Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 83

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 83


അവൾ പറയുന്നത് കേട്ട് അരവിന്ദ് പിന്നെയും ചോദിച്ചു.


“നീ എന്തൊക്കെയാണ് പറയുന്നത്?”


“അരവിന്ദ് ഒന്നുകൊണ്ടും പേടിക്കേണ്ട. ഞാൻ എനിക്ക് പറയാനുള്ളത് മുഴുവനും പറഞ്ഞിട്ട് മാത്രമേ ഇവിടെ നിന്നും പോകൂ. അതൊക്കെപ്പോട്ടെ അരവിന്ദ്, ഞാൻ ഇപ്പോൾ വന്നത് നിന്നെ ഒന്ന് ഇങ്ങനെ കാണാനും, പിന്നെ നിനക്ക് അറിയാത്ത ചില കാര്യങ്ങൾ നിനക്ക് പറഞ്ഞു മനസ്സിലാക്കാനും ആണ്.”


സ്വാഹയുടെ സംസാരത്തിൽ നിന്നും എന്തൊക്കെയോ ശരിയില്ലായ്മ പെട്ടെന്നു തന്നെ മനസ്സിലാക്കാൻ സാധിച്ചു. അരവിന്ദ് നിമിഷങ്ങൾക്കകം തന്നെ വിജിലൻറെ ആയി. അവൻ അവളെ തന്നെ നോക്കി നിന്നു കൊണ്ട് മനസ്സിൽ ആലോചിച്ചു.


Something fishy... അതുകൊണ്ടു തന്നെ ഒന്നും തിരിച്ചു പറയാതെ സ്വാഹ എന്താണ് പറയുന്നത് എന്ന് അറിയാൻ വേണ്ടി അവൻ ക്ഷമയോടെ കാത്തു നിന്നു. അപ്പോഴേയ്ക്കും ഒരു പോലീസുകാരൻ വന്നു ചോദിച്ചു.


“സംസാരം കഴിഞ്ഞോ എന്ന് സാർ ചോദിച്ചു.”


“ഇല്ല സാറേ... സമയം കുറച്ച് എടുക്കും എല്ലാം പറഞ്ഞു മനസ്സിലാക്കാൻ.”


“എത്ര സമയം വേണമെങ്കിലും എടുക്കാം. പക്ഷേ എല്ലാം ഇന്നത്തോടെ പറഞ്ഞു തീർക്കണം. അത് പറയാനാണ് സാർ എന്നെ ഇവിടേയ്ക്ക് വിട്ടത്. “


“അത് എന്തായാലും അങ്ങനെ തന്നെ ഉണ്ടാകാൻ പോകുന്നുള്ളൂ. സാറിനോട് പറഞ്ഞോളൂ.”


അവൾ പുഞ്ചിരിയോടെ ആ പോലീസുകാരനോട് പറഞ്ഞു. അതു കേട്ട് അയാൾ ചിരിയോടെ പുറത്തേക്ക് പോയി. ആ പോലീസുകാരൻ പുറത്തു പോയതും സ്വാഹ തിരിഞ്ഞ് അരവിന്ദനോട് ചോദിച്ചു.


“Aravind, do you have any idea about me? ഞാൻ ആരാണെന്ന് നിങ്ങൾക്ക് അറിയാമോ?”


സ്വഹയുടെ ചോദ്യം കേട്ട് അരവിന്ദ് ഒന്നും പറയാതെ സംശയത്തോടെ അവളെ തന്നെ നോക്കി നിൽക്കുകയാണ് ചെയ്തത്.


അരവിന്ദ് ഒന്നും പറയാതെ തന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് സ്വാഹ ചിരിയോടെ പറഞ്ഞു.


“എനിക്ക് വളരെ കുറച്ചു സമയം മാത്രമേ ഇവിടെ നിന്നോടൊപ്പം ചിലവഴിക്കാൻ പറ്റുകയുള്ളൂ. ഞാൻ നിനക്ക് വേഗം മനസ്സിലാകുന്ന രീതിയിൽ തന്നെ പറയാം.


അതായത് ഇപ്പോൾ ജയിലിൽ കിടക്കുന്ന നിൻറെ ഈ ഇല്ലികൽ (illegal) ബിസിനസ്സിൻറെ പാർട്ണേഴ്സ് ആയ സത്യൻറെയും ജീവൻറെയും കിരണിൻറെയും ഏറ്റെടുത്ത ആദ്യ അസൈമെൻറ്, കുറച്ചു കൂടി വിശദമായി പറഞ്ഞാൽ ആദ്യത്തെ IPL ഇൻറെ ഗെയിം നടക്കുന്ന ദിവസം നിങ്ങൾ നടത്താനിരുന്ന ഹ്യൂമൻ ട്രാഫിക്കിങ് ബിസിനസ്സിൽ, നിങ്ങൾക്ക് ഡീൽ കംപ്ലീറ്റ് ചെയ്യാൻ സാധിക്കാതെ പോയ, 40 പേർക്ക് പകരം 38 പേരെ കൊടുത്തു ഡീൽ ക്ലോസ് ചെയ്യേണ്ടി വന്ന ആ ബിസിനസ്സിൽ രക്ഷപ്പെട്ടു പോയ രണ്ടു പേരിൽ ഒരാളാണ് ഞാൻ.


ഇതിലും വൃത്തിയായി പറഞ്ഞു തരാൻ എനിക്ക് അറിയില്ല അരവിന്ദ്. നിനക്ക് കാര്യങ്ങൾ എല്ലാം മനസ്സിലായി കാണും എന്ന് ഞാൻ വിശ്വസിക്കുന്നു.


സ്വാഹ പറയുന്നതു കേട്ട് അരവിന്ദ് വല്ലാതെ പേടിച്ചു പോയി. അവൻ വിശ്വാസം വരാതെ അവളെ നോക്കി രണ്ടു സെക്കൻഡ് നിന്ന ശേഷം വിറക്കുന്ന ശബ്ദത്തോടെ സ്വാഹയോട് ചോദിച്ചു.


“അപ്പോൾ... അപ്പോൾ നീ ഞങ്ങൾക്കിടയിൽ വന്നത്... “


അരവിന്ദ് ചോദിച്ചു തീരും മുൻപ് തന്നെ പരിഹാസത്തോടെ പറഞ്ഞു.


“എന്താണ് ഇത്ര സംശയിക്കാൻ ഉള്ളത്? പ്രതികാരം... അത് തീർക്കാൻ വേണ്ടി തന്നെയാണ് വന്നിരിക്കുന്നത്. അതിൽ അരവിന്ദന് ഒരു സംശയവും വേണ്ട. എൻറെ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കാൻ കൂട്ടു നിന്ന നിന്നെ ഞാൻ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ അരവിന്ദ് നിനക്ക്?


നിനക്ക് അറിയാവുന്ന സ്വാഹ, എന്ത് aim ചെയ്താലും, ഏതറ്റം വരെ പോകേണ്ടി വന്നാലും, വിശ്രമമില്ലാതെ അത് നേടിയെടുക്കും എന്ന് നിനക്ക് അറിയാവുന്നതല്ലേ?


നിങ്ങളുടെ സമ്പത്തും ബിസിനസും കൊണ്ട് തന്നെ, നിങ്ങളുടെ കമ്പനിയുടെ പേരിൽ, നിൻറെ തലയിൽ ചവിട്ടി തന്നെയാണ് ഞാൻ കളി തുടങ്ങിയത്.


നിൻറെ കണ്ണും ശ്രദ്ധയും എൻറെ ശരീരത്തിൽ ആയത് കൊണ്ടു തന്നെ ഞാൻ ചെയ്യുന്ന ഒന്നും തന്നെ നിനക്ക് കാണാൻ സാധിച്ചില്ല. അല്ലെങ്കിൽ അതിനു ഞാൻ അനുവദിച്ചില്ല. ഞാൻ കൃത്രിമമായി നിർമ്മിച്ച മായാജാലത്തിൽ നീ പെട്ടു പോയി.”


“അങ്ങനെയാണെങ്കിൽ എന്തുകൊണ്ടാണ് നീ ഇപ്പോൾ എല്ലാം വിളിച്ചു പറയുന്നത്?”


അരവിന്ദ് കൗശലത്തോടെ ചോദിച്ചു. അതിന് അവൾ മറുപടി നൽകിയത് ഇങ്ങനെയാണ്.


“നിനക്ക് എന്തു തോന്നുന്നു അരവിന്ദ്?”


“അപ്പോൾ നീ അനാഥ അല്ല...?”


“ഇപ്പോൾ നിൻറെ ചോദ്യത്തിന് ഉത്തരം നൽകിയാൽ ഞാൻ അനാഥയാണ് അരവിന്ദ്. നിങ്ങളാണ് എന്നെ അനാഥ ആക്കിയത്. എൻറെ കുടുംബത്തെ ഒന്നടങ്കം ആക്സിഡൻറ് കൊന്നൊടുക്കാൻ എൻറെ കുടുംബക്കാരെ സഹായിച്ചത് നീയാണ്.”


സ്വാഹ കത്തുന്ന കണ്ണുകളോടെ അവനോട് പറഞ്ഞു. കാര്യങ്ങളുടെ ഏകദേശം കിടപ്പ് അരവിന്ദ് ഓൾറെഡി മനസ്സിലാക്കി കഴിഞ്ഞിരുന്നു. അത് അവനു ദേഷ്യവും സങ്കടവും എല്ലാം ഉണ്ടാക്കിയിരുന്നു.


സ്വാഹ തൻറെയും മാർട്ടിൻറെയും കൂടെ കൂടി നന്നായി തന്നെ കരുക്കി കുരങ്ങു കളിപ്പിച്ചതോർത്ത് അവനു വല്ലാത്ത ദേഷ്യം വന്നു.


മാത്രമല്ല ഞങ്ങളെ ഉപയോഗിച്ച്, ഞങ്ങൾക്കെതിരെ, ഞങ്ങൾക്ക് കൂടെ നിന്ന് തന്നെ, ഞങ്ങൾക്ക് ഇട്ടു തന്നെ നന്നായി പണിതു. പ്രതികാരം തീർക്കാൻ വേണ്ടി അവൾ കണ്ടെത്തിയ മാർഗ്ഗം. സമ്മതിക്കാതെ പറ്റില്ല സ്വാഹ നിന്നെ.


അവൻ ആലോചനയോടെ നിൽക്കുന്നത് കണ്ട് സ്വാഹ പിന്നെയും അവനെ തന്നെ പുച്ഛത്തോടെ നോക്കി നിന്നു.


“അപ്പോൾ എങ്ങനെയാണ് അരവിന്ദ് മുന്നോട്ടുള്ള കാര്യങ്ങൾ? എല്ലാം തുറന്നു പറയുന്നുവോ? അതോ ഞങ്ങൾ ഞങ്ങളുടെ മുറകൾ എടുക്കണമോ?”


Amen ചോദിച്ച ചോദ്യം കേട്ടാണ് അരവിന്ദ് യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വന്നത്. സ്വാഹ അമൻറെ കുറച്ചു പുറകിലായി അപ്പോൾ നിൽക്കുന്നുണ്ടായിരുന്നു. അവൾ അമനോട് പറഞ്ഞു.


“എൻറെ സാറേ... ഞാൻ പറഞ്ഞതു മുഴുവൻ ഡയജസ്റ്റ് ആവാൻ അരവിന്ദന് കുറച്ചു സമയം എങ്കിലും നൽകണം നിങ്ങൾ. അതു പോലുള്ള ഡോസ് അല്ലേ ഞാൻ അങ്ങ് കൊടുത്തിരിക്കുന്നത്? കുറച്ചു സമയം എന്തൊക്കെ ആയാലും സാർ നൽകണം. അല്ലെങ്കിൽ എങ്ങനെയാണ് കാര്യങ്ങൾക്ക് ഒരു നീക്കുപോക്ക് ഉണ്ടാക്കുക?”


സ്വാഹ പറയുന്നത് കേട്ട് അരവിന്ദ് നോക്കി പറഞ്ഞു.


“എനിക്ക് അറിയാവുന്നതെല്ലാം ഞാൻ ഓൾറെഡി പറഞ്ഞു കഴിഞ്ഞു.”


“അപ്പോൾ അരവിന്ദ് പറഞ്ഞു വരുന്നത് തനിക്ക് ഈ കേസുമായി ഒരു ബന്ധവുമില്ല എന്ന് തന്നെയാണ് അല്ലേ? എല്ലാം ചെയ്തിരിക്കുന്ന ശ്രുതിയാണ് അല്ലേ? “


“അതെ എനിക്ക്...”


അരവിന്ദ് പറഞ്ഞു തീരും മുൻപ് സ്വാഹയുടെ കാലുകൾ അരവിന്ദൻറെ നാഭിയിൽ തന്നെ കയറി ഇറങ്ങിയിരുന്നു. വേദനയോടെ അരവിന്ദ് അവളെ നോക്കി.


പിന്നെ വയറു പൊത്തിപ്പിടിച്ച് താഴേക്ക് ഇരുന്നു പോയി. സ്വാഹയാണ് തനിക്ക് ഇട്ട് തന്നത് എന്ന് മനസ്സിലാക്കാൻ അരവിന്ദന് അല്പം സമയം വേണ്ടി വന്നു എന്ന് പറയുന്നതായിരിക്കും സത്യം.


എന്നാൽ അടുത്ത പത്ത് നിമിഷം എന്താണ് അവിടെ നടന്നത് എന്ന് തന്നെ ആലോചിക്കാൻ പോലും അവനു സമയമുണ്ടായിരുന്നില്ല. അവൻ വേദനയാൽ പുളഞ്ഞു പോയി.


Amen എല്ലാം നോക്കി നിൽക്കുക മാത്രമാണ് ചെയ്തത്. അത്രയും സമയം കൊണ്ട് തന്നെ സ്വാഹ അരവിന്ദനെ പച്ചയ്ക്ക് കത്തിച്ചു എന്ന് തന്നെ പറയാം.


സ്വാഹയെ നോക്കി നിൽക്കുമ്പോൾ അമൻറെ മനസ്സിൽ വന്നത് അഗ്നിയെയും ശ്രീഹരിയെയും ആയിരുന്നു. കാരണം ദേഷ്യം വന്നാൽ അവർക്കും ഇവളെ പോലെ കണ്ണു കാണുക ഇല്ല. താൻ ഒക്കെ ഐപിഎസ് ആണെന്ന് പറഞ്ഞിട്ടും ഒരു കാര്യവുമില്ല. അവരുടെ ദേഷ്യത്തിനു മുൻപിൽ പിടിച്ചു നിൽക്കാൻ പലപ്പോഴും ബുദ്ധിമുട്ടുണ്ട്.


ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എൻറെ കാന്താരിയും അതേ ജനുസ്സിൽ പെട്ടവൾ തന്നെയാണ്. അഗ്നിക്കൊപ്പം പിടിച്ചു നിൽക്കാൻ ഇവൾക്ക് മാത്രമേ സാധിക്കൂ.


അങ്ങനെ ഓരോന്ന് ആലോചിച്ച് നിൽക്കുന്ന സമയത്താണ് സ്വാഹ അവൻറെ തോളിൽ തട്ടിയത്. Amen തിരിഞ്ഞു നോക്കി. അവൾ അവനെ നോക്കി ചോദിച്ചു.


“എന്താ ഏട്ടാ ആലോചിക്കുന്നത്?”


“ഒന്നുമില്ല എൻറെ കാന്താരി... നീ അവനെ കൊന്നോ? അതോ കുറച്ചെങ്കിലും ജീവൻ ബാക്കി വെച്ചിട്ടുണ്ടോ?”


“ജീവൻ ഒക്കെ ബാക്കിയുണ്ട്. ഒരു അഞ്ചു ദിവസത്തേക്ക് ഇവിടെ കിടക്കട്ടെ. ഏഴുദിവസത്തെ റിമാൻഡ് കഴിഞ്ഞ് ഹാജരാക്കിയാൽ മതി ഏട്ടാ...”


അവൾ പറയുന്നത് കേട്ട് അമൻ ചിരിയോടെ പറഞ്ഞു.


“ഉത്തരവ് എൻറെ കാന്താരി...


ഇനി എന്താണ് ആണ് അടുത്ത പരിപാടി? “


“ഇനി അരുൺ ഏട്ടനും Abhay ഏട്ടനും കുറച്ചു പണിയെടുക്കട്ടെ അല്ലേ? അല്ലെങ്കിൽ രണ്ടുപേരും കുഴിമടിയൻ മാരായി പോകില്ലേ?”


അവൾ ഒരു ചിരിയോടെ അവനോടു ചോദിച്ചു.


“എൻറെ കാന്താരി... നിന്നെക്കൊണ്ട് ശരിക്കും തോറ്റു പോയിരിക്കുന്നു. ഒന്ന് മര്യാദയ്ക്ക് ഉറങ്ങിയിട്ട് തന്നെ ദിവസങ്ങളായി ഞങ്ങളെല്ലാവരും. എന്നിട്ടാണ് അവളുടെ ചെറിയ വായിലെ വലിയ സംസാരം. ഇതിനെല്ലാം കൂടി അവസാനം നിനക്ക് അഗ്നിയിൽ നിന്നും കിട്ടുമ്പോൾ ഞാൻ കൈ കൊട്ടി തന്നെ ചിരിക്കും. കാത്തിരുന്നോ...

കുടുംബത്തിലെ എല്ലാവരെക്കൊണ്ടും നീ പണിയെടുക്കുക ആണല്ലോ എൻറെ കാന്താരി...?”


Amen പറയുന്നത് കേട്ട് സ്വാഹ പറഞ്ഞു.


“ദേ, ഏട്ടാ പറഞ്ഞില്ലെന്നു വേണ്ട, പ്രമോഷൻ കിട്ടുന്നത് എനിക്ക് അല്ലാ... ഏട്ടന്മാർക്ക് തന്നെയാണ്.”


“അതേടി കാന്താരി, ഒരു പ്രമോഷനും ഇല്ലെങ്കിലും നിനക്ക് വേണ്ടി എന്ത് ചെയ്യാനും ഞങ്ങൾക്ക് സന്തോഷം മാത്രമേ ഉള്ളൂ.”


അവൻ അങ്ങനെ പറഞ്ഞപ്പോൾ സ്വാഹ പറഞ്ഞു.


“അറിയാം ഏട്ടാ... ഞാൻ പോട്ടെ. സമയം കുറച്ചായി.”


ഇനിയും അവിടെ നിന്നാൽ കാര്യങ്ങൾ കൈ വിട്ടു പോകും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ സ്വാഹ അവിടെ നിന്നും പുറത്തേക്കിറങ്ങി പോയി.


അങ്ങനെ ദിവസങ്ങൾ പിന്നെയും കടന്നു പോയി.


റിമാൻഡ് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അരവിന്ദനെ Amen കോടതിയിൽ ഹാജരാക്കി. അരവിന്ദ് പലതും സംസാരിക്കുന്നത് ഒരു ബന്ധവുമില്ലാതെ ആണ്.

അതുകൊണ്ട് തന്നെ 15 ദിവസത്തേക്ക് പിന്നെയും റിമാൻഡ് കോടതി അനുവദിച്ചു നൽകി.


അങ്ങനെ ഒരു നീക്കം കോടതിയിൽ നിന്നും ഉണ്ടാകുമെന്ന് സ്വാഹ ഒരിക്കലും കരുതിയിരുന്നില്ല. അരവിന്ദൻറെ ഇപ്പോഴത്തെ അവസ്ഥ ജനുവിൻ ആണ് എന്നറിഞ്ഞ് സ്വാഹ ചിന്തിക്കാൻ തുടങ്ങി.

എന്തായിരിക്കും അരവിന്ദനും പറ്റിയത്?

അങ്ങനെ ആലോചിക്കുന്നതിനിടയിലാണ് അരവിന്ദ് ശ്രുതിയെ പോലെ തന്നെ അരവിന്ദൻ ഡ്രഗ്സ്സ് ഉപയോഗിക്കുന്നവനാണ് എന്ന് ഓർമ്മ വന്നത്.


അമനോട് പറഞ്ഞു ഭക്ഷണത്തിൽ ഇടയ്ക്കെല്ലാം ഡ്രഗ്സ്സ് നൽകാൻ സാധിക്കുമെങ്കിൽ കാര്യങ്ങൾ നമ്മൾ വിചാരിക്കും പോലെ കരക്കെത്തിക്കാൻ സാധിക്കും എന്ന് സ്വാഹ പറഞ്ഞു.


അവൾ പറഞ്ഞത് കേട്ട് Amen അരുണിനെ വിളിച്ചു വേണ്ടത് എന്താണെന്ന് വെച്ചാൽ ചെയ്തു തരാൻ അപ്പോൾ തന്നെ വിളിച്ചു പറഞ്ഞു.

അരുണിൻറെ നിർദ്ദേശ പ്രകാരം അവർ അരവിന്ദനെ നോർമൽ ആക്കിയെടുത്തു.


അടുത്ത പ്രാവശ്യം അരവിന്ദനെ കോടതിയിൽ ഇതിൽ ഹാജരാക്കിയപ്പോൾ Abhay തന്നെയായിരുന്നു പ്രോസിക്യൂഷൻ ലോയറായി ആയി അപിയർ ചെയ്തത്.


അരവിന്ദനു വേണ്ടി ഹാജരായ ലോയർ വളരെ പണിപ്പെട്ടാണ് ബെയിലിന് ആപ്ലിക്കേഷൻ തന്നെ സമർപ്പിച്ചത്. എന്നാൽ ശ്രുതിയേയും കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശം ഉണ്ടായി.


ഈ കേസിൻറെ അടുത്ത് സിറ്റിങ്ങിന് രണ്ട് ദിവസത്തിനു ശേഷം കോടതി ഡേറ്റ് നൽകി.

കോടതി നിർദ്ദേശിച്ചത് കൊണ്ട് തന്നെ രണ്ടു ദിവസത്തിനു ശേഷം ശ്രുതിയേയും ഹോസ്പിറ്റലിൽ നിന്ന് കോടതിയിൽ അരവിന്ദനൊപ്പമെത്തിച്ചു.


എന്നാൽ കോടതി വരാന്തയിൽ ശ്രുതിയെ കണ്ട അരവിന്ദ് വല്ലാതെ പേടിച്ചു പോയിരുന്നു. അതുപോലെയായിരുന്നു അവളുടെ അവസ്ഥ. തന്നെയും ഈ അവസ്ഥയിൽ ആകുമോ ഇവർ എന്ന് അവനിൽ ഭയം ഉടലെടുത്തു.


ശ്രുതിക്ക് ഒന്നിലും ഒരു താൽപര്യവുമില്ല. ആരെങ്കിലും പറഞ്ഞാൽ അതു പോലെ കേൾക്കുന്ന ഒരു പാവ. നടക്കാൻ പറഞ്ഞാൽ നടക്കും ഇരിക്കാൻ പറഞ്ഞാൽ ഇരിക്കും. അങ്ങനെ ഒരു വല്ല അവസ്ഥയിലാണ് ഇപ്പോൾ ശ്രുതി ഉള്ളത്.


എന്നാലും കോടതിയിൽ Abhay പറഞ്ഞു.


“ശ്രുതിയുടെ ഇന്നത്തെ അവസ്ഥയിൽ ദുഃഖമുണ്ട്. അത് പക്ഷേ അവൾ ചെയ്തു കൂട്ടിയ തെറ്റുകൾക്ക് ഒരു മറയായി പിടിക്കാൻ ശ്രമിക്കുന്നില്ല. കാരണം അവൾ ചെയ്തുകൂട്ടിയത് അതു പോലെത്തെ കാര്യങ്ങളാണ്. അതുകൊണ്ടു തന്നെ അവളുടെ ചികിത്സ എല്ലാം കഴിഞ്ഞ്, അസുഖം മാറിയ ശേഷം, ചെയ്ത തെറ്റിന് ശിക്ഷ അനുഭവിച്ചേ മതിയാകൂ.”


Abhay പറഞ്ഞത് കോടതിയും ശരി വെച്ചു.

ഏകദേശം നൂറോളം പെൺകുട്ടികളുടെ ജീവനാണ് ഇവർ കാരണം നഷ്ടമായിരിക്കുന്നത്. അത് കൂടാതെ അവരുടെ കുടുംബങ്ങളും ഒരുപാട് അനുഭവിച്ചു. ഇതെല്ലാം കണ്ടില്ലെന്ന് വെക്കാൻ കോടതിക്ക് സാധിക്കില്ല. Abhay പറഞ്ഞതിനോട് ശരി വെച്ച കോടതി എക്സ്പ്ലനേഷൻ നൽകിയത് ഇങ്ങനെയാണ്.


ചികിത്സ കഴിഞ്ഞ് എല്ലാം ഭേദമായാൽ ശ്രുതി അവൾക്ക് വിധിച്ച ജീവപരന്ത്യം അനുഭവിച്ചേ മതിയാകൂ.

പിന്നെ അരവിന്ദ് ഇപ്പോഴും എല്ലാം സ്വയം ഏറ്റെടുക്കുകയാണ്. അതുകൊണ്ടു തന്നെ സമയം കഴിഞ്ഞതു കൊണ്ട് അടുത്ത ആഴ്ച ഈ കേസിൻറെ വിധി പറയാൻ നീട്ടി വെച്ചു. അതിനിടയിൽ എന്തെങ്കിലും വഴിതിരുവുണ്ടാക്കാൻ കോടതി ഓർഡർ നൽകി.


റിമാൻഡിൽ തന്നെയാണ് ഇപ്പോഴും അരവിന്ദ്.

ഇനി എന്തു ചെയ്യണമെന്ന് അറിയാതെ Amen വല്ലാതെ കുഴഞ്ഞു എന്ന് തന്നെ പറയാം. അരവിന്ദ് വായ് തുറക്കാതെ വേറെ ഏതു വഴിക്ക് അരവിന്ദനെ DD യുമായി കണക്ഷൻ ഉണ്ടാക്കാം എന്നതാണ് ഇപ്പോഴത്തെ അവൻറെ ഏറ്റവും വലിയ പ്രശ്നം.


അങ്ങനെ ആലോചിച്ച് ഇരിക്കുമ്പോഴാണ് പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ വിളിപ്പിച്ച് തലയ്ക്കു മുകളിൽ ഉള്ളവർ എല്ലാവരും കൂടി അവനോട് നന്നായി ദേഷ്യപെട്ടത്.

ഒരു ആവശ്യവും ഇല്ലാതെ, സ്വന്തം താൽപര്യ പ്രകാരം ഒരിക്കൽ അന്വേഷിച്ചു ക്ലോസ് ചെയ്തത് നിർത്തി വെച്ച കേസ് കോടതിയിൽ പോയി സ്പെഷ്യൽ ഓർഡറിൽ റിഓപ്പൺ ചെയ്തു.

എവിടെയുമെത്താതെ പിന്നെയും അതേ ഫയലുകൾക്കിടയിൽ എത്തിച്ച് പോലീസ് ഡിപ്പാർട്ട്മെൻറ്ന് തന്നെ അപമാനം ആക്കി എന്നു വരെ അവർ പറഞ്ഞു.


Goan brothers ൽ നിന്നും കിമ്പളം വാങ്ങിക്കുന്ന ഓരോ പോലീസുകാർക്കും അവരുടെ ഭാഗം ക്ലിയർ ആക്കാൻ പറ്റിയ അവസരം അവർ നന്നായി തന്നെ ഉപയോഗിച്ചു.


 


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 84

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 84

4.9
9083

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 84 എന്നാലും അമൻറെയും ടീമിൻറെയും എത്ര ദിവസത്തെ കഠിന പരിശ്രമമാണ് ഒരു വിലയും ഇല്ലാതെ അവർ തള്ളിക്കളഞ്ഞത് എന്ന് അവരെ വഴക്കു പറയുമ്പോൾ, അല്ലെങ്കിൽ അവരോട് ദേഷ്യപ്പെടുമ്പോൾ അവരാരും ആലോചിച്ചു പോലുമില്ല എന്നതാണ് സത്യം. അരവിന്ദനെയും ശ്രുതിയേയും കോടതിക്ക് മുന്നിൽ എത്തിച്ചതും, ഒരുപാട് സത്യങ്ങൾ പുറത്തു വന്നതും ഒന്നും അവർ ആലോചിച്ചു പോലുമില്ല. എല്ലാവരും ഒരു അവസരം കിട്ടിയപ്പോൾ അത് ഉപയോഗിക്കാനാണ് ശ്രമിച്ചത്. വളരെയധികം ദേഷ്യത്തോടെയും സങ്കടത്തോടെയും ആണ് അന്ന് Amen വീട്ടിലേക്ക് കയറി വന്നത്. അമനും അമയും ഏകദേശം ഒരേ മാനസിക അവസ്ഥയിൽ ആയിരുന