Aksharathalukal

ഭൂമിയും സൂര്യനും 73last part

*🖤ഭൂമിയും സൂര്യനും 🖤*
പാർട്ട്‌ 73 *(last part )*
✍️@_jífní_
 *©️copyright work*
-------------------------

\"നിങ്ങളാണോ ഈ ക്രൂരത ചെയ്തത്....?\" കട്ടിലിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് ഒരു ഭ്രാന്തിയെ പോലെ അവൾ ചോദിച്ചു.ചോദ്യത്തിനനുസരിച്ചു അവളുടെ കണ്ണും പൊഴിഞ്ഞിരുന്നു.

\"ഭൂമി നീ...\"(ഡോക്ടർ )

\"എന്തിനാ സാർ ഒരു ജീവനൊടുത്ത് മറ്റൊരു ജീവൻ രക്ഷിക്കുന്നെ\" അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു. അവളുടെ ചോദ്യത്തിന് ഡോക്ടറുടെ കയ്യിൽ മറുപടി ഇല്ലായിരുന്നു.

\"ഡോക്ടർ....\" അവൾ ഇടറിയ ശബ്ദത്തിൽ വിളിച്ചു.

\"എല്ലാവരും ഒന്ന് പുറത്തേക്കിറങ്ങോ....\" ഡോക്ടർ വീട്ടുകാരോട് ചോദിച്ചു.

അവരെല്ലാവരും പുറത്തേക്ക് ഇറങ്ങിയ ഉടനെ ഡോക്ടർ ഡോർ ചാരി.

\"ഭൂമി.... എനിക്ക് തന്നോട് പറയാനുള്ളത് താൻ ശ്രദ്ധിച്ചു കേൾക്കണം \"(ഡോക്ടർ )

അതിനവൾ ചെറുതായിട്ട് തലയാട്ടി.

\"നീ കേട്ടതെല്ലാം സത്യമാണ്. നിന്നോടുള്ള സ്നേഹം കൊണ്ട് അവൻ നിനക്ക് നൽകുകയായിരുന്നു അവനെ തന്നെ. അവൻ മരിച്ചെന്നു എല്ലാവരും പറയുമ്പോഴും അവൻ ഇന്നും നിനക്കുള്ളിൽ ജീവിക്കുന്നുണ്ട്. ഇനി നീയാണ് അവനെ സന്തോഷിപ്പിക്കേണ്ടത്.\"(ഡോക്ടർ )

\"എങ്ങനെ... അത്രയേറെ പ്രണയിച്ച ഞാൻ മറ്റൊരാളുടെ കൂടെ ജീവിച്ചു കാണിച്ചിട്ടോ.. ഇപ്പോ അയാളുടെ ഒരു ജീവനും എന്റെ വയറ്റിൽ ഉണ്ട്. അതെല്ലാം കണ്ടിട്ടാണോ സാർ സന്തോഷിക്കേണ്ടത് \" അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.

\"അതേ അവൻ അവസാനമായി സംസാരിച്ചത് എന്നോടാ... അന്നവൻ പറഞ്ഞത് നീ ഒരിക്കലും സങ്കടപെടരുത്. നീ ആഗ്രഹിച്ചാലും ഇല്ലെങ്കിലും സൂര്യനുമൊത്ത് ഒരു നല്ല ജീവിതം ജീവിക്കണമെന്നാണ് അവന്റെ ഇഷ്ട്ടം. നീ ഹാപ്പിയാവണം അത് മാത്രമേ അവൻ കൊതിക്കുന്നുള്ളൂ. നീ തന്നെ ഒന്ന് ചിന്തിക്ക്. നീ അവൻ ചെയ്തത് ഓർത്തു കരഞ്ഞാൽ ഒരിറ്റ് കണ്ണുനീർ പൊഴിച്ചാൽ അവന് അത് സഹിക്കുമോ നീയൊന്ന് ഓർക്ക്. നിന്റെ സന്തോഷം അത്രമേൽ കൊതിക്കുന്നുണ്ട് അവൻ. നീ അവനെ ഓർത്തു ഒറ്റക്ക് സന്തോഷത്തിൽ ജീവിച്ചാലും അവൻക്ക് സന്തോഷിക്കുമോ... ഇല്ലാ ഒരിക്കലുമില്ല. നിന്റെയും സൂര്യന്റെയും സ്നേഹവും കരുതലും കണ്ട് വേണം അവൻ സന്തോഷിക്കാൻ.\"  

ഡോക്ടർ ഇത്രേയും പറഞ്ഞു കഴിഞ്ഞപ്പോയേക്കും ഭൂമി ആഴത്തിൽ ചിന്തകളിലേക്ക് ചെക്കേറിയിരുന്നു.

\"ഭൂമി ഞാൻ പറഞ്ഞത് നീ കേൾക്കുന്നില്ലേ... ഒന്ന് ചിന്തിച്ചു നോക്ക്.\"


____________________________________

*ഭൂമി*

നല്ല സന്തോഷത്തിൽ ഉണ്ണികണ്ണന്റെ ചടങ്ങ് കൂടാൻ വേണ്ടി വന്നതായിരുന്നു പക്ഷെ അവിടെ കേട്ടതെല്ലാം ഉള്ള് പൊട്ടുന്ന വേദനയാണ് നൽകിയത്.ആ വാർത്ത എന്റെ ശരീരത്തിന് താങ്ങാനുള്ള ശേഷി ഇല്ലായിരുന്നു.

പിന്നെ കണ്ണ് തുറന്നപ്പോൾ ഞാൻ ഹോസ്പിറ്റലിലാണെന്ന് മനസ്സിലായി.ഡോക്ടറുമായി സംസാരിച്ചപ്പോഴാണ് ഞാൻ കൂടുതൽ ആഴത്തിലേക്ക് ചിന്തിച്ചത്.

ഡോക്ടർ പറഞ്ഞ പോലെ ഋഷി സാറിന് വേണ്ടി ഞാൻ സ്നേഹിക്കുന്ന സൂര്യേട്ടനെ എനിക്ക് സ്നേഹിക്കാതിരിക്കാൻ പറ്റില്ല. ഞാൻ സൂര്യേട്ടനെ അന്നും ഇന്നും എന്നും സ്നേഹിക്കും. ഉപേക്ഷിച്ചാൽ അത് ഞാൻ എന്നോട് പോലും ചെയ്യുന്ന കൊടും ചതിയാകും എന്നെനിക്കാറിയാം.ഇന്നെന്റെ മനസ്സിൽ ആ നിമിഷം മുതൽ ഋഷി സാർ ഉണ്ട്. സൂര്യേട്ടന്റെ സ്ഥാനത്തല്ല. അതുക്കും എത്രയോ മുകളിൽ. പ്രണയമല്ല സൗഹൃദമല്ല കൂടെപിറപ്പല്ല. അതിനെല്ലാം മുകളിൽ തന്നെ.

\"എന്റെ ദൈവമാണ്.ഇനിയെനിക്ക് ഒരു ദൈവമേ ഒള്ളൂ.. എന്റെ ഉള്ളിൽ കുടിയേറുന്ന ഋഷി സാർ...\" എന്റെ മറുപടിക്കായി കാത്തിരുന്ന ഡോക്ടറോട് ഇത്രമാത്രമേ പറയാനുണ്ടായിരുന്നുള്ളൂ എനിക്ക്.

\"അതേ... ദൈവത്തെ പോലെ പൂജിക്കാം ആദരിക്കാം.. അവന്റെ ഇഷ്ടത്തിന് വേണ്ടി പ്രവർത്തിക്കാം.\" എന്ന് പറഞ്ഞോണ്ട് ഡോക്ടർ പുറത്തേക്കിറങ്ങി.

ഞാൻ എന്റെ ഹൃദയമിടിപ്പ് കൈ വെച്ച് ശ്രദ്ധിച്ചു കേട്ട്. എന്തൊക്കെയോ എന്നോട് മന്ത്രിക്കും പോലെ. എന്റെ ഈ കിടപ്പ് പോലും ആഗ്രഹികാത്ത പോലെ എനിക്ക് തോന്നി.

ഡോക്ടർ പുറത്തേക്ക് ഇറങ്ങിയപ്പോൾ മറ്റുള്ളവർ എല്ലാവരും റൂമിലേക്ക് വന്നിരുന്നു.

\"സൂര്യേട്ടാ....\"(ഞാൻ )

\"എന്തേ.....\" സൂര്യേട്ടൻ എന്റെ മുടികളിൽ തലോടി കൊണ്ട് ചോദിച്ചു.

\"എനിക്ക് സാറിനെ കാണണം.\"(ഞാൻ )

\"അതിന് അവൻ നിന്റെയുള്ളിലല്ലേ...\" (സൂര്യേട്ടൻ )

\"അറിയാം.... എങ്കിലും സാർ അന്തിഉറങ്ങുന്നിടം എനിക്കൊന്ന് കാണണം. എന്റെ ദൈവമാണ് അവിടെ കിടക്കുന്നത്.\"(ഞാൻ)

\"പോകാം... ഡിസ്ചാർജ് വാങ്ങട്ടെ...\"

എന്ന് പറഞ്ഞോണ്ട് സൂര്യേട്ടൻ ബില്ലടിക്കാൻ പോയി.

തിരുച്ചു വന്നതിന് ശേഷം ഞങ്ങൾ എല്ലാവരും ഒന്നിച്ചു ഋഷി സാറിന്റെ കുഴിമാഡത്തിന്റെ അരികിലേക്ക് പോയി കാലുകൾ ഇടറുന്നുണ്ട്. കണ്ണുകൾ പൊഴിഞ്ഞു.ഹൃദയം ക്രമതീതമായി പിടയുന്നുണ്ട്.

കുറേ നേരം മൗനമായി അവിടെ ഇരുന്ന്. കുറേ കരഞ്ഞു തീർത്ത്. സങ്കടങ്ങളും കുറ്റങ്ങളും ഏറ്റു പറഞ്ഞു ഒരായിരം തവണ മാപ്പ് അപേക്ഷിച്ചു.. ആരും എന്നെ വിളിക്കുകയോ ശല്യം ചെയ്യുകയോ ചെയ്തില്ല. സ്വന്തമായി അവിടെന്ന് എണീക്കാൻ തീരുമാനിച്ചു ഞാൻ പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തു വെച്ച്.

മനസ്സിൽ ഋഷി സാറിനും ഒരിടം നൽകി കൊണ്ട്. വെറും ഇടമല്ല ദൈവസ്ഥാനം തന്നെ.

----------------------------------------------------------------------

*ദിവസങ്ങൾ മാസങ്ങൾ പൊഴിഞ്ഞു. പുതു ജീവിതം സാറിന്റെ പൊരുത്തതോടെയും അനുഗ്രഹത്തോടെയും മനോഹരമായിരുന്നു. ഇടക്കിടെ ആ കുഴിമാഡത്തിനരികിൽ ചെന്ന് സംസാരിക്കാറുണ്ട്. പ്രേശ്നങ്ങളെല്ലാം വരുമ്പോൾ മനസുരുകി ചോദിക്കൽ പോലും സാറിനോടാണ്. എന്തും നിറവേറ്റി തരുമെന്ന പ്രതീക്ഷയാകാം. കുഞ്ഞു ഋഷിയെ കാണുമ്പോൾ ഒരുതരം പ്രതേക ഫീലിംഗ്സാണ്. അവൻ സാറിന്റെ അമ്മയുടെയും പപ്പയുടെയും പുന്നാര മകനായി വളരുന്നു.നന്ദുവിന്റെ ആ മനസ്സിന് എത്ര കടപ്പെട്ടാലും മതിയാകില്ല.*

പിന്നെ അന്ന് നാട്ടിലേക്ക് വന്നതിന് ശേഷം ഒരു തിരിച്ചു പോക്ക് ഉണ്ടായിട്ടില്ല. പ്രേഗ്നെന്റ് ആയത് കൊണ്ട് നിലത്തും ആകാശത്തും വെക്കാതെയാണ് എല്ലാവരും എന്നെ നോക്കുന്നത്. ഇടക്കൊക്കെ ഋഷി സാറിന്റെ വീട്ടിലും പോകാറുണ്ട് തങ്ങാൻ.

__________________________


*കഥ ഞാൻ സൊള്ളുവെ... (ലെ ജിഫ്‌നി )*


\"സൂര്യ നീ ഇങ്ങനെ ടെൻഷൻ അടിക്കല്ലേ ഒന്നും വരൂല.\"

ലാബ്‌റൂമിന് മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സൂര്യനെ തോളിൽ തട്ടി കൊണ്ട് അഭി പറഞ്ഞു.

\"അകത്ത് നിന്ന് എന്താടാ ഒരു വിവരും ഇല്ലാത്തെ.ന്റ ഭൂമി.. കുട്ടി..\"(സൂര്യൻ ആവലാതിയിൽ പറഞ്ഞു)

\"രണ്ടാൾക്കും ഒന്നും പറ്റില്ല. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടല്ലോ \"

\"ഭൂമികയുടെ ആരാ ഉള്ളത്?\"

അഭി സൂര്യയെ സമാധാനപ്പെടുത്തുമ്പോയാണ് ലാബ്‌റൂമിന്റെ ഡോർ തുറന്ന് സിസ്റ്റർ ചോദിച്ചത്. അപ്പോൾ തന്നെ എല്ലാവരും അങ്ങോട്ട് പോയി.

\"ഭൂമിക പ്രസവിച്ചു പെൺകുട്ടി \" എന്ന് പറഞ്ഞു കൊണ്ട് ഡോക്ടർ കുഞ്ഞിനെ സൂര്യന്റെ കൈകളിലേക്ക് വെച്ച് കൊടുത്ത്.

ആ പിഞ്ചു കുഞ്ഞു തന്റെ ഇളം കണ്ണുകൾ പതിയെ തുറന്ന് അവരെ നോക്കി. അമ്മയുടെ അകത്തുള്ള സുരക്ഷിതത്വം നഷ്ട്ടപെട്ട പോലെ ആ കുഞ്ഞു ഭയന്ന് കരയാൻ തുടങ്ങി. കുഞ്ഞിന്റെ കരച്ചിൽ എല്ലാവരിലും ഒരു പുഞ്ചിരി വിടർത്തി.

കുറച്ചു നേരത്തിനു ശേഷം ഭൂമിയേയും റൂമിലേക്ക് കൊണ്ട് വന്നു.

\"സൂര്യേട്ടാ.... എന്നാ നമ്മൾ ഹോസ്‌പിറ്റലിൽ നിന്ന് പോവുക.\"(ഭൂമി )

\"നാളെ രാവിലെ പോകാം.\"(അഭി )

\"എങ്കിൽ നാളെ തന്നെയാ എന്റെ മോളുടെ പേരിടൽ ചടങ്ങ് അതിന്റെ കൂടെ മറ്റൊരു ചടങ്ങ് കൂടിയുണ്ട്.\"(ഭൂമി )

\"എന്ത് ചടങ്ങ് \"(നന്ദു )

\"എല്ലാം പറയാം.. ആദ്യം ചടങ്ങിന് എല്ലാവരെയും ക്ഷണിക്കണം. ഒപ്പം ചടങ്ങ് നടത്തേണ്ടത് ഋഷി സാറിന്റെ കൂടെ സാനിധ്യത്തിലാണ്.\"

ഭൂമി അത് പറഞ്ഞപ്പോൾ എല്ലാവരും ഒന്ന് നെടുങ്ങി.

\"അതെങ്ങനെ....?\"(സൂര്യൻ )

\"അതേ.. അമ്പലത്തിലാണ് ദൈവം കുടിയേറുന്നെ എന്ന വിശ്വാസത്തേക്കാൾ എനിക്ക് പറയാനുള്ളത് എന്റെ ദൈവം ആ സ്മാശാനത്തിൽ അന്തിയുറങ്ങുന്നുണ്ട് അവിടെ മതി എല്ലാം ചടങ്ങും.\"(ഭൂമിയുടെ വാക്കുകൾ ഇമോഷണൽ ആയിരുന്നു.

\"Ok... നീ ആഗ്രഹിക്കുന്ന പോലെ എല്ലാ അറേഞ്ജ്‍മെന്റും ചെയ്യാം.\"

എന്ന് പറഞ്ഞു സൂര്യനും അഭിയും മുത്തശ്ശനുമൊക്കെ അതിന് വേണ്ടി പുറത്തിറങ്ങി.മറ്റെല്ലാവരും കുഞ്ഞിനെ കളിപ്പിക്കുന്ന തിരക്കിലായിരുന്നു.

----------------------------------------------------------

*പിറ്റേന്ന്*

ഋഷിയുടെ അരികിൽ എല്ലാവരും ഒന്നിച്ചു വന്നപ്പോൾ അവനും ഒത്തിരി സന്തോഷത്തിയായിരുന്നു. അച്ഛനും അമ്മയും നന്ദും കുഞ്ഞിഋഷിയും ഭൂമിയുടേയും സൂര്യേന്റെയും ഫാമിലിയും അവനും ഒത്തിരി സന്തോഷിച്ചു.പക്ഷെ അവരിലേക്ക് ഇറങ്ങി വരാൻ കഴിയാത്തതിൽ അവന്റെ ആത്മാവ് നിരാശയായി.

ഭൂമി കുഞ്ഞിനെ കയ്യിലെടുത്ത് എല്ലാവരുടെയും സമ്മദത്തോടെ പേര് ചെവിയിൽ വിളിച്ചു.

*ഇനയ സൂര്യൻ.... ഇനയ സൂര്യൻ.... ഇനയ സൂര്യൻ*

അവൾ പേര് വിളിച്ചു കഴിഞ്ഞ ഉടനെ മറ്റുള്ളവരും പേര് ഏറ്റു വിളിച്ചു.

\"ഇനി അടുത്തതായി എനിക്ക് പറയാനുള്ളത് എന്റെ മകളുടെ ഭാവിയുടെ കാര്യമാണ്., സാറിന്റെ സാന്നിത്യത്തിൽ വെച്ച് ഞാൻ ഒരു വാക്ക് പറയുകയാണ്. \"(ഭൂമി )

\"എന്ത് വാക്ക്...\"(all )

\"എന്റെമകൾ ഇനയ വിവാഹ പ്രായമായാൽ അവളെ ഞാൻ ഋഷിമോൻക്ക് നൽകും. എനിക്ക് ആ അമ്മയോട് ചെയ്യാൻ പറ്റാത്ത കടമകൾ എല്ലാം എന്റെ മകൾ നിറവേറ്റും. എന്റെ മകൾ ഋഷിക്കുള്ളതാ അവന് സമ്മമാണെങ്കിൽ .. ആർകെങ്കിലും എതിർപ്പുണ്ടോ....\"

ഭൂമിയുടെ വാക്കുകൾ എല്ലാവരിലും ഒരു ഞെട്ടലും അതോടൊപ്പം ഇരട്ടി സന്തോഷവും ആയിരുന്നു.

എല്ലാവരും ഉറക്കെ എതിർപ്പില്ലാന്ന് ആർത്തു പറഞ്ഞു.

ഋഷിയുടെ അമ്മ കയ്യിൽ കിടക്കുന്ന ഋഷിയെ പപ്പയെ ഏൽപ്പിച്ചു കൊണ്ട് ഇനയ മോളെ കയ്യിൽ കോരി എടുത്ത്.

\"ഇവളാണ് എന്റെ ഋഷിയുടെ പെണ്ണ്. എന്റെ മരുമകൾ.\"

എന്ന് പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ ഒരു മുത്തം നൽകി.

\"ഇനി ഞാൻ സമ്മദം ചോദിക്കുന്നത് നിങ്ങളോടാണ് ....\" ഭൂമി ഋഷിയുടെ കുഴിമാഡത്തിനരികിൽ മുട്ട് കുത്തിയിരുന്ന് കൊണ്ട് പറഞ്ഞു.

\"എന്റെ മകളെ ഋഷി സ്വീകരിക്കുന്നതിൽ നിങ്ങൾ ഹാപ്പിയാണോ...\" അവനരികിൽ മുട്ട് കുത്തിയിരിക്കുന്ന ഭൂമിയെ നോക്കി എല്ലാവരും മൗനത്തിലായിരുന്നു.

ഋഷിയുടെ സമ്മദമെന്നോണം ആ സ്മാശാനം ഒരു ഇളം കാറ്റ് തഴുകി.ആ കാറ്റിൽ ഒരു പുഞ്ചിരിയും എല്ലാവരിലും വിടർന്നു. ആ കുഞ്ഞുങ്ങളും ആ ചിരിയിൽ ചേകേറി.

അവസാനമായി അവന്റെ കുഴിമാഡത്തിന് മുന്നിൽ ഒരു കൂട്ടം റോസ്പൂക്കൾ സമ്മാനിച്ചു കൊണ്ട് അവർ മടങ്ങി.അവരെ അവൻ സന്തോഷത്തിൽ യാത്രയാക്കി.അവന്റെ സന്തോഷം ഇളം കാറ്റായി അവിടമാകെ പടർന്നു.




       *ശുഭം ❣️*

സൂര്യനും ഭൂമിയും യാത്രപറയുന്നില്ല.ഇനയുടേയും ഋഷിയുടെയും മറ്റൊരു കഥയിലൂടെ അവർ നിങ്ങളിലേക്ക് തിരികെ എത്തും. പ്രണയവും സൗഹൃദവും കൂടി കലർന്നൊരു കഥാ.إن شاء الله

എല്ലാവരുടെ അഭിപ്രായവും അറിയിക്കണം.
Insta id :- @_jifni_ ഇതിൽ പറഞ്ഞാലും മതി അഭിപ്രായം.

പിന്നെ എന്റെ വായനകാരോട് ഒത്തിരി നന്ദിയുണ്ട്. ഇത് വരെ കൂടെ നിന്നതിനു. പിന്നെ അഭിപ്രായം ഒരിക്കലും ഇമോജിയിലോ റിയാക്ഷനിലോ ഒതുക്കരുത് plz. അപേക്ഷയാണ്. നല്ലതാണെങ്കിലും ചീത്തതാണെങ്കിലും തുറന്ന് പറയണം. തുറന്ന് പറഞ്ഞാൽ മാത്രമേ തെറ്റുകൾ തിരുത്താൻ പറ്റൂ. അത് കൊണ്ട് തുറന്ന് പറയുക.പിന്നെ അഭിപ്രായം തരാത്തവർക്ക് അടുത്ത story കിട്ടാതിരിക്കാം.അങ്ങനെ ഒരു ചിന്ത എന്നിൽ ഉണ്ട്.appo എല്ലാവരും അഭിപ്രായം തുറന്ന് പറയുക.

     *ഒത്തിരി നന്ദി കൂടെ നിന്നവരോടും വിമർശിച്ചവരോടും തെറ്റ് ചൂണ്ടി കാട്ടിയവരോടും. എല്ലാവരോടും ❣️❣️❣️*