♡... 𝙳𝚎𝚗𝚜𝚒𝚝𝚢 𝚘𝚏 𝚝𝚛𝚞𝚎 𝚕𝚘𝚟𝚎 ...♡
ഭാഗം -2
\" എന്താണ് അല്ലുച്ച നിങ്ങടെ സാന്ദ്ര മോൾ ആയിട്ടുള്ള കല്യാണം എവിടം വരെ എത്തി നടക്കുവോ... 🧐\"
\" എന്തോരം ആട്ടി ഓടിച്ചാലും പോവുകേല്ലെന്ന് പറഞ്ഞു പുറകെ കൂടിയിരിക്കുവാ നാശം... കുറച്ചു നാളത്തേക്ക് തന്തേടേം മോൾടെയും ശല്യം കാണില്ല... അതിനൊക്കെ ഉള്ളത് നിന്റെ അല്ലുച്ചൻ ചെയ്തിട്ടുണ്ട് മോളേ... \"
\" ഹോ.. ആ പിശാജ് എന്റെ നാത്തൂൻ ആയി വരുന്നത് എനിക്ക് ഓർക്കാൻ കൂടി മേല... \"
നേരത്തെ അലെക്സി ഒരു വീട്ടിൽ നിന്ന് കലിപ്പിട്ട് ഇറങ്ങി വന്നില്ലേ.. ആ കാര്യം ആണ് പറയുന്നത്...
\" അല്ല പൂച്ചക്കുഞ്ഞെ ഇന്നെന്തായിരുന്നു കോളേജിൽ പ്രശ്നം... ഏതോ ഒരു പാവം പിടിച്ചവനെ നീ പട്ടിണിക്കിട്ടു എന്നൊക്കെ പറയുന്ന കേട്ടല്ലോ... എന്താണ് കാര്യം.. \"
\" അതോ അവിടെ ഒരുത്തന് എന്നെ കാണുമ്പോ ഒരു ഇളക്കം... അതൊന്ന് തീർത്തു കൊടുത്തതാ... \"
\" മനസിലായില്ല \"
\" കുറെനാളായി അവൻ എന്റെ പുറകെ പ്രേമം ആണെന്ന് പറഞ്ഞു നടക്കുന്നു... എനിക്ക് പറ്റില്ലാന്ന് പറഞ്ഞാലും പിന്നെയും വരും... ഇന്ന് ഞാൻ ഗ്രൗണ്ടിൽ കൂടി നടക്കുമ്പോ അവൻ വന്നെന്റെ കൈയിൽ കേറി പിടിച്ചു.. അവന്റെ കൂടെ ഞാൻ ഇന്ന് പോണോന്ന്... വേണ്ടത്ര ക്യാഷ് തരാന്ന്... 😏... അതിന് അവന്റെ അസുഖം ഒന്ന് മാറ്റി കൊടുത്തതാ... ഇനി കുറെ നാളത്തേക്ക് അവന്റെ പൊടി പോലും അ പരിസരത്തു കാണില്ല... 😏...\"
\" അതെനിക്ക് അറിയാലോ... നീ എന്റെ അല്ലെ പെങ്ങൾ.. അവനെ എനിക്ക് ഒന്ന് പോയി കാണണം.... \"
\" കണ്ടോ പക്ഷെ അവൻ അ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിട്ട് കണ്ടമതി.. ഇല്ലേൽ അവനെ നേരെ മോർച്ചറിലേക്ക് കേറേണ്ടി വരും... \"
\" മ്.. \"
ധൈര്യത്തിനും ശക്തിക്കും ബുദ്ധിക്കും എല്ലാം അലക്ക്സിയും പൂജയും ഒന്നിനൊന്നു കേമം ആണ്.. അവരുടെ അച്ഛന്റെ ഏറെക്കുറെ ഉള്ള ഒരു പകർപ് ആണ് പൂജ തൊട്ടതിനും പിടിച്ചതിനും എല്ലാം നല്ല കലിപ്പാണ്... എന്നാൽ അ കലിപ്പ് ഇടുന്നത് ആവശ്യം ആയ സാഹചര്യത്തിൽ ആണെന്ന് മാത്രം...
\" അല്ലുച്ച..\"
\" എന്താടി \"
\" അല്ല എന്റെ ഭാവി അളിയൻ എന്ത് പറയുന്നു.. \"
ചുണ്ടിൽ ഒരു കള്ളച്ചിരിയുമായി പറയുന്നവളെ കണ്ടപ്പോൾ തന്നെ അവന്റെ അദരങ്ങളിലേക്കും പതിയെ അ ചിരി പകർന്നു...
\" എന്റെ പൊന്ന് കുഞ്ഞേ.. ഈ പ്രശ്നം ഒക്കെ ഒന്ന് ഒതുക്കിട്ട് വേണം അവന്റെ അടുത്തേക്ക് ഒന്ന് ചെല്ലാൻ... അവനെ ഗസ്റ്റ് ഹൗസിൽ കൊണ്ടുവന്ന പാട് എനിക്കെ അറിയൂ... അവന്റെ കയ്യിലിരിക്കുന്നത് ഞാനാ മേടിച് കൂട്ടണ്ടേ...അവന് എണീറ്റോ ഇല്ലയോ എന്നൊന്നും അറിയില്ല.. ഉടനെ അവനെ ചെന്ന് കാണണം അതിന് മുമ്പ് ഈ പ്രേശ്നങ്ങൾ ഒക്കെ ഒതുക്കണം... \"
അ യാത്രയിലുടനീളം അവനെ കുറിച്ചുള്ള ഓർമയിൽ അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു...അവന്റെ പ്രാണനായവന് വേണ്ടി മാത്രമുള്ള പുഞ്ചിരി \" ഇച്ചായന്റെ മാത്രം കാമുകന് \" വേണ്ടിയുള്ള നിറഞ്ഞ പുഞ്ചിരി...❣️....
🦋★★★★★★★★★★★★★★★★★★🦋
\" നീ പേടിക്കണ്ട മോളേ അവനെ നിനക്ക് തന്നെ കിട്ടും.. അതിന് ഒരുത്തനും തടസ്സം നിക്കാൻ കഴിയില്ല.എന്തിന് അവന് പോലും.. എല്ലാം ശെരിയാവും... സമയം ആവുമ്പോൾ അവനെ നിന്റെ അടുത്ത് തന്നെ ഞാൻ എത്തിക്കും... \"
\" ആന്റി ഉള്ളത് കൊണ്ടാണ് അവനേം അവന്റെ പെങ്ങളേം ഞാൻ ഒന്നും ചെയ്യാത്തെ..ഇല്ലേൽ അ പൂജാന്ന് പറഞ്ഞു നടക്കുന്ന പിശാചിനെ ഞാൻ പെട്ടന്ന് തന്നെ പരലോകത്തിലേക്ക് അയച്ചേനെ.. \"
\", നീ ഒന്ന് ക്ഷെമിക്കു മോളേ.. നീ ഇവിടെ വന്ന് കേറീട്ടു വേണം രണ്ടിനേം ഒരു പാടം പഠിപ്പിക്കാൻ.. അല്ലേലും അ പെണ്ണിന് ഒന്നുരണ്ട് എല്ല് കൂടുതൽ ആണ്.. അത് ഒടിച്ചിലെല്ല് ശെരിയാവില്ല..ആ മോളേ അവന് വന്നുന്നു തോന്നുന്നു ഒരു വണ്ടി ഗേറ്റ് കടന്ന് വരുന്നുണ്ട്..\"
\" എന്നാ ശെരി ആന്റി.. \"
ആ ഇരുനില ബംഗ്ലാവിലെക്ക് അവന്റെ ബ്ലാക്ക് ഓടി പൊടിപറത്തിക്കൊണ്ട് കയറി വന്നു.. അതിൽ നിന്നും അലക്കസഉം പൂജയും ഇറങ്ങി..
അവരെ കാത്തെന്ന പോലെ ആ സ്ത്രീ ഡൈനിംഗ് മുറിയിൽ നിന്നും മുൻവശത്തുള്ള പ്രധാന വാതിൽക്കലേക്ക് നടന്നിരുന്നു..
അലക്സ് നീ ഇന്ന് സാന്ദ്രമോളുടെ വീട്ടിൽ ചെന്ന് പ്രശ്നം ഉണ്ടാക്കിയോ.. അവളെ നീ കല്യാണം കഴിക്കില്ലന്ന് പറഞ്ഞോ...
വീടിനുള്ളിൽ കയറി തങ്ങളുടെ മുറിയിലേക്ക് പോവാൻ നിക്കുന്നവരുടെ മുമ്പിലേക്ക് തടസ്സം ആയി നിന്നുകൊണ്ട് അവർ ചോദിച്ചു... എന്നാൽ അവരുടെ ചോദ്യം കേട്ട ഭാവം നടിക്കാതെ പോകുന്നവരെ കണ്ടപ്പോൾ ആ സ്ത്രീയുടെ മുഖം ദേഷ്യത്താൽ വിറച്ചു..
\" അലക്സ് നിന്നോടാ ഞാൻ ചോദിക്കുന്നത്.. അതിനുള്ള ഉത്തരം തന്നിട്ട് നീ പൊ..\"
\" ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും അതൊന്നും നിങ്ങളെ പറഞ്ഞു ബോധിപ്പിക്കണ്ട കാര്യം ഇല്ല.. \"
\" അലക്സ് നീ ആരോടാ പറയുന്നത് എന്ന് നിനക്ക് ഓർമ്മ വേണം... ഞാൻ നിന്റെ ഇളയമ്മയാണ്.. നിന്റെ അപ്പനും അമ്മയ്ക്കും ശേഷം നീ ഏറ്റവും കൂടുതൽ ബഹുമാനം നൽകേണ്ടവർ ആണ്... ആ അങ്ങെനെയുള്ള എന്നോട് നിന്റെ തർക്കുത്തരം എടുക്കാൻ നിൽക്കരുത്... \"
ഇളയമ്മ കുടുതൽ നിഗളിക്കാതെ നിക്ക് ഇളയമ്മേ ... ഞാൻ എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നൊന്നും നിങ്ങളോട് പറയണ്ട കാര്യം എനിക്കില്ല... അത്രക്കും കാര്യങ്ങൾ അറിയാൻ താല്പര്യം ഒണ്ടേൽ നിങ്ങടെ പൊന്നുമോളുടെ കാര്യം തിരക്കിയാൽ മതി അല്ലാതെ എന്റെയോ എന്റെ അനിയത്തീടെയോ കാര്യത്തിൽ നിങ്ങൾ ഇടപെടാൻ വരണ്ടാ..
പിന്നേ ഞാൻ അവളുടെ വീട്ടിൽ പൊകുവേം ചെയ്തു.. എനിക്ക് ഈ കല്യാണത്തിന് സമ്മതം അല്ലെന്ന് പറയുവേം ചെയ്തു... ഞാൻ ആരെ പ്രേമിക്കണം കെട്ടണം എന്നൊന്നും നിങ്ങൾ എനിക്ക് പറഞ്ഞു തരേണ്ട കാര്യം ഇല്ല... \"
അത്രയും പറഞ്ഞു അവരെ മറികടന്ന് പോകുന്നവരെ തീയിൽ ദഹിപ്പിക്കാൻ ഉള്ള ദേഷ്യത്തിൽ ആയിരുന്നു അവർ.. ചേട്ടനോട് അവർ ചൊറിഞ്ഞോണ്ട് ചെന്ന് ചേട്ടന്റെ വായിലിരിക്കുന്നത് കേൾക്കാതെ അവർക്ക് സമാധാനം ആവില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് പൂജ ഒന്നും മിണ്ടാണ്ട് നിന്നത്..
എന്നാൽ അവരെ മറികടന്നു പോവാൻ നേരം ആ സ്ത്രീയെ നോക്കി പുച്ഛിക്കാനും അവൾ മറന്നില്ല...
🦋★★★★★★★★★★★★★★★★★★🦋
\" ഈവെനിംഗ് ന്യൂസിൽ എഴുതിക്കാണിക്കുന്ന വാചകത്തിൽ അവർ കുടുങ്ങി കിടന്നു...
ബെഞ്ചമിൻ ഐയിപ്പിന്റെ പേർസണൽ മാനേജർ ദുരുഹ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും വളരെ ക്രൂരമായി ആക്രമിക്കപ്പെട്ട നിലയിൽ... \"
കൈയിൽ ഇരുന്ന റിമോട്ട് എടുത്തയാൾ ആ ടീവിയിലേക്ക് എറിഞ്ഞു.. ശക്തമായ പ്രെഹരത്താൽ അത് നിലത്തേക്ക് വീണു പൊട്ടി ചിതറി..
വളരെ ദേഷ്യത്താലും ഭയത്താലും അയാൾ വേഗം വീട്ടിൽ നിന്നും ഇറങ്ങി സിറ്റി മെഡിക്കൽ ഹോസ്പിറ്റലിൽ ലേക്ക് അയാൾ ചീറി പാഞ്ഞു...
ടീവിയിൽ ഫ്ലാഷ് ആയിട്ടാണ് ന്യൂസ് കാണിക്കുന്നത്.. ഹോസ്പിറ്റലിലും ന്യൂസ് കാണിക്കുന്നു.. സിറ്റി ഹോസ്പിറ്റലിൽ ആണ് അയാളെ കൊണ്ടുവന്നതെന്ന് പറഞ്ഞതിനാലാണ് വേഗം ഹോസ്പിറ്റലിൽ എത്തിയത്.. എന്നാൽ സ്ഥിതി കുറച്ച് ഗുരുതരം ആയതുകൊണ്ട് അയാളെ icu ൽ പ്രേവേശിപ്പിച്ചിരിക്കുകയാണ്...
എങ്ങനെയാണ് അയാൾ അവിടെ എത്തിച്ചേർന്നതെന്നും ആരാണ് മർദിച്ചതെന്നും ഒക്കെ അറിയാൻ എൻക്വിറി ക്കായി പോലീസും എത്തിച്ചേർന്നിരുന്നു...
ആ icu വിന്റെ മുമ്പിൽ നിൽക്കുമ്പോൾ കയ്യും കാലും ചോർന്നുപോവുന്നപോലെ തീരെ ഭലം ഇല്ലാ... ഉള്ളിൽ കിടക്കുന്നയാൾക്ക് തൃപ്തികരമാവാതെ തനിക്ക് ഇനി ഒന്ന് അനങ്ങാൻ കൂടി കഴിയില്ലെന്ന് അയാൾ മനസിലാക്കി...
അയാളുടെ മകൾ സാന്ദ്രയും അയാളുടെ അടുക്കൽ ആയി നിൽപ്പുണ്ടായിരുന്നു.. തങ്ങളുടെ ജീവന്റെ വിലയുള്ള വ്യക്തിയാണ് അവിടെ ഉള്ളതെന്ന് അവർക്കറിയാമായിരുന്നു... അയാൾക്ക് ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയിൽ ആ അപ്പനും മകളും അവിടെ നിൽപ്പുറപ്പിച്ചു...
🦋★★★★★★★★★★★★★★★★★★🦋
തുടരും
✍️ ✮⃝🌺അത്തിച്ചി𝄟⃝💚
റിവ്യൂ റേറ്റിങ് തരണേ..