Aksharathalukal

ഗായത്രി ദേവി -26

       ഗായത്രി അമ്മയോടും ആരോടും ഒന്നും പറയാതെ ജോലി തേടി നടന്നു... കവലയിൽ എത്തിയതും അത് വഴി ടൗണിലേക്ക് പോകുന്ന ബസ്സിൽ കയറി ടൗണിൽ എത്തി... ബസിൽ നിന്നും ഇറങ്ങി  ചുറ്റും നോക്കി....അവിടെ ഉണ്ടായിരുന്ന ഒത്തിരി കടകളിൽ അവൾ കയറി ഇറങ്ങി...ഒത്തിരി കടകളിൽ നിന്നും അവളെ അപമാനിച്ചു ഇറക്കി വിട്ടു എങ്കിലും മനസ്സ് തളരാതെ അവൾ മുന്നോട്ടു നടന്നു...അപ്പോൾ ആണ് അവൾ ലക്ഷ്മിഫാൻസി സ്റ്റോർ കണ്ടത് ഗായത്രിദേവി ആ കടയിൽ കയറി..

    \"എന്താ മോളെ എന്തു വേണം...\" ലക്ഷ്മിഫാൻസി എന്നാ കടയിലേക്ക് അവൾ കയറിയതും അവിടെ ഉള്ള മുതലാളി ചോദിച്ചു

   \"സാർ  എനിക്ക്....\"

   \"പറ മോളെ എന്തു വേണം..\"

    \"എനിക്കൊരു ജോലി തരുമോ..\" ഗായത്രിദേവി ചോദിച്ചു 

   \"എന്തു..\"

    \"അതെ സാർ എനിക്കൊരു ജോലി തരുമോ ഇവിടെ അടിച്ചുവാരി വൃത്തിയാക്കി സാറിന് ഒരു സഹായമായി ഞാൻ നിന്നോട്ടെ... ശബളം കുറവാണ് എങ്കിലും പ്രേശ്നമില്ല...\" ഗായത്രിദേവി ഒരു അപേക്ഷയോടെ ചോദിച്ചു 

     \"അത് ശെരി നീ ആള് കൊള്ളാമല്ലോ... നീ ഈ കട പൂട്ടിക്കും അല്ലെ ന്റെ പൊന്നാര മോളെ വല്ലതും മേടിക്കുകയാണ് എങ്കിൽ മേടിക്കാൻ നോക്കു അല്ലാതെ വെറുതെ മനുഷ്യനെ ദേഷ്യം പിടിപ്പിക്കരുത് രാവിലെ തന്നെ... രാവിലെ ഒരു കൈനീട്ടം കിട്ടാൻ വേണ്ടി നിൽകുമ്പോൾ ആണ് ഈ കുട്ടി ഭ്രാന്ത് പിടിപ്പിക്കാൻ വേണ്ടി കയറി വന്നത്.. വന്നോളും ഓരോ മാരണങ്ങൾ മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ...\"അയാൾ ദേഷ്യത്തോടെ പറഞ്ഞു

    അത് കേട്ടതും ഗായത്രി ഒന്നും മിണ്ടാതെ അവിടെ നിന്നും തലതാഴ്ത്തി നടന്നു ..പല കടയിലും ഗായത്രിദേവി പിന്നെയും ജോലി അന്വേഷിച്ചു പക്ഷെ ആരും തന്നെ അവൾക്കു ജോലി...നൽകിയില്ല എന്ന്  മാത്രമല്ല അവളുടെ രൂപം കണ്ടു കൊണ്ട് അപമാനിച്ചു വിടുകയാണ് ചെയ്തത്... സങ്കടത്തോടെയാണ് എങ്കിലും ഗായത്രി തളരാതെ അന്ന് മുഴുവനും ഓരോ കടയും കയറി ഇറങ്ങാൻ തന്നെ തീരുമാനിച്ചു... ഇന്ന് വീട്ടിലേക്കു പോകുന്നതിനു മുൻപ് ഒരു ജോലി കൈയിൽ ഉണ്ടാകണം എന്നായിരുന്നു അവളുടെ ചിന്ത മുഴുവനും...

     സമയം ഉച്ചയായി വെയിൽ ആ പാവത്തിനെ ചുട്ടു എരിച്ചു...

    \"സമയം ഇത്രയും ആയിട്ടും തനിക്കു ഇതുവരെയും ഒന്നും കിട്ടിയില്ലലോ...\" ഗായത്രിദേവി മനസ്സിൽ വിചാരിച്ചു

     അവൾ പതിയെ മുന്നോട്ടു നടന്നു  അപ്പോഴും മനസ്സിൽ ജോലി ലഭിക്കാത്തതിന്റെ സങ്കടം ഉണ്ടായിരുന്നു...കുറച് ദൂരം നടന്നതും ഗായത്രിദേവിക്ക് വല്ലാത്തൊരു ക്ഷീണം അനുഭവപ്പെട്ടു...പെട്ടന്ന് അവൾ ഒരു ആൽമരവും അതിനു ചുറ്റിലും ഒരു വിളക്ക് തറയും കണ്ടു ഗായത്രി അധികം താമസിയാതെ  അങ്ങോട്ട്‌ നടന്നു...ആ തറയിൽ ഇരിക്കുകയും ചെയ്തു...പിന്നെ അധികം താമസിയാതെ തന്റെ ബാഗിൽ ഉള്ള ചോറ്റും പാത്രവും വെള്ളവും കൈയിൽ എടുത്തു അവൾ കണ്ണീരോടെ അത് തുറന്നു കഴിക്കാൻ തുടങ്ങി...

   \" ദൈവമേ എനിക്ക് ഒരു ജോലി കിട്ടിയേ പറ്റൂ എങ്കിൽ മാത്രമേ എനിക്ക് എന്റെ അമ്മയെ സഹായിക്കാൻ കഴിയു എന്നെ കൈ വിടല്ലേ.. \" അവൾ മനസ്സിൽ വിചാരിച്ചു കൊണ്ട് അവൾ ഭക്ഷണം കഴിക്കുന്ന സമയം...


     പെട്ടന്നാണ് ഒരാൾ കൈയിൽ ബീഡിയുമായി നടന്നു പോവുകയായിരുന്ന ഒരു മദ്യവയസ്ക്കൻ അയാൾ ഗായത്രിയെ കണ്ടതും  അവളുടെ അരികിൽ വന്നു...

    \"നീ ആരാണ് മോളെ... ഇവിടെ എന്തിനാണ് ഇരിക്കുന്നത് നീ സ്കൂളിൽ പോയില്ലേ..\"അയാൾ ഗായത്രിയോട് ചോദിച്ചു

     പെട്ടന്ന് അയാളെ കണ്ടതും അയാളുടെ ചോദ്യം കേട്ടതും ഗായത്രി പേടിക്കാൻ തുടങ്ങി... അവൾ ഉടനെ തന്നെ ചോറ്റും പാത്രം അടച്ചു കൈകഴുക്കാൻ നോക്കി..

     \"പേടിക്കണ്ട മോളു കഴിച്ചോ...നീ ആരാണ് എന്ന് പറ..\"അയാൾ വീണ്ടും ചോദിച്ചു കൊണ്ട് അവളുടെ അരികിൽ ആ തറയിൽ ഇരുന്നു...

   
     \"ഞാൻ അത് പിന്നെ...\" ഗായത്രിദേവി അയാളുടെ ചോദ്യത്തിന് മറുപടി പറയാൻ ഒന്ന് മടിച്ചു...

    \"പേടിക്കണ്ട...പറ...\"

     \"ഞാൻ ഗായത്രിദേവി..\"

     \"ഇന്ന് സ്കൂളിൽ പോയില്ലേ..\"അയാൾ വീണ്ടും ചോദിച്ചു 

    \"ഇല്ല..\" ഗായത്രിദേവി ചെറിയൊരു മടിയോടെ ഉത്തരം പറഞ്ഞു 

   \"മം.. എന്തേ..\"

     \"അത് പിന്നെ ഞാൻ ഒരു ജോലി നോക്കി നടക്കുകയാണ്..\"

    \"ജോലി തേടിയോ....\"

\"മം..\"

     \"അതിനും മാത്രം എന്താണ് സംഭവിച്ചത് ഇപ്പോൾ ജോലിക്ക് പോവുകയല്ലേ വേണ്ടത് സ്കൂളിൽ പോകണം പഠിക്കാൻ... നിന്റെ വീട്ടിൽ നീ പഠിക്കാൻ പോകുന്നു എന്ന് പറഞ്ഞിട്ടാണ് വന്നിരിക്കുന്നത്  എന്ന് നിന്റെ ഈ വസ്ത്രം കണ്ടാൽ തന്നെ മനസിലാകും...അപ്പോൾ അതിനർത്ഥം വീട്ടിൽ ആർക്കും നീ ജോലിക്കുന്നത്തിൽ താല്പര്യം ഇല്ല.. എന്താണ് നിന്റെ ഉദ്ദേശം പറയണോ നിന്റെ വീട്ടുകാരോട്.. അതോ പോലീസിൽ പറയണോ....\"അയാൾ അയാളുടെ മിഴികൾ രണ്ടും തുറിച്ചു നോക്കി കൊണ്ട് ചോദിച്ചു 

      \" അത് പിന്നെ ചേട്ടാ... ആരോടും ഒന്നും പറയരുത്...ശെരിയാ എന്റെ വീട്ടിൽ ആർക്കും ഞാൻ ജോലി തേടി  നടക്കുന്നത് അറിയില്ല... എനിക്ക് അച്ഛനും അമ്മയും രണ്ടു അനുജത്തിൻമാരും ഉണ്ട്‌ അച്ഛന് അടുത്തു ഒരു ആക്‌സിഡന്റ് പറ്റി  അതിൽ പിന്നെ അച്ഛൻ തളർന്നു കിടപ്പാണ് ഇനി എഴുന്നേറ്റു നടക്കില്ല എന്ന് പറഞ്ഞു ഡോക്ടർ... അമ്മ ഇതുവരെ ജോലിക്കുനൊന്നും പോയിരുന്നില്ല വീട്ടിൽ തന്നെയായിരുന്നു അച്ഛന്റെ ശബളത്തിൽ മാതീവും സന്തോഷത്തോടെ മുന്നോട്ടു പോയിരുന്ന കൊച്ചുകുടുംബം പക്ഷെ ഇപ്പോൾ അമ്മ ജോലിക്ക് നോക്കുന്നുണ്ട് എന്റെ അമ്മ പാവമാണ് ഒറ്റയ്ക്ക് എല്ലാം എങ്ങനെ നോക്കും... അച്ഛന്റെ മരുന്നും വീട്ടിലെ ചിലവും ഞങൾ മൂന്ന് പേരുടെയും പഠിത്തം അതിനും ഉള്ള ചെലവ് ഇല്ല എന്റെ അമ്മയെ കൊണ്ട് ഇതെല്ലാം താങ്ങാവുന്നതിലും അപ്പുറം ആണ്...അതു കൊണ്ട് ഞാൻ എന്റെ പഠനം നിർത്തി ഞാനും എന്റെ കുടുംബം നോക്കാൻ അമ്മയെ സഹായിക്കാൻ തീരുമാനിച്ചു...പക്ഷെ ഇതു അമ്മക്ക് അറിഞ്ഞാൽ ഒരിക്കലും സമ്മതിക്കില്ല അതാണ്‌ ഞാൻ...ഇനിയിപ്പോ ഞാൻ പഠിച്ചില്ല എങ്കിലും എന്റെ രണ്ടു അനുജത്തിമാർ പഠിച്ചാൽ മതി എനിക്ക് അതിലും വലിയ സന്തോഷം വേറെ ഇല്ല എന്തായാലും അത്യാവശ്യം എഴുതാനും വായിക്കാനും എനിക്ക് അറിയാം അത് മതി...\" ഗായത്രി പറഞ്ഞു

  അത് കേട്ടതും ആ മധ്യവസായൻ അവളുടെ തലയിൽ ഒന്ന് തഴുകി...

    \" നിന്നെ കണ്ടപ്പോ സ്കൂളിൽ പോകാൻ മടി കാണിച്ചു കൊണ്ട് എന്തോ കള്ളത്തരം ചെയുകയാണ് എന്ന് കരുതിയ എനിക്ക് തെറ്റ് പറ്റി...നീ ഉയരത്തിൽ കുറവാണ് എങ്കിലും മനസ്സുകൊണ്ട് വലിയവളാണ് നിനക്ക് നല്ലതേ വരു നീ വിചാരിക്കുന്നത് പോലെ ഇന്ന് തന്നെ നിനക്ക് നല്ലയൊരു ജോലി കിട്ടും ആ ദൈവം അതിനു തുണയായി ഉണ്ടാകും... \"അതും പറഞ്ഞുകൊണ്ട് അയാൾ തന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന ഒരു 500 രൂപ പുറത്തു എടുത്തു ഗായത്രിക്ക് നേരെ നീട്ടി

   \"ഇല്ല എനിക്ക് ഇതു വേണ്ട..\" ഗായത്രിദേവി പറഞ്ഞു 

    \"അങ്ങനെ പറയരുത് ഇതു മോൾക്ക്‌ ജോലി തേടി പോകുന്നതിനും വഴിയിലെ എന്തെങ്കിലും ചിലവിനും ചിലപ്പോ ഉപയോഗം ആവും അതുകൊണ്ട് മോളു മടി കാണിക്കാതെ വാങ്ങിക്കണം...\" അദ്ദേഹം പണം നീട്ടി കൊണ്ട് പറഞ്ഞു

    ഒടുവിൽ അദേഹത്തിന്റെ സ്നേഹത്തിനു മുന്നിലും നിർബന്ധത്തിന് മുന്നിലും ആരാണ് എന്ന് അറിയാത്ത അയാളിൽ നിന്നും തന്റെ അവസ്ഥ ആലോചിച്ചും വരുന്ന ലക്ഷ്മിയെ ഗായത്രിദേവി നിരസിച്ചില്ല അവൾ അത് കൈയിൽ വാങ്ങിച്ചു... അദ്ദേഹം അവൾടെ തലയിൽ ഒന്നൂടെ തഴുകിയ ശേഷം അവിടെ നിന്നും എഴുന്നേറ്റു...

   \"നിനക്ക് നല്ലത് വരട്ടെ..\"അയാൾ ഗായത്രിദേവിയെ ആശിർവദിച്ചു 

      അയാൾ പറഞ്ഞ വാക്ക് പാലിക്കും എന്ന വിശ്വാസത്തോടെയും സന്തോഷത്തോടെയും ഗായത്രിദേവി ജോലി തേടി മുന്നോട്ടു നടന്നു എന്തോ ഒരു വിശ്വാസത്തോടെ...

തുടരും 



ഗായത്രി ദേവി -27

ഗായത്രി ദേവി -27

4.4
1519

    പിന്നെയും സന്തോഷത്തോടെ ഗായത്രി ജോലി തേടി നടന്നു ... അങ്ങനെ കുറച്ചു  ദൂരം മുന്നോട്ടു പോയതും അവൾ റോഡിന്റെ അരികിൽ ഒരു കുഞ്ഞു ഇടവഴി കാണുകയും ആ ഇടവഴിയുടെ അടുത്തായി ആകാശ് പപ്പടകമ്പനി എന്ന ബോർഡ് കണ്ടു... ഒന്നും ആലോചിക്കാതെ  അവൾ  അങ്ങോട്ട്‌  ആ ഇടവഴിയിലൂടെ  മുന്നോട്ടു നടന്നു...        അവളുടെ ബാഗ്  ഒന്നൂടെ മുകളിലേക്കു കയറ്റിയ ശേഷം ചെറിയ പ്രതീക്ഷയോടെ അവൾ നടന്നു.... ഗായത്രിദേവി അങ്ങോട്ട്‌ എത്തിയതും  ആ കെട്ടിടം ഒന്ന് തല ഉയർത്തി നോക്കി...    \"ദൈവമേ എനിക്ക് ഇവിടെയെങ്കിലും നല്ലൊരു ജോലി കിട്ടണേ... \"അവൾ മനസ്സുകൊണ്ട് ദൈവത്തെ പ്രാർത്ഥിച്ചു      നീണ്ട