Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 75

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 75


“നിങ്ങൾ എല്ലാവരും എന്തു നോക്കിയാണ് നിൽക്കുന്നത്? ആ കുട്ടിയെ പിടിച്ചു മാറ്റു.”


“വേണ്ട സാർ, അവർക്ക് അവളിൽ നിന്നും തന്നെയാണ് കിട്ടേണ്ടത്. ഇതിൻറെ പേരിൽ എന്ത് ആക്ഷൻ ഉണ്ടായാലും, എന്ത് കേസ് വന്നാലും ഞാൻ ഏറ്റെടുത്തു കൊള്ളാം. എനിക്കും ഉണ്ട് രണ്ടു പെൺമക്കൾ. മാത്രമല്ല ഇതു പോലുള്ള സ്ത്രീകൾ കാരണം എത്ര മക്കളാണ് കഷ്ടപ്പെടുന്നത്.


അത് മാത്രമല്ല അന്ന് കൊണ്ടു വന്ന ആ 25 പെൺകുട്ടികളെയും ഞാൻ കണ്ടതാണ്. അവർ മെൻറലി എത്ര ഡൗൺ ആണെന്ന് കണ്ടറിഞ്ഞ ആളാണ് ഞാൻ.


എന്തോ ഭാഗ്യം കൊണ്ടോ, അല്ലെങ്കിൽ മുൻജന്മ സുകൃതം കൊണ്ടോ രക്ഷപ്പെട്ടതാണ് ഈ കുട്ടിയും അതിൻറെ കൂട്ടുകാരിയും.”


അവരോടൊപ്പം അവിടെ ഉണ്ടായിരുന്ന വനിതാ പോലീസ് പറയുന്നത് കേട്ട് എല്ലാ പോലീസ് ഓഫീസേഴ്സ്സ്സും അറിയാതെ തന്നെ അവരെ സല്യൂട്ട് ചെയ്തു പോയി.


ആ സമയം അവിടെ ആരും തങ്ങളുടെ റാങ്കോ അല്ലെങ്കിൽ അത് ഒരു സാധാരണ വനിതാ പോലീസ് ആണ് എന്നോ ഒന്നും നോക്കാതെ അവരെ മനസ്സുകൊണ്ട് അറിഞ്ഞു തന്നെ സല്യൂട്ട് ചെയ്തു.


അമൻ അതെല്ലാം പുഞ്ചിരിയോടെ നോക്കിക്കണ്ടു.


ആ വനിതാ പോലീസിൻറെ സംസാരം കേട്ട് ശ്രീക്കുട്ടിയുടെ ദേഷ്യം കുറച്ചൊക്കെ ഒന്ന് അടങ്ങിയിരുന്നു. അവൾ പുഞ്ചിരിയോടെ അവരെ നോക്കി.


എന്നാൽ ആ സമയം ശ്രീക്കുട്ടിയുടെ മനസ്സിൽ തൻറെ സ്വാഹയും അച്ഛനും അമ്മയും അച്ഛച്ഛനും അച്ഛമ്മയും നിറഞ്ഞു നിൽക്കുകയാണ്. എന്ത് സന്തോഷത്തോടെയാണ് അവർ ജീവിച്ചിരുന്നത്.


ഇന്ന് തന്നെ പോലെ അനാഥയായി എന്തിനൊക്കെയോ വേണ്ടി എല്ലാവരിൽ നിന്നും ഒളിച്ചു ജീവിക്കേണ്ട അവസ്ഥ വരെ അവൾക്ക് വന്നിരിക്കുന്നു. എല്ലാത്തിനും കാരണം ഇവരാണ്. ഇവരുടെ പണത്തോടുള്ള ആർത്തിയാണ് ഞങ്ങളെ രണ്ടു പേരെയും അനാഥത്വത്തിലേക്ക് തള്ളി വിട്ടത്.


അതെല്ലാം ഓർക്കും തോറും ശ്രീക്കുട്ടി ദേഷ്യത്തിൽ വിറക്കാൻ തുടങ്ങി.


അവളുടെ മാറ്റം മനസ്സിലാക്കി Amen വിളിച്ചു പറഞ്ഞു.


“ശ്രീലത മതി. ഇനി പുറത്തു പോകു.”


അപ്പോഴാണ് പെട്ടെന്ന് അവൾക്ക് തല ചുറ്റുന്നത് പോലെ തോന്നിയത്. അവൾ അടുത്തുള്ള എന്തിലെങ്കിലും പിടിക്കാൻ നോക്കുമ്പോഴേക്കും അവൾ തലചുറ്റി വീണു.


അവളുടെ പെട്ടെന്നുള്ള ആ അവസ്ഥ കണ്ട് അവൻ വല്ലാതെ ആയി. എങ്കിലും Amen ശ്രീക്കുട്ടിയെ വേഗം തന്നെ അരുണിൻറെ ഹോസ്പിറ്റലിൽ എത്തിച്ചു.


അവളുടെ കൂടെ പോകാൻ സാധിക്കാത്തതു കൊണ്ടു തന്നെ Amen പോലീസ് സ്റ്റേഷനിൽ അങ്ങോട്ടും മിങ്ങോട്ടും നടക്കുകയായിരുന്നു.


അഗ്നി വിവരം അറിഞ്ഞതും അപ്പോൾ തന്നെ നാട്ടിലേക്ക് തിരിച്ചു.


ദേവി പീഠത്തിൽ നിന്നും അച്ഛനുമമ്മയും ഹോസ്പിറ്റലിൽ എത്തി.


അരുൺ ശ്രീക്കുട്ടിയെ പരിശോധിച്ചു. എന്തോ സംശയം തോന്നി അരുൺ അരുന്ധതി ഡോക്ടറെ വിളിപ്പിച്ചു. പിന്നെ വിശദമായ പരിശോധനയ്ക്കു ശേഷം അവർ പുറത്തേക്കു വന്നു.


പുറത്തു വന്ന അവർ കണ്ടത് കരഞ്ഞു കൊണ്ടിരിക്കുന്ന അമ്മയെയും ശ്രീഹരിയെ സമാധാനിപ്പിക്കുന്ന അച്ഛനെയും ആയിരുന്നു. ശ്രീഹരിയുടെ കണ്ണുകൾ നിർത്താതെ ഒഴുകുന്നുണ്ടായിരുന്നു. അച്ഛൻറെ മുഖവും സങ്കടം കൊണ്ട് ചുവന്ന ഇരിപ്പുണ്ട്.


അവരുടെ മൂന്നുപേരുടെയും അവസ്ഥ കണ്ട് അരുന്ധതി ഡോക്ടർ പറഞ്ഞു.


“മാഡം, കരയരുത് സന്തോഷിക്കേണ്ട സമയം അല്ലേ?”


അവർ അമ്മയെ നോക്കി ചോദിക്കുന്നത് കണ്ടു മഹാദേവനും ശ്രീഹരിയും അവർക്ക് അടുത്തേക്ക് വന്നു. അതുകണ്ട് അടുത്തു നിൽക്കുന്ന അരുൺ പറഞ്ഞു.


“ഗുഡ് ന്യൂസ് ആണല്ലോ ശ്രീ... ദേവി പീഠത്തിലെ ഞങ്ങളുടെ തലമുറയിലെ കല്യാണവും, ഇപ്പോൾ അടുത്ത തലമുറയും നിന്നിലൂടെ തന്നെ തുടക്കം കുറിച്ചിരിക്കുന്നു.”


അവൻ പറയുന്നത് കേട്ട് മൂന്നുപേരും അതിശയത്തോടെ അരുണിനെ നോക്കി നിന്നു. അവരുടെ മുഖത്തെ സംശയം കണ്ട് അരുൺ പറഞ്ഞു.


“അഗ്നിയുടെ ആഗ്രഹം പോലെ തന്നെ ആദ്യത്തെ ജീവൻ ശ്രീക്കുട്ടിയിൽ കൂടി തന്നെയാണ്.’


അരുൺ പറഞ്ഞത് കേട്ട് മൂന്ന് പേരും സന്തോഷത്തോടെ കണ്ണുനീർ പൊഴിച്ചു. ശ്രീഹരിക്ക് അവൻറെ ഫീലിംഗ് പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.


തൻറെ ചോരയിൽ ഉള്ള ആദ്യത്തെ അവകാശി.


അൽപ്പനേരം അവനങ്ങനെ നിന്ന ശേഷം അരുണിനെ നോക്കി ചോദിച്ചു.


“ഏട്ടാ ശ്രീക്കുട്ടി...”


“നിൻറെ ശ്രീക്കുട്ടിക്ക് ഒരു കുഴപ്പവുമില്ല അവൾ അവിടെ റൂമിൽ കണ്ണുമിഴിച്ച് കിടക്കുന്നുണ്ട്. പിന്നെ അവൾക്ക് എന്തോ സ്ട്രെസ്സ് ഉണ്ടായിരുന്നു എന്നു തോന്നുന്നു. അതാണ് അവളുടെ ബിപി ലോ ആവാൻ കാരണം. പിന്നെ അവളെ അമനാണ് ഇവിടെ പോലീസിനെക്കൊണ്ട് എത്തിച്ചത്.”


“അതറിയാം ഏട്ടാ...”


ശ്രീഹരി അരുണിനെ നോക്കി പറഞ്ഞു.


“ഞങ്ങൾ മോളെ ഒന്ന് കണ്ടോട്ടെ... നിൻറെ വിസ്താരം ഒക്കെ പിന്നെ ആകാം.”


മഹാദേവൻ പറഞ്ഞതും അരുൺ പറഞ്ഞു.


“ഓ കണ്ടില്ലേ? അച്ചാച്ചൻ ആയതിൻറെ അഹങ്കാരം ഒട്ടും കാണുന്നില്ല എൻറെ അച്ഛൻറെ മുഖത്ത്.”


എന്നാൽ മഹാദേവനും ഭാര്യയും ശ്രീഹരിയെ ചേർത്തു പിടിച്ച് അകത്തേക്ക് നടന്നു കഴിഞ്ഞിരുന്നു. അവരുടെ മുഖത്തുള്ള സന്തോഷം പോലെ തന്നെ അരുണിനും വളരെയധികം സന്തോഷം ആയിരുന്നു.


ശ്രീക്കുട്ടിയെ കണ്ട് എല്ലാവരും സന്തോഷം പ്രകടിപ്പിച്ചു. ശ്രീ അവളുടെ കട്ടിലിലിരുന്നു അവളെ നിറുകയിൽ ചുംബിച്ചതും ദേ വരുന്നു പെൺപട നാലും കൂടി. പിന്നെ പറയേണ്ടതില്ലല്ലോ? അഞ്ചു പേരും കൂടി ഭയങ്കര ബഹളം ആയിരുന്നു അവിടെ.


എല്ലാം കണ്ട് ശ്രീക്കുട്ടിയെ തന്നെ നോക്കി നിൽക്കുന്ന ശ്രീഹരിയെ കണ്ടു അരുൺ പറഞ്ഞു.


“ഇനി നമുക്ക് എല്ലാവർക്കും പുറത്ത് കുറച്ചു നേരം നിൽക്കാം. ഒരു 10 മിനിറ്റ്. അത്രയെങ്കിലും അവർ തമ്മിൽ സംസാരിക്കട്ടെ. അപ്പോഴേക്കും അഗ്നി വരും. അവൻറെ സ്നേഹ പ്രകടനം കൂടി കഴിഞ്ഞ ശേഷം നമ്മൾക്ക് വീട്ടിലേക്ക് പോകാം.”


അതു കേട്ട് എല്ലാവരും ശ്രീഹരിയെയും ശ്രീകുട്ടിയേയും ഒന്നു നോക്കിയ ശേഷം പുഞ്ചിരിയോടെ പുറത്തേക്ക് കടന്നു.


അവർ പുറത്തേക്ക് പോകുമ്പോൾ ശ്രീഹരി അരുണിനെ നോക്കി നന്നായി ഇളിച്ചു കൊണ്ട് താങ്ക്സ് എന്ന് പറഞ്ഞു.


അതുകണ്ട് അരുൺ തലയാട്ടി ചിരിച്ചു കൊണ്ട് അവനോട് തിരിച്ചു പറഞ്ഞു.


“നിൻറെ താങ്ക്സ്സും ഇളിയും എല്ലാം നീ തന്നെ വച്ചാൽ മതി. ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും ആവശ്യമാണ്. എനിക്ക് ഇങ്ങനെ ഒരു സന്ദർഭം ഉണ്ടാകുമ്പോൾ നീ അത് ആലോചിച്ചു ചെയ്യണം.”


അരുൺ പറയുന്നത് കേട്ട് ശ്രീഹരിയും ശ്രീക്കുട്ടിയും വായും പൊളിച്ച് ഇരുന്നു പോയി. അതുകണ്ട് ചിരിയോടെ അരുൺ പറഞ്ഞു.


“10 മിനിറ്റിനുള്ളിൽ അഗ്നി വരും. പിന്നെ എന്നോട് പറഞ്ഞിട്ട് കാര്യമില്ല. വായും പൊളിച്ച് ഇരിക്കുന്നത് കണ്ടില്ലേ രണ്ടും...”


അതും പറഞ്ഞ് ചിരിയോടെ റൂമിനു പുറത്തേക്ക് പോയി. വാതിലടച്ച ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞു ശ്രീഹരി ശ്രീക്കുട്ടിയെ നോക്കി. അവൾക്ക് അടുത്തേക്ക് ചെന്ന് ചേർത്തു പിടിച്ച് അവളുടെ വയറ്റിൽ ചുംബിച്ചു. പിന്നെ പറഞ്ഞു.


“അച്ഛൻറെയും അമ്മയുടെയും ജീവനാണ്. ഞങ്ങളുടെ ജീവിതത്തിന് അർത്ഥം നൽകിയവൾ. ഞങ്ങളുടെ കുഞ്ഞു മോള്...”


അത് പറഞ്ഞപ്പോഴേക്കും അഗ്നി വാതിൽ തള്ളി തുറന്നു വന്നു. അവൻ കാറ്റു പോലെ അവർക്ക് അടുത്തേക്ക് വന്നു.


രണ്ടുപേരെയും കെട്ടിപ്പിടിച്ചു.

ശ്രീക്കുട്ടിയുടെ വയറ്റിൽ നോക്കി പറഞ്ഞു.


“കുഞ്ഞേ, അഗ്നി അച്ഛനാണ്... വേഗം വാ മോളെ നീ. നീ വന്നിട്ട് വേണം നമുക്ക് ഒരു കാന്താരി അമ്മ ഉള്ളതിനെ ഒരു പാഠം പഠിപ്പിക്കാൻ. അതിന് എൻറെ കുഞ്ഞ് ശ്രീക്കുട്ടി തന്നെ വേണം അഗ്നി അച്ഛനോടൊപ്പം.”


അഗ്നി തൻറെ വയറ്റിൽ നോക്കി സംസാരിക്കുന്നത് കേട്ട് ശ്രീക്കുട്ടി ചിരിച്ചു പോയി. അവളുടെ ചിരിയിൽ ശ്രീഹരിയും അഗ്നിയും പങ്കു ചേർന്നു. പിന്നെ അധികം സമയം അവർ ഹോസ്പിറ്റലിൽ നിന്നില്ല. എല്ലാവരും കൂടി വീട്ടിലേക്ക് പുറപ്പെട്ടു.


അവർ വീട്ടിലെത്തിയതും Amen നും Abhay യും Amey യും എല്ലാവരെയും കാത്തു പുറത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു. പിന്നെ അവിടെ ഉത്സവം ആയിരുന്നു എന്ന് പറയേണ്ട ആവശ്യമില്ലല്ലോ.

എന്നാൽ ഈ സന്തോഷത്തിന് ഇടയിലും Amen നെ തടഞ്ഞു നിർത്തി അഗ്നിയും ശ്രീഹരിയും എന്താണ് ഉണ്ടായതെന്ന് ചോദിച്ചതും ഉണ്ടായതെല്ലാം കൃത്യമായി Amen അവരെ പറഞ്ഞു കേൾപ്പിച്ചു.


“നാളെ ശ്രീക്കുട്ടിയെ ആൺ പടയുടെ മുൻപിൽ എത്തിക്കാൻ ആയിരുന്നു എൻറെ പ്ലാൻ. അതോടെ എല്ലാം സെറ്റ് ആകുമായിരുന്നു. പക്ഷെ ഇനി ശ്രീക്കുട്ടിയെ ഇതിനൊന്നും കൂടെ കൂട്ടാൻ സാധിക്കില്ല.”


പെട്ടെന്നാണ് പുറകിൽ നിന്ന് Amen ന് ഉത്തരം കിട്ടിയത്.


“എന്തിനും ഞാൻ റെഡിയാണ് ഏട്ടാ...”


ശ്രീക്കുട്ടി ആയിരുന്നു അത്. അവൾ പറയുന്നത് കേട്ട് ശ്രീഹരിയും അഗ്നിയും പുഞ്ചിരിച്ചു.


അടുത്ത ദിവസം Amen ൻറെ നേതൃത്വത്തിൽ ശ്രീലത സ്വഹയുടെ മുറച്ചെറുക്കൻമാരെയും അച്ഛന്മാരെയും കാണാനെത്തി. എന്നാൽ കഴിഞ്ഞ ദിവസം അമ്മമാരെയും അനിയത്തിയേയും ശ്രീക്കുട്ടി കണ്ടതൊന്നും അവർക്ക് അറിയില്ലായിരുന്നു.


പെട്ടെന്ന് ശ്രീക്കുട്ടിയെ അവിടെ കണ്ടപ്പോൾ കിരൺ അറിയാതെ ചോദിച്ചു പോയി.


“നീ എന്താണ് ഇവിടെ? നീ ഞങ്ങളെ എല്ലാം പണിഞ്ഞു സ്വാഹയെ അന്ന് ഞങ്ങളിൽ നിന്നും രക്ഷിച്ചവൾ അല്ലേ? എന്നിട്ട് ഇപ്പോൾ എന്തായി? പോലീസ് നിന്നെയും പിടിച്ച് അകത്തിട്ടൊ? അല്ലാ, നീ മാത്രമേയുള്ളൂ? എവിടെ നിൻറെ കൂട്ടുകാരി?”


അവൻറെ ചോദ്യങ്ങളെല്ലാം കേട്ടപ്പോൾ ഓഫീസർമാരിൽ ഒരാൾ പറഞ്ഞു.


“എല്ലാം ഞങ്ങൾ ചോദിക്കുന്നതിനു മുൻപ് തന്നെ പറഞ്ഞതു കൊണ്ട് ഞങ്ങൾക്ക് അധികം ക്വസ്റ്റ്യൻ ഒന്നുമില്ല. ഒരേ ഒരു കാര്യം. അത് മാത്രം നിങ്ങൾ പറഞ്ഞാൽ മതി ഇപ്പോൾ.”


എന്താണ് ഇവർ ചോദിക്കുന്നത് എന്ന് അറിയാതെ അവർ അഞ്ചുപേരും പരസ്പരം നോക്കി.


“ഈ നിൽക്കുന്ന ശ്രീലത മാധവൻ നായർ എന്ന പെൺകുട്ടിയുടെ അമ്മയെ കൊല്ലാനും, സ്വാഹയുടെ കുടുംബത്തെ കൊല്ലാനും നിങ്ങളെ സഹായിച്ചത് ആരാണ് എന്നു മാത്രം പറഞ്ഞാൽ മതി.”


അവരുടെ ചോദ്യം കേട്ട് എല്ലാവരും ഞെട്ടി പോയി. പിന്നെ പറഞ്ഞു.


“ഞങ്ങൾ ആരെയും...”


അവർ പേടിച്ച് തപ്പിപ്പിടിച്ച് പറയാൻ തുടങ്ങിയപ്പോഴേക്കും അവരുടെ മുഖത്ത് അടി വീണു കഴിഞ്ഞിരുന്നു. അത് Amen നിൽ നിന്നായിരുന്നു. പിന്നെ അവരെ നോക്കി ദേഷ്യത്തോടെ അവൻ പറഞ്ഞു.


“ആര്? എന്ന ചോദ്യത്തിന് ഉത്തരം മാത്രം പറഞ്ഞാൽ മതി. അതിന് നിങ്ങൾക്ക് പറ്റില്ലെങ്കിൽ ഇനി നിങ്ങളുടെ മുൻപിൽ സാക്ഷാൽ സ്വാഹ ആയിരിക്കും ഇവൾക്ക് പകരം നിൽക്കുക.
പിന്നെ കാര്യങ്ങളൊക്കെ എങ്ങനെയാണ് നടക്കാൻ പോകുന്നത് എന്ന് ഞാൻ പറയാതെ തന്നെ അവളുടെ മുറച്ചെറുക്കൻ മാരായ നിങ്ങൾക്ക് നന്നായി അറിയാം എന്ന് എനിക്കും അറിയാം.”


Amen പറയുന്നത് കേട്ട് ദേവയുടെ ഭർത്താവ് പറഞ്ഞു.


“ഓ... സ്വാഹ… അവളെ പറഞ്ഞ് ഞങ്ങളെ പേടിപ്പിക്കാം എന്നൊന്നും നിങ്ങൾ വിചാരിക്കേണ്ട. അവൾ ഞങ്ങളെ ഒന്നും ചെയ്യില്ല.”


“അവളുടെ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കിയിട്ട് അവൾ എന്തു ചെയ്തു അല്ലേ?”


“അതെ അവൾക്ക് ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ?”


ഒരു ഒഴുക്കിൽ എന്ന പോലെ Amen ൻറെ ചോദ്യത്തിന് അറിയാതെ ആൻസർ നൽകി. അതു കേട്ടതും Amen പിന്നെ തിരിഞ്ഞ് ശ്രീലതയോട് പറഞ്ഞു.


“കുട്ടി കുറച്ചു നേരം പുറത്തു നിൽക്കൂ.”


പിന്നെ ശ്രീക്കുട്ടിയെ പുറത്താക്കി അവിടെ നടന്ന രണ്ടുമൂന്നു മണിക്കൂറത്തെ മൂന്നാം മുറയിൽ രണ്ട് അച്ഛന്മാരും എല്ലാം തത്ത പറയുമ്പോലെ അവർക്ക് അറിയുന്നതെല്ലാം പറഞ്ഞു. എല്ലാം റെക്കോർഡ് ചെയ്ത് അമൻ പുറത്തിറങ്ങി.


xxxxxxxxxxxxxxxxxxxx


അതേ ദിവസം തന്നെ വേറെ ഒരു സംഭവം കൂടി നടന്നു. എന്താണെന്നു വെച്ചാൽ ബെസ്റ്റ് ബിസിനസ് മാൻ അവാർഡിൻറെ നോമിനേഷൻ ലിസ്റ്റിൽ നിന്നും സെലക്ട് ആയവരുടെ, അതായത് ഫൈനൽ മത്സരാർത്ഥികൾ ആയവരുടെ ലിസ്റ്റ് പുറത്തു വന്നു.


സ്വാഹ പ്രതീക്ഷിച്ച പോലെ തന്നെ ആദ്യത്തെ അഞ്ച് പേരിൽ മൂന്നുപേർ വേറെ ആരും ആയിരുന്നില്ല.


ആദ്യത്തെ പേര് അഗ്നിദേവ വർമ്മ എന്നു തന്നെയായിരുന്നു.


എന്നാൽ കഴിഞ്ഞ കൊല്ലങ്ങളിൽ പോലെ മാർട്ടിൻറെ പേരിനു പകരം അവിടെ വന്നത് വേറെ ആരുടെയും ആയിരുന്നില്ല. സ്വാഹ...


പിന്നെ എല്ലാവരെയും വീണ്ടും അത്ഭുതപ്പെടുത്തി അടുത്ത പേരു വന്നത് ശാരദാ ദേവ് ചന്ദ്രൻ.


അങ്ങനെ 12 പേരുടെ ലിസ്റ്റ് ആണ് വന്നത്. അതിൽ എട്ടാമത്തെ പേരാണ് മാർട്ടിൽ ഡിസൂസ.


ലിസ്റ്റ് കണ്ട് എല്ലാവരും ഞെട്ടിപ്പോയി എന്ന് പറയുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. കാരണം രണ്ടാണ്.


അതിൽ ആദ്യത്തേത്. കാലങ്ങളായി നടന്നു വരുന്ന ഈ കോമ്പറ്റീഷനിൽ ഒരിക്കൽ പോലും ഫൈനൽ ലിസ്റ്റിൽ പെണ്ണുങ്ങളുടെ പേര് വന്നതായി ആർക്കും ഓർമ്മ തന്നെ ഇല്ല. അങ്ങനെ നിൽക്കുമ്പോഴാണ് ഒന്നിനു പകരം രണ്ടുപേരുടെ പേരുകൾ ലിസ്റ്റിൽ ഉണ്ടായത്. അത് ബിസിനസ് ലോകത്തെ തന്നെ വല്ലാതെ ഞെട്ടിച്ച കാര്യമായിരുന്നു.


പിന്നെ രണ്ടാമത്തെ കാര്യം. കഴിഞ്ഞ പല വർഷങ്ങളായി ലിസ്റ്റിൽ ഒന്നാമത്തെ പേര് അഗ്നിയുടെതും രണ്ടാമത്തേത് മാർട്ടിൻറെയും ആയിരുന്നു. എന്നാൽ രണ്ടാം സ്ഥാനക്കാരനെ എട്ടാമത് ആക്കി ഈ കൊല്ലം പുറത്തു വന്നിരിക്കുന്ന പുതിയ ലിസ്റ്റിൽ രണ്ടും മൂന്നും സ്ഥാനത്ത് പെൺപടകളാണ് നിറഞ്ഞു നിൽക്കുന്നത്.


അതുകൊണ്ടു തന്നെ കോമ്പറ്റീഷൻറെ പേരു തന്നെ മാറ്റേണ്ട ഒരു സിറ്റുവേഷൻ ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അതിനെപ്പറ്റിയും വളരെയധികം ചർച്ച നടക്കുന്നുണ്ട്. മീഡിയ ഇതൊരു ചാകര തന്നെയായി കാണുകയായിരുന്നു.


xxxxxxxxxxxxxxxxx


ഫൈനൽ ലിസ്റ്റ് വന്നത് അറിഞ്ഞ് മാർട്ടിൻ വല്ലാതെ അത്ഭുതപ്പെട്ടു പോയി.


സ്വാഹ... അവൾ തനിക്ക് എന്നും ഒരു അത്ഭുതം തന്നെയാണ്. ഒന്നുമില്ലാത്തതിൽ നിന്നും അവളുടെ ഹാർഡ് വർക്കും സ്മാർട്ട്നസ്സും മാത്രം കൈ മുതലായി ഇവിടെ വരെ എത്തിയ അവളെ അത്ഭുതത്തോടെ അല്ലാതെ എങ്ങനെ കാണാൻ പറ്റും. അതും ഇത്ര കുറഞ്ഞ സമയം കൊണ്ട്.


പ്രശ്നങ്ങൾക്കു നടുവിൽ ആണെങ്കിലും അവന് സ്വാഹയെ ഒന്ന് വിളിക്കണം എന്ന് വല്ലാതെ ആഗ്രഹമുണ്ടായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ എന്തൊക്കെയാണ് നടന്നത് എന്ന് അവൻ ആലോചനയിൽ ഇരിക്കുകയായിരുന്നു. സ്വാഹക്കു കാണണമെന്ന് പറഞ്ഞു അരവിന്ദ് വിളിച്ചത് മുതൽ ഈ നിമിഷം വരെയുള്ള കാര്യങ്ങൾ അവൻ ആലോചിക്കുകയാണ്.



സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 40

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 40

4.7
10247

 സ്വാഹ, അഗ്നിക്ക് ആരാണ്? Chapter  40അർജുൻ ചോദിച്ച ചോദ്യത്തിന് സ്വാഹ മറുപടി ഒന്നും പറയാത്തത് കൊണ്ട് Arun dev പറഞ്ഞു.“Arjun, she is an orphan. ഇവളെ ഞങ്ങളുടെ സഹോദരി ആക്കാൻ അതുകൊണ്ടു തന്നെ ഞങ്ങൾക്ക് ആരുടേയും കയ്യും കാലും പിടിക്കേണ്ടി വന്നില്ല അല്ലേ സ്വാഹ?”അതിന് അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.“അതെ... അതെ... ഈ എൻറെ പോലും അനുവാദം വേണ്ടി വന്നില്ല രണ്ടുപേർക്കും.”അതു കേട്ട് എല്ലാവരും ചിരിച്ചു.എന്നാൽ Arun dev പറഞ്ഞത് കേട്ട് അർജുൻ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. അവൻ മനസ്സിൽ അഗ്നിയെ നന്നായി സ്മരിച്ചു.അഗ്നി നിൻറെ പെണ്ണ്... ഉഫ്, സമ്മതിക്കണം.“കുട്ടി, സമയം കളയണ്ട. വേഗം ഹോസ്പിറ്റലിൽ പോകാൻ നോക്ക്. ന