ഡാ.... മോളേ..
കണ്ണ് തുറക്ക്..
ജിത്തു തന്റെ കൈകളിൽ വാടി തളർന്നു കിടക്കുന്ന പ്രിയപെട്ടവളെ നിറ കണ്ണുകളോടെ നോക്കി കവിളിൽ തട്ടി വിളിച്ചു കൊണ്ടേയിരുന്നു
ജിത്തുവിന്റെ നെഞ്ചിൽ മുഖം ചേർത്ത് പൊട്ടി കരഞ്ഞു കൊണ്ടിരുന്ന സമയതെപ്പോഴോ അവളുടെ ബോധം മറഞ്ഞിരുന്നു
ജിത്തു എടാ നീ അവളെ റൂമിലേക്ക് കൊണ്ട് പോ... പേടിച്ചിട്ടായിരിക്കും ....
അഥർവിന് എങ്ങനെയെങ്കിലും സഞ്ജയ് യും ഹരിയും എത്തുന്നതിനു മുൻപ് ജിത്തുവിനെ അവിടെ നിന്ന് പറഞ്ഞു വിടണമെന്നെയുണ്ടായിരുന്നുള്ളൂ
എന്നാൽ ജിത്തു വസുവിനെ ഈ അവസ്ഥയിലാക്കിയ അവ്ന്മരെ കാണാതെ അവിടെ നിന്ന് ഒരടി അനങില്ല എന്ന സ്ഥിതിയിലുമായിരുന്നു..
ജിത്തു അവന്റെ ദേഷ്യവും വാശി യുമെടുക്കുന്തൊറും വസുവിന്റെ ശരീരം പേടിച്ചു തണുത്തു വിറയ്ക്കാൻ തുടങ്ങിയിരുന്നു...
അവ്ന്മർക്കു വേണ്ടി സമയം പാഴാക്കുന്ന ഓരോ നിമിഷവും വസുവിന്റെ അവസ്ഥ മോശമാകുന്നത് കാണുന്തോറും അവ്ന്മർക്കുള്ള കാത്തിരിപ്പ് ഉപേക്ഷിച്ച് ജിത്തു വസുവിനെ കൈകളിൽ കോരി എടുത്തു കൊണ്ട് റൂമിലേക്ക് നടന്നു..
അതേ സമയം അഥർവ് എന്തോ വലിയ അപകടം ഒഴിഞ്ഞുപൊയ അഷ്വാസത്തോടെ അവർ പോകുന്നതും നോക്കി നിന്നു
എന്നാൽ ഇത് എത്ര നേരത്തേക്ക് ആയിരിക്കുമെന്ന് അവനു നിശ്ചയമില്ലായിരുന്നു
ജിത്തു വസുവിനെ പതിയെ ബെഡിലേക്ക് കിടത്തി അപ്പോഴും അവളുടെ വിറയൽ മാറിയിരുന്നില്ല ജിത്തു ഉടനെത്തന്നെ എസി ഓഫ് ആക്കി കൈകൾ തിരുമി
അവളുടെ അടുത്തു തന്നെയിരുന്നു..
അമ്മേ....
ഏട്ടാ....വിടാൻ പറ...
പേടിച്ചു ഓരോന്നും പുലമ്പി കൊണ്ടിരുന്ന വസുവിനെ അവൻ തന്റെ നെഞ്ചോട് ചേർത്തു കിടത്തി നെറ്റിയിൽ ചുണ്ടുകൾ ചേർത്ത്
സോറി ഡാ...
എന്നോട് ക്ഷ്മിക്ക്
വസു വിന്റെ പുറം ചെറുതായി കൈകൾ കൊണ്ട് തട്ടി ഉറക്കി കൊണ്ടിരുന്നു
തന്നെ ജീവന്റെ പാതിയായി കാണുന്നവന്റെ സംരക്ഷണ ചൂടിൽ നെഞ്ചിലെക്ക് മുഖം പൂഴ്ത്തി അവൾ ഉറക്കത്തിലേക്കാണ്ടൂ..
🍂🌺🍂🌺🍂🌺🍂🌺🍂🌺🍂🌺🍂🌺
നീ വസുവിനെ കണ്ടോ... ഫങ്ക്ഷൻ നടക്കുന്ന ഹാളിന്റെ ഒരു ഭാഗത്തു വസു വിനെ കാണാത്തതുകൊണ്ട് ചന്തു ആദിയോട് തിരക്കി..
ഇല്ല കുറച്ചു മുൻപ് വെരെ റിച്ചുവിനെ കളിപ്പിച്ചു കൊണ്ട് ഇരുക്കുന്നുണ്ടായിരുന്നല്ലൊ
അവൻ വാശി പിടിച്ചപ്പൊൾ എങ്ങോട്ടെങ്കിലും കൊണ്ട് പോയി കാണും
അവർ രണ്ടു പേരും സംസാരിച്ചു കൊണ്ടിരിക്കുന്ന അതേ സമയമാണ് പ്രിയ റിച്ചു വിനെയും കൊണ്ട് അവരുടെ മുന്നിലൂടെ പോയത്..
അവരെ കണ്ടതും ആദി പ്രിയയോടായി വസു എവിടെയെന്ന് തിരക്കി..
ഈ പെണ്ണ് വാഷ് റൂമിൽ പോയിട്ട് ഇതുവരെ വന്നില്ലേ
പ്രിയ പറഞ്ഞതും ഉടനെത്തന്നെ ആദി ചുറ്റും നോക്കി അവിടെയൊന്നും സഞ്ജയോ ഹരിയോ കണ്ടതേയില്ല എന്തോ അപകടം മണത്തതു പോലെ അവൾ ചന്തു വിനോട് പറഞ്ഞു
ചന്തു നീ അവളുടെ ഫോണിലൊന്ന് വിളിച്ചേ..
ആദിയുടെ പരിഭ്രമം കണ്ട് ചന്തു ഉടനെ വിളിക്കാൻ തുടങ്ങിയതും പ്രിയ ഇടയ്ക്കു പറഞ്ഞു
അവളുടെ ഫോൺ എന്റെ കൈയിലാ
പ്രിയ കൈയിൽ ഉണ്ടായിരുന്ന വസു വിന്റെ ഫോൺ കാണിച്ചു കൊടുത്തു
പ്രിയ പറഞ്ഞതു കേട്ടതും ആദിയും ചന്തുവും വേഗത്തിൽ
വാഷ് റൂം ഏരിയയിലേക്ക് നടന്നു
🍂🥀🍂🥀🍂🥀🍂🥀🍂🥀🍂🥀🍂🥀🍂
എടാ അവള് അവള് എന്തിയേ..
താഴെ വീണതിന്റെ വേദനയിൽ മുരണ്ടു കൊണ്ട് സഞ്ജയ് ഹരിയോട് ചോദിച്ചു
രക്ഷപെട്ടെന്നാ തോന്നുന്നേ..
ഛെ..
സഞ്ജയയെ പിടിക്കാൻ തുനിഞ്ഞ ഹരിയുടെ കൈകളെ തട്ടി മാറ്റികൊണ്ട് സഞ്ജയ് അലറി..
ഇല്ല അവള് നമ്മുടെ അടുത്തുനിന്ന് രക്ഷപെട്ട് ഹാളിലേക്ക് എത്താൻ പാടില്ല അത് നമുക്കും ഹിമയ്ക്കും നല്ലതല്ല
സഞ്ജയും ഹരിയും സമയം ഒട്ടും പാഴാക്കാതെ വസു വിന്റെ പുറകേ ഓടി എന്നാൽ കുറച്ചു മുന്നോട്ട് ചെന്നപ്പോൾ അവരുടെ മുന്നിലെ കാഴ്ച്ച അവരുടെ കാലുകളെ പിടിച്ചു നിർത്തി..
കോറിഡോറിന്റെ ഒരു ഭാഗത്ത് ഭിത്തിയുംചാരി നിൽക്കുന്ന അഥർവിനെയാണ്..അവർ കണ്ടത്..അവന്റെ മുഖം ദേഷ്യതാൽ വലിഞ്ഞു മുറുകിയിരുന്നു കണ്ണുകളിലെ മൂർച്ച രണ്ടു പേരെയും ഉയർന്നു നോക്കാൻ സമ്മതിച്ചില്ല എങ്കിലും മുറിഞ്ഞ ഷബ്തത്തോടെ ഹരി ചോദിച്ചു
കിച്ചു ഏട്ടൻ എന്താ ഇവിടെ
ആ ചോദ്യം നിങ്ങളോട് ഞാനല്ലേ ചോദിക്കേണ്ടത്
ഫങ്ക്ഷൻ താഴെയല്ലേ പിന്നെ എന്തിനാ
നിങ്ങൾ രണ്ടു പേരും ഇവിടെ നില്കുന്നെ
(ഗൗരവത്തോടെ )
അത്.. അത് ഇവന് വയറിനു സുഖ മില്ലെന്ന് അതാ ഇങ്ങോട്ട് വന്നത്
സഞ്ജയ് പെട്ടെന്ന് മനസിൽ തോന്നിയ കളവ് അഥർവിനോട് പറഞ്ഞു..
ലേഡീസ് റസ്റ്റ് റൂമിലോ....
അത് അത് എട്ടാ ഞങ്ങൾക്കു മാറി പോയതാ
പെട്ടെന്ന് പ്രതീക്ഷിക്കാതെ അഥർവിനെ കണ്ടപ്പോൾ രണ്ട് പേരും പേടിച്ചു പോയിരുന്നു അഥർവിന്റെ കൈയിൽ നിന്നും അവർക്ക് എങ്ങനെയെങ്കിലും
രക്ഷപെട്ടാൽ മതിയായിരുന്നു കാരണം അഥർവിന്റെ നോട്ടവും ഗൗരവം നിറഞ്ഞ ശബ്ദവും അവരെ നല്ലത് പോലെ ഭീതിയിലാഴ്ത്തിയിരുന്നു
സഞ്ജയും ഹരിയും അധ്ർവിനെ കദ്ന്ന് പോയതും
ഇനി നിങ്ങൾ ഇത് ആവർത്തിക്കില്ല കേട്ടല്ലോ....
പല്ലുകൾ ഉറുമി കൊണ്ട് അഥർവ് പറഞ്ഞത് കേട്ട് ഒരു നിമിഷം അവർ ഞെട്ടലോടെ തറഞ്ഞു നിന്ന്
ഹരി : എടാ കിച്ചു ഏട്ടന് ഇനി എങ്ങാനും മനസ്സിലായി കാണുമോ ( പതിയെ )
സഞ്ജയ് : ഹേയ് ഒരിക്കലുമില്ല..😏😏😏
അഥർവ് തിരികെ റൂമിൽ എത്തിയതും റൂമിൽ എവിടെയും ജിത്തു വിനെ കണ്ടത്തെയില്ല എങ്കിലും
അ മുറിയിൽ പൊട്ടി ചിതറി കിടക്കുന്ന ഗ്ലാസ്സ് പീസുകളും കൂടി കണ്ടപ്പോൾ ജിത്തു ഈ മുറിയിൽ തന്നെയുണ്ടെന്ന് അധർവിനു മനസ്സിലായി
അവൻ ശ്രദ്ധിച്ച് കാലിൽ ഗ്ലാസ് പീസ് കൾ ഒന്നും കുത്തി കയറാതെ ബൽക്കണിയിലെക്ക് നടന്നു അവിടെ ചെന്നതും ബൽക്കണിയുടെ ഒരു ഭാഗത്ത് ഫങ്ക്ഷനിലെ ഡ്രസ്സ് പോലും മാറാതെ പുറത്തേക്ക് നോക്കി കൊണ്ടിരിക്കുന്ന ജിത്തുവിനെയാണ് അഥർവ് കാണുന്നത്...
സൂര്യാ....
എടാ....
അഥർവ് പല തവണ വിളിച്ചിട്ടും ജിത്തു വിന്റെ ഭാഗത്ത് നിന്നും ഒരു മറുപടി യും ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ അഥർവ് പെതിയെ ജിത്തുവിന്റെ അടുത്തേക്ക് നടന്ന് ചെന്ന് തോളിൽ തട്ടി വിളിച്ചതും അത്രയും നേരം അടക്കി വെച്ച ദേഷ്യവും വിഷമവും അഥർവിനോട് തീർത്തു
എന്തിനാടാ എന്തിനാ നീ എന്നെ തടഞ്ഞേ..
കിച്ചുവിന്റെ കോളറിൽ പിടിച്ചു ഉലച്ചു കൊണ്ട് ചോദിച്ചു..
എന്റെ ഒരു കണ്ണ് തെറ്റിയപ്പോൾ അവമാരെന്റെ പെണ്ണിനെ...
ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു അവൻ കണ്ണുകളിൽ ചുവന്ന രാശികൾ പടർന്ന് പിടിച്ചിരുന്നു ദേഷ്യത്താൽ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു
പിന്നെ ഞാൻ എന്താടാ ചെയേണ്ടത് നീ അവരെ തല്ലിച്ചതച്ച് അവിടെ ഒരു സീൻ ഉണ്ടാക്കിയാൽ അത് നിനക്കോ
ആ തന്തയില്ലാ തരം കാണിച്ച അവൻമാർക്കൊ അല്ല വസുവിനയിരിക്കും അവളുടെ ഫാമിലിയായിരിക്കും എല്ലാരുടെയും മുന്നിൽ നാണം കെടുന്നത് അതൊന്ന് ആലോച്ചിക്ക്
അഥർവും അവന്റ ഉള്ളിലെ അമർശത്താൽ മറുപടി പറഞ്ഞു
അവമരെ വെറുതെ വിടണമെന്ന് എനിക്കും ആഗ്രഹം ഉണ്ടെന്നാണോ നീ യും കരുതുന്നെ.. നിന്നെക്കാൽ പകയുണ്ട് അവമാരോട് എനിക്ക് അത് നിനക്ക് ഞാൻ പറയാതെ തന്നെ അറിയാം
അതിനു പറ്റിയ സമയം ഇതെല്ലടാ....
അന്ന് നിന്നെ ഞാൻ തടയില്ല ..
ജിത്തുവിനെ കെട്ടിപിടിച്ചു കൊണ്ട് അഥർവ് സമാധാനത്തോടെ പറഞ്ഞു
ഒരു നിമിഷം അഥർവ് പറയുന്നതും ശെരിയാണെന്ന് ജിത്തുവിനും തോന്നി അവനിൽ ഉടലെടുത്ത ദേഷ്യത്ത അടക്കിവെച്ചു കൊണ്ട്
വീണ്ടും പുറത്തേക്ക് നോക്കി നിന്നു
🌺🍂🌺🍂🌺🍂🌺🍂🌺🍂🌺🍂🌺🍂🌺
ഹിമ ഫ്രഷ് ആയി റൂമിലേക്ക് വന്ന്തും ജയ നല്ല ഉറക്കമായി കഴിഞ്ഞു പെട്ടന്നാണ് അവൾ ടേബിളിലിരിക്കുന്ന മൊബൈയിലെക്ക് ശ്രദ്ധ പോയത് ആദ്യമായാണ് ഇത്രയും സമയം മൊബൈലിൽ സമയം ചെലവഴിക്കതെയിരിക്കുന്നത് ഉടനെ ഹിമ ഫോൺ ഓൺ ചെയ്തതും അതിലെ മിസ്സ് കോൽസ് കണ്ട് അവൾ പകച്ചു നിന്നു ....
ഹിമ : 88 മിസ്സ് കോൽസ്
ഉടനെത്തന്നെ അവൾ അ നമ്പറിലേക്ക് തിരിച്ചു വിളിച്ചു..ആദ്യത്തെ റിങിൽ തന്നെ ഹിമയുടെ ഫോൺ അവൻ അറ്റെന്റു ചെയ്തു
ഞാൻ താഴെ കാർ പാർക്കിങ് ഏരിയ യിലുണ്ട് ....
ഹിമ എന്തെങ്കിലും പറയുന്ന്തിനു മുൻപേ
അവൻ ഇത്രമാത്രം പറഞ്ഞ് ഫോൺ കട്ട് ചെയ്തിരുന്നു
അവൾ ഒരിക്കൽക്കൂടി ജയയെ നോക്കിയിട്ട് ഫോണമായി റൂമിൽ നിന്നും വെളിയിലെക്ക് ഇറങ്ങി..
കുറച്ചു സമയത്തിനു ശേഷം അവൾ കാർ പാർക്കിങ് ഏരിയയിൽഎത്തി

അവിടെ മുഴുവൻ നിഷബദതയോടൊപ്പം ഇരുണ്ട വെളിച്ചം കൊണ്ട് നുറഞ്ഞിരുന്നു ഹിമ പേടിയോടെ കൈകളിൽ ഫോൺ മുറുകെ പിടിച്ചു ഓരോ ചുവടും മുൻപോട്ട് നടന്നു ...
കുറച്ചു മുന്നിലേക്ക് നടന്നപ്പോൾ പെട്ടെന്നാണ് ഒരു കാറിന്റെ ലൈറ്റ് അവളുടെ മുഖത്തേക്ക് പതിച്ചത് കാറിൽ നിന്നും വന്ന ത്രീവ പ്രകാശത്തെ കൈകൾ കൊണ്ട് അവൾ മുഖം പൊത്തി പിടിച്ചു
കുറച്ചു നേരത്തെ കണ്ണിന്റെ വേദനയ്ക്കു ശേഷം ഹിമ കണ്ണുകൾ പെതിയെ തുറന്നു അ നിമിഷം അവളുടെ മുന്നിൽ നിൽക്കുന്നവനെ കണ്ടതും ഹിമയുടെ മുഖം നാണത്താൽ ചുവന്നു അവനുമായൊത്ത് ചിലവഴിച്ച പല രാത്രി കളും പകലുകളും അവളുടെ കവിളിലെ ചുവപ്പിനു നിറം കൂട്ടി കൊണ്ടിരുന്നു..
മുന്നിൽ നിൽക്കുന്നവനെ കണ്ടതും ഹിമ ഓടി പോയി അവനെ കെട്ടി പിടിച്ചു കൊണ്ടു പറഞ്ഞു
ഹിമ : ശരൺ ......
🍂🌺🍂🌺🍂🌺🍂🌺🍂🌺🍂🌺🍂🌺🍂
ആദിയും ചന്തുവും കൂടി വാഷ് റൂമിലും ഹോട്ടൽ മുഴുവനും വസുവിനായുള്ള തിരച്ചിലിലായിരുന്നു അവസാനമാണ് ചിലപ്പോൾ അവൾ റൂമിൽ തന്നെ കണ്ടാലോ എന്ന് രണ്ട് പേർക്കും സംഷയ മുദിച്ചത് അങ്ങനെയാണ് അവർ വേഗം
റൂമിലേക്ക് വന്നതും ബെഡിൽ കിടന്നു ഉറങ്ങുന്ന വസു വിനെയാണ് കണ്ടത് വസു വിനെ നേരിട്ട് കണ്ടപൊഴാണ് പോയ ജീവൻ രണ്ടു പേർക്കും തിരിച്ചു വന്ന്തെന്നു വേണം പറയാൻ...
പക്ഷേ അവളുടെ കരഞ്ഞു വീർത്ത കണ്ണുകളും വാടി തളർന്ന മുഖവും കണ്ടപ്പോൾ തന്നെ ആദിക്ക് മനസിൽ എന്തൊക്കയൊ ദുരൂഹത തോന്നിയിരുന്നു
വസു സുഖമായി ഉറങ്ങുന്നതു കൊണ്ട് അവളെ ശല്യപെടുതണ്ടെന്ന് കരുതി
അവർ രണ്ടു പേരും ബെഡിന്റെ ഇരു വശങ്ങളിലായിരുന്നു
🌺🍂🌺🍂🌺🍂🌺🍂🌺🍂🌺🍂🌺🍂
ശരൺ അവനിൽ നിന്നും ഹിമയെ മാറ്റാൻ തുനിഞ്ഞ നിമിഷം അവൾ അവനിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങി കൊണ്ടേയിരുന്നു....
ഹിമ തന്നിൽ നിന്നും അകന്നു പൊവാത്തതു കൊണ്ട് തന്നെ ശരൺ അവനിലെ അവളോടുള്ള കാമ അസ്കതി മുഴുവനും
അവൾക്ക് നൽകി കൊണ്ടിരുന്നു...
ഇപ്പോഴും അവളിൽനിന്നും ചന്ദനവും മഞ്ഞളും പാലും കലർന്ന മിഷ്രിത ത്തിന്റെ ഗന്ധം അവളിലെക്ക് അവനെ കൂടുതൽ അടുപ്പിച്ചു
രണ്ടു പേരും പരസ്പരം തളർന്ന നിമിഷം
ഷരണിന്റെ നഗ്നമായ നെഞ്ചിലെക്ക് തല ചായ്ച്ചു വെച്ച് കൊണ്ട് ഹിമ പറഞ്ഞു
നാളെയാണ് നമ്മൾ എറ്റവും കൂടുതൽ ആഗ്രഹിച്ച അ നിമിഷം നമ്മുടെ വിജയ ത്തിലേക്കുള്ള ആദ്യത്തെ ചവിട്ടു പടി
ഹിമ പറഞ്ഞതും ശരൺ പുച്ഛത്തോടെ ചിരിച്ചു കോണ്ട് കാറിലെ പിൻ സീറ്റിലേക്ക് തലചായിച്ചു വെച്ചു കൊണ്ട് പറഞ്ഞു
അവനെ കെട്ടി കഴിഞ്ഞാൽ പിന്നെ എന്നെ നീ മറന്ന് ചെമ്പകശ്ശേരിയിലെ മൂത്ത മരുമകളായി മാറി
പുത്തേഴത്തുകാരെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയ നിന്റെ ഭർത്താവിനു കൂട്ട് നിൽക്കുമോ..
ഞാൻ മുൻപ് പറഞ്ഞത് തന്നെയാ വീണ്ടും നിന്നെ ഓർമിപ്പിക്കാനുള്ളൂ ശരൺ
എനിക്ക് ജിത്തു എട്ടനെയും അയാളുടെ ഭാര്യ പദവിയും ചെമ്പകശ്ശേരി യിലെ മൂത്ത മരുമകൾ എന്ന സ്ഥാനവും വേണം എങ്കിൽ മാത്രമേ നിന്റെ വളർച്ചയ്ക്ക് എനിക്കു സഹായിക്കാൻ കഴിയൂ..
ഇതും പറഞ്ഞ് ഹിമ ശരണി ന്റെ ചുണ്ടിൽ അമർതി ചുംബിച്ചു..
തുടരും.....