Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 72

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 72


“എന്താണ് അതിൽ ഇത്ര ചോദിക്കാനുള്ളത്? ഒരു സംശയവും വേണ്ട, ADG Group എന്തായാലും auction ൽ ഉണ്ടായിരിക്കും. ഈ വർഷത്തെ വരാനിരിക്കുന്ന ഏറ്റവും വലിയ auction ആണ് അത്. ഇതിൻറെ റിസൾട്ട് അനുസരിച്ചായിരിക്കും മുൻപോട്ട് എന്ത് എന്ന കാര്യങ്ങൾ നിങ്ങൾ തീരുമാനിക്കുന്നത്. വരാനിരിക്കുന്ന മത്സരത്തിൻറെ വിജയിയെ തീരുമാനിക്കാൻ പ്രാപ്തിയുള്ള auction അല്ലേ? അപ്പോൾ പിന്നെ എങ്ങനെ അതിൽ നിന്നും മാറി നിൽക്കാൻ സ്വാഹക്ക് കഴിയും?”


“അപ്പോൾ മാഡം എല്ലാം തീരുമാനിച്ചു തന്നെയാണ് ഇറങ്ങിയിരിക്കുന്നത് എന്ന് വളരെ വ്യക്തമാണ്.”


അതിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല. പക്ഷെ ഒരു നിറഞ്ഞ പുഞ്ചിരി അവളുടെ മുഖത്ത് ഉണ്ടായിരുന്നു.


“ഈ വർഷത്തെ നമ്പർ വൺ പൊസിഷന് വേണ്ടിയുള്ള മത്സരം കടുപ്പം ഏറും എന്നല്ലേ മാഡം അർത്ഥം?”


“ഇതൊരു കോമ്പറ്റീഷ നാണ്. അപ്പോൾ മത്സരം അനിവാര്യമല്ലേ സഹോദരാ?”


അവളുടെ ആ ചോദ്യത്തിൽ എല്ലാവരും ചിരിച്ചു. പിന്നെ അവൾ കുറച്ച് ഗൗരവത്തോടെ പറഞ്ഞു.


“എന്തായാലും ഈ വരുന്ന മത്സരത്തിലെ ഒരു സ്ഥാനാർത്ഥിയായി ഒരു പഞ്ച് ഉണ്ടാക്കാൻ ഞാനുമുണ്ടാകും. മത്സരം ആകുമ്പോൾ കുറച്ച് കോമ്പറ്റീഷൻ ആവശ്യമല്ലേ? എന്നും ഒന്നാം സ്ഥാനം ഒരാളുടെ കുത്തക ആയാൽ അത് എങ്ങനെ ശരിയാകും? ഒരു മാറ്റം ഒക്കെ വേണ്ടേ?”


“അപ്പോൾ മാഡം അംഗത്തിന് പുറപ്പെട്ടു എന്ന് തന്നെ സാരം. ഇപ്രാവശ്യത്തെ മത്സരം ഒരു ഒന്നൊന്നര മത്സരം ആയിരിക്കും അല്ലേ മാഡം?”


“നമുക്ക് നോക്കാം എന്താണ് ഉണ്ടാകാൻ പോകുന്നത് എന്ന്.”


അത്രയും പറഞ്ഞ് അവൾ പുഞ്ചിരിയോടെ എല്ലാവരെയും നോക്കി. ആ സമയം വേറെ ഒരു റിപ്പോർട്ടർ ചോദിച്ചു.


“മാഡത്തിൻറെ ഫാമിലി? അതിനെ പറ്റി ഒന്നും പറഞ്ഞില്ല. ബിസിനസ് ഫാമിലി ആണോ നിങ്ങളുടേത്? എവിടെയാണ് നിങ്ങൾ ബേസ് ചെയ്തിരിക്കുന്നത്? “


അതുകേട്ട് പുഞ്ചിരിയോടെ അവൾ പറഞ്ഞു.


“അങ്ങനെ പറയാൻ മാത്രം ഒരു ബാഗ്രൗണ്ട് ഒന്നും എനിക്ക് ഇല്ല എൻറെ ചേട്ടാ.”


അവൾ പറയുന്നത് കേട്ട് എല്ലാവരും പരസ്പരം നോക്കി. അതുകൊണ്ട് അവൾ പുഞ്ചിരിയോടെ പറഞ്ഞു.


“I am an orphan. അതായത് എനിക്ക് ഞാൻ മാത്രം. അതുകൊണ്ട് ഒരു ഗുണമുണ്ട്. എന്താണ് എന്നു വെച്ചാൽ എന്നെ ബ്ലാക്ക് മെയിൽ ചെയ്യാനോ, പേടിപ്പിക്കാനോ, തടഞ്ഞു നിർത്താനോ ശത്രുക്കൾക്ക് ബുദ്ധിമുട്ടാണ്.”


അവൾ അവളുടെ കാർഡുകൾ വളരെ നന്നായിത്തന്നെ ഡിസ്പ്ലേ ചെയ്യുന്നത് കണ്ട് മാർട്ടിൻ അത്ഭുതപ്പെട്ടു പോയി.


“ഇനിയും സംസാരിച്ചു നിന്നാൽ കാര്യങ്ങൾ മുന്നോട്ടു പോകില്ല. അപ്പോൾ ഡിസംബറിലെ കോമ്പറ്റീഷൻ സമയത്ത് നമുക്ക് കാണാം. ഇനി അതു വരെ ചേട്ടൻമാർ ഒന്ന് വിശ്രമിക്കുക. അത് കഴിഞ്ഞാൽ വിശ്രമം എന്തെന്ന് നിങ്ങൾക്ക് അറിയാൻ പറ്റില്ല എന്ന് തന്നെയാണ് എൻറെ വിശ്വാസം.”


അവൾ പറയുന്നത് കേട്ട് സീനിയറായ ഒരു റിപ്പോർട്ടർ ചോദിച്ചു.


“മാഡം ഇപ്പോൾ പറഞ്ഞതിൽ എന്തൊക്കെയോ ദുരൂഹതകൾ ഇല്ലേ?”


“ഇതുകണ്ടോ? ആ ചേട്ടനെ, കാര്യങ്ങൾ വേഗം മനസ്സിലായി. അതാണ് എക്സ്പീരിയൻസ് എന്നു പറയുന്നത്.”


അത്രയും പറഞ്ഞ് അവൾ എല്ലാവർക്കും നന്ദി പറഞ്ഞ് എഴുന്നേറ്റു. അതു കഴിഞ്ഞ് പ്രസ് മീറ്റ് കവർ ചെയ്യാൻ വന്ന റിപ്പോർട്ടേഴ്സ് എല്ലാവരും അവൾക്ക് ഓൾ ദ ബെസ്റ്റ് പറഞ്ഞു. അവരും ഈ മീറ്റ് അവസാനിപ്പിച്ചു.


തൻറെ ലക്ഷ്യത്തിലെത്താൻ ഏറ്റവും ഈസിയായ, സ്മാർട്ടായ രീതി തന്നെ തെരഞ്ഞെടുത്ത് യൂസ് ചെയ്ത് സ്വാഹ ഗോവൻ ബ്രദേഴ്സിൻറെ മനസ്സിൽ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു.


എത്ര ഈസിയായി ആണ് സ്വാഹ ലൈംലൈറ്റിൽ വന്നത്?


അരവിന്ദൻ സ്വാഹയെ അഭിനന്ദിച്ചു.


എന്നാൽ പ്രസ് മീറ്റ് ലൈവ് ആയി കണ്ട അഗ്നിയുടെയും ശ്രീഹരിയുടെയും മുഖം വിടർന്നു. സ്വാഹ പ്രസ് മീറ്റിൽ പറയാതെ പറഞ്ഞതെല്ലാം അവർക്ക് പോയിൻറ് ബൈ പോയിൻറ് കാര്യങ്ങൾ മനസ്സിലായി എന്നു തന്നെയാണ് അവരുടെ മുഖം പറയുന്നത്. എല്ലാം വിശദമായി കണ്ട ശേഷം ശ്രീഹരി അഗ്നിയെ വിളിച്ചു.


“എന്താണ് അടുത്ത പ്ലാൻ?”


“Auction തന്നെ.”


അഗ്നി മറുപടി നൽകി.


“അത് എനിക്കും അറിയാം, പക്ഷേ എന്താണ് അവൾ പ്ലാൻ ചെയ്തിരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.”


“അത് സാരമില്ല, സാവധാനം നമുക്ക് മനസ്സിലാവും. അല്ലെങ്കിൽ എന്തെങ്കിലും ആവശ്യം അവൾക്ക് ഉണ്ടെങ്കിൽ അവൾ നമ്മളെ അറിയിക്കും.”


“Ok then we will wait and see what\'s coming next.”


അതും പറഞ്ഞ് ആ കോൺവെർസേഷൻ അവർ അവിടെ നിർത്തി.


പിന്നീട് അങ്ങോട്ട് പല ബിസിനസ് മീറ്റുകളിൽ അരവിന്ദനോടൊപ്പം സ്വാഹയും അറ്റൻഡ് ചെയ്യാൻ തുടങ്ങിയിരുന്നു.


സ്വാഹ ബിസിനസ് ഗ്രൂപ്പുകളിൽ സ്ഥിര സാന്നിധ്യമായി.


മാത്രമല്ല സ്വാഹ അഗ്നിയുടെ ബിൽഡിങ്ങിലേക്ക് താമസം മാറുകയും ചെയ്തു. സ്വാഹ എല്ലാവരോടും സംസാരിക്കും പോലെ തന്നെ അഗ്നിയോടും മീറ്റുകളിൽ കാണുമ്പോൾ സംസാരിക്കുമായിരുന്നു.


ഒരു ഷേക്ക് ഹാൻഡ് ആൻഡ് ഹലോ ഹൗ ആർ യു? ഇത്രയും പറയുന്നതിൽ ഒതുക്കും ആയിരുന്നു അവർ തമ്മിലുള്ള അവരുടെ സംഭാഷണം.


എന്നാൽ എല്ലായിടത്തും സ്വാഹ അരവിന്ദനെ കൂടെ കൂട്ടുമായിരുന്നു. ADG Group ൻറെ share value ൽ കാര്യമായ ഉയർച്ച കാണാൻ തുടങ്ങി.


ഇതെല്ലാം നടക്കുന്നതിനിടയിലും ശ്രുതി ഗോവയിലേക്ക് ബിസിനസ് ട്രിപ്പ് എന്നും പറഞ്ഞു പോകുന്നത് മനസ്സിലാക്കി കണാരേട്ടനെ സ്വാഹ അവളുടെ പിറകെ വിട്ടു.


ദിവസങ്ങൾ അങ്ങനെ പലതും കഴിഞ്ഞു. ഗോവയ്ക്ക് പോയ ശ്രുതി പിന്നെ കേരളത്തിലായിരുന്നു കുറച്ചു നാൾ.


DD യുടെ പുതിയ അസൈൻമെൻറ് Auction ൻറെ അന്നത്തേക്ക് പ്ലാൻ ചെയ്യുന്നുണ്ടെന്ന് സ്വാഹയ്ക്ക് ഒരു hint കിട്ടിയിരുന്നു.

എന്തെങ്കിലും പബ്ലിക് അറ്റൻഷൻ മാറുന്ന ദിവസങ്ങളിലാണ് DD ഇത്തരം കാര്യങ്ങൾക്കായി തിരഞ്ഞെടുക്കാറുള്ളത് എന്ന് അറിയാവുന്നതു കൊണ്ട് സ്വാഹ വിജിലൻറെ ആയിരുന്നു എന്നു തന്നെ പറയാം. അതുകൊണ്ട് തന്നെയാണ് കണാരേട്ടനെ സ്വാഹ ഇതിനായി നിയോഗിച്ചത്.

അങ്ങനെ എന്തെങ്കിലും മൂവ്മെൻറ് അവർ പ്ലാൻ ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ വേണ്ടി തന്നെയാണ് കണാരേട്ടനെ സ്വാഹ പുറകെ വിട്ടത്.


ഈ സമയങ്ങളിൽ എല്ലാം അവൾ നന്നായി തന്നെ പണിയെടുത്തു. അവൾ ഒരു പ്ലാൻ ഉണ്ടാക്കി. അത് പ്രകാരം അവൾ കാര്യങ്ങൾ നീക്കി.


അടുത്ത മാസം അവസാനത്തോടെ auction ആണെന്നും അതിൻറെ പ്രോപ്പർട്ടി ലിസ്റ്റ് ഒഫീഷ്യലായി പുറത്തു വന്നു.


മാർട്ടിൻ പറഞ്ഞതു പോലെ തന്നെ 6 പ്രോപ്പർട്ടീസ്സും അടങ്ങിയത് തന്നെയായിരുന്നു ലിസ്റ്റ്. ഇനിയുള്ള ദിവസങ്ങളിൽ deal സെറ്റ് ആക്കുന്ന തിരക്കിലായിരുന്നു സ്വാഹ. മാർട്ടിൻ അവൾക്ക് ഒപ്പം തന്നെ ഉണ്ടായിരുന്നു. ഇടയ്ക്കെല്ലാം അവൻ സജഷൻസ് പറയുമായിരുന്നു. സ്വാഹ എല്ലാം കേൾക്കുകയും ആവശ്യമുള്ളത് ആവശ്യമുള്ള സ്ഥലത്ത് ആഡ് ചെയ്യുകയും ചെയ്യുമായിരുന്നു.


മാത്രമല്ല വളരെ നന്നായി തന്നെ അരവിന്ദൻറെയും മാർട്ടിൻറെയും നെറ്റ്‌വർക്ക് ഉപയോഗിച്ചു എന്ന് തന്നെ പറയാം.

ഏകദേശം ഒന്നര മാസത്തെ കഠിന പരിശ്രമത്തിനു ശേഷം അവൾ പ്ലാൻ ഏകദേശം സെറ്റാക്കി എന്നു തന്നെ പറയാം. എല്ലാം ഒരു കരയ്ക്ക് അടിപ്പിച്ചു എന്ന് തോന്നിയ ശേഷം സ്വാഹ മാർട്ടിനെ കണ്ടു.


ഒരു പേടിയും ഇല്ലാതെ അവനെ നോക്കി സ്വാഹ പറഞ്ഞു.


“Martin, I am almost done with my plan. Now I need your help.”


മാർട്ടിൻ ഒന്നും പറയാതെ അവൾ എന്താണ് പറയുന്നതെന്ന് ശ്രദ്ധിച്ചു കേൾക്കുകയായിരുന്നു. അതുകണ്ട് സ്വാഹ തുടർന്ന് പറഞ്ഞു.


“ഞാൻ പറയുന്ന കാര്യം നിനക്ക് വളരെ ഈസിയായി ചെയ്യാൻ പറ്റുന്ന ഒന്നാണ് എന്ന് എനിക്ക് നന്നായി അറിയാം. വേറെ ഒന്നുമല്ല... എല്ലാവരെയും ഒന്ന് പേടിപ്പിച്ചു നിർത്തണം.”


“It’s not clear to me. Need more explanation Swaha...”


മാർട്ടിൻ സംശയത്തോടെ അവളെ നോക്കി പറഞ്ഞു. അവന് നന്നായി അറിയാം സ്വാഹ ഇപ്പോൾ പറയുന്നതൊന്നും കളിയല്ല എന്ന്.


“പേടിപ്പിച്ചു നിർത്തണം means? ആരെ? എന്തിന്?”


മാർട്ടിൻറെ ചോദ്യം കേട്ട് സ്വാഹ പറഞ്ഞു.


“മറുകണ്ടം ചാടാൻ ആരെയും അനുവദിക്കരുത്.”


അവൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഇപ്പോൾ അവന് നന്നായി മനസ്സിലായി. അതുകൊണ്ടു തന്നെ അവൻ ആലോചനയിലായിരുന്നു.

സ്വാഹയുടെ സംസാരത്തിൽ നിന്നും മാർട്ടിൻ ഒന്നുറപ്പിച്ചു. ഇപ്പോൾ ഇവിടെ ഇവളെ ഒന്നു സഹായിച്ചാൽ ലാഭം ചെറുതൊന്നുമല്ല ഉണ്ടാകാൻ പോകുന്നത്. മാത്രമല്ല അവളുടെ പ്ലാനും വളരെ നല്ലതാണ്. എല്ലാ പഴുതും നന്നായി സീല് ചെയ്തു തന്നെയാണ് സ്വാഹ പ്ലാൻ ഉണ്ടാക്കിയിരിക്കുന്നത്.


കൂടാതെ സ്വാഹ എന്ത് പ്ലാൻ ചെയ്യുമ്പോഴും വിൻ വിൻ സിറ്റുവേഷൻ ആണ് പ്ലാൻ ചെയ്യാറുള്ളത് എന്ന് അവൻ ഇതോടെ മനസ്സിലാക്കിയിരുന്നു. ഒന്നും 50/50 ക്കു ശ്രമിക്കാറില്ല. ഇതെല്ലാം മനസ്സിൽ കണക്കു കൂട്ടി മാർട്ടിൻ അവൾ പറഞ്ഞത്


സമ്മതിച്ചു.


“എല്ലാവരും agree ചെയ്തതിൽ നിന്നും ഒരു അണു ഇണ മാറാൻ പാടില്ല മാർട്ടിൻ.”


അവൾ വീണ്ടും അവനെ ഓർമിപ്പിച്ചു.


“Agreed. ഇത് സ്വാഹക്ക് മാർട്ടിൻ തരുന്ന ഗ്യാരണ്ടി.”


അതുകേട്ട് പുഞ്ചിരിയോടെ സ്വാഹ പറഞ്ഞു.


അടുത്ത ആഴ്ചയാണ് കൊട്ടേഷൻ സബ്മിറ്റ് ചെയ്യേണ്ടത്. മാർട്ടിൻ സ്വാഹക്ക് നൽകിയ വാക്ക് നൂറുശതമാനവും പാലിക്കുന്നത് പോലെ ആയിരുന്നു പിന്നീടുള്ള കാഴ്ചകൾ.

മാർട്ടിൻറെ ഇടപെടൽ കാരണം പലരും auction നിൽ നിന്നും തന്നെ ഒഴിഞ്ഞു മാറി എന്നതാണ് പരമമായ സത്യം. എല്ലാം സ്വാഹ പ്ലാൻ ചെയ്ത പോലെ തന്നെ നടക്കുന്നുണ്ടായിരുന്നു.


അടുത്ത ആഴ്ച auction ആയതു കൊണ്ട് തന്നെ എല്ലാവരും വളരെയധികം ടെൻഷനിലാണ്. ഇതു വരെ സ്വഹക്ക് എന്താണ് വേണ്ടതെന്ന് അഗ്നിയെ അറിയിച്ചിട്ടില്ല. മാത്രമല്ല അവൾ ഒരിക്കൽ പോലും ദേവി പീഠത്തിലെ ആരെയും കോൺടാക്ട് ചെയ്യാൻ പോലും മുതിർന്നിട്ടില്ല എന്നതാണ് സത്യം.


xxxxxxxxxxxxxxxxxxxxxxxxxx


എന്നാൽ മറ്റൊന്നു നടന്നിരുന്നു നാട്ടിൽ.


ഏകദേശം മൂന്ന് ആഴ്ചകൾക്ക് മുൻപ് Adv. Abhay Dev Verma, പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു.


അത് മാത്രമല്ല Abhay ചരട് വലിച്ചു Amen നിർത്തി വെച്ച നമ്മുടെ പണ്ടത്തെ കേസ് റീഓപ്പൺ ആക്കാൻ കോടതി മുഖേന തീരുമാനവുമായി.


മാധവൻറെ കഠിനമായ പരിശ്രമം കൊണ്ട് തന്നെ Aman Dev IPS നാട്ടിൽ DGP ആയി ചാർജെടുത്തു.


അതുകൊണ്ടും തീർന്നില്ല. Amey Dev IAS കളക്ടർ ആയി ഈയാഴ്ച തന്നെ ചാർജ് എടുക്കുന്നതാണ്.


അങ്ങനെ കേസ് റീഓപ്പൺ ചെയ്തു. പക്ഷേ എല്ലാം രഹസ്യമായി തന്നെ കൊണ്ടു നടക്കാൻ അവർ ശ്രമിച്ചു.


ഇനി ശ്രുതിയുടെ പുറകെ പോയ കണാരേട്ടൻ കണ്ടു പിടിച്ച കാര്യങ്ങൾ വളരെ ഷോക്കിംഗ് ആയിരുന്നു എങ്കിലും എല്ലാവരും പ്രതീക്ഷിച്ച പോലെ ഒരു ഡീൽ തന്നെയായിരുന്നു.


ഇപ്രാവശ്യത്തെ അസൈൻമെൻറ് 50 പെൺകുട്ടികളും ഒരു കണ്ടെയ്നർ വെപ്പൺസ്സും ആയിരുന്നു.


ആദ്യത്തെ സ്ലോട്ട് ഓൾറെഡി സെറ്റ് ആയിട്ട് ഉണ്ടായിരുന്നു. അതിൻറെ ഡെലിവറി നെക്സ്റ്റ് വീക്കിലേക്കാണ് അവർ തീരുമാനിച്ചിരിക്കുന്നത്.

കണാരേട്ടനിൽ നിന്നും മനസ്സിലാക്കിയ കാര്യങ്ങൾ വെച്ച് Amen നും, Abhay യും, Amey യും ചേർന്നു തന്നെ ആണ് പ്ലാൻ ഉണ്ടാക്കി എക്സിക്യൂട്ട് ചെയ്യുന്നത്.


Special investigation team ഉം അവർക്ക് ഒപ്പം തന്നെയുണ്ട്. ഇപ്രാവശ്യം ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഓരോ അംഗങ്ങളും സത്യസന്ധരും നല്ല കഴിവുള്ളവരും ആണ്. എല്ലാവരും സിറ്റിയിലെ തന്നെ പല ഡിപ്പാർട്ട്മെൻറ്കളിലായാണ് ജോയിൻ ചെയ്തിരിക്കുന്നത്.


xxxxxxxxxxxxxxxxxxxx


ഇനി രണ്ടു ദിവസം കൂടിയേ ഉള്ളൂ കൊട്ടേഷൻ സബ്മിറ്റ് ചെയ്യേണ്ടതിന്.


സ്വാഹ ശ്രീക്കുട്ടിയുടെ പേരിലുള്ള ഫോണിൽ ഒരു മെസ്സേജ് സെൻറ് ചെയ്തു.


അതു പോലെ ഒരു മെസ്സേജ് രാഹുലിനും അയച്ചു.


പിന്നെ Amen ഏട്ടൻറെ ഫോണിൽ ഓൾ ദി ബെസ്റ്റ് എന്ന് അവൾ അയച്ചു.


എല്ലാം കഴിഞ്ഞ ശേഷം സ്വാഹ അടുത്ത ദിവസം നന്നായി ഒന്ന് ഉറങ്ങി. ഇന്നാണ് കൊട്ടേഷൻ വെക്കേണ്ട അവസാന ദിവസം.

ഏകദേശം ഒരു 40 കൊട്ടേഷൻസ് ആണ് 6 പ്രോപ്പർട്ടിക്ക് വേണ്ടി ഉണ്ടായിരുന്നത്.


അടുത്ത ആഴ്ചയാണ് വളരെ പ്രസിദ്ധമായ ഈ കൊട്ടേഷൻറെ റിസൾട്ട് വരുന്നത്.

പബ്ലിക് ഡിമാൻഡ് വളരെയധികം ഉള്ളതു കൊണ്ട് തന്നെ ക്ലോസ്ഡ് മീറ്റിങ്ങിലാണ് റിസൾട്ട് അനൗൺസ് ചെയ്യുന്നത്.


മീഡിയക്ക് പോലും വളരെ റെസ്ട്രിക്ഷൻ ഉണ്ടായിരുന്നു. എന്തെങ്കിലും ഇൻഫോർമേഷൻ പബ്ലിക്കായി അനൗൺസ് ചെയ്യാൻ ഉള്ള സമയത്ത് മാത്രമാണ് അവർക്ക് ഇൻഫോർമേഷൻ പാസ് ചെയ്തിരുന്നത്.


ലിസ്റ്റിലെ ആദ്യത്തെ ഐറ്റം ആയ UB Group ൻറെ Kingfisher Tower സ്വാഹ തന്നെ കരസ്ഥമാക്കി എല്ലാവരെയും ഞെട്ടിച്ചു.

ഈ റിസൾട്ട് വന്നതോടെ Goan brothers ശരിക്കും ഞെട്ടിപ്പോയിരുന്നു.


എന്നാൽ രണ്ടാമത്തെ ഐറ്റം ആയ White house കരസ്ഥമാക്കിയത് അഗ്നി ആയിരുന്നു.


രണ്ടുപേരും ഓരോ പ്രോപ്പർട്ടി കരസ്ഥമാക്കി മുന്നേറുന്ന ഈ സമയത്ത് മൂന്നാമത്തെ റിസൾട്ട് വന്നു.


എന്നാൽ ഈ അനൗൺസ്മെൻറ് വന്നതോടെ എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ട് നീലാദ്രി, ദേവ് ഗ്രൂപ്പിലെ ശാരദാ ദേവ് ചന്ദ്രൻ കൈയടക്കി.


അരവിന്ദനും ഗോവൻ ബ്രദേഴ്സിനും മാത്രമല്ല അഗ്നി അടക്കം ദേവി പീഠത്തിലെ ഓരോരുത്തർക്കും അത് ഒരു വലിയ ഞെട്ടൽ തന്നെ ആയിരുന്നു.

ആ ഞെട്ടലിൽ നിന്നും വിമുക്തി നേടുന്നതിനു മുൻപ് തന്നെ അടുത്ത ആണിയും അടിക്കപെട്ടു.


ബോംബെയിലെ നീലാദ്രിക്ക് ശേഷം ശാരദാ ദേവ് ചന്ദ്രൻ ഡൽഹിയിലെ ദേവികയും സ്വന്തം പേരിൽ നേടിയെടുത്തു.


എല്ലാം തൻറെ പ്ലാൻ അനുസരിച്ച് തന്നെ നടക്കുന്നത് കണ്ടു സ്വാഹ മനസ്സിൽ ചിരിച്ചു എങ്കിലും മുഖത്ത് അത്ഭുതം വരുത്തി എല്ലാവരെയും പോലെ ഇരിക്കാൻ അവൾ മറന്നില്ല.


ഇനി വെറും രണ്ട് പ്രോപ്പർട്ടീസ് മാത്രമാണ് ബാക്കിയുള്ളത്.


UB City യുടെ പെൻ ഹൗസ് അഗ്നിയും ഗോവ വില്ല സ്വാഹയും നേടി.


തൻറെ ആദ്യത്തെ അറ്റംപ്റ്റ് 100% വിജയിച്ചതിൽ സ്വാഹ സന്തോഷവതിയായിരുന്നു.


സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 73

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 73

4.9
10891

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 73 ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞ് അന്നത്തെ ദിവസം സ്വാഹ ഫ്ലാറ്റിൽ ചെന്ന് സുഖമായി ഉറങ്ങി. അടുത്ത ദിവസം അമ്പലത്തിൽ പോയി എല്ലാവരോടും നന്ദി പറഞ്ഞു. പിന്നെ അടുത്ത ഏതാനും ദിവസങ്ങളിൽ ന്യൂസ് പേപ്പറുകളിൽ നിറഞ്ഞു നിന്നിരുന്നത് auction റിസൾട്ട് തന്നെയായിരുന്നു. അന്ന് ഹോട്ടൽ ലീല പാലസിൽ സ്വാഹയും അരവിന്ദും ഗോവൻ ബ്രദേഴ്സും ഒന്നിച്ചു കൂടിയിരുന്നു. സ്വാഹയുടെ പരിശ്രമത്തിൻറെയും ഹാർഡ് വർക്കിൻറെയും റിസൾട്ട് ആണ് ആദ്യ വിജയമെന്ന് 5 പേരും പറഞ്ഞു പരസ്പരം സന്തോഷം പങ്കു വെച്ചു. അവളും അവരോട് നന്ദി പറഞ്ഞു. എല്ലാവരെയും പേടിപ്പിച്ചു നിർത്തിയതാണ് കാര്