“മാഡം എന്താ പറഞ്ഞത്………..സമറിനെക്കുറിച്ചു അറിയില്ല എന്ന് അല്ലേ…………..സമർ അലി ഖുറേഷിയെ കുറിച്ച് അറിയാൻ തയ്യാറായിക്കോളു……………”………….ബാലഗോപാൽ പറഞ്ഞു……………
നിരഞ്ജനയുടെയും അവരുടെയും മുഖം വിടർന്നു……………..
“എന്ത്…………..”…………വിശ്വാസം വരാതെ നിരഞ്ജന ചോദിച്ചു…………….
“ആനന്ദ് വെങ്കിട്ടരാമൻ എവിടെയാണെന്ന് നമ്മൾ കണ്ടെത്തിയിരിക്കുന്നു……………….”…………ബാലഗോപാൽ സന്തോഷത്തോടെ പറഞ്ഞു……………..
“യെസ് യെസ്………….”………….നിരഞ്ജന ചാടികളിച്ചുകൊണ്ട് പറഞ്ഞു……………
നിരഞ്ജന ബാലഗോപാലിനെ കെട്ടിപ്പിടിച്ചു…………….
“ഇത് നമ്മുടെ ഈ കേസിലെ ആദ്യ ജയം…………..”…………ബാലഗോപാലിനെ വിട്ടുമാറിക്കൊണ്ട് നിരഞ്ജന ഉറക്കെ പറഞ്ഞു……………..
എല്ലാവരും അതുകേട്ട് കയ്യടിച്ചു………….
സന്തോഷ പ്രകടനങ്ങൾക്ക് ശേഷം നിരഞ്ജന വിട്ടുമാറി………………
നിരഞ്ജന ബാലഗോപാലിനെ നോക്കി……………..ബാലഗോപാൽ തന്നെ നിരഞ്ജന നോക്കുന്നത് കണ്ടു……………….
“എവിടെയാണ് ആനന്ദ് വെങ്കിട്ടരാമൻ ഉള്ളത്…………………”………………..നിരഞ്ജന ചോദിച്ചു………………..
“കന്യാകുമാരി………………..”………………ബാലഗോപാൽ പറഞ്ഞു………………
നിരഞ്ജനയുടെ ഉള്ളിൽ സന്തോഷം നിറഞ്ഞുനിന്നെങ്കിലും അതിനേക്കാൾ ഓരോരോ പ്ലാനുകൾ അവളുടെ ഉള്ളിൽ ഉടലെടുത്തു……………..
കൊച്ചിയിലെ തിരിച്ചടിക്ക് ശേഷം നിരഞ്ജന പല കാര്യങ്ങളും തീരുമാനിച്ചുറപ്പിച്ചിരുന്നു………………….
നിരഞ്ജന ബാക്കിയെല്ലാവരോടും പുറത്തുപോകാൻ പറഞ്ഞതിന് ശേഷം ബാലഗോപാലിനെയും ഗംഗാധരനെയും വിളിപ്പിച്ചു………………..
നിരഞ്ജന അവരെ രണ്ടുപേരെയും നോക്കി…………………
“ബാലഗോപാൽ…………….”……………നിരഞ്ജന വിളിച്ചു………………
“യെസ് മാഡം……………”…………..ബാലഗോപാൽ പറഞ്ഞു……………..
“ആനന്ദ് വെങ്കിട്ടരാമൻ എക്സാറ്റ് എവിടെയാ ഉള്ളത്……………..”…………….നിരഞ്ജന ചോദിച്ചു………………..
“കന്യാകുമാരി ഡിസ്ട്രിക്ടിലെ നാഗർകോവിൽ മഴക്കാടുകളിൽ കുറച്ചു ഗോത്ര വർഗക്കാരോടൊപ്പം………………..”…………….ബാലഗോപാൽ പറഞ്ഞു………….
“ഗോത്രവർഗക്കാർ……………”………….സംശയത്തോടെ നിരഞ്ജന ചോദിച്ചു………………..
“അത് അവിടെ താമസിക്കുന്ന ആദിവാസികളാണ്………………വേറെയൊന്നുമല്ല……………”……………..ബാലഗോപാൽ പറഞ്ഞു……………….
“ഹ്മ്……………..നമ്മൾ അവിടേക്ക് പോകുന്നു…………….ആനന്ദ് വെങ്കിട്ടരാമനെ കാണുന്നു……………….പക്ഷെ അതിനുമുമ്പ് നമുക്ക് വേറെ ചില കാര്യങ്ങളിൽ തീരുമാനമാക്കണം………………….”…………….നിരഞ്ജന പറഞ്ഞു………………
ബാലഗോപാലും ഗംഗാധരനും ശ്രദ്ധയോടെ കേട്ട് നിന്നു………………..
“അതിന് ഇന്ന് രാത്രി നമ്മൾ മൂന്ന് പേർ മാത്രമുള്ള മീറ്റിംഗ് കൂടണം……………..അത് ഒഫീഷ്യൽ ആയുള്ള ഒരിടത്ത് വേണ്ട…………….ലൈറ്റ് ഹൌസിന് മുന്നിൽ വെച്ചുകാണാം……………..സമയം ഞാൻ അറിയിക്കാം………………….”……………..നിരഞ്ജന പറഞ്ഞു…………….
“ഓക്കേ മാഡം……………..”………….ബാലഗോപാലും ഗംഗാധരനും ഒരുമിച്ചു പറഞ്ഞു……………..
“ഇപ്പോഴത്തേക്ക്……………..നിങ്ങൾക്ക് വിശ്വാസമുള്ള ധൈര്യമുള്ള നാലഞ്ചു പൊലീസുകാരെ സെലക്ട് ചെയ്യുക……………..അവരുമായി നാളെ നമ്മൾ കന്യാകുമാരിയിലേക്ക് പോകാം…………….ആനന്ദ് വെങ്കിട്ടരാമനെ കാണാൻ……………….”…………….നിരഞ്ജന പറഞ്ഞു നിർത്തി……………….
ബാലഗോപാലും ഗംഗാധരനും നിരഞ്ജനയെ സല്യൂട്ട് ചെയ്തിട്ട് പുറത്തേക്ക് നടന്നു…………….
“പിന്നെ ഒരു കാര്യം…………….”…………….നിരഞ്ജന പറഞ്ഞു………………..
അവർ തിരിഞ്ഞു നോക്കി……………….
“സെലക്ട് ചെയ്യുന്ന പൊലീസുകാരിൽ ഒരാൾ പോലും എസ് പി കിരണിന്റെ ടീമിലുള്ളവരോ അവനോട് കൂറുള്ളവരോ ആകരുത്………………..ഞാൻ പറഞ്ഞത് മനസ്സിലായില്ലേ………………”……………..നിരഞ്ജന അവരോട് ചോദിച്ചു………………
പെട്ടെന്ന് ബാലഗോപാലിന്റെയും ഗംഗാധരന്റെയും മുഖത്ത് ചിരി പടർന്നു……………..
അവർ ചിരിച്ചുകൊണ്ട് തന്നെ തലയാട്ടിയതിന് ശേഷം പുറത്തേക്ക് നടന്നു………………..
നിരഞ്ജന ചിന്തകളിലേക്ക് ആഴ്ന്നു……………..അവളുടെ മനസ്സിൽ ഓരോ പ്ലാനുകൾ വിരിയാൻ തുടങ്ങി അവളുടെ ഉദ്ദേശങ്ങൾക്കനുസരിച്ച്………………….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രാജേന്ദ്രനെയും അവന്റെ ആളുകളെയും തല്ലി ഓടിച്ചതിന് ശേഷം സമർ തിരിഞ്ഞു ചെണ്ടമേളം ആസ്വദിക്കാൻ തുടങ്ങി……………
സമറിന്റെ പെർഫോമൻസ് കണ്ടിട്ട് നാസിമിന്റെയും വിനീതിന്റെയും റിലേ ശരിക്കും പോയിരുന്നു…………….
ഇത് എന്തൂട്ട് ജന്മം ആണെന്നായിരുന്നു അവരുടെ മനസ്സിൽ………….
ഷാഹിക്ക് പിന്നെ ഇത് പുതുമ അല്ലാത്തത് കൊണ്ട് റിലേ ഒന്നും പോയില്ല…………….
അവനോട് അവരെ തല്ലിയതിനെ പറ്റി ചോദിക്കാനും ഷാഹി മുതിർന്നില്ല…………
കാരണം ഇത്രയും ദിവസം അവനോടൊപ്പമുള്ള അനുഭവം കൊണ്ട് അവൾക്ക് ഒരു കാര്യം ഉറപ്പായിരുന്നു……………
സമറായിട്ട് ഒരു കാരണവും ഇല്ലാതെ തല്ലുണ്ടാക്കാൻ പോകില്ല…………….
പക്ഷെ ആരെങ്കിലും അവനോട് ചൊറിഞ്ഞു വന്നാൽ അവൻ വെറുതെ വിടുകയുമില്ല……………
സമർ ചെണ്ടമേളത്തിന്റെ താളം ആസ്വദിച്ചു കൊണ്ടിരുന്നു…………..
ഷാഹിയും നാസിമും വിനീതും അവനോടൊപ്പം വന്നുനിന്നു……………
സമർ ഇടയ്ക്കിടയ്ക്ക് അവരോട് ഓരോരോ സംശയം ചോദിച്ചു…………..അവർ അതിന് മറുപടി കൊടുത്തുകൊണ്ടിരുന്നു……………..
പതിയെ പതിയെ ആ ഒരു സംഘട്ടനം ഉണ്ടാക്കിയ ഒരു പ്രതീതി അവരിൽ നിന്ന് പോയി അവർ അവനോട് കളിച്ചിരിയോടെ ഓരോന്ന് പറയാൻ തുടങ്ങി…………..
പക്ഷെ ഷാഹിക്ക് മാത്രം അത്രയ്ക്ക് കളിചിരി വന്നില്ല…………..വേറെയൊന്നുമല്ല കാരണം അവിടെയുണ്ടായിരുന്ന പെണ്ണുങ്ങളുടെ ശ്രദ്ധ ചെണ്ട കൊട്ടുന്നിടത്തല്ലായിരുന്നു……………
പകരം സമറിന് മേലിൽ ആയിരുന്നു…………….
ഷാഹിക്ക് നല്ലോണം ദേഷ്യം കയറി………ഒരു നിമിഷം അവരുടെ കാഴ്ച മറയ്ക്കാൻ വേണ്ടി അവൾ സമറിന് മുന്നിൽ വരെ കേറി നിന്നു………
പക്ഷെ നിന്നിട്ടെന്താ കാര്യം……….സമറിന്റെ ഉയരം അപ്പോഴും ഷാഹിക്ക് വിലങ്ങുതടിയായി………………
അവസാനം സഹിക്കുക തന്നെ എന്ന് അവൾ നിരീച്ചു……………….
ഷാഹിയുടെ പ്രവർത്തികൾ നാസിമും വിനീതും ശ്രദ്ധിക്കുന്നുണ്ടായിരുന്നു………………അവർ അതുകണ്ട് പരസ്പരം നോക്കി ചിരിച്ചു……………
ചെണ്ടമേളം കഴിഞ്ഞപ്പോഴേക്കും ഉച്ചയായി…………….
അവർ ഭക്ഷണം കഴിക്കാൻ വേണ്ടി ഭക്ഷണപ്പുരയിലേക്ക് നടന്നു…………
ഉത്സവം കൂടാൻ വന്ന ഓരോരുത്തർക്കും ഉച്ചയ്ക്കുള്ള ഭക്ഷണം ഭക്ഷണപ്പുരയിൽ ലഭ്യമായിരുന്നു…………..
അവർ തിക്കിലും തിരക്കിലൂടെയും ഭക്ഷണപ്പുര ലക്ഷ്യമാക്കി നടന്നു…………..
സമറിന്റെ വലതുവശത്ത് ഷാഹിയും ഇടതുവശത്ത് നാസിമും ആയിരുന്നു…………….
ആ തിരക്കിലൂടെ നടക്കുന്നതിനിടയിൽ പലരുമായും കൂട്ടിമുട്ടാൻ തുടങ്ങി……..
ഭക്ഷണപ്പുരയിലേക്ക് പോകുന്നവരും അവിടെനിന്ന് വരുന്നവരും ഒക്കെ ആയി അവിടെ നല്ല തിരക്ക് രൂപപെട്ടിരുന്നു……………..
ആ തിരക്കിനിടയിൽ പലരും തിരക്കെന്ന വ്യാജേന ഷാഹിയുടെ ശരീരത്തിൽ സ്പർശിച്ചു പോകുന്നുണ്ടായിരുന്നു……………….
ഷാഹി സമറിന് ചേർന്ന് നടന്നു…………..
അവളെ പലരും അനാവശ്യമായി സ്പർശിക്കുന്നത് സമറിന് തീരെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല……………അവന്റെ മുഖം ദേഷ്യത്താൽ ചുവന്നു തുടുക്കാൻ തുടങ്ങി…………..
ഷാഹി പരമാവധി സമറിന് ചേർന്ന് നടന്നു……………..
പെട്ടെന്ന് ഒരാൾ ഷാഹിയുടെ പെട്ടെന്ന് നല്ലപോലെ പിടിച്ചു പോയി…………..ആ പിടുത്തത്തിൽ വേദനിച്ചിട്ട് ഷാഹി പെട്ടെന്ന് തുള്ളിപ്പോയി………………
സമർ എന്തെ എന്ന് ചോദിച്ചു……………..
ഷാഹി ഒന്നുമില്ല എന്ന് തലയാട്ടി……………
പക്ഷെ സമറിന് എല്ലാം മനസ്സിലായിരുന്നു…………..
ഷാഹി സമറിന്റെ തോളിന് ചേർന്ന് നടന്നു…………
പെട്ടെന്ന് ഒരാൾ ഷാഹിയുടെ വശത്തിന് നേരെ നടന്നുവന്നു………….
അവൻ അവളുടെ അടുത്തെത്തുന്നതിന് മുൻപ് സമർ ഷാഹിയുടെ വയറിന്റെ സൈഡിൽ പിടിച്ചിട്ട് അവളെ സമറിന് മുൻപിൽ നിർത്തി……………
അവൻ നേരെ നടന്നുപോയി……………
ഷാഹിക്ക് സമറിന്റെ പെട്ടെന്നുള്ള പ്രവൃത്തി അമ്പരപ്പുണ്ടാക്കിയെങ്കിലും സമർ തന്നെ എപ്പോഴും ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ അവളുടെയുള്ളിൽ സന്തോഷം തിങ്ങിനിറഞ്ഞു…………….
അവൾ പുഞ്ചിരിച്ചു…………….
സമർ ഷാഹിയുടെ പിന്നിൽ നിന്നിട്ട് അവളുടെ വയറിന് ഇരുവശത്തിലൂടെയും കൈകൾ ഇട്ടിട്ട് അവളുടെ നേരെ വന്നവരെയെല്ലാം വകഞ്ഞുമാറ്റിക്കൊണ്ട് മുന്നോട്ട് നടക്കാൻ തുടങ്ങി…………
അവൾ സന്തോഷം കൊണ്ട് ചുവന്നുതുടുത്തു…………
അവൾക്ക് പണ്ട് പബ്ബിൽ നടന്ന കാര്യം ഓർമ വന്നു……………
അന്നും തന്നെ പുറത്തോട്ട് കൊണ്ടുപോകാൻ സമർ ഈ ട്രിക് ആണ് പ്രയോഗിച്ചത്……………..
തന്റെ ശരീരത്തിൽ വേറെ ഒരാൾ അറിയാതെ പോലും സ്പർശിക്കുന്നത് സമറിന് ഇഷ്ടമില്ല എന്നത് അവളുടെയുള്ളിൽ പ്രേമത്തിന്റെ പൂത്തിരി കത്തിച്ചു……………
അവൾ പുഞ്ചിരിയോടെ മുന്നോട്ട് നടക്കാൻ തുടങ്ങി……………
പക്ഷെ സമറിന്റെ ഈ പ്രവൃത്തി കണ്ട് ബാക്കിയുണ്ടായിരുന്ന പെണ്ണുങ്ങളുടെ പുഞ്ചിരി ഒക്കെ മാഞ്ഞു……………..
ചെക്കൻ കയ്യീന്ന് പോയല്ലോ എന്നായി അവരുടെ ഭാവം……………..
സമറിന്റെ ഈ പ്രവൃത്തി നാസിമും വിനീതും കാണുന്നുണ്ടായിരുന്നു………………
അവർ പരസ്പരം നോക്കിച്ചിരിച്ചു…………….
അങ്ങനെ ഒരുവിധത്തിൽ ആ തിരക്കിലൂടെ നടന്ന് അവർ ഭക്ഷണപ്പുരയുടെ അടുത്തെത്തി…………….
പക്ഷെ നടന്നുവന്ന ഇടത്തിൽ ഉള്ളതിനേക്കാൾ തിരക്കായിരുന്നു അവിടെ………………..
അവിടുത്തെ തിരക്ക് കണ്ട് അവർ പരസ്പരം കണ്ണോട് കണ്ണ് നോക്കി………….
“വെറുതെയല്ല ചെണ്ടമേളത്തിന്റെ അവിടെ വലിയ തിരക്ക് ഇല്ലാഞ്ഞേ…………… നാട്ടുകാർ മുഴുവൻ ഇവിടെ അല്ലെ…………..”…………..വിനീത് അന്തംവിട്ടുകൊണ്ട് പറഞ്ഞു……………..
അതുകേട്ട് അവർക്ക് ചിരിപൊട്ടി……………..
അവർ കുറച്ചുനേരം ഉള്ളിലേക്ക് നോക്കിനിന്നു……………
ഓരോരുത്തർ ഭക്ഷണം കഴിക്കുന്നത് കൊതിയോടെ അവർ നോക്കിനിന്നു……………..
നാസിമും വിനീതും ഓരോരുത്തരെയും ചൂണ്ടി കമന്റടിക്കാൻ തുടങ്ങിയിരുന്നു…………….
“എന്തൊരു തീറ്റയാണ് ആ ചെങ്ങായി……………… അവൻ അയലോക്കത്തെ ആൾക്കാരുടെ വയർ കൂടി കടം വാങ്ങി വന്നിട്ടുണ്ടെന്ന് തോന്നുന്നു……………”………..
“ഏതാ ആ മൊണ്ണ………….. അവന് തിന്നുകഴിഞ്ഞെങ്കിൽ എണീറ്റ് പൊയ്ക്കൂടെ…………….അടുത്ത പന്തിക്കും ഇരിക്കാനുള്ള ഉദ്ദേശം ആണെന്ന് തോന്നുന്നു…………….”………………
നാസിമും വിനീതും കൂടി ഓരോരോ ആൾക്കാരെയും ചൂണ്ടിക്കൊണ്ട് കമന്റടിക്കാൻ തുടങ്ങി…………….
ഷാഹിയും സമറും ഇതുകേട്ട് ചിരിക്കാനും……………
ഇവന്മാരുടെ കമന്റടി എങ്ങാനും തിന്നുന്നവർ കേട്ടിരുന്നെങ്കിൽ അവൻ അപ്പൊ തന്നെ തീറ്റ മതിയാക്കി എണീറ്റ് പോകും…………..അമ്മാതിരി ട്രോളൽ……………….
സമറും ഷാഹിയും കുറച്ചു നേരം കൂടെ കാത്തുനിന്നു…………..പക്ഷെ നോ രക്ഷ……………..
“വീട്ടിൽ പോയാലോ…………….”…………..സമർ ഷാഹിയോട് ചോദിച്ചു…………….
“ഹ്മ്………….അതാ നല്ലത്……………”…………..ഷാഹിയും അനുകൂലിച്ചു………
“നിങ്ങൾ വീട്ടിലേക്ക് പോരുന്നുണ്ടോ…………….”………….ഷാഹി നാസിമിനോടും വിനീതിനോടും ചോദിച്ചു……………
“ഞങ്ങൾ ഇല്ല………….നിങ്ങൾ പൊക്കോ…………….”………………….നാസിം പറഞ്ഞു……………..
“എന്നാ ശരി……………”…………ഷാഹിയും സമറും അവരോട് യാത്ര പറഞ്ഞു ഇറങ്ങി……………….
വീണ്ടും ആ തിരക്കിലേക്ക്……………..
സമർ പഴയപോലെ ഷാഹിയെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു വഴി തെളിച്ചു കൊടുത്തു………………..
അവർ ജീപ്പിൽ കയറി വീട്ടിലേക്ക് പോന്നു…………….
“നമുക്ക് വൈകുന്നേരം പോകാം……………”…………ഷാഹി സമറിനോട് ഭക്ഷണം കഴിക്കുന്നതിനിടയിൽ പറഞ്ഞു……………
“ഹ്മ്………………”……………സമർ മൂളി……………
“വൈകുന്നേരം അമ്പലത്തിൽ തിരക്ക് ഉണ്ടാകില്ല………….ഉച്ചഭക്ഷണത്തോടെ അവിടുത്തെ തിരക്ക് കുറയും പിന്നെ തിരക്ക് ഉത്സവപറമ്പിൽ ആകും……………..”……………ഷാഹി പറഞ്ഞു……………
സമർ പിന്നെയും മൂളി കൊടുത്തു……………..
“അന്ന് നമ്മൾ വന്നപ്പോൾ വയലിൽ സ്റ്റേജ് കെട്ടുന്നത് കണ്ടില്ലേ……………”…………..ഷാഹി ചോദിച്ചു…………….
“ആ………………..”……………സമർ പറഞ്ഞു…………
“അവിടെ ആകും ഇനി തിരക്ക്……………”………….ഷാഹി പറഞ്ഞു…………….
“ഓഹ്……………”………….സമർ മൂളി…………….
“വൈകുന്നേരം നമുക്ക് അമ്പലത്തിൽ പോയി പ്രാർത്ഥിക്കാം……………ആളുകൾ കുറവായിരിക്കും………….”………………..ഷാഹി പറഞ്ഞു……………..
“ഹ്മ്………….പോകാം………….”…………….സമർ പറഞ്ഞു………………
വൈകുന്നേരം ആയപ്പോൾ അവർ അമ്പലത്തിലേക്ക് തിരിച്ചു…………………….
ഷാഹി പറഞ്ഞത് പോലെ അമ്പലത്തിൽ ആളുകൾ വളരെ കുറവായിരുന്നു…………………
ഞാനും അവളും കൂടെ അമ്പലത്തിലേക്ക് കയറി……………….
അമ്പലത്തിലേക്ക് കയറാൻ കൽപടവുകൾ ഉണ്ട്……………..
അതിന് താഴെ ചെരിപ്പ് അഴിച്ചുവെച്ചിട്ട് ഞാൻ കൽപടവിലേക്ക് കാൽ വെച്ചു…………….
ഒരു തണുപ്പ്…………..
എന്തോ ഒരു ആത്മീയമായ അനുഭൂതി…………….
ഞാൻ പടവുകൾ കയറി……………ഷാഹി എന്റെ ഇടത് വശത്ത് ഉണ്ടായിരുന്നു……………….
അവിടം വളരെ നിശ്ശബ്ദമായിരുന്നു…………….പക്ഷെ ഒരു സമാധാനം നിറഞ്ഞ നിശബ്ദത……………….
കൽപടവുകളിൽ വശങ്ങളിൽ നിൽക്കുന്ന മരങ്ങളിലെ ഇലകൾ വീണുകിടക്കുന്നുണ്ടായിരുന്നു……………
.അതിന്മേൽ ചവിട്ടുമ്പോൾ ഒരു ചെറിയ തണുപ്പും അതോടൊപ്പം ഒരു ഇക്കിളി പോലെയും തോന്നി………………….
ഞങ്ങൾ കൽപടവുകൾ കടന്ന് മുകളിലെത്തി………….
അമ്പലം എന്റെ കണ്മുന്നിൽ വെളിവായി…………….
എന്തോ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി…………….
അമ്പലത്തിന് മുന്നിൽ വലിയ ഒരു നിലവിളക്ക് ഉണ്ട്……………അതിൽ ദീപങ്ങൾ കത്തിനിൽക്കുന്നു……………
ആ ദീപനാളങ്ങൾ കാറ്റത്ത് ചാടികളിക്കുന്നു…………. ആ കാഴ്ച എന്റെ കണ്ണിന് കുളിർമയേകി……………..
ഞാൻ മുന്നോട്ട് നടന്നു…………..
ആ നിലവിളക്കിന് മുന്നിൽ എത്തി……………ഞാൻ അതിലേക്ക് നോക്കി…………….
ആ ദീപനാളങ്ങൾ എനിക്ക് ചെറിയ ഒരു ചൂട് നൽകി……………
ഒരു സുഖമുള്ള ചൂട്……………
ഷാഹി എന്നെ വിളിച്ചു…………….
ഞാൻ അവളുടെ പിന്നാലെ നടന്നു……………
അമ്പലനടയിലേക്ക്………………..
നിലവിളക്ക് കടന്നുകഴിഞ്ഞപ്പോൾ തന്നെ ഭഗവതി എന്റെ മുന്നിൽ വെളിവായി…………
തുറന്നിട്ട വാതിലിലൂടെ ഭഗവതി എന്നെ എത്തി നോക്കുന്നുണ്ടായിരുന്നു…………….ആ നോട്ടം ഞാൻ കണ്ടു……………..
ദീപങ്ങളിൽ കുളിച്ചു നിൽക്കുന്ന ഭഗവതി………….പൂമാലകളാലും പൂക്കളാലും മുങ്ങി നിൽക്കുന്ന ഭഗവതി……………
ഞാൻ ഭഗവതിയെ നോക്കി…………ഭഗവതിയുടെ കണ്ണുകളിലേക്ക്……………
ഭഗവതിയും എന്നെ തന്നെ നോക്കുന്ന പോലെ തോന്നി എനിക്ക്………………….
ഞാൻ ഭഗവതിയെ നോക്കി അമ്പലനടയിൽ നിന്നു………………
പെട്ടെന്ന് ഷാഹി എന്നെ തോണ്ടി……………..
ഞാൻ അവളെ നോക്കി……………….
അവൾ എനിക്ക് കൈകൂപ്പി കാണിച്ചു തന്നു………………
എന്നിട്ട് ഭഗവതിയുടെ നേരെ തിരിഞ്ഞു……………..
ഞാൻ ഷാഹിയെ തന്നെ നോക്കി………………
അവൾ ഭഗവതിയോട് കൈകൂപ്പി എന്തൊക്കെയോ പ്രാർത്ഥിക്കുന്നു……………
എന്ത് ഭംഗിയാണ് ഇവളെ കാണാൻ…………….
ഒരുനിമിഷം ഭഗവതി ആരാണെന്ന് പോലും എനിക്ക് സംശയം തോന്നി………………….
അവളിൽ നിന്ന് എനിക്ക് കണ്ണെടുക്കാൻ പോലും സാധിച്ചില്ല…………..ഒരുപക്ഷെ എന്റെ കണ്ണുകൾക്ക് ഇതിലും മനോഹരമായ ഒരു കാഴ്ച ഇനി ഈ ഭൂമിയിൽ കാണിക്കാൻ സാധിക്കില്ല എന്നുള്ളത് കൊണ്ടാകും……………..
പെട്ടെന്ന് അവൾ പ്രാർത്ഥന കഴിഞ്ഞു എന്നെ നോക്കി……………..
അവൾ എന്നെ നോക്കി പുഞ്ചിരിച്ചു……………
അവളുടെ പുഞ്ചിരി എന്നുള്ളിൽ ഞാൻ പോലും അറിയാതെ സന്തോഷം പടർത്തി……………….
“ഇയാൾ പ്രാർത്ഥിക്ക്…………….ഞാൻ ഒന്ന് വലം വെച്ചിട്ട് വരാം……………”………….അതും പറഞ്ഞ് അവൾ അമ്പലത്തിന് ചുറ്റും വലംവെയ്ക്കാനായി കോൺക്രീറ്റ് ഇട്ട പാതയിലൂടെ അവൾ നടന്നു……………..
ഞാൻ അവൾ പോകുന്നതും നോക്കി നിന്നു……………
തുടരും...... ♥️
(Xmas celebration നും അതിന്റെ കാര്യങ്ങളും ആയിട്ട് കുറച്ചു തിരക്കാണ്... അതുകൊണ്ടാണ് രാത്രി കുറച്ചു സമയം കിട്ടുമ്പോൾ പറ്റുന്നത് എഴുതി ഇടുന്നത്... ഒന്ന് രണ്ട് ദിവസത്തേക്കു കണ്ടില്ലെങ്കിൽ മനസിലാക്കണെ... നാളെയും മറ്റന്നാളും നാട്ടിൽ പോകുന്ന തിരക്ക് ആവും.. അതാ.അപ്പോ ശരി.. )
(പിന്നൊരു കാര്യം.. അഭിപ്രായങ്ങൾ പറയുമ്പോൾ next part എന്ന് പറഞ് ബഹളം ഉണ്ടാക്കാതെ കഥയെക്കുറിച്ചു പറയു... മോശമാകുന്നെകിൽ അതും പറഞ്ഞോളൂ... 🥰)
അപ്പൊ ശരി.... Gudnyt♥️