Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 67

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 67


She is very much focused on it. I am sure something drastic is going to happen in this year’s business award night.


ആലോചനയ്ക്ക് അവസാനം മാർട്ടിൻ പറഞ്ഞു.


“ഏകദേശം മൂന്നു നാലു വർഷങ്ങൾക്കു മുൻപ് IPL ൽ RCB team കൈവശപ്പെടുത്തിയാണ് അഗ്നി ബിസിനസ്സിൽ നമ്പർ വൺ പൊസിഷൻ നിലനിർത്തിയത്.”


“മൂന്നു വർഷം മുൻപ്. “


സ്വാഹ മാർട്ടിനെ തിരുത്തി.


“Yes... yes... Three years before. അതിന് അടുത്ത രണ്ടു വർഷവും ഒരു മൂവ്മെൻറ് ഉണ്ടായിരുന്നില്ല. പിന്നെ ഈ വർഷം ഞാൻ വിട്ടു കളയാൻ തീരുമാനിച്ചതാണ് ഒരു വലിയ ടെൻൻറർ.”


“അതായത് Vijay Mallya യുടെ ഇന്ത്യയിലുള്ള സ്ഥാപക ജംഗമ വസ്തുക്കൾ മുഴുവനും SFIO, ED, CBI, ST and IT എന്ന എല്ലാ ഇന്ത്യൻ ഗവൺമെൻറ് ഡിപ്പാർട്ട്മെൻറ്കളും ചേർന്ന് auction നടത്തി മണി കളക്റ്റ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.


UB City Bangalore, Under construction flats in Kingfisher tower, White house in the Sky, Pent house on 2nd floor Kingfisher tower in UB City, Kingfisher villa at Goa, Niladri Bombay Bungalow, Devika Delhi Bungalow, more than 250 vintage cars including Ferrari 1965 California Spyder, Ensign MN08, Jaguar XJ 220, XJR15 Racecar, Bentley, Mercedes, Benz 300 SL, Chevrolet corvette, Porsche 550 Spyder, Maserati Quattroporte, Rolls Royce and much more... Private jets like Boeing 727, Gulfstream, Airbus A319 Corporate Jet, Show Wallace Hawker 700, Private Yacht called Indian Empress അങ്ങനെ നീളുന്നതാണ് ആണ് auction ലിസ്റ്റ്.


ഇതിൽ പ്രോപ്പർട്ടീസ് ആണ് ഈ വർഷത്തെ auction നു വെക്കുന്ന ഐറ്റംസ്. അടുത്ത വർഷത്തേക്ക് ആണ് UB സിറ്റിയും മോട്ടോർ വെഹിക്കിൾസ്സും auction നു വെക്കുന്നത്.


ഞാൻ അടുത്ത വർഷത്തെ auction മാത്രമാണ് എയിം ചെയ്തിരുന്നത്. പക്ഷേ now we can think about this year auction too.”


മാർട്ടിൻ പറയുന്ന ഓരോ വാക്കും ക്ഷമയോടെ, ശ്രദ്ധയോടെ കേൾക്കുകയായിരുന്നു സ്വാഹ. പിന്നെ കുറച്ചു നേരം കണ്ണുകൾ അടച്ചിരുന്നു സ്വാഹ എന്തൊക്കെയോ ആലോചിച്ചു.


അത്രയും സമയം മുഴുവനും മാർട്ടിൻ അവളെ തന്നെ നോക്കി കാണുകയായിരുന്നു.


1. Kingfisher Tower Bangalore


2. White house in the sky Bangalore


3. Penthouse in Kingfisher Tower UB City Bangalore


4. Kingfisher Villa at Goa


5. Niladri at Mumbai


6. Deviak at Delhi


മാർട്ടിൻ, ഇത്രയുമാണ് ഈ വർഷത്തെ auction ഐറ്റംസ് അല്ലേ?”


സ്വാഹ കണ്ണുകൾ അടച്ചു കൊണ്ടു തന്നെ മാർട്ടിനോട് ചോദിച്ചു.


അവൾ ചോദിച്ചത് കേട്ട് മാർട്ടിൻ അടക്കം എല്ലാവരും വായും തുറന്ന് ഇരുന്നു പോയി.


“ഇതെല്ലാം എങ്ങനെ?”


DD സംശയത്തോടെ ചോദിച്ചു.


സ്വാഹ അങ്ങനെയൊരു ക്വസ്റ്റ്യൻ പോലും ignore ചെയ്തു കണ്ണു തുറന്ന് പറഞ്ഞു.


“Martin, I want to tell you something.... Let me deal this auction on behalf of you.”


“What?”


സ്വാഹ പറഞ്ഞതു കേട്ട് മാർട്ടിൻ ഇരുന്നിടത്ത് നിന്നും ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.


“What are you saying Swaha? It is not a small amount auction as you think.”


“Hmmmm. I know that very well Martin. But still, I am telling you that I am going to participate in this auction to prove myself to everyone. If I win the auction, I need money to pay for it. As you know very well that I don’t have. But yes... you have. Correct me if I am wrong Martin.”


“Money, that is not an issue for me. But Swaha, it is not an easy task as you think.”


“Who told you I am thinking it is an easy task? I very well know what the risk in it is. But for you it is 110%-win game. No risk at all. Then what’s stopping you to say Yes to me.”


{“നീയെന്താണ് സ്വാഹാ പറയുന്നത്? നിങ്ങൾ കരുതുന്നത് പോലെ ചെറിയ തുക ലേലമല്ല ഇത്.


“ഹ്മ്മ്. അത് എനിക്ക് നന്നായി അറിയാം മാർട്ടിൻ. എന്നിട്ടും, എല്ലാവരോടും എന്നെ തെളിയിക്കാൻ ഈ ലേലത്തിൽ പങ്കെടുക്കാൻ പോകുന്നുവെന്ന് ഞാൻ നിങ്ങളോട് പറയുന്നു. ഞാൻ ലേലത്തിൽ വിജയിച്ചാൽ, അത് അടയ്ക്കാൻ എനിക്ക് പണം വേണം. നിങ്ങൾക്കറിയാവുന്നതുപോലെ, എനിക്കില്ല. എന്നാൽ അതെ... നിങ്ങൾക്കുണ്ട്. ഞാൻ തെറ്റാണെങ്കിൽ മാർട്ടിൻ എന്നെ തിരുത്തൂ.


“മോനേ, അതൊന്നും എനിക്കൊരു പ്രശ്നമല്ല. പക്ഷേ സ്വാഹാ, നീ വിചാരിക്കുന്നത് പോലെ അത്ര എളുപ്പമുള്ള കാര്യമല്ല.


\"ഇത് എളുപ്പമുള്ള കാര്യമാണെന്ന് ഞാൻ കരുതുന്നുവെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? അതിലെ അപകടസാധ്യത എന്താണെന്ന് എനിക്ക് നന്നായി അറിയാം. എന്നാൽ നിങ്ങൾക്ക് ഇത് 110%-വിജയ ഗെയിമാണ്. അപകടമൊന്നും ഇല്ല. അപ്പോൾ എന്നോട് അതെ എന്ന് പറയാൻ നിങ്ങളെ തടയുന്നതെന്താണ്.}


എന്നാൽ അരവിന്ദ് അടക്കം ആ റൂമിൽ ഉണ്ടായിരുന്ന ആർക്കും അവരുടെ സംഭാഷണം കേട്ട് ഒന്നും സംസാരിക്കാൻ പോയിട്ട് ആലോചിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു എല്ലാവരും.


അപ്പോഴാണ് മാർട്ടിൻ സ്വാഹയോട് അടുത്ത most important question ചോദിച്ചത്?


“Swaha, what’s the deal? What’s in your mind? Shoot.”


മാർട്ടിൻറെ ആ സംസാരത്തിൽ നിന്നും തന്നെ സ്വാഹ മനസ്സിലാക്കി ഇരുന്നു മാർട്ടിൻ തൻറെ വഴിക്ക് വരുന്നു എന്ന്. അതുകൊണ്ടു തന്നെ അവൾ അൽപ നേരം ആലോചിച്ചിരുന്നു കൊണ്ട് പറഞ്ഞു.


“The deal is very simple and transparent Martin. In the 100% share of the property, we must divide in to 6 portions. Martin, Aravind, DD & Freddy 10% each. SO total 40% is gone. Rest 60%. In that Shruti 5% and for me 30%. So, 35%. Remaining 25% whoever is putting money of the auction.”


സ്വാഹ പറയുന്നത് കേട്ട് മാർട്ടിൻ അവളെ തന്നെ നോക്കി ഇരിക്കുക ആയിരുന്നു. എത്ര പെട്ടെന്നാണ് അവൾക്ക് കാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നത്.


ഇതൊന്നും ഒരിക്കലും preplanned അല്ല എന്ന് അവനു നല്ല ഉറപ്പുണ്ടായിരുന്നു. കാരണം മറ്റൊന്നുമല്ല അല്ല. ഈ auction നെ പറ്റി സംസാരിച്ചതു തന്നെ ഇപ്പോൾ ആയിരുന്നു. എന്നാൽ മാർട്ടിൻ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ ഫ്രെഡി ചോദിച്ചു.


“Why Shruti? Why have you involved her in this deal?”


അരവിന്ദൻറെയും DD യുടെയും മുഖത്തും irritation ഉണ്ടായിരുന്നു. അവർക്കും ഫ്രെഡി ചോദിച്ച ചോദ്യം തന്നെയായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്. Why Shruti?


എന്നാൽ ശ്രുതി അത്ഭുതവും ആകാംഷയും സന്തോഷവും നിറഞ്ഞ ഒരു മാനസിക അവസ്ഥയിലായിരുന്നു.


എല്ലാവരെയും ഒന്നു നോക്കി സ്വാഹ പറഞ്ഞു.


“To be frank നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണ് ഞാനൊരു ഓർഫൻ ആണ് എന്ന്. എനിക്ക് ബിസിനസ് നടത്താൻ ഒരു ക്യാപിറ്റൽ ഇൻവെസ്റ്റ്മെൻറ് ആണ് മിസ്സിംഗ് ആയിട്ടുള്ളത്. അത് കളക്ട് ചെയ്യാൻ ഞാനൊരു ഒരു ശ്രമം നടത്തുകയാണ് ഈ ഡീലിലൂടെ എൻറെ ലക്ഷ്യം.


പിന്നെ ശ്രുതി... We need her to distract Agni.”


“What? Yes... I can\'t do that. As you all know she is the best in it. Why can\'t we use her talent?”


സ്വാഹ പറയുന്ന ഓരോ വാക്കുകളും കേട്ട് എല്ലാവരും തരിച്ചിരുന്നു പോയി. അല്പ സമയത്തിനു ശേഷം മാർട്ടിൻ പറഞ്ഞു.


“Swaha, I am in... We can go ahead with your plan of sharing the shares. I will put necessary money in it. But one thing I am clearing now. Full responsibility of this auction is yours. What you say...?”


“Agree Martin.”


മാർട്ടിൻ മനസ്സിൽ കണക്കു കൂട്ടിയത് ഇങ്ങനെയാണ്. ഈ auction നിൽ ഏതെങ്കിലും പ്രോപ്പർട്ടി കിട്ടിയാൽ അതിൻറെ 25% + 30% = 55% അത് ഗോവൻ ബ്രദേഴ്സിൻറെ കയ്യിൽ തന്നെയാണ്. അരവിന്ദൻറെയും ശ്രുതിയുടെയും കൂടി 15%. അതും ആവശ്യം വന്നാൽ ഉപയോഗിക്കാം. പിന്നെ ബാക്കിയുള്ളത് 30%. അത് സ്വാഹയുടെ കൈകളിൽ ഭദ്രമായിരിക്കും. ഒരു വിധത്തിലും നേടാൻ നമുക്ക് സാധിക്കില്ല എന്ന് അവന് ഉറപ്പായിരുന്നു. അതുകൊണ്ടു തന്നെ അത് ക്യാപിറ്റൽ ഇൻവെസ്റ്റ്മെൻറ് ആയി പരിഗണിക്കാവുന്നതാണ്. അല്ലാതെ വേറെ ഒന്നും അതു കൊണ്ട് നടക്കില്ല. എന്നിരുന്നാലും ഡീൽ നമുക്ക് പ്രോഫിറ്റ് ആണ്.


ഏകദേശം ഇതൊക്കെ തന്നെയായിരുന്നു Fredy യുടെയും അരവിന്ദൻറെയും DD യുടെയും മനസ്സിൽ നടത്തിയ കാൽക്കുലേഷൻ.


പിന്നെയും ഏകദേശം ഒരു മണിക്കൂറോളം അവർ സംസാരിച്ചു ഒരു എഗ്രിമെൻറ് എത്തിയതും deal seal ചെയ്തു.

കാര്യങ്ങൾ എല്ലാം പരസ്പരം സംസാരിച്ചു സ്വാഹ അവിടെ നിന്നും പുറത്തിറങ്ങി. ഹോട്ടലിൽ നിന്നും പുറത്തിറങ്ങിയ സ്വാഹ ഒരു ടാക്സി പിടിച്ച് ഫ്ലാറ്റിലേക്ക് പോയി.


വീട്ടിലെത്തിയ സ്വാഹ നല്ല ഒരു കുളി ഒക്കെ പാസാക്കി സോഫയിൽ വന്നിരുന്നു തൻറെ ഫോൺ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.

മെസ്സേജുകൾ ചെക്ക് ചെയ്യുന്ന സമയം രാഹുലിൻറെ അച്ഛൻ അയച്ച മെസ്സേജും കണ്ടു.


നാളെ രാവിലെ 9 മണിക്ക് ഉള്ള ഫ്ലൈറ്റ്. Bangalore - Bomaby ടിക്കറ്റ്. ടിക്കറ്റിൻറെ PNR അടക്കം എല്ലാം മെസ്സേജിൽ ഉണ്ടായിരുന്നു. അതുകൊണ്ട് ചിരിയോടെ അവൾ ഒരു റിപ്ലൈ ചെയ്തു.


“See you tomorrow.”


അത്രമാത്രമാണ് സ്വാഹ മറുപടി നൽകിയത്. അവളുടെ മെസ്സേജിന് റിപ്ലൈ വന്നു.


“My driver and car will be there at airport.”


“Thanks.”


അത്രയും മെസ്സേജ് ചെയ്ത ശേഷം അവൾ തൻറെ ലാപ്ടോപ് തുറന്നു എന്തോ ചെയ്തു. പിന്നെ സ്ക്രീനിൽ കണ്ടത് മാർട്ടിൻറെ ഹോട്ടൽ റൂമിൽ തന്നെയാണ്. അവൾ അവരുടെ സംസാരം കേട്ടു കൊണ്ടിരുന്നു.


“അരവിന്ദ്, എന്താണ് നീ ആലോചിക്കുന്നത്?”


DD ചോദിച്ചു.


“Swaha, അവൾക്കെങ്ങനെ?”


അതുകേട്ട് മാർട്ടിൻ പറഞ്ഞു.


“എന്തുകൊണ്ടാണ് ഞാൻ ഇവരെയും കൂട്ടി ഇന്നു തന്നെ അവളെ മീറ്റ് ചെയ്യാൻ വന്നത് എന്ന് അറിയാമോ? പീറ്ററിനെ കൊണ്ട് അവളെ പറ്റി അന്വേഷിച്ചു. അവനിൽ നിന്നും ഞാൻ അറിഞ്ഞതാണ് സ്വാഹയുടെ പൊട്ടൻഷ്യൽ.


ആദ്യ ദിവസം മുതൽ അവൾ കോളേജിൽ ഫേമസ് ആയിരുന്നു.”


“എങ്ങനെ?”


DD അതിശയത്തോടെ ചോദിച്ചു.


“ആ കോളേജിലെ ആദ്യത്തെ ദിവസം തന്നെ 10 പോയിൻറ് അസൈമെൻറ് ഓൺ ദ സ്പോട്ട് 11 പോയിൻറ് വാങ്ങി ചരിത്രം കുറിച്ചവളാണ് അവൾ.


മാത്രമല്ല തക്കം കിട്ടിയപ്പോൾ പീറ്ററിനെ അടിച്ചു വീഴ്ത്തി almost ഒരു മാസത്തോളം ഫ്രാക്ചറുമായി നടത്തിയ ആളാണ് അവൾ.


ആരുമായും ഒരു കൂട്ടം ഇല്ലാത്തവൾ. ഒരു ബന്ധവും ആരുമായി ഉണ്ടാകാത്തവൾ. ഒരു റിലേഷൻഷിപ്പ്, എന്തിന് ഒരു ഫ്രണ്ട്ഷിപ്പ് പോലും ഇല്ലാത്ത ഓർഫൻ ഗേള്.

ശരിക്കും പറഞ്ഞാൽ കാട്ടിലെ ഒറ്റയാൻ.”


“പക്ഷേ ഇത്രയും വലിയ ഡിസിഷൻ അവൾ എടുക്കുന്നത്...”

DD പറഞ്ഞു.


“അത് നോക്കാം. എന്തൊക്കെ പറഞ്ഞാലും നമുക്ക് ഇവിടെ പ്രോഫിറ്റ് മാത്രമാണ് ഉണ്ടാക്കുന്നത്. പ്രത്യക്ഷത്തിൽ ഒരു ബന്ധവും ഇല്ലാത്ത നമ്മൾ തമ്മിലുള്ള റിലേഷൻഷിപ്പ് മൂന്നു മാസം കൊണ്ട് കണ്ടു പിടിച്ച സ്വാഹ നിസ്സാരകാരി അല്ല DD.\"


അരവിന്ദും കൂട്ടിച്ചേർത്തു.


“അവൾക്ക് ഇല്ലാത്തത് പണം. അത് നമ്മുടെ കൈയിൽ വേണ്ടതിലധികം ഉണ്ട്. ഈ ഡീലിൽ കൂടി നമുക്ക് കുറെ ബെനഫിറ്റ് കാണുന്നുണ്ട്. എന്നാലും 30% ഷെയർ എന്ന് പറയുമ്പോൾ... it\'s huge amount Martin.”


ഫ്രെഡി അല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു.


അതുകേട്ട് അരവിന്ദ് പറഞ്ഞു.


“അവൾ പണിയെടുക്കുന്നതിൻറെ കൂലി അല്ലേടാ... പോട്ടെ.”


അതുകേട്ട് ഫ്രെഡി പറഞ്ഞത് ഇങ്ങനെയാണ്.


“എല്ലാം കഴിഞ്ഞ് നമുക്ക് അവളെ എന്തും ചെയ്യാം. അതോടെ അവളും ആ 30% നമ്മുടെ കയ്യിൽ ഇരിക്കും.”


ഫ്രെഡി പറയുന്നത് കേട്ട് DD പൊട്ടിച്ചിരിച്ചു പോയി.


എന്നാൽ അവരുടെ സംസാരം കേട്ട് മാർട്ടിൻ പറഞ്ഞു.


“അവൾ തീയാണ്. തീയോട് കളിക്കുന്നത് ആലോചിച്ചു വേണം. ഈ deal നു ശേഷം അവൾ ഈ ഭൂമിയിൽ ജീവനോടെ വേണ്ട. നമ്മളുടെ ഐഡൻറിറ്റി അറിയുന്ന ആരും നമുക്ക് പുറത്ത് ഉണ്ടാവുന്നത് സേഫ് അല്ല.


ഒരു പെൺകുട്ടിയായ അവൾ ഇത്ര സമയം നമ്മൾ നാലു പേരുടെയും മുന്നിൽ നിന്ന് കൂൾ ആയി സംസാരിച്ച് ഈ റൂമിൽ നിന്നും ഒന്നും സംഭവിക്കാതെ അവൾക്ക് വേണ്ടത് നേടി തിരിച്ചു പോയിട്ടുണ്ടെങ്കിൽ... think about it... She is too dangers.”


“Absolutely right Martin.”


അരവിന്ദ് മാർട്ടിൻ പറഞ്ഞത് അംഗീകരിച്ചു കൊണ്ട് പറഞ്ഞു.


“അവളെ എങ്ങനെ ഹാൻഡിൽ ചെയ്യണം എന്ന് നമുക്ക് ആലോചിച്ചു തന്നെ തീരുമാനിക്കണം.”


 


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 68

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 68

4.9
11076

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 68 “എന്തായാലും ആദ്യം അവളുമായുള്ള ഡീൽ നടക്കട്ടെ. പിന്നെ എന്തൊക്കെയായാലും പെണ്ണ് തന്നെയല്ലേ. അവളുടെ ആ ശരീരം അത് നമുക്കുള്ളത് തന്നെയാണ്. Martin പറഞ്ഞതു പോലെ നമ്മുടെ രഹസ്യങ്ങൾ അറിയാവുന്നവർ പുറത്തു വേണ്ട.” DD ഉറപ്പോടെ പറഞ്ഞു. പിന്നെയും എന്തൊക്കെയോ സംസാരിച്ച ശേഷം അവർ അവസാനം പറഞ്ഞു. “എന്നാൽ നമുക്ക് പോയാലോ?” സംഭാഷണം കഴിഞ്ഞ ഗോവൻ ബ്രദേഴ്സ് പോയതും അരവിന്ദും ശ്രുതിയും മാത്രമായി അവരുടെ ആ റൂമിൽ. അവർ അവരുടെ സ്വകാര്യതയിലേക്ക് കടന്നതും സ്വാഹ ലാപ്ടോപ്പ് അടച്ചു വെച്ചു. എന്നാലും recording തുടർന്നു കൊണ്ടിരുന്നു. ഏകദേശം ഒന്നു രണ്ടു മണിക്കൂറിനു ശേ