Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ💐

പാർട്ട്‌ 1


"അമ്മാ......". ആദിക്കുട്ടൻ  കട്ടിലിൽ  എഴുന്നേറ്റിരുന്നു കരച്ചിൽ തുടങ്ങി. അനീറ്റ കിച്ചണിൽ നിന്ന് പെട്ടെന്നുതന്നെ ഓടിയെത്തി.
"എന്താടാ കുട്ടാ, എന്തുപറ്റി അമ്മേടെ വാവക്ക്?..?"അനീറ്റ പെട്ടെന്നുതന്നെ ലൈറ്റ് ഓൺ ചെയ്തു,അവനെ കോരിയെടുത്ത് മടിയിൽ വച്ചു കൊണ്ട് ചോദിച്ചു. എന്നാൽ അവൻ 'അമ്മ....എന്ന് വിളിച്ച് കരയുകയയുന്നു.ആദിക്കുട്ടന് ഇരുട്ട് വല്ലാത്ത പേടിയാണ്.അവൾ കുഞ്ഞിനെ തന്റെ തോളിലേക്കിട്ട് അവന്റെ മുതുകിൽ മൃദുവായി തട്ടികൊടുത്തുകൊണ്ടിരുന്നു. മെല്ലെ മെല്ലെ കുഞ്ഞു ഉറക്കത്തിലേക്ക് വഴുതിവീണു. അവൾ കുഞ്ഞിനെ കട്ടിലിലേക്ക് കിടത്തി അവന്റെ കുഞ്ഞു നെറ്റിയിൽ സ്നേഹത്തോടെ മുത്തമിട്ടു.
                        ഇവൾ അനീറ്റ. അനീറ്റ അലക്സ്‌.ചെന്നൈയിൽ A & D ഗ്രൂപ്പ്‌ ഓഫ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലിചെയ്യുന്നു. മകൻ ആദിത്യദേവ് എന്ന ആദിക്കുട്ടൻ. മൂന്നര വയസ് പ്രായമുള്ള ഒരു കൊച്ചുമിടുക്കൻ.ബാക്കി വഴിയേ പറയാം.
                     അടുക്കളയിലെ പണിയൊക്കെ ഒതുക്കി അവൾ ഹാളിലെ സെറ്റിയിൽ വന്നിരുന്നു.അപ്പോഴാണ്  കാളിങ് ബെൽ അടിച്ചത്. അനീറ്റ പോയി വാതിൽ തുറന്നു.
"നീയെന്താ ഉറങ്ങുവാരുന്നോ?"അകത്തേക്ക് കയറിക്കൊണ്ട് ഒരു പെൺകുട്ടി ചോദിച്ചു.
"ഏയ്‌, ഉറങ്ങാൻ എവിടെയാ ചിത്രേ സമയം, എല്ലാം ഒന്ന് അറേഞ്ച് ചെയ്ത് ഇപ്പൊ ഒന്ന് നടുനിവർത്തിയതേയുള്ളൂ.."
അനീറ്റ  ഒരു ദീർഘശ്വാസം വിട്ടു.
"അതിനുള്ളിൽ നീയെല്ലാം സെറ്റ് ചെയ്തോ?"അതിശയത്തോടെ ചിത്ര ചോദിച്ചപ്പോൾ അനീറ്റ അവളെ നോക്കി ഒന്ന് ചിരിച്ചു."ബാങ്ക് ലോണും ഫ്ലാറ്റിന്റെ രജിസ്ട്രേഷനുംവാടകവീട്ടിൽ നിന്ന് ഇങ്ങോട്ടുള്ള ഷിഫ്റ്റിങ്ങും  മറ്റുമായി 
മൂന്നാല് ദിവസായി അലച്ചിലല്ലാരുന്നോ? ഞാൻ കരുതി ഇന്ന് നീ നല്ല ഉറക്കത്തിലായിരിക്കുമെന്ന് "ചിത്ര പറഞ്ഞു.
"ഏയ്‌, ഇപ്പൊത്തന്നെ ഒരാഴ്ച ലീവ് എടുത്തു . നാളെ  ഓഫീസ് ൽ വരാമെന്നു കരുതി.അപ്പൊ ഇതൊക്കെ ഒന്ന് അറേഞ്ച് ചെയ്യാതെ എങ്ങനാ, പിന്നെ നാളെമുതൽ പകൽ മോനെ നോക്കാൻ ശാന്തേച്ചി വരും, ഞാനവരെ വിളിച്ചു പറഞ്ഞിട്ടുണ്ട് "
"ഉം..ആദിയെവിടെ, ഉണർന്നില്ലേ.. അനൂ "
ചിത്ര എവിടെയാകെ കണ്ണോടിച്ചുകൊണ്ട് ചോദിച്ചു.
"ഇല്ല... കുറച്ചൂടി കഴിയുമ്പോൾ ഉണരും. അല്ല, കിരണേട്ടൻ എവിടെ?
"കിരണേട്ടൻ, രാകേഷ് സാറിന്റെ കൂടെ  ഒരു മീറ്റിങ്ങിനു പോയി, വൈകിട്ടെത്തും."

ചിത്രവും അനീറ്റയും കിരണും ഒരുമിച്ചാണ് വർക്ക്‌ ചെയ്യുന്നത്. ചിത്രയുടെ ഭർത്താവാണ് കിരൺ.ചിത്ര സെയിൽസ് ഹെഡ് ആണ് കിരൺ H R മാനേജരും.ഇരുവരുടെയും പ്രണയവിവഹമായിരുന്നു.പിന്നെ രാകേഷ്
സോമസുന്ദരം  കമ്പനി എംഡി യാണ്.ഹാഫ് തമിഴ് ഹാഫ് മലയാളി.

"പിന്നെ,ടീച്ചറമ്മ വിളിച്ചിരുന്നു " അതുപറഞ്ഞപ്പോൾ അവളുടെമുഖത്തു സന്തോഷത്തിന്റെ പൂക്കൾ വിരിയുന്നത് ചിത്ര കാണുന്നുണ്ടായിരുന്നു 
"ആഹാ, എന്നിട്ടെന്തുപറഞ്ഞു?എപ്പോഴാ ആളിങ്ങെത്തുക?"ചിത്ര സന്തോഷത്തോടെ ചോദിച്ചു 
"അടുത്താഴ്ച വരും . കുറച്ചുദിവസം ഇവിടെനിൽക്കാം എന്ന് പറഞ്ഞിട്ടുണ്ട്.എത്രനാളായി ഞാനെന്റെ   ടീച്ചറമ്മയെ ഒന്ന് കണ്ടിട്ട്...."അവളുടെ മിഴിക്കോണിൽ നനവ് പടർന്നു.
"അതെങ്ങനാ, നിനക്ക് നാട്ടിൽ പോണതിഷ്ടമല്ലല്ലോ?, വാശിയല്ലേ?"ചിത്ര  ചോദിച്ചു "ഈ നാട്ടിൽ നീ വന്നിട്ട് എത്രനാളായെന്ന് വല്ലപ്പിടിതവുമുണ്ടോ?"ചിത്ര തുടർന്നു ചോദിച്ചു.
അനീറ്റ ഒന്നും മിണ്ടിയില്ല.
"മൂന്നു വർഷംകഴിഞ്ഞു....എന്തിനാ ഇങ്ങനെയൊരു വനവാസം...നിനക്കെന്തൊക്കെയോ സങ്കടമുണ്ടെന്നു എനിക്ക് തോനീട്ടുണ്ട്, തുറന്നുപറഞ്ഞാൽ ഒരാശ്വാസം കിട്ടില്ലേ .....ആരോടാ  നീ ഈ  വാശി........"
"അമ്മാ......"ചിത്രയെന്തോ ചോദിക്കാൻ തുടങ്ങിയപ്പോൾ ആദിക്കുട്ടൻ ചിനുങ്ങിക്കൊണ്ട് അങ്ങോട്ടേക്ക് വന്നു. അനീറ്റ  അവനെ എടുത്തതും ഉറക്കച്ചടവിൽ അവൻ അവളുടെ തോളിലേക്ക് വീണു..
"ആദൂട്ടാ, ഉറക്കം തീർന്നില്ലെടാ പൊന്നെ..?"
ചിത്ര കുഞ്ഞിനെ നോക്കി ചോദിച്ചു
"തീ..ന്നു. ചിത്താന്റി ആദിമോന് മുട്ടായി കൊണ്ടുവന്നില്ലേ "ചിത്രയോട് കൊഞ്ചിക്കൊണ്ട് തനിക്കുള്ള പതിവ് ചോദിച്ചു ആദി കൈനീട്ടി. അവൾ ചിരിച്ചുകൊണ്ട് തന്റെ ബാഗിൽ നിന്നും ഒരു ഡയറി മിൽക്ക് എടുത്ത് മോനു കൊടുത്തു.കൂടെ ഒരുമ്മയും 
"കള്ളൻ മറന്നില്ല..എന്നാപ്പിന്നെ ഞാനിറങ്ങുവാ,നിന്റെ ജോലി നടക്കട്ടെ "ചിത്ര അനീറ്റയെ നോക്കി പറഞ്ഞുകൊണ്ട് തന്റെ ബാഗ് കയ്യിലെടുത്തു.
"ചിത്ര,..."അനീറ്റ  അവളെ മൃദുവായി വിളിച്ചു."ചിത്ര എനിക്കറിയാം നിന്നോട് ഞാനെന്നെപ്പറ്റി അധികമൊന്നും പറഞ്ഞിട്ടില്ല. നിന്നോടെന്നല്ല ആരോടും.
നിന്നോട് പറയാൻ ഇഷ്ടല്ലാഞ്ഞിട്ടല്ല. മറക്കാൻ ആഗ്രഹിക്കുന്നതൊക്കെ വീണ്ടും ചിക്കിച്ചികയാൻ വയ്യാത്തോണ്ടാ..
സമയമാകുമ്പോൾ നിന്നോട് ഞാനെല്ലാം പറയാം..."അവൾ വിതുമ്പുകയായിരുന്നു, 
ചിത്ര അനീറ്റയുടെ നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചുമാറ്റിക്കൊണ്ട് അവളെ ചേർത്ത് പിടിച്ചു.
"അല്ല, അത്താഴത്തിനെന്താ ഉണ്ടാക്കാൻ പോണേ "വിഷയം മാറ്റാനായി ചിത്ര ചിരിച്ചുകൊണ്ട് ചോദിച്ചു.
"ഏയ്‌ പ്രത്യേകിച്ചൊന്നും തീരുമാനിച്ചില്ല,"കണ്ണുകൾ തുടച് അനീറ്റയും മറുപടി നൽകി.
"എന്നാപ്പിന്നെ അധികം തീരുമാനിക്കണ്ട അമ്മയും മോനും കൂടി  അങ്ങോട്ടേക്ക് എത്തിയേക്കണം."ചിത്ര പറഞ്ഞു
"ഉത്തരവ് പോലെ.."അനീറ്റ ചിരിച്ചുകൊണ്ട് മറുപടിനൽകി
ചിത്ര പോയതും അനീറ്റയുടെ മുഖത്തെ പുഞ്ചിരി നേർത്തില്ലാതായി .


(തുടരും )

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


എന്റെ ആദ്യത്തെ സൃഷ്ടിയാണ് കേട്ടോ..😊 മനസ്സിൽ തോന്നിയത് വെറുതെ ഒന്ന് എഴുതി നോക്കിയതാണ്. അഭിപ്രായം എന്തായാലും അതൊന്നു കമെന്റ് ചെയ്യണേ Friends..💞

ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.1
3257

പാർട്ട്‌ 2\"ഛീ.... നിന്നെപ്പോലൊരുത്തിയെ വിശ്വസിച്ചതിനു എനിക്കെന്നോടുതന്നെ അറപ്പുതോന്നുന്നു.....\" …..............…........................... \"നീയിനി ഒന്നും പറയണ്ടടി..... ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്ന്...\" ................................................ \"ഇറങ്ങിപ്പോടീ... പിഴച്ചവളെ....\"\" ................................................ അനീറ്റ ഒരു ഞെട്ടലോടെ കട്ടിലിൽ നിന്നും പിടഞ്ഞെണീറ്റു. കുറച്ചുനേരം പകച്ചുനിന്നു പോയി. പതിയെ തിരിഞ്ഞ് അദിക്കുട്ടനെ  നോക്കി. അവൻ നല്ല ഉറക്കത്തിലായിരുന്നു. അവന്റെ നെറുകിൽ ഒരു മുത്തമിട്ട് അവൾ റൂമിൽ നിന്നും പുറത്തേക്കു വന്ന് ഹാളിലെ മാതാവിന്റെ രൂപത്തിന് മുന്നിൽ ഇരുന്നു.. അവളുടെ കണ്ണുകളിൽ നിന്നും നീരുറവ പോലെ കണ്ണീർ ഒഴുകിതു