Aksharathalukal

വില്ലന്റെ പ്രണയം 58♥️

ഞാൻ അവൾ പോകുന്നതും നോക്കി നിന്നു……………
അവൾ എന്റെ കണ്ണിൽ നിന്ന് മറഞ്ഞതും ഞാൻ ഭഗവതിയെ നോക്കി…………….
ഞാൻ എന്റെ കൈകൾ ആ ദേവിക്ക് മുൻപിൽ കൂപ്പി………………
കൈകൂപ്പിയ എന്റെ കൈകളിലേക്ക് ഞാൻ എന്റെ മുഖം ചേർത്ത് ഞാൻ എന്റെ കണ്ണുകൾ അടച്ചു…………….

“പേരറിയാത്ത ദേവീ…………
എന്റെ വിധി എന്താണെന്ന് എനിക്കറിയില്ല………………..

മരണമാണോ അതോ ജീവിതമാണോ……………..

അറിയില്ല…………….

പക്ഷെ ഏവരും പറയുന്നു അത് മരണമാണെന്ന്……………….

അത് എന്റെ മരണമാണെങ്കിൽ കൂടി എനിക്ക് ആ വിധിയെ നേരിടാതെ വയ്യ………………..
ഒരുപക്ഷേ…………..

ആ മരണമെന്ന വിധിയെ താണ്ടി ജീവിതമെന്ന സത്യത്തെ ഞാൻ നേടിയെടുക്കുകയാണെങ്കിൽ……………..

അന്ന് മുതൽ……………..
മരണമെന്ന നിമിഷത്തെ ഞാൻ മുഖാമുഖം കാണുന്ന നിമിഷം വരെ………………
എന്റെ വലംകയ്യിൽ ഷാഹിയുടെ ഇടംകൈ ഉണ്ടാവണം……………
എന്റെ നെഞ്ചിൽ ഷാഹിയുടെ മുഖം വിശ്രമം കൊള്ളണം…………..
അവൾ ഈയുള്ളവന്റെ മാത്രമാകണം………….എന്നും…………
അതിന് എന്നെ അനുഗ്രഹിക്കണം ദേവീ………….”…………..ഞാൻ ഭഗവതിയോട് കേണു………….

“ദേവീ……………
ഞാൻ നിങ്ങളെ വിശ്വസിക്കുന്നു……………”…………..അതുകൂടെ പറഞ്ഞതിന് ശേഷം ഞാൻ ഷാഹി പോയ വഴിയേ നടന്നു……………

ഭഗവതി എന്റെ വാക്കുകൾ നിറവേറ്റും എന്ന വിശ്വാസത്തോടെ………..

മരം കൊണ്ട് പണിഞ്ഞ ആ അമ്പലത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് ഞാൻ ആ കോൺക്രീറ്റ് പാതയിലൂടെ നടന്നു……………….

ആ അമ്പലത്തിന് ചുറ്റും നിറച്ചും മരങ്ങളാണ്……….അതുകൊണ്ട് തന്നെ അവിടെ ഒരു പ്രത്യേക തണുപ്പാണ് എപ്പോഴും……………

നിലത്ത് എപ്പോഴും ഇലകളും ചുള്ളികമ്പുകളും വീണുകിടക്കും……………
അമ്പലത്തിന്റെ വശങ്ങളിൽ തൂക്കിയിട്ടിരുന്ന വിളക്കുകൾ ധാരാളം ഉണ്ടായിരുന്നു…………..അവയിലെല്ലാം ദീപങ്ങൾ കത്തുന്നുണ്ടായിരുന്നു……………..
വളരെ സുന്ദരമായ കാഴ്ച…………….

ദീപം സന്തോഷത്തിന്റെ പ്രതീകമാണല്ലോ…………..

ആ ദീപങ്ങൾ എന്നിലേക്ക് ഒരുപാട് സന്തോഷം ചൊരിഞ്ഞു……………

ഞാൻ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് പതിയെ മുന്നോട്ട് നടന്നു…………..

കുറച്ചുദൂരം നടന്നപ്പോൾ ഷാഹി അവിടെ കുറച്ചു പെണ്ണുങ്ങളോട് സംസാരിച്ചു നിൽക്കുന്നത് ഞാൻ കണ്ടു…………….
എനിക്ക് പിന്തിരിഞ്ഞാണ് ഷാഹി നിന്നിരുന്നത്…………………

അവളുടെ ഒപ്പമുണ്ടായിരുന്ന പെണ്ണുങ്ങൾ കൂടുതലും അവളുടെ അതേ പ്രായക്കാരായിരുന്നു………….എല്ലാവരും സാരിയിലായിരുന്നു…………….

അവളുടെ ഒപ്പമുണ്ടായിരുന്ന പെണ്ണുങ്ങൾ കൂടുതലും അവളുടെ അതേ പ്രായക്കാരായിരുന്നു………….എല്ലാവരും സാരിയിലായിരുന്നു…………….
ഞാൻ ഷാഹിയുടെ അടുത്തേക്ക് നോക്കി……………..

ഷാഹി ഒഴികെ ബാക്കിയുള്ളവർ എന്നെ കണ്ടു……………….
അവർ എന്നെ ആശ്ചര്യത്തോടെ നോക്കി……………….

പെട്ടെന്ന് അവരുടെ നോട്ടം മാറിയപ്പോൾ ഷാഹി അവരുടെ നോട്ടത്തിന് നേരെ നോക്കി………………

ഷാഹി എന്നെ കണ്ടു……………ഞാൻ അവൾക്ക് കൈ കാണിച്ചുകൊടുത്തു……………………

ഷാഹി അവരുടെ അടുത്ത് നിന്നും എന്റെ അടുത്തേക്ക് വന്നു…………….
“പ്രാർത്ഥിച്ചോ……………”…………ഷാഹി എന്നോട് ചോദിച്ചു………………..

“ഹ്മ്…………….”………….ഞാൻ തലയാട്ടി…………..
“എന്താ പ്രാർഥിച്ചത്…………..”…………..ഷാഹി ചോദിച്ചു……………

“പറയണോ……………”…………….ഞാൻ അവളോട് ചോദിച്ചു……………..

“പറയണ്ടാ………….പറഞ്ഞാൽ പ്രാർഥിച്ചതിന്റെ ഫലം കുറയും………….”………….ഷാഹി പറഞ്ഞു…………….

“ഓഹോ………….അങ്ങനെയാണോ…………….”……………ഞാൻ ചോദിച്ചു………….

“ആന്നേ……………”…………..ഷാഹി പറഞ്ഞു…………

“പ്രാർത്ഥന ഫലിച്ചാൽ പറയാം………….”……………..ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു……………..

“ഓക്കേ……………”………….അവളും പുഞ്ചിരിയോടെ മറുപടി നൽകി……………….
ഞാൻ അവളെ നോക്കി നിന്നു……………. അവൾ എന്നെയും…………..

“വാ…………….”………..പെട്ടെന്ന് എന്തോ ഓർത്തെടുത്തപോലെ ഷാഹി എന്റെ കയ്യിൽ പിടിച്ചുകൊണ്ട് വിളിച്ചു……………….

ഞാൻ അവളോടൊപ്പം നടന്നു…………….
ഞങ്ങൾ ആ കോൺക്രീറ്റ് പാതയിൽ നിന്ന് വലത്തോട്ട് മാറി നടന്നു……………….മണ്ണിലൂടെ………

ചെരിപ്പിടാത്തത് കൊണ്ട് കാലിൽ മണ്ണ് പറ്റുന്നുണ്ടായിരുന്നു………… ഒരു നനവേറിയ ചെമ്മണ്ണ് ആയിരുന്നു അവിടം………….

ആ മണ്ണിലൂടെ കുറച്ചുദൂരം നടന്നപ്പോൾ താഴേക്ക് കുറേ കൽപടവുകൾ ഞാൻ കണ്ടു………………

ആ സ്ഥലം ആകെ ഇരുട്ട് മൂടിയിരുന്നു……………

പടവുകൾക്ക് ഇരുവശവും ചുറ്റും കാണാനാകാത്ത വിധത്തിൽ ചെടികളും മരങ്ങളും നിന്നിരുന്നു………….ആകെ ഒരു ഇരുട്ട്…………….

താഴേക്ക് നോക്കിയപ്പോൾ ആളുകൾ അതിലൂടെ പോകുന്നത് കണ്ടെങ്കിലും ഒരു വിജനമായ സ്ഥലമായാണ് എനിക്ക് അത് തോന്നിയത്……………
ഷാഹി സ്റ്റെപ്പുകൾ ഇറങ്ങാൻ തുടങ്ങി…………….

അവളുടെ പിന്നാലെ ഞാനും……………..

അവളെ ആ ഇരുട്ട് ഭയപ്പെടുത്തിയില്ല………..അവൾക്ക് ഈ വഴി വളരെ പരിചിതമാണെന്ന് തോന്നുന്നു…………..അല്ലെങ്കിൽ ആ പേടിപ്പെടുത്തുന്ന ഇരുട്ട് അവളെ ഭയപ്പെടുത്തേണ്ടതാണ്…………………..

ഞാൻ അവളുടെ പിന്നാലെ പടവുകൾ ഇറങ്ങിക്കൊണ്ടിരുന്നു………………
കുറച്ചു പടവുകൾ ഇറങ്ങിയപ്പോൾ തന്നെ ഞങ്ങളെ ആകെ ഇരുട്ട് മൂടി…………….

ഇരുട്ടിനേക്കാൾ ഉപരി എന്നെ വലച്ചത് ആ പടവുകൾ ആണ്…………. പടവുകളിൽ മാറി ചവിട്ടി ഉരുണ്ട് വീഴുമോ എന്ന് തോന്നി……………..

ഞാൻ പടവുകൾ നോക്കി ഇറങ്ങി…………….
കുറച്ചു കഴിഞ്ഞതോടെ ഇരുട്ട് മാറിത്തുടങ്ങി……………


പ്രകാശം കാണാൻ തുടങ്ങി……………അതുപോലെ തന്നെ ദൃശ്യവും……………

അവസാനം കുറച്ചുപടവുകൾ കൂടി…………..

ഇരുട്ടെന്ന പ്രതിഭാസം അവിടെയില്ല……………പക്ഷെ കാഴ്ചകൾ പുതിയതായിരുന്നു……………..

ആ പടവുകൾ അവസാനിക്കുന്നത് ഒരു ചെറിയ മുറ്റത്ത്‌……………..

ഒരു വലിയ ആൽമരം അവിടെ തലയുയർത്തി നിൽക്കുന്നു……………….

പക്ഷെ ആ മുറ്റമോ ആൽമരമോ അല്ല എന്റെ കാഴ്ചകൾ പുതുതാക്കിയത്…………….

അവിടെ ഉണ്ടായിരുന്നവർ…………….

സന്യാസിമാർ……………

കാഷായ വസ്ത്രം ധരിച്ഛ് നെറ്റിയിൽ വലിയ കുങ്കുമക്കുറികളുമായി കഴുത്തിൽ രുദ്രാക്ഷമാലയിട്ട കൈകളിൽ ജപമാലയുമായി ധ്യാനത്തിലിരിക്കുന്ന അനേകം സന്യാസിമാർ…………….

അധികവും വയസ്സായവർ…………..

പടവുകളുടെ അവസാനം തൊട്ട് തുടങ്ങുന്നു അവരുടെ നിര……………

ആ മുറ്റത്തിന് അവിടവിടെയായി കുറേ സന്യാസിമാർ……………

അതിനേക്കാൾ ഉപരി………..ആ ആൽമരത്തിന്റെ തറയിൽ ചുറ്റും സന്യാസിമാർ നിരന്നിരിക്കുന്നു…………..

പെട്ടെന്ന് ഒരാൾ എന്റെ കണ്ണിലുടക്കി……………

ശരീരം മുഴുവൻ ഭസ്മം പൂശിയ ഒരാൾ…………മുടിയും താടിയും നീട്ടി വളർത്തിയ ഒരാൾ…………

അയാളുടെ ശരീരത്തിൽ വസ്ത്രങ്ങളില്ല…………….
അയാളുടെ കണ്ണുകൾ അടഞ്ഞിരിക്കുന്നു…………അയാൾ ധ്യാനത്തിലാണ്…………….

അയാൾ മാത്രം എന്റെ കണ്ണിൽ വ്യത്യസ്തനായി…………….
ഞാൻ ഷാഹിക്ക് അയാളെ ചൂണ്ടിക്കാണിച്ചു കൊടുത്തു…………….

“അതാരാ…………..”………….ഞാൻ അവളോട് ചോദിച്ചു………………
അവൾ ഞാൻ കൈ ചൂണ്ടിയ ഇടത്തേക്ക് നോക്കി……………..

അവളുടെ കണ്ണിൽ അയാൾ പതിഞ്ഞു……………..

ഷാഹി സമറിന് നേരെ തിരിഞ്ഞു……………
“അതോ………….അത് അഘോരിയാണ്…………..”…………..അവൾ എന്നോട് പതിയെ പറഞ്ഞു…………….
ഞാൻ അവളെ നോക്കി……………

“ഭയങ്കര ശക്തിയുള്ള ആളാണ്……………..ശിവഭഗവാന്റെയും കാളിയുടെയും വലിയ ഭക്തരാണ് ഇവർ………..ഇവർക്ക് കുറേ മാന്ത്രിക കഴിവുകൾ ഒക്കെയുണ്ടെന്ന് അമ്മ പറഞ്ഞിട്ടുണ്ട്…………..”……………അവൾ ഭയത്തോടെ എന്നോട് പറഞ്ഞു……………

ഞാൻ തലയാട്ടി……………

“പിന്നെ വേറെ ഒരു കാര്യം ഉണ്ട്…………..”………..ഷാഹി എന്നോട് പറഞ്ഞു………….

ഞാൻ ചോദ്യഭാവത്തോടെ അവളെ നോക്കി…………….

“ഈ അഘോരി എല്ലാകൊല്ലവും ഇവിടുത്തെ ഉത്സവത്തിന്റെ പത്താം ദിവസം രാവിലെ ഇവിടെ പ്രത്യക്ഷപ്പെടും പിറ്റേന്ന് രാവിലെ ഈ അഘോരിയെ പിന്നെ ആരും കാണില്ല………….പിന്നെ അഘോരിയെ കാണണമെങ്കിൽ അടുത്ത ഉത്സവം വരണം……………അത്ഭുതമെന്തെന്നാൽ ഈ അഘോരി ഇങ്ങോട്ട് വരുന്നതോ ഇവിടെ നിന്ന് പോകുന്നതോ ഇതുവരെ ആരും കണ്ടിട്ടില്ല……………”………….ഷാഹി അതിശയത്തോടെ എന്നോട് പറഞ്ഞു………………..

ഞാൻ അതുകേട്ട് നിന്നു……………….

ഞാൻ അഘോരിയെ നോക്കി……………..

അഘോരി…………
ശിവകാളി ഭക്തർ……………മാന്ത്രികശക്തിയുള്ളവർ………………..

ഷാഹിയുടെ വാക്കുകൾ എന്നുള്ളിൽ അലയടിച്ചു………………

ആ അഘോരി അപ്പോഴും ധ്യാനത്തിലാണ്……………..

ഷാഹി മുന്നോട്ട് നടന്നു…………….
ഞാൻ ആ അഘോരിയെ തന്നെ നോക്കി മുന്നോട്ട് കാൽവെച്ചു……………

അഘോരി……………

ഇരുകാലുകളും പരസ്പരം പിണച്ചുവെച്ചാണ് ആ ആൽമരത്തിന് മുന്നിൽ അഘോരി ഇരിക്കുന്നത്………………

ആഘോരിയുടെ ഇരുകൈകളും ഇടംകയ്യിൽ വലംകൈ എന്നപടി തുടകൾ കൂടിച്ചേരുന്നിടത്ത് മലർത്തിവെച്ചിരിക്കുന്നു………………..

അയാളുടെ ഇടതുവശത്തായി ഒരു തൃശൂലം നിലത്ത് കുത്തിവെച്ചിരിക്കുന്നു…………….
അതിൽ പൂമാല തൂങ്ങികിടക്കുന്നു………….
അയാളുടെ നീണ്ട മുടികൾ കഴുത്തും കടന്ന് വയറിലെത്തിയിരിക്കുന്നു…………..

അത് തന്നെ താടിയുടെയും അവസ്ഥ…………..
അഘോരിയുടെ ഇരുവശത്തുമായി കുറേ സന്യാസിമാർ ഇരിക്കുന്നുണ്ട്…………..

അഘോരിയുടെ വലതുവശത്തും ഇടതുവശത്തും വളരെ പ്രായമേറിയ കാഷായ വസ്ത്രം ധരിച്ച സന്യാസികൾ ആണ് ഇരുന്നിരുന്നത്…………..

കാഴ്ച്ചയിൽ അവരും അസാധാരണമായി എനിക്ക് തോന്നിയെങ്കിലും അഘോരിയിൽ നിന്ന് എനിക്ക് കണ്ണെടുക്കാൻ സാധിച്ചില്ല…………..

അയാൾ എന്റെ കാഴ്ചയെ സ്വാധീനിക്കുന്നത് പോലെ……………

അയാളുമായി എനിക്കെന്തോ ബന്ധമുള്ളത് പോലെ………………

എന്താണ് എനിക്ക് സംഭവിക്കുന്നത്…………….
ഷാഹിക്ക് ഒരു പരിഭ്രമവും തോന്നുന്നില്ലായിരുന്നു……………..

അവൾ ചുറ്റും നോക്കി……………

ശേഷം പരിചയമുള്ള എന്തോ കണ്ടത് പോലെ എന്നെയും വിളിച്ചു നടന്നു…………..

അഘോരിയുടെ അടുത്തേക്ക് തന്നെയാണ് അവൾ നടന്നത്…………..

പക്ഷെ അഘോരിയുടെ അടുത്തേക്ക് അല്ലാ………….അയാളുടെ അടുത്തുള്ള ഒരു പ്രായമായ സന്യാസിയുടെ അടുത്തേക്ക്……………..

ഷാഹിയെ കണ്ട് ആ സന്യാസി പുഞ്ചിരിച്ചു……………….

ഷാഹി ആ സന്യാസിയുടെ അടുത്തേക്ക് ചെന്നു………….ഞാനും……………പക്ഷെ എന്റെ ശ്രദ്ധ അഘോരിയിൽ ആയിരുന്നു………………

“മകളെ…………….”…………ആ സന്യാസി പുഞ്ചിരിയോടെ വിളിച്ചു…………….

“സ്വാമിയപ്പൂപ്പാ…………..”………..ഷാഹിയും തിരിച്ചു വിളിച്ചു………….

“ഞാൻ കരുതി ഇക്കുറി എന്റെ കുട്ടിയെ കാണാൻ നിരീക്കില്ലേ എന്ന്…………..”…………സന്യാസി പറഞ്ഞു……………

“എന്നെ കാണാണ്ട് പോകാൻ ഞാൻ സമ്മതിക്കുമോ സ്വാമിയപ്പൂപ്പാ……………”…………ഷാഹി ചിരിയോടെ ചോദിച്ചു……………..

“ഇതാരാ മകളെ…………..”………….എന്നെ നോക്കിക്കൊണ്ട് സന്യാസി ഷാഹിയോട് ചോദിച്ചു……………….

“ഇത് എന്റെ ഒപ്പം പഠിക്കുന്നതാണ് സ്വാമി അപ്പൂപ്പാ…………..നമ്മുടെ നാട് കാണാൻ വന്നതാ……………”…………….ഷാഹി പറഞ്ഞു…………….

സന്യാസി എന്നെ നോക്കി……………..ഞാൻ അദ്ദേഹത്തെയും……………..

ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി………………

ഞാൻ ചെറുതായി പുഞ്ചിരിച്ചു……………പക്ഷെ അയാൾക്ക് അതിന് സാധിച്ചില്ല…………..

“സ്വാമിയപ്പൂപ്പാ………… ഭക്ഷണം കഴിച്ചോ…………..”………..ഷാഹി സന്യാസിയോട് ചോദിച്ചു……………..

സന്യാസി എന്നിൽ നിന്ന് ശ്രദ്ധ തിരിച്ചു……………

“ഉവ്വ് മോളേ………….കഴിച്ചു……………”………….സന്യാസി മറുപടി നൽകി…………….

“സ്വാമിയപ്പൂപ്പൻ ഇന്ന് തന്നെ പോകുമോ…………”………..ഷാഹി ചോദിച്ചു……………..

“ഉവ്വ്…………….”………….സന്യാസി തലയാട്ടി…………….
ഷാഹിയുടെ മുഖത്തു നീരസം പടർന്നു………..

“പോകണം മോളേ…………..വന്നു………….കണ്ടു…………കാണേണ്ടത്………..ഇനി അടുത്ത തവണ വരും…………ഇതിലും നല്ല കാഴ്ച കാണാം എന്ന പ്രതീക്ഷയോടെ…………….”………….സന്യാസി പറഞ്ഞു……………

“ഹ്മ്……………”…………ഷാഹി മൂളി…………….

“എന്നാ ഞാൻ പോകട്ടെ സ്വാമിയപ്പൂപ്പാ……………”………….ഷാഹി സന്യാസിയോട് യാത്ര ചോദിച്ചു…………….

“നല്ലത് വരും…………..പോയ് വരൂ……………..”………..സന്യാസി പറഞ്ഞു…………..

ഷാഹി സന്യാസിയോട് തലയാട്ടിയതിന് ശേഷം എന്റെ നേരെ തിരിഞ്ഞു…………….

ഷാഹി സന്യാസിയോട് സംസാരിക്കുമ്പോഴും എന്റെ ശ്രദ്ധ അഘോരിയിൽ ആയിരുന്നു……………..

ഞാൻ അയാളെ തന്നെ വീക്ഷിച്ചുകൊണ്ട് ഷാഹിയുടെ കൂടെ നിന്നു……………..

“പോവാം………….”………….ഷാഹി എന്നോട് പറഞ്ഞു…………….

ഞാൻ തലയാട്ടി…………….

അവൾ മുന്നിൽ നടന്നു……………

ഞാൻ ഒന്നുകൂടെ അഘോരിയെ നോക്കി………………

അയാളിൽ ഒരു മാറ്റവും ഇല്ല…………അപ്പോഴും ധ്യാനത്തിൽ തന്നെ…………….

സന്യാസിയിലേക്ക് എന്റെ ശ്രദ്ധ പോയി……………..

നേരത്തെ ഞാൻ പ്രതീക്ഷിച്ച ഒരു പുഞ്ചിരി അപ്പോൾ സന്യാസിയുടെ ചുണ്ടിൽ വിരിഞ്ഞിരുന്നു…………….

പക്ഷെ ഇത്തവണ എന്റെ ചുണ്ടിൽ ആ പുഞ്ചിരി വിരിഞ്ഞില്ല……………..

ഞാൻ തിരിഞ്ഞുനടന്നു…………….

ഒരുപാട് സംശയങ്ങളോടെ………………..


ഞാൻ തിരികെ ആ പടവുകൾക്ക് അടുത്തെത്തി………………
ഒരുതവണ ഞാൻ അഘോരിയെ തിരിഞ്ഞുനോക്കി………………

മാറ്റം ഇല്ല…………അതേപടി……………
ഞാൻ പടവുകൾ കയറാൻ തുടങ്ങി………………..

അവർ എന്റെ കാഴ്ച്ചയിൽ നിന്ന് മറഞ്ഞു……………..




“സമർ അലി ഖുറേഷി………………”…………….കണ്ണ് തുറക്കാതെ തന്നെ അഘോരി പറഞ്ഞു……………….

“അതെ…………… അബൂബക്കർ ഖുറേഷിയുടെ ഇളയസന്തതി…………….”…………….അടുത്തിരുന്ന സന്യാസി പറഞ്ഞു………………

“ഹഹാ…………”…….അഘോരിയുടെ അടുത്തിരുന്ന ഒരു സന്യാസി പെട്ടെന്ന് പൊട്ടിച്ചിരിച്ചു………………

“അബൂബക്കറിന്റെ ഇളയസന്തതിയല്ല…………..ചെകുത്താന്റെ സന്തതി……………….”……………..ആ സന്യാസി മൊഴിഞ്ഞു………………..

“ആദിയോഗിയായ ശിവന്റെ വരപ്രസാദമുള്ളവൻ………………..”…………….അഘോരിയുടെ ഇടത്തിരുന്ന സന്യാസി പറഞ്ഞു…………….

“പക്ഷെ അവന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള വഴിയിൽ യമൻ കാത്തിരിക്കുന്നുണ്ട്………………..”……………..മറ്റൊരു സന്യാസി പറഞ്ഞു……………..

“അവനോടടുക്കാൻ യമന് പോലും ഭയം കാണും…………….”…………അഘോരി പറഞ്ഞു………………

“വിധിയിൽ നിന്ന് പക്ഷെ അവന് എങ്ങനെ രക്ഷപ്പെടാനാകും അഘോരാ……………”………….അഘോരിയുടെ വലത്തിരുന്ന സന്യാസി അഘോരിയോട് ചോദിച്ചു……………….

അഘോരി പെട്ടെന്ന് കണ്ണ് തുറന്നു………………

“ശരിയാ……………അവന് വിധിയിൽ രക്ഷപ്പെടുക സാധ്യമല്ല……………പക്ഷെ അവരുടെ പ്രാർത്ഥന………….അവരുടെ ആഗ്രഹം……………..അവരുടെ ജീവിതാഭിലാഷം…………..അതിന് അവർ ചെയ്ത ത്യാഗം…………..അതിന്റെ ശക്തി………….അത് കാലനെപോലും ചുട്ട് ഭസ്മമാക്കും…………….”……………..അഘോരി പറഞ്ഞു………………….

മറ്റു സന്യാസിമാർ ഇത് കേട്ട് മനസ്സിലായപോലെ ഇരുന്നു………………….

“മരണം മരണം മരണം മരണം……………..”………….അഘോരി ഒരു മന്ത്രം പോലെ അത് ഉരുവിട്ടു……………….

അഘോരി മുകളിലേക്ക് നോക്കി……………

“ഓം നമോ ഭഗ്‌വതെ രുദ്രായ്………..”………….അഘോരി ഉറക്കെ ചൊല്ലി……………..

അതുകേട്ട് മറ്റു സന്യാസിമാർ ആ മന്ത്രം കൂടെ ചൊല്ലാൻ തുടങ്ങി…………..

“ഓം നമോ ഭഗ്‌വതെ രുദ്രായ്………..
ഓം നമോ ഭഗ്‌വതെ രുദ്രായ്………..
ഓം നമോ ഭഗ്‌വതെ രുദ്രായ്………..”……………..
താളമായി……….

അപേക്ഷയായി………..
പ്രാർത്ഥനയായി…………..

അവർ അതുറക്കെ ചൊല്ലിക്കൊണ്ടിരുന്നു…………..

ഓം നമോ ഭഗ്‌വതെ രുദ്രായ്………..







തുടരും...... ♥️



(തിരക്കുകളിൽ പെട്ട് പോയി....അതാണ്‌ part വൈകിയത്...ക്ഷമിക്കണം... 🙃)

വില്ലന്റെ പ്രണയം 59♥️

വില്ലന്റെ പ്രണയം 59♥️

4.2
11870

അവർ അതുറക്കെ ചൊല്ലിക്കൊണ്ടിരുന്നു…………..ഓം നമോ ഭഗ്‌വതെ രുദ്രായ്………..തുടരുന്നു........“നിനക്ക് ഇവരെയൊക്കെ എങ്ങനെയാ അറിയുന്നത് ഷാഹി……………..”…………..ഞാൻ അവളോട് ചോദിച്ചു…………….“ആരെ………….?”………..അവൾ തിരിച്ചു ചോദിച്ചു…………….“ആ സന്യാസിയെ ഒക്കെ………….”………….ഞാൻ പറഞ്ഞു……………..“അവരെയൊക്കെ ചെറുപ്പം തൊട്ടേ കാണുന്നതാ………….എല്ലാ ഉത്സവത്തിനും……………”……………ഷാഹി പറഞ്ഞു……………ഞാൻ അവളുടെ വാക്കുകൾ കേട്ടിരുന്നു……………“നമ്മൾ ഇപ്പോൾ സംസാരിച്ചില്ലേ…………. ഞാൻ ഇതുവരെ ആ സന്യാസിയോട് മാത്രമേ സംസാരിച്ചിട്ടുള്ളൂ……………അതും പണ്ട് അമ്മ പരിചയപ്പെടുത്തി തന്നതാ………………”…………ഷാഹി പറഞ്ഞു…………..ഞാൻ അവളുട