Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

പാർട്ട്‌ 2

\"ഛീ.... നിന്നെപ്പോലൊരുത്തിയെ വിശ്വസിച്ചതിനു എനിക്കെന്നോടുതന്നെ അറപ്പുതോന്നുന്നു.....\"
…..............…...........................
\"നീയിനി ഒന്നും പറയണ്ടടി.....
ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്ന്...\"

................................................
\"ഇറങ്ങിപ്പോടീ... പിഴച്ചവളെ....\"\"

................................................
അനീറ്റ ഒരു ഞെട്ടലോടെ കട്ടിലിൽ നിന്നും പിടഞ്ഞെണീറ്റു. കുറച്ചുനേരം പകച്ചുനിന്നു പോയി. പതിയെ തിരിഞ്ഞ് അദിക്കുട്ടനെ  നോക്കി. അവൻ നല്ല ഉറക്കത്തിലായിരുന്നു. അവന്റെ നെറുകിൽ ഒരു മുത്തമിട്ട് അവൾ റൂമിൽ നിന്നും പുറത്തേക്കു വന്ന് ഹാളിലെ മാതാവിന്റെ രൂപത്തിന് മുന്നിൽ ഇരുന്നു.. അവളുടെ കണ്ണുകളിൽ നിന്നും നീരുറവ പോലെ കണ്ണീർ ഒഴുകിതുടങ്ങി.
\"കൈവിടല്ലേ  മാതാവേ....\"
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

ഡിംങ്... ഡിങ്....
കാളിങ് ബെൽ കേട്ട് ചിത്ര വാതിൽ തുറന്നു.
\"ആരാ  ചിത്രേ..\"കിരൺ ചായക്കപ്പും പത്രവുമായി സോഫയിൽ നിന്നും എത്തിനോക്കിക്കൊണ്ട് ചോദിച്ചു.
\"അനുവാണ് കിച്ചുവേട്ട...\"ചിത്ര അകത്തേക്ക് നോക്കി പറഞ്ഞു.
\"കേറിവാടി... നീയിതെങ്ങോട്ടാ രാവിലെതന്നെ \"ചിത്ര അനുവുമായി അകത്തേക്ക് കയറവെ ചോദിച്ചു.
\"എനിക്കൊന്നു പള്ളിയിൽ പോണം. കഴിഞ്ഞാഴ്ച രെജിസ്ട്രറേൻറെ തിരക്കുകാരണം പോകാൻ പറ്റിയില്ല.\"പിന്നെ ഒന്നുരണ്ടിടത്തൂടി പോകാനുണ്ട്.ഞാനവഴിക്ക് ഓഫീസ് ലേക്ക് വന്നോളാം. ശാന്തേച്ചി വരാൻ ഇനിയും കുറച്ചു സമയമെടുക്കും അതുവരെ നോക്കിനിന്നാൽ ലേറ്റ് ആകും.ശാന്തേച്ചി വരുന്നത് വരെ ഇവനെ ഒന്നും നോക്കിക്കോണേ \"
\"അതിനെന്താ...? നീ  ധൈര്യമായിട്ട് പൊയ്ക്കോ ഇവനെ ഞാൻ നോക്കിക്കോളാം \"ചിത്ര അതും പറഞ്ഞു അദിക്കുട്ടനെ എടുത്ത് മടിയിലിരുത്തി.
\"അല്ല കിച്ചുവേട്ടൻ ഇന്നലെ എപ്പോ എത്തി, അത്താഴത്തിനു വന്നപ്പോ കണ്ടില്ലല്ലോ \"അനീറ്റ കിരണിനോടായി ചോദിച്ചു
\"ഒന്നും പറയണ്ട അനൂ, ഒരു മീറ്റിംഗ് എന്നും പറഞ്ഞു വിളിച്ചോണ്ടുപോയതാ, അമ്പിനും വില്ലിനും അടുക്കാത്ത ഒരു ടീം ആയിരുന്നു. എന്റെ  പരിപിളകി  എന്ന് പറഞ്ഞാമതിയല്ലോ...\"
\"അയ്യോ അപ്പൊ കോൺട്രാക്ട് കിട്ടിയില്ലേ.\"അനു ചോദിച്ചു
\"അയ്യോ, അതൊക്കെ കിട്ടി.ഒറ്റയാനെ മെരുക്കാൻ കഴിവുള്ള ആളല്ലേ നമ്മുടെ എംഡി. ഇൻവെസ്റ്റേഴ്സിനെ സോപ്പിട്ടു കുളിപ്പിച്ച് കിടത്തി...\"
ഇതുകേട്ട എല്ലാരും ചിരിച്ചു.
\"ഞാനിറങ്ങട്ടെ. ഇനിയും നിന്ന ലേറ്റ് ആകും. ശാന്തേച്ചി വരുമ്പോ  ദാ, കീ കൊടുത്തേക്ക് \"
അനീറ്റ കയ്യിലിരുന്ന ഫ്ലാറ്റിന്റെ കീ ചിത്രയേ ഏൽപ്പിച്ചു പുറത്തേക്ക് നടന്നു.
അനീറ്റ പോയെന്നു മനസിലായപ്പോൾ കിരൺ ചായക്കപ്പ് ടേബിളിൽ വച്ച് ചിത്രയുടെ അടുത്തേക്ക് ചെന്നു.
\"അനുവിനോട് ഇന്നലെ നീ ഒന്നും പറഞ്ഞില്ലേ?\"
\"ഇല്ല..\"ചിത്ര നിരാശയോടെ പറഞ്ഞു
\"നിനക്കൊന്നു സൂചിപ്പിക്കൂടായിരുന്നോ?\"കിരൺ വെപ്രാളത്തോടെ ചോദിച്ചു.
\"അയ്യടാ അവളുടെ വായിലിരിക്കുന്നത് ഞാനൊറ്റക്ക് കേൾക്കട്ടെന്നാ...\"ചിത്ര കപടദേശ്യം കാട്ടി.\"ഏറ്റിട്ട് വന്നയാൾ അങ്ങ് നടപ്പാക്കിയാമതി. മോനൂട്ടൻ വാടാ, ആന്റി നിനക്ക് ബിസ്‌ക്കറ് തരാം \"എന്നും പറഞ്ഞു അദി ക്കുട്ടനെയും കൊണ്ട് കിച്ചണിലേക്ക് നടന്നു.
\"ഈശ്വര പെട്ടല്ലോ \"കിരൺ നെടുവീർപ്പിട്ടു.

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

പള്ളിയിൽ തിരുരൂപത്തിന് മുന്നിൽ മുട്ടിപ്പായിനിന്നുകൊണ്ട് അവൾ കണ്ണീരോടെ പ്രാർത്ഥിച്ചു.മുന്നിൽ കതിയിരുകുന്ന മെഴുകുതിരിക്കൽ പോലെ അവളുടെ ഉള്ളും ഉരുകിയൊലിക്കുന്നുണ്ടായിരുന്നു.
\"അനീറ്റ....\"പിറകിൽ നിന്നുമുള്ള ആ മൃദുവായ വിളി കേട്ട് അവൾ
കണ്ണുകൾ പെട്ടെന്ന് തുടച് എഴുന്നേറ്റു.
\"ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,ഫാദർ \"
\"ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ.\"തേജസ്വിയായ ആ മനുഷ്യൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
ഫാദർ സെബാസ്റ്റ്യൻ ജോർജ്. പുതുതായി വന്ന മലയാളിയായ വികാരിയച്ഛൻ.
\"എന്തുപറ്റി മോളെ,...\"അവളുടെ കണ്ണുകൾ കലങ്ങിയിരിക്കുന്നത് കണ്ട് അദ്ദേഹം ചോദിച്ചു.
\"എനിക്കൊന്നു കുമ്പസാരിക്കണം ഫാദർ \"അനീറ്റ ഒരു നിർവികരതയോടെ പറഞ്ഞു \"
\"വളരെ നല്ലകാര്യം.എന്താണിപ്പോൾ ഒരു കുമ്പസാരത്തിന്റെ ആവശ്യം?\"
\"ഓർമ്മകൾ ഒരു വേട്ടനായെപ്പോലെ എന്റെ മനസിനെ കടിച്ചുകുതറുന്നു.
ഇനിയും ഈ ഭാരം താങ്ങാൻ വയ്യ.\"അവളുടെ വാക്കുകൾ ഇടരാൻ തുടങ്ങി.
\"ഒന്നു കുമ്പസാരിച്ചാൽ മനസിലെ വ്യഥകൾ
കുറയുമെങ്കിൽ അതുവളരെ നല്ല തീരുമാനമായിരിക്കും \"ഫാദർ അവളെ അശ്വസിപ്പിച്ചു പിന്നീട് തിരിഞ്ഞു കാപ്യരോട് തമിഴിൽ കുമ്പസാരത്തിനുള്ള ഏർപ്പാടുകൾ ചെയ്യാൻ പറഞ്ഞു. ഇരുവരും അങ്ങോട്ടേക്ക് നടന്നു.
ഫാദർ കുമ്പസാരകൂഡിലേക്ക് കയറിയിരുന്നു. അനീറ്റ പുറത്ത് മുട്ടിപ്പായി നിന്നുകൊണ്ട് തന്റെ മനസുതുറന്നു. അവളുടെ കണ്ണിൽ നിന്ന് കണ്ണീർ വാർന്നുകൊണ്ടേയിരുന്നു

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

\"പേസിനിയാ... അവ എന്നാ സൊന്നാ...\"
ആകാംഷയോടെ തന്നെ നോക്കിനിൽക്കുന്നവനോട് എന്ത് പറയണമെന്നറിയാതെ കിരൺ അന്തംവിട്ട് നിൽക്കുകയാണ്.
\"അവളോട്‌.... ഒന്നും പറയാൻ പറ്റിയില്ല..\"കിരൺ ഒന്നും പരുങ്ങിക്കൊണ്ട് പറഞ്ഞു. കിരൺ പറഞ്ഞത് കേട്ട് അവന്റെ മുഖം രക്തവർണമായി മാറി..


(തുടരും)


ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.2
2571

പാർട്ട്‌ 3 \"പേസിനിയാ... അവ എന്നാ സൊന്നാ...\" ആകാംഷയോടെ തന്നെ നോക്കിനിൽക്കുന്നവനോട് എന്ത് പറയണമെന്നറിയാതെ കിരൺ അന്തംവിട്ട് നിൽക്കുകയാണ്.\"അവളോട്‌.... ഒന്നും പറയാൻ പറ്റിയില്ല..\" കിരൺ ഒന്നും പരുങ്ങിക്കൊണ്ട് പറഞ്ഞു. കിരൺ പറഞ്ഞത് കേട്ട് അവന്റെ മുഖം രക്തവർണമായി മാറി.. തന്റെ കാര്യത്തിൽ ഒരു തീരുമാനമായെന്നു കിരണിന് ആ നോട്ടത്തിൽ നിന്ന് വ്യക്തമായി. \"അതേയ്,ചീത്ത വിളിക്കാൻ ഉദ്ദേശമുണ്ടെങ്കിൽ..ഒന്നു..വേഗം വേണം..\" കിരൺ ചുണ്ടുകൂർപ്പിച്ചു. \"ഓ, sir റൊമ്പ ബിസിയോ? ..\" രാകേഷ് ദേഷ്യത്തോടെ ചോദിച്ചു.അവന്റെ മുഖത്ത് നിരാശയും ദേഷ്യവും കലർന്ന ഒരു ഭാവം നിഴലിച്ചു. അവൻ തന്റെ ചെയറിലേക്ക് ഇരുന്ന