Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 76

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 76

എന്തൊക്കെ പറഞ്ഞാലും ഇതൊരു വലിയ അച്ചീവ്മെൻറ് തന്നെ ആണ് എന്ന് അവർക്ക് എല്ലാവർക്കും അറിയാമായിരുന്നു. അതു കൊണ്ടു തന്നെ ചെറിയ കാര്യങ്ങൾക്കു പോലും ആഘോഷങ്ങൾ നടത്തുന്ന ഗോവ ബ്രദേഴ്സും അരവിന്ദും ഈ അവസരം പാഴാക്കാതെ വിനിയോഗിക്കുക തന്നെ ചെയ്തു.

വൻ പാർട്ടിയിലൂടെ തന്നെ അവർ അവരുടെ സന്തോഷം പ്രകടമാക്കി. കാരണം മറ്റൊന്നുമല്ല. അഗ്നിക്കെതിരെ വളരെ നാളുകൾക്ക് ശേഷമാണ് ഒരു ചെറിയ വിജയം എങ്കിലും ഉണ്ടായത് എന്ന് തന്നെ പറയാം.

പാർട്ടിക്കിടയിൽ മാർട്ടിൻ സ്വാഹയെ തന്നെ നോക്കിയിരിക്കുകയായിരുന്നു. എന്നാൽ മാർട്ടിൻറെ ആ നോട്ടം അത്ര പിടിക്കാതെ അരവിന്ദ് ദേഷ്യത്തിൽ തിളങ്ങുന്നുണ്ടായിരുന്നു.

പാർട്ടിക്ക് അഗ്നിയും എത്തിച്ചേർന്നു. അതോടെ മാർട്ടിൻറെ ഫോക്കസ് എല്ലാം മാറി. അരവിന്ദനെ ആദ്യമായി ആണ് അഗ്നിയുടെ വരവ് മനസ്സു കൊണ്ട് സന്തോഷിക്കാൻ ഇടവരുത്തിയത്.

കാരണം മറ്റൊന്നുമല്ല. മാർട്ടിൻ തൽക്കാലത്തേക്ക് ആണെങ്കിലും അവൻറെ കണ്ണുകൾ സ്വാഹയിൽ നിന്നും അഗ്നിയിലേക്ക് മാറ്റിയത് തന്നെയാണ്.
എന്നാൽ ഈ സമയം മുഴുവനും ശ്രുതി അഗ്നിയെ തന്നെ ചുറ്റി പറ്റി ചേർന്നു നടക്കുകയായിരുന്നു.

തന്നെ അഭിനന്ദിക്കാൻ വന്ന എല്ലാവരെയും സ്വാഹ നല്ല രീതിയിൽ തന്നെ നന്ദി പറഞ്ഞ് മുഖത്ത് പുഞ്ചിരി നിറച്ച് സംസാരിച്ചു.

അഗ്നി അവൾക്ക് അടുത്തു വന്നു പറഞ്ഞു.

“Congratulation Miss Swaha.”

“Thanks Mr. Verma.”

അവൾ അഗ്നിയോട് സംസാരിക്കുമ്പോഴും ശ്രുതി വന്ന് അഗ്നിയെ വിളിച്ചു.

“അഗ്നി... വാ എൻറെ കൂടെ ഡാൻസ് ഫ്ലോറിലേക്ക്. അവിടെ എല്ലാവരും ഡാൻസ് ഫ്ലോറിൽ ഉണ്ട്.”

അതുകണ്ട് അഗ്നി പറഞ്ഞു.

“ശ്രുതി, നീ ചെല്ല് ഞാൻ പിന്നെ വന്നോളാം. ഞാൻ Miss. Swaha യോട് സംസാരിക്കുന്നത് നീ കണ്ടില്ലേ? Let me congratulate her first. After all she called me to celebrate her first step against me. Am I right Miss Swaha?”

അഗ്നിയുടെ ചോദ്യത്തിന് Swaha മറുപടി പറയും മുൻപ് തന്നെ അവർക്ക് പുറകിൽ നിന്നും വേറെ ഒരു ക്വസ്റ്റ്യൻ കൂടി വന്നു.

“What happened Shruti?”

ഇത് ആരാണ് ചോദിച്ചത് എന്ന് അറിയാമെങ്കിലും എല്ലാവരും അവിടേക്ക് തിരിഞ്ഞു നോക്കി. മാർട്ടിനും അരവിന്ദും ആയിരുന്നു അത്.

“നീ അഗ്നിയെ ഡാൻസ് ഫ്ലോറിലേക്ക് ഇൻവൈറ്റ് ചെയ്യാൻ പോവുകയാണ് എന്നും പറഞ്ഞ് അല്ലേ ഞങ്ങളുടെ അടുത്തു നിന്നും വന്നത്? എന്നിട്ട് നീ ഇവിടെ സംസാരിച്ചു നിൽക്കുകയാണോ?”

“ഞാൻ വിളിക്കാൻ വേണ്ടി തന്നെ വന്നതാണ്. പക്ഷേ അഗ്നി സ്വാഹയെ കൺഗ്രാജുലേറ്റ് ചെയ്ത ശേഷം വരാം എന്നു പറഞ്ഞതു കൊണ്ട് ഞാൻ അവന് വേണ്ടി വെയിറ്റ് ചെയ്യുകയാണ്. നിങ്ങൾ എന്താണ് ഇങ്ങോട്ട് വന്നത്?”

അതിന് മാർട്ടിനാണ് മറുപടി നൽകിയത്.

“ഞങ്ങൾ സ്വാഹയെ ഡാൻസിന് ക്ഷണിക്കാൻ വന്നതാണ്.”

അവരുടെ സംസാരം കേട്ട് അഗ്നി സ്വാഹയോട് ചോദിച്ചു.

“Do you know him?”

അതുകേട്ട് സ്വാഹ പുഞ്ചിരിയോടെ ചോദിച്ചു.

“അതെന്ത് ചോദ്യമാണ് അഗ്നി? അങ്ങനെ വിളിക്കാമല്ലോ...”

സ്വാഹ സംശയത്തോടെ അഗ്നിയെ നോക്കി ചോദിച്ചു.

“Yes, you can call me Agni. No issues.”

അഗ്നിയുടെ ചോദ്യം കേട്ട് മാർട്ടിൻ അല്പം ഞെട്ടിയെങ്കിലും അതുകേട്ട് പുഞ്ചിരിയോടെ സ്വാഹ പറഞ്ഞു.

“നിങ്ങളെ പോലെ തന്നെ അല്ലെങ്കിലും അറിഞ്ഞിരിക്കേണ്ട വ്യക്തി തന്നെയല്ലേ മാർട്ടിനും. എന്തൊക്കെ ആരൊക്കെ പറഞ്ഞാലും അഗ്നിക്കു മുൻപ് no 1 businessman എന്നാ ആ പദവി കുറച്ചധികം കാലം വാണിരുന്ന വ്യക്തിയെ പരിചയപ്പെടാതെ എങ്ങനെയാണ്?”

സ്വാഹയുടെ മറുപടി കേട്ട് മാർട്ടിൻറെ മുഖത്ത് ആശ്വാസം നിറഞ്ഞു നിന്നു. സ്വാഹക്ക് അഗ്നി നൽകിയ മറുപടി ഇങ്ങനെയായിരുന്നു.

“ആഹാ... അപ്പോൾ സ്വാഹ നന്നായി ഹോം വർക്ക് ചെയ്തിട്ടുണ്ട്. എൻറെ മാത്രമല്ല എനിക്ക് മുൻപുണ്ടായിരുന്നവരെയും പറ്റി അറിയാൻ ശ്രമിക്കുന്നത് സാധാരണ ആരും ചെയ്യാത്ത രീതിയാണ്.”

“അതെ അഗ്നി, ഇത് സ്വാഹയാണ്. എൻറെ മനസ്സിൽ ഞാൻ ഒന്ന് വിചാരിച്ചാൽ അത് നടത്തിയിരിക്കും. കാത്തിരുന്നു കാണണം. ഞാൻ പറഞ്ഞത്, അത് നടന്നിരിക്കും.”

“All the very best Miss Swaha.”

അഗ്നി പുച്ഛത്തോടെ പറഞ്ഞത് കേട്ട് സ്വാഹ ഒന്ന് പുഞ്ചിരിച്ചു. പിന്നെ പറഞ്ഞു.

“Thanks Agni.”

എന്നാൽ അവരുടെ സംഭാഷണം കേട്ടു കൊണ്ട് നിന്ന അരവിന്ദ് പറഞ്ഞു.

“Final list ൽ അഗ്നിക്ക് ഒപ്പം സ്വാഹയുടെ പേരുള്ള കാര്യം അഗ്നി മറന്നു എന്നാണ് തോന്നുന്നത്.”

അത് കേട്ട് അഗ്നി പറഞ്ഞു.

“അരവിന്ദ്, സ്വാഹയുടെ മാത്രമല്ല Final list ൽ ഉള്ള ബാക്കി 11 പേരുടെയും കുണ്ടലി കണ്ടു പിടിക്കേണ്ടത് എൻറെ ആവശ്യം ആണല്ലോ? അതുകൊണ്ട് ശ്രീഹരി, എൻറെ ബ്രദർ അത് നന്നായി ഭംഗിയായി ചെയ്തിട്ടുണ്ട്.

പക്ഷേ അരവിന്ദ്, നിങ്ങളുടെ പേര് ലിസ്റ്റിൽ കണ്ടതായി ഓർക്കുന്നില്ല. മാത്രമല്ല കുറച്ചു കൊല്ലങ്ങളായി രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ആളുടെ പേര് എട്ടാം സ്ഥാനത്തേക്ക് മാറിയതും ഞാൻ ശ്രദ്ധിച്ചിരുന്നു. എന്തുപറ്റി രണ്ടുപേർക്കും എന്നോട് കിട പിടിച്ചു നിൽക്കാൻ പറ്റില്ലെന്ന് ഓൾറെഡി തീരുമാനിച്ചോ? യുദ്ധം തുടങ്ങും മുൻപേ ആയുധം വെച്ച് കീഴടങ്ങിയോ നിങ്ങൾ രണ്ടുപേരും?”

“അതു കലക്കിയല്ലോ അഗ്നി? സ്വാഹയാണ് മറുപടി നൽകിയത്. ADG Group ൽ നിന്നും ഇപ്രാവശ്യം ഞാനാണ് നിനക്ക് എതിരെ നിൽക്കുന്നത് എന്ന് അറിയാതെയാണോ നീ സംസാരിക്കുന്നത്? അഗ്നി, ബ്രദർ ശ്രീഹരി ഗ്രൗണ്ട് വർക്ക് നന്നായി ചെയ്തിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.”

സ്വാഹ പറഞ്ഞതു കേട്ട് അഗ്നി പൊട്ടിച്ചിരിച്ചു.

“സ്വാഹ നീ തമാശ പറയുകയാണോ? എനിക്കെതിരെ നീ എങ്ങനെ മത്സരിക്കും? അതിനു മാത്രം നിനക്ക് എന്ത് ബാക്കപ്പ് ആണ് ഉള്ളത്? അഗ്നി ദേവ വർമ്മ എന്ന് എന്നെ എതിർക്കാൻ നിൻറെ ബാഗ്രൗണ്ട് എന്താണ്?

എന്തൊക്കെയോ മിമിക്ക് കാണിച്ചു നോമിനേഷൻ ലിസ്റ്റിൽ കയറി കൂടി എന്ന് വെച്ച് എന്നെ അങ്ങ് ഒലത്തി കളയാം എന്ന് നീ കരുതണ്ട.

ഞാൻ നിന്നെ ഇപ്പോൾ വെല്ലുവിളിക്കുകയാണ്. ഇപ്രാവശ്യത്തെ No 1 businessman award ആരൊക്കെ എന്തൊക്കെ തന്നെ പറഞ്ഞാലും ദേവീ പീഠത്തിൽ തന്നെ ഉണ്ടാകും.”

“ഹഹഹ അത്ര ഉറപ്പുണ്ടോ അഗ്നി?”

അഗ്നിയുടെ വെല്ലു വിളി കേട്ട് സ്വാഹ പുച്ഛത്തോടെ ചോദിച്ചു. അതിനുശേഷം സ്വാഹ പറഞ്ഞു.

“അഗ്നി, നീ നിൻറെ ചെവി തുറന്നു കേട്ടു കൊള്ളുക. നീ പറഞ്ഞ No 1 businessman award എൻറെ കയ്യിൽ ഈ വർഷം വന്നിരിക്കും. അതിൽ മുത്തമിടുന്നത് ഈ സ്വാഹ തന്നെയായിരിക്കും.”

പോരു കോഴികളെ പോലെ പരസ്പരം വെല്ലുവിളിക്കുന്ന അഗ്നിയെയും സ്വാഹയെയും നോക്കി കാണുകയായിരുന്നു, കുറുക്കൻ കണ്ണുകളോടെ, ചെന്നായുടെ കൗശലത്തോടെ, അരവിന്ദും മാർട്ടിനും. അവരുടെ മുഖത്തെ ഭാവം കണ്ട് അഗ്നി പിന്നെയും പറഞ്ഞു.

“Miss Swaha, ഈ അഗ്നിയെ വെല്ലു വിളിക്കും മുൻപ് ഈ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് വേണ്ട ക്രൈറ്റീരിയ മുഴുവനും അറിയാൻ ശ്രമിക്കണം.”

“എന്തായാലും ഇത്ര പറഞ്ഞ സ്ഥിതിക്ക് അഗ്നി തന്നെ പറയൂ എന്തൊക്കെയാണ് ക്രൈറ്റീരിയ എന്ന്.”

സ്വാഹയും ഒട്ടും പിന്നോട്ടു പോകാതെ, വിട്ടു കൊടുക്കാതെ പറഞ്ഞു. അതുകേട്ട് അഗ്നി പുച്ഛത്തോടെ പറഞ്ഞു.

“സ്വാഹ, ഓർഫൻ ആയ തനിക്ക് പറ്റിയ പണി അല്ല ഇതൊന്നും. ആകെ കൂടി തനിക്ക് പറയാൻ എന്താണ് ഉള്ളത്? ADG Group ൻറെ GM എന്ന ഒരു പോസ്റ്റ് അല്ലാതെ? ഈ ചെറിയ പോസ്റ്റ് കയ്യിൽ വച്ചാണോ താൻ എന്നെ വെല്ലുവിളിക്കാൻ വരുന്നത്? അപാര തൊലിക്കട്ടി ആണ് സ്വാഹ തനിക്ക്.”

അഗ്നി പറയുന്നത് കേട്ട് സ്വാഹ ദേഷ്യത്തോടെ പറഞ്ഞു.

“എൻറെ യോഗ്യത ചോദിക്കുമ്പോൾ അഗ്നി ഒന്നോർക്കണം. ഇതൊക്കെ ചോദിക്കാൻ ഉള്ള യോഗ്യത അഗ്നിക്ക് ഉണ്ടോ എന്ന്?”

“എനിക്കതിന് യോഗ്യതയുണ്ട് എന്ന് കഴിഞ്ഞ അഞ്ചു വർഷം തെളിയിച്ചതാണ് സ്വാഹ ഞാൻ. നീ അത് മറന്നു എങ്കിൽ ഞാൻ ഓർമ്മിപ്പിക്കാം. എനിക്ക് എൻറെതായ കമ്പനിയുണ്ട്. ബിസിനസ് ചെയ്യാനുള്ള പഠിപ്പും എക്സ്പീരിയൻസും ഉണ്ട്. ഇതൊന്നും കൂടാതെ asset worth also count in this competition. Do you know all this? “

“അറിയാം അഗ്നി ഇതൊന്നും കൂടാതെ they will surely check character of the person too.”

സ്വാഹയും ഒട്ടും വിട്ടു കൊടുക്കാതെ മറുപടി നൽകി.

“Yes, they do... I know that Swaha.”

അഗ്നി അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.

“hmmmm… നല്ല കാര്യം. എന്തായാലും നമുക്ക് നോക്കാം ഇപ്രാവശ്യം എന്താകുമെന്ന്.”

“സ്വാഹ നീ പ്ലാൻ ചെയ്തോ... എല്ലാം നന്നായി തന്നെ നടക്കും.”

അഗ്നി പരിഹസിക്കും പോലെ സ്വാഹയോട് പറഞ്ഞു. എന്നാൽ എന്താണ് അഗ്നി എല്ലാവരുടെയും മുന്നിൽ വച്ച് തന്നോട് പറയാതെ പറയുന്നത് എന്ന് സ്വാഹ മനസ്സിലാക്കുന്നുണ്ടായിരുന്നു.

അവരുടെ ഹീറ്റിംഗ് കോൺവെർസേഷൻ രണ്ടുപേരും അവിടെ അവസാനിപ്പിച്ച് അഗ്നി പുറത്തേക്ക് നടന്നു.

‘എന്തൊക്കെ ആണോ ആവോ എൻറെ കാന്താരി ചെയ്തു കൂട്ടുന്നത്?’

അഗ്നി ആലോചിച്ചു. ഓരോന്നാലോചിച്ച് നിൽക്കുകയായിരുന്നു അഗ്നി. കയ്യിൽ ഒരു വിസ്കി ഗ്ലാസും ഉണ്ടായിരുന്നു.

xxxxxxxxxxxxxxxxxxxxx

എന്നാൽ Amen ഈ സമയം സ്റ്റേഷനിൽ തൻറെ ചെയറിൽ ഇരുന്ന് ആലോചിക്കുകയായിരുന്നു.
കുറച്ച് നേരങ്ങൾക്കു മുൻപ് എന്താണ് സംഭവിച്ചത്?

അവൻ കണ്ണുകളടച്ച് തൻറെ ചെയറിൽ അമർന്നിരുന്നു. ശ്രീക്കുട്ടിക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകാത്ത രീതിയിലായിരുന്നു താൻ എല്ലാം പ്ലാൻ ചെയ്തത്. ശരിക്കും പറഞ്ഞാൽ അവളെ അവിടെ കൊണ്ടു പോകാൻ തനിക്ക് മനസ്സു കൊണ്ട് ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ല.

ശ്രീക്കുട്ടിയുടെ വാശിയും അഗ്നിയും ശ്രീഹരിയും അവൾക്കൊപ്പം നിന്നത് കൊണ്ടും മാത്രമാണ് റിസ്ക്കാണെന്ന് അറിഞ്ഞിട്ടും താൻ അതിന് മുതിർന്നത് തന്നെ.

സ്വാഹയുടെ അച്ഛനമ്മമാർക്ക് എന്താണ് സംഭവിച്ചത് എന്ന് അവളുടെ മുറച്ചെറുക്കൻമാരോടും അപ്പച്ചിമാരുടെ ഭർത്താക്കന്മാരോടും ചോദിക്കുക ആയിരുന്നു.

ഒട്ടും ഭയമില്ലാതെ അവർ ശ്രീക്കുട്ടിയോട് സംസാരിക്കുന്നത് കണ്ട് എൻറെ ചോദ്യത്തിന് അവർ മറുപടി നൽകിയതാണ്.

“അവളുടെ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കിയിട്ട് അവൾ എന്തു ചെയ്തു അല്ലേ?”

“അതെ അവൾക്ക് ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ?”

എന്ന അവരുടെ സംസാരത്തിൽ നിന്നും തന്നെ ഏകദേശം കാര്യങ്ങൾ മനസ്സിലായിരുന്നു.
അവിടെ എന്താണ് നടന്നത്?

ശ്രീക്കുട്ടിയെ സേഫ് ആക്കാൻ വേണ്ടി പുറത്തേക്കു നിർത്തിയ സമയം പെട്ടെന്നാണ് നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ഒരു ശബ്ദം അവിടെ കേട്ടത്.

“നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. അവൾക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല”

എല്ലാവരും ശബ്ദം കേട്ട സ്ഥലത്തേക്ക് തിരിഞ്ഞു നോക്കി.

അപ്പോൾ ശ്രീക്കുട്ടി കടന്നു പോയ ആ റൂമിൻറെ വാതിലിൽ ഒരു രൂപം പ്രത്യക്ഷപ്പെട്ടു. കേട്ട സ്വരം ഒരു പെണ്ണിൻറെതാണ് എന്ന് എല്ലാവർക്കും ഉറപ്പുണ്ടായിരുന്നു.

ഏതെങ്കിലും വനിതാ പോലീസ് ആയിരിക്കും എന്നാണ് അവർ അഞ്ചുപേരും കരുതിയത്.

രൂപം അടുത്തേക്ക് വന്നതും ഒരു ഹുഡിയും ജീൻസും ആണ് വേഷം എന്ന് എല്ലാവർക്കും മനസ്സിലായി. മാത്രമല്ല കാലുകളിലെ ബൂട്ട്സ്സിൻറെ സൗണ്ടും കേൾക്കാം. ആ രൂപം തങ്ങൾക്ക് അടുത്തേക്ക് നടന്നു വരുന്നത് കണ്ടതും അകത്തുണ്ടായിരുന്ന അമനും വേറെ മൂന്നു പോലീസുകാരും വനിതാ പോലീസും Amen പറഞ്ഞതനുസരിച്ച് റൂമിലെ സൈഡിലേക്ക് നീക്കി ഇട്ടിരിക്കുന്ന ചെയറുകളിൽ ചെന്ന് ഇരുന്നു.

ഇത് എല്ലാം കണ്ട് നമ്മുടെ അഞ്ചുപേരും എന്താണ് നടക്കുന്നതെന്ന് മനസ്സിലാവാതെ പരസ്പരം നോക്കി.

ആ വന്ന രൂപം കിരണിന് അടുത്തേക്ക് ചെന്നു താഴെ മുട്ടുകാലിൽ അവനു മുൻപിലായി ഇരുന്നു. കാരണം അഞ്ചുപേരെയും താഴെയാണ് ഇരുത്തിയിരിക്കുന്നത്. അഞ്ചുപേരുടെയും കൈകളിൽ വിലങ്ങും ഉണ്ടായിരുന്നു.

ശ്രീക്കുട്ടിയെ അകത്തേക്ക് കൊണ്ടു വന്നപ്പോൾ ഒരു മുൻകരുതലായി അമൻ ചെയ്തതാണ് അവരുടെ കൈകളിലെ വിലങ്ങ്. വന്ന ആൾ എല്ലാവരെയും ഒന്നു നോക്കിയ ശേഷം പിന്നിലേക്ക് തിരിഞ്ഞു അമനോട് ആയി പറഞ്ഞു.

“സാറേ... ഇവരെക്കൊണ്ട് എന്തെങ്കിലും പറയിപ്പിക്കണം എങ്കിൽ കയ്യിലെ ആ വിലങ്ങ് അഴിച്ച് ഇവരെ സ്വതന്ത്രരാക്കുന്നതല്ലേ നല്ലത്?”

അവൾ പറയുന്നത് കേട്ട് അമൻ തിരിഞ്ഞു അടുത്ത് നിൽക്കുന്ന ഓഫീസറോട് പറഞ്ഞു.

“അതങ്ങ് അഴിച്ചു കൊടുക്ക് അവൾക്ക്.”

“അത് വേണോ സാറേ?”

“കൊടുക്കടൊ... നമ്മൾ ഇത്രയധികം പേർ ഇവിടെ തന്നെ ഇല്ലേ?”

“ശരി സാർ”

എന്നും പറഞ്ഞു അയാൾ അഞ്ചുപേരുടെയും വിലങ്ങഴിച്ച നൽകി.
ആ ഓഫീസറോട് വിലങ്ങ് അഴിക്കുന്നതിനിടയിൽ ദേവയുടെ ഭർത്താവ് ചോദിച്ചു.

“ഞങ്ങളുടെ വായ തുറപ്പിക്കാൻ ഈ പെണ്ണിനെ ആണോ വരുത്തിയിരിക്കുന്നത്? നിങ്ങൾ ഇത്രയും പോലീസുകാർ, ഇത്രയും ദിവസങ്ങൾ ഞങ്ങളെ ഇട്ടു പെരുമാറിയിട്ടും ഒന്നും കിട്ടാതെ വന്നപ്പോൾ കൊണ്ടു വന്നതാണോ ഈ നരുന്ത് പെണ്ണിനെ?”

“ഇതിന് ഞാൻ മറുപടി പറഞ്ഞാൽ മതിയോ വിജയൻ മാമേ...?”

“എന്നെ മാമേ എന്നൊക്കെ വിളിക്കാൻ നീ ആരാടീ?”

“ആഹാ അതു ചോദ്യം. എന്തൊക്കെ പറഞ്ഞാലും ഇത്രയും കാലം പോലീസ് കസ്റ്റഡിയിൽ ഉണ്ടായിട്ടും ഇവരുടെ വീറും വാശിയും ഒന്നും ഒരു കോട്ടവും പറ്റാത്തത് സമ്മതിച്ചിരിക്കുന്നു നിങ്ങളെ...
കേരള പോലീസിനു തന്നെ ഇത് ഒരു വല്ലാത്ത നാണക്കേട് ആണല്ലോ സാറേ...”

അവൾ കളിയോടെ പറഞ്ഞ് അമനെ നോക്കി. എന്നാൽ അവൻ പുഞ്ചിരിയോടെ അവളെ നോക്കിയിരുന്നത് മാത്രമാണ് ഉണ്ടായത്. അതുകണ്ട് അമനെ നോക്കി കണ്ണുകൾ ചിമ്മി കാണിച്ച് അവൾ തിരിഞ്ഞു വിജയനെ നോക്കി.

അവൾ തൻറെ നെറ്റിയിൽ കൈ പിടിച്ച് ആലോചനയോടെ ചോദിച്ചു.

“അപ്പോൾ നമ്മൾ പറഞ്ഞു നിർത്തിയത് എവിടെയാണ്? ആ... ഓർമ്മ വന്നു... ഓർമ്മ വന്നു... വിജയൻ മാമയെ, മാമേ എന്ന് വിളിക്കാൻ ഉള്ള അധികാരത്തെ ചൊല്ലി അല്ലേ നമ്മുടെ സംഭാഷണം?”

Merry Christmas to all my lovely readers and their beloved family... stay blessed and be healthy
Love
Florence Floyo 


സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 77

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 77

4.9
10404

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 77 “ഈ ലോകത്ത് ഞാൻ മാത്രമേയുള്ളൂ ഒഫീഷ്യലായി ആയി നിങ്ങളെ, നിങ്ങൾ ചെയ്യുന്ന ജോലിക്ക് ഉള്ള പേര് വിളിക്കാൻ അർഹതയും അവകാശവും ഉള്ള ഒരേ ഒരാൾ.” “നീ എന്താടി പറയുന്നത്? ഞങ്ങൾ ആർക്കാടി മാമാ പണി ചെയ്തു കൊടുത്തിരിക്കുന്നത്?” “അതാണ്... അതാണ് അവർക്കും അറിയേണ്ടത്. ഇതൊന്നു വിസ്തരിച്ച് ഏമാന്മാരെ പറഞ്ഞു കേൾപ്പിച്ചാൽ പിന്നെ എനിക്ക് ഒന്നും ചെയ്യാനില്ല.” “അല്ലെങ്കിൽ നീ ഞങ്ങളെ അങ്ങ് ഉലത്തും... ഒന്ന് പോടീ പെ...” പറഞ്ഞു തീരുന്നതിനു മുൻപ് ജീവൻറെ മുഖമടച്ച് ഒന്ന് കിട്ടി. “നീ പറയും ഏട്ടാ... നീ മാത്രമല്ല നിൻറെ കൂടെയുള്ള നമ്മുടെ തറവാട്ടിലെ ബാക്കിയുള്ള