സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 71
സ്വാഹയുടെ സംസാരം കേട്ട് അച്ഛനും മകളും അമ്മയും വായും പൊളിച്ച് ഇരുന്നു പോയി എന്നതാണ് സത്യം.
“സമ്മതം... “
അച്ഛൻ തൻറെ ഭാര്യയെയും 3 ആൺമക്കളെയും ഒന്നു നോക്കി കൊണ്ട് പറഞ്ഞു. അവരുടെ എല്ലാവരുടെയും മുഖത്ത് സന്തോഷം തെളിഞ്ഞു കണ്ടു.
എല്ലാവരും അത് ആഗ്രഹിച്ചിരുന്നു എന്ന് അവരുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. ആർക്കും ഒരു എതിരഭിപ്രായവും ഇല്ലായിരുന്നു.
പക്ഷേ ആ അച്ഛൻ ചോദിച്ചു.
“എന്താണ് കുഞ്ഞിന് ഇതു കൊണ്ട് ഉണ്ടാകാവുന്ന ബെനിഫിറ്റ്? എന്താണ് കുഞ്ഞിൻറെ പ്ലാൻ?”
“അച്ഛൻ ചോദിച്ചത് ശരിയാണ്. എനിക്ക് ഇതു കൊണ്ട് ഒരു ബെനിഫിറ്റ് ഉണ്ടാകാൻ പോകുന്നില്ല. പക്ഷേ മറ്റൊന്ന് ഇതുകൊണ്ട് എനിക്ക് സാധിക്കും.”
“What\'s that?”
അനിൽ അത്ഭുതത്തോടെ ചോദിച്ചു.
“എനിക്ക് വേണ്ടത് അഗ്നിക്കെതിരെ മത്സരിക്കാൻ പ്ലാറ്റ്ഫോമാണ്.”
“അത് എന്തിനാണ്? അഗ്നി നിൻറെ സ്വന്തം ഭർത്താവ് അല്ലേ? സ്വന്തം ഭർത്താവിനെതിരെ എന്തിനാണ് ഒരു മത്സരം? അവൻ നിൻറെ ശത്രു അല്ലല്ലോ?”
അത്ഭുതത്തോടെ, ആശ്ചര്യത്തോടെ ശാരദ ചോദിച്ചു.
“ശരിയാണ് അമ്മ പറഞ്ഞത്. പക്ഷേ ഇതാണ് കോർപ്പറേറ്റ് ഗെയിം. അമ്മയ്ക്ക് അത് കുറച്ചു കഴിയുമ്പോൾ മനസ്സിലാകും.”
“ശരി സമ്മതിച്ചു.”
അവർ ചിരിയോടെ പറഞ്ഞു.
“എന്നെ എങ്ങനെ ഒരു വർഷത്തേക്ക് കമ്പനിയിൽ ഷെയർ ഹോൾഡർ ആക്കാം എന്ന് അച്ഛൻ ആലോചിച്ചു ചെയ്യണം. നമ്മുടെ ഈ കളിയൊന്നും അച്ഛൻറെ ബിസിനസിനെ ബാധിക്കാൻ ഒരു വിധത്തിലും അനുവദിക്കരുത്. അത് എനിക്ക് വേണ്ടി ആയാൽ പോലും.
നമ്മൾ ചെയ്യുന്നതൊന്നും ഈ റൂമിലുള്ള നമ്മൾ ആറുപേരല്ലാതെ ഇതൊന്നും മറ്റൊരാൾ അറിയാൻ പാടില്ല.
മാത്രമല്ല ഈ വീട്ടിൽ നിന്നും ഞാൻ പുറത്തു കടന്നാൽ നിങ്ങൾക്ക് ഞാൻ ആരുമല്ല. നമുക്കിടയിൽ ഒരു കോൺടാക്ട് പാടില്ല.\"
“എനിക്ക് നിങ്ങൾ... എൻറെ മനസ്സിലെ സ്ഥാനം, എൻറെ അച്ഛനും അമ്മയും ആങ്ങളമാരും ആയി തന്നെയാണ്.”
എല്ലാം കേട്ട ശേഷം രാഹുൽ ചോദിച്ചു.
“ഞങ്ങൾക്ക് മനസ്സിലാകും നീ എങ്ങനെയാണ് ഇപ്പോൾ ഞങ്ങളെ എല്ലാവരെയും കാണുന്നത് എന്ന്. പക്ഷേ എൻറെ സംശയം അതല്ല. നീ എന്തുകൊണ്ടാണ് ഇതെല്ലാം ഞങ്ങളോട് ഇപ്പോൾ പറയാൻ കാരണം?”
അതുകേട്ട് സന്തോഷത്തോടെ സ്വാഹ രാഹുലിനെ നോക്കി പറഞ്ഞു.
“I am very happy now. You are absolutely right Rahul. ഞാൻ ഒരിക്കലും എൻറെ ആവശ്യത്തിന് നിങ്ങളെ കൂട്ടു പിടിക്കില്ല. എനിക്ക് പണത്തിനോ, അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ സപ്പോർട്ടിനോ എന്തിനും തയ്യാറായി ദേവി പീഠത്തിലെ ഓരോരുത്തരും ഉണ്ട്. മാത്രമല്ല ആവശ്യത്തിന് സ്വത്ത് എൻറെ പക്കലും ഉണ്ട്. എന്നിട്ടും ഞാൻ നിങ്ങളെ ഇതിലേക്ക് വലിച്ചിടാൻ അതിൻറെതായ കാരണമുണ്ട്. കണ്ടു പിടിക്കാൻ നോക്കണ്ട. എന്തായാലും ഈ കൊല്ലം അവസാനം എല്ലാം മറനീക്കി പുറത്തു വരും. അതുവരെ എൻറെ ഏട്ടന്മാരും അമ്മയും ഒന്നും ആലോചിക്കരുത്... അന്വേഷിക്കരുത്... കാത്തിരിക്കണം ആ ദിവസത്തിനായി...”
“ശരി കുഞ്ഞ് പറയുന്നത് സമ്മതിച്ചു. കുഞ്ഞ് പറഞ്ഞതു കൊണ്ട് മാത്രം പറയുന്നതു വരെ wait ചെയ്യാൻ ഞങ്ങൾ തയ്യാറാണ്.”
അനിൽ മറുപടി നൽകി.
“നിന്നിൽ.... നിൻറെ പ്രവർത്തിയിൽ വിശ്വാസം ഉള്ളതു കൊണ്ട് മാത്രം ഞാൻ കാത്തിരിക്കാം ഈ വർഷാവസാനം വരെ...”
അരുൺ മറുപടി നൽകി.
“അതെ അതാണ് എല്ലാവർക്കും നല്ലത്. പിന്നെ എനിക്ക് ഒന്നു കൂടി പറയാനുണ്ട്. ഞാനും നിങ്ങളും തമ്മിലുള്ള ബന്ധം ദേവി പീഠത്തിലെ ആരും അറിയരുത്.
ഒരു കാര്യം പറയാൻ വിട്ടു പോയി.
ചേട്ടൻമാർ രണ്ടുപേരും അന്ന് അരവിന്ദൻറെ ഓഫീസിൽ വന്നപ്പോൾ ഞാൻ നിങ്ങൾക്ക് പുട്ടി ഭൂതത്തെ കാണിച്ചു തന്നത് നിങ്ങൾ ഓർക്കുന്നുണ്ടോ?”
അവൾ പറയുന്നത് കേട്ട് അനിൽ ചോദിച്ചു.
“പുട്ടി ഭൂതമോ, അതെന്താണ്?”
അതുകേട്ട് രാഹുൽ ചിരിച്ചു കൊണ്ട് പറഞ്ഞു.
“അത് അവളുടെ ഓഫീസിൽ ഒരു പെണ്ണുണ്ട്. വളരെയധികം മേക്കപ്പ് ഒക്കെ ചെയ്തു പെയിൻറ് കമ്പനിയിൽ ജോലി ചെയ്യുന്ന പോലെ ഒരെണ്ണം. അതിനെ ഇവളും ഇവളുടെ ഫ്രണ്ട്സും കൂടി ഇട്ട പേരാണ് പുട്ടി ഭൂതം.”
“ഓ... അങ്ങനെ. എന്നിട്ട് നിങ്ങളുടെ പുട്ടി ഭൂതത്തിന് എന്തുപറ്റി?”
അനിൽ ചിരിയോടെ ചോദിച്ചു.
“ഞങ്ങളെ രണ്ടുപേരെയും ഇതു പോലെ പരസ്യമായി ഊറ്റിയ ഒരു സാധനത്തെ ഞങ്ങൾ ജീവിതത്തിൽ കണ്ടിട്ടില്ല. കുഞ്ഞിൻറെ പുട്ടി ഭൂതത്തെ എങ്ങനെ മറക്കാനാണ് അല്ലേ രാഹുൽ?”
അരുൺ ചിരിയോടെ ചോദിച്ചു.
“അതേ ചേട്ടാ... അവളെപ്പറ്റി തന്നെയാണ് ഞാൻ പറയുന്നത്. She is Agni\'s cousin. മാത്രമല്ല അഗ്നിയെ അഗാധമായി സ്നേഹിക്കുന്നവൾ... അല്ല അവൻറെ ശരീരത്തെ വല്ലാതെ മോഹിക്കുന്നവൾ... അവനെ നേടണമെന്ന് ഒറ്റ ലക്ഷ്യത്തിൽ നടക്കുന്നവൾ... അങ്ങനെ പല വിശേഷണങ്ങളും അവൾക്ക് നൽകാൻ സാധിക്കും.
ഇതൊന്നുമല്ലാതെ ഒന്നു കൂടിയുണ്ട്.
അഗ്നിയുടെ വിവാഹം കഴിഞ്ഞത് തറവാട്ടിൽ നിന്ന് അറിഞ്ഞ് അവൻറെ മിസ്സിംഗ് ആയ വൈഫിനെ കണ്ടു പിടിച്ചു തീർക്കാൻ നടക്കുന്നവൾ...”
സ്വാഹ കൂളായി ശ്രുതിയെ പറ്റി പറയുന്നത് കേട്ടു എല്ലാവരും അതിശയിച്ചു പോയി.
രാഹുൽ ചിരിയോടെ പറഞ്ഞു.
“ഹഹഹ... ആഹാ എന്താ കഥ. അത് കലക്കി. മുൻപിൽ നിൽക്കുന്നവളെ മനസ്സിലാക്കാതെ അവളെ തീർക്കാൻ നടക്കുന്നവൾ. അതേതായാലും നന്നായി. എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.”
“ഇനി എന്തെങ്കിലും ഈ കുഞ്ഞു തലയിൽ ഉണ്ടോ എൻറെ കുഞ്ഞേ...?”
അരുൺ അവളെ തന്നോട് ചേർത്തു നിർത്തി ചോദിച്ചു.
അപ്പോൾ ചെറിയ കുസൃതിയോടെ അവൾ പറഞ്ഞു.
“സ്വാഹയുടെ ഈ തല കുഞ്ഞല്ലേ? അതുകൊണ്ട്...”
ശാരദ പെട്ടെന്ന് സ്വാഹ പറയുന്നതിന് ഇടയിൽ കയറി പറഞ്ഞു.
“എൻറെ അമ്മോ, നിൻറെ തല ചെറുതായത് നന്നായി. ഇതിലും വലുത് ആയാൽ വളരെ ബുദ്ധിമുട്ടാകും...”
“എല്ലാവരുടെയും കഥ പറച്ചിൽ കഴിഞ്ഞെങ്കിൽ കിടന്നാലോ?”
അച്ഛൻ പറയുന്നത് കേട്ട് എല്ലാവരും തലകുലുക്കി സമ്മതിച്ചു. എല്ലാവരും എഴുന്നേറ്റ് അവരവരുടെ റൂമിലേക്ക് പോവുകയായിരുന്നു. സ്വാഹ ഗസ്റ്റ് റൂമിലേക്ക് നടക്കുന്നത് കണ്ടു രാഹുൽ അവളെ വിളിച്ചു.
“കുഞ്ഞേ, ഞങ്ങളെല്ലാവരും ഒരുമിച്ചാൽ അരുണേട്ടൻറെ റൂമിലാണ് കിടക്കാറ് ഉള്ളത്.”
അതുകേട്ട് ഒന്ന് ആലോചിച്ച ശേഷം സ്വാഹ പറഞ്ഞു.
“എന്നാൽ പിന്നെ ഞാൻ എന്തിനാ ഗസ്റ്റ് ആകുന്നത് അല്ലേ അരുണേട്ട...”
അതും പറഞ്ഞ് നാലും കൂടി അരുണിൻറെ റൂമിലേക്ക് പോകുന്നത് നോക്കി അച്ഛനുമമ്മയും സന്തോഷത്തോടെ അവരെ നോക്കി കുറച്ചു നേരം നിന്നു.
പിന്നെ ഒരു പുഞ്ചിരിയോടെ രണ്ടുപേരും അവരുടെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചെന്ന് കിടക്കാൻ തയ്യാറാകുന്ന സമയത്ത് ശാരദ ചോദിച്ചു.
“ഏട്ടാ... ഏട്ടൻ എന്തെങ്കിലും എന്നിൽ നിന്നും മറച്ചു പിടിക്കുന്നുണ്ടോ? എന്തോ എൻറെ മനസ്സ് പറയുന്നു എന്തൊക്കെയോ ഞാൻ അറിയാത്തതുണ്ടെന്ന്. എല്ലാം ഈ മനസ്സിൽ വച്ചു കൊണ്ട് ഉരുകുകയാണ് എന്ന്. എന്തോ അങ്ങനെയൊക്കെ തോന്നുന്നു.”
ശാരദ ചോദിക്കുന്നത് കേട്ട് അയാൾ അൽപ നേരം അവരെ തന്നെ നോക്കി ഇരുന്നു. പിന്നെ പറഞ്ഞു.
“ഉണ്ട് ശാരദ... ഞാൻ കഴിഞ്ഞ അഞ്ചു വർഷത്തോളമായി നിന്നിൽ നിന്നും ഇങ്ങനെ ഒരു ചോദ്യം വരാൻ കാത്തിരിക്കുകയായിരുന്നു.”
“എന്നുവച്ചാൽ...?”
“അത് പിന്നെ സ്വാഹയുടെ ശത്രുക്കൾ...”
“എനിക്ക് മനസ്സിലായി ഏട്ടൻ ഒന്നും പറയണ്ട... സ്വാഹയെ സംരക്ഷിക്കണം. അവൾക്ക് വേണ്ടത് എന്താണെന്നു വെച്ചാൽ ചെയ്തു കൊടുക്കണം.”
“നീ പറഞ്ഞത് ശരിയാണ്. അതു തന്നെയാണ് എൻറെ മനസ്സിലും... ഞാനും മനസ്സിൽ പലതും കണക്കു കൂട്ടുന്നുണ്ട്. എല്ലാം എത്രയും പെട്ടെന്ന് കലങ്ങി തെളിയണം എന്ന് മാത്രമേ ഇപ്പോൾ ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നുള്ളൂ...”
രണ്ടുപേരും ഒന്നും പറയാതെ കുറച്ചു നേരം കിടന്നു. ഇടയിൽ ശാരദ പറഞ്ഞു.
“റിസ്ക് വേണ്ട, നാളെ അമ്പലത്തിൽ മാത്രം പോയാൽ മതി. പുറത്ത് അവൾക്കൊപ്പം കറങ്ങി തിരിയേണ്ട. കുഞ്ഞിന് അവളുടെ ലക്ഷ്യത്തിലെത്താൻ നമ്മളായി ഒരു തടസ്സം സൃഷ്ടിക്കരുത്. എന്തും ആലോചിച്ചു വേണം ചെയ്യാൻ.
എൻറെ സന്തോഷം കാണാൻ വേണ്ടിയായിരിക്കും സ്വാഹ നാളെ റിസ്ക് എടുക്കാൻ തീരുമാനിച്ചത് തന്നെ. അതുകൊണ്ട് അവൾ എതിർത്ത് പറയില്ല. കാരണം അവൾക്കറിയാം ഞാൻ പുറത്തിറങ്ങുന്നത് എത്രത്തോളം പ്രാധാന്യം ഉണ്ട് എന്നത്.”
“അത് ശരിയാണ്. നമുക്ക് നാളെ അമ്പലത്തിൽ മാത്രം പോയാൽ മതി.”
അല്പ നേരത്തെ മൗനത്തിനു ശേഷം ശാരദ വീണ്ടും സംസാരിക്കാൻ തുടങ്ങി.
“ഏട്ടാ... ഒന്നു കൂടി ഞാൻ തീരുമാനിച്ചു. എൻറെ ശരീരം സമ്മതിക്കുകയാണെങ്കിൽ പണ്ടത്തെപ്പോലെ ബിസിനസിലേക്ക് തിരിച്ചു വരണം എന്നാണ് എൻറെ ആഗ്രഹം.”
ശാരദ പറഞ്ഞതു കേട്ട് ദേവിൻറെ മുഖം സന്തോഷത്താൽ തിളങ്ങി. അയാൾ കിടന്നിടത്തു നിന്നും എഴുന്നേറ്റ് ശാരദയെ തിരിഞ്ഞു നോക്കി. പിന്നെ അവരെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.
“വേണം... നീ വരണം. കുഞ്ഞിന് കൂടി ഒരു സഹായം ആയിരിക്കും.”
രണ്ടു പേരും പരസ്പരം നോക്കി ഒന്നു ചിരിച്ചു.
പിന്നെ ശാരദ പറഞ്ഞു.
“ചേട്ടൻ കിടക്കാൻ നോക്ക്.”
അയാൾ ചിന്തിക്കുകയായിരുന്നു.
ശാരദ ബിസിനസ് മൈൻഡ് ഉള്ള സ്ത്രീയാണ്. തൻറെ വലം കൈയായി ഈ ദേവ് ഗ്രൂപ്പ് ഉയർത്തിക്കൊണ്ടു വന്നതിൽ നല്ല പങ്കുള്ളവൾ. അവൾ കുഞ്ഞു പോയതോടെ റൂമിൽ ഒതുങ്ങിക്കൂടി.
രാഹുൽ ഒറ്റയ്ക്ക് ആകാതിരിക്കാൻ ആണ് കോളേജിലെ എം ഡി, പ്രൊഫസർ എന്നൊക്കെ പറഞ്ഞു അരുൺ കോളേജിൽ കൂടിയത്. ഈ വർഷം കഴിഞ്ഞാൽ രാഹുൽ സ്റ്റഡീസ് എല്ലാം കഴിഞ്ഞ് അരുണിനോടൊപ്പം അനിലിന് കൂട്ടായി ബിസിനസ്സിൽ ഇറങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടെ ശാരദയും ഫോമിലായാൽ...
അയാൾ വളരെയധികം സന്തോഷിച്ചു. പിന്നെ ആലോചനയോടെ കിടന്നു.
സ്വാഹയെ കാണാൻ തീരുമാനിച്ചത് വളരെ നന്നായി എന്നു തന്നെയാണ് ഇപ്പോൾ അയാൾക്ക് തോന്നുന്നത്.
ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായിരുന്ന സങ്കടം മാറ്റി അവിടെ സന്തോഷം നിറയ്ക്കാൻ അവൾക്ക് ഒരു ദിവസം കൊണ്ട് കഴിഞ്ഞു. അങ്ങനെ ചെയ്യാൻ അവൾക്കു മാത്രമേ സാധിക്കുമായിരുന്നുള്ളൂ.
അങ്ങനെ പലതും ചിന്തിച്ചു കിടന്ന് ഉറക്കം വരുന്നില്ല എന്ന് മനസ്സിലാക്കി പതിയെ ശാരദയെ നോക്കി. ശാരദ നല്ല ഉറക്കത്തിലായിരുന്നു.
അതു കണ്ടു പതിയെ അവിടെ നിന്നും ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു.
എഴുന്നേറ്റ അയാൾ നേരെ പോയത് അരുണിൻറെ റൂമിലേക്ക് ആയിരുന്നു. വാതിൽ തുറന്നു നോക്കിയപ്പോൾ നാലും കൂടി ആ കട്ടിലിൽ കിടന്നുറങ്ങുന്നത് കണ്ണുനിറച്ച് നോക്കി നിന്നു പോയി. പിന്നെ മനസ്സിൽ കുഞ്ഞിനോട് ക്ഷമ പറഞ്ഞ് അയാൾ സ്വന്തം റൂമിൽ ചെന്നു കിടന്നു.
കഥകൾ പറഞ്ഞ് സമയം വൈകിയാണ് എല്ലാവരും ഉറങ്ങിയത്. അതുകൊണ്ടു തന്നെ പത്തുമണിയോടെയാണ് എല്ലാവരും എഴുന്നേറ്റ് വന്നത്. കുളിച്ച ഡ്രസ്സ് ഒക്കെ മാറി എല്ലാവരും അമ്പലത്തിലേക്ക് പോകാൻ തയ്യാറായി വന്നു.
നാലും കൂടി കാറിലെ പിൻ സീറ്റിൽ ഇരുന്ന് അടി ഉണ്ടാക്കുന്നത് കണ്ടു ശാരദ കണ്ണുരുട്ടി പേടിപ്പിച്ചു. എന്നാലും നാലിനും ഒരു കൂസലുമില്ല.
അങ്ങനെ സന്തോഷം നിറഞ്ഞ ആ ദിവസം എല്ലാവരും കൂടി ഒരു ചെറിയ സദ്യ ഒക്കെ ഉണ്ടാക്കി കഴിച്ച് സ്വാഹ തിരിച്ച് ബാംഗ്ലൂരിലേക്ക് പോയി.
xxxxxxxxxxxxxxxxxxxxxxx
അടുത്ത ദിവസം മാർട്ടിൻ പ്രോമിസ് ചെയ്തതു പോലെ തന്നെ അരവിന്ദ് കമ്പനിയിൽ announcement നടത്തി. ADG Group ൻറെ പുതിയ GM ആയി സ്വാഹ charge ഏറ്റെടുത്തു.
കമ്പനിയെപ്പറ്റി പഠിക്കാനാണ് സ്വാഹ ആദ്യം intern ആയി ജോയിൻ ചെയ്തത് എന്നാണ് അരവിന്ദ് എല്ലാവരോടും പറഞ്ഞത്. അത് വിശ്വസനീയമായ ഒരു റീസൺ ആയതു കൊണ്ട് ആരും അതിനെ ചോദ്യം ചെയ്യാൻ മുതിർന്നില്ല എന്ന് മാത്രമല്ല അരവിന്ദനോട് എതിർത്തു പറയാൻ എല്ലാവർക്കും ഭയമായിരുന്നു എന്നതും ഒരു പ്ലസ് പോയിൻറ് ആയിരുന്നു.
പിന്നെ അന്നു തന്നെ ഉച്ച കഴിഞ്ഞ് press meet നടത്തി അരവിന്ദ് വേണ്ടതിലധികം പബ്ലിസിറ്റി അതിനു നൽകുകയും ചെയ്തു.
ശ്രീഹരി ആണ് ആദ്യം വിവരമറിഞ്ഞത്.
അവൻ ഞെട്ടലോടെയാണ് എല്ലാവരെയും ന്യൂസ് അറിയിച്ചത്. ലൈവായി തന്നെ ന്യൂസ് റിലീസ് എല്ലാവരും കണ്ടു.
മഹാദേവന് ഇതൊക്കെ കണ്ട് എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാതെ വായും പൊളിച്ച് ഇരിക്കുകയായിരുന്നു.
“എന്തൊക്കെയാണ് എൻറെ കാന്താരി കാട്ടിക്കൂട്ടുന്നത്? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.”
എന്നാൽ ഇതു തന്നെയായിരുന്നു ദേവീ പീഠത്തിലെ ഓരോരുത്തരുടെയും മനസ്സിൽ ഉണ്ടായിരുന്നത്.
എന്നാൽ ഈ ന്യൂസ് ദേവ ഗ്രൂപ്പിലും എല്ലാവരും കണ്ടു. അച്ഛനും അമ്മയും മക്കളും സ്വാഹയുടെ ഓരോ നീക്കവും സൂക്ഷ്മതയോടെയാണ് ശ്രദ്ധിച്ചു കൊണ്ടിരുന്നത്.
അതുപോലെ തന്നെ ഗോവൻ ബ്രദേഴ്സും അരവിന്ദും.
എല്ലാ കണ്ണുകളും തന്നിൽ ഉണ്ടെന്ന് അറിയാവുന്ന സ്വാഹ ആദ്യം തന്നെ തൻറെ ലക്ഷ്യം പരസ്യമാക്കി.
“തനിക്ക് ഈ വർഷത്തെ നമ്പർ വൺ ബിസിനസ് വുമൺ ആകണം എന്നതാണ് ലക്ഷ്യം. അതിനുള്ള പരിശ്രമത്തിലാണ് ഞാൻ.”
“എന്താണ് മാഡത്തിൻറെ മുന്നോട്ടുള്ള പ്ലാൻ?”
മീഡിയയുടെ ചോദ്യത്തിന് സ്വാഹ ചിരിയോടെ മറുപടി നൽകി.
“അത് കൊള്ളാമല്ലോ? ഞാൻ അഗ്നി അങ്ങ് പ്രേമിച്ച് വിവാഹം കഴിച്ചാലോ എന്നാണ് ചിന്തിക്കുന്നത്.”
സ്വാഹ ചെറിയ പടക്കങ്ങൾ പൊട്ടിക്കാൻ തുടങ്ങി.
“അതാണ് എൻറെ മുന്നിലുള്ള ഈസിയായ പ്ലാൻ. എന്താണ് നിങ്ങളുടെ അഭിപ്രായം?”
അവൾ അങ്ങനെ ചോദിക്കുന്നത് കേട്ട് റിപ്പോർട്ട്സ് എല്ലാം ചിരിച്ചു പോയി.
“ഞങ്ങൾ മേടത്തിൻറെ ബിസിനസ് പ്ലാൻ ആണ് ചോദിച്ചത്?”
ഒരു റിപ്പോർട്ടർ വീണ്ടും അതേ കൊസ്റ്റ്യൻ ചോദിച്ചു.
അതുകേട്ട് സ്വാഹ അയാളെ നോക്കി പറഞ്ഞു.
“എനിക്ക് ഒന്നും മുൻകൂട്ടി പറഞ്ഞു ശീലമില്ല. പ്രവർത്തിച്ചാണ് ശീലം.”
“അതു നല്ലതാണ്... എന്നാലും എൻറെ ഈ ചോദ്യത്തിന് മാഡത്തിന് ആൻസർ നൽകാൻ പറ്റും എന്നാണ് തോന്നുന്നത്.”
ആ റിപ്പോർട്ടർ വീണ്ടും ചോദിച്ചു.
“Shoot… let me try.”
അതുകേട്ട് അയാൾ ചോദിച്ചു.
“ഈ വരുന്ന വിജയ മാലിയയുടെ പ്രോപ്പർട്ടി auction ന് മേടം അതായത് ADG Group പാർട്ടിസിപ്പേറ്റ് ചെയ്യുമോ?”