Aksharathalukal

ഇടവഴിയിലെ പ്രണയം 3

ന്റെ കറമ്പി പെണ്ണേ ഇനിക്കും ഉണ്ടോ
പ്രേമം 
എനക്ക് എല്ലാം മനസിലാവ്ന്നുണ്ട് ഇഞ്ഞു
ബടെ ബർഗീയ ലഹള ഉണ്ടാക്കോ?

ഗോപാലേട്ടന്റെ കുട്ടനെ നോക്കി ബേ ..
പറയുന്ന കറമ്പിയെ നോക്കി നഫീസു
പറഞ്ഞു.

എനിക്കും എല്ലാം മനസിലാവുന്നുണ്ട്
എന്ന ഭാവത്തിൽ നഫീസു നെ നോക്കി
കറമ്പി മുരണ്ടു.

അല്ലേലും ഈ പൈക്കൾക്കൊക്കെ എന്തു
ജാതി എന്തു മതം
ആർക്കും ആരെയും എപ്പോഴും
പ്രണയിക്കാം .
അവിടേം മനുഷ്യന്മാർ കയർ കെട്ടി എന്റെ
ന്നു പറഞ്ഞു അവരെ ദൂരെ മാറ്റി നിർത്തി.
പടച്ചോന് ഇല്ലാത്ത പുകില് പടപ്പുകൾക്കു
ആണ്
ബല്ലാത്ത പഹായന്മാർ തന്നെ .

കുറച്ചു ദിവസം ആയി ശാക്കിർ ന്റെ ചൂളം
വിളി കേട്ടിട്ട് .
ഇനീപ്പം ആ കുരിപ്പ് മയ്യിത്ത് ആയോ
അള്ളാഹ് പൊറുക്ക്  പൊറുക്ക്
ന്തൊക്കെ ചിന്തകൾ ആ\'

നഫീസു .. ഈ പെണ്ണിന് കണ്ണാടി വിട്ടുള്ള
നേരം ഇല്ലല്ലോ
 ഉമ്മ നീട്ടി വിളിച്ചു .

ആ ഉമ്മാ ..

അവൾ ഓടി ചെന്നു.
 ഇഞ്ഞു അവുള്ളക്ക ന്റെ പീടികയിൽ
നിന്നും. കുറച്ചു ഉപ്പും അവിലും പയോം
മാങ്ങി ബാ...

നഫീസു പറ്റുബുക്കും തുണിസഞ്ചിയും എടുത്തു കടയിലേക്ക് നടന്നു.
അബ്ദുള്ളക്കയുടെ കടയിൽ
നോക്കുമ്പോൾ ശാക്കിർ അവിടെ
ഇരിക്കുന്നു അവൾ ഒന്നു നിശ്ചലമായി.
നഫീസുവിനെ കണ്ടപ്പോൾ അവന്റെ
കണ്ണുകൾ വിടർന്നു.
അബ്ദുല്ലക്ക അവിടെ ഇല്ലായിരുന്നു..

മൂപ്പര് പൊരെ പോയതാ എന്തോ സാധനം
എടുക്കാൻ ഇപ്പൊ വരും

നഫീസുവിന് കാൽ നിലത്തു തൊടാൻ
പറ്റാത്ത അവസ്ഥ അവൾ\' ഉം\' ന്നു മൂളി
താഴോട്ട് നോക്കി നിന്നു. 
അല്ലെ തന്നെ
ആണുങ്ങളോട് മിണ്ടാൻ പേടി ആണ്
ഇതിപ്പോ ശാക്കിർ
ന്താ ചെയ്യാ.
\'നഫീസു ന്നോട് ദേഷ്യം ആണോ?\'
കിട്ടിയ അവസരം ശാക്കിർ നല്ലോണം
മുതൽ ആക്കുന്നുണ്ട്. അവൾ അതിൽ
സന്തോഷിക്കുന്നുമുണ്ട് പക്ഷെ അവളുടെ
മുഖം അപ്പോൾ കള്ളം പറഞ്ഞു
കൊണ്ടിരുന്നു.
ഇടയ്ക്ക് ഒരു നോട്ടം അവന്റെ കണ്ണിൽ
കുടുങ്ങി \'ന്റെ റബ്ബേ \'എങ്ങനെ പിടിച്ചു
നിൽക്കാ.

\'എനക്ക് ആരോടും ദേഷ്യം ഒന്നും ഇല്ല.\'
ഹി ഹി ഹി. നഫീസു ഉള്ളിൽ ചിരിച്ചു.
പിന്നെ പുരികം ഉയർത്തി ഒന്ന് നോക്കി. 

ശാക്കിറിന്റെ ശ്വാസം നേരെ വീണു.

\'നഫീസു..\'

\'ആ..\'

\'ഇയ്യു മറുപടി ഒന്നും പറഞ്ഞില്ല ന്റെ കാര്യം\'

ആ ഹാ... കൊള്ളാലോ അങ്ങനെ ഒന്നും
മറുപടി ഇപ്പൊ കൊടുക്കേണ്ട.
ഞാനെ നഫീസുവാ കുറെ കാലം ആയില്ലേ അറിയാതെ
പുറകെ ഇനി അറഞ്ഞോണ്ട്‌ പുറകെ
വരട്ടെ.

അപ്പേഴേക്കും അവളുടെ രക്ഷകനായി
ഉമ്മുകുല്‍സു ന്റെ ഉപ്പ എത്തി.

ന്താ മോളെ കൊറേ നേരം ആയോ.

ആ എനക്ക്‌ ഒരു കിലോ അവിലും ഉപ്പും
പയോം ബേണം.

അവള്‍ പോവുമ്പോള്‍ ശാക്കിറിനെ ഒന്നുടെ
നോക്കി ന്നിട്ടു പറഞ്ഞു .

\'സാധനം എടുക്കാന്‍ അറഞ്ഞൂടാത്ത
ആള്‍ക്കാരെ ആണോ പീടികയില്‍
നിര്‍ത്തിയെ. \'

\'ഓനെ പീടികയില്‍ നിര്‍ത്തി ന്നു
അറിഞ്ഞാല്‍ ഓന്റെ ബാപ്പ ന്നെ കൊല്ലും. \'

ശാക്കിര്‍ ഒന്നു ഞെളിഞ്ഞു നിന്നു.

\'ആണ്‌ ആയാല്‍ എല്ലാ പണിയും
എടുക്കണം അതാ എനിക്ക്‌ ഇഷ്ട്ടം\'

അതുവരെ പിടിച്ച കാറ്റ്‌ ഒകെ ഒഴിഞ്ഞു
ശാക്കിര്‍ തളര്‍ന്നു.
 ഹി ഹി ഹി നഫീസു
ഉള്ളില്‍ ചിരിച്ചു കോന്തന്‍  അത്ര ബാല്യ
പത്രാസ്‌ ഒന്നും ബേണ്ട.. ഹല്ല പിന്നെ.
താനും ഉമ്മുകുല്സു നെ പോലെ തെറിച്ച
ഉത്തരം പറയാന്‍ പഠിച്ചിരിക്കുന്നു
നഫീസുവിന്‌ അഭിമാനം തോന്നി.
നഫീസു വിജയി ഭാവത്തില്‍ പാട്ടും പാടി
വീട്ടിലേക്കു നടന്നു.

പച്ച ,കറുപ്പ്‌ ,നീല വെള്ള അങ്ങനെ
വസ്ത്രങ്ങളുടെ നിറങ്ങള്‍ മാറി മാറി
വന്നു ദിവസങ്ങളും മാസങ്ങളും കടന്നു
പോയി.
നാട്ടിലെ ആദ്യ ബുള്ളെറ്റ്‌ ശാക്കിറിന്‌
വാപ്പ വാങ്ങി കൊടുത്തു മൂളിപ്പാട്ടിനു
പകരം ആ പട പട ശബ്ദം നഫീസുവിന്‌
അടയാളം ആയി അപ്പോഴും മാറ്റമില്ലാതെ
ഇടവഴിയിലെ പ്രണയവും നഫീസുവും
ശാക്കിറും മുമ്പോട്ട്‌ പോയി.
 

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു പ്രീ
ഡിഗ്രി പരീക്ഷ കഴിഞ്ഞുള്ള അവധി ദല്ലാള്‍
മൂസക്ക കുഞ്ഞിപോക്കറിനെ തിരഞ്ഞു
വീട്ടില്‍ വന്നു മുറ്റത്തു തുണി വിരിക്കുന്ന
നഫീസുവിനെ കണ്ട അയാള്‍ അന്തം വിട്ടു.

\'അല്ല പോക്കറെ ഇഞ്ഞു ഇവളെ ഇങ്ങനെ
നിര്‍ത്താന്‍ ആണോ പരിപാടി. മ്മള്‍ക്കു
കെട്ടിച്ചു വിടണ്ടേ. \'

നഫീസുവിന്‌ കലി വന്നു. ഈ കള്ളകാക്ക
എവിടുന്നു വന്നതാ മനസില്‍ പറഞ്ഞു

\'ഇഞ്ഞു നല്ല ആലോചന ഉണ്ടേല്‍ കൊണ്ടു
വരി മ്മള്‍ക്കു നോക്കാ.\'

ന്റെ ബാപ്പാ ന്നോട്‌ ഈ ചതി
വേണ്ടായിരുന്നു ദുഷ്ടന്‍ നഫീസുവിന്‌
സങ്കടം കയറി.

അല്ലേല്‌ ചെറിയാകാര്യത്തിനു കണ്ണു
നിറയും.

അന്ന്‌ അവള്‍ മുഖം വീര്‍പ്പിച്ചു നടന്നു.

\'ന്താ ന്റെ നഫീസുന്‌ ഇത്ര കനം\' ഉപ്പ
അടുത്തു വിളിച്ചു ചോദിച്ചു.
ഉപ്പ എനക്ക്‌ ഇപ്പൊ കല്യാണം വേണ്ട. ..

\'അങ്ങനെ എങ്ങനെ മോളെ
ഇഞ്ഞേ കെട്ടിക്കാന്‍ അല്ലെ ഞാന്‍ ഇങ്ങനെ
പാഞ്ഞു നടക്കുന്നെ. 

\'നല്ല ആലോചന വരട്ടെ ന്നിട്ടു ന്റെ മോള്‍ക്ക്‌
ഇഷ്ടപെട്ടല്‌ മാത്രം കെട്ടിക്കുള്ളൂ ട്ടോ

അതു കേട്ടപ്പോള്‍ അവള്‍ക്ക്‌ വല്ലാത്ത
സന്തോഷം തോന്നി.

കുറെ ആയില്ലേ തന്റെ മനസ്‌ ശാക്കിറിന്‌
മുമ്പില്‍ ഇനിയും തുറക്കാതെ വെക്കരുത്‌
എന്നവള്‍ തീരുമാനിച്ചു
 

എങ്ങനെ താന്‍ ഇഷ്ട്ടം പറയാ ഇതു
കേള്‍ക്കുമ്പോള്‍ ശാക്കിറിന്റെ മുഖത്തു
ഉണ്ടാകുന്ന സന്തോഷം അവള്‍ മനസില്‍
കണ്ടു.
ചിലപ്പോള്‍ ഓന്‍ ന്നെ കെട്ടിപ്പിടിച്ചു ഉമ്മ
വരെ തരാന്‍ നോക്കും
സമ്മതിക്കരുത്‌ പടച്ചോനെ വിട്ടു നഫീസു
പോകരുത്‌.

അവള്‍ ഉള്ളില്‍ ചിരിച്ചു കൊണ്ടിരുന്നു.
ആ രാത്രി നീളം കൂടി കൊണ്ടിരുന്നു.
അവസാനിക്കാത്ത രാത്രി തന്റെ
സ്വപ്നത്തിന്‌ മേല്‍ പുതിയ തുടക്കത്തിന്റെ
രാത്രി..

ഇടവഴിയിലെ പ്രണയം 4

ഇടവഴിയിലെ പ്രണയം 4

4.8
921

ഭാഗം 4എന്റെ നഫീസുപുറത്തു മഴ ചോരാതെ പെയ്യുന്നുണ്ട്‌ഇലകളില്‍ തട്ടി താളം പിടിച്ചുഇടവഴിയിലേക്ക്‌ ഒഴുകുന്ന മഴ നിന്നെകുറിച്ചു കിന്നരിക്കും പോലെ.ഓത്തു പള്ളികൂടത്തിലെ അന്നത്തെപഴയ ഇടവഴിയില്‍ വെള്ളിക്കൊല്സും ഇട്ടുമഴതാളത്തില്‍ എന്റെ കല്‍ബിലേക്ക്‌ ഓടികയറിയ എന്റെ നഫീസൂമനസില്‍ ഇന്നും പെയ്യാന്‍ തളം കെട്ടിനില്‍ക്കുന്ന ആയിരം മഴക്കാലംനമ്മള്‍ക്കിടയില്‍ അങ്ങനെ കാത്തുകിടക്കുന്നുണ്ട്‌ഒരിക്കലെങ്കിലും എന്റെ കണ്ണില്‍ നോക്കിഒന്നു പറയുമോ എന്നെ ഇഷ്ട്ടം ആണെന്ന്‌നിന്നെ പോലെ ഒന്നും എന്നെ ഈലോകത്തില്‍ അത്ഭുതപ്പെടുത്തിയിട്ടില്ലഒന്നും.ഇനിയും വൈകിക്കുന്നതെന്തേ ന