Aksharathalukal

ഇടവഴിയിലെ പ്രണയം 2

ഭാഗം 2

സാറാമ്മ ടീച്ചറുടെ മലയാളം ക്ലാസ് നഫീസു
ഏറ്റവും ഇഷ്ടത്തോടെ ഇരിക്കുന്ന ക്ലാസ്
ആയിരുന്നു അത്
പക്ഷെ ഇന്ന് എന്താണ് പറ്റിയത് അവൾക്ക്
അറിയില്ല .
വെറുതെ പേനയും എടുത്തു കിനാവിന്റെ ലോകത്തിൽ അങ്ങനെ
ഇരുന്നു.
എന്നും വീര സാഹസിക കഥകൾ
വായിക്കാറുള്ള അവൾ അന്ന് ആദ്യമായി 
\'വൈക്കം മുഹമ്മദ് ബഷീറിന്റെ\'

\'ബാല്യകാലസഖി\'
 എടുത്തു
ഓരോ അക്ഷരങ്ങളും അവളുടെ മനസിലേക്ക് പതിച്ചു കൊണ്ടിരുന്നു.
ഇത്രയും അനുഭൂതി ഉള്ള ഒന്നാണോ
പ്രണയം!
നഫീസുവിന്റെ കണ്ണുകളിൽ വിവിധ
ഭാവങ്ങൾ കടന്നു പോയി.

സ്കൂളിന്റെ പടിയിൽ തന്നെ
നിൽപ്പുണ്ടായിരുന്നു വായി നോക്കി
പത്രോസ് ഇളിച്ചു പിടിച്ചു
ഓള് പതിവ് പോലെ താഴോട്ട് നോക്കി
നടന്നു .
അപ്പോഴാണ് വീണ്ടും ആ തോട്ടത്തിൽ കേട്ട
ശൂളം വിളി കാറ്റിൽ ഒഴുകിയത്
അവൾ തിരിഞ്ഞു നോക്കി എവിടെ
തോന്നിയതാവാം

\'ഇന്റെ അള്ളോഹ് എനക്ക് എന്താ പറ്റിയെ 
ന്നെ കൊയപ്പിക്കല്ലേ ഇഞ്ഞു ..
അസ്തഫിറുള്ള പൊറുക്കണേ റബ്ബേ.\'

\'എടീ നഫീസു. ഇഞ്ഞു എന്താ
ആലോജിക്കുന്നെ \'

ഉമ്മുകുല്സു ഒന്നു തട്ടി
ഹേയ് ഒന്നുല്ല.
അപ്പോഴാണ് കാര്യാവിലെ റോസമ്മ ചേട്ടത്തി
അതിലെ പോയേ
ഉമ്മുകുല് അവരോട് ചോദിച്ചു
ചെവിടത്തി ചെവിടത്തി എങ്ങോട്ടാ ?
പ്ഫ.. ചെവിടത്തിയോ ആരാടി 
ചെവിടത്തി 

രണ്ടും കൂടെ ഒരു ഓട്ടം വച്ചു കൊടുത്തു 
നഫീസു ചിരിക്കാൻ തുടങ്ങി.
\'ഇഞ്ഞു എന്താ അങ്ങനെ വിളിച്ചേ \'

\'അതു പിന്നെ ഒന്നു പരിഷ്കാരം ആക്കി
വിളിച്ചതല്ലേ\' 
നഫീസുന് ചിരി അടക്കാൻ പറ്റിയില്ല
അവൾ നിലത്തു ഇരുന്നു ചിരിച്ചു .

\'എന്റെ പൊന്നു നഫീസ അല്ലെ ഉപ്പാന്റെ
കടയിൽ നിന്നും പുളിയച്ചാർ എടുത്തു തരാ കുളുകുളു മുട്ടായി തരാ
ഇഞ്ഞു ആരോടും പറയല്ലേ \'

\'അല്ലാഹ്  എനിക്ക് വയ്യ\'

\'ഇന്നെന്താടീ നഫീസു ഇത്ര ചിരി\'

വീട്ടിൽ എത്തിയപ്പോൾ ഉമ്മ ചോദിച്ചു.

\'ഒന്നുല്ല \'

ഓള് വേഗം കറുമ്പിയുടെ അടുത്തേക്ക്
ചെന്നു 
കറുമ്പി ഓളെ വിളിച്ചു തളർന്നിരുന്നു

ഇനിക്ക് എന്നോട് സ്നേഹം കുറഞ്ഞിട്ടുണ്ട്
നഫീസുവേ എന്ന ഭാവത്തിൽ ഒന്നു നോക്കി അമർന്നു 
പരിഭവം മാറ്റാൻ ഒരു കെട്ട് കച്ചി എടുത്തു
കൊടുത്തു നഫീസു അകത്തേക്ക് പോയി.
മണ്ണെണ്ണ വിളക്കിന്റെ അടുത്തു ഇരുന്നു
ബാഗ് എടുത്തു തുറന്നു ബാല്യകാല സഖി
പുറത്തു എടുത്തു. ഒറ്റ ഇരിപ്പിന് വായിച്ചു
തീർത്തു അവസാനം എത്തിയപ്പോൾ
അറിയാതെ അവളെ കണ്ണുകൾ തുളുമ്പി
സുഹ്റയും മജീദും അവളെ മനസിൽ
അങ്ങനെ നിറഞ്ഞു നിന്നു 

പുറത്തു മഴതോർന്നിരുന്നില്ല മഴ ഇറ്റി
വീഴുന്ന ഭാഗത്തു പാത്രം വെച്ചു അവൾ
കിടന്നു.
സീനത്തും റുക്കിയും നേരത്തെ
കിടന്നിരുന്നു .
ഉപ്പയും ഉമ്മയും എന്തൊക്കെയോ കുശു
കുശു പറയുന്നുണ്ട് .
ആ എന്തേലും ആകട്ടെ അവൾ കണ്ണുകൾ
അടച്ചു .
കറുമ്പിയെ പറമ്പിൽ കെട്ടി മൂലയിലെ
ഉയർന്ന പാറയിൽ ഇരുന്നു നഫീസു തനിക്ക്
പരിചിതമായ ശൂളം വിളിയിൽ മുഴക്കി
ഇരുന്നു .
അവൾക്ക് എന്തോ ഇക്കിളി ആയി കെ
പിന്നോട്ട് വലിച്ചു നോക്കുമ്പോൾ വലിയൊരു
അന്തംപുഴു അവളുടെ കയ്യിൽ താളം പിടിച്ചു
കയറുകയായിരുന്നു 

അള്ളാഹ് നഫീസു പെട്ടന്ന് ഒച്ച എടുത്തു
ചാടി എഴുന്നേറ്റു
ഇതൊക്കെ എത്ര ഞാൻ കണ്ടതാ എന്ന
ഭാവത്തിൽ കറമ്പി അവളെ നോക്കി ഒന്നു
മൂളി
പെട്ടന്ന് അപ്പുറത്തും നിന്നും ഒരു പൊട്ടിച്ചിരി
കേട്ടത്
അതേ ശാക്കിർ 

ഈ കൊരങ്ങനു വേറെ പണി ഇല്ലേ 
ഇങ്ങനെ പുറകെ നടക്കാ
അൽപ്പം പുച്ഛകലർത്തിയ നോട്ടത്തിൽ
നഫീസു തലതാഴ്ത്തി.

\'അല്ല നഫീസു എന്താ ഇഞ്ഞു
ആലോജിക്കുന്നെ\'

അവൾ ഒന്നും ഇല്ല എന്ന ഭാവത്തിൽ
കഴുത്തു അനക്കി.

\'നഫീസു കുറെ ദിവസം ആയി ഒരു കാര്യം
പറയണം എന്നു കരുതുന്നു
ഇന്നേ ഒറ്റയ്ക്ക് കിട്ടണ്ടേ എപ്പോഴും
ഉണ്ടാകില്ലേ ആ പടച്ചി പാത്തു കൂടെ\'

ഉമ്മുകുല്സുനെ ആണോ. ഹി ഹി ..
കേൾക്കേണ്ട ഓള് ഇവന്റെ തൊലി ഊരി
ഉപ്പിലിട്ടു വെക്കും 
നഫീസു ഒന്നും മിണ്ടാതെ നിന്നു 

\'നഫീസു ... 
എനിക്ക് നിന്നെ ഇഷ്ടം ആണ്
അത് ഇപ്പൊ തുടങ്ങിയതോന്നും അല്ല
ഓത്തുപള്ളിയിലെ ഒന്നാം ക്ലാസിൽ തൊട്ടു
തുടങ്ങിയതാണ് പറയാൻ ഒരു പേടി\'

നഫീസു ഒന്നും പറഞ്ഞില്ല. അവൾ ആകെ
വിയർക്കാൻ തുടങ്ങി മുമ്പും കണ്ടിട്ടുണ്ട്
ശാക്കിറിനെ തന്നെ നോക്കി ഇരിക്കുന്നെ
അന്നൊന്നും ഒന്നും തോന്നിയിരുന്നില്ല 
പക്ഷെ ഇന്ന് എന്തൊക്കെയോ നഫീസു
അറിയാതെ അവളുടെ ജീവിതം മാറി
കൊണ്ടിരിക്കും പോലെ തോന്നി.
 എത്രയും
പെട്ടന്ന് വീട്ടിൽ എത്തണം
വല്ലാത്ത അവസ്ഥ ആരേലും വന്ന്
ഈ നിശ്ചല അവസ്ഥയിൽ നിന്നും
മോചിപ്പിച്ചിരുന്നെങ്കിൽ

\'നഫീസു ..\'

നഫീസുവിന് ഒന്നും പറയാൻ കിട്ടിയില്ല.
പെട്ടന്ന് കണ്ണുകൾ നിറഞ്ഞു അവൾ
കരയാൻ തുടങ്ങി

\'എന്റെ പൊന്നു നഫീസു ഇയ്യ ആ കണ്ണു
തുടച്ചേ  ഞാൻ ഒന്നും പറഞ്ഞിട്ടും ഇല്ല
ഇഞ്ഞു ഒന്നും കേട്ടിട്ടും ഇല്ല 
ഞാൻ പോയി.\'

നഫീസു കണ്ണു തുടച്ചു  എന്നിട്ടു
ശാക്കിറിനെ നോക്കി. 
പെട്ടന്ന് ഓൾക്കു ചിരി
വന്നു അയ്യേ ഇത്രയേ ഉള്ളു ഈ ചെക്കൻ
നുള്ള ഭാവത്തിൽ നിന്നു.
ഓൻ നടന്നു പോവുമ്പോൾ മനസ് കൊണ്ട്
പോവല്ലേ എന്നു വിളിച്ചു ശബ്ദം പുറത്തു
വന്നില്ല .
എനിക്കും ഇഷ്ടമാണ് എന്നു പറഞ്ഞു
ആരും കേട്ടില്ല .
നഫീസു അങ്ങനെ തരിച്ചു നിന്നു.
കറമ്പി അവളെ നീട്ടി വിളിച്ചു അവൾ
കേട്ടില്ല.
ആദിത്യൻ പടിഞ്ഞാറെ ചക്രവാളത്തിൽ
ചെഞ്ചായം പൂണ്ടു
നഫീസുവിന്റെ ഉള്ളിലും പ്രണയതാൽ
ചുവപ്പണിഞ്ഞു ഇത്രയും വർഷം കാത്തു
വച്ചതൊക്കെ ഒരു നിമിഷത്തിൽ അലിഞ്ഞു
ഇല്ലാതെ ആവും പോലെ
ഇനി എന്തൊക്കെയാണോ പടച്ച റബ്ബേ
സംഭവിക്കാൻ പോകുന്നത് അവൾ
വീട്ടിലേക്ക് നടന്നു .

ഇടവഴിയിലെ പ്രണയം 3

ഇടവഴിയിലെ പ്രണയം 3

4.9
995

ന്റെ കറമ്പി പെണ്ണേ ഇനിക്കും ഉണ്ടോപ്രേമം എനക്ക് എല്ലാം മനസിലാവ്ന്നുണ്ട് ഇഞ്ഞുബടെ ബർഗീയ ലഹള ഉണ്ടാക്കോ?ഗോപാലേട്ടന്റെ കുട്ടനെ നോക്കി ബേ ..പറയുന്ന കറമ്പിയെ നോക്കി നഫീസുപറഞ്ഞു.എനിക്കും എല്ലാം മനസിലാവുന്നുണ്ട്എന്ന ഭാവത്തിൽ നഫീസു നെ നോക്കികറമ്പി മുരണ്ടു.അല്ലേലും ഈ പൈക്കൾക്കൊക്കെ എന്തുജാതി എന്തു മതംആർക്കും ആരെയും എപ്പോഴുംപ്രണയിക്കാം .അവിടേം മനുഷ്യന്മാർ കയർ കെട്ടി എന്റെന്നു പറഞ്ഞു അവരെ ദൂരെ മാറ്റി നിർത്തി.പടച്ചോന് ഇല്ലാത്ത പുകില് പടപ്പുകൾക്കുആണ്ബല്ലാത്ത പഹായന്മാർ തന്നെ .കുറച്ചു ദിവസം ആയി ശാക്കിർ ന്റെ ചൂളംവിളി കേട്ടിട്ട് .ഇനീപ്പം ആ കുരിപ്പ് മയ്യിത്