Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

പാർട്ട്‌ 4


അവൾ കയറി വരുന്നത് കണ്ടതും അവന്റെ നീലക്കണ്ണുകൾ തിളങ്ങി. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.


അവൻ അവളെത്തന്നെ നോക്കി പരിസരംപോലും മറന്ന് ഒരേ നിൽപ്പാണ്.


എന്നാൽ അനീറ്റ, അവൾ വന്നപാടെ അവളുടെ കാബിനിലേക്ക് കയറിപ്പോയി.


\'തന്നെ ഒരു നോട്ടം കൊണ്ട് പോലും അവൾ കടക്ഷിക്കില്ലേ\' എന്നവന്റെ ഉള്ളം ചോദിക്കുന്നുണ്ടായിരുന്നു. അവളുടെ ഒരു നോട്ടത്തിനും ഒരു പുഞ്ചിരിക്കും വേണ്ടി തന്റെ ഹൃദയം എത്രത്തോളം വെമ്പൽ കൊള്ളുന്നുണ്ടെന്നു പറഞ്ഞറിയിക്കാൻ കഴിയില്ല.


പെട്ടെന്ന് അവന്റെ തോളിൽ ആരോ സ്പർശിച്ചതുപോലെ അവനു തോന്നി. രാകി തിരിഞ്ഞു നോക്കി. അവന്റെ കണ്ണുകൾ വിടർന്നു.മുന്നിൽ അനുവാണ് നിൽക്കുന്നത്. അവളുടെ വിടർന്നാകണ്ണുകൾ അവനെത്തന്നെ  നോക്കിനിൽക്കുന്നു..


\"എന്തുപറ്റി? \"അവൾ അവനോട് ചോദിച്ചു. അവൻ മറുപടി പറയാനാകാതെ, അവളുടെ കണ്ണിൽത്തന്നെനോക്കി നിൽക്കുകയാണ്.അവളുടെ കൈകൾ പെട്ടെന്ന് അവന്റെ തോളുകളിൽ സ്ഥാനം പിടിച്ചു..


\"എടാ എന്തുപറ്റിയെന്നു...\"രാകിയുടെ തോളുകൾ കുലുക്കിക്കൊണ്ട് കിരൺ ചോദിച്ചു. ശരിക്കും അപ്പോഴാണ് അവൻ മുന്നിൽ നിന്നായാളെ കണ്ടത്. അപ്പോഴാണ് താൻ ഒരു ദിവാസ്വപ്നത്തിലായിരുന്നു എന്ന് രാകിക്ക്മനസിലായത്. ഒരു ചമ്മിയ ചിരിയോടെ അവൻ ഒന്നുമില്ലെന്ന് ചുമലിൽകൂച്ചി കാണിച്ചുകൊണ്ട് പെട്ടെന്ന് കാബിനിലുള്ളിലേക്ക് കയറിപ്പോയി. കാര്യമെന്താന്ന്  ഏകദേശം മനസിലായ കിരൺ ഒരു കള്ളച്ചിരിയോടെ തന്റെ സീ ലേക്ക്  നടന്നു.


❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️


അഞ്ചു മണിയോടെ അനു ഓഫീസിൽ നിന്നിറങ്ങി. ചിത്രവും കിരണും അനുവും കൂടി കിരണിന്റെ കാറിലാണ് തിരിച്ചു വന്നത്.


ഫ്ലാറ്റിലെത്തുമ്പോൾ ആദി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.


\"അമ്മ.......\"അവൻ ഓടി അവളുടെ അടുത്തേക്ക് വന്നു.അവൾ അവനെ കോരിയെടുത്തു നെറ്റിയിൽ മുത്തമിട്ടു


\"അമ്മാ. ആദൂത്തൻ ഇന്ന് ഒത്തിരി ബിക്കറ്റ് തിന്നു പാലും കുടിച്ചു \"


\"ആഹാ മിടുക്കനാണല്ലോ അമ്മേടെ മോൻ \"


അവൾ ചിരിച്ചുകൊണ്ട് സോഫയിലേക്കിരുന്നതും ആദി അവളുടെ മടിയിലേക്കിരുന്നു.\" വീണ്ടും അവൻ കൊഞ്ചലോടെഎന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.അവന്റെ കുഞ്ഞു മുഖത്തേക്ക് നോക്കി, ചിരിച്ചുകൊണ്ട് അവളും കളിപറഞ്ഞു.


\"മാഡം ഉങ്കളുക്ക് ടീ കൊണ്ടുവരട്ടുമാ?\"


ശാന്ത (ആയ )അവളോട് ചോദിച്ചു.


\"ഇപ്പൊ വേണ്ട, ഞാനൊന്നു ഫ്രഷ് ആയിട്ട് വരാം. ചേച്ചി.\"


\"അമ്മ കുളിച്ചിട്ട് വരാം കുട്ടാ, മോൻ ഇവിടിരുന്നു കളിച്ചോട്ടെ.\"അവൾ കുഞ്ഞിനെ കളിപ്പാട്ടങ്ങൾക്കിടയിലിരുത്തിയിട്ട് മുറിയിലേക്ക് പോയി ഫ്രഷ് ആയി തിരികെ വന്നു. അപ്പോഴേക്കും ശാന്ത ആവിപറക്കുന്ന ചായയുമായെത്തി.അവള് വാങ്ങി ഊതിയൂതി കുടിക്കാൻ തുടങ്ങി.


\"എന്നാപ്പിന്നെ ചേച്ചി പൊയ്ക്കോളൂ, രാവിലെ വന്നാൽ മതി.\"അവൾപറഞ്ഞു


\"സരി മാഡം,ആ

ദിപ്പാപ്പ, സാന്തമാ വരട്ടുമാ..\"


അവൾ തിരിഞ്ഞു അദിയോടായി പറഞ്ഞു. അവൻ മനസിലായതുപോലെ  തലയാട്ടി.


അനു അദിയോടൊപ്പം കുറെ നേരം കളിച്ചു, അവനു ഭക്ഷണം കൊടുത്തു, അവനെ മടിയിലിരുത്തി കഥകൾ പറഞ്ഞുകൊടുത്തു.എപ്പോഴോ  രണ്ടുപേരും ഉറക്കത്തിലേക്ക് വഴുതിവീണു.അവനോടൊപ്പമുല്ല നിമിഷങ്ങളിൽ അവളുടെ മുഖത്ത് പുഞ്ചിരി മാത്രമേ കാണാനാകൂ.


❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️


ദിവസങ്ങൾ കടന്നുപോയി.


രാകിക്ക് അനുവിനോടുള്ള പ്രണയം നേരിട്ട് തന്നെ അവളെയറിയിക്കാൻ വേണ്ടി കിരണും ചിത്രയും കൂടി ഒരു പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.അതിനായി സൺ‌ഡേ ഒരു ചെറിയ ഔട്ടിങ് പോകാമെന്നു പോകാമെന്നു ചിത്ര അനുവിനെ അറിയിച്ച്. ആദ്യം താല്പര്യക്കുറവ് കാണിച്ചെങ്കിലും ചിറ്റയുടെ നിർബന്ധം മൂലം സമ്മതിക്കേണ്ടിവന്നു.പക്ഷെ പള്ളിയിൽ പോയിട്ടേ വരൂ എന്ന് അനു കട്ടായം പറഞ്ഞു. ചിത്ര അത് ശരിവക്കുകയും ചെയ്തു.


അങ്ങനെ സൺ‌ഡേ എത്തി.


പള്ളിയിൽ നിന്നും ഇറങ്ങിയ അണുവിനെയും അതിയെയും കാത്ത് ചിത്രവും കിരണും കാറുമായി പുറത്തുണ്ടായിരുന്നു. എന്നാൽ കാറിന്നുള്ളിലിരുന്നു തന്നെ രണ്ടുകണ്ണുകൾ വീക്ഷിക്കുന്നത് അവൾ കണ്ടില്ല.കാറിനടുത്തെത്തിയപ്പോഴാണ് ഉള്ളിലിരിക്കുന്നയാളെ അനു കണ്ടത്.

രാകേഷ്.അവളൊന്ന് അമ്പരന്നു.


\"സാറും ഉണ്ടെന്നു എന്താ പറയാതിരുന്നത് \"അവൾ ചിത്രയോട് പതിയെചോദിച്ചു.


\"കിരണേട്ടൻ എന്നോടും പറഞ്ഞില്ല സർപ്രൈസ് തന്നതാ \"ചിത്ര ഉള്ളിൽ ചിരിച്ചുകൊണ്ട് നിഷ്കളങ്കതയോടെ പറഞ്ഞു.


\"വേഗം കയറ്,..\"കിരൺ ധൃതി കാട്ടി. ചിത്രയും കിരണും മുന്നിലും അനുവും അദിയും രാകിയും പിന്നിലുംകയറി. രാകി തന്റെ അടുത്തിരിക്കുന്നവളെ അവൾ കാണാതെ ഒളികണ്ണിട്ട് ഒന്നുപാളിനോക്കി. ഗോൾഡൻ ബോർഡറുള്ള ഒരു റെഡ് കളർ കോട്ടൻ ശരിയാണ് അവൾ ധരിച്ചിരുന്നത്. മുടി അലസമായി അവളുടെ മുഖത്തുകൂടി പറിക്കളിക്കുന്നു. അധികം മേക്കപ്പ് ഒന്നുമില്ല ഒരു കുഞ്ഞിപ്പൊട്ടു മാത്രം ഇട്ടിട്ടുണ്ട്. അവന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നതുപോലെ തോന്നി. പെട്ടെന്നാവാൻ അവളിൽ നിന്നും കണ്ണുമാറ്റി പുറത്തേക്ക് നോക്കി ഒരു ദീർഘനിശ്വാസം വിട്ടു.


\"അല്ല ഏതൊക്കെയാ പരിപാടി,...\" രാകി കിരണിനോട് ചോദിച്ചു.


\"പ്രത്യേകിച്ചൊന്നുമില്ല, ഒരു കുഞ്ഞു ഷോപ്പിംഗ് ഏതെങ്കിലും നല്ല ഹോട്ടലിൽ നിന്നും ലഞ്ച്,ഒരു സിനിമ, പിന്നെ ബീച്, sunset, ഡിന്നർ.. പോരെ \"


\"ധാരാളം \"  രാകേഷ് പറഞ്ഞു.


ആരോ തന്റെ വിരലുകളിൽ തൊടുന്നത് പോലെ രാകിക്ക് തോന്നി. അവൻ നോക്കുമ്പോൾ ആദി അവന്റെ വിരലുകളിൽ പിടിച്ചു അവനെത്തന്നെ നോക്കിയിരിപ്പാണ്. രാകി ആദിയെ നോക്കിചിരിച്ചു. ആദിയും അവനെ നോക്കി ചിരിച്ചു. രാകിയുടെ മനസ്സിൽ അദിയോട് ഒരു പ്രത്യേക വാത്സല്യം ഉടലെടുത്തു. ഒരു നിമിഷം അനീറ്റയെപ്പോലും അവൻ മറന്നുപോയി എന്ന് പറയാം. രാകി പതിയെ ആദിയെ തന്റെ മടിയിൽ പിടിച്ചിരുത്തി. ഇരുവരും ഏതൊക്കെയോ സംസാരിക്കാൻ തുടങ്ങി. ഇരുവരുടെയും സംഭാഷണം കേട്ടപ്പോഴാണ് അനീറ്റയും കിരണും ചിത്രയും അവരെ  ശ്രദ്ധിച്ചത്.കിരണും ചിത്രയും തമ്മിൽ നോക്കി  തലയാട്ടി ചിരിച്ചു. എന്നാൽ അനീറ്റ അതിശയത്തോടെ അവരെ നോക്കിയിരുന്നു.


(തുടരും )


❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.2
2320

പാർട്ട്‌ 5രാകി പതിയെ ആദിയെ തന്റെ മടിയിൽ പിടിച്ചിരുത്തി. ഇരുവരും ഏതൊക്കെയോ സംസാരിക്കാൻ തുടങ്ങി. ഇരുവരുടെയും സംഭാഷണം കേട്ടപ്പോഴാണ് അനീറ്റയും കിരണും ചിത്രയും അവരെ  ശ്രദ്ധിച്ചത്.കിരണും ചിത്രയും തമ്മിൽ നോക്കി  തലയാട്ടി ചിരിച്ചു. എന്നാൽ അനീറ്റ അതിശയത്തോടെ അവരെ നോക്കിയിരുന്നു.കിച്ചുവേട്ടനോടുപോലും അടുക്കാൻ ആദിക്ക് ഭയങ്കരമടിയായിരുന്നു. ആ അവനിതാ ആദ്യമായി കണ്ടൊരാൾടെ മടിയിൽ കറിയിരിക്കുന്നു. സംസാരിക്കുന്നു. ആദി രാകിയുടെ മടിയിലിരുന്ന് പാട്ടുപാടാൻ തുടങ്ങി. \"റോചാപ്പൂ.. ചിന്ന റോചാപ്പൂ..... ഉം.... പേര.... ചോന്നും റോചാപ്പൂ...\"          \"  ആഹാ നന്നായിപ്പാട