Aksharathalukal

നിന്റെ മാത്രം

നിന്റെ മാത്രം

പാർട്ട് 1


\"എന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്നവളെ തന്നെ നിങ്ങൾക് കല്യാണം കഴിപ്പിക്കണോ..??\'\'

അവിടെ മുഴങ്ങിക്കേട്ട അലർച്ചയിൽ അതുവരെ നിലനിന്നിരുന്ന എല്ലാ ശബ്ദകോലാഹലങ്ങളും കെട്ടടങ്ങിപോയി ....

ആ ഹാളിലെ എല്ലാവരുടെയും ശ്രദ്ധ ശബ്ദം കെട്ടിടത്തേക്കു നീങ്ങുകയും ചെയ്തു .....

മുപ്പൊതിനോടടുത്തു പ്രായം വരുന്ന ഒരുചെറുപ്പക്കാരനിലാണ് എല്ലാവരുടെയും നോട്ടം ചെന്നെത്തിയത് ....ബ്ലാക്ക് പാന്റ്സും മെറൂൺ ഷർട്ടും അതിനു പുറത്തൊരു blazer ..അതാണയാളുടെ വേഷം ....അയാൾക് പുറകിലായി സെക്യൂരിറ്റി ഗാർഡ്‌സ് പോലെ രണ്ടുപേരും പിറകിലേക്ക് കൈകൂട്ടിവെച്ചു നെഞ്ചും വിരിച്ചു നില്കുന്നു .....ഇതേതാ ഇങ്ങനെയൊരു അവതാരങ്ങൾ എന്നുള്ള സംശയം അവിടെ ഒത്തുകൂടിയ എല്ലാവരുടെയും കണ്ണുകളിൽ തെളിഞ്ഞു വന്നു ......

\"നിങ്ങൾ ആരാണ് ..??ഇവിടെയെന്തിന് വന്നു ബഹളം ഉണ്ടാക്കുന്നു ..???

അൻപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ ചോദിച്ചു ...വെള്ള മുണ്ടും വെള്ള ഷർട്ടും ആയിരുന്നു അയാളുടെ വേഷം ...salt ആൻഡ് പെപ്പർ മുടിയൊക്കെ ആയി മുഖത്താകമാനം ഗൗരവം നിറച്ചുവെച്ചോരു മനുഷ്യൻ ....

\"അയാം ഡേവിഡ് .... ഡേവിഡ് മാർക്കസ്.....ആൻഡ് അയാം ഹിയർ ഫോർ യുവർ ഡോട്ടർ ....ആക്ച്വലി മദർ ഓഫ് മൈ ചൈൽഡ് .....\"മുഖത്തൊരു ഭാവവും വരുത്താതെ അയാൾ പറഞ്ഞു ....

\"ലുക്ക് man .....ഇത് തമാശക്കുള്ള സമയം അല്ല ....എന്റെ മകളുടെ engagement ആണ് ഇവിടെ നടക്കുന്നത് .....നിങ്ങൾക്കെന്തോ തെറ്റുപറ്റിപോയെന്നു തോന്നുന്നു .....ദയവുചെയ്ത് നിങ്ങൾ ഇവിടെ നിന്നും പോകണം ....അല്ലെങ്കിൽ എനിക്ക് പോലീസിനെ വിളിക്കേണ്ടി വരും ...\"അത്രയും വിരുന്നുകാരിരിക്കുന്നത് കൊണ്ട് തന്റെ സ്വഭാവത്തിൽ മയം കൊണ്ടുവരാൻ അയാൾ നന്നേ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും പലപ്പോഴും അത് പാളിപോകുകയും അയാളുടെ സ്വരം അലർച്ചയിലേക്ക് മാറുന്നതും ഉണ്ടായിരുന്നു ...

പക്ഷെ പോലീസ് എന്ന് കേട്ടിട്ടുപോലും ഡേവിഡിന്റെ മുഖം പുച്ഛത്തിൽ കൊടിപോകുകയാണ് ഇണ്ടായത് ....അതും തീർത്തും ഒരുമിനിഷത്തേക്ക് മാത്രം .....ഒരുനിമിഷത്തിനപ്പുറം തന്റെ മുഖത്ത് നിന്നും എല്ലാ ഭാവങ്ങളും തുടച്ചു നീക്കിയിരുന്നു ...എങ്കിലും വന്യതയുടെ നിഴലുകൾ അയാളുടെ മുഖത്ത് ഓടിക്കളിൽക്കുക തന്നെ ചെയ്തു .....

\"എനിക്കൊരു തെറ്റും പറ്റിയിട്ടില്ല .....നിങ്ങൾക് നിങ്ങളുടെ മകളോട് തന്നെ ചോദിക്കാം ....\"

\"അതിന്റെയൊന്നും ആവശ്യമില്ല .....നിങ്ങൾക് പോകാം ....\"

\"സീ mr ലൂക്കാ ....അലീനയെകൂട്ടിയല്ലാതെ ഞാൻ ഇവിടെ നിന്നും ഇറങ്ങില്ല .....ഓക്കേ ....അല്ലെങ്കിൽ നിങ്ങൾക് ഞാൻ ഒരു ചോയ്സ് തരാം .....അലീന എന്റെ കുഞ്ഞിനെ carry ചെയ്യുന്നില്ലെന്നു നിങ്ങൾ തെളിയിക്ക് ....എന്നാൽ ഒരക്ഷരം മിണ്ടാതെ ഞാൻ ഇവിടെ നിന്നും പോകാം .....\"തീർത്തും നിസ്സാരമായി ആയിരുന്നു ഡേവിഡിന്റെ നീക്കം ....


\"അലീന ...\"ആ ഹാളിൽ ലൂക്കയുടെ അലർച്ച മുഴങ്ങി .....നിമിഷങ്ങൾപ്പുറം റെഡ് കളർ ലാച്ച അണിഞ്ഞൊരു സുന്ദരി ഹാളിലേക്ക് വന്നു .....

\"എന്താ പപ്പാ ...??\"

\"നിനക്കിയാളെ അറിയാമോ ..??\"ലൂക്ക ഡേവിഡിനെ നേരെ ചൂണ്ടി ചോദിച്ചതും അലീനയും ആ ദിശയിലേക്ക് നോക്കി ....

ഡേവിഡിനെ കണ്ട അലീനയിൽ ഞെട്ടൽ വെളിവായത് അവിടെ കൂടിയ എല്ലാവരും കണ്ടു കാണണം ....അതുമനസ്സിലായ പോലെ ഡേവിഡ് അലീനയെ നോക്കി ഒരു പുച്ഛ ചിരി നൽകി ....

\"നീ പറ അലീന ...നിനക്കിയാളെ അറിയാമോ ..??അതോ ഇല്ലയോ ...??\"ലൂക്ക വീണ്ടും ചോദിച്ചു .....

അലീന നിലത്തേക്ക് നോക്കിനിൽകുക മാത്രമേ ചെയ്തോളു .....അതുകണ്ടതും ദേഷ്യം പിടിച്ചപോലെ ലൂക്ക അവളുടെ തോളിൽ ഒന്ന് കൊട്ടി ....

\"ആഹ് ...അറിയാം പപ്പാ ..\"തന്റെ തോളിൽ അനുഭവപ്പെട്ട വേദന കാരണം അലീന തോളൊന്നു തടവിക്കൊണ്ട് പറഞ്ഞു .....

\"അപ്പോൾ എങ്ങനെയാ mr ലൂക്ക .....???എന്റെ കൊച്ചിന്റെ അമ്മയെ ഞാൻ കൊണ്ട് പോവുകയല്ലേ..??\"

ഡേവിഡ് പറഞ്ഞതും അലീന ഒന്നും മനസ്സിലാവാത്ത പോൽ ആരാണിപ്പോൾ ഇവിടെ ഇയാളുടെ കൊച്ചിന്റെ \'അമ്മ എന്നറിയാൻ ചുറ്റും നോക്കി ....

\"നിനക്കു വല്ലതും പറയാൻ ഉണ്ടോ അലീന ...\"

\"എന്ത് ..????എന്ത് പപ്പാ ...\"ചുറ്റും നോക്കുകയായിരുന്നു അലീന ലൂക്കയുടെ ആ ചോദ്യത്തിൽ ഞെട്ടി അയാളെ നോക്കി ...

\"ഇനിയും എന്റെ ക്ഷമയെ പരീക്ഷിക്കുന്നത് നിന്റെ നല്ലതിനാവില്ല അലീന ....ഇത്രയും ആളുകളുടെ മുന്നിൽ വെച്ച് ഇതെല്ലം കേൾപ്പിച്ചതും പോരാഞ്ഞിട്ടാണോ ഇനിയിങ്ങനെയൊരു അഭിനയം കൂടെ ...??\"

ലൂക്ക പറയുന്നതൊന്നും മനസ്സിലായില്ലെന്ന ഭാവത്തിൽ അലീന അയാളെ തന്നെ നോക്കി നിന്നു.....

\"പറ അലീന ....ഇയാളുടെ കുഞ്ഞു നിന്നിൽ വളര്ന്നുണ്ടോ ....\"

ഒരുവേള പപ്പാ പറഞ്ഞത് അലീനക്ക് മനസ്സിലായില്ലെങ്കിലും അടുത്ത നിമിഷം അവൾ അലറിയിരുന്നു ..

\"what ...??????!!!!!!!!!!!nooooooo .......!!!!!!!\"

തുടരും ....