സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 85
“Martin, if you are comfortable sharing the truth with me, please go ahead. Otherwise, we will stop this conversation now only.”
{ മാർട്ടിൻ, നിങ്ങൾക്ക് എന്നോട് സത്യം പങ്കിടാൻ സുഖമുണ്ടെങ്കിൽ, ദയവായി മുന്നോട്ട് പോകൂ. അല്ലെങ്കിൽ, ഞങ്ങൾ ഈ സംഭാഷണം ഇപ്പോൾ മാത്രം നിർത്തും.}
സ്വാഹ ഇത്രയൊക്കെ പറഞ്ഞിട്ടും മാർട്ടിൻ ഒന്നും പറയാതെ അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. അതുകണ്ട് സ്വാഹ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. ആ സമയം മാർട്ടിൻ അവളെ കയ്യിൽ പിടിച്ചു. തൻറെ ദേഹത്ത് തൊട്ടതും സ്വാഹ തിരിഞ്ഞു നിന്ന് അവൻറെ കണ്ണുകളിൽ നോക്കി പറഞ്ഞു.
“Martin, I believe by now you know me well. എൻറെ ദേഹത്ത് തൊടാൻ ഞാൻ ആർക്കും അനുവാദം നൽകിയിട്ടില്ല. എല്ലാവർക്കും അവരവരുടേതായ ഒരു personal സ്പേസ് ഉണ്ടാകും. അത് ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ല എന്ന് തോന്നുന്നു. അതിലേക്കുള്ള കടന്നു കയറ്റം ഞാനാരെയും എൻറെ സമ്മതമില്ലാതെ അനുവദിക്കില്ല. Be in your limit Martin.”
തൻറെ കണ്ണുകളിൽ നോക്കി സംസാരിക്കുന്ന സ്വാഹയോട് മാർട്ടിൻ ഒട്ടും തന്നെ പതറാതെ ചോദിച്ചു.
“Can I get that permission?”
അവൻറെ ചോദ്യത്തിന് അവളുടെ കയ്യിൽ മറുപടി റെഡി ആയിരുന്നു.
“NO...”
അവളുടെ മറുപടി കേട്ട് മാർട്ടിൻ പറഞ്ഞു.
“ഞാനും നിന്നിൽ നിന്ന് ഈ ആൻസർ തന്നെയാണ് പ്രതീക്ഷിച്ചത്.”
“\"That\'s cool Martin. Finally, we start thinking the same.\"
“I am sure you will change this decision soon and you will be mine willfully. I will wait for that movement.”
“Wow... what a confidence Martin. This confidence makes you the Notorious gang leader cum shrouded businessman Martin. You will get the answer very soon Martin. Now I think it\'s big time to complete your discussion about Aravind. What do you think?”
{ \"അത് അടിപൊളി മാർട്ടിൻ. അവസാനം ഞങ്ങളും അങ്ങനെ തന്നെ ചിന്തിക്കാൻ തുടങ്ങുന്നു.\"
\"നിങ്ങളുടെ ഈ തീരുമാനം ഉടൻ മാറ്റുമെന്നും നിങ്ങൾ മനഃപൂർവ്വം എന്റേതായിരിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. ആ പ്രസ്ഥാനത്തിനായി ഞാൻ കാത്തിരിക്കും.\"
\" കൊള്ളാം... എന്തൊരു ആത്മവിശ്വാസം മാർട്ടിൻ. ഈ ആത്മവിശ്വാസം നിങ്ങളെ കുപ്രസിദ്ധ ഗുണ്ടാ നേതാവും ആവരണം ചെയ്യപ്പെട്ട വ്യവസായി മാർട്ടിനും ആക്കുന്നു. മാർട്ടിൻ നിങ്ങൾക്ക് ഉടൻ ഉത്തരം ലഭിക്കും. അരവിന്ദനെക്കുറിച്ചുള്ള നിങ്ങളുടെ ചർച്ച പൂർത്തിയാക്കാനുള്ള വലിയ സമയമാണിതെന്ന് ഞാൻ കരുതുന്നു. നീ എന്ത് ചിന്തിക്കുന്നു?\"}
“Yes, Aravind…
DD യുടെ കൂടെയാണ് ഞാൻ ആദ്യമായി അവനെ കാണുന്നത്. അതും അവരുടെ MBA college ക്യാമ്പസിൽ വെച്ച്. പിന്നീട് പലപ്പോഴായി അവൻ DD യുടെ കൂടെ വീട്ടിൽ വരാൻ തുടങ്ങി. അവനിലെ ബിസിനസ് ഫയർ മനസ്സിലാക്കി ഞാൻ അവനെ എൻറെ കൂടെ നിർത്തി.
അവനെ കൂടെ നിർത്താൻ അവൻറെ ബിസിനസ് ഇൻട്രസ്റ്റ് മാത്രമല്ല അവനൊരു മലയാളി കൂടിയായിരുന്നു എന്നത് കൂടിയാണ് എനിക്ക് അവനിൽ കണ്ട പ്രത്യേകതകൾ. ആ സമയം ഞാനും കേരളത്തിൽ എൻറെ കാലുറപ്പിക്കാൻ ശ്രമിക്കുന്ന സമയമായിരുന്നു. മലയാളി ആയ അരവിന്ദ് എനിക്ക് ഒരു നല്ല സഹായം തന്നെയായിരുന്നു.
പിന്നീടങ്ങോട്ട് നാലുവർഷം, ഞാൻ കേരളത്തിലെ എൻറെ ആധിപത്യമുറപ്പിച്ചു. അതോടൊപ്പം തന്നെ അരവിന്ദ് കൂടെ നിന്നു തന്നെ പദം വന്ന ബിസിനസ് മാൻ ആയി ഉയർന്നു.
ഏകദേശം ഞങ്ങൾ കേരളത്തിൽ വന്ന സമയത്ത് തന്നെയാണ് ശ്രുതി അവൻറെ കയ്യിൽ വന്നു പെട്ടത്. അവളെ അവൻ നന്നായി തന്നെ ഉപയോഗിച്ചു. അവൻറെ പേഴ്സണൽ ആവശ്യത്തിനു മാത്രമല്ല ബിസിനസ് ആവശ്യത്തിനും പിന്നെ ഞങ്ങൾ മൂന്നു ബ്രദേഴ്സുനും അവൾ ഒരു ടോയ് ആയിരുന്നു. അവളെ ഞങ്ങൾ തന്നെയാണ് ഡ്രഗ്സ്സിന് അടിമയാക്കിയത്. പിന്നെ കാര്യങ്ങൾ എളുപ്പമായി.
അങ്ങനെ കാര്യങ്ങളെല്ലാം നന്നായി തന്നെ പോകുമ്പോഴാണ് DD യും ഫ്രെഡിയും ചേർന്ന് ഹ്യൂമൻ ട്രാഫിക്കിങ് സ്റ്റാർട്ട് ചെയ്യാൻ തീരുമാനിച്ചത്. മറ്റ് ഒരു എല്ലാതരത്തിലുള്ള illegal ബിസിനസും ഞങ്ങൾ നടത്തുന്നുണ്ടായിരുന്നു എങ്കിലും ഹ്യൂമൻ ട്രാഫിക്കിങ് സ്റ്റാർട്ട് ചെയ്തിരുന്നില്ല.
ഞങ്ങൾ ഐപിഎൽ ടീം വാങ്ങി അഗ്നിയെ തോൽപ്പിക്കാൻ ശ്രമിച്ച സമയത്താണ് ആദ്യത്തെ അസൈൻമെൻറ് കിട്ടിയത്. ഐപിഎൽ ഇൻറെ auction നടക്കുന്നത് കണ്ടപ്പോൾ തന്നെ ഏകദേശം എനിക്ക് മനസ്സിലായിരുന്നു വിചാരിച്ച പോലെ കാര്യങ്ങൾ നടക്കില്ല എന്ന്. അതുകൊണ്ട് തന്നെയാണ് ഞാൻ ഹ്യൂമൻ ട്രാഫിക്കിങ് സ്റ്റാർട്ട് ചെയ്യാൻ മൗനാനുവാദം നൽകിയത്.
എൻറെ അനുവാദം കിട്ടിയതോടെ അവർ കളത്തിലിറങ്ങി. അരവിന്ദും ശ്രുതിയും കൂടി നാട്ടിൽ രണ്ടുമൂന്നു പേരെ മുൻനിർത്തി പെൺകുട്ടികളെ ആവശ്യത്തിന് കെണിയിൽ പെടുത്തി.
എന്തോ അവസാന നിമിഷം രണ്ടുപേർ രക്ഷപ്പെട്ടു അവരുടെ വലയിൽ നിന്നും. എന്നാലും കൂടുതൽ റിസ്ക് എടുക്കാതെ ഡീൽ ക്ലോസ് ചെയ്തു.
പിന്നെയും നല്ല രീതിയിൽ തന്നെ ബിസിനസ് നടന്നു. IPL games ഞങ്ങൾ ഈ ബിസിനസിനെ ഒരു മറയാക്കി. എന്നാലും ഈ പ്രാവശ്യം എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. പിടിക്കപ്പെട്ടു. പിന്നെ case ഇതാ ഇവിടെ അരവിന്ദ് വരെ എത്തി നിൽക്കുന്നു.”
എല്ലാം കേട്ട് സ്വാഹ ഒന്നും പറയാതെ കണ്ണുകളടച്ച് ഇരിക്കുകയായിരുന്നു. അവളുടെ മനസ്സ് വളരെയധികം അസ്വസ്ഥമായിരുന്നു. തൻറെ മനസ്സ് ഒന്നു കൈപ്പിടിയിൽ ആകുന്നത് വരെ അങ്ങനെ തന്നെ ഇരുന്നു. പിന്നെ സ്വാഹ മാർട്ടിനോട് പറഞ്ഞു.
“മാർട്ടിൻ ഇനി ഞാൻ തന്നോട് സംസാരിക്കുന്നതു മുഴുവനും pure ബിസിനസായി തന്നെ കാണണം. ഞാൻ എന്തു പറയുമ്പോഴും അതിൽ രക്തബന്ധമോ, സ്നേഹബന്ധങ്ങളോ, സാഹോദരൃമോ നോക്കാതെ ഞാൻ എന്തു പറയുന്നു എന്ന് ഓപ്പൺ മൈൻഡ് ഓടു കൂടി കേൾക്കാൻ ശ്രമിക്കണം. എന്നിട്ടും ഞാൻ പറയുന്നത് സ്വീകാര്യമാണെങ്കിൽ ഉൾക്കൊള്ളാം, അല്ലെങ്കിൽ തള്ളിക്കളയണം. അതിനുള്ള ഉള്ള സ്വാതന്ത്ര്യം എന്തായാലും മാർട്ടിനുണ്ട്.”
മാർട്ടിൻ സ്വാഹ പറയുന്നത് എല്ലാം ശ്രദ്ധയോടെ കേട്ടു കൊണ്ട് ഇരിക്കുകയായിരുന്നു.
അവൾ മാർട്ടിനെ ഒന്നുകൂടി നോക്കിയ ശേഷം തുടർന്നു പറഞ്ഞു.
“ഇവിടെ അരവിന്ദ് കുറ്റക്കാരനായി മുദ്ര കുത്തിയാൽ, എനിക്ക് അഗ്നിക്കെതിരെ നിൽക്കാനുള്ള ഏക ബാക്കിംഗ് ആണ് ADG Company എന്ന കാര്യം മാർട്ടിന് അറിയാവുന്നതല്ലേ? എൻറെ ഇത്ര നാളത്തെ പരിശ്രമം ഒന്നിനും ഉപകരിക്കാതെ പോകുന്നത് രണ്ട് കൈയും കെട്ടി നോക്കി നിൽക്കാൻ എനിക്ക് സാധിക്കില്ല. ഞാൻ അത് ചെയ്യുകയുമില്ല എന്ന് മാർട്ടിൻ നിനക്ക് അറിയാം.”
സ്വാഹ മാർട്ടിനോട് ചോദിച്ചപ്പോൾ അവൻ തിരിച്ചു ചോദിച്ചു.
“എന്താണ് നീ പറയാൻ ഉദ്ദേശിക്കുന്നത്? എന്തുകാര്യവും നേരെ പറയുന്ന സ്വാഹ ഇപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്? Go ahead Swaha... As you said earlier, I am open to hear anything from you.”
അവൻ എന്താണ് പറയുന്നത് എന്ന് മനസ്സിലായി എങ്കിലും സ്വാഹ അതിനെ മറികടന്നു കൊണ്ട് സംസാരിച്ചു തുടങ്ങി.
“Let me explain what is in my mind Martin.
ഓൾറെഡി അരവിന്ദ് കസ്റ്റഡിയിലാണ്. അവനിൽ നിന്നും DD യിലേക്കു എത്തിപ്പെടാനുള്ള ദൂരം അധികമൊന്നും ഇല്ല എന്ന് മാർട്ടിനും ഞാൻ പറയാതെ തന്നെ അറിയാം.”
“സ്വാഹ, നീ പറഞ്ഞത് വളരെ ശരിയാണ്. അങ്ങനെ ഒരു പോസ്റ്റ് എബിലിറ്റി ഉള്ളതു കൊണ്ട് തന്നെയാണ് ഞാൻ ഒരു മുഴം മുൻപേ എറിഞ്ഞത്. എനിക്ക് ഉറപ്പായും പറയാം അരവിന്ദൻ കുറ്റം ഏറ്റെടുക്കും. കാരണം മറ്റൊന്നുമല്ല. അവൻ അങ്ങനെ ചെയ്തില്ലെങ്കിൽ, അവൻ പുറത്തു വന്നാൽ, അവനെയും അവൻറെ കുടുംബവും ഞാൻ തീർക്കും എന്ന്.”
അതുകേട്ട് സ്വാഹ മനസ്സിൽ ഓർത്തു. അപ്പോൾ ഇതാണ് അരവിന്ദ് വായ തുറക്കാതെ ഇരിക്കുന്നതിന് കാരണം.
രണ്ടു മിനിട്ട് ആലോചിച്ച ശേഷം സ്വാഹ മാർട്ടിനെ നോക്കി ചോദിച്ചു.
“മാർട്ടിൻ നിൻറെ പ്ലാൻ വളരെ നല്ലതാണ്. പക്ഷേ മാർട്ടിൻ നീ അറിഞ്ഞതോ, അല്ലെങ്കിൽ അറിഞ്ഞതായി നടക്കാത്തതോ ആയ ഒരു കാര്യമുണ്ട്.
ഈ കേസ് ഇപ്പോൾ നോക്കുന്നത് അഗ്നിയുടെ ബ്രദർ Amen ഐപിഎസ് ആണ് എന്ന സത്യം.”
“Yes Swaha. I know that... ഞാൻ അറിഞ്ഞു. അതുകൊണ്ടു തന്നെ ഇനി എന്തു വേണമെന്ന് ചിന്തിക്കുകയായിരുന്നു.
What\'s your thought?”
Martin സ്വാഹയോട് തിരിച്ചു ചോദിച്ചു.
ഒട്ടും പതറാതെ സ്വാഹ മറുപടി നൽകി.
“End this case in DD.
DD യൽ ഈ കേസ് സ്റ്റോപ്പ് ചെയ്യിക്കണം. DD ക്ക് അപ്പുറം ഒരു അന്വേഷണം വരരുത്.”
അവൾ പറഞ്ഞത് കേട്ട് മാർട്ടിൻ ആലോചനയോടെ അവളെ നോക്കി നിന്നു. അതുകണ്ട് സ്വാഹ പിന്നെയും പറഞ്ഞു തുടങ്ങി.
“മാർട്ടിനെ പോലെ ഒരാൾക്ക് ഞാനെന്താണ് പറയാൻ വിചാരിക്കുന്നത് എന്ന് എക്സ്പ്ലൈൻ ചെയ്യേണ്ട കാര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.”
“Yes Swaha... got it.”
അവൻ അങ്ങനെ പറഞ്ഞെങ്കിലും ആലോചനയിൽ ആണെന്ന് മനസ്സിലാക്കിയ സ്വാഹ പിന്നെയും പറഞ്ഞു.
“മാർട്ടിൻ നീ പുറത്ത് ഉണ്ടെങ്കിൽ DD യെ പുറത്തിറക്കാൻ ബുദ്ധിമുട്ട് കാണില്ല. അതല്ലാ മാർട്ടിനും കൂടി അകത്തായാൽ കാര്യങ്ങൾ ഈസി ആകില്ല എന്ന് ഞാൻ പറയേണ്ട കാര്യമില്ലല്ലോ?”
“Yes, that’s true. Let me talk to them first. ഞാൻ അവരോട് ഒന്ന് സംസാരിക്കട്ടെ.”
“It’s your take. But if you are not ready to do this, I am fine with it.
But I am telling you now only, I will make sure my ways are clear to fight with Agni.
I am not going to step back my dreams for your personal issues.”
{“ഇത് നിങ്ങളുടെ തീരുമാനമാണ്. എന്നാൽ നിങ്ങൾ ഇത് ചെയ്യാൻ തയ്യാറല്ലെങ്കിൽ, എനിക്ക് കുഴപ്പമില്ല. എന്നാൽ ഞാൻ ഇപ്പോൾ നിങ്ങളോട് പറയുന്നു, അഗ്നിയോട് യുദ്ധം ചെയ്യാനുള്ള എന്റെ വഴികൾ ഞാൻ ഉറപ്പാക്കും. നിങ്ങളുടെ വ്യക്തിപരമായ പ്രശ്‌നങ്ങൾക്കായി ഞാൻ എന്റെ സ്വപ്നങ്ങളിൽ നിന്ന് പിന്മാറാൻ പോകുന്നില്ല.}
സ്വാഹ തുറന്നടിച്ച് തൻറെ മുഖത്തു നോക്കി അത്രയും പറഞ്ഞത് കേട്ട് മാർട്ടിൻ അല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു.
“സ്വാഹ, നിൻറെ മുൻപിൽ ഞാൻ ഒന്ന് താഴ്ന്നു തന്നു എന്നു വെച്ച് എൻറെ തലയിൽ കയറാൻ നോക്കരുത്. ഇന്നുവരെ ആരും എൻറെ മുഖത്തു നോക്കി ഇതു പോലെ സംസാരിച്ചിട്ടില്ല.”
“That\'s not my concern Martin. I will talk anywhere freely as per my wish any time.”
{ അതൊന്നും എന്റെ ആശങ്കയല്ല മാർട്ടിൻ. എപ്പോൾ വേണമെങ്കിലും എന്റെ ഇഷ്ടം പോലെ ഞാൻ എവിടെയും സ്വതന്ത്രമായി സംസാരിക്കും}
സ്വാഹയും ഒട്ടും പുറകോട്ട് പോകാതെ മറുപടി നൽകി.
അവളുടെ മറുപടി കേട്ട് മാർട്ടിൻ വല്ലാതെ ദേഷ്യത്തിൽ പറഞ്ഞു.
“Swaha, I will take care of this situation. അത് മാത്രമല്ല അഗ്നിക്കെതിരെ പട പൊരുതുന്ന നിന്നെ ഒരു വിധത്തിലും പരാജയത്തിലേക്ക് തള്ളി വിടാൻ മാർട്ടിൻ കൂട്ടുനിൽക്കില്ല. നിനക്ക് ബാക്കപ്പ് ആയി എപ്പോഴും ഞാൻ ഉണ്ടാകും.
അതിന് ഒരു കാരണം മാത്രമേയുള്ളൂ. നീ ഫൈറ്റ് ചെയ്യുന്നതും, തോൽപ്പിക്കാൻ ശ്രമിക്കുന്നതും അഗ്നിയാണ്.
അഗ്നി ദേവ വർമ്മയെ.
അത് മാത്രമല്ല ഞാൻ നമ്മൾ സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ പറഞ്ഞു എൻറെ personal interest on you.”
തൻറെ ലക്ഷ്യം നിറവേറ്റിയ സന്തോഷത്തോടെ സ്വാഹ അവനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.
“I am making a move now. Act on your words like a gentleman. You don\'t have much time for anything Martin. Only one or maximum two weeks.”
{ ഞാൻ ഇപ്പോൾ ഒരു നീക്കം നടത്തുകയാണ്. ഒരു മാന്യനെപ്പോലെ നിങ്ങളുടെ വാക്കുകളിൽ പ്രവർത്തിക്കുക. നിനക്ക് ഒന്നിനും അധികം സമയമില്ല മാർട്ടിൻ. ഒന്നോ പരമാവധി രണ്ടാഴ്ചയോ മാത്രം.}
അത്രയും മുഖത്തു നോക്കി പറഞ്ഞ ശേഷം സ്വാഹ എഴുന്നേറ്റു പോയി. ഒരു കൂസലുമില്ലാതെ ഇറങ്ങിപ്പോകുന്ന അവളെ നോക്കി മാർട്ടിൻ അൽപ സമയം നിന്നു.
അവൾ പോയതിനു ശേഷം മാർട്ടിൻ DDയോട് സംസാരിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ DD ക്കും സമ്മതമായിരുന്നു സ്വാഹയുടെ സജഷൻ.
പിന്നെ സ്വാഹ പറഞ്ഞതു പോലെ തന്നെ അരവിന്ദനെ ബെയിലിൽ ഇറക്കാൻ ശ്രമിച്ചു DD.
അതിൽ കൂടി അവർ ഒരു കണക്ഷൻ എന്തായാലും ഉണ്ടാകുമെന്ന് സ്വാഹ ഉറപ്പു പറഞ്ഞിരുന്നു. മാത്രമല്ല മാർട്ടിനോട് ഒന്നിനും ഇടപെടരുതെന്നും സ്വാഹ പ്രത്യേകം പറഞ്ഞിരുന്നു.
എന്തൊക്കെയായാലും DD യുടെ കണക്ഷൻ മുഴുവനും ഉപയോഗിച്ച് അരവിന്ദന് ബെയിൽ കിട്ടാൻ പരിശ്രമിച്ചു. DD യുടെ ശ്രമം ഫലം കണ്ടു എന്ന് തന്നെ പറയാം.
ഇനി അരവിന്ദൻ പുറത്തു വന്നാൽ... അതോടെ കാര്യങ്ങൾ എല്ലാം എൻറെ വരുതിയിൽ തന്നെ കാണും.
അങ്ങനെ ഓരോന്ന് ആലോചിച്ച് സമയം പോയത് മാർട്ടിൻ അറിഞ്ഞില്ല.
എന്നാൽ തൻറെ പ്ലാനിങ് ഒന്നും സ്വാഹയുടെ മുന്നിൽ ഒന്നും ആവില്ലെന്ന് അവൻ ഓർത്തില്ല.
അടുത്ത ദിവസം കാലത്ത് തന്നെ DD യുടെ അറസ്റ്റ് നടന്നു. അരവിന്ദ് പുറത്തു വരും മുൻപു തന്നെ DD യുടെ അറസ്റ്റ് മാർട്ടിൻ സ്വപ്നത്തിൽ പോലും ആലോചിക്കാതെ കാര്യമായിരുന്നു. ഒരു വല്ലാത്ത അടി തന്നെയായിരുന്നു അത് മാർട്ടിന്.
മാർട്ടിൻ കണക്ക് കൂട്ടിയിരുന്നത് അരവിന്ദനെ പുറത്തു കൊണ്ടു വന്നാൽ എല്ലാം കയ്യിൽ ഒതുക്കാമെന്ന് ആയിരുന്നു.
എന്നാൽ DD യുടെ അറസ്റ്റ്...
ഇനി എന്താണെന്ന് മാർട്ടിൻ ആലോചിച്ചു.
ഇനി ഒന്നേയുള്ളൂ. DD യെ എത്രയും പെട്ടെന്ന് പുറത്തിറക്കണം.
അരവിന്ദ് ഓൾറെഡി കുറ്റം സമ്മതിച്ച സ്ഥിതിക്ക് കാര്യങ്ങൾ എത്രയും വേഗം ഒരു കരയ്ക്ക് അടിപ്പിക്കാൻ സാധിക്കണം. അല്ലെങ്കിൽ എല്ലാം കയ്യിൽ നിന്നു പോകും.