Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 74

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 74


“ഇതു വരെ ഇവിടെ ഒരു പോലീസ് കേസും അറസ്റ്റും ഉണ്ടായിട്ടില്ല. പക്ഷേ ഇപ്പോൾ...”


അവർ മുഴുവനും പറയാതെ കളക്ടറെ നോക്കി. എല്ലാം കേട്ട ശേഷം Amey പറഞ്ഞു.


“അപ്പോൾ ഇതാണ് നിങ്ങളുടെ പ്രശ്നമല്ലേ? എന്നാൽ ഇതിനുത്തരം തരാൻ ഞാൻ ബാധ്യസ്ഥനാണ്.


കുറച്ചു നാളുകൾക്കു മുൻപ് വിഴിഞ്ഞത്ത് രണ്ട് കണ്ടെയ്നർ പിടിച്ചത് നിങ്ങളെല്ലാവരും കേട്ടിരിക്കും എന്ന് എനിക്ക് ഉറപ്പാണ്. 25 പെൺകുട്ടികളും ഒരു കണ്ടെയ്നർ നിറച്ച് ആയുധങ്ങളും.”


“ഉവ്വ് സാറേ... ഞങ്ങളും ന്യൂസിൽ കണ്ടതാണ് എല്ലാം. പക്ഷേ...”


“ആ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ഈ ഡിജിപിയും സംഘവും. ആ കേസിൻറെ അന്വേഷണത്തിന് ഭാഗമായി ആണ് ഇവരെ കസ്റ്റഡിയിലെടുക്കുന്നത്. “


“വിഴിഞ്ഞം എന്ന സ്ഥലത്ത് ഉണ്ടായ ആ കേസുമായി ഇവർക്ക് എന്താണ് ബന്ധം?”


“അതെ, ഇപ്പോൾ നിങ്ങൾ ചോദിച്ച ആ കോസ്റ്റിൻ... അതിനുള്ള ഉത്തരം തന്നെയാണ് ഞങ്ങളും തിരഞ്ഞു കൊണ്ടിരിക്കുന്നത്.”


Amen എല്ലാവരെയും നോക്കിക്കൊണ്ട് പറഞ്ഞു.


“അപ്പോൾ വെറും സംശയത്തിൻറെ പേരിലാണോ നിങ്ങൾ ഇവരെ അറസ്റ്റ് ചെയ്യുന്നത്? അത് ഞങ്ങൾ സമ്മതിക്കില്ല. നിങ്ങൾക്ക് കേസ് ഒതുക്കി തീർക്കാൻ ആരെങ്കിലും ആവശ്യമാണ്. അതെന്തായാലും ഞങ്ങളിൽ ഒരുവൻ ആകാൻ ഞങ്ങൾ സമ്മതിക്കില്ല.”


നാട്ടുകാർ പറയുന്നത് കേട്ട് Amey പറഞ്ഞു.


“Court order ഉണ്ട്. ഇവർ ഇവരുടെ ജോലി ചെയ്യും. അറസ്റ്റും നടക്കും. പക്ഷേ...”


Amey പറഞ്ഞു തീരും മുൻപ് അവർ വീണ്ടും ചോദിച്ചു.


“Sir ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണോ?”


അതുകേട്ട് Amey പുഞ്ചിരിയോടെ പറഞ്ഞു.


“ഒരിക്കലും അല്ല. എൻറെ ലക്ഷ്യം നമ്മുടെയൊക്കെ വീടുകളിൽ ഉള്ള പെൺമക്കൾ സേഫ് ആകണം എന്നത് മാത്രമാണ്. അതിന് ഇത്തരക്കാരെ ജനങ്ങൾ മനസ്സിലാക്കണം, തിരിച്ചറിയണം. സമൂഹത്തിൽ മാന്യതയുടെ മുഖം മൂടി അണിയുന്ന ഇവരെ പോലുള്ളവരാണ് സമൂഹത്തിൻറെ ബ്ലാക്ക് മാർക്ക്.


അവരുടെ തേനൊലിക്കുന്ന സംസാരത്തിലും, കൺ കെട്ടിലും പെട്ട് മക്കളുടെ ജീവനും ജീവിതവും നഷ്ടമാകുമ്പോൾ വിധിയെ പഴി പറഞ്ഞ് ബാക്കി ജീവിതം ആർക്കോ വേണ്ടി ജീവിച്ചു തീർക്കും നമ്മളിൽ പലരും.


എന്തായാലും കേസിലെ പ്രധാന കണ്ണികളാണ് ഇവർ അഞ്ചുപേരും. അതിനുള്ള തെളിവോടെ ആണ് ഞങ്ങൾ വന്നിരിക്കുന്നത്. ഇവർ മാത്രമല്ല ഇനിയുമുണ്ട് ഈ ഗ്രൂപ്പിൽ പെട്ടവർ. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ചെയ്താലും ഇവരുടെ അറസ്റ്റ് ഇപ്പോൾ ഇവിടെ നടന്നിരിക്കും.”


കൂട്ടത്തിൽ വയസ്സായ ഒരാൾ മുന്നോട്ടു വന്ന് എല്ലാവരോടുമായി പറഞ്ഞു.


“Sir പറഞ്ഞത് ശരിയാണോ തെറ്റാണോ എന്നൊന്നും ഞങ്ങൾക്ക് വലിയ പിടിയില്ല. പക്ഷേ ഇവരുടെ ജീവിതം അത്ര ക്ലീൻ അല്ല എന്ന് ഇവിടെയുള്ള എല്ലാവർക്കും സംശയം ഉള്ളതു കൊണ്ട് മാത്രം ഇവരെ കൊണ്ടു പോയി നോക്കട്ടെ. എന്താണ് റിസൾട്ട് എന്ന് അറിഞ്ഞ ശേഷം മാത്രം മതി ഇവരെ സഹായിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ.”


ആ വയസ്സായ ആൾ പറഞ്ഞത് കേട്ട് ചെറുപ്പക്കാരിൽ ഒരാൾ പറഞ്ഞു.


“ശിവൻ സാർ പറഞ്ഞത് ശരിയാണ്. അവരെ സാറുമാർ ഇപ്പോൾ കൊണ്ടു പോകട്ടെ. ഇവർ തെറ്റു ചെയ്യാത്തവർ ആണെങ്കിൽ ഈ നാട്ടിൽ കോടതിയും നിയമവും ഒക്കെ ഉണ്ടല്ലോ. നമുക്ക് നോക്കാം.”


അത് നാട്ടുകാർക്ക് എല്ലാവർക്കും സമ്മതമായിരുന്നു. Amey എല്ലാവരോടും സഹകരിച്ചതിന് നന്ദി പറഞ്ഞു.


Amen അഞ്ചു പേരെയും അറസ്റ്റ് ചെയ്ത് അപ്പോൾ തന്നെ അവിടെ നിന്ന് കൊണ്ടു പോയി. കോടതിയിൽ ഹാജരാക്കി 14 ദിവസം റിമാൻഡിൽ വാങ്ങി. ആ 14 ദിവസം മാത്രം മതിയായിരുന്നു അമനും കൂട്ടർക്കും അവരെ ഇടിച്ചു പിഴിഞ്ഞു പരിപ്പ് എടുക്കാൻ.


Amen ൻറെ നേതൃത്വത്തിൽ അത് നന്നായി തന്നെ അവർ ചെയ്തു. എന്നാൽ വിചാരിച്ച പോലെ അവർ അരവിന്ദനെയോ ശ്രുതിയെയോ പറ്റി ഒന്നും തന്നെ ഇത്രയൊക്കെ നടന്നിട്ടും പറഞ്ഞില്ല എന്നതാണ് സത്യം.


ആദ്യമൊക്കെ ഒന്നും അറിയില്ല എന്ന് പറഞ്ഞു നിന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ അവർക്ക് പിടിച്ചു നിൽക്കാൻ പറ്റാതെ ആയപ്പോൾ എല്ലാം സ്വന്തം തെറ്റായി അവർ ഏറ്റെടുക്കുകയാണ് ചെയ്തത്.


14 ദിവസത്തേക്ക് റിമാൻഡ് കഴിഞ്ഞ് കോടതിയിൽ ഹാജരാക്കി, ഒരു 14 ദിവസത്തേക്ക് കൂടി എക്സ്റ്റൻഷൻ കോടതിയിൽ നിന്നും Amen വാങ്ങി എടുത്തു. എന്നിട്ടും അവർ ഒന്നും പറയാൻ തയ്യാറാകാത്തതും വീട്ടിലെ മൂന്നു പെണ്ണുങ്ങളെയും കസ്റ്റഡിയിലെടുത്തു.


അവർക്കും അധികമൊന്നും അറിയില്ലെങ്കിലും കെട്ടിയവൻമാരും മക്കളും പറയുന്നത് ചെയ്തിരുന്നു എന്ന് അവരും സമ്മതിച്ചു.


ഒരാഴ്ച കഴിഞ്ഞതും Amen ശ്രീയെ വിളിച്ചു.


“ശ്രീ, ഇനി ഒരാഴ്ചയെ ബാക്കിയുള്ളൂ. ഇവർ വായ് തുറന്നില്ലെങ്കിൽ എല്ലാം വെള്ളത്തിൽ ആകും. എന്താ മോനെ ഒരു വഴി?”


“സ്വാഹ, അവളോട് ചോദിക്കാം ഏട്ടാ ഇനി എന്ത് ചെയ്യണം എന്ന്. കാരണം പ്ലാനിങ് എല്ലാം അവളുടെതല്ലേ? അതു കൊണ്ട് അവൾ തന്നെ തീരുമാനിക്കട്ടെ ഇനി എന്തു വേണമെന്ന്? അഗ്നി വന്നാൽ എല്ലാം ശരിയാകും. പക്ഷേ കസ്റ്റഡിയിലുള്ളവരെ അവൻ എന്തെങ്കിലും ചെയ്താൽ അത് ഏട്ടനും ബുദ്ധിമുട്ടാകും.”


ശ്രീ പറയുന്നത് ശരിയാണെന്ന് Amen നും തോന്നി. ആലോചനയോടെ ശ്രീ പറഞ്ഞു.


“ഏട്ടാ... ഏട്ടൻ ഇപ്പോൾ ഒരു കാര്യം ചെയ്യ്. നാളെ വരെ വെയ്റ്റ് ചെയ്യൂ. ഞാൻ ബാംഗ്ലൂർ വരെ ഒന്ന് പോകട്ടെ.”


Amen സമ്മതിച്ചു. അന്നു തന്നെ ശ്രീഹരി അഗ്നിയെ കാണാൻ ബാംഗ്ലൂരിലേക്ക് ചെന്നു. അഗ്നിയുമായി അമൻ പറഞ്ഞതെല്ലാം സംസാരിച്ചു. അഗ്നിയും ശ്രീഹരിയോട് യോജിക്കുകയാണ് ചെയ്തത്.


“ഇത് നീ പറഞ്ഞതു പോലെ സ്വാഹയുടെ പ്രതികാരമാണ്. അത് അവളുടെ രീതിക്ക് അവൾ തന്നെ തീർക്കട്ടെ. നീ ബാൽക്കണിയിൽ പോയി പുറത്തേക്ക് നോക്ക്. സ്വാഹ വരാറായി.”


ഏകദേശം പത്തു മിനിട്ടോളം ശ്രീ സ്വാഹയെ വെയിറ്റ് ചെയ്തു ബാൽക്കണിയിൽ നിൽക്കുന്നുണ്ടായിരുന്നു. സ്വാഹയുടെ കാറ് ബിൽഡിങ്ങിൻറെ ഗേറ്റ് കടന്ന് അകത്തേക്കു പോകുന്നത് കണ്ടു ശ്രീഹരി പറഞ്ഞു.


“അഗ്നി, കാന്താരി എത്തി.”


പിന്നെ ഒട്ടും സമയം കളയാതെ രണ്ടുപേരും വേഗം ലിഫ്റ്റിൽ ഓടിക്കയറി. ലിഫ്റ്റ് താഴെ എത്തിയതും സ്വാഹയും വേറെ രണ്ടു പേരും ലിഫ്റ്റിൽ കയറി. എന്നാൽ സ്വാഹയെ ശ്രദ്ധിക്കാതെ ശ്രീഹരി ചോദിച്ചു.


“അവരു വായ തുറക്കുന്നില്ല. എല്ലാ കുറ്റവും ഏറ്റെടുക്കുകയാണ്. കണക്ഷൻ ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിൽ കേസ് മുന്നോട്ട് പോകില്ല.”


ശ്രീഹരി അഗ്നിയോട് സംസാരിക്കും പോലെ പറഞ്ഞതാണെങ്കിലും സ്വാഹ അൽപ സമയത്തിനു ശേഷം സ്വന്തം ഫോണെടുത്ത് എന്തോ ടൈപ്പ് ചെയ്തു.

അഗ്നിക്കും ശ്രീഹരിക്കും കാണാൻ പാകത്തിന് അവൾ നിന്നത്. അവൾ അവളുടെ ഫോണിൽ ടൈപ്പ് ചെയ്തത് അവർ രണ്ടുപേരും വായിച്ചതും സ്വാഹയുടെ ഫ്ലോർ എത്തി അവൾ ഇറങ്ങി. ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവൾ തല ഉയർത്തി തന്നെ നടന്നു പോയി.


അഗ്നിയുടെയും ശ്രീഹരിയുടെയും ചുണ്ടുകളിൽ ക്രൂരമായ പുഞ്ചിരിയാണ് പിന്നീട് കാണാൻ സാധിച്ചത്. പിന്നെ ഒട്ടും സമയം കളയാതെ തന്നെ ശ്രീഹരി നാട്ടിലേക്ക് തിരിച്ചു.


അടുത്ത ദിവസം Amen പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ തന്നെ ഒരു പെൺകുട്ടി തന്നെ കാത്തിരിക്കുന്നുണ്ടെന്ന് അറിഞ്ഞ് അവൻ അവളെ വിളിപ്പിച്ചു.

Amen വിളിപ്പിച്ചത് അനുസരിച്ച് ആ പെൺകുട്ടി അവൻറെ കാബിനിലേക്ക് കയറിച്ചെന്നു.


“Sir, എൻറെ പേര് ശ്രീലത മാധവൻ നായർ എന്നാണ്. ഞാൻ ഒരു പരാതി തരാൻ ആണ് വന്നത്.”


ശ്രീക്കുട്ടിയെ കണ്ടതും അവന് കാര്യം ഏകദേശം മനസ്സിലായി. എന്നാലും അവൻ പറഞ്ഞു.


“പരാതി എന്തായാലും ഓഫീസിൽ കൊടുത്തോളൂ. അവർ വേണ്ടത് ചെയ്തു കൊള്ളും.”


അപ്പോൾ അവൻറെ ടീമിലെ ഒരു ഓഫീസർ അവിടേക്ക് കയറി വന്നു പറഞ്ഞു.


“Sir, with your permission....”


“Go ahead...”


“സർ, ഈ കുട്ടി already പരാതി തന്നിട്ടുണ്ട്. പരാതി ഞാൻ വായിച്ച ശേഷമാണ് സാറിനെ കാണാൻ ഇവരോട് പറഞ്ഞത്. കാരണം ഈ കുട്ടിയുടെ പരാതി നമുക്ക് പല വിധത്തിലും സഹായകമാകും എന്ന് എനിക്ക് തോന്നിയത് കൊണ്ടാണ്...”


ഓഫീസർ മുഴുവനും പറയാൻ കൂട്ടാക്കാതെ അവനെ നോക്കി.


Amen ആ ഓഫീസറെ ഒന്നു നോക്കിയ ശേഷം ശ്രീക്കുട്ടിയിൽ നിന്നും പരാതി വാങ്ങി വായിച്ചു. എല്ലാം വിശദമായി വായിച്ച ശേഷം Amen ശ്രീകുട്ടിയോട് പറഞ്ഞു.


“കുട്ടി കുറച്ചു നേരം പുറത്ത് വെയിറ്റ് ചെയ്യൂ.”


“ശരി സാർ”


എന്നും പറഞ്ഞ് ശ്രീക്കുട്ടി പുറത്തേക്കിറങ്ങി. Amen ൻറെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. എന്നാലും Amen ഒഫീഷ്യൽ ആയി മുന്നോട്ടു പോകാനാണ് തീരുമാനിച്ചത്. അതു കൊണ്ടു തന്നെ Amen ഓഫീസറെ നോക്കി ചോദിച്ചു.


“What\'s in your mind officer?”


“സർ, ഈ പരാതിയിൽ പറഞ്ഞിരിക്കുന്നത് അനുസരിച്ച് ഈ കുട്ടിയെ ഇവർ ഇതു പോലെ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്ന് തന്നെയല്ലേ?”


“അതെ, so?”


Amen ചോദിച്ചു.


“അന്നത്തെ ആ കേസ് തന്നെയല്ലേ നമ്മൾ ഇപ്പോൾ റീഓപ്പൺ ചെയ്തു അന്വേഷിക്കുന്നത്? അപ്പോൾ ഈ കുട്ടിയെ കൊണ്ട് ഐഡൻറിറ്റി വേരിഫിക്കേഷൻ പരേഡ് നടത്തിയാൽ?”


“Ok, go ahead with your plan officer. Do you want me to join with you?”


“Yes sir... if you are also with us.... Sir, കൂടെ വന്നാൽ നല്ലതായിരുന്നു.”


ആ ഓഫീസർ പറയുന്നതു കേട്ട് Amen പറഞ്ഞു.


“Ok, then call that girl here and guide her well. Let her understand what she supposed to do there.”


Amen പറഞ്ഞതു കേട്ട് ആ ഓഫീസർ ശ്രീക്കുട്ടിയെ പിന്നെയും Amen ൻറെ കാബിനിലേക്ക് തന്നെ വിളിപ്പിച്ചു. പിന്നെ കാര്യങ്ങൾ എല്ലാം പെട്ടെന്നായിരുന്നു.

അമൻറെ കൂടെ ശ്രീക്കുട്ടിയും ഓഫീസർസും റിമാൻഡിലുള്ള പെൺപടകളെയാണ് ആദ്യം കാണാൻ പോയത്.


എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഐഡൻറി ഫിക്കേഷൻറെ ആവശ്യം ഒന്നും അവിടെ ഉണ്ടായില്ല എന്നതാണ് സത്യം.


ശ്രീക്കുട്ടിയെ മുന്നിൽ കണ്ടതും ദേഷ്യത്തോടെ സ്വാഹയുടെ അപ്പച്ചിമാർ ഒന്നും ആലോചിക്കാതെ ദേഷ്യത്തോടെ ചോദിച്ചു.


“നീ അല്ലേ അന്ന് ഞങ്ങളുടെ കയ്യിൽ നിന്നും സ്വാഹയെ രക്ഷിച്ചത്?”


എല്ലാം കേട്ടു കൊണ്ട് Amen അവിടെ തന്നെ നിന്നു. അപ്പോൾ ഓഫീസർമാരിൽ ഒരാൾ ചോദിച്ചു.


“അപ്പോൾ നിങ്ങൾക്ക് ഇവളെ എങ്ങനെ അറിയാം, അല്ലെങ്കിൽ നിങ്ങൾക്ക് ഇവളെ അറിയാമോ എന്ന് ഒരു ക്വസ്റ്റ്യൻ ഇവിടെ ആവശ്യമില്ല അല്ലേ സാറേ?”


അതുകേട്ട് Amen പറഞ്ഞു.


“No officer, we should go by law.”


അതും പറഞ്ഞു Amen ചോദിച്ചു.


“അപ്പോൾ വേഗം പറയുന്നതാണ് നല്ലത്. നിങ്ങൾക്ക് എങ്ങനെ ഇവളെ അറിയാം?”


“ഇവൾ ഞങ്ങളുടെ അനിയൻറെ മകളുടെ കൂട്ടുകാരിയാണ്. പലപ്പോഴും അവൾ ഞങ്ങളുടെ തറവാട്ടിൽ വന്നു ഞങ്ങൾ കണ്ടിട്ടുണ്ട്.”


“സമ്മതിച്ചല്ലോ അല്ലേ?”


“അതെ ഇവൾ... ശ്രീക്കുട്ടി എന്നോ മറ്റോ ആണ് ഇവളുടെ പേര് എന്ന് തോന്നുന്നു.”


അപ്പച്ചിമാർ രണ്ടുപേരും പരസ്പരം ആലോചനയോടെ പറഞ്ഞു.


“എന്നാൽ ഇവൾ ഇവിടെ വന്നിരിക്കുന്നത് നിങ്ങൾക്കെതിരെ ഒരു കേസിലെ ഐഡൻറിഫിക്കേഷൻ പരേഡ് നടത്താൻ ആണ്.”


അമൻ പറഞ്ഞതൊന്നും അവർക്ക് ശരിക്കും മനസ്സിലായി ഇല്ല. അത് അവരുടെ മുഖത്ത് നിന്നു തന്നെ അവന് മനസ്സിലായി. എങ്കിലും അവൻ പറഞ്ഞു.


“പക്ഷേ ഇനി അതിൻറെ ആവശ്യമൊന്നുമില്ല. എന്നാലും പറയാം നിങ്ങളും മക്കളും ഭർത്താക്കൻമാരും കൂടി നിങ്ങളുടെ സ്വന്തം അനിയൻറെ മകളെയും കൂട്ടുകാരിയേയും വിൽക്കാൻ പ്ലാനിട്ടു.”


‘അത് ശരിയാണ്. പ്ലാൻ ഉണ്ടായിരുന്നു”


അവർ സമ്മതിച്ചു.


“പക്ഷേ കാര്യം നടക്കുന്നതിനു മുൻപ് തന്നെ ഈ നിൽക്കുന്നവൾ മറ്റവളെയും കൂട്ടി രക്ഷപ്പെട്ടില്ലേ? അതല്ലേ അന്നത്തെ deal നടക്കാതെ പോയത്. എല്ലാത്തിനും കാരണം ഈ കുരുത്തം കെട്ടവൾ ആണ്.”


ഒന്നും ആലോചിക്കാതെ, അല്ലെങ്കിൽ അതിനുള്ള ബുദ്ധി ഇല്ലാത്തതു കൊണ്ട് അവർ രണ്ടുപേരും എല്ലാം വിളിച്ചു പറഞ്ഞു.


എല്ലാം കേട്ട് Amen ദേഷ്യത്തോടെ ചോദിച്ചു.


“അപ്പോൾ നിങ്ങൾക്ക് എല്ലാം അറിയാം അല്ലേ?”


“ഇനി ഞങ്ങൾ ചോദിക്കുന്ന ചോദ്യത്തിന് മറുപടി വേഗം തന്നില്ലെങ്കിൽ...”


ഓഫീസർമാരിൽ ഒരാൾ അവരെ നോക്കി പറഞ്ഞു.


“ഇനി എന്താണ് നിങ്ങൾക്ക് അറിയേണ്ടത്? ഞങ്ങൾക്ക് ഇവളെ പറ്റി അധികം ഒന്നും അറിയില്ല.”


അപ്പച്ചിമാർ പറയുന്നത് കേട്ട് Amen പറഞ്ഞു.


“ഞങ്ങൾക്ക് ഇവളെ പറ്റി ഒന്നും അറിയേണ്ട ആവശ്യമില്ല. ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അത് ഞങ്ങൾ നേരിട്ട് ചോദിച്ചു കൊള്ളാം.”


“പിന്നെ എന്താണ് ഈ സാറ് പറഞ്ഞത്?”


അപ്പച്ചിമാർ അടുത്തു നിൽക്കുന്ന ഓഫീസറെ നോക്കി ചോദിച്ചു.


“അതോ അത് വളരെ സിമ്പിൾ ആണ്. നിങ്ങൾ ഇപ്പോൾ പറഞ്ഞ deal നെ കുറിച്ചാണ് ഞങ്ങൾക്ക് അറിയേണ്ടത്. നിങ്ങൾ പറഞ്ഞ deal ആരുമായാണ്?”


“അത് അറിയില്ല, അതൊക്കെ ആണുങ്ങൾ ആണ് നോക്കി നടത്തിയിരുന്നത്.”


പേടിയോടെ അവർ പറഞ്ഞത് കേട്ട് Amen ദേഷ്യത്തോടെ അവരെ നോക്കി. അവരെ കൈ കാര്യം ചെയ്യാൻ Amen നു സാധിക്കാത്തതു കൊണ്ട് അവൻ അടുത്തുള്ള വനിതാ പോലീസിനെ നോക്കുമ്പോഴേക്കും ശ്രീക്കുട്ടി മൂന്നിൻറെയും മുഖം അടിച്ചു പൊട്ടിച്ചിരിന്നു.


എല്ലാവരും നോക്കുമ്പോൾ ശ്രീക്കുട്ടി ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു. അവൾക്ക് ദേഷ്യം മാറാത്തതു കൊണ്ടു തന്നെ ഒരു റൗണ്ട് കൂടി നൽകി.


എന്നാൽ Amen നെ അതിശയിപ്പിച്ചു കൊണ്ട് അവിടെ നിന്നിരുന്ന ഒരു ഓഫീസറും, വനിതാ പോലീസ് അടക്കം ഒരാളും നിന്നിടത്തു നിന്ന് അനങ്ങാതെ, അവളെ തടയാതെ, അവളെ സപ്പോർട്ട് ചെയ്യുക തന്നെയാണ് ചെയ്തത്.


അവരെ എല്ലാവരെയും പുഞ്ചിരിയോടെ നോക്കിയ ശേഷം Amen ശ്രീക്കുട്ടിയെ നോക്കി.


ശ്രീക്കുട്ടി പണ്ടത്തെ സ്വഭാവത്തിലേക്ക് തിരിച്ചു വന്നാൽ മൂന്നിനെയും നേരെ നിൽക്കാൻ കഴിയാത്ത വിധം ആക്കുമെന്ന് അറിയാവുന്ന Amen വനിതാ പോലീസിനോട് പറഞ്ഞു.



സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 75

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 75

5
11253

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 75 “നിങ്ങൾ എല്ലാവരും എന്തു നോക്കിയാണ് നിൽക്കുന്നത്? ആ കുട്ടിയെ പിടിച്ചു മാറ്റു.” “വേണ്ട സാർ, അവർക്ക് അവളിൽ നിന്നും തന്നെയാണ് കിട്ടേണ്ടത്. ഇതിൻറെ പേരിൽ എന്ത് ആക്ഷൻ ഉണ്ടായാലും, എന്ത് കേസ് വന്നാലും ഞാൻ ഏറ്റെടുത്തു കൊള്ളാം. എനിക്കും ഉണ്ട് രണ്ടു പെൺമക്കൾ. മാത്രമല്ല ഇതു പോലുള്ള സ്ത്രീകൾ കാരണം എത്ര മക്കളാണ് കഷ്ടപ്പെടുന്നത്. അത് മാത്രമല്ല അന്ന് കൊണ്ടു വന്ന ആ 25 പെൺകുട്ടികളെയും ഞാൻ കണ്ടതാണ്. അവർ മെൻറലി എത്ര ഡൗൺ ആണെന്ന് കണ്ടറിഞ്ഞ ആളാണ് ഞാൻ. എന്തോ ഭാഗ്യം കൊണ്ടോ, അല്ലെങ്കിൽ മുൻജന്മ സുകൃതം കൊണ്ടോ രക്ഷപ്പെട്ടതാണ് ഈ കുട്ടിയും അതിൻറെ കൂട