്ചു കൊണ്ട് ഡൈനിംഗ് ടേബിളിലേക്ക് നടന്നു.


“ആഹാ എന്താ അന്തസ്സ്... ഇഡ്ഡലി...”


അതും പറഞ്ഞ് ഒന്നും നോക്കാതെ മൂന്നുനാല് ഇഡ്ഡലി എടുത്ത ഒരു പാത്രത്തിലിട്ട് സാമ്പാറും ചട്ണിയും ഒഴിച്ച് അവൾ ഒരു പീസ് വായിൽ വച്ചു. പിന്നെ സന്തോഷത്തോടെ അയാളെ നോക്കി പറഞ്ഞു.


“അസാധ്യ സ്വാദ്... അച്ഛൻ എന്താ കഴിക്കാതെ ഇരിക്കുന്നത്?”


അവളുടെ തീറ്റയും സംസാരവും എല്ലാം കേട്ട് അയാൾ ചിരിയോടെ ചോദിച്ചു.


“എനിക്ക് ഇപ്പോൾ ഒരു സംശയം... ഇത് എൻറെ വീട് തന്നെയല്ലേ?”


അയാളുടെ ചോദ്യം കേട്ട് സ്വാഹ ചിരിച്ചു കൊണ്ട് പറഞ്ഞു.


“അതെ അച്ഛാ... അച്ഛൻറെ വീട് തന്നെയാണ്. ഒരു സംശയവും വേണ്ട. പക്ഷേ ഈ പ്ലേറ്റിലെ ഈ നാല് ഇഡലി എൻറെതാണ്. അത് ഞാൻ ആർക്കും തരില്ല.”


അവളുടെ സംസാരം കേട്ട് അയാൾ ഉറക്കെ ചിരിച്ചു പോയി. കൂടെ അവളും. പെട്ടെന്ന് അവൾ പറഞ്ഞു.


“അച്ഛനെ ഇന്നലെ കാണാത്ത പോലെ പോയതിൽ വിഷമം വേണ്ട. അരവിന്ദ് എന്ന ആളെ മീറ്റ് ചെയ്യാൻ ആണ് ഞാൻ അവിടെ വന്നത്. എനിക്ക് അച്ഛനുമായി ബന്ധമുണ്ടെന്ന് അയാൾ അറിയാതിരിക്കാൻ ആണ് ഞാനങ്ങനെ പരിചയം കാണിക്കാതെ പോയത്. അതിന് പരിഭവം വേണ്ട.”


“അപ്പോൾ അയാളുടെ കൂട്ട് നല്ലതല്ലെന്ന് നിനക്ക് നന്നായി അറിയാം അല്ലേ സ്വഹ?”


അയാളുടെ സംസാരം കേട്ട് സ്വാഹ ചോദിച്ചു.


“അതെന്താ അച്ഛാ അങ്ങനെ ഒരു ചോദ്യം? അച്ഛൻ ആദ്യം ഒരു കാര്യം ചെയ്യ്. ഇപ്പോൾ നമുക്ക് ഭക്ഷണം കഴിക്കാം. പിന്നെ സംസാരിക്കാം. എനിക്ക് വല്ലാതെ വിശക്കുന്നു.”


പിന്നെയും പല കളിയും തമാശയും ആയി സംസാരിച്ചു ഭക്ഷണം കഴിക്കുന്നതിനിടയിൽ അയാൾ പെട്ടെന്ന് പിടിച്ചു നിർത്തിയത് പോലെ ശബ്ദമില്ലാതെ അത്ഭുതത്തോടെ സ്വാഹയുടെ പുറകിലേക്ക് നോക്കി നിന്നു.


അച്ഛൻ പെട്ടെന്ന് സംസാരിക്കാതെ തൻറെ പുറകിലേക്ക് അത്ഭുതത്തോടെ നോക്കുന്നത് കണ്ട് എന്താണെന്നറിയാൻ അവളും തിരിഞ്ഞു നോക്കി.


അവിടെ അവൾ കണ്ടത് ഒരു സ്ത്രീ മുണ്ടും നേരിയതും എടുത്തു അവരെ തന്നെ നോക്കി ക്ഷീണിച്ച മുഖത്തോടെ നിൽക്കുന്നു. മുഖത്ത് നല്ല ക്ഷീണം ഉണ്ട് എങ്കിലും അവരുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. കണ്ണുകളിലെ ആ തിളക്കം അവരുടെ ശരീര ഭാഷയിൽ ഇല്ലായിരുന്നു. അവർ വളരെ ക്ഷീണിതയായി കാണപ്പെട്ടു.


അത് മാത്രമല്ല അവർക്ക് തനിച്ച് നിൽക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് സ്വാഹക്ക് പെട്ടെന്ന് തന്നെ മനസ്സിലായി. അവർ വിറയ്ക്കുന്ന കൈകളോടെ ചുമരിൽ പിടിച്ചാണ് നിൽക്കുന്നത് തന്നെ.


സ്വാഹ തിരിഞ്ഞ് ഒന്ന് അച്ഛനെ നോക്കി. അവിടെ കണ്ണുകൾ ഒക്കെ നിറഞ്ഞു വന്നിരുന്നു. അത് കണ്ടപ്പോൾ തന്നെ സ്വാഹിക്ക് മനസ്സിലായി അത് രാഹുലിൻറെ അമ്മയാകാൻ ആണ് സാധ്യതയെന്ന്.


അവൾ രണ്ടും കൽപ്പിച്ച് ഇരുന്നിടത്തു നിന്ന് സാവധാനം എഴുന്നേറ്റ് കൈ കഴുകി ആ അമ്മയ്ക്ക് അടുത്തേക്ക് ചെന്നു. എന്നിട്ട് ചിരിയോടെ പറഞ്ഞു.


“അമ്മ എഴുന്നേറ്റ് ആയിരുന്നോ? അച്ഛൻ പറഞ്ഞിരുന്നു അമ്മ ഉറങ്ങിക്കാണും എന്ന്. അതുകൊണ്ടാണ് ഇഡലി കഴിക്കാൻ അമ്മയെ വിളിക്കാതിരുന്നത്. ഇപ്പോഴല്ലേ മനസ്സിലായത് ഈ ഇഡലി കൊതിയൻ അമ്മയ്ക്ക് തരാതെ കഴിക്കാൻ വേണ്ടിയാണ് അമ്മ ഉറങ്ങുകയാണ് എന്ന് എന്നോട് കള്ളം പറഞ്ഞത്.”


സ്വാഹ ചിരിയോടെ പറയുന്നത് കേട്ട് അവർ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു. അതുകണ്ട് അവൾ പറഞ്ഞു.


“എന്നെ ഇങ്ങനെ നോക്കി നിന്നാൽ നമ്മുടെ രണ്ടുപേരുടെയും ഇഡലി ആയിരിക്കുന്ന കള്ളൻ അച്ഛൻ എടുത്തു കഴിക്കും. അല്ലെങ്കിലേ എൻറെ പ്ലേറ്റിലെ ഇഡലിയിൽ ഒരു കണ്ണുണ്ടായിരുന്നു അമ്മയുടെ കള്ള കെട്ടിയവന്.”


അവൾ പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു പോയി.


“അത് എന്തായാലും എൻറെ കുഞ്ഞു പറഞ്ഞത് ശരിയാണ്. അല്ലെങ്കിലും ഏട്ടന് ഇഡ്ഡലിയോട് ഒരു വല്ലാത്ത ഭ്രാന്ത് ആണ്.”


അതു കേട്ട് എല്ലാവരും ചിരിച്ചു പോയി.


“ശാരദേ...”


അച്ഛൻ വിളിക്കുന്നത് കേട്ട് അവർ കുറുമ്പോടെ ചോദിച്ചു.


“എന്താ ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ ഏട്ടാ?”


അതു കൂടി ആയതോടെ അയാൾ ഓടി വന്നു ശാരദയെ കെട്ടിപ്പിടിച്ചു. രണ്ടുപേരും പരസ്പരം കെട്ടിപ്പിടിച്ച് ഒരു പാട് കരഞ്ഞു. അതും നോക്കി സ്വാഹ കുറച്ചു നേരം ഇരുന്നു.


ഇവരുടെ കലാപരിപാടി ഇപ്പോൾ ഒന്നും അവസാനിപ്പിക്കില്ല എന്ന് മനസ്സിലാക്കിയ സ്വാഹ കുറച്ചു കഴിഞ്ഞപ്പോൾ പറഞ്ഞു.


“കാര്യം നിങ്ങളുടെ റൊമാൻസ് കാണാൻ നല്ല ക്യൂട്ട് ഒക്കെയാണ്. പക്ഷേ എൻറെ വയറ് അതിനു സമ്മതിക്കുന്നില്ല. ഇന്നലെ തൊട്ട് ഈ പാവം വയറ്റിലേക്ക് ഒന്നും പോയിട്ടില്ല. വല്ലാതെ വിശക്കുന്നു അമ്മേ.”


അവൾ പറയുന്നത് കേട്ട് രണ്ടുപേരും പരസ്പരം ഒന്നു നോക്കിയ ശേഷം അവൾക്ക് ഇരുവശവുമായി വന്നിരുന്നു.


പിന്നെ അവിടെ ഒരു മത്സരം തന്നെയായിരുന്നു നടന്നത്. രണ്ടുപേരും വാദിച്ചാണ് അവൾക്ക് ഭക്ഷണം നൽകി അവളെ ഊട്ടുന്നത്. അവളും ഇടയ്ക്ക് ഓരോ കഷണം ഇഡലി സാമ്പാറിൽ മുക്കി രണ്ടുപേരുടെയും വായിൽ വെച്ചു കൊടുക്കുന്നുണ്ടായിരുന്നു.


അങ്ങനെ പരസ്പരം തിന്നും തീറ്റിച്ചും ഇരിക്കുമ്പോഴാണ് ശാരദയെ ഡെയിലി ചെക്കപ്പ് ചെയ്യുന്ന ഡോക്ടർ അവർക്ക് അടുത്തേക്ക് കയറി വന്നത്.


എല്ലാ ദിവസവും കാലത്ത് ഹോസ്പിറ്റലിൽ പോകുന്നതിനു മുൻപ് ശാരദയെ വന്ന് നോക്കുമായിരുന്നു. അങ്ങനെ റൂട്ടിൻ ചെക്കപ്പിനായി വന്നതാണ് ഡോക്ടർ.


എന്നാൽ ഇന്ന് ഡൈനിംഗ് ടേബിളിൽ ഇരുന്ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത് കണ്ട ഡോക്ടർ വല്ലാതെ അത്ഭുതപ്പെട്ടു പോയി. ഈ ഡോക്ടർ അച്ഛൻറെ ഫ്രണ്ടാണ്. അതുകൊണ്ടു തന്നെ ശാരദയെ പറ്റി നല്ല അറിവുണ്ടായിരുന്നു.


“എത്ര വർഷങ്ങളായി ശാരദ ബെഡിൽ നിന്നും എഴുന്നേൽക്കാതെ... ഇതെങ്ങനെ സംഭവിച്ചു?”


അയാൾ അത്ഭുതത്തോടെ ചോദിച്ചു.


ഡോക്ടറുടെ ചോദ്യം കേട്ട അച്ഛൻ പറഞ്ഞു.


“തന്നെ കൊണ്ട് കാലങ്ങളോളം പറ്റാത്ത കാര്യം ഈ കുഞ്ഞു അരമണിക്കൂർ കൊണ്ട് ചെയ്തിരിക്കുന്നു. തൻറെ മരുന്നൊന്നും അല്ല മുഖ്യമെന്ന് ഇപ്പോൾ തനിക്ക് മനസ്സിലായില്ലേ?”


ഡോക്ടറെ കളിയാക്കി അച്ഛൻ ചോദിച്ചു.


എന്നാൽ അവർ പറയുന്നതൊന്നും മനസ്സിലാകാതെ എല്ലാവരെയും മാറി മാറി നോക്കുകയായിരുന്നു സ്വാഹ.


അതുകണ്ട് അവളെ നോക്കി ശാരദ ഒന്നുമില്ലെന്ന് കണ്ണടച്ചു കാണിച്ചു. എല്ലാം കണ്ടു സന്തോഷത്തോടെ ഡോക്ടർ പറഞ്ഞു.


“എന്തൊക്കെ ആയാലും ഉഴിച്ചിലും ധാരയും ഒന്നും മുടക്കണ്ട അതൊക്കെ മുറ പോലെ നടന്നോട്ടെ.”


ഡോക്ടർ പറയുന്നത് കേട്ട് ശാരദയുടെ മുഖം മാറി. അതുകണ്ട് അച്ഛൻ പറഞ്ഞു.


“നമ്മുടെ കുഞ്ഞ് ഇവിടെ തന്നെ കാണും. ശാരദ എല്ലാം ചെയ്ത് കുളിച്ചു വായോ.”


അച്ഛൻ പറയുന്നത് കേട്ടിട്ടും പോകാതെ നിൽക്കുന്ന ശാരദയുടെ അടുത്തു വന്ന് സ്വാഹ ചോദിച്ചു.


“ആ... ഈ കുറുമ്പ് അച്ഛനു മാത്രമല്ല കുടുംബത്തിലെ എല്ലാവർക്കും ഉണ്ടോ? ശാരദക്കുട്ടി... നല്ല കുട്ടിയായി അച്ഛൻ പറയുന്നത് കേട്ട് കുളിച്ച് വേഗം വായോ... ഞാൻ ഇവിടെ തന്നെ കാത്തിരിക്കാം. ചെല്ല് എൻറെ ശാരദക്കുട്ടി... ഒന്ന് വേഗം പോയി വായോ...”


“എടി കുഞ്ഞേ, നീ ഞങ്ങളെ ചുരുക്കത്തിൽ പേര് വിളിക്കുന്നോടി...”


അച്ഛൻ ചോദിച്ചതും അവൾ പുഞ്ചിരിയോടെ രണ്ടുപേരെയും നോക്കി ഇളിച്ചു കാണിച്ചു.


ശാരദയെ കൊണ്ട് ഡോക്ടർ അവരുടെ റൂമിൽ പോയതും സ്വാഹ അച്ഛനെ നോക്കി. അവളുടെ നോട്ടം എന്തിനാണെന്ന് മനസ്സിലാക്കി അച്ഛൻ പറഞ്ഞു.


“മോളു വായോ... മോളോട് സംസാരിക്കാൻ വേണ്ടി തന്നെയാണ് വിളിച്ചു വരുത്തിയത്. പക്ഷേ...”


അച്ഛൻ അവൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയായിരുന്നു സ്വാഹ. ആ പക്ഷെയുടെ അർത്ഥം എന്താണെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു.

അതുകൊണ്ടു തന്നെ അവൾ പുഞ്ചിരിയോടെ അയാളെ നോക്കിയിരുന്നു.


“ഇന്നലെ ഹോട്ടലിൽ വെച്ച് മോളെ അരവിന്ദനോടൊപ്പം കണ്ടതിനു ശേഷം മോളോട് സംസാരിക്കണമോ വേണ്ടയോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു ഞാൻ.”


അച്ഛൻ പറയുന്നത് കേട്ട് സ്വാഹ പറഞ്ഞു.


“ഓ.. ഒരു കൺഫ്യൂഷനും വേണ്ട. അച്ഛൻ പറയാനുള്ളത് എന്നോട് പറയുക തന്നെ ചെയ്യണം.”


അതു കേട്ട് അയാൾ പതിയെ ചിരിച്ചു കൊണ്ട് പറഞ്ഞു.


“ഇനി എനിക്ക് ഓപ്ഷൻ ഒന്നും ഇല്ല മോളെ…”


“അത് എന്താ അച്ഛൻ അങ്ങനെ പറയാൻ കാരണം?”


“കാരണം മറ്റൊന്നുമല്ല ശാരദയ്ക്ക് നിന്നെ ഒരുപാട് ഇഷ്ടമായി എന്നാണ് തോന്നുന്നത്.”


“അത് തോന്നൽ ഒന്നും അല്ല, സത്യം തന്നെയാണ്... “


അവൾ അല്പം കുറുമ്പോടെ പറഞ്ഞു.


“അതെ അതു മോള് പറഞ്ഞത് തന്നെയാണ് സത്യം.”


“ഇനി എന്തൊക്കെ ആരൊക്കെ പറഞ്ഞാലും ചെയ്താലും നിങ്ങൾക്കുള്ള എൻറെ മനസ്സിലെ സ്ഥാനത്തിന് ഒരു മാറ്റവും വരാൻ പോകുന്നില്ല. അമ്മ എന്നെ കുഞ്ഞ് എന്ന് വിളിക്കുന്നത്...”


സ്വാഹ മുഴുവനും പറയാതെ പകുതിക്ക് നിർത്തി. അതുകണ്ട് അച്ഛൻ പറഞ്ഞു.


“അത് മോള് വിചാരിക്കുന്ന പോലെ അല്ല കാര്യങ്ങൾ. എനിക്കും ശാരദയ്ക്കും നാലു മക്കളായിരുന്നു. മൂന്ന് ആണും ഒരു പെണ്ണും.”


“ആഹാ... അതാണോ എന്നെ കുഞ്ഞെന്ന് വിളിക്കുന്നത്? എന്നിട്ട് എവിടെ നിങ്ങളുടെ കുഞ്ഞ്?”


അതുകേട്ട് അൽപ നേരം ഒന്നും പറയാതെ കണ്ണുകൾ അടച്ചിരുന്നു. അച്ഛൻറെ ആ ഭാവത്തിൽ നിന്നും തന്നെ സ്വാഹക്ക് മനസ്സിലായിരുന്നു എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന്. അതുകൊണ്ടു തന്നെ അച്ഛനെ അധികം ബുദ്ധിമുട്ടിക്കാതെ സമയം നൽകി കാത്തിരുന്നു.


എന്തായാലും അച്ഛൻ പറയാതെ ഇരിക്കില്ല എന്ന് അവൾക്ക് അറിയാമായിരുന്നു. എന്തായിരിക്കും ഈ അച്ഛനും അമ്മയ്ക്കും ഇടയിൽ സംഭവിച്ചിരിക്കുന്നത്? അവരുടെ മക്കൾ എവിടെ പോയി? അങ്ങനെ പലതരത്തിലുള്ള ആലോചനയോടെ അവളും അവിടെ സോഫയിൽ ചാരി ഇരുന്നു.


 


സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 69

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 69

4.9
10449

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 69 “ലക്ഷ്മി ദേവ്, ഞങ്ങളുടെ കുഞ്ഞ് ഇനി ഞങ്ങടെ കൂടെ ഇല്ല.” അതിനു ശേഷം അവൾക്ക് എന്തു സംഭവിച്ചു എന്ന് വിശദമായി തന്നെ അച്ഛൻ സ്വാഹയോട് പറഞ്ഞു. ഒരുപാട് കരഞ്ഞു. മനസ്സിൽ സൂക്ഷിച്ചിരുന്ന, അല്ലെങ്കിൽ ഒളിപ്പിച്ചു വെച്ചിരുന്ന എല്ലാം അന്ന് അയാൾ സ്വാഹയുടെ മുന്നിൽ ഭാരം ഇറക്കി വയ്ക്കുകയായിരുന്നു. എല്ലാം കേട്ട ശേഷം സ്വാഹ ചോദിച്ചു. “അപ്പോൾ കുഞ്ഞു പോയ സങ്കടത്തിലാണ് അമ്മ ഇങ്ങനെ...” “അതെ ശാരദ അതിനു ശേഷമാണ് ഇങ്ങനെ റൂമിൽ തന്നെ ഒതുങ്ങി കൂടിയത്. ഇന്ന് അതിനു ശേഷം ആദ്യമായാണ് അവൾ പുറത്തു വരുന്നത് തന്നെ. അതല്ലാതെ ഡോക്ടറെ കാണാൻ ഹോസ്പിറ്റലിൽ പോകാൻ മാത്ര