Aksharathalukal

ഗായത്രിദേവി -25

      \"നീ അമ്മയ്ക്കും അച്ഛനും എന്തെങ്കിലും ചെയുന്നു എങ്കിൽ അത് നീ പഠിച്ചു വളർന്നു വലുതായി നല്ല ജോലിക്കു പോകണം... \"അമ്മിണി ഗായത്രിയുടെ കവിളിൽ ഒരു മുത്തം നൽകി കൊണ്ട് പറഞ്ഞു


     എന്നാൽ അമ്മ എന്തൊക്കെ പറഞ്ഞാലും തന്റെ തീരുമാനത്തിൽ നിന്നും പിന്മാറില്ല എന്നാ തീരുമാനത്തിൽ തന്നെയായിരുന്നു ഗായത്രി... അധികം താമസിയാതെ അമ്മിണി തന്റെ കുഞ്ഞുങ്ങൾക്കും ഭർത്താവിനും കഞ്ഞി വെച്ചു ശേഷം അവരെ ഭക്ഷണം കഴിക്കാൻ വിളിക്കാൻ പോയി..

     \"മോളെ ഗായത്രി... മോളെ ഗംഗേ.. മോളെ ഗോമതി നിങ്ങൾ എവിടെ ഇങ്ങു വന്നേ.. \"അമ്മിണി നീട്ടി വിളിച്ചു

   എന്നാൽ ഗംഗയും ഗോമതിയും അമ്മയുടെ വിളിച്ചു കേട്ട് ഒന്നും മിണ്ടാതെ ഇരുന്നു...

എന്നാൽ അപ്പോഴേക്കും ഗായത്രി അമ്മയുടെ അടുത്തേക്ക് വന്നു..

    \"അവർ വന്നില്ലെ...\"അമ്മിണി ഗായത്രിയോട് ചോദിച്ചു 

    \"അറിയില്ല...\" അവൾ മറുപടി പറഞ്ഞു 

   \" ശെരി... അമ്മ അവരെ വിളിച്ചോളാം മോളു പോ അമ്മ അടുക്കളയിൽ കഞ്ഞി വിളമ്പി വെച്ചിട്ടുണ്ട് നീ അത് എടുത്തു കഴിച്ചോ..ചൂട് ഉണ്ടാകും ട്ടാ അമ്മ ഇപ്പോൾ അടുപ്പിൽ നിന്നും വാങ്ങി വെച്ചതെ ഉള്ളു... \"

   \"അപ്പോ അവർ രണ്ടുപേരും..അല്ല അമ്മേ അവരുടെ പിണക്കം മാറിയില്ലെ...\"ഗായത്രി ചോദിച്ചു 

    \"അവരെ അമ്മ വിളിച്ചോളാം..\"

    \" ശെരി..\"ഗായത്രി അതും പറഞ്ഞുകൊണ്ട് അമ്മ അടുക്കളയിൽ വിളമ്പി വെച്ചിരിക്കുന്ന കഞ്ഞി എടുത്തു കുടിക്കാൻ പോയി...അപ്പോഴേക്കും അമ്മിണി കൈയിൽ ഉള്ള കഞ്ഞി പാത്രവുമായി ഭർത്താവിന്റെ അടുത്തേക്ക് വന്നു

മക്കള് വല്ലതും കഴിച്ചോ...രാഘവൻ കട്ടിലിൽ കിടന്നുകൊണ്ട് ചോദിച്ചു

    \"ആ അവർ കഴിച്ചു..\" അമ്മിണി മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു 

     \"നീ നുണ പറയണ്ട ഞാൻ കേട്ടല്ലോ  അവരെ ഇപ്പോൾ വിളിച്ചത്... അപ്പോഴേക്കും അവർ കഞ്ഞി കുടിച്ചോ...\"

    \"ആ വിളിച്ചു നിങ്ങൾ കേട്ടതല്ലേ അവർ ഇപ്പോൾ വന്നു കഴിച്ചുകൊണ്ടിരിക്കുന്നു...\"

     \"എന്തായാലും ശെരി എനിക്ക് ഇപ്പോൾ വേണ്ട നീ അത് അവിടെ വെച്ചോളൂ...\" രാഘവൻ പറഞ്ഞു 

     \"നോക്കു മനുഷ്യാ കളിക്കാൻ നിൽക്കാതെ നിങ്ങള്ക്ക് ഗുളിക കഴിക്കാൻ ഉള്ളതാണ് കഞ്ഞി കഴിക്കാതെ ഇരിക്കേണ്ട...നിങ്ങൾ കഴിക്കു അവരുടെ കാര്യം ഞാൻ നോക്കിക്കോളാം.. \"അമ്മിണി പറഞ്ഞു

  അമ്മിണിയെ ഇനിയും കൂടുതൽ ശല്യം ചെയ്യരുത് എന്ന് കരുതി രാഘവൻ ഉടനെ തന്നെ കഞ്ഞി കുടിക്കാൻ തീരുമാനിച്ചു.. ആ കഞ്ഞി അമ്മിണി വാരി കൊടുക്കുമ്പോൾ പോലും തന്റെ അവസ്ഥയെ ഓർത്തു കൊണ്ടു അദ്ദേഹം വിഷമിച്ചു

    \"ദൈവമേ ഈ മൂന്നു പെൺകുട്ടികളെക്കും കൊണ്ട് ന്റെ അമ്മിണി എന്തു ചെയ്യും എന്തോ എനിക്ക് ഒന്നും അറിയുന്നില്ല... ഈ ദുരന്തം കാണാൻ എന്നെ ഇങ്ങനെ ജീവച്ഛവമായി കിടത്തുന്നതിലും നല്ലത് അങ്ങ് കൊണ്ടു പോകാമായിരുന്നു...\" രാഘവൻ മനസ്സിൽ ഓർത്തു 


   രാഘവൻ കഞ്ഞി കുടിച്ചു കഴിഞ്തും അമ്മിണി അദ്ദേഹത്തിന് വേണ്ട ഗുളിക അവിടെ ചുമരിൽ  ആണിയിൽ തൂക്കിയ സഞ്ചിയിൽ നിന്നും എടുത്തു ശേഷം ഗുളിക പൊട്ടിച്ചു അദ്ദേഹത്തിന് നൽകി...  ശേഷം കൊണ്ടുവന്ന കാലിയായ പാത്രവുമായി അടുക്കളയിൽ പോയി...

   \"ഗായത്രി.. \" അമ്മിണി വീണ്ടും നീട്ടി വിളിച്ചു

   ഉടനെ തന്നെ ഗായത്രി അവളുടെ മുറിയിൽ നിന്നും ഓടി വന്നു..

    \"മോളു വല്ലതും കഴിച്ചോ..\" അമ്മിണി ചോദിച്ചു 

    \"ഉവ്വ്..\"

   \"അവർ രണ്ടുപേരും കഴിച്ചോ നീ കണ്ടോ...\"

  \" ഇല്ല അമ്മേ അവർ ഇവിടേയ്ക്ക് വന്നില്ല കാരണം അമ്മ അവർക്കു  വിളമ്പി വെച്ച കഞ്ഞി അവിടെ തന്നെ ഉണ്ട്‌ അത് മാത്രമല്ല  അവർ ഇവിടെ വന്നു കഞ്ഞി വിളമ്പി കഴിക്കുന്നതും ഞാൻ കണ്ടില്ല.. \" ഗായത്രിദേവി പറഞ്ഞു 

    \"ശെരി...നീ കഴിച്ചല്ലോ എങ്കിൽ പോയി കിടന്നോളു... അവർക്കു അമ്മ കഞ്ഞി കൊടുത്തോളം...\"

     \"മം... \"ഗായത്രി അവിടെ നിന്നും അവളുടെ മുറിയിലേക്ക് പോയി

   അമ്മിണി നേരെ തന്റെ മക്കൾ ഗംഗാദേവിയുടെയും ഗോമതിദേവിയുടെയും മുറിയിലേക്ക് പോയി

    \"നിങ്ങൾ ഒന്നും കഴിക്കുന്നില്ലേ...\"മുറിയിൽ എന്തോ ആലോചനയിൽ  മുഖം വീർപ്പിച്ചുകൊണ്ട് ഓരോ മൂലയിൽ ഇരിക്കുന്ന തന്റെ മക്കളോട് അമ്മിണി ചോദിച്ചു

   \"ഞങ്ങൾക്ക് വേണ്ട..\" ഗംഗാദേവി വാശിയോടെ അമ്മയോട് പറഞ്ഞു 

   \"അത് എന്താ.. നിങ്ങള്ക്ക് വേണ്ടാത്തത്...\"

    \"ഞങ്ങൾക്ക് കഞ്ഞി വേണ്ട... കഞ്ഞി കുടിച്ചു മടുത്തു..\" ഗോമതി അവളുടെ പക്ഷം എന്നോണം പറഞ്ഞു 

   \"  ദേ നോക്കു മോളു പെൺകുട്ടികൾക്ക് ഇത്ര വാശി നല്ലതല്ല ഞാൻ നിന്നോട് മുൻപ് പറഞ്ഞു ഇന്ന് ഒരു രാത്രി മാത്രം കഞ്ഞി നാളെ നിനക്ക് ഇഷ്ടമുള്ളത്  ഞാൻ ഉണ്ടാക്കി തരാം എന്നിട്ടും... നീ വാ ഇപ്പോൾ വല്ലതും കഴിക്കാൻ നോക്കു... രാത്രി ഒന്നും കഴിക്കാതെ വെറും വയറ്റിൽ കിടക്കരുത്... മക്കള് വാ അമ്മ കഞ്ഞി വാരി തരാം... \"

    \"ഞങ്ങൾക്ക് വേണ്ട..\" ഇരുവരും ഒന്നിച്ച് വീണ്ടും പറഞ്ഞു 

    \"നോക്കു അമ്മയുടെ പൊന്നു മക്കൾ അല്ലെ... രാത്രി അത്താഴം കഴിക്കാതെ കിടക്കാൻ പാടില്ല... വാ അമ്മയുടെ  പൊന്നൂസല്ലെ...\" അമ്മിണി വീണ്ടും തന്റെ മക്കളെ കൊഞ്ചി വിളിച്ചു 

    \"ഞങ്ങൾക്ക് വേണ്ട..\" അവർ ഇരുവരും അപ്പോഴും അവരുടെ നിലപാടിൽ ഉറച്ചു നിന്നു 

   \"എന്നാൽ പട്ടിണി കിടന്നോളു... ഇതു പോലും ഇലാതെ എത്ര മക്കൾ ഉണ്ട്‌ ഈ ലോകത്തു ഇവിറ്റങ്ങൾക്ക് എല്ലാം കിട്ടുന്നത്തിന്റെയും ഒരു കുറവും ഉണ്ടാകത്തിന്റെയും അഹങ്കാരമാണ്...\" അമ്മിണി സ്വയം പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോയി.

     അടുക്കള   പതിയെ വൃത്തിയാക്കി ഉണ്ടായിരുന്ന പാത്രങ്ങൾ എല്ലാം കഴുകി കമിഴ്ത്തി  ശേഷം അമ്മിണി രാഘവന്റെ അടുക്കൽ ചെന്നു...

   \"നീ വല്ലതും കഴിച്ചോ...\" അമ്മിണിയെ കണ്ടതും രാഘവൻ ചോദിച്ചു 

   \"മം..\"

     \"മക്കളോ..\"

   \"ആ അവരും കഴിച്ചു നിങ്ങൾ കിടന്നോളു ഗുളിക കഴിച്ചതല്ലേ...\"

     \"നാളെ മുതൽ ഞാൻ എന്തെങ്കിലും ജോലി കിട്ടുമോ എന്ന് നോക്കട്ടെ..\"നിലത്തു പുല്പായ വിളിക്കുന്ന സമയം അമ്മിണി പറഞ്ഞു 

   \"എന്തു ജോലി..\" രാഘവൻ ചോദിച്ചു 

     \"ആ എന്തെങ്കിലും ഒരു ജോലി വല്ല വീട്ടു ജോലിയോ ഏതെങ്കിലും ഹോട്ടലിലോ അങ്ങനെ എന്തു കിട്ടിയാലും നോക്കട്ടെ...\" അമ്മിണി പതിയെ കിടന്നുകൊണ്ട് പറഞ്ഞു 

    \"മം..\" രാഘവൻ ഒന്ന് മൂളി 


    ഇരുവരും ഓരോന്നും ആലോചിച്ചുകൊണ്ട് ഉറക്കത്തിലേക്കു വീണു... ഇതേ സമയം നാളെ മുതൽ താൻ ജോലിക്ക് പോകും എന്നാ തീരുമാനത്തിൽ കിടക്കുകയാണ് ഗായത്രി... പിറ്റേന്ന് രാവിലെ അമ്മിണി അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്ന സമയം 

    ഈ കുട്ടികൾ ഇത്ര നേരമായിട്ടും എഴുന്നേറ്റില്ല ഭഗവാനെ ഇന്ന് സ്കൂൾ ഉണ്ടെന്നു മറന്നോ...അമ്മിണി അതും പറഞ്ഞു കൊണ്ട് അടുക്കളയിൽ തിളച്ചു അറിയ  ചായ ഒന്നൂടെ ചൂടാക്കാൻ അടുപ്പിൽ വെച്ചു ശേഷം തന്റെ മക്കളെ വിളിക്കാനായി അവരുടെ മുറിയിലേക്കു പോയി 

    \"മോളെ.... മോളു ഗായത്രി സമയം  ഏഴു ആയി സ്കൂളിൽ പോകണ്ടേ എഴുന്നേറ്റ...\"അമ്മിണി ഗായത്രിയെ വിളിച്ചു 

    തന്റെ മുഖംമുഴുവനും മൂടിയ പുതപ്പ് ഒരു ഞെരിപിരിയോടെ ഗായത്രി മാറ്റി... അവൾ പതിയെ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു അവൾ ഉണർന്നു എന്ന് മനസ്സിലാക്കിയതും അമ്മിണി അധികം താമസിയാതെ തന്റെ മറ്റു രണ്ടു മക്കളുടെയും അടുത്തേക്ക് നടന്നു... അവരുടെ പേരും അമ്മിണി മാറി മാറി വിളിച്ചു അമ്മിണിയുടെ വിളിച്ചു കേട്ടതും അവരും പതിയെ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു...

  ഗായത്രി പതുകെ അമ്മ അടുക്കളയിൽ ഉമ്മറത്ത് ഒരു ചട്ടിയിൽ സൂക്ഷിച്ചു വെച്ചിരിക്കുന്ന ഉമിക്കരി കൈയിൽ കുറച് എടുത്തു ശേഷം പാൽപോലെ വെളുത്ത പല്ലുകളിലേക്ക് ആ കരി വാരി തേച്ചു... കുറച്ചു നേരം പല്ലു മുഴുവനും അങ്ങിനെ തേച്ചു പിന്നീട് അതു കാർക്കിച്ചു  തുപ്പി... വായയും മുഖവും കഴുകി അടുക്കളയിൽ പോയി അപ്പോഴേക്കും അമ്മ കുടിക്കാൻ ഉള്ള ചായ അവൾക്കു കൊടുത്തു... അവൾ അത് സ്നേഹത്തോടെ അമ്മയുടെ കൈയിൽ നിന്നും വാങ്ങിച്ചു... അപ്പോഴേക്കും അങ്ങോട്ട്‌ ഗോണതിയും ഗംഗയും പല്ലുതേപ്പും മറ്റും കഴിഞ്ഞു വന്നു... അമ്മിണി അവർക്കും ചായ നൽകി..


    ചെറിയ കോപത്തോടെയാണ് എങ്കിലും ഗംഗാദേവിയും ഗോമതിദേവിയും അമ്മ ഉണ്ടാക്കി വെച്ച നല്ല ചൂടുള്ള ചായ വാങ്ങിച്ചു കുടിച്ചു ശേഷം ഓരോരുത്തരുമായി ബാത്റൂമിൽ പോയി കുളിച്ചു... എന്നിട്ട് അവരവരുടെ യൂണിഫോം ധരിച്ചു തലമുടി ചീകി വൃത്തിയാക്കി അമ്മ ഉണ്ടാക്കി വെച്ച പുട്ടും പപ്പടവും കഴിച്ചു ഉച്ചക്ക് സ്കൂളിൽ നിന്നും കഞ്ഞി മേടിക്കാൻ അവരുടെ ചോറ്റും പാത്രവും ഒരു ബോട്ടിൽ വെള്ളവും പുസ്തകവും ബാഗിൽ വെച്ചു അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞുകൊണ്ട് സ്കൂളിലേക്ക് നടന്നു

    \"അമ്മേ എന്നാൽ ഞാനും പോട്ടെ...\" ഗായത്രി പറഞ്ഞു

  അമ്മിണി ഒന്ന് തലയാട്ടി

     ഗായത്രി അമ്മയെ നോക്കി പിഞ്ചിരിച്ചു കൊണ്ട് വീടിന്റെ പടി കടന്നു...എന്നാൽ ഗായത്രി അത് തീരുമാനിച്ചിരുന്നു താൻ ഇന്ന് ഒരിക്കലും സ്കൂളിൽ പോകില്ല പകരം എന്തെങ്കിലും ജോലി അന്വേഷിച്ച് കണ്ടെത്തും


തുടരും....









   






  



ഗായത്രി ദേവി -26

ഗായത്രി ദേവി -26

4.9
1755

       ഗായത്രി അമ്മയോടും ആരോടും ഒന്നും പറയാതെ ജോലി തേടി നടന്നു... കവലയിൽ എത്തിയതും അത് വഴി ടൗണിലേക്ക് പോകുന്ന ബസ്സിൽ കയറി ടൗണിൽ എത്തി... ബസിൽ നിന്നും ഇറങ്ങി  ചുറ്റും നോക്കി....അവിടെ ഉണ്ടായിരുന്ന ഒത്തിരി കടകളിൽ അവൾ കയറി ഇറങ്ങി...ഒത്തിരി കടകളിൽ നിന്നും അവളെ അപമാനിച്ചു ഇറക്കി വിട്ടു എങ്കിലും മനസ്സ് തളരാതെ അവൾ മുന്നോട്ടു നടന്നു...അപ്പോൾ ആണ് അവൾ ലക്ഷ്മിഫാൻസി സ്റ്റോർ കണ്ടത് ഗായത്രിദേവി ആ കടയിൽ കയറി..    \"എന്താ മോളെ എന്തു വേണം...\" ലക്ഷ്മിഫാൻസി എന്നാ കടയിലേക്ക് അവൾ കയറിയതും അവിടെ ഉള്ള മുതലാളി ചോദിച്ചു   \"സാർ  എനിക്ക്....\"   \"പറ മോളെ എന്തു വേണം..\"    \"എനിക്ക