മയക്കം വിട്ടു എഴുന്നേറ്റപ്പോൾ കണ്ടു തനിക്ക് ചുറ്റും കാവലായി നിൽക്കുന്ന പ്രിയപെട്ടവരെ... അമ്മു എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു.... ദ്രുവിയും ദച്ചുവും ഓടി പോയി അവളുടെ ഇടവും വലവും ഇരുന്നു.... അവളുടെ കൈകളിൽ മുറുക്കെ പിടിച്ചു... ദ്രുവിയുടെ നോട്ടം ചുണ്ടിൽ ഒരു ഇളം പുഞ്ചിരിയുമായി നിൽക്കുന്നവനിലേക്ക് നീണ്ടു... കണ്ണുകൾ കൊണ്ടു ദ്രുവി അവനെ തന്റെ അടുക്കലേക്ക് വിളിച്ചു.... ഹാഷി... അവൻ ഒന്ന് കണ്ണു ചിമ്മി കാണിച്ചു പിന്നെ പതുക്കെ ഒരു പുഞ്ചിരിയിലേക്ക് വഴി മാറി... Di അമ്മുസ്സേ.... കതക് തുറന്നു ഓടി കയറി ചിപ്പി അമ്മുവിന് അരികിൽ ഇരിക്കുന്ന ദച്ചുനെ തള്ളി