Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

പാർട്ട്‌ 3


\"പേസിനിയാ... അവ എന്നാ സൊന്നാ...\"

ആകാംഷയോടെ തന്നെ നോക്കിനിൽക്കുന്നവനോട് എന്ത് പറയണമെന്നറിയാതെ കിരൺ അന്തംവിട്ട് നിൽക്കുകയാണ്.\"അവളോട്‌.... ഒന്നും പറയാൻ പറ്റിയില്ല..\"
കിരൺ ഒന്നും പരുങ്ങിക്കൊണ്ട് പറഞ്ഞു. കിരൺ പറഞ്ഞത് കേട്ട് അവന്റെ മുഖം രക്തവർണമായി മാറി..
തന്റെ കാര്യത്തിൽ ഒരു തീരുമാനമായെന്നു കിരണിന് ആ നോട്ടത്തിൽ നിന്ന് വ്യക്തമായി.

\"അതേയ്,ചീത്ത വിളിക്കാൻ ഉദ്ദേശമുണ്ടെങ്കിൽ..ഒന്നു..വേഗം വേണം..\"
കിരൺ ചുണ്ടുകൂർപ്പിച്ചു.
\"ഓ, sir റൊമ്പ ബിസിയോ? ..\"
രാകേഷ് ദേഷ്യത്തോടെ ചോദിച്ചു.അവന്റെ മുഖത്ത് നിരാശയും ദേഷ്യവും കലർന്ന ഒരു ഭാവം നിഴലിച്ചു. അവൻ തന്റെ ചെയറിലേക്ക് ഇരുന്നു.

\"എന്റെ പൊന്നു രാകി, നീയൊന്ന് സമാധാനപ്പെട്.. ഞാൻ..\"

\"നീ ഒന്നും പറയണ്ട.നിന്നെ ഇതേൽപ്പിച്ചപ്പോഴേ എനക്ക് തെരിയും,
ശരിയാന സൊതപ്പൽ ഡാ നീ.. ദണ്ടച്ചോറ്.. തെണ്ടി..\"
മുഖം ചുളിച്ചുകൊണ്ട് രാകേഷ് കിരണിനോട്‌ ദേഷ്യപ്പെട്ടു.

\"എടാ, അങ്ങനെ ഓടിപ്പോയി അനീറ്റയോട് ഇക്കാര്യം പറയാൻ പറ്റില്ല.അവളെങ്ങനെ പ്രതികരിക്കുമെന്നു ചിന്തിക്കുമ്പോഴേ എന്നിക്ക് ടെൻഷനാ ..അവളുടെ സ്വഭാവം നിനക്കറിയാലോ?\"
കിരൺ പറയുന്നതെല്ലാം കേട്ട് രാകേഷ് മുഖം വീർപ്പിച്ചു.

\"ടാ, നീയിങ്ങനെ ഗ്ലൂമിയായലോ,എല്ലാത്തിനും അതിന്റെതായ സമയമുണ്ടെന്നു കേട്ടിട്ടില്ലേ അളിയാ..\"
കിരൺ രാകേഷിന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു
\"നിനക്കറിയാലോ കിച്ചൂ, മൂന്നു വർഷമായി അവളോടിതോന്ന് പറയാൻ പറ്റാതെ ഞാൻ ഉള്ളിൽ കൊണ്ടുനടക്കാൻ തുടങ്ങീട്ട്.എനിക്കവളെ അത്രക്കിഷ്ടാ...\"

\"അതേയ്, ഇഷ്ടമാണെന്നും കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്നും ദിവസവും എന്നോട് പറഞ്ഞിട്ട് കാര്യമില്ല. ഞാനെന്താ നിന്റെ ബ്രോക്കറോ..അവളെ നേരിട്ട് കാണുമ്പോ അവന്റെ മുട്ടിടിക്കും..\"
കിരൺ കപടദേഷ്യത്തോടെ
രാകേഷിന്റെ മുന്നിലെ ചെയറിലേക്ക് ഇരുന്നു. കുറച്ചുനേരം ബലം പിടിച്ചിരു ന്നെങ്കിലും രാകേഷിന്റെ മുഖത്തെ നിരാശ കണ്ടപ്പോൾ കിരൺ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

\"രാകി, ഇനി ഞാനൊരു കാര്യം സീരിയസ് ആയിട്ട് പറയുവാ?\"രാകേഷ് \'എന്താ \'എന്നഭാവത്തിൽ കിരണിന്റെ നോക്കി.
\"വേറൊന്നുമല്ല, നമുക്കറിയാവുന്നകാര്യമാണ്,അനു ഒരു വിധവയാണ്, അവൾക്ക് ഒരു കുഞ്ഞുമുണ്ട്, പക്ഷെ....\"

\"അതിനെന്താ അതെനിക്ക് വിഷയമല്ല \"

\"എടാ, നിനക്കത് വിഷയമായില്ലെങ്കിലും അവൾക്കത് വിഷയമാവും. പിന്നെ അതൊന്നുമല്ലാത്ത എന്തോ  ഒരു പ്രശ്നം അവൾക്കുണ്ട്..\"

\"എന്ത്... പ്രശ്നം?..\"രാകേഷ് അമ്പര പ്പോടെ ചോദിച്ചു.

\"അതറിയില്ല, ചിത്ര പലപ്രാവശ്യം ഒളിഞ്ഞും തെളിഞ്ഞും ഒക്കെ ചോദിച്ചുനോക്കി. അവളൊന്നും വിട്ട് പറയുന്നില്ല \"
കിരൺ പറയുന്നതെല്ലാം തനിക്കും തോന്നിയിട്ട്ടുള്ള കാര്യങ്ങളാണെന്നു അവൻ മനസിലോർത്തു.
അവൻ ചെയറിൽ നിന്നും എഴുന്നേറ്റു.
അവൻ പതിയെ ജനാലക്കരികിലേക്ക് നടന്നു.
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
  അനീറ്റ പള്ളിയിൽ നിന്നിറങ്ങിയപ്പോൾ കുറച്ചു ലേറ്റ് ആയി ഭാഗ്യത്തിന് ഒരു ഓട്ടോ കിട്ടി. ഓട്ടോയിലിരിക്കുമ്പോൾ ഫാദർ പറഞ്ഞ കാര്യങ്ങൾ അവളുടെ മനസിലൂടെ കടന്നുപോയി.
\"പ്രതിസന്ധികൾ ജീവിതത്തിന്റെ ഭാഗമാണ്  കുട്ടി.. അതിനെ മനക്കരുത്ത് കൊണ്ടുവേണം നേരിടാൻ.. ഓർമകളെ മറക്കാൻ ശ്രമിക്കുന്നതോറും അത് നിന്നിലേക്ക് ആഴത്തിൽ പടരുകയേയുള്ളൂ.. ഭൂതകാലത്തിലെ വേദനിപ്പിക്കുന്ന ഓർമകളെ ജീവിക്കാനുള്ള ആയുധമാക്കി മാറ്റണം. അതിനു നിന്റെ മനസാണ് സജ്ജമാക്കേണ്ടത്... അപ്പോൾ തന്നെ നിന്നിലെ ഭയവും ദുഖവും നിന്നിൽ നിന്നും അകലും..\"
\"അമ്മാ ഇടം വന്താച്ചമ്മ... അമ്മാ \"
ഓട്ടോക്കാരൻ ഉറക്കെവിളിച്ചപ്പോഴാണ് അനു ചിന്തകളിൽ നിന്നും മുക്തയായത്.
\"എന്താ..\"അവൾ അയാളോട് ചോദിച്ചു
\" നീങ്ക സൊന്നായിടം വന്താച്ചമ്മ... \"
അയാൾ പറഞ്ഞു.
\"എത്രയായി?\"
\"അമ്പത് റൂവാ \"
അവൾ പെട്ടെന്ന് തന്നെ അയാൾക്ക് പണം കൊടുത്ത് ഓഫീസനകത്തേക്ക് കയറി.

അവൾ കയറി വരുന്നത് കണ്ടതും അവന്റെ നീലക്കണ്ണുകൾ തിളങ്ങി. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.

(തുടരും )

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.3
2290

പാർട്ട്‌ 4 അവൾ കയറി വരുന്നത് കണ്ടതും അവന്റെ നീലക്കണ്ണുകൾ തിളങ്ങി. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു. അവൻ അവളെത്തന്നെ നോക്കി പരിസരംപോലും മറന്ന് ഒരേ നിൽപ്പാണ്. എന്നാൽ അനീറ്റ, അവൾ വന്നപാടെ അവളുടെ കാബിനിലേക്ക് കയറിപ്പോയി. \'തന്നെ ഒരു നോട്ടം കൊണ്ട് പോലും അവൾ കടക്ഷിക്കില്ലേ\' എന്നവന്റെ ഉള്ളം ചോദിക്കുന്നുണ്ടായിരുന്നു. അവളുടെ ഒരു നോട്ടത്തിനും ഒരു പുഞ്ചിരിക്കും വേണ്ടി തന്റെ ഹൃദയം എത്രത്തോളം വെമ്പൽ കൊള്ളുന്നുണ്ടെന്നു പറഞ്ഞറിയിക്കാൻ കഴിയില്ല. പെട്ടെന്ന് അവന്റെ തോളിൽ ആരോ സ്പർശിച്ചതുപോലെ അവനു തോന്നി. രാകി തിരിഞ്ഞു നോക്കി. അവന്റെ കണ്ണുകൾ വിടർന്നു.മുന്