സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 70
അമ്മ സന്തോഷത്തോടെ പറഞ്ഞു.
“എല്ലാവരും ഫേഷ്യൽ ഒക്കെ ചെയ്ത സ്ഥിതിക്ക് നാളത്തെ ഫോട്ടോസ് അടി പൊളി ആയിരിക്കും അല്ലേ അച്ഛാ?”
വളരെ കൂളായി അച്ഛനോട് സംസാരിക്കുന്നത് മൂന്നുപേരും നോക്കി നിന്നു.
“ഓ... പിന്നെ ഫേഷ്യൽ ഒക്കെ ചെയ്തില്ലെങ്കിലും ഞങ്ങളെ കാണാൻ സൂപ്പർ അല്ലേ അല്ലെങ്കിലും... ആ പിന്നെ നിൻറെ മുഖത്ത് കുറച്ച് വെളിച്ചം വരും. ഞങ്ങളോടൊപ്പം ഫോട്ടോയ്ക്ക് നിൽക്കുമ്പോൾ കുറച്ചു മെന ഒക്കെ കാണും.”
അച്ഛൻറെ മറുപടി ആൺമക്കൾ മൂന്നുപേരെയും തലയിലെ എല്ലാ കിളികളും പറത്തി വിടാൻ പാകത്തിലുള്ളതായിരുന്നു.
“കുഞ്ഞേ, എന്തു മാജിക്കാണ് നീ ഇവർക്കിടയിൽ ചെയ്തത്? ഒരാഴ്ച മുന്നേ ഞാൻ ഈ വീട്ടിൽ നിന്നും പോയപ്പോൾ ചത്ത വീട് പോലെ ആയിരുന്നു. ഇന്നു ഈ വീട്ടിലെ സ്ഥിതി.... എങ്ങനെ ഇങ്ങനെ ആക്കി എടുത്തു ഈ രണ്ടു പേരെയും? അതും ഇത്ര പെട്ടെന്ന്.”
“മിഡാസ് ടച്ച് എന്നൊക്കെ കേട്ടിട്ടില്ലേ? അതു പോലെ ഇതാണ് സ്വാഹ ടച്ച്... അതാണ് അനിലേട്ടാ സ്വാഹയുടെ മിടുക്ക്... അതൊക്കെ പോട്ടെ ഒരിക്കൽ പോലും കാണാത്ത എന്നോട് എന്ത് കൂളായി കംഫർട്ടബിളായി ആണ് ഏട്ടൻ സംസാരിക്കുന്നത്?
ഇവരെ രണ്ടുപേരെയും എനിക്ക് നന്നായി അറിയാം. എന്നാൽ ഏട്ടനെ പറ്റി അറിയുന്നത് ഇന്ന് കാലത്താണ്. എന്നിട്ടും ഏട്ടൻ എന്നെ വിളിച്ചത് എന്താണ്? കുഞ്ഞ് എന്ന്, ഇപ്പോൾ മനസ്സിലായോ കാര്യങ്ങൾ എങ്ങനെയാണ് എന്ന്?
ഇത് ചിലപ്പോൾ മരിച്ചു മണ്മറഞ്ഞവരുടെ ആഗ്രഹം കൊണ്ടായിരിക്കും. അതിൽ കുഞ്ഞിയുടെ ആഗ്രഹമായിരിക്കും ഈ വീട്ടിലുള്ളവരുടെ സന്തോഷം. അല്ലാതെ അവളെപ്പറ്റി ആലോചിച്ചു സങ്കടപ്പെടുന്ന നിങ്ങളെ അല്ല അവൾക്ക് കാണാൻ ഇഷ്ടം. നിങ്ങൾ അതു മറന്നു. അതുകൊണ്ട് അത് ഒന്ന് ഓർമ്മിപ്പിക്കാൻ എന്നെ പറഞ്ഞു അയച്ചതാണ് നിങ്ങളുടെ കുഞ്ഞി.”
അവൾ കളിയായി പറഞ്ഞ കാര്യങ്ങൾ അതിൻറെ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാൻ അവർ അഞ്ചു പേർക്കും കഴിഞ്ഞു എന്നതിന് തെളിവാണ് അവരുടെ ജീവൻറെ ജീവനായ കുഞ്ഞിയെ ഓർമ്മപ്പെടുത്തിയിട്ടും അവരുടെ ആരുടെ മുഖത്തും സങ്കടം വരാതിരുന്നത്.
എല്ലാവരെയും ഒന്ന് ശ്രദ്ധിച്ച ശേഷം സ്വാഹ ചിരിയോടെ പറഞ്ഞു.
“അയ്യോ ഇനിയും എല്ലാവരും ചോക്ലേറ്റ് മുഖത്ത് വെച്ച് നിന്നാൽ പുലരും വരെ ബാത്റൂമിൽ തന്നെയായിരിക്കും എല്ലാവരുടെയും സ്ഥാനം.”
അവൾ പറയുന്നത് കേട്ട് ചിരിയോടെ എല്ലാവരും അവരവരുടെ റൂമിലേക്ക് പോയി. സ്വാഹ ഒട്ടും സമയം കളയാതെ ഗസ്റ്റ് റൂമിൽ പോയി ഫ്രഷായി ഷോപ്പിങ്ങിന് പോയപ്പോൾ വാങ്ങിയ ഒരു നൈറ്റ് ഡ്രസ്സ് എടുത്തിട്ട് ബാൽക്കണിയിൽ വന്നിരുന്നു.
അവൾ വലിയ ആലോചനയിലായിരുന്നു. ആ സമയം ഓരോരുത്തരായി വന്ന് അവൾക്കടുത്ത വന്നിരുന്നു.
രാഹുൽ അമ്മയ്ക്കൊപ്പം ഒരു ട്രെയിൻ ഒരു ഫ്ലാസ്ക് ചൂട് വെള്ളവും 6 കപ്പ് ടീം ഭാഗമായി അവിടേക്ക് വന്നു. അമ്മയുടെ കൈയിലുണ്ടായിരുന്ന 6 കപ്പുകളിൽ അനിൽ ഫ്ലാസ്കിൽ നിന്നും ചൂടു വെള്ളം പകർത്തി എല്ലാവർക്കും നൽകി. അരുൺ എല്ലാവരുടെ കപ്പുകളിലും ഓരോ ടീ ബാഗ് ഇട്ടു കൊടുത്തു.
എല്ലാവരും സൈലൻറ് ആയി ടി കഴിക്കുകയായിരുന്നു. ആ സമയം സ്വാഹ എല്ലാവരെയും ഒന്നു നോക്കിയ ശേഷം പറഞ്ഞു.
“എനിക്ക് നിങ്ങളോട് എല്ലാവരോടും കുറച്ചു സംസാരിക്കണം.
ഇന്ന് അച്ഛൻ വിളിച്ചിട്ടാണ് ഞാനിവിടെ വന്നത്. വരുമ്പോൾ എനിക്ക് ഈ വീട്ടിലേക്ക് എന്തിനാണ് വരുന്നത് എന്ന് ഒരു എത്തും പിടിയും ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ എനിക്കറിയാം... why I am here now.”
എല്ലാവരും സ്വാഹ പറയുന്നത് ശ്രദ്ധിച്ച് ഇരിക്കുകയായിരുന്നു.
“ഞാൻ എന്നെക്കുറിച്ച് നിങ്ങളോട് പറയാൻ ആണ് പോകുന്നത്. നിങ്ങൾ കരുതും പോലെ ഞാൻ ഒരു അനാഥ ഒന്നുമല്ല.”
“What?”
എല്ലാവരും ഒരുപോലെ അതിശയത്തോടെ ചോദിച്ചു.
“ഞെട്ടണ്ട... ഞാൻ പറഞ്ഞത് സത്യമാണ്. അനാഥയായ ഞാൻ സ്വാഹ എന്ന പേര് തെരഞ്ഞെടുക്കാൻ കാരണം ഉണ്ട്.
നാട്ടിലെ ഞങ്ങളുടെ ദേശത്തെ വലിയ പ്രതാപികളായ നായർ തറവാട്ടിലെ അംഗമാണ് ഞാൻ. അതായത് എൻറെ അച്ഛച്ഛനും അച്ഛമ്മയും അച്ഛനും അമ്മയും ഞാനും അടങ്ങുന്ന തറവാട്ടിലെ അടുത്ത തലമുറയിലെ ഏക സന്താനം.
എൻറെ അച്ഛച്ഛന് മൂന്ന് മക്കളാണ്. അതിൽ മൂന്നാമത്തെ ആളാണ് എൻറെ അച്ഛൻ. അച്ഛനു മൂത്ത രണ്ടുപേരും പെൺമക്കൾ ആണ്.
ഒരു ആക്സിഡൻറ്... എൻറെ വീട്ടിലെ നാലു പേരും എന്നെ തനിച്ചാക്കി യാത്രയായി. അപ്പച്ചിമാരും കുടുംബവും ഇന്നും ജീവിച്ചിരിപ്പുണ്ട്.
സ്വാഹാദേവി നായർ... അതാണ് എൻറെ മുഴുവൻ പേര്. അതിൽ നിന്നും സ്വാഹ എന്ന പേര് മാത്രം എടുക്കാൻ കാരണം ഒന്നു മാത്രമാണ്. എന്നിലെ ദേവിയുടെ അംശം മുഴുവനും കൊണ്ടാണ് എന്നെ തനിച്ചാക്കി എൻറെ കുടുംബം പോയത്.”
പിന്നീട് തൻറെ ജീവിതത്തിൽ അനുഭവിച്ച കഥ മുഴുവനും അവൾ പറഞ്ഞു കേൾപ്പിച്ചു.
ശ്രീക്കുട്ടിയെ കുറിച്ചും, എംബിബിഎസിന് പഠിച്ചതും, ശ്രീക്കുട്ടിയുടെ അമ്മയുടെ മരണവും, തന്നെ കുടുംബക്കാർ ചെയ്തതും, മുറച്ചെറുക്കൻമാർക്ക് അപ്പച്ചിമാർ കൂട്ടുന്നതും അങ്ങനെ എല്ലാം.
“പിന്നെ എംബിബിഎസ് എന്ന എൻറെ ആഗ്രഹം മാറ്റി നിർത്തി പൂനെയിൽ അരുൺ ഏട്ടൻറെ കോളേജിൽ ബിസിനസ് പഠിക്കാൻ വന്നത് എൻറെ പ്രതികാരം തീർക്കാൻ ആണ്. അതാണ് എൻറെ ലക്ഷ്യം. ലക്ഷ്യത്തിലെത്താൻ എനിക്ക് ആരുടെയും ആവശ്യമില്ല. എൻറെ ലക്ഷത്തിന് അവസാനം എൻറെ കുടുംബക്കാർക്ക് ഒപ്പം എത്തണം എന്നായിരുന്നു എൻറെ ഏറ്റവും വലിയ ആഗ്രഹം.
ഒരു പക്ഷേ അഗ്നി എന്നെ കണ്ടു പിടിച്ചു എൻറെ മുൻപിൽ വന്നില്ലായിരുന്നു വെങ്കിൽ അതു തന്നെ ഞാൻ ചെയ്യുമായിരുന്നു.”
“അഗ്നിയോ? അതാരാണ് മോളെ?”
ശാരദ അറിയാതെ ചോദിച്ചു പോയി.
“അഗ്നി... അഗ്നി ദേവ് വർമ്മ.”
“ആര്? വർമ്മ ഗ്രൂപ്പിൻറെ...”
അനിൽ ചോദിച്ചു.
“അതേ അനിൽ ചേട്ടാ... വർമ്മ ഗ്രൂപ്പിൻറെ സിഇഒ.”
“അഗ്നിയും കുഞ്ഞുമായി എന്താണ് ബന്ധം?”
“അതോ... അത് ഇപ്പോൾ പറഞ്ഞാൽ ഹാ... പുരാണങ്ങളിൽ ഉള്ള ബന്ധം തന്നെ.”
“അഗ്നി ദേവൻറെ പാതി സ്വാഹ ദേവി...”
ശാരദ മെല്ലെ പറഞ്ഞു.
“അതെ അമ്മ പറഞ്ഞത് ശരിയാണ്. ലീഗലി അല്ലെങ്കിലും അഗ്നി എൻറെ കഴുത്തിൽ താലി കെട്ടിയ എൻറെ ഭർത്താവാണ്.”
“കുഞ്ഞേ... “
ശാരദ വിശ്വാസം വരാതെ ഉറക്കെ വിളിച്ചു പോയി. എല്ലാവരുടെ മുഖത്തും അതേ അമ്പരപ്പും അതിശയവും എല്ലാമുണ്ടായിരുന്നു.
അഗ്നി എങ്ങനെയാണ് തന്നെ കണ്ടതെന്നും കല്യാണമല്ല, താലി കെട്ടിയത് എങ്ങനെയെന്നും എല്ലാം വിശദമായി തന്നെ അവൾ അവരോട് പറഞ്ഞു.
അതിനു ശേഷം Amen ഏട്ടൻ തന്നെ കണ്ടു പിടിച്ചത് പറഞ്ഞപ്പോൾ രാഹുൽ ചോദിച്ചു.
“ആ ACP ആണോ?”
“അതെ Amen Dev Verma IPS. അഗ്നിയുടെ ഏട്ടനാണ് Amen ഏട്ടൻ.”
പിന്നെ അച്ഛനെയും അമ്മയെയും അവരുടെ ആറു മക്കളെയും അഞ്ചു മരുമക്കളെയും കണാരേട്ടനെയും അങ്ങനെ ദേവി പീഠത്തിലെ എല്ലാവരെയും കുറിച്ച് വിശദമായി തന്നെ അവർക്ക് പറഞ്ഞു കേൾപ്പിച്ചു.
എല്ലാം കേട്ട് കൊണ്ട് ഇരുന്ന് അനിൽ സ്വാഹയെ നോക്കി ചോദിച്ചു.
“ഇനി എന്താണ്? എങ്ങനെയാണ് കുഞ്ഞ് മുന്നോട്ടു പോകാൻ നോക്കുന്നത്?”
“കഴിഞ്ഞില്ല അനിലേട്ടാ... ഇനിയും പലതും നിങ്ങൾ അറിയാൻ ബാക്കിയുണ്ട്. ക്ഷമിക്കു... ഞാൻ ഒന്നു പറയട്ടെ.”
അതും പറഞ്ഞ് സ്വാഹ തുടർന്ന് പറഞ്ഞു.
“എൻറെ ശത്രുവിനെ ഞാൻ ടാർഗറ്റ് ചെയ്ത് കഴിഞ്ഞു. അതാണ് ഇന്നലെ അച്ഛൻ എന്നെ ഹോട്ടലിൽ വെച്ച് കണ്ടത്.”
അതുകേട്ട് ഞെട്ടി കൊണ്ട് അച്ഛൻ ചോദിച്ചു.
“അപ്പോൾ കുഞ്ഞിൻറെ ശത്രു... അത്... അരവിന്ദ് അവനാണോ?”
“അരവിന്ദ് എന്ന് അരവിന്ദ് ചന്ദ്രദാസ്... അവൻ മാത്രമല്ല... ഒരു ഗ്രൂപ്പ് കൂടി അവന് കൂട്ടായി ഉണ്ട്.”
“ഇനി അതാരാണ്?”
അരുൺ സംശയത്തോടെ ചോദിച്ചു.
“Goan Brothers....”
സ്വാഹ പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി തരിച്ചു പോയി.
“കുഞ്ഞേ... ഗോവൻ ബ്രദേഴ്സ്?”
എല്ലാവരും ശ്വാസം എടുക്കാൻ തന്നെ മറന്നു പോയ പോലെ ഇരിക്കുകയായിരുന്നു.
“അതെ വേൾഡ് ഫെയ്മസ് നോട്ടോറിയൽ ക്രിമിനൽസ് ഗോവൻ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാർട്ടിൻ, DD & Fredy ഇവരും എൻറെ ടാർഗറ്റ് ആണ്.”
“കുഞ്ഞേ... അത് അവർ ഗോവൻ ബ്രദേഴ്സ് കുഞ്ഞു വിചാരിക്കും പോലെ അല്ല.”
അനിൽ പേടിയോടെ പറഞ്ഞു. എന്നാൽ അവളിലെ പുഞ്ചിരി അനിലിനെ അത്ഭുതപ്പെടുകയാണ് ചെയ്തത്.
അവൾ കുറച്ചു സമയമെടുത്തു തന്നെ ഇന്നലെ നടന്ന മീറ്റിങ്ങിനെ പറ്റിയും അവരോട് പറഞ്ഞു.
തലയിലെ കിളികൾ എല്ലാം പറന്നു പോയ നിരക്കിൽ ഇരിക്കുന്ന അച്ഛനും അമ്മയും മക്കളും. അതുകണ്ട് സ്വാഹ അല്പനേരം കണ്ണടച്ചിരുന്നു.
തൻറെ മനസ്സിലെ ഓരോ അണുവിലും തീ പോലെ ആളിക്കത്തുന്ന ഈ എല്ലാ കാര്യങ്ങളും ഒരിക്കൽ കൂടി പറഞ്ഞപ്പോൾ അവളുടെ മനസ്സും കലുഷിതമായിരുന്നു.
എല്ലാവർക്കും കുറച്ചു സമയം ആവശ്യമാണെന്ന് അവൾക്ക് മനസ്സിലായി. അല്പ്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം അച്ഛൻ പറഞ്ഞു.
“I am really proud of you Swaha. നിൻറെ അച്ഛൻ ദേവിനോട് എനിക്ക് വല്ലാത്ത അസൂയ തോന്നുന്നു. മക്കളെ വളർത്തുന്നു എങ്കിൽ ഇങ്ങനെ വളർത്തണം. ആ കാര്യത്തിൽ ഞാൻ ഒരു വലിയ പരാജയം ആണ്.”
“അതെ... അച്ഛൻ വൻ പരാജയം തന്നെയാണ്.”
സ്വാഹ കണ്ണുകൾ അടച്ചു കൊണ്ടു തന്നെ പറഞ്ഞു.
കുഞ്ഞു പറഞ്ഞത് സത്യമാണ് എന്ന് അറിയാമെങ്കിലും അരുൺ ദേഷ്യത്തോടെ വിളിച്ചു.
“സ്വാഹ...”
അതുകേട്ട് സ്വാഹ കണ്ണു തുറന്ന് അരുണിനെ നോക്കി പറഞ്ഞു.
“ഞാൻ പറഞ്ഞത് സത്യമാണ് ഏട്ടാ... അതിൻറെ റീസൺ അച്ഛന് അറിയാം.
അതൊക്കെപ്പോട്ടെ അർജുൻ വർമ്മ... അറിയുമോ അയാൾ ആരാണെന്ന്?”
സ്വാഹ പെട്ടെന്ന് തന്നെ വിഷയം മാറ്റി. അത് അരുണിൻറെ അച്ഛനിലും സമാധാനം ഉണ്ടാക്കി. ഇല്ലെങ്കിൽ എന്ത് മറുപടിയായിരിക്കും മക്കൾക്ക് താൻ നൽകുക എന്ന് അയാൾ വല്ലാതെ പേടിച്ചു പോയിരുന്നു.
“നമ്മുടെ കോളേജിലെ കുഞ്ഞിൻറെ പ്രൊഫസർ. നിങ്ങളുടെ ക്ലാസ് ഇൻ ചാർജ്.”
“അതെ അയാളെ കുറിച്ച് തന്നെയാണ് ഞാൻ ചോദിച്ചത്?
അർജുൻ വർമ്മ എന്ന അയാൾ പ്രൊഫഷനലി പ്രൊഫസർ അല്ല. ടോപ് സെക്യൂരിറ്റി കമ്പനിയുടെ ഓണർ ആണ് അർജുൻ ഏട്ടൻ. മാത്രം അല്ല അഗ്നിയുടെ ഫസ്റ്റ് കസിൻ കൂടിയാണ്. അമ്മയുടെ ആങ്ങളയുടെ മകൻ. എൻറെ സെക്യൂരിറ്റിക്ക് വേണ്ടി അഗ്നി നിയമിച്ചതാണ് ഏട്ടനെ അവിടെ പ്രൊഫസറായി. അത് മാത്രമല്ല അർജുൻ ചേട്ടൻ അഗ്നിയുടെ കളിക്കൂട്ടുകാരൻ കൂടിയാണ്.”
അവൾ എല്ലാവരെയും ഒന്നു നോക്കിയ ശേഷം പിന്നെയും പറയാൻ തുടങ്ങിയപ്പോൾ പെട്ടെന്നാണ് ശാരദയെ അവൾ ശ്രദ്ധിച്ചത്.
“അമ്മേ അമ്മയ്ക്ക് കിടക്കണോ?”
“വേണ്ട കുഞ്ഞേ... എനിക്കും കേൾക്കണം എൻറെ കുഞ്ഞ് ഇനി എന്താണ് പറയാൻ പോകുന്നത് എന്ന്. അറിയണം എൻറെ കുഞ്ഞിനെ കൂടുതലായി. അതും എൻറെ കുഞ്ഞിൻറെ വായിൽ നിന്നു തന്നെ. ഈ അമ്മയ്ക്ക് ആകെ പറയാനുള്ളത് ഒന്ന് മാത്രമാണ്. ആരും ഇല്ലെങ്കിലും മോളുടെ വീട്ടുകാരെ മോളിൽ നിന്നും അകറ്റിയവർക്ക് തക്കതായ ശിക്ഷ തന്നെ നൽകണം. അത് എത്ര വലിയ ക്രിമിനൽ ആണെങ്കിൽ പോലും.”
“അമ്മ പറഞ്ഞത് ശരിയാണ്. അമ്മയുടെ അഭിപ്രായമാണ് എനിക്കും. ഞാനത് ചെയ്യുകയും ചെയ്യും.”
“ശരി, ഇപ്പോൾ നമ്മൾ എല്ലാവരും ഒരേ പ്ലാറ്റ്ഫോമിലാണ് നിൽക്കുന്നത്. എല്ലാവർക്കും എല്ലാം അറിയാം. ഇനി ഞാൻ പറയാൻ പോകുന്നത് എൻറെ മനസ്സിൽ ഇന്നലെ തൊട്ട് വന്ന ഒരു തൊട്ടാണ്. എൻറെ ഒരു ഊഹം അനുസരിച്ച് ശരിയായ ദിശയിൽ തന്നെയാണ് ഞാൻ ചിന്തിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങൾ ഒന്നു കേട്ടു നോക്കൂ എന്താണ് എനിക്ക് പറയാനുള്ളത് എന്ന്. എന്നിട്ട് നിങ്ങൾക്ക് മനസ്സിൽ തോന്നുന്നത്, അത് എന്തു തന്നെയായാലും പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും തുറന്നു തന്നെ എന്നോട് പറയണം.”
“കുഞ്ഞേ... കുഞ്ഞു പറയൂ... എന്തു തന്നെയായാലും നമുക്ക് നോക്കാം.”
“ഇന്നലെ ഞാൻ മാർട്ടിനെ മീറ്റ് ചെയ്ത സംഭവം പറഞ്ഞിരുന്നുവല്ലോ? മാർട്ടിൻ പറഞ്ഞതനുസരിച്ച് വിജയ് മാലിയയുടെ പ്രോപ്പർട്ടി auction ഈ വർഷം ഉണ്ട്. അതിൽ 6 പ്രോപ്പർട്ടി ആണ് auction ന് വെച്ചിരിക്കുന്നത്.
മുംബൈയിലെ നീലാദ്രിയും ഡൽഹിയിലെ ദേവികയും അച്ഛനു വാങ്ങാൻ സാധിക്കുമോ?”
“നീലാദ്രി വാങ്ങണം എന്ന ഒരു ആഗ്രഹം ഞങ്ങൾക്ക് ഉണ്ടായിരുന്നു മോളെ.”
അനിലാണ് മറുപടി പറഞ്ഞത്.
“പക്ഷേ അഗ്നി പങ്കെടുക്കുന്ന ഒരു auction നിൽ നിന്നും എന്തെങ്കിലും നേടാൻ വലിയ ബുദ്ധിമുട്ടാണ് എന്നറിയാം എങ്കിലും ശ്രമിക്കണം എന്ന് കരുതിയാണ് ഞങ്ങൾ ഇരിക്കുന്നത്. “
“അങ്ങനെ ഒരു ആഗ്രഹം ഏട്ടൻറെ മനസ്സിൽ ഉണ്ടെങ്കിൽ അത് നേടിത്തരുന്ന കാര്യം സ്വാഹ ഏറ്റു. വേണ്ടതൊക്കെ ഞാൻ അപ്പോൾ ചെയ്തോളാം. പേരിന് നിങ്ങൾ വാങ്ങിയാൽ മതി.”
“കുഞ്ഞ് എന്താണ് പറയുന്നതെന്ന് മനസ്സിലായില്ല...”
അനിൽ സംശയത്തോടെ ചോദിച്ചു.
“നീലാദ്രിയും ദേവികയും ഞാൻ നിങ്ങൾക്ക് auction നിൽ നേടി തരാം.”
“അത് എന്തിനാണ് മോളെ? നിൻറെ പേരിൽ വേണോ ആ പ്രോപ്പർട്ടീസ്?”
“വേണ്ട... പകരം എനിക്ക് വേണ്ടത് ഒരു വർഷത്തേക്ക് നിങ്ങളുടെ കമ്പനിയിലെ ലക്ഷ്മിയുടെ ഷെയർ എൻറെ പേരിൽ ഒരു ഡമ്മി കോൺട്രാക്ട് ആക്കി തരണം.
അതിനു ബുദ്ധിമുട്ട് ഉണ്ടാകുമോ ആർക്കെങ്കിലും. എന്നെ വിശ്വസിക്കാൻ പറ്റും എന്ന് തോന്നുന്നുണ്ടെങ്കിൽ മാത്രം മതി. ഇത് ബിസിനസ് ആണ്. അവിടെ രക്തബന്ധം പോലും നോക്കരുത് എന്നാണ് പറയാറ്.
നിങ്ങൾ എല്ലാവരും നന്നായി ഒന്ന് ആലോചിച്ച് തീരുമാനം പറഞ്ഞാൽ മതി. ഒരു വർഷത്തേക്ക് കമ്പനിയിലെ ലക്ഷ്മിയുടെ ഷെയർ എൻറെ പേരിൽ ആക്കി തരുന്ന കോൺട്രാക്ട് ഉണ്ടാക്കിയാൽ അതിനു പകരം നീലാദ്രിയും ദേവികയും നിങ്ങൾക്ക് സ്വന്തം ആയിരിക്കും.
പക്ഷേ ഇതൊരു ഡമ്മി കോൺട്രാക്ട് ആണെന്ന് നമ്മൾ മാത്രമേ അറിയാൻ പാടുള്ളൂ. അല്ലെങ്കിൽ പിന്നെ ചെയ്തതൊക്കെ വെറുതെയായി പോകും.”