Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 80

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 80

“ഈ വർഷം നടക്കാനിരിക്കുന്ന No 1 Businessman/ Businesswoman Award ൻറെ ഫൈനൽ പാർട്ടിസിപൻറെ ലിസ്റ്റ് പുറത്തു വന്നു.”

അഗ്നി പറയുന്നത് കേട്ട് ടെൻഷനടിച്ച് ഇരിക്കുകയായിരുന്നു സ്വാഹ. അതുകണ്ട് പുഞ്ചിരിയോടെ അഗ്നി പറഞ്ഞു.

“ടെൻഷൻ ഒട്ടും വേണ്ട എൻറെ ദേവി... നിൻറെ ഇത്രയും ദിവസത്തെ അധ്വാനത്തിൻറെ ഫലം അതിലുണ്ട്. എന്നോടൊപ്പം നിൻറെ പേരും ലിസ്റ്റിലുണ്ട്.”

അഗ്നി പറഞ്ഞതു കേട്ട് സ്വാഹ സന്തോഷത്തോടെ അൽപ്പനേരം അവനെ തന്നെ നോക്കി നിന്നു. അവളുടെ നിൽപ്പ് കണ്ട് അഗ്നി തുടർന്നു പറഞ്ഞു.

“ദേവി, നീ നിൻറെ ലക്ഷ്യത്തിലേക്ക് എത്താനുള്ള അവസാന പടികളിൽ ആണ് എന്ന് എനിക്കും അറിയാം. നിൻറെ വരവും കാത്ത്... മഴ വേഴാമ്പലിനെ കാത്ത് എന്ന പോലെ ഞാൻ നിനക്കായി കാത്തിരിക്കുകയാണ്. എനിക്ക് അറിയാം എല്ലാം വേണ്ട പോലെ ചെയ്തു തീർത്ത ശേഷം നീ വരുമെന്നും എന്നിൽ ചേർന്ന് ഒരു പുഴയായി നമ്മൾ ഒന്നിച്ച് ഒഴുകാൻ തുടങ്ങും എന്നും.”

സ്വാഹ അഗ്നിയുടെ ഒരിക്കലും കാണാത്ത പുതിയ ഭാവമായിരുന്നു അത്.

അതുകൊണ്ടു തന്നെ അവൾ അറിയാതെ ചോദിച്ചു പോയി.

“ഇതെന്താണ്? No 1 businessman എന്ന പേര് നിലനിർത്തുന്ന, ഒന്നു പറഞ്ഞാൽ തിരിച്ചു കൈക്കരുത്ത് കൊണ്ട് മറുപടി കൊടുക്കാൻ ഒരു മടിയുമില്ലാത്ത ബിസിനസ് ലോകത്ത് എല്ലാവരും പേടിക്കുന്ന അഗ്നി ദേവ വർമ്മ എന്നു അഗ്നി തന്നെയാണോ എൻറെ മുന്നിൽ ഇങ്ങനെ സംസാരിക്കുന്നത്? അതും സാഹിത്യം ഒക്കെ...”

“ഞാൻ അറിഞ്ഞിരിക്കുന്ന അഗ്നിക്ക് ഇങ്ങനെ ഒരു മുഖം എവിടെയും കേട്ടു കേൾവി പോലും ഇല്ലല്ലോ?”

“ഉണ്ടടി, എൻറെ കാന്താരി... പക്ഷേ, അത് എല്ലാവർക്കും മുൻപിൽ അല്ല, നിനക്ക് മുൻപിൽ മാത്രം. ഞാൻ നിന്നോട് മുൻപും പറഞ്ഞിരുന്നു എൻറെ ആരും കാണാത്ത ഭാവങ്ങൾ കാണാനും അനുഭവിക്കാനും മാത്രമല്ല ആരുടെയെങ്കിലും മുൻപിൽ തോറ്റു തല കുനിച്ചു നിൽക്കാൻ അഗ്നി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് നിൻറെ മുന്നിൽ മാത്രമാണ്. എൻറെ ആരും കാണാത്ത എല്ലാ ഭാവങ്ങളും നിനക്ക് മാത്രം അവകാശപ്പെട്ടതാണ് ദേവി...”

അവൻറെ സംസാരം കേട്ട് സ്വാഹ അല്പം ടെൻഷനിൽ ആയത് അവൻ ശ്രദ്ധിച്ചു. അതു കണ്ട് അവൻ അവളെ തന്നെ നോക്കി നിൽക്കുകയാണ്. രണ്ടുപേരും ഒന്നും സംസാരിച്ചില്ല. ഏതാനും നിമിഷങ്ങൾക്ക് ശേഷം സ്വാഹ തന്നെ പറഞ്ഞു തുടങ്ങി.

“അഗ്നി, എനിക്ക് വല്ലാതെ പേടി തോന്നുന്നു നീ ഓരോന്ന് പറയുന്നത് കേൾക്കുമ്പോൾ. ഇതൊക്കെ കൊണ്ട് ഞാൻ എല്ലാത്തിൽ നിന്നും മാറി നിൽക്കാൻ ശ്രമിച്ചത്. Amen ഏട്ടൻ എന്നെ കാണേണ്ട ആയിരുന്നു എന്ന് തോന്നുകയാണ് ഇപ്പോൾ.”

അവളുടെ മനസ്സിൻറെ വിങ്ങലാണ് എന്ന് മനസ്സിലാക്കി അഗ്നി പറഞ്ഞു.

“ഒന്ന് പോ എൻറെ കാന്താരി... സന്തോഷിക്കേണ്ട കാര്യത്തിന് ഇടയ്ക്ക് ആണ് അവളുടെ ആവശ്യമില്ലാത്ത പേടി. Amen ഏട്ടൻ നിന്നെ കണ്ടു പിടിച്ചില്ലെങ്കിലും ഞാൻ എന്തായാലും നിന്നെ കണ്ടു പിടിച്ചിരിക്കും. അതിൽ ഒരു സംശയവും വേണ്ട. അതുകൊണ്ട് എൻറെ ദേവി മനസ്സിലെ എല്ലാ ടെൻഷനും മാറ്റി വേണ്ടതെല്ലാം ചെയ്തു വേഗം വരാൻ നോക്കു പെണ്ണേ... കാത്തിരിക്കാൻ ഇനിയും എനിക്ക് പറ്റുന്നില്ല.”

അഗ്നിയോട് ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ല എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ആ സംഭാഷണം സ്വാഹ അവിടെ അവസാനിപ്പിച്ചു. പിന്നെ ആലോചനയോടെ പറഞ്ഞു.

“അങ്ങനെയാണെങ്കിൽ ഞാൻ എത്രയും പെട്ടെന്ന് ബാംഗ്ലൂരിൽ എത്തണം.”

അതുകേട്ട് അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അഗ്നി പറഞ്ഞു.

“ദേവി, നീ ബാംഗ്ലൂരിൽ തന്നെയാണ് ഇപ്പോൾ ഉള്ളത്. കുറച്ച് ക്ലോറോഫോം മണപ്പിച്ച് നിന്നെ ഇവിടെ കൊണ്ടു വന്നതാണ്.”

അഗ്നി പറയുന്നത് കേട്ട് അവൾ അതിശയത്തോടെ അവനെ നോക്കി. പിന്നെ തലയിൽ കൈ വച്ച് കൊണ്ട് അവൾ പറഞ്ഞു.

“ദേവി പീഠത്തിലെ നിങ്ങൾ 6 ആൺമക്കളും ആണോ ക്ലോറോഫോം കമ്പനിയുടെ ബ്രാൻഡ് അംബാസിഡർമാർ എന്ന് എനിക്ക് വല്ലാത്ത സംശയമുണ്ട് ഇപ്പോൾ. നിങ്ങൾ എപ്പോഴും എന്താണ് ഞങ്ങളുടെ മേലെ ഈ ക്ലോറോഫോം യൂസ് ചെയ്യുന്നത് എന്ന് ഇപ്പോഴും എനിക്ക് മനസ്സിലാവാത്ത കാര്യമാണ്.”

“അതിൽ എന്താണ് ഇത്ര മനസ്സിലാക്കാൻ ഉള്ളത്? നിങ്ങളുടെ രണ്ടുപേരുടെയും കയ്യിലിരിപ്പ് തന്നെ.”

അഗ്നി അവൾക്ക് അപ്പോൾ തന്നെ മറുപടിയും നൽകി. അതുകേട്ട് രണ്ടുപേരും ചിരിച്ചു. പിന്നെ അഗ്നി പറഞ്ഞു.

“നിന്നെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഇവിടെ എത്തിച്ചതിന് നന്ദി വേണം നന്ദി.”

“അഗ്നി...”

അപ്പോഴേക്കും സ്വാഹയുടെ സെൽഫോൺ റിങ്ങ് ചെയ്യുന്നത് കേട്ടു. അവൾ ആരാണ് എന്ന് ഡിസ്പ്ലേയിൽ നോക്കിയപ്പോൾ അരവിന്ദൻറെ പേരായിരുന്നു കണ്ടത്. സ്വാഹ അഗ്നിയേ ഒന്ന് നോക്കിയ ശേഷം കോൾ അറ്റൻഡ് ചെയ്തു.

എന്നാൽ അഗ്നി അവളെ ശല്യം ചെയ്യാതെ അവളുടെ മാറിൽ മുഖം അമർത്തി സുഖമായി കിടന്നു.

അരവിന്ദ് സന്തോഷത്തോടെ സംസാരിക്കുകയായിരുന്നു.

“Congrats Swaha... Final list ൽ തൻറെ പേരും ഉണ്ടെടോ... “

“അറിയാം അരവിന്ദ്. Thanks.”

അവൾ സാധാരണ പോലെ തന്നെ മറുപടി നൽകി. അതുകേട്ട് അരവിന്ദ് ചോദിച്ചു.

“തനിക്ക് എന്താണ് ഒരു സന്തോഷം ഇല്ലാത്ത പോലെ?”

അതുകേട്ട് സ്വാഹ തൻറെ മാറിൽ മുഖം മുഖമമർത്തി കിടക്കുന്ന അഗ്നിയെ നോക്കി ചിരിയോടെ പറഞ്ഞു.

“ഞാൻ ഇപ്പോൾ വളരെ സന്തോഷവതിയാണ്... “

അതുകേട്ട് അരവിന്ദ് പറഞ്ഞു.

“ശരി... നാളെ നമുക്ക് ഇതൊന്നു ആഘോഷിക്കാം. ലക്ഷ്യത്തിലെത്താനുള്ള ആദ്യത്തെ പടിയിൽ താൻ എത്തിപ്പെട്ടല്ലോ? സത്യം പറഞ്ഞാൽ ആദ്യം സംസാരിച്ചപ്പോൾ ഇവിടം വരെ താൻ എത്തുമെന്നു പോലും എനിക്ക് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഇപ്പോൾ എനിക്ക് വല്ലാത്ത ഒരു എക്സൈഡ് മെൻറ് ആണ്. എനിക്ക് ഉറപ്പാണ് എന്തൊക്കെയായാലും ഇപ്രാവശ്യം അഗ്നി ഇനി ഒരുപാട് വിയർക്കേണ്ടി വരും. All the very best Swaha.”

“Thanks, Aravind.”

സ്വാഹ അത്ര മാത്രമാണ് അരവിന്ദന് മറുപടി നൽകിയത്. അവളുടെ സംസാരത്തിൽ അരവിന്ദന് ഒരു സംശയവും തോന്നിയില്ല. കാരണം സ്വാഹ മിതമായി മാത്രമേ എല്ലാവരോടും സംസാരിക്കാറുള്ളൂ എന്ന് അവനു നന്നായി അറിയാവുന്നതാണ്. അരവിന്ദ് പിന്നെയും പറഞ്ഞു.

“Goan brothers are also very happy about this achievement. അവരും നാളത്തെ പാർട്ടിയിൽ ഉണ്ടാവും.”

“That\'s fine with me. See you tomorrow Aravind.”

സ്വാഹ അത്രയും പറഞ്ഞ് ഫോൺ കോൾ കട്ട് ചെയ്തു. പിന്നെ തൻറെ ഫോൺ ബെഡിൽ വെച്ച് അഗ്നിയുടെ തല മസാജ് ചെയ്തു അവൾ അങ്ങനെ കുറച്ചു നേരം കിടന്നു. നാളത്തെ കാര്യങ്ങൾ ആലോചിക്കുകയായിരുന്നു അവൾ. അഗ്നി ഉറങ്ങിയിരുന്നു. ആലോചനയുടെ അവസാനം അവളും ഉറങ്ങിപ്പോയി. പിന്നെ പുലർച്ചെയോടെയാണ് രണ്ടുപേരും എഴുന്നേറ്റത് തന്നെ.

സ്വാഹ അഗ്നിയോട് പറഞ്ഞു.

“ഇന്ന് രാത്രിയിലെ പാർട്ടിക്ക് വരണം.”

“You don\'t worry... I will be there. ഇപ്പോൾ എൻറെ കാന്താരി പോയി ഏട്ടന് ഒരു ചായ ഉണ്ടാക്കി കൊണ്ടു വായോ...”

അഗ്നി പറയുന്നത് കേട്ട് ചിരിയോടെ സ്വാഹ എഴുന്നേറ്റു പോയി ഫ്രഷായി രണ്ട് കപ്പിൽ കോഫിയുമായി വന്നു. കോഫി വാങ്ങി അഗ്നി ചോദിച്ചു.

“ദേവി, നിനക്ക് എങ്ങനെ അറിയാം എനിക്ക് കോഫി ആണ് ഇഷ്ടം എന്ന്?”

“It\'s very simple Agni... നിൻറെ കിച്ചനിൽ കോഫി പൗഡർ മാത്രമാണ് ഉള്ളത്.”

അവൾ പറയുന്നത് കേട്ട് രണ്ടുപേരും ചിരിച്ചു. രണ്ടുപേരും കോഫി കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് സാഹയുടെ ഫോൺ പിന്നെയും റിങ്ങ് ചെയ്യാൻ തുടങ്ങിയത്. ഡിസ്പ്ലെയിലെ പേര് സ്വാഹ ഉറക്കെ വായിച്ചു.

Martin.

പിന്നെ അഗ്നിയെ നോക്കി അവൾ കോൾ അറ്റൻഡ് ചെയ്തു.

“Congratulations Swaha. You did it.”

“Thanks Martin, this is first step only.”

“Ya… ya, I know that. Now the GAME STARTING from today, right?”

അവൾക്ക് മാർട്ടിൻ മറുപടി നൽകി.
മാർട്ടിൻ പറഞ്ഞതു കേട്ട് സ്വാഹ ചിരിയോടെ പറഞ്ഞു.

“You are mistaken Martin. The real game already started yesterday...”

സ്വാഹ എന്താണ് ശരിക്കും പറഞ്ഞത് എന്ന് മനസ്സിലാക്കാതെ തന്നെ മാർട്ടിൻ മറുപടി നൽകി.

“Oho yes, from yesterday.”

മാർട്ടിൻ കരുതിയത് നോമിനേഷൻ ലിസ്റ്റ് ആണെങ്കിൽ സ്വാഹ പറഞ്ഞത് ഇന്നലെ അരവിന്ദൻറെയും ശ്രുതിയുടെയും കണക്ഷൻ Amen ന് കിട്ടിയതിനെ പറ്റിയാണ്. സംസാരം അധികം നീണ്ടു നിൽക്കാതിരിക്കാൻ വേണ്ടി തന്നെ സ്വാഹ വേഗം തന്നെ പറഞ്ഞു.

“See you in the evening Martin. Aravind told me you are also joining today evening party. Yes, of course I will be there to share your happiness...”

സ്വാഹ ചിരിയോടെ ആ കോൾ കട്ട് ചെയ്തു. അവരുടെ സംസാരം മുഴുവൻ ശ്രദ്ധിച്ച ശേഷം സ്വാഹയുടെ മുഖത്തെ ക്രൂരത കണ്ടു കൊണ്ട് തന്നെ അഗ്നി പറഞ്ഞു.

“ദേവി, എന്തു ചെയ്യുമ്പോഴും ഞാൻ കാത്തിരിക്കുന്ന കാര്യം നീ മറക്കരുത്. അതിനർത്ഥം ആരോടും ഒന്നും മയത്തിൽ തീർക്കാൻ അല്ല. വേണ്ടത് നല്ല കനത്തിൽ തന്നെ നൽകണം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതിൽ നീ ഒരു കോംപ്രമൈസും ചെയ്യുകയില്ല എന്ന് എനിക്ക് നന്നായി അറിയാം. എന്നാലും ഞാൻ എൻറെ വശം ക്ലിയർ ആക്കിയത്.”

സ്വാഹ അന്ന് ആദ്യമായി അഗ്നിയെ ഹഗ്ഗ് ചെയ്തു. അവളുടെ ആ പ്രകൃതിയിൽ നിന്നും തന്നെ അഗ്നിക്കു മനസ്സിലായി അവളുടെ മനസ്സിലെ സംഘർഷം മുഴുവനും. അവൻ അവളെ തൻറെ നെഞ്ചോട് ചേർത്തു പിടിച്ച് തലയിൽ മെല്ലെ ചുംബിച്ചു കൊണ്ട് പറഞ്ഞു.

“ഞാനുണ്ട് എൻറെ ദേവി നിൻറെ കൂടെ. ഒന്നിനെ പറ്റിയും നീ ചിന്തിക്കേണ്ട. നിൻറെ safety അത് എൻറെ റെസ്പോണ്സിബിലിറ്റി ആണ്. അതിൽ ഒരു പിഴവും ഉണ്ടാകാൻ പോകുന്നില്ല. അതുകൊണ്ട് നീ നിനക്കു വേണ്ടതെല്ലാം ധൈര്യമായി ചെയ്തുകൊള്ളൂ.”

കുറച്ചു നേരം രണ്ടുപേരും അങ്ങനെ തന്നെ നിന്നു. പിന്നെ സ്വാഹയെ തന്നിൽ നിന്നും അടർത്തി മാറ്റി അഗ്നി പറഞ്ഞു.

“ഒരു കാര്യം പറയാൻ വിട്ടു പോയി. കണാരേട്ടനെ നീ എത്രയും പെട്ടെന്ന് നിൻറെ ഡ്രൈവർ ആക്കണം. മറുത്തൊന്നും പറയരുത്. അതിനു വേണ്ടത് എന്താണെന്നു വെച്ചാൽ ചെയ്യണം.”

അതുകേട്ട് സ്വാഹ പുഞ്ചിരിയോടെ പറഞ്ഞു.

“കണാരേട്ടനോട് ഇപ്പോൾ തന്നെ വീട്ടിലേക്ക് വരാൻ പറഞ്ഞോളൂ. പിന്നെ നീയുമായി തെറ്റി പിരിഞ്ഞാണ് എൻറെ അടുത്ത് വന്നിരിക്കുന്നത് എന്ന് പറയാൻ പറയണം. ഇന്നു തന്നെ അത് ശരിയാക്കാം.”

അവളുടെ മറുപടി കേട്ട് അഗ്നി ചോദിച്ചു.

“ദേവി, നീ ഓൾറെഡി ഡിസൈഡ് ചെയ്തിരുന്നോ?”

“Yes Agni... എൻറെ ഇപ്പോഴത്തെ ഡ്രൈവർ മാർട്ടിൻറെ ബോഡിഗാർഡിൽ പെട്ട ആളാണ് എന്ന് എനിക്ക് നന്നായി തന്നെ അറിയാം. എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ അത് സ്വീകരിച്ചത്. ഇന്നലെ വരെ അത് എനിക്ക് ഒരു പ്രൊഡക്ഷൻ തന്നെയായിരുന്നു. എന്നാൽ ഇനി കാര്യം അതല്ല. മാർട്ടിൻ ആരെക്കാളും മുൻപ് കാര്യങ്ങൾ മണത്തറിയാൻ കഴിവുള്ളവൻ തന്നെയാണ്. അതുകൊണ്ട് ഏതു നിമിഷവും അവനിൽ നിന്നും എന്തും പ്രതീക്ഷിക്കണം.”

“Ok, നിൻറെ തീരുമാനം പോലെ തന്നെ നടക്കട്ടെ. കണാരേട്ടൻ ഒരു മണിക്കൂറിനുള്ളിൽ നിൻറെ ഫ്ലാറ്റിൽ എത്തും. എങ്കിൽ ഇനി ഞാൻ സമയം കളയുന്നില്ല. ഞാൻ പോവുകയാണ്. അഗ്നി, പുറത്ത് ആരെങ്കിലും ഉണ്ടോ എന്ന് നോക്കൂ.”

അവൾ പറയുന്നത് കേട്ട് അഗ്നി എഴുന്നേറ്റ് അവളുടെ നെറുകയിൽ ചുംബിച്ച ശേഷം പുറത്തെ ഡോർ തുറന്ന് ആരെങ്കിലും ഉണ്ടോ എന്ന് ചെക്ക് ചെയ്തു. ആരും പുറത്ത് ഇല്ല എന്ന് അഗ്നി പറഞ്ഞത് കേട്ട് സ്വാഹ ഒരു ദുപ്പട്ട എടുത്തത് മുഖം മൂടിയ ശേഷം പുറത്തേക്കിറങ്ങി. നേരെ തൻറെ ഫ്ലാറ്റിലേക്ക് ആണ് അവൾ നടക്കാൻ തുടങ്ങിയത്. പെട്ടെന്ന് എന്തോ ആലോചിച്ച ശേഷം അവൾ താഴേക്ക് പോയി. പിന്നെ ദുപ്പട്ട വേസ്റ്റ് ബിന്നിലേക്ക് ഇട്ട ശേഷം ഒന്ന് ഗാർഡൻ വരെ നടന്ന് തിരിച്ചു ബിൽഡിങ്ലേക്ക് വന്നു.

ഇപ്പോൾ നോക്കിയാൽ സ്വാഹ ഗാർഡനിൽ നടക്കാൻ പോയി വരും പോലെ തോന്നും. ലിഫ്റ്റിൽ കയറിയ സ്വാഹ ഒന്നു രണ്ടു പേരോട് സംസാരിക്കുകയും ചെയ്തു.

താൻ അഗ്നിയുടെ ഫ്ലാറ്റിൽ നിന്നും പുറത്തു വന്നത് ആരും പെട്ടന്ന് തിരിച്ചറിയാതിരിക്കാൻ വേണ്ടിയാണ് അവൾ ഇതൊക്കെ ചെയ്തത്.
കാരണം മാർട്ടിൻറെയും അഗ്നിയുടെയും ഒരുപാട് പരിചയക്കാർ ഇവിടെ താമസിക്കുന്നതാണ്. അതുകൊണ്ട് വളരെ ശ്രദ്ധിച്ചു വേണം ഓരോന്നും ചെയ്യാൻ തന്നെ. അല്ലെങ്കിൽ അവസാനം വരെ എത്തിച്ചിട്ടുണ്ട് എല്ലാം കൊണ്ട് വെള്ളത്തിൽ ഇടുന്ന പോലെ ആകും. എന്തായാലും അങ്ങനെ ഒന്നും ഉണ്ടാകാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു.

xxxxxxxxxxxxxxxxxxxxxxxxxx  (ഫ്ലാഷ് ബാക്ക് അവസാനിച്ചു)

അവരുടെ ഹീറ്റിംഗ് കോൺവെർസേഷൻ രണ്ടുപേരും അവിടെ അവസാനിപ്പിച്ച് അഗ്നി പുറത്തേക്ക് നടന്നു.

‘എന്തൊക്കെ ആണോ ആവോ എൻറെ കാന്താരി ചെയ്തു കൂട്ടുന്നത്?’

അഗ്നി ആലോചിച്ചു. ഓരോന്നാലോചിച്ച് നിൽക്കുകയായിരുന്നു അഗ്നി. കയ്യിൽ ഒരു വിസ്കി ഗ്ലാസും ഉണ്ടായിരുന്നു.

(Continuation from the party after a heated argument of both Swaha and Agni Infront of everyone.)

എന്നാൽ അഗ്നിയും സ്വാഹയും അന്നത്തെ ഈവനിംഗ് പാർട്ടിക്ക് ഇടയിൽ നടത്തിയ ഹീറ്റിംഗ് കോൺവെർസേഷന് ശേഷം അഗ്നി ഒരു ഒരു ഗ്ലാസ് വിസ്ക്കിയുമായി ഇരിക്കുമ്പോഴാണ് ഒരു മോഡൽ അഗ്നിയുടെ അടുത്ത് വന്ന് ഡാൻസിന് ക്ഷണിച്ചത്. അഗ്നി ഒരു എതിർപ്പും പറയാതെ അവർക്കൊപ്പം ഡാൻസ് ഫ്ലോറിൽ ചെന്നു.

അതുകണ്ട് കഴുകൻ കണ്ണുകളോടെ ശ്രുതി അരവിന്ദനോട് എന്തോ പറഞ്ഞതും അരവിന്ദ് DJ യുടെ അടുത്തു പോയി എന്തൊക്കെയോ സംസാരിച്ചു. അതിനു ശേഷം ഒന്നും സംഭവിക്കാത്ത പോലെ അരവിന്ദ് സ്വാഹയുടെ അടുത്തേക്ക് ചെന്നു.

അവൾ ഒരു ജീൻസും ടോപ്പും ആണ് ഇട്ടിരിക്കുന്നത്. അതിനു മുകളിൽ ഒരു ഓവർ കോട്ടും ഇട്ടിട്ടുണ്ട്.

“Will you mind joining with me for a dance Swaha?”
 



സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 81

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 81

4.9
8944

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 81 “Oho, sure Aravind... Let us enjoy this evening.” അതും പറഞ്ഞ് ഒരു എതിർപ്പും കാണിക്കാതെ സ്വാഹയും അരവിന്ദനൊപ്പം ഡാൻസ് ഫ്ലോറിൽ വന്നു. എന്നാൽ അവർ ഡാൻസ് തുടങ്ങിയതും ഡി ജെ മ്യൂസിക് നിർത്തി. പിന്നെ മൈക്ക് എടുത്ത് എല്ലാവരോടുമായി സംസാരിച്ചു തുടങ്ങി. “നമുക്ക് ഈ ഡാൻസിന് കുറച്ചു കളറും കൂടി നൽകാം. എല്ലാവരും എന്തു പറയുന്നു?” ഡി ജെയുടെ ചോദ്യത്തിന് ഡാൻസ് ഫ്ലോറിൽ നിന്നും നല്ല പോസിറ്റീവ് റെസ്പോൺസ് തന്നെയായിരുന്നു ഉണ്ടായിരുന്നത്. എല്ലാവരും അത് അംഗീകരിക്കുകയും ചെയ്തു. അതുകണ്ടു ആവേശത്തോടെ ഡി ജെ പറഞ്ഞു. “അതായത് പെയർ ആയി വേണം ഡാൻസ് ചെയ്യാൻ. ലൈറ്റുകൾ ഓഫ് ആയിരിക്കും.