Aksharathalukal

ഭൂമിയും സൂര്യനും 72

*🖤ഭൂമിയും സൂര്യനും 🖤*
പാർട്ട്‌ 72
✍️@_jífní_
 *©️copyright work*
-------------------------
നന്ദു എല്ലാവരെയും നോക്കി സമ്മദം വാങ്ങിഞ്ഞു വെറ്റില ചെവിയിലേക്ക് ചേർത്ത് വെച്ച് മൂന്ന് തവണ കുഞ്ഞിന്റെ ചെവിയിൽ പേര് വിളിച്ചു.

     *ഋഷികേശ്, ഋഷികേശ്, ഋഷികേശ്*

നന്ദു പേര് വിളിച്ചു കഴിഞ്ഞതും എല്ലാവരിലും ഒരു സന്തോഷം കൂടി. ചുണ്ടുകൾ പുഞ്ചിരി കൊണ്ട് വിടർന്നു.

\"ആന്റി......\" നന്ദു ഋഷിയുടെ അമ്മയെ അടുത്തേക്ക് വിളിച്ചു.

\"എന്താ മോളെ....\" അവർ വളരെ വാത്സല്യത്തോടെ ചോദിച്ചു.

\"ആന്റി ആ കൈകൾ ഒന്ന് നീട്ടോ...\"(നന്ദു )

നന്ദുവിന്റെ ആവിശ്യപ്രകാരം അവർ കൈകൾ നീട്ടി.

നന്ദു അവളുടെ കൈകളിൽ പുഞ്ചിരിച്ചു മലർന്ന് കിടക്കുന്ന അവളുടെ ഉണ്ണിക്കണ്ണനെ ഋഷിന്റെ അമ്മയുടെ കൈകളിലേക്ക് ഏൽപ്പിച്ചു.

\"എന്റെ ഞാൻ നൊന്തു പ്രസവിച്ച എന്റെ കുഞ്ഞിനെ എന്റെ ഭർത്താവിന്റെയും വീട്ടുകാരുടെയും സമ്മദത്തോടെ ഞാൻ ആന്റിയെ ഏൽപ്പിക്കുകയാണ്. ഒരു അനാഥ ആയിട്ട് പോലും സ്വന്തം മകന് നൽകേണ്ട സ്നേഹം പകുത്ത് നൽകിയ ഒരു അമ്മയാണ് നിങ്ങൾ. നിങ്ങൾ വളർത്തിയ മക്കൾ നേരായ മാർഗത്തിലല്ലാതെ ജീവിക്കില്ല. ഭൂമിക്ക് വേണ്ടി ഋഷി ജീവിൻ വെടിഞ്ഞപ്പോൾ അവിടേയും കണ്ടത് അമ്മയുടെ വളർത്തുഗുണമാണ്. അന്ന് മരിക്കാൻ നേരം ഋഷിയേട്ടൻ എന്നോട് പറഞ്ഞത് എന്റെ അമ്മയേയും പപ്പയേയും തനിച്ചാകരുത് നമ്മൾ രണ്ട് മക്കളിൽ ഇനി അവർക്ക് നീ മാത്രമേ ഒള്ളൂ എന്നാണ്. പക്ഷെ ഋഷിയുടെ ജീവന് പകരം മറ്റൊരു ഋഷിയെ ഞാൻ അമ്മക്ക് നൽകുകയാണ്.നോക്കില്ലേ അമ്മയുടെ മകനായിട്ട്.ഇവനെ പൊന്ന് പോലെ നോക്കില്ലേ നമ്മുടെ ഋഷിയായിട്ട് തന്നെ.എന്റെ മകനായിട്ടല്ല ഇവൻ വളരേണ്ടത് ആന്റിയുടെ മകനായിട്ടാണ്. ഇവന് ഞാൻ ചേച്ചി മാത്രമാണ്. മക്കളില്ലാത്തവരായി ജീവിക്കേണ്ടവർ അല്ല നിങ്ങൾ. എന്റെ മോനെ സ്വീകരിക്കില്ല എന്ന് മാത്രം പറയരുത് \"

നന്ദു ഈ വാക്കുകൾ പറഞ്ഞത് വളരെ സന്തോഷത്തോടെയായിരുന്നു ഉള്ള് കിടന്ന് കരയുമ്പോഴും.

അത് കേട്ട് നിന്ന അതിഥികൾക്കൊക്കെ ഒരു അത്ഭുദമായിരുന്നു.നൊന്ത് പ്രസവിച്ച മകനെ നൽകണമെങ്കിൽ അത്രക്കും വിശാലത അവളുടെ മനസ്സിലുണ്ട്. അവിടേയും വാഴ്ത്തപെട്ടത് വളർത്തു ഗുണം തന്നെ.സ്നേഹിക്കുന്നവർക്ക് എന്തും നൽകാൻ ആ അമ്മ മക്കളെ പഠിപ്പിച്ചിട്ടുണ്ടാകണം.അല്ലെങ്കിൽ ഒരിക്കലും ഋഷി സ്വന്തം ജീവനും നന്ദു സ്വന്തം കുഞ്ഞിനേയും പകുത്തുനൽകില്ല.

ഋഷിയുടെ അമ്മ കുഞ്ഞിനെ മാറോടു ചേർത്ത് പിടിച്ചു മുഖത്ത് മാറി മാറി ചുംബിച്ചു. കുഞ്ഞിന്റെ മുഖത്തേക്ക് അവരുടെ കണ്ണിൽ നിന്ന് കണ്ണുനീരും ഉറ്റി വീഴുന്നുണ്ടായിരുന്നു.സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും സങ്കടത്തിന്റെയും സന്തോഷത്തിന്റെയും രുചി ആ കണ്ണുനീരിന്നുണ്ടായിരുന്നു.

\"മോളെ... ഇവൻ എന്റെ മോനാ.. എന്റെ ഋഷിയുടെ രണ്ടാം ജന്മം. ഇവനെ ഞാൻ പൊന്ന് പോലെ നോക്കും. നൊന്ത് പ്രസവിച്ചവൻ അവന്റെ പ്രണയത്തിന് വേണ്ടി ജീവൻ അർപ്പിച്ചു.ഭൂമികുള്ളിൽ ഇന്നും അവൻ ജീവിച്ചിരുപ്പുണ്ടെങ്കിലും കൂടെ ഇല്ലാത്തതിന്റെ സങ്കടത്തിൽ ഉരുകി തീരുകയാണ് ഞാൻ. മോള് ഉള്ള് പറിച്ചാകും ഈ കുഞ്ഞിനെ എനിക്ക് തന്നത് എന്നറിയാം എന്നാലും ഞാൻ ഇവനെ ഇനി തിരിച്ചു തരില്ല. എന്റെ ഋഷിയ... ഋഷി മരിച്ചില്ല അവൻ എന്റെ ഈ കൈകളിൽ ഉണ്ട്.\" അങ്ങനെ കരഞ്ഞു കൊണ്ട് അവർ എന്തൊക്കെ പറഞ്ഞു.കുഞ്ഞിനെ ചേർത്ത് പിടിച്ചു. അവരുടെ ഭർത്താവിനെയും കൂടെ നിർത്തി. ആ പിതൃ മനസ്സും ഒത്തിരി സന്തോഷിച്ചിരുന്നു. ഋഷി മരിച്ചതോടെ ജീവിതത്തിന്റെ താളം തെറ്റിയിരുന്നു ഇനി ആർക് വേണ്ടി ജീവിക്കണം എന്ന ചിന്തയായിരുന്നു.അതിനുള്ള മറുപടിയാണ് കൈകളിൽ കിടക്കുന്ന കുഞ്ഞെന്ന് അവരുടെ മനസ്സ് മന്ത്രിച്ചു.


ആ അമ്മ കുഞ്ഞിനെ ചേർത്ത് പിടിക്കുന്നത് നോക്കി എല്ലാവരും മൗനത്തിൽ പുഞ്ചിരിച്ചു.പക്ഷെ ആ അമ്പലമുറ്റത്ത് ഒരു തേങ്ങി കരച്ചിൽ ഉയർന്നു.

കൂടി നിന്നവരെല്ലാം തിരിഞ്ഞു നോക്കി.

\"ഭൂമി.....\" അവരുടെ നാവുകൾ ഉരവിട്ടു.

\"ഭൂമി.....\" ബാക്കിൽ നിന്ന് ഭൂമിയെ വിളിച്ചു കൊണ്ട് സൂര്യനും വന്നു.
അവള് വാപൊത്തി വിങ്ങി വിങ്ങി കരയുന്നത് എന്തിനാണെന്ന് സൂര്യന് മനസിലായില്ല.

ഭൂമിയുടെ നിർബന്ധത്തിനു വഴങ്ങി രാവിലത്തെ ട്രെയിനിന് തന്നെ പുറപ്പെട്ടതായിരുന്നു അവർ.സൂര്യൻ ടാക്സി ഡ്രൈവർക്ക് കാശ് കൊടുത്ത് ലെഗേജ് എടുത്ത് വെക്കാൻ നിന്ന സമയം ഭൂമി ചടങ്ങ് കാണാൻ വേണ്ടി അമ്പലത്തിലേക്ക് കയറി. പക്ഷെ ചടങ്ങിനപ്പുറം അവിടെ കണ്ടത് മറ്റു ചിലതാണ്. അവിടെ നടന്ന സംഭാഷണങ്ങൾ എല്ലാം അവൾ ശ്രദ്ധ്രാ പൂർവ്വം കേട്ടിരുന്നു.അത് അവളിൽ വലിയ ഷോക്ക് ഉണ്ടാക്കി.

ഋഷി മരിച്ചെന്ന സത്യം അവള് തിരിച്ചറിഞ്ഞു.

\"ഭൂമി......\" സൂര്യൻ അവളുടെ തോളിൽ പിടിച്ചു കൊണ്ട് വിളിച്ചു.

\"സൂര്യേട്ടാ... ഋഷി സാർ.... സാർ... ഇന്ന് ഈ ഭൂമിയിൽ ഇല്ലേ.\" അവള് വിങ്ങി വിങ്ങി കൊണ്ട് ചോദിച്ചു.

സൂര്യൻ ഇല്ലാന്ന് മാത്രം തലയാട്ടി.

\"അതെങ്ങനെ... ഞാൻ വിശ്വസിക്കില്ല,എന്താ ഉണ്ടായേ.. ഞാൻ അന്ന് ഹോസ്പിറ്റലിൽ നിന്ന് വന്ന ശേഷം സാറിനെ കണ്ടതേയില്ല. അന്നേ ഞാൻ ഓർത്തതാണ് സാർ എന്നെ കാണാതിരിക്കില്ലാന്ന്..എന്താ ഉണ്ടായേ.\" അവള് കരച്ചിലിലും ഉറക്കെ എല്ലാം അറിയണമെന്ന വാശിയിൽ ചോദിച്ചു.


\"അത് ഒരു അപകടമായിരുന്നു \"(അഭി )

\"കള്ളം... കൊന്നതാ എന്റെ ഋഷിയേട്ടനെ നിനക്ക് വേണ്ടി. സ്വയം കൊന്നു നിന്നോടുള്ള സ്നേഹം കൊണ്ട് നിന്റെ ജീവൻ നിലനിർത്താൻ വേണ്ടി മാത്രം.\"  

അഭി അപകടമെന്ന് പറഞ്ഞു ഭൂമിയെ അശ്വസിപ്പിക്കാൻ നിന്നപ്പോയെക്കും ആ മുറ്റത്ത് അഖിയുടെ ശബ്ദം ഉയർന്നു.

\"എനിക്ക് വേണ്ടിയോ... ഒന്ന് മനസ്സിലാവുന്ന ഭാഷയിൽ പറയോ ആരെങ്കിലും.\"

ഭൂമി അത് ചോദിച്ചതും അന്ന് ഹോസ്പിറ്റലിൽ നടന്നതെല്ലാം വള്ളിപുള്ളി വിടാതെ അഖി തുറന്ന് പറഞ്ഞു.


എല്ലാം കേട്ട് കഴിഞ്ഞതും എല്ലാവരുടെ കണ്ണും നിറഞ്ഞൊഴുകി. മറക്കാൻ ശ്രമിക്കുന്ന സംഭവം വീണ്ടും മുന്നിൽ തെളിഞ്ഞത് ആർക്കും സഹിച്ചില്ല. വെറും അപകട മരണമെന്ന് ലോകം മുദ്ര കുത്തിയ ആ മരണത്തിന്റെ സത്യാവസ്ഥ ലോകം തിരിച്ചറിഞ്ഞു. മാധ്യമങ്ങളും സോഷ്യൽ മീഡിയകളും ഋഷിയുടെ പ്രണയത്തെ തൂലികയിലും വാക്കിലും വർണ്ണിച്ചു. ലോകം വാഴ്ത്തപ്പെട്ട ഒരു കാമുകനായി ഋഷി.

അഖി താൻ ഉള്ളിൽ ഒതുക്കിയതെല്ലാം തുറന്ന് പറഞ്ഞു മടങ്ങി. തുറന്ന് പറച്ചിലിൽ അവള് ആഗ്രഹിച്ചത് ഋഷിയെ ഇനിയെങ്കിലും ഭൂമി സ്നേഹിക്കട്ടെ എന്ന് മാത്രമാണ്. ആ ആത്മാവെങ്കിലും സന്തോഷമായി ഇരിക്കട്ടെ എന്ന് മാത്രമായിരുന്നു അവളുടെ ചിന്ത. പക്ഷെ അവളുടെ വാക്കുകൾ പൂർണമായതും ഭൂമി തന്റെ ഹൃദയത്തോട് കൈകൾ ചേർത്ത് പിടിച്ചു.
\"ഋഷി സാർ.... സാർ.... സോറി സോറി സോറി സോറി......\" ഒലിച്ചിറങ്ങുന്ന കണ്ണുനീരിൽ വിറയാർന്ന ശബ്ദത്തിൽ സോറി സോറി എന്ന് മാത്രം പുറത്തേക്ക് കേട്ടു.വാക്കുകൾ പൂർണമാകും മുമ്പ് ഒരു പാവയെ പോലെ ഭൂമി നിലം പതിച്ചു.

\"ഭൂമി.......\"

സൂര്യനും മറ്റുള്ളവരും അവളെ കുറേ വിളിച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. ഉടനെ അവളെ കൈകളിൽ കോരിയെടുത്തു ഹോസ്പിറ്റലിലേക്ക് എത്തിച്ചു.

അഭിയും ഫാമിലിയും സൂര്യനും ഫാമിലിയും ഭൂമിയുടെ കൂടെ ഹോസ്പിറ്റലിലേക്ക് പോയി.

ഋഷിയുടെ പുനർജന്മം തനിക്കായി തന്റെ കരങ്ങളിൽ എത്തിയ സന്തോഷത്തിലായിരുന്നു ഋഷിയുടെ അമ്മ. പ്രസവിച്ചില്ലെങ്കിലും അവരിൽ വീണ്ടും ഒരു അമ്മ പിറവി കൊണ്ട്.മകനായിട്ട് തന്നെ അവർ അവനെ മാറോടു ചേർത്ത്.


-----------------------------------------------------------------------
*ഹോസ്പിറ്റലിൽ*


\"ഡോക്ടർ ഭൂമിക്ക് \" പരിശോധിച്ച് കൊണ്ടിരിക്കുന്ന ഡോക്ടറോട് സൂര്യ ചോദിച്ചു.

\"കുഴപ്പമൊന്നുമില്ല അതെല്ലാം കേട്ട ഷോക്കിൽ bp കൂടിയതാണ്. കുറച്ചു കഴിഞ്ഞു ഉണർന്നോളും. എന്നിട്ട് വീട്ടിൽ പോകാം.\" എന്ന് പറഞ്ഞോണ്ട് വാങ്ങാൻ മരുന്നും എഴുതി കൊടുത്ത് കൊണ്ട് ഡോക്ടർ പുറത്തേക്ക് ഇറങ്ങി.

\"ഭൂമി ഉണർന്നാൽ എന്നെ വിളിക്കണം ട്ടാ..\" റൂമിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടർ അവരെ നോക്കി കൊണ്ട് പറഞ്ഞു പോയി.

എല്ലാവരും അവൾക് അരികിൽ തന്നെ ഇരുന്ന്.

\"അമ്മേ.... ഞാൻ ചെയ്തത് തെറ്റാണോ...\" നന്ദു അഭിയുടെ അമ്മയോട് ചോദിച്ചു.

\"എന്ത് മോളെ \"(അമ്മ )

\"കുഞ്ഞിനെ ആന്റിക്ക് കൊടുത്തത്.\"(നന്ദു )

\"മോള് ചെയ്തത് ഒരു തെറ്റും ഞാൻ കാണുന്നില്ല. എന്നിലെ അമ്മയെ തളർത്താതെ എന്റെ മകൾ ഇന്നും എനിക്ക് അടുത്തുണ്ടെങ്കിൽ അതിന് കാരണം ആ അമ്മ വളർത്തിയ മകനാണ്. അതിന് പകരം ഇനി എന്ത് നൽകിയാലും മതിയാകില്ല. ഇത്രേയും നല്ല ഒരു മനസുള്ള മരുമകളെ മകളായി കിട്ടിയതിൽ ദൈവത്തോട് നന്ദി പറഞ്ഞാൽ മതിയാകില്ല.\"(എന്ന് പറഞ്ഞോണ്ട് അമ്മ അവളെ ചേർത്ത് പിടിച്ചു.

\"എന്റെ ഋഷിയായിട്ട് അവൻ അവിടെ വളരട്ടെ. ഒരിക്കലും അവനറിയണ്ട അവന്റെ അമ്മ ഞാൻ ആണെന്ന്. എനിക്ക് ഇനിയും കുഞ്ഞുങ്ങൾ ഉണ്ടാകുമല്ലോ ഞങ്ങൾക്ക് ലാളിക്കാനും കൊഞ്ചിക്കാനും. ഇവനെ ആന്റി നോക്കട്ടെ \"(നന്ദു )

എല്ലാവരും നന്ദുവിന്റെ അഭിപ്രായത്തോട് യോജിച്ചു. അഭിക്കും എതിർപ്പ് ഇല്ലായിരുന്നു.

അങ്ങനെ അവരെല്ലാവരും അതിനെ കുറിച്ച് ഒത്തിരി പരസ്പരം സംസാരിച്ചു. അപ്പോഴും ഒന്നും കേൾക്കാതെ ഭൂമി നല്ല ഉറക്കമായിരുന്നു. ആരുടേയും സംസാരത്തിൽ പങ്ക് ചേരാൻ സൂര്യന് കഴിഞ്ഞില്ല. ഉണർന്നാൽ ഭൂമിയുടെ റിയാക്ഷൻ എന്താകുമെന്ന് മാത്രമായിരുന്നു അവന്റെ മനസ്സിൽ. അവൾക്കുള്ളിൽ തുടിക്കുന്ന അവന്റെ ജീവനെയും അവനൊന്നു ഓർത്തു. അത് പോലെ അവൾക്കുള്ളിൽ ജീവിക്കുന്ന ഋഷിയേയും.

\"നീ എനിക്ക് സമ്മാനിച്ചതാണ് എന്റെ ഭൂമിയെ.ഉണർന്ന് കഴിയുമ്പോഴും അവൾക്കെന്നെ സ്നേഹിക്കാൻ കഴിയണേ.. അതിന് നിന്റെ സഹായം വേണം.നീ വിചാരിക്കണം അവളെ കൊണ്ട് എന്നെ സ്നേഹിപ്പിക്കാൻ. അവളുടെ സ്നേഹം ഇല്ലാതെ എനിക്ക് പറ്റില്ല. നീ ചെയ്ത കാര്യത്തിന് വിജയം കാണണമെങ്കിൽ അവള് സന്തോഷത്തോടെ എന്റെ കൂടെ വേണം.അല്ലാതെ നിന്നെ ഓർത്തു കരഞ്ഞിരുന്നാൽ നീ ചെയ്തതിന് എന്ത് ഫലമാണ്.\" അങ്ങനെ അവളുടെ തലയിൽ തലോടി കൊണ്ട് ഋഷിയോട് എന്ന രൂപത്തിൽ സൂര്യൻ ഒത്തിരി സംസാരിച്ചു. പെട്ടന്നാണ് അവന് ഓർമ വന്നത്. ഒരു കുഞ്ഞു ജീവൻ തുടിക്കുന്ന കാര്യം ആരോടും പറഞ്ഞില്ലല്ലോ. അവളുടെ ആ വീഴ്ച്ചയിൽ കുഞ്ഞിന് എന്തെങ്കിലും അവന് ആദിയായി.

\"അമ്മേ.....\"(സൂര്യൻ )

\"എന്തേ അവള് ഉണർന്നോ.\"(അമ്മ )

\"അതല്ല അമ്മേ... ഇവളുടെ വയറ്റിൽ ഒരു കുഞ്ഞു ജീവൻ തുടിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇന്നലെയാണ് ആ സന്തോഷ വാർത്ത ഞങ്ങൾ അറിഞ്ഞത്. ആ സന്തോഷം പങ്കിടാൻ വേണ്ടിയാണ് ഞങ്ങൾ ഇപ്പോൾ നാട്ടിലേക്ക് വന്നത്.\"

അവന്റെ സംസാരം എല്ലാവരിലും വലിയ സന്തോഷം നൽകി.

\"മോനെ എന്നിട്ട് ഇപ്പളാണോ ഇത് പറയുന്നേ.\"(അമ്മ )

ഏല്ലാവർക്കും സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്നറിയുന്നില്ലായിരുന്നു.

\"പക്ഷെ, അമ്മേ ഡോക്ടർ കുഞ്ഞിനെ പറ്റി ഒന്നും പറഞ്ഞില്ല.ആ വീഴ്ച്ചയിൽ.\"(അവൻ പറഞ്ഞു ഒപ്പിച്ചു.

\"മോനെ അങ്ങനെ ഒന്നും പറയല്ലേ.... ഒന്നും സംഭവിക്കില്ല...\"(മുത്തശ്ശൻ )

\"അഭിയേട്ടാ... ഡോക്ടറെ വിളിച്ചിട്ട് വാ... നോക്കി നിൽക്കാതെ \" എന്ന് പറഞ്ഞു കൊണ്ട് നന്ദു അഭിയെ പറഞ്ഞു വിട്ട്.

ഡോക്ടർ വന്നതും എല്ലാവരും ഡോക്ടർ പറയുന്നത് കേൾക്കാനായി ചെവി കൂർപ്പിച്ചു.

\"അമ്മയെ പോലെ തന്നെ കുഞ്ഞും സേഫാണ് . ഒരു കുഴപ്പവും ഇല്ല.\" എന്ന് ഡോക്ടർ പറഞ്ഞപ്പോൾ എല്ലാവരിലും ഒരു ചിരി വിടർന്നു.

ഡോക്ടർ റൂമിൽ നിന്ന് ഇറങ്ങാൻ നിന്നതും
\"ഡോക്ടർ.....\" ഭൂമിയുടെ ഒരു പിൻവിളി ഡോക്ടറെ അവിടെ തന്നെ നിർത്തിച്ചു.

\"നിങ്ങളാണോ ഈ ക്രൂരത ചെയ്തത്....?\" കട്ടിലിൽ നിന്ന് എഴുനേറ്റ് കൊണ്ട് ഒരു ഭ്രാന്തിയെ പോലെ അവൾ ചോദിച്ചു.ചോദ്യത്തിനനുസരിച്ചു അവളുടെ കണ്ണും പൊഴിഞ്ഞിരുന്നു.


തുടരും 🌺

ഭൂമിയും സൂര്യനും 73last part

ഭൂമിയും സൂര്യനും 73last part

4.8
1443

*🖤ഭൂമിയും സൂര്യനും 🖤*പാർട്ട്‌ 73 *(last part )*✍️@_jífní_ *©️copyright work*-------------------------\"നിങ്ങളാണോ ഈ ക്രൂരത ചെയ്തത്....?\" കട്ടിലിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് ഒരു ഭ്രാന്തിയെ പോലെ അവൾ ചോദിച്ചു.ചോദ്യത്തിനനുസരിച്ചു അവളുടെ കണ്ണും പൊഴിഞ്ഞിരുന്നു.\"ഭൂമി നീ...\"(ഡോക്ടർ )\"എന്തിനാ സാർ ഒരു ജീവനൊടുത്ത് മറ്റൊരു ജീവൻ രക്ഷിക്കുന്നെ\" അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു. അവളുടെ ചോദ്യത്തിന് ഡോക്ടറുടെ കയ്യിൽ മറുപടി ഇല്ലായിരുന്നു.\"ഡോക്ടർ....\" അവൾ ഇടറിയ ശബ്ദത്തിൽ വിളിച്ചു.\"എല്ലാവരും ഒന്ന് പുറത്തേക്കിറങ്ങോ....\" ഡോക്ടർ വീട്ടുകാരോട് ചോദിച്ചു.അവരെല്ലാവരും പുറത്തേക്ക് ഇറങ്ങിയ ഉടനെ ഡോക്ടർ ഡോർ ചാരി.\"ഭൂമി.... എനിക്ക് തന്ന