Aksharathalukal

എന്നെ അറിയുന്ന ഞാൻ :ഒരു തിരിഞ്ഞു നോട്ടം

!
പുറത്ത് കതകിൽ മുട്ടുന്ന ശബ്ധവും മണിയുടെ മനോഹരമായ തമിഴും ഒരുമിച്ചു മുഴങ്ങി... കുറ്റിയിട്ടട്ടില്ല കേറിവരാൻ ഞാൻ പറഞ്ഞു..                                            അവൻ ചുമ്മാ വന്നതാണ് പണിയൊക്കെ ഒതുങ്ങുമ്പോൾ ഇങ്ങനെ വന്ന്സംസാരിച്ചിരിക്കും....                                അവൻ സംസാരത്തിനിടയിൽ മേശപ്പുറത്തിരുന്ന നാളീപുരത്തെ ഭ്രാന്തനെ കാട്ടി ഇതോടെ തമിഴ് ഇറുക്കാ സാർ എന്നു ചോദിച്ചു... ചിരിച്ചു കൊണ്ട് ഇല്ല എന്നു ഞാൻ പറഞ്ഞു..... ഇതോടെ കഥ എന്ന സാർ നെറയ വാട്ടി കേക്കണം എന്നു നിനച്ച ആനാ മുടിയലെ ഇപ്പോ സൊല്ലുങ്ക സാർ ഇപ്പോ നീങ്കളും ഫ്രീ നാനും ഫ്രീ പ്ലീസ് സൊല്ലുങ്ക സാർ എന്നും പറഞ്ഞ് എനിക്കു ചുറ്റും കൂടി.... \"                                  നാളീപുരത്തെ ഭ്രാന്തൻ \"എന്റെ ഏറ്റവും വലിയ സമ്പാദ്യം.....\"നാളീപുരം\"    ഞാൻ സൃഷ്യടിച്ച എന്റെ സാങ്കല്പിക നാട്.... മനോഹരമായ നാട്... നാളികേര കർഷകരുടെ നാടായതുകൊണ്ടാണ് നാളീപുരം എന്ന പേര് വന്നത്. നാളികേര പുരമായിരുന്നു പറഞ്ഞ് പറഞ്ഞ് നാളീപുരമായി.എവിടെ നോക്കിയാലും തെങ്ങിൻ തോപ്പുകൾ.....മനോഹരമായ നാട്. ആ മനോഹരിതയിൽ നിറഞ്ഞു നിൽക്കുന്ന നിഗൂഢതയാണ് നാളീപുരത്തിനു പറയാനുള്ളത്.. 
                              നാളികേര പുരം കാലത്തിനിപ്പുറം           നാളികേരത്തേക്കാൾ കള്ളുല്പാദന കേന്ദ്രമായി മാറി..കള്ളുഷാപ്പുകൾ നൽകുന്ന സാമ്പത്തിക വളർച്ച അതുചെയ്യാൻ അവിടുത്തുകാരെ കൂടുതൽ ഉത്സാഹരാക്കി...ചെറുപ്പക്കാർ തെങ്ങിൻ തോപ്പുകളിൽ വട്ടംകൂടി കള്ളു സൽക്കാരങ്ങൾ നടത്തി സൽക്കാരങ്ങൾക്കിടയിൽ ചെറുപ്പക്കാരുടെ പേടിസ്വപ്നമായി അയാൾ മാറി..                                 അയാൾ.. അയാൾ ഒരു ഭ്രാന്തനായിരുന്നു കീറി മുഷിഞ്ഞ വസ്ത്രങ്ങളും നീട്ടിവളർത്തിയ മുടിയും ദീശയും.. തോളിൽ കെട്ടിമുറുക്കിവെച്ചിരിക്കുന്ന ഒരു തുണിക്കെട്ടും കയ്യിൽ ഒരു കവിളമടലും.. തെങ്ങിൻ തോപ്പുകളിൽ അയാൾ നിലവിളിച്ചു കറങ്ങിനടക്കും ശാപ്പുകാർക്ക് അയാൾ ഒരു ശല്യ മായിരുന്നു  കള്ളുകുടങ്ങൾ എറിഞ്ഞുതകർക്കുക. തോപ്പുകളിൽ കള്ളുകുടിക്കുന്ന ചെറുപ്പക്കാരെ അടിച്ചോടിക്കുക. തുടങ്ങിയവയായിരുന്നു അയാളുടെ പ്രധാന വിനോദങ്ങൾ.....മാത്രമല്ല ആൾക്കാർക്കിടയിൽ അയാളറിയപെട്ടത് \"നാളീപുരത്തെ നാറാണത്ത് ഭ്രാന്തൻ എന്നാണ് \" പക്ഷെ സ്ഥലത്തെ കാരണവർക്കെല്ലാവർക്കും അയാളോട് മാനസികമായ എന്തോ ഒരടുപ്പം ഉണ്ടായിരുന്നു. അത് അയാൾ ഉണ്ടാക്കുന്ന നഷ്ടങ്ങൾ ക്ഷമിക്കാനെന്നോണം ബലപ്പെട്ട ഒന്നായിരുന്നു........        .  .  .                            ഞാൻ വിവരിക്കുന്ന കഥയിൽ മണിക്ക് എന്തോ ഒരു അതൃപ്‌തി ഉള്ളതായി എനിക്കനുഭവപ്പെട്ടു... ഞാൻ അവനോടു കാര്യം തിരക്കി... സാർ നീങ്ക ബുക്കില് പാത്ത്‌ സൊല്ലലെ കഥ ചുരുക്കി താ സൊല്ലിട്ടിറുക്ക്.. നീങ്ക എപ്പടി എഴുതിയോ അപ്പടിയെ സൊല്ല്...ശരിയാണ് ഞാൻ  കഥയെ വായനക്കാരന്റെ കണ്ണുകളോടെയാണ് അവനു വിവരിച്ചത്.... പക്ഷെ ഞാൻ ഇതെഴുതിയിരിക്കുന്നത് നാളീപുരത്തെ ഭ്രാന്തൻ ഞാനായി കണ്ടുകൊണ്ടാണ്... അതിലെ വരികൾക്ക് ആത്മകഥയുടെ വേഷമായിരുന്നു.. കഥ തുടങ്ങുന്നതിങ്ങനെ.......                                 .      .   ...    ....                             അഘാതമായ ഇരുട്ടിൽനിന്നും ഞാൻ ഉണരാൻ ശ്രെമിക്കുകയാണ് എന്റെ കണ്ണുകൾ എനിക്കു തുറക്കുവാൻ സാധിക്കുന്നില്ല കൺപീലികൾ ചോരക്കറയാൽ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.... ഉറക്കവും ഉണരലും തമ്മിൽ കാലങ്ങളുടെ ദൈർക്യമുള്ളതുപോലെ അനുഭവപ്പെടുന്നു.. ഞാൻ എവിടെയാണ്.... കൈകളാൽ പരതിയപ്പോൾ കുറ്റിച്ചെടികളും ഇലകളുമാണ് ചുറ്റുമെന്ന് മനസ്സിലായി...ഇനിയും എനിക്കിങ്ങനെ കിടക്കുവാൻവയ്യ.. എനിക്കുമരിക്കണം.. അയ്യോ!!!എനിക്കുമരിക്കണം.... അലറിക്കരയുവാൻ എനിക്കിനി വയ്യ ഇതവസാനത്തിനുള്ള സമയമാണ്.... അയ്യോ!!!!ഇത്രയും നാൾ ഞാൻ മരിക്കാതെ ജീവിച്ചല്ലോ... ഈ പാപിയോട് ഇനിയെന്തിനിങ്ങനെ!!!ഈ കുറ്റികാട്ടിൽ ഏതെങ്കിലും ഒരു ഇഴജന്തുവിനെകൊണ്ടെന്റെ ജീവിനെടുത്തുകൂടായിരുന്നോ...                                    ഇനിയും വൈകാൻ പാടില്ല.. മരണത്തിൽ കവിഞ്ഞൊരു ശിക്ഷയും ഞാൻ അർഹിക്കുന്നില്ല... ഒരു പക്ഷെ ഒരു ഭ്രാന്തനെ പോലെ ഇവിടെ നരഗിച്ചു മരിക്കാനായിരിക്കും എനിക്കായി വിധിച്ച ശിക്ഷ.... സ്വന്തം മകനെ കൊന്ന ക്രൂരൻ...ഭാര്യയെ കൊന്ന ക്രൂരൻ!!!! സ്വപ്നങ്ങൾ തകർത്തവൻ... ആരോ വലിച്ചെറിഞ്ഞ പാറകഷണത്താൽ ഏർപ്പെട്ട മുറിവിൽ നിന്നും രക്തം തലയിൽനിന്നും ശരീരത്തിലേക്കൊലിച്ചിറങ്ങികൊണ്ടിരിക്കുന്നു....... എന്റെ വസ്ത്രങ്ങൾ കീറി നശിച്ചിരിക്കുന്നു... ഇത്രയും നാൾ മരിക്കാതെ ഒരു ഭ്രാന്തനായി ഞാനലഞ്ഞു.. എത്ര നാളെന്നറിയില്ല.... എനിക്കറിയണ്ട.... എന്റെ മകനില്ലാത്ത ലോകത്ത് എനിക്കിനി നാളുകൾ വേണ്ട!!!!!  ഓർമ്മകൾ എന്നെ വീണ്ടും വേട്ടയാടുന്നു!!!!                       ...... .    ..................   നാളീപുരത്തേക്ക് വർഷങ്ങൾക്കുമുൻപ് ഒരു വൈകുന്നേരമാണ് ഞാനും എന്റെ ഭാര്യ നീലിയും എത്തിയത്...ഞങ്ങളുടെ കൊച്ചു കൊച്ചു സ്വപ്നങ്ങളുമായി ജീവിതം തുടങ്ങാൻ ഞങ്ങൾ തിരഞ്ഞെടുത്ത നാടായിരുന്നു നാളികേരപുരം..... തുടരും!!

എന്നെ അറിയുന്ന ഞാൻ :ഒരു തിരിഞ്ഞുനോട്ടം

എന്നെ അറിയുന്ന ഞാൻ :ഒരു തിരിഞ്ഞുനോട്ടം

5
565

മനോഹരമായ നാട് നാളികേരത്തിന്റെ നാട്... നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ ഞങ്ങൾ സമാധാനപരമായ ഒരു ജീവിതത്തിനു തുടക്കംകുറിച്ചു   പതിയെ പതിയെ ഞങ്ങളും നാളീപുരക്കാരായി മാറി.....സന്തോഷപൂർണമായ ജീവിതം   ഇരട്ടി സന്തോഷമായി ദൈവം ഞങ്ങൾക്ക് കണ്ണനെയും തന്നു.. അവനും ഞാനും നീലിയും!!!    അവൻ വളരുന്നതിനൊപ്പം ഞങ്ങളുടെ കൊച്ചു കൊച്ചു സ്വപ്‌നങ്ങൾ വലുതാകുവാൻ തുടങ്ങി...അവന്റെ ഭാവി മുന്നിൽകണ്ട് ഞങ്ങൾ കണക്കുകൂട്ടലുകൾ കൂട്ടിതുടങ്ങി.. അവനുവേണ്ടി ഇനിയും സമ്പാദിക്കണം എന്നുള്ള ആഗ്രഹം മനസ്സിനെ അതീവമായി കീഴ്പ്പെടുത്തി.. ഞാൻ എന്റെ അദ്വാനം കൂടുതൽ മികവുറ്റതാക്കി  പക്ഷെ വളർന്