സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 84
എന്നാലും അമൻറെയും ടീമിൻറെയും എത്ര ദിവസത്തെ കഠിന പരിശ്രമമാണ് ഒരു വിലയും ഇല്ലാതെ അവർ തള്ളിക്കളഞ്ഞത് എന്ന് അവരെ വഴക്കു പറയുമ്പോൾ, അല്ലെങ്കിൽ അവരോട് ദേഷ്യപ്പെടുമ്പോൾ അവരാരും ആലോചിച്ചു പോലുമില്ല എന്നതാണ് സത്യം.
അരവിന്ദനെയും ശ്രുതിയേയും കോടതിക്ക് മുന്നിൽ എത്തിച്ചതും, ഒരുപാട് സത്യങ്ങൾ പുറത്തു വന്നതും ഒന്നും അവർ ആലോചിച്ചു പോലുമില്ല. എല്ലാവരും ഒരു അവസരം കിട്ടിയപ്പോൾ അത് ഉപയോഗിക്കാനാണ് ശ്രമിച്ചത്.
വളരെയധികം ദേഷ്യത്തോടെയും സങ്കടത്തോടെയും ആണ് അന്ന് Amen വീട്ടിലേക്ക് കയറി വന്നത്. അമനും അമയും ഏകദേശം ഒരേ മാനസിക അവസ്ഥയിൽ ആയിരുന്നു.
ശ്രീഹരി ഒന്നും പറയാതെ ശ്രീകുട്ടിക്കൊപ്പം സോഫയിൽ ഇരിപ്പുണ്ട്.
ആരും ഒന്നും പറയുന്നില്ല. അച്ചു എല്ലാവർക്കും ചായ കൊണ്ടു വന്നു കൊടുത്തു. മഹാദേവനും അംബിക ദേവിയും എല്ലാവരുമുണ്ട് ദേവി പീഠത്തിൽ.
ശ്രീക്കുട്ടി സാവധാനം ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ് അമനടുത്തേക്ക് ചെന്നു. പിന്നെ സങ്കടത്തോടെയും ദേഷ്യത്തോടെയും ഇരിക്കുന്ന എല്ലാവരെയും ഒന്നു നോക്കി കൊണ്ട് അവൾ പുഞ്ചിരിയോടെ ചോദിച്ചു.
“Amen ഏട്ടൻ എന്തിനാണ് വിഷമിക്കുന്നത്? സ്വാഹ... എൻറെ സ്വാഹ, ജീവനോടെ ഉണ്ടെങ്കിൽ ഇതിനൊരു പരിഹാരം അവൾ കണ്ടിരിക്കും. ഈ കേസ് ഇത്രയും ആക്കിയതിൻറെ മുഴുവൻ പ്ലാനിങ് അവളുടേതാണ് എന്നും എനിക്കറിയാം.”
“ശ്രീക്കുട്ടി പറഞ്ഞത് ശരിയാണ്.”
Amen പറഞ്ഞു.
“പക്ഷെ ഇനി എങ്ങനെ മുന്നോട്ടു പോകണം എന്നാണ് എനിക്ക് മനസ്സിലാകാത്തത്.”
അതുകേട്ട് ശ്രീക്കുട്ടി പിന്നെയും പറഞ്ഞു.
“അതെ... അതു തന്നെയാണ് ഞാനും പറഞ്ഞു വരുന്നത്. അവൾ ഇതിനൊരു പരിഹാരം എന്തായാലും കാണും. എനിക്കുറപ്പാണ്.”
അതുകേട്ട് മഹാദേവൻ പറഞ്ഞു.
“ശ്രീക്കുട്ടി ഇപ്പോൾ പറഞ്ഞതിൽ ഒരു സംശയവും വേണ്ട. എനിക്കും അതിൽ നല്ല ഉറപ്പുണ്ട്. പക്ഷേ അവൾ എല്ലാം നോക്കിക്കൊള്ളും എന്നും പറഞ്ഞു മിണ്ടാതെ ഇരുന്നിട്ട് കാര്യമില്ല. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് നിങ്ങൾ ചെയ്യു. ബാക്കിയൊക്കെ അവർ നോക്കിക്കൊള്ളും. സമയാസമയങ്ങളിൽ അവൾക്കു വേണ്ട സപ്പോർട്ട് നിങ്ങൾ നൽകിയാൽ മതി.”
അവർ അങ്ങനെ സംസാരിച്ചിരിക്കുന്നതിനിടയിൽ ആണ് അർജുൻ Abhay നെ വിളിച്ചത്. ഫോണിൽ അർജുൻറെ പേര് കണ്ടതും അവൻ പെട്ടെന്ന് തന്നെ കോൾ അറ്റൻഡ് ചെയ്ത ശേഷം ചോദിച്ചു.
“എന്താടാ... ഈ സമയത്ത് പതിവില്ലാത്ത ഒരു വിളി? എന്തോ പന്തികേട് ഉണ്ടല്ലോ?”
“ഉണ്ട് Abhay ഏട്ടാ... ഞാനൊരു കാര്യം കേട്ടു. അതു കൊണ്ടാണ്...”
അവൻ തപ്പി കളിച്ച് സംസാരിക്കുന്നത് കേട്ട് Abhay ദേഷ്യത്തോടെ പറഞ്ഞു.
“നീ മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ സസ്പെന്സ് ഇടാതെ കാര്യം പറയാൻ നോക്ക് ചെക്കാ... അല്ലെങ്കിൽ തന്നെ തല ചൂടായി ഇരിക്കുകയാണ് ആ അരവിന്ദൻറെ കാര്യം ഓർത്തിട്ട്.”
Abhay പറയുന്നത് കേട്ട് അർജുൻ അതിശയത്തോടെ ചോദിച്ചു.
“ആഹാ... അപ്പോൾ ഏട്ടനും അറിഞ്ഞിരുന്നോ? ഞാൻ സംഭവം കേട്ടപ്പോൾ നിങ്ങൾ അറിഞ്ഞിരിക്കില്ല എന്നാണ് കരുതിയത്.”
അർജുൻ പറയുന്നത് കേട്ടപ്പോൾ എന്തോ ശരിയല്ല എന്നു തോന്നി അവൻ കോൾ സ്പീക്കറിൽ ഇട്ടു ചോദിച്ചു.
“അർജുൻ നീ എന്താണ് പറയുന്നത്?”
“അത് അരവിന്ദൻറെ ബെയിലിൻറെ കാര്യം തന്നെ.”
“നീ എന്താണ് അർജുൻ പറയുന്നത്? ബെയിലോ അതും അരവിന്ദനോ?”
അടുത്ത് ഇരുന്ന Amey ചോദിച്ചു. ആ ചോദ്യം കേട്ടപ്പോൾ തന്നെ അർജുന് കാര്യങ്ങൾ ഏകദേശം മനസ്സിലായി. ഇവർ ഒന്നും അറിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ അർജുൻ താൻ അറിഞ്ഞത് എല്ലാം വിശദമായി തന്നെ പറഞ്ഞു.
അരവിന്ദനു ബെയിൽ നേടാൻ അണിയറയിൽ പണി നടക്കുന്നുണ്ടെന്ന്. മാത്രമല്ല ഏതോ വമ്പൻ ടീം തന്നെയാണ് ഇതിനു പിന്നിൽ ചിരടു വലിക്കുന്നതെന്നും അറിയാൻ കഴിഞ്ഞു. അർജുൻ പറയുന്നത് കേട്ട് എല്ലാവരും സ്തംഭിച്ചിരുന്നു പോയി.
എല്ലാം കേട്ട ശേഷം മഹാദേവൻ പറഞ്ഞു.
“എന്തെങ്കിലും കൂടുതൽ അറിഞ്ഞാൽ നീ വിളിക്ക് അർജുൻ. പിന്നെ സ്വാഹ, അവളെ നീ ശ്രദ്ധിക്കണം. എനിക്ക് അവൾ ഒരു പ്രശ്നത്തിലും ചാടാതെ വേണം.”
“ഞാൻ നോക്കിക്കോളാം അച്ഛാ... “
അഗ്നിയെപ്പോലെ അർജുനും മഹാദേവനെ അച്ഛാ എന്ന് തന്നെയാണ് വിളിക്കാറുള്ളത്.
“ഞാനും അഗ്നിയും കണാരേട്ടനും ഇവിടെ തന്നെ ഉണ്ട്. അവളെക്കുറിച്ച് ഓർത്ത് പേടി വേണ്ട.”
“എന്നാൽ ശരി. നീ കോൾ കട്ട് ചെയ്തോളൂ.”
മഹാദേവൻ പറഞ്ഞതുകേട്ട് അർജുൻ കോൾ കട്ട് ചെയ്തു. എല്ലാവരും ഇനി എന്ത് എന്നറിയാതെ പരസ്പരം നോക്കി. അപ്പോൾ ആണ് ശ്രീക്കുട്ടി പറഞ്ഞത്.
“എന്താണ് എല്ലാവരും ഇങ്ങനെ ഇരിക്കുന്നത്? എൻറെ സ്വാഹ, ദേവി പീഠത്തിൽ എത്താൻ ഇനി അധികം ദിവസം കാത്തിരിക്കേണ്ടി വരില്ല.”
ശ്രീക്കുട്ടി അതും പറഞ്ഞ് പുഞ്ചിരിയോടെ സ്വന്തം റൂമിലേക്ക് നടന്നു. അവൾ പറഞ്ഞതും പോകുന്നതും നോക്കി അരുൺ ശ്രീയോട് ചോദിച്ചു.
“എന്തോന്നാടാ ഇത്? എല്ലാവരും ഇത്രയും ടെൻഷനിൽ ഇരിക്കുമ്പോൾ അവൾ എന്താണ് ഇങ്ങനെ പറയുന്നത്?”
അരുണിൻറെ ചോദ്യം കേട്ട് ശ്രീഹരീ ചിരിയോടെ പറഞ്ഞു.
“ഈ ദേവി പീഠത്തിൽ ഒരു പക്ഷേ അഗ്നിയേക്കാൾ നന്നായി സ്വാഹയെ അറിയുന്നത് ശ്രീക്കുട്ടിക്ക് ആണ് എന്ന് ഏട്ടൻ മറന്നോ? സ്വാഹ എന്താണ് പ്ലാൻ ചെയ്യുന്നതെന്ന് ആ പോയ പൂച്ച കുട്ടിക്ക് ഏകദേശം മനസ്സിലായിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.”
“എന്നാൽ വാടാ നമുക്ക് അവളോട് ചോദിക്കാം എന്താണ് സ്വാഹയുടെ പ്ലാൻ എന്ന്.”
അതും പറഞ്ഞ് അവൻ ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു.
“നീ കടിഞ്ഞൂൽ പൊട്ടൻ തന്നെയാണ്. ചെറിയ ഒരു സംശയം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഇപ്പോൾ അത് ഉറപ്പായി.”
മഹാദേവൻ അരുണിനെ നോക്കി പറഞ്ഞു.
“അത് എന്താ അങ്ങനെ പറയുന്നേ?”
“നിനക്ക് ഇത്ര കാലമായിട്ടും ശ്രീക്കുട്ടിയെ മനസ്സിലായില്ലേ? അവൾ വാ തുറന്ന് ഒരു വാക്കു പറയില്ല, അല്ലേ ശ്രീ?”
“അതെ സ്പെഷ്യലി സ്വാഹയുടെ റിലേറ്റഡ് ആയ കാര്യമാണെങ്കിൽ പറയുകയും വേണ്ട.”
ശ്രീഹരിയും അച്ഛൻ പറഞ്ഞതിനോട് അനുകൂലിച്ചു പറഞ്ഞു. അതു കേട്ട് എല്ലാവരും അത് ശരിയാണെന്ന് സമ്മതിക്കും പോലെ തലയാട്ടി. അംബികാ ദേവി എല്ലാവരെയും നോക്കി ചോദിച്ചു.
“എല്ലാവരും ഇങ്ങനെ ഇരുന്നിട്ട് എന്തിനാണ്... എല്ലാവരും പോയി ഫ്രഷ് ആയി വായോ. നമുക്ക് ഡിന്നർ കഴിക്കാം. അച്ചു, ശ്രീക്കുട്ടിയെ കൂടി വിളിച്ചോളൂ. അല്ലെങ്കിൽ പെണ്ണ് അത്താഴ പട്ടിണി കിടക്കാൻ നോക്കും.”
എല്ലാവരും അവരവരുടെ റൂമുകളിൽ പോയി ഫ്രഷായി പുറത്തു വന്നു. പിന്നെ എല്ലാവരും ഒരുമിച്ചിരുന്ന് ഡിന്നർ കഴിച്ചു.
അങ്ങനെ രണ്ടു ദിവസങ്ങൾ കഴിഞ്ഞു പോയി.
മൂന്നാം ദിവസം പുലർച്ചെ സ്വാഹയുടെ സെൽ ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് സ്വാഹ ഡിസ്പ്ലേ നോക്കിയതും അവളുടെ മുഖത്ത് ഒരു വല്ലാത്ത ഭാവം ഇരച്ചു കയറി.
ഇരയെ ഓടിച്ചു ഗുഹയിൽ കയറ്റിയ സിംഹത്തിൻറെ ഭാവമായിരുന്നു ആ സമയം അവൾക്ക്. ആരായിരിക്കും ഇപ്പോൾ അവളുടെ അടുത്ത ഇര...?
സ്വാഹ കോൾ അറ്റൻഡ് ചെയ്തു.
“Good morning, Martin...”
മാർട്ടിൻ അവളെ തിരിച്ച് വിഷു ചെയ്യാനൊന്നും നിൽക്കാതെ വേഗം തന്നെ കാര്യങ്ങൾ പറയാൻ തുടങ്ങി.
“സ്വാഹ, അരവിന്ദൻറെ ബെയിൽ ഏകദേശം ശരിയായി എന്നാണ് DD വിളിച്ചു പറഞ്ഞത്. ഇപ്പോൾ എല്ലാം നമ്മുടെ പ്ലാൻ അനുസരിച്ച് തന്നെയാണ് നടക്കുന്നത്.”
“ആഹാ... കാലത്തു തന്നെ ഗുഡ് ന്യൂസ് ആണല്ലോ മാർട്ടിൻ പറഞ്ഞത്?”
“അതെ അതു കൊണ്ടാണല്ലോ DD വിളിച്ചപ്പോൾ തന്നെ ഞാൻ നിന്നെ കാര്യങ്ങൾ വിളിച്ച് അറിയിക്കാമെന്നു കരുതിയത്.”
“Good... അത് എന്തായാലും നന്നായി. ബെയിൽ ആദ്യം കിട്ടി അരവിന്ദ് പുറത്തു വരട്ടെ... ബാക്കി കാര്യങ്ങൾ അപ്പോൾ നമ്മൾക്ക് അത് അനുസരിച്ച് പ്ലാൻ ചെയ്യാം. എത്ര ദിവസത്തിനുള്ളിൽ കാര്യം നടക്കും എന്നാണ് DD പറയുന്നത്?”
“Maximum 2 days... അതിനുള്ളിൽ അരവിന്ദ് പുറത്തു വരും.”
“ഓക്കേ... അങ്ങനെയാണെങ്കിൽ എത്രയും പെട്ടെന്ന് രണ്ടു ദിവസത്തേക്ക് അരവിന്ദനെ ഒളിപ്പിക്കാനുള്ള സ്ഥലം കൂടി ശരിയാക്ക്.”
“അതിനെക്കുറിച്ച് ഒന്നും സ്വാഹ വറിഡ് ആവേണ്ട കാര്യമില്ല. അതൊക്കെ ഫ്രെഡി വേണ്ട പോലെ സെറ്റ് ചെയ്തിട്ടുണ്ട്. അത് നമ്മുടെ...”
മാർട്ടിൻ എവിടെയാണ് സ്ഥലം സെറ്റ് ആക്കിയിരിക്കുന്നത് എന്ന് പറയാൻ തുടങ്ങിയതും സ്വാഹ പറഞ്ഞു.
“No Martin... എവിടെയാണ് അരവിന്ദനെ ഒളിപ്പിക്കാൻ പോകുന്നത് എന്ന് എന്നോട് പോലും പറയേണ്ട.”
സ്വാഹ പറയുന്നതു കേട്ട് മാർട്ടിൻ ചിരിയോടെ പറഞ്ഞു.
“നീ അറിഞ്ഞാൽ എന്താണ് പ്രോബ്ലം? എല്ലാത്തിനെയും മാസ്റ്റർ പ്ലാൻ...”
“മാർട്ടിൻ സംസാരം ഒന്നും ഫോണിൽ കൂടി വേണ്ട. പണ്ടുള്ളവർ പറയും പോലെ ചുവരിനും കാതുകൾ ഉള്ള കാലമാണ് ഇത്. അതുകൊണ്ട് സൂക്ഷിക്കണം.”
“ശരി... “
“DD ഓടും ഫ്രെഡിയോടും സൂക്ഷിക്കാൻ പറയണം. ഒന്നിനും ഒരു തെളിവും ഉണ്ടാകരുത്.”
“അതൊക്കെ അവർ നോക്കിക്കോളും.”
മാർട്ടിൻ കോൾ കട്ട് ചെയ്തതും കണാരൻറെ ഫോണിൽ നിന്ന് അർജുൻറെ ഫോണിലേക്ക് ഒരു എസ്എംഎസ് പോയി.
within 2 days.
അത്ര മാത്രമേ മെസ്സേജിൽ ഉണ്ടായിരുന്നുള്ളൂ. മെസ്സേജ് വന്നതും അർജുനും അഗ്നിയും പുഞ്ചിരിച്ചു. അർജുൻ Amen നെ വിളിച്ചു പറഞ്ഞു.
“ഏട്ടാ രണ്ടു ദിവസത്തിനുള്ളിൽ അരവിന്ദന് ബെയിൽ കിട്ടും എന്നാണ് അറിയാൻ സാധിച്ചത്.”
എന്നാൽ അടുത്തിരുന്ന ശ്രീ ചോദിച്ചു.
“നീ ഇത് എവിടെ നിന്നാണ് അറിയുന്നത്?”
“എൻറെ കൂട്ടുകാരൻറെ ഭാര്യയിൽ നിന്നും... “
അർജുന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല മറുപടി നൽകാൻ. അതുകേട്ട് പുഞ്ചിരിയോടെ ശ്രീ ചോദിച്ചു.
“വേറെ എന്തെങ്കിലും ഇൻഫോർമേഷൻ?”
അർജുനു ഒപ്പമുണ്ടായിരുന്ന അഗ്നിയാണ് അതിനു മറുപടി നൽകിയത്.
“കണക്ഷൻ ഉണ്ടല്ലോ?”
പെട്ടെന്നാണ് ശ്രീഹരി പറഞ്ഞത്.
“മനസ്സിലായി. Amen ഏട്ടൻ നോക്കിക്കോളും ഇനി എല്ലാം. എന്നാൽ വെച്ചോളൂ. ഇനിയും സമയം കളയാൻ ഒട്ടുമില്ല.”
അതും പറഞ്ഞ് അഗ്നി കോൾ കട്ട് ചെയ്തു. ഇതെല്ലാം കണ്ടും കേട്ടും തലയിലെ കിളികൾ എല്ലാം പറന്നു പോയി നിൽക്കുകയായിരുന്ന അരുൺ ചോദിച്ചു.
“എന്തൊക്കെയാണ് നിങ്ങൾ പറഞ്ഞു കൂട്ടുന്നത്. കേട്ടിട്ട് എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നു.”
“അരവിന്ദ് രണ്ടു ദിവസം കൊണ്ട് പുറത്തിറങ്ങിയാൽ കാന്താരിയും ഈ കേസും തമ്മിൽ ബന്ധം DD യും മാർട്ടിനും അറിയില്ലേ? അത് ഉണ്ടാകാതിരിക്കാൻ എന്തു വേണം?”
ശ്രീക്കുട്ടിയുടെ സ്വരം കേട്ടു കൊണ്ടാണ് എല്ലാവരും തിരിഞ്ഞു നോക്കിയത്.
ശ്രീക്കുട്ടിയുടെ ആ ചോദ്യം കേട്ടപ്പോഴാണ് ഒപ്പം അരുണിനൊപ്പമുണ്ടായിരുന്ന Abhay, Amen, Amey എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായി തുടങ്ങിയത്.
എന്നാൽ എല്ലാ പ്രാവശ്യത്തെ പോലെയും അരുണിനു കാര്യം ഒന്നും മനസ്സിലായില്ല. Arun കിളി പറത്തി എല്ലാവരെയും നോക്കി ഇരിക്കുകയായിരുന്നു.
ഏട്ടൻറെ ഇരിപ്പ് കണ്ടു ചിരിയോടെ Abhay പറഞ്ഞു.
“ശ്രീക്കുട്ടി നിൻറെ പൊട്ടൻ ഏട്ടന് ഒന്നും മനസ്സിലായിട്ടില്ല. ഞങ്ങൾക്ക് ഇപ്പോൾ എക്സ്പ്ലനേഷൻ ചെയ്യാൻ സമയമില്ല. ഞങ്ങൾ ഇറങ്ങുകയാണ്. ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. സമയം വളരെ കുറവുമാണ്.”
Abhay പറയുന്നത് കേട്ട് അരുൺ ദേഷ്യത്തോടെ ചോദിച്ചു.
“നീ എന്തൊക്കെയാണ് വിളിച്ചു പറയുന്നത്?”
പക്ഷേ അരുൺ ഒരു കാര്യം ശ്രദ്ധിച്ചു. ഇന്നലെ മുതൽ ഉണ്ടായിരുന്ന സംഘർഷം ഇന്ന് ആരുടെ മുഖത്തും കാണാനില്ല. എല്ലാവരും കുറച്ച് റിലാക്സ് ആയ പോലെയാണ് തോന്നുന്നത്.
അവർ നാലുപേരും ചിരിയോടെ പോയതും ശ്രീക്കുട്ടി അരുണിനെ നോക്കി പറഞ്ഞു.
“ഇന്നലെ മുതൽ ഈ സമയം വരെ Amen ഏട്ടൻറെ issue എന്തായിരുന്നു?”
“അത് അരവിന്ദും ആ ഗോവൻ ബ്രദേഴ്സും തമ്മിൽ ഒരു കണക്ഷൻ ഉണ്ടായിരുന്നില്ല എന്നതു തന്നെ.”
“അത് ഏട്ടൻ പറഞ്ഞത് ശരിയാണ്. അപ്പോൾ ആരായിരിക്കും അരവിന്ദൻറെ ബെയില്ലിനു വേണ്ടി ശ്രമിച്ചു കാണുക?”
“DD ആകാനാണ് സാധ്യത.”
“അതെ... അപ്പോൾ നമ്മുടെ ഏട്ടന്മാർ ഒന്ന് പരിശ്രമിച്ചാൽ എന്താകും നടക്കുക?”
“അരവിന്ദനോടൊപ്പം DD യും അകത്താകും.”
“അതെ അതു തന്നെയാണ് ഏട്ടൻറെ കാന്താരിയുടെ പ്ലാൻ. ഇപ്പൊ മനസ്സിലായോ?”
“എൻറെ അമ്മോ... ഞാൻ ഇത്രയൊന്നും ഓർത്തില്ല.”
“ഏട്ടൻ ഓർക്കില്ല, കാരണം ഏട്ടൻ Swaha അല്ലല്ലോ? അവൾ ലക്ഷ്യത്തിലെത്താൻ ഏതു മാർഗ്ഗവും സ്വീകരിക്കും. ചതിച്ചവരോട് Swaha എണ്ണിയെണ്ണി പകരം ചോദിക്കും. അതാണ് എൻറെ സ്വാഹ.”
ശ്രീക്കുട്ടി കണ്ണുനീർ തുടച്ചു കൊണ്ട് പുറത്തേക്ക് നോക്കി പറഞ്ഞു.
എന്നാൽ അമനും അമയും കൂടി ചേർന്ന് പരിശ്രമിച്ചതും അവർ കുരുക്കുകൾ മുറുക്കി.
xxxxxxxxxxxxxxxxxxx
മാർട്ടിൻ ഈ സമയം തൻറെ ഫ്ലാറ്റിൽ ഇരുന്ന് ആലോചിക്കുകയായിരുന്നു. അരവിന്ദൻറെ അറസ്റ്റ് ഉണ്ടായ ദിവസം രാത്രിയിൽ തനിക്ക് സ്വാഹയുടെ കോൾ വന്നു.
Hotel Leela Palace ൽ കണ്ടു മുട്ടാം എന്നും പറഞ്ഞു. അവളെ മീറ്റ് ചെയ്യുമ്പോൾ വിചാരിച്ച പോലെ അരവിന്ദ് തന്നെയായിരുന്നു വിഷയം. എന്നാൽ വിഷയം താൻ വിചാരിച്ചതാണ് എങ്കിലും സംസാരം താൻ ചിന്തിച്ച രീതിയിലായിരുന്നില്ല. സ്വാഹയാണ് സംസാരിച്ചു തുടങ്ങിയത്.
“മാർട്ടിൻ ഞാൻ സംസാരിക്കണം എന്ന് പറഞ്ഞത് അരവിന്ദൻറെ കാര്യമാണ് എന്ന് നിനക്ക് മനസ്സിലായി കാണുമല്ലോ?”
“Yes Swaha... I guessed it.”
“Well, then let me ask you one question Martin. Do you really think he is the one who did all these illegal activities as per the case?”
{എങ്കിൽ ഞാൻ നിന്നോട് ഒരു ചോദ്യം ചോദിക്കട്ടെ മാർട്ടിൻ. കേസ് പ്രകാരമുള്ള എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്തിയത് അവനാണെന്ന് നിങ്ങൾ ശരിക്കും കരുതുന്നുണ്ടോ?}
അവളുടെ ആ ചോദ്യത്തിന് മാർട്ടിൻ മറുപടി നൽകിയില്ല. മാർട്ടിൻറെ മൗനം കണ്ട് സ്വാഹ അൽപ നേരം അവൻ മറുപടി നൽകാൻ വേണ്ടി കാത്തു നിന്നു എങ്കിലും അവൻ ഒന്നും പറയുന്നില്ല എന്ന് മനസ്സിലാക്കി അവൾ ചോദിച്ചു.
“Your silence makes me more curious Martin.”