Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 87

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 87


“ഇങ്ങനെ ഒരു സമയം നിനക്ക് ഇനി കിട്ടില്ല അരവിന്ദ്. ആലോചിക്കു... നന്നായി ആലോചിക്കു... എന്നിട്ട് ഒരു തീരുമാനം പറയൂ.”


അവളുടെ അവസാനത്തെ ആണിയും അവനിൽ അടിച്ചു കഴിഞ്ഞപ്പോൾ എന്തുചെയ്യണമെന്നറിയാതെ വല്ലാത്ത ധർമ്മസങ്കടത്തിലായി അരവിന്ദ് എന്ന് തന്നെ പറയാം.


ഒന്നാമത് അവൻ ജയിലിലാണ്. ഒരുപാട് കാര്യങ്ങൾ ആണ് തനിക്കുചുറ്റും പെട്ടെന്ന് ഉണ്ടാകുന്നത്. ഇതൊന്നും കൂടാതെ സ്വാഹയുടെ നിന്ന് ഉണ്ടായ ഒട്ടും പ്രതീക്ഷിക്കാത്ത പ്രഹരവും. പിന്നെ അവനെ തളർത്തുന്നത് റെഗുലർ ആയി ആവശ്യത്തിന് ഡ്രഗ്സ്സ് കിട്ടുന്നില്ല എന്നതുമാണ്. എല്ലാം കൂടി ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലായിരുന്നു അരവിന്ദ്.


അവൻറെ ആ അവസ്ഥ നന്നായിത്തന്നെ എൻജോയ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു സ്വാഹ. പിന്നെ അവനോട് പറഞ്ഞു.


“അരവിന്ദ്, എൻറെ കൂടെ ഇപ്പോൾ ഒരു ലോയർ വന്നിട്ടുണ്ട്. ഞാൻ ആവശ്യപ്പെട്ട കാര്യത്തിന് വേണ്ട എല്ലാ documents ഉം റെഡിയാണ്. നീ ഒന്ന് സൈൻ ചെയ്താൽ കാര്യങ്ങൾ എല്ലാം നന്നായി പോകും.


അതിൽ നീ സൈൻ ചെയ്യാതെ ഞാൻ ഇവിടുന്നു പോകില്ല. എൻറെ ആവശ്യം ആണ് ഇപ്പോൾ എ ഡി ജി ഗ്രൂപ്പ്. അതുകൊണ്ടു തന്നെ ഞാനത് നേടാതെ ഈ റൂം വിട്ടു പുറത്തിറങ്ങില്ല. നിൻറെ കൈ തളർത്തിയിട്ടായാലും ഞാൻ വന്ന കാര്യം നേടും. ഏതു രീതി വേണമെന്ന് നിനക്ക് തീരുമാനിക്കാം. രണ്ടായാലും എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. കാര്യം നടക്കണം എനിക്ക് അത്ര മാത്രമേയുള്ളൂ.”


അരവിന്ദനിൽ അവനിലെ ബിസിനസ്മാൻ പുറത്തു വന്നു. അവൻ അവൻറെ ഇമോഷൻസ് എല്ലാം അടക്കി വെക്കാൻ വല്ലാതെ പാടുപെട്ടു. എങ്കിലും അവൻ ഒരു പരിധി വരെ വിജയിച്ചു എന്ന് തന്നെ പറയാം. സ്വാഹയുടെ ഓരോ വാക്കും മനസ്സിൽ ഓർത്തു.


അരവിന്ദ് മനസ്സിൽ കണക്കു കൂട്ടി. ADG Group ൽ 40% share മാത്രമേ തൻറെതായി ഉള്ളൂ. അതുകൊണ്ട് താൻ മുഴുവൻ കമ്പനിയും സ്വാഹക്കു എഴുതി കൊടുത്താലും അവൾക്കു കമ്പനി ഒന്നും ചെയ്യാൻ പറ്റില്ല. കാരണം മാർട്ടിന് ഈ ഡീൽ illegal ആണ് എന്ന് നിഷ്പ്രയാസം prove ചെയ്യാൻ സാധിക്കുമെന്ന് അരവിന്ദന് ഉറപ്പായിരുന്നു.


അങ്ങനെ ഒരു ഓപ്ഷൻ ഉള്ള സ്ഥിതിക്ക് താൻ എന്തിനാണ് വെറുതെ അവളിൽ നിന്നും വേദന കൈപ്പറ്റി സൈൻ ചെയ്യുന്നത്. അല്ലാതെ തന്നെ സൈൻ ചെയ്തു കൊടുക്കുന്നതാണ് തൻറെ ദ്ദേഹത്തിന് നല്ലത് എന്ന് അവൻ ഓർത്തു. എന്തൊക്കെ ആണെങ്കിലും സ്വാഹ പറഞ്ഞത് ചെയ്യാതെ പോകില്ല എന്ന് ഉറപ്പാണ്.


പിന്നെ വെറുതെ ദ്ദേഹം നോവിക്കാൻ എന്തിനാണ് നോക്കുന്നത്.


അവൾ പറഞ്ഞ പ്രകാരം DD മാത്രമാണ് ജയിലിൽ ആയിട്ടുള്ളത്. മാർട്ടിൻ ഇപ്പോഴും പുറത്തുണ്ട്. കമ്പനി നേടിയെടുക്കാൻ മാർട്ടിൻ വേണ്ടതൊക്കെ ചെയ്തു കൊള്ളും എന്ന് അവന് നല്ല ഉറപ്പുണ്ടായിരുന്നു. ഇതെല്ലാം ആലോചിച്ച ശേഷം അരവിന്ദ് ഒരു ഡിസിഷൻ എടുത്തു.


കൂടുതൽ നക്കര ഒന്നും ചെയ്യാതെ ADG ഗ്രൂപ്പ് സ്വാഹയുടെ പേരിൽ ഇഷ്ടദാനം നൽകി.


സ്വാഹ ഒരു ചിരിയോടെ അവിടെ നിന്നും പുറത്തേക്കിറങ്ങി. നേരെ പോയത് Amen ൻറെ ഓഫീസിലേക്കാണ്. അവിടെ അവളെയും കാത്ത് അമനും Abhay യും അക്ഷമയോടെ കാത്തിരിപ്പുണ്ടായിരുന്നു.


സ്വാഹ ഒരു പുഞ്ചിരിയോടെ അവിടേക്ക് കടന്നു ചെന്ന് കയ്യിലിരുന്ന ഡോക്യുമെൻറസ് Abhay ഏട്ടനെ ഏൽപ്പിച്ചു. പിന്നെ അവനോട് എന്തൊക്കെയോ സ്വകാര്യമായി പറഞ്ഞു.


എല്ലാം കേട്ട് Abhay പുഞ്ചിരിയോടെ അവളുടെ തലയിൽ തഴുകി കൊണ്ട് പറഞ്ഞു.


“I am really proud of you my Kandhari...”


അതുകേട്ട് സ്വാഹ പുഞ്ചിരിച്ചു.


“ഞാൻ പറഞ്ഞ സമയത്തേക്ക് എനിക്ക് എല്ലാം റെഡിയായി വേണം. മാത്രമല്ല ആ സമയത്ത് അവിടെ എല്ലാവരും വേണം. പിന്നെ ഞാൻ പ്രത്യേകിച്ച് പറയേണ്ട കാര്യമല്ല എങ്കിലും പറയുകയാണ്. പറഞ്ഞ സമയത്തിൽ എന്തെങ്കിലും ചെറിയ വ്യതിയാനം പോലും ഉണ്ടായാൽ പിന്നെ എല്ലാം കൈവിട്ടു പോകും.”


“മനസ്സിലായി എൻറെ കാന്താരി... നീ ഒന്നും ഇനി പറയണ്ട. എല്ലാം നീ പറഞ്ഞ പോലെ വേണ്ടത് വേണ്ട സമയത്ത് തന്നെ നടന്നിരിക്കും. അതിൽ ഒരു സംശയവും വേണ്ട.”


“അതാണ് എൻറെ വക്കീൽ ഏട്ടൻ...”


അവൾ അത് അമനെ നോക്കിയാണ് പറഞ്ഞത്. തന്നെ ചൂട് പിടിപ്പിക്കാൻ ആണ് ഇങ്ങനെ പറയുന്നതെന്ന് അമനും അറിയാമായിരുന്നു. അതുകൊണ്ടു തന്നെ അമൻ ചിരിച്ചു കൊണ്ട് അവളുടെ ചെവിയിൽ പിടിച്ചു.


“എൻറെ കാന്താരി, എന്നെ വിട്ടേര്... ഞാനൊരു പാവം പോലീസുകാരനാണ്...”


അത് കേട്ട് അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.


“സംസാരിച്ച് സമയം കളയാതെ എല്ലാവരും അവരവരുടെ പണിയെടുക്കാൻ നോക്ക് ദേവി പീഠത്തിലെ ആൺകുട്ടികളെ...”


“എടി, എടി... വേണ്ട ട്ടോ, നീ അവിടേക്ക് തന്നെയാണ് വരുന്നത് ഓർത്തോ... എല്ലാത്തിനും പകരം അപ്പോൾ നമുക്ക് തീർക്കണം അല്ലേ അഭയ്?”


Amen അഭയോട് ചോദിച്ചു.


അതുകേട്ട് ചിരിയോടെ അഭയ് പറഞ്ഞു.


“മനുഷ്യൻ ഒന്ന് സ്വസ്ഥമായിട്ട് ഇരുന്നിട്ട് നാളെ എത്രയാണെന്നറിയാമോ? തല ചൊറിയാൻ പോലും സമയം കിട്ടുന്നില്ല. അതിനിടയ്ക്കാണ് ഇവളുടെ കളിയാക്കൽ... പണി എടുക്കാൻ പോലും... ഞങ്ങൾ എന്താ ബംഗാളികൾ ആണോ?”


അതു കേട്ട് എല്ലാവരും ചിരിച്ചു. പിന്നെ സ്വാഹ പറഞ്ഞു.


“എന്നാൽ ഞാൻ ഇറങ്ങട്ടെ, എസ്കോർട്ട് വന്നവർ പുറത്തുണ്ട്.”


“കണ്ടോ... കണ്ടോ, ദേവി പീഠത്തിലെ എല്ലാവർക്കും ഇഷ്ടം പോലെ പണി തരുന്നത് ഇവളാണ്. എല്ലാം ചെയ്യുകയും വേണം, അവസാനം ഇവളുടെ കളിയാക്കൽ കേൾക്കുകയും വേണം. നമ്മുടെയൊക്കെ ഒരു വിധി... അല്ലാതെ എന്തു പറയാൻ?”


അതുകേട്ട് ചിരിയോടെ സ്വാഹ പറഞ്ഞു.


“കഴിഞ്ഞോ കൊച്ചുവർത്താനം എല്ലാം. എൻറെ ഐപിഎസ്സേ... നിങ്ങളുടെ അനിയൻ അഡ്വക്കേറ്റിന് കുറച്ചു പണി കൊടുത്തിട്ടുണ്ട്. അത് അയാളെ കൊണ്ട് തനിച്ചൊന്നും തീർക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. സഹായിക്കണേ...


കൂടാതെ നമ്മുടെ ഡോക്ടർറെയും കൂടെ കൂട്ടിക്കോ... കാരണം പല ഡീറ്റെയിൽസും ഹോസ്പിറ്റലിൽ നിന്നും പോകാനുണ്ട്. ഹ... പിന്നെ ഒരു കാര്യം കൂടി. ശ്രീഹരിയെ ഒന്നിനും വിളിക്കരുത്. ശ്രീക്കുട്ടിയെ നന്നായി നോക്കാൻ പറയണം.”


അവൾ പറയുന്നതെല്ലാം കേട്ടുകൊണ്ടാണ് Amey അകത്തേക്ക് കയറി വന്നത്.


അവൻറെ മുഖത്തു നിന്നും തന്നെ മനസ്സിലായിരുന്നു അവൻ എല്ലാം കേട്ടിരിക്കുന്നു എന്ന്. അവൻ ചിരിച്ചു കൊണ്ട് അവളുടെ അടുത്ത് വന്ന് പറഞ്ഞു.


“നീ വേഗം പോകാൻ നോക്ക്... തറവാട്ടിൽ എനിക്കു മാത്രമേ ഇപ്പോൾ പണി നൽകാത്തതുള്ളൂ. നീ ഇനി ഒരു സെക്കൻഡ് കൂടി ഇവിടെ നിന്നാൽ, എനിക്കും തരും പണി.”


Amey പറയുന്നത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു പോയി. പുഞ്ചിരിയോടെ എല്ലാവരെയും നോക്കി യാത്ര പറഞ്ഞു അവൾ ഇറങ്ങി.


xxxxxxxxxxxxxxxxxxxxxxx


ഈ സമയം ഫ്രെഡി അവൻറെ നെറ്റ്‌വർക്ക് ഉപയോഗിച്ചു കാര്യങ്ങളെല്ലാം അന്വേഷിച്ചു കണ്ടു പിടിച്ചു കഴിഞ്ഞിരുന്നു.


സ്വാഹ, പോലീസ്റ്റേഷനിൽ വന്നതും അരവിന്ദനെ കണ്ടതും അവനിൽ നിന്ന് ADG ഗ്രൂപ്പ് എഴുതിയെടുത്തു എന്നതുമെല്ലാം അവൻ വിശദമായി തന്നെ അറിഞ്ഞു. പിന്നീട് അവൾ അത് ലീഗലി അവളുടെ പേരിൽ ആക്കാൻ ശ്രമിക്കുന്നു എന്നതും അവൻ കണ്ടു പിടിച്ചിരുന്നു.


എല്ലാം ഞങ്ങൾ വിചാരിച്ച പോലെ തന്നെ നടക്കുന്നത് കണ്ട് ഫ്രെഡി സന്തോഷിച്ചു.


സ്വാഹ, നീ ഞങ്ങളുടെ കുരുക്കിൽ തന്നെ പെട്ടു കിടക്കുകയാണ്. നീ എത്ര ബുദ്ധിമതി ആയാലും ഞങ്ങളെ തകർക്കാൻ നിനക്ക് സാധിക്കില്ല. അത് മനസ്സിലാക്കുന്ന സമയം നിൻറെ മുഖം ഒന്ന് എനിക്ക് കാണണം. ഫ്രെഡി മനസ്സിൽ പറഞ്ഞു.


Amen ൻറെ സ്പെഷ്യൽ റിക്വസ്റ്റിൽ കോടതി ഡി ഡിയുടെയും അരവിന്ദൻറെയും കേസ് അന്വേഷിക്കാൻ രണ്ടുമാസം സമയം അനുവദിച്ചു.


xxxxxxxxxxxxxxxxxxxxxx


ഇതെല്ലാം കഴിഞ്ഞ ശേഷം ഏകദേശം ഒരാഴ്ചയ്ക്കുള്ളിൽ നോമിനേഷൻ കിട്ടിയവർ തങ്ങളുടെ ഡീറ്റെയിൽസ് വെളിപ്പെടുത്തേണ്ട സമയമായി.


അതുപ്രകാരം എല്ലാവരും അവരവരുടെ details കമ്മിറ്റിയിൽ ഏൽപ്പിച്ചു.


ഏകദേശം അൻപതോളം ക്വസ്റ്റ്യൻസ് ഉണ്ടായിരുന്നു അവരുടെ ചെക്ക് ലിസ്റ്റിൽ.


എല്ലാം ഫിൽ ചെയ്ത് സെൽഫ് അറ്റസ്റ്റ് ചെയ്തതാണ് സബ്മിറ്റ് ചെയ്യേണ്ടത്.


സ്വാഹ എല്ലാം ഫിൽ ചെയ്തു അതിൻറെ ഒരു കോപ്പി എടുത്ത് അഗ്നിക്ക് അയച്ചു കൊടുത്തു. അതിൽ ചില തിരുത്തുകൾ അഗ്നി ചെയ്ത ശേഷം തിരിച്ചു നൽകി. അഗ്നി സജസ്റ്റ് ചെയ്ത എല്ലാ പോയിൻറ്യ്സും തിരുത്തി സ്വാഹ ഫോം ഫിൽ ചെയ്തു. അതു സമയത്തിന് തന്നെ സബ്മിറ്റ് ചെയ്തു.


എന്നാൽ അഗ്നി പറഞ്ഞ പ്രകാരം ശ്രീഹരി ലിസ്റ്റിൽ ഉണ്ടായിരുന്ന ബാക്കി പത്തു പേരുടേയും movements ശ്രദ്ധിക്കുന്ന തിരക്കിലായിരുന്നു.


ആപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യുന്നതിന് ഒരു ദിവസം അവശേഷിക്കുന്ന ദിവസം മാർട്ടിൻറെ കോൾ സ്വാഹ തേടി വന്നു.

സ്വാഹ ഒരു പുഞ്ചിരിയോടെ ആ കോൾ അറ്റൻഡ് ചെയ്തു. കാൾ കണക്ട് ആയതും മാർട്ടിൻ പറഞ്ഞു.


“Swaha, need to meet you urgently. Must discuss with you something very important.”


സ്വാഹ ഒട്ടും ആലോചിക്കാതെ തന്നെ പറഞ്ഞു.


“Sure, Suggest some place. I will be there on time.”


എന്നാൽ മാർട്ടിൻ അത്ഭുതത്തോടെയാണ് അത് കേട്ടത്. ഇത്ര പെട്ടെന്ന് അവർ സമ്മതിക്കും എന്ന് അവനോർത്തു പോലും ഇല്ല. അതുകൊണ്ടു തന്നെ മാർട്ടിൻ പറഞ്ഞു.


“I will come to your flat. I know you will not be comfortable with me anywhere else.”


അതുകേട്ട് സ്വാഹ പറഞ്ഞു.


“You are always welcome Martin. But I need to clarify something what you said just now.”


“What?”


“For your kind information, I am comfortable anywhere to meet you even if it is in public place like any restaurant or any meeting place you can think of.”


സ്വാഹ പറഞ്ഞതു കേട്ട് മാർട്ടിൻ കിളി പറന്ന പോലെ പിന്നെയും ഇരുന്നു. ഒരു നിമിഷത്തെ അമ്പരപ്പിന് ശേഷം അവൻ പറഞ്ഞു.


“We, I mean me and Fredy will be there in your flat within one hour.”


“Done. I will wait for you both.”


സ്വാഹ ശാന്തതയോടെ പറഞ്ഞു.

കോൾ കട്ട് ചെയ്ത ശേഷം അൽപനേരം എന്തൊക്കെയോ ചിന്തിച്ചിരുന്നു.


പിന്നെ കണാരേട്ടനെയും നോക്കി അടുക്കളയിലേക്ക് നടന്നു.

കണാരേട്ടൻ വീട്ടിൽ ഉള്ളപ്പോൾ സ്വാഹക്കു വേണ്ടി എന്തെങ്കിലുമുണ്ടാക്കുന്ന തിരക്കിലാണ് എപ്പോഴും. അത് നന്നായി അറിയാവുന്നത് കൊണ്ട് തന്നെ സ്വഹ അടുക്കളയിലേക്ക് വച്ചു പിടിച്ചത്.


“കണാരേട്ട...”


“എന്താ മോളെ... “


“അത് നമുക്ക് ഗസ്റ്റ് ഉണ്ട്. ഏകദേശം ഒരു മണിക്കൂറിനുള്ളിൽ അവരെത്തും.”


“ആരാ മോളെ? മാർട്ടിൻ ആണോ?”


കണാരേട്ടൻറെ ചോദ്യം കേട്ട് സ്വാഹ ചിരിയോടെ പറഞ്ഞു.


“ആഹാ... ആള് കാണും പോലെ അല്ല, പുലിയാണല്ലോ?”


“ഇതിൽ എന്താണ് ഇത്ര ആലോചിക്കാൻ ഉള്ളത് മോളെ... നാളെ സബ്മിഷൻ ഡേറ്റ് അല്ലേ? ഇപ്പോൾ ഇങ്ങനെ ഒരു സംഭാഷണം ഞാൻ പ്രതീക്ഷിച്ചിരുന്നു.”


“പറഞ്ഞത് ശരിയാണ്. ഒരു മണിക്കൂറിൽ അവർ എത്തും. ഒരു ഒന്നൊന്നര മണിക്കൂറിനിടയിൽ അഗ്നിയോട് എന്നെ വിളിച്ച് നാളത്തെ ദിവസത്തിന് വിഷ് ചെയ്യാൻ പറയണം.”


“സമ്മതിച്ചു മോളേ. അഗ്നി മോൻ കൃത്യ സമയത്ത് തന്നെ മോളെ വിളിച്ചിരിക്കും.”


അതുകേട്ട് ഒന്നും പറയാതെ അവൾ തിരിഞ്ഞു നടന്നു. അവൾ എന്തൊക്കെയോ പിന്നെയും ആലോചിച്ചു കൂട്ടുന്ന തിരക്കിലായിരുന്നു. പിന്നെ സോഫയിൽ ചെന്നിരുന്ന് ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്യുന്ന തിരക്കിലായിരുന്നു.


അപ്പോഴേക്കും കണാരൻ അഗ്നിയോട് കാര്യങ്ങൾ അവതരിപ്പിച്ചിരുന്നു. ഫോൺ കട്ട് ചെയ്തതും കോളിംഗ് ബെൽ അടിച്ചതും ഒരുമിച്ചായിരുന്നു. കണാരൻ തന്നെയാണ് ഡോർ തുറന്നത്.

മാർട്ടിൻ ഒരു വലിയ റെഡ് റോസിൻറെ ബൊക്കെ ഒക്കെ ആയിട്ടാണ് വന്നിരിക്കുന്നത്. കൂടെ തന്നെ ഫ്രെഡിയും ഉണ്ട്. കണാരൻ അവരോട് പറഞ്ഞു.


“സാറുമാരെ അകത്തേക്ക് വായോ. മാഡം അകത്തുണ്ട്. അങ്ങോട്ട് ഇരുന്നോളൂ.”


അതും പറഞ്ഞ് കണാരൻ സോഫയിലേക്ക് കൈ ചൂണ്ടിക്കാണിച്ചു.


സ്വാഹ ലാപ്ടോപ്പിൽ പണിയുന്നത് കണ്ടു. ചെവിയിൽ ബ്ലൂടൂത്ത് കണക്ട് ചെയ്തു സോങ് കേൾക്കുകയായിരുന്നു സ്വാഹ.

കണാരൻ ചെന്ന് അവളുടെ മുൻപിൽ നിന്നു കൊണ്ട് വിളിച്ചു.


“മാഡം... “


അപ്പോഴാണ് സ്വാഹ ലാപ്ടോപ്പിൽ നിന്നും മുഖമുയർത്തി നോക്കിയത്. മുന്നിൽ നിൽക്കുന്ന കണാരനേയും പിന്നെ ഇയാൾക്ക് പിന്നിൽ നിൽക്കുന്ന മാർട്ടിനെയും ഫ്രെഡിയെയും സ്വാഹ കണ്ടത്. അവരെ കണ്ടപ്പോൾ സ്വാഹ അവരെ നോക്കി പുഞ്ചിരിച്ചു. പിന്നെ കണാരനോട് പറഞ്ഞു.


“ഇവർക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കു.”


അതുകേട്ട് കണാരൻ അകത്തേക്ക് പോയി. കണാരൻ അകത്തേക്ക് പോയതും മാർട്ടിൻ സ്വാഹക്ക് ഷേക്ക് ഹാൻഡ് നൽകി. അതിനു ശേഷം അവൾക്ക് ബൊക്കെ നൽകി.


“Thanks Martin. Please be seated. Fredy you to.”


അവൾ രണ്ടുപേരെയും നോക്കി പുഞ്ചിരിയോടെ പറഞ്ഞു.


രണ്ടുപേരും അവൾക്ക് ഓപ്പോസിറ്റ് ആയി സോഫയിൽ ഇരുന്നു. മാർട്ടിൻ തന്നെയാണ് സംസാരം തുടങ്ങിയത്.


“സ്വാഹ നാളത്തെ ദിവസം വളരെ ഇംപോർട്ടൻറെ ആയ ദിവസമാണ് എന്ന് ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ?”


“True...”


സ്വാഹ മറുപടി പറഞ്ഞു.


അതുകേട്ട് മാർട്ടിൻ തുടർന്നു.


“നാളെ താൻ നോമിനേഷൻ ലിസ്റ്റ് സബ്മിറ്റ് ചെയ്യും അല്ലേ?”


അവൻറെ ചോദ്യം കേട്ട് സ്വാഹ സാധാരണ പോലെ പറഞ്ഞു.


“No Martin... ഇനി ഞാൻ നാളെ സബ്മിറ്റ് ചെയ്യുന്നില്ല.”


അത് കേട്ട് ഫ്രെഡി അറിയാതെ ചോദിച്ചു പോയി.


“What?”


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 88

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 88

5
8849

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 88 സ്വാഹ രണ്ടുപേരെയും നോക്കി ഒരു ഭാവ വ്യത്യാസവും ഇല്ലാതെ പറഞ്ഞു. “Yes Fredy...” “Why? What happened to you in this last movement?” ഇങ്ങനെ ഒരു ട്വിസ്റ്റ് അവർ രണ്ടുപേരും ആലോചിച്ചു പോലുമില്ല എന്നതായിരുന്നു സത്യം. മാർട്ടിൻ ദേഷ്യത്തോടെ, വല്ലാത്ത ഇറിറ്റേഷനോടെ ചോദിച്ചു. മാർട്ടിൻറെയും ഫ്രെഡിയുടെയും മുഖഭാവം നോക്കി പുഞ്ചിരിയോടെ സ്വാഹ പറഞ്ഞു. “Nothing special Martin. Everything going well as per my plan only.” അവൾ പറയുന്നത് എന്താണെന്ന് വ്യക്തമായി മനസ്സിലാകാത്തത് കൊണ്ട് രണ്ടുപേരും പരസ്പരം മുഖത്തു നോക്കി. പിന്നെ ഫ്രെഡി ചോദിച്ചു. “സ്വാഹ, please explain... If you are going to ditch us in the last movement... “ ഫ്രെഡി പറഞ്ഞു തീരുന്നതിനു മുൻപ് തന