Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 90

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 90

അവൾ പറയുന്നത് കേട്ട് മാർട്ടിൻ പൊട്ടിച്ചിരിച്ചു പോയി. അവൾ പറയുന്ന സർപ്രൈസുകൾ അവളുടെ വിക്ടറിയും, തങ്ങളുടെ മേരേജും എല്ലാം ആയിരിക്കും എന്നാണ് മാർട്ടിൻ കരുതിയിരിക്കുന്നത്.

“See you soon Martin. I am eagerly waiting for tonight.”

“Even me Swaha…”

സ്വാഹ പറഞ്ഞതു കേട്ട് മാർട്ടിൽ മറുപടി നൽകി.

പിന്നെ കോൾ കട്ട് ചെയ്ത ശേഷം സ്വാഹ മനസ്സിൽ പറഞ്ഞു.

‘നീ കാത്തിരുന്നോളൂ... നിൻറെ ജീവിതം തന്നെ മാറാൻ പോവുകയാണ് ഇന്ന് ഈവനിംഗ് മുതൽ. ഗോവൻ ബ്രദേഴ്സ് ഇന്നു മുതൽ ഒരു ഹിസ്റ്ററി ആകും.’

അവളുടെ കണ്ണുകളിൽ പക കത്തിക്കാളുന്ന കണ്ടു കൊണ്ടാണ് കണാരൻ അവൾക്ക് അടുത്തേക്ക് വന്നത്. അവളുടെ മുഖഭാവം കണ്ടു പെട്ടെന്ന് മോൾക്ക് എന്തുപറ്റി എന്ന് ആലോചിച്ചു.

താൻ ഡ്രസ്സ് മാറാൻ അകത്തേക്ക് പോകുമ്പോൾ ഉണ്ടായിരുന്ന ഭാവമല്ല താൻ തിരിച്ചു വന്നപ്പോൾ. എന്താണ് എൻറെ മോൾക്ക് പറ്റിയത് ആദിയോടെ കണാരൻ ചോദിച്ചു.

“എന്താ മോളെ... മുഖം വല്ലാതെ ഇരിക്കുന്നത്?”

അപ്പോൾ മാത്രമാണ് അവൾ കണാരനെ കണ്ടത്. അവൾ ചിരിയോടെ പറഞ്ഞു.

“ഒന്നുമില്ല കണാരേട്ടാ... മാർട്ടിൻ വിളിച്ചു വിഷ് ചെയ്തതാണ്.”

“അതാണോ കാര്യം. ഞാനും കരുതി എന്താ വിളിക്കാത്തത് എന്ന്? ഇന്നത്തോടെ അവൻറെ എല്ലാ വിളിയും കഴിയുമെന്നു ആലോചിക്കുമ്പോൾ മനസ്സിന് തന്നെ ഒരു വല്ലാത്ത ആശ്വാസം തോന്നുന്നു മോളെ.”

പിന്നെ കണാരൻ അവളെ പാർലറിൽ കൊണ്ടു പോയി.

നേവി ബ്ലൂ കളർ ഉള്ള ഒരു ഗൗൺ ആയിരുന്നു സ്വാഹ ഇന്നത്തെ ദിവസത്തേക്ക് വേണ്ടി തിരഞ്ഞെടുത്തത്. അതിനു ചേരുന്ന ഡയമണ്ട് സെറ്റും ഉണ്ട്.

ഏകദേശം മൂന്നു മണിക്കൂർ പാർലറിലെ പെണ്ണുങ്ങൾ അവരുടെ കരവിരുത് അവളിൽ കാഴ്ച വച്ചു. അവൾ ഒന്നും മിണ്ടാതെ അവർക്ക് വേണ്ടി ഇരുന്നു കൊടുത്തു.

കണാരൻ വളരെയധികം വിജിലന്റായി തന്നെയായിരുന്നു നിന്നിരുന്നത്. പാർലറിന്റെ ഡോറിനടുത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു. പാർലറിൽ കണാരനെ ക്രോസ് ചെയ്തു മാത്രമേ ആർക്കും പോകാനും വരാനും സാധിക്കുമായിരുന്നുള്ളൂ. എന്നാൽ ആർക്കും ഒരു ബുദ്ധിമുട്ടും വരുത്താതെ നോക്കാനും കണാരൻ മറന്നില്ല.

എല്ലാം കഴിഞ്ഞ് എൻഡ് റിസൾട്ട് അൺ ബിലീവബിൾ ആയിരുന്നു. സ്വന്തം കണ്ണാടിയിൽ നോക്കിയപ്പോൾ സ്വാഹ തന്നെ അതിശയിച്ചു പോയി. അത്ര നന്നായിത്തന്നെ അവർ അവളെ ഒരുക്കിയിരുന്നു.

ഒന്നാമത് സ്വാഹയെ കാണാൻ നല്ല സുന്ദരിയായിരുന്നു. കൂടെ നേവി ബ്ലൂ നന്നായി ചേരുന്ന കളറും ആയിരുന്നു. എല്ലാം കഴിഞ്ഞ് അവൾ പുറത്തു വന്നതും ഡോറിന് മുന്നിൽ തന്നെ കണാരൻ നിൽപ്പുണ്ടായിരുന്നു.

സ്വാഹയെ കണ്ട കണാരൻ അത്യധികം സന്തോഷത്തോടെയും അത്ഭുതത്തോടെയും പറഞ്ഞു.

“മോളെ കാണാൻ നല്ല ഭംഗിയുണ്ട്.”

നിഷ്കളങ്കമായ കണാരന്റെ സംസാരം കേട്ട് സ്വാഹ അയാളെ വിളിച്ചു.

“കണാരേട്ടാ...”

അവൾ ചെറുതായി നാണത്തോടെ വിളിച്ചു.

“ആഹാ എൻറെ മോൾക്ക് നാണമൊക്കെ വരുമോ? ഇത്രയും നാളും കൂടെ ഉണ്ടായിട്ടും ഇങ്ങനെയൊരു ഭാവം മോളുടെ കണാരേട്ടൻ കണ്ടിട്ടില്ല. ഇത് എല്ലാത്തിനും ഒരു തുടക്കം ആകട്ടെ. അഗ്നിക്കുഞ്ഞിന്റെ കാര്യമാണ് ഇന്ന് ആകെ അവതാളത്തിൽ ആകാൻ പോകുന്നത്.”

കണാരൻ പറഞ്ഞത് കേട്ട് സ്വാഹ രണ്ടു കണ്ണും അടച്ച് പുഞ്ചിരിച്ചു.

“മതി കണാരേട്ടാ ആക്കിയത്...”

“എന്നാൽ വായോ നമുക്ക് ഇറങ്ങാം. ഞാനായി ഇനി ഒന്നും പറയുന്നില്ല.”

അതും പറഞ്ഞ് സ്വാഹയേയും കൂട്ടി അവർ പുറപ്പെട്ടു. ഏകദേശം അര മണിക്കൂർത്തെ യാത്രയ്ക്കു ശേഷം അവരുടെ കാർ ഫംഗ്ഷൻ ഹോളിനു മുന്നിൽ വന്നു നിന്നു.

സ്വാഹ അവിടത്തെ ഒരുക്കങ്ങൾ നന്നായി തന്നെ ആസ്വദിക്കുന്നുണ്ടായിരുന്നു.
അവളുടെ മനസ്സിൽ ഇപ്പോൾ ആകെ ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. വളരെ നാളുകൾക്ക് ശേഷം ശ്രീക്കുട്ടിയെ കാണണം. അതുകൊണ്ടു തന്നെ അവൾ മറ്റു സങ്കടങ്ങളും വിഷമങ്ങളും എല്ലാം കുറച്ചു നേരത്തേക്ക് മാറ്റി വെക്കാൻ തീരുമാനിച്ചിരുന്നു.

ഫംഗ്ഷൻ അറ്റൻഡ് ചെയ്യാൻ വന്നവരുടെ കാറിൻറെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. അവളുടെ കാറിൻറെ ടേൺ വന്നതും അവൾ ഇറങ്ങി. അവൾക്ക് കൂടെയുണ്ടായിരുന്നത് കണാരൻ മാത്രമായിരുന്നു. അതും അവൾ പറഞ്ഞിട്ട് തന്നെയാണ് കണാരൻ കൂടെ ഉണ്ടായിരുന്നത്.

അവൾ പുറത്തിറങ്ങിയതും മീഡിയ അവളെ പൊതിഞ്ഞു. കാരണം മറ്റൊന്നുമല്ലായിരുന്നു. ഇന്നത്തെ ഹൈലൈറ്റിൽ ഒന്ന് ഇവൾ തന്നെയായിരുന്നു അല്ലോ? സ്വാഹ എല്ലാവരെയും നോക്കി നന്നായി ഒന്ന് ചിരിച്ചു കാണിച്ചു.

അവളോട് പലരും പലതും ചോദിക്കുന്നത് കണ്ടു അവൾ പറഞ്ഞു.

“ആദ്യം ഫംഗ്ഷൻ നടക്കട്ടെ. റിസൾട്ട് വരട്ടെ. പിന്നെ ഞാൻ നിങ്ങൾക്കു മുൻപിൽ വരാം അത് എൻറെ കൂടി ആവശ്യമാണ്.”

“അതിനർത്ഥം മാഡം വിൻ ചെയ്യുമെന്നാണോ?”

ഒരു റിപ്പോർട്ടർ ചോദിച്ചു.

“ജയവും തോൽവിയും ഒരു കോമ്പറ്റീഷനിൽ പറഞ്ഞിട്ടുള്ളതാണ്. ജയിക്കാൻ അവസാന നിമിഷം വരെ ഞാൻ പോരാടും.

പിന്നെ ഞാൻ ജയിച്ചാലും തോറ്റാലും ഇന്ന് നിങ്ങളുടെ അടുത്ത് വന്ന് എനിക്ക് പറയാനുള്ളത് പറഞ്ഞിട്ടെ, ഞാനിന്ന് പോകുകയുള്ളൂ.”

സ്വാഹ ചിരിയോടെ എന്നാൽ ഉറച്ച ശബ്ദത്തോടെ തലയുയർത്തി തന്നെയാണ് എല്ലാവരോടും സംസാരിച്ചത്. അപ്പോഴേക്കും സംഘാടകർ വന്ന് അവളോട് പറഞ്ഞു.

“മാഡം റെഡ് കാർപെറ്റ് ഈസ് റെഡി ഫോർ യു.”

അതുകേട്ട് അവൾ എല്ലാവരോടും ചിരിച്ച് നന്ദി പറഞ്ഞു സംഘാടകർക്കൊപ്പം അകത്തേക്ക് കടന്നു.

റെഡ് കാർപ്പറ്റിലൂടെ പുഞ്ചിരിയോടെ തല ഉയർത്തിപ്പിടിച്ച് നടന്നു വരുന്ന സ്വാഹയെ എൽഇഡി യിലൂടെ ആദ്യം കണ്ടത് ശ്രീക്കുട്ടി തന്നെയായിരുന്നു. അവൾ ഉറക്കെ പറഞ്ഞു.

“ചേച്ചിമാരെ കണ്ടോ എൻറെ സ്വാഹയെ...?”

അവൾ പറയുന്നത് കേട്ട് എല്ലാവരും എൽഇഡിയിൽ നോക്കി വായും പൊളിച്ചിരുന്നു പോയി.

“എൻറെ ദൈവമേ... ഇതാണോ നമ്മുടെ കാന്താരി? ദൈവമേ എനിക്ക് എന്നെ തന്നെ കിണറ്റിൽ ഇടാനാണ് തോന്നുന്നത്... “

ലില്ലി ഒന്ന് സ്വയം നോക്കി പിന്നെ എൽഇഡിയിൽ നോക്കി പരിഭവത്തോടെ എന്നാൽ സന്തോഷത്തോടെ അഭിമാനത്തോടെ പറഞ്ഞു.

അവൾ പറഞ്ഞത് ശരിയാണെന്ന് ബാക്കി എല്ലാവരും തല കുലുക്കി സമ്മതിക്കുകയും ചെയ്തു.

അതുകണ്ട് ശ്രീക്കുട്ടി പറഞ്ഞു.

“അതാണ് എൻറെ സ്വാഹ... അവൾ മാസ് ആണ്... മരണ മാസ്സ്... ഇനി വെടിക്കെട്ട് കണ്ടോ... “

അത് കേട്ട് എല്ലാവരും ശ്രീക്കുട്ടിയെ നോക്കി. ആവേശത്തോടെ എന്നാൽ എൽഇഡിയിൽ സ്വാഹയുടെ മുഖത്ത് തന്നെ നോക്കിക്കൊണ്ട് സംസാരിക്കുന്ന ശ്രീക്കുട്ടി അവർക്ക് ഒരു പുതിയ അനുഭവം തന്നെയായിരുന്നു. അവളുടെ മുഖത്ത് അത്രയും പ്രസരിപ്പും സന്തോഷവും ഇത്ര കാലമായി കാണാത്ത ഒന്നായിരുന്നു.

അഗ്നിയും, ശാരദയും, മാർട്ടിനും ഓൾറെഡി റെഡ് കാർപെറ്റിൽ കൂടെ നടന്ന് അവരുടെ സീറ്റുകളിൽ വന്നിരുന്നിട്ടുണ്ട്. അവരെ കൂടാതെ അഞ്ച് നോമിനീസ് കൂടി എത്തിക്കഴിഞ്ഞിരുന്നു.

ഒമ്പതാമത്തെ പാർട്ടിസിപ്പൻറെ ആയിട്ടാണ് സ്വാഹ കയറി വന്നത് എങ്കിലും അവൾക്കുള്ള ചെയർ സംഘാടകർ ഒരുക്കിയിരുന്നത് ശാരദയ്ക്കും അഗ്നിക്കും ഇടയ്ക്കായിരുന്നു.

അഗ്നിക്ക് തൊട്ടപ്പുറത്ത് തന്നെ മാർട്ടിനും ഉണ്ടായിരുന്നു. ഫ്രെഡി മാർട്ടിന് പിറകിൽ തന്നെ അവന് അനുവദിച്ച സീറ്റിൽ ഇരിപ്പുണ്ടായിരുന്നു.

ശ്രീക്കുട്ടിയെ കാണണമെന്ന് ആഗ്രഹമൊക്കെ മനസ്സിൽ ഉണ്ടായിരുന്നു എങ്കിലും സ്വാഹ ആദ്യം ശ്രദ്ധിച്ചത് ഇവരെ രണ്ടുപേരെയും തന്നെയാണ്.

ഫസ്റ്റ് ലൈനിൽ ഒരു സൈഡിൽ നോമിനേഷൻ ലിസ്റ്റിലുള്ളവരും, അടുത്ത സൈഡിൽ വിഐപി സും, അതിനു പുറകിൽ ഫാമിലിയും, ഫ്രണ്ട്സും, പിന്നെ ബാക്കിയുള്ള ഗസ്റ്റും, അങ്ങനെയാണ് ഇരിക്കുന്നത്.

സ്വാഹ റെഡ് കാർപെറ്റിൽ കൂടി നടന്നു വന്ന ശേഷം സംഘാടകർ അവൾക്ക് കാണിച്ചു കൊടുത്ത സീറ്റിൽ വന്നിരുന്നു. തനിക്കുള്ള സീറ്റിൽ ഇരുന്ന ശേഷം അവൾ തൻറെ രണ്ടു സൈഡിലും ഇരിക്കുന്ന വരെ ഒന്നു നോക്കി. ഒരു സൈഡിൽ ശാരദ അമ്മയും മറ്റേ സൈഡിൽ അഗ്നിയും ആയിരുന്നു. അവൾ രണ്ടുപേരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു.

എത്രത്തോളം പ്രൊഫഷണൽ ആകാൻ നോക്കുന്നുവോ അത്രയും അവൾ നേർവസാകാൻ തുടങ്ങി. അവൾ നേർവസാകാൻ തുടങ്ങിയെന്ന് അവൾക്ക് മനസ്സിലായതും അവൾ കണ്ണുകൾ അടച്ച് 10 സെക്കൻഡ് ഇരുന്നു. പിന്നെ അവൾ നോർമലായി. ഇത്രയൊക്കെ ആയിട്ടും അഗ്നിയോ ശാരദയോ അവളോട് ഒന്നും പറഞ്ഞില്ല.

പിന്നെ അവൾ കണ്ണുകൾ തുറന്നു നേരെ പിന്നിലേക്ക് നോക്കിയതും നോട്ടം ചെന്നെത്തിയത് ശ്രീക്കുട്ടിയിൽ തന്നെയായിരുന്നു. തന്നെ കണ്ണുമിഴിക്കാതെ നോക്കിയിരിക്കുന്ന ശ്രീക്കുട്ടിയെ നോക്കി സ്വാഹ ഒരു നിമിഷം ഇരുന്നു പോയി. അവളുടെ മുഖത്ത് ഒരു പുഞ്ചിരി കണ്ടു. അത് മാത്രം മതിയായിരുന്നു സ്വാഹയ്ക്ക് തൻറെ മനശക്തി വീണ്ടെടുക്കാൻ. അവളുടെ മുഖത്തെ പുഞ്ചിരി പതിയെ സ്വാഹയിലേക്കും എത്തി.

അതിനു ശേഷം അവൾ എല്ലാവരെയും ഒന്നു നോക്കി. ശ്രീക്കുട്ടിക്ക് അടുത്ത് മഹാദേവനും കുടുംബവും, അതിനു ശേഷം അരവിന്ദന്റെ അച്ഛനും അമ്മയും, അതിനു ശേഷം ചന്ദ്രദാസും കുടുംബവും ഇരിക്കുന്നുണ്ടായിരുന്നു. കൂട്ടത്തിൽ തന്നെ അർജുനും കണാരേട്ടനും ഉണ്ട്.

അതിനു ശേഷം അവൾ അഗ്നിക്ക് അപ്പുറം ഇരിക്കുന്ന മാർട്ടിനെ ഒന്നു നോക്കി.

മാർട്ടിൻ അവളെ നോക്കി നന്നായി ചിരിച്ചു.

സ്വാഹ തിരിച്ചും. പിന്നെ മനസ്സിൽ പറഞ്ഞു.

‘ചിരിക്കു മാർട്ടിൻ ചിരിക്ക് നിൻറെ അവസാനത്തെ ചിരി... ഇന്ന് നിൻറെ ജീവിതത്തിലെ അവസാനത്തെ ചിരി ആയിരിക്കും ഇവിടെ ഉണ്ടാകാൻ പോകുന്നത്. ഇനി നീ ചിരിക്കാൻ മറന്നു പോകുന്ന ദിവസങ്ങൾ ആയിരിക്കും നിൻറെ മുന്നിൽ കടന്നു വരുക. അതിന് സ്വാഹയ്ക്ക് സാധിച്ചില്ലെങ്കിൽ ഇന്ന് ഇവിടെ നിൻറെ അവസാനമായിരിക്കും.’

ഈ സമയം പ്രോഗ്രാം ഹോസ്റ്റ് ചെയ്യുന്നവർ വന്ന് സ്വയം പരിചയപ്പെടുത്തിയ ശേഷം എല്ലാവരെയും സ്വാഗതം ചെയ്തു. അങ്ങനെ ഫംഗ്ഷൻ സ്റ്റാർട്ട് ആയി.

ഇന്നത്തെ ഈവനിംഗിൽ എന്തൊക്കെയാണ് പ്രോഗ്രാം ചാർട്ട് ചെയ്തിരിക്കുന്നത് എന്ന് അവർ വിശദമായി തന്നെ സംസാരിച്ചു. അഗ്നിയും സ്വാഹയും എല്ലാം ശ്രദ്ധയോടെ കേൾക്കുന്നുണ്ടായിരുന്നു.

എല്ലാം സെറ്റായ ശേഷം ഓരോരുത്തരുടെ പേര് വിളിച്ച് ഹോസ്റ്റ് 12 participants നെയും സ്റ്റേജിലേക്ക് ആനയിച്ചു. ഓരോരുത്തരെ വിളിക്കുമ്പോൾ അവരുടെ കമ്പനിയെ പറ്റിയും ബാഗ്രൗണ്ടും ചെറിയ രീതിയിൽ LED യിൽ വരാൻ തുടങ്ങിയിരുന്നു.
എല്ലാവരും സ്റ്റേജിലേക്ക് വന്നപ്പോൾ ഹോസ്റ്റ് വീണ്ടും പറഞ്ഞു.

“ഇപ്പോൾ നമ്മളുടെ final list ൽ ഉള്ള 12 participants സ്റ്റേജിൽ റെഡിയായി നിൽക്കുകയാണ്. ഇനിയാണ് അടുത്ത ഘട്ടത്തിലേക്ക് നമ്മൾ കടക്കുന്നത്. പബ്ലിക് പോളിൽ അവർക്ക് കിട്ടിയ വോട്ട് എൽഇഡി ബോർഡിൽ ഓരോരുത്തരുടെയും പേരിനു താഴെ വരും. അതിൽ നിന്നും 50% എലിമിനിറ്റ് ആകും. എല്ലാവർക്കും മനസ്സിലായി എന്ന് വിചാരിക്കുന്നു.”

“Let us have a look in to the LED screen now.”

ഹോസ്റ്റ് പറഞ്ഞതും എല്ലാവരും എൽഇഡിയിൽ നോക്കി ഇരിക്കാൻ തുടങ്ങി. ഏകദേശം പത്തു നിമിഷങ്ങൾക്ക് ശേഷം എല്ലാവരുടെയും പേരിനു താഴെ അവർക്ക് ലഭിച്ച വോട്ടുകൾ രേഖപ്പെടുത്തി കഴിഞ്ഞിരുന്നു. വോട്ടുകളുടെ അടിസ്ഥാനത്തിൽ ആറു participants അപ്പോൾ തന്നെ എലിമിനേറ്റ് ആയിരുന്നു.

എലിമിനേറ്റ് ആയ ആറു പേരിൽ ഒന്ന് മാർട്ടിൻ ആയിരുന്നു. അത് എല്ലാവർക്കും ഒരു അത്ഭുതം തന്നെയായിരുന്നു. എന്നാൽ മാർട്ടിനിൽ അത് അല്പം പോലും വിഷമം ഉണ്ടാക്കിയില്ല എന്നതായിരുന്നു സത്യം. കാരണം ഇപ്പോൾ അവന്റെ തലയിൽ ആകെ ഉള്ളത് സ്വാഹയും ഒത്തുള്ള ജീവിതം മാത്രമാണ്.

അല്ലെങ്കിലും മാർട്ടിൻ ഇപ്രാവശ്യം പേരിനു വേണ്ടി മാത്രമാണ് പാർട്ടിസിപ്പേറ്റ് ചെയ്തത്. ഫൈനൽ ലിസ്റ്റിൽ എത്തിയതിന്റെ ഭാഗമായി ആറു participants നും സംഘാടകർ മൊമെന്റോ നൽകിയിരുന്നു. മാർട്ടിൻ ബാക്കി അഞ്ചു പേരോടൊപ്പം ഒന്നും പറയാതെ സ്റ്റേജിൽ നിന്നും താഴേക്ക് ഇറങ്ങി വന്നു.

തൻറെ വിജയം അവൻ കണ്ടത് സ്വാഹയിൽ കൂടിയായിരുന്നു. അതുകൊണ്ടു തന്നെ അവനെ ഇതൊന്നും ബാധിച്ചിരുന്നില്ല.

എന്നാൽ ഫ്രെഡി വളരെയധികം ദേഷ്യത്തിൽ തന്നെയായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഒന്നും രണ്ടും സ്ഥാനങ്ങളിൽ തന്നെ ഉണ്ടായിരുന്ന ഗോവൻ ബ്രദേഴ്സ് ഇപ്പോൾ ഫൈനൽ ലിസ്റ്റിൽ പോലും കടന്നു കൂടാൻ പറ്റാത്ത വിധം താഴേക്ക് വന്നത് ഫ്രെഡിയെ സംബന്ധിച്ച് ഡയജസ്റ്റ് ആവാത്ത കാര്യം.
എന്നാൽ അവനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചത് മാർട്ടിന്റെ ആറ്റിറ്റ്യൂഡ് ആയിരുന്നു.

മാർട്ടിൻ ബിസിനസിന് മുകളിലായി സ്വാഹയെ കുടിയിരുത്തിയത് അവനെ ഒട്ടും സഹിക്കാൻ പറ്റുന്ന കാര്യമായിരുന്നില്ല. ഈ സമയം അവൻ DD യെ നന്നായി മിസ്സ് ചെയ്യുന്നുണ്ടായിരുന്നു. ഡി ഡി കൂടെയുണ്ടായിരുന്നു എങ്കിൽ ഇപ്പോൾ എന്തെങ്കിലും ചെയ്തേനെ എന്ന് അവൻ മനസ്സിൽ ഓർക്കുകയും ചെയ്തു.

സ്വാഹ ഇവിടെ വിജയം നേടിയാൽ തന്നെയും തനിക്കോ DD ക്കോ അതുകൊണ്ട് എന്തുപകാരം ആണ് ഉണ്ടാകാൻ പോകുന്നത്? എല്ലാ നേട്ടവും അതായത് പെണ്ണും, പണവും, അവാർഡും എല്ലാം മാർട്ടിനു സ്വന്തം. അവന്റെ മനസ്സിൽ വളരെയധികം കാര്യങ്ങൾ ഓടുന്നുണ്ടായിരുന്നു. ഈ സിറ്റുവേഷൻ എങ്ങനെ മറികടക്കണം എന്ന് അവൻ തല പുകഞ്ഞ് ആലോചിക്കുകയായിരുന്നു.

എന്നാൽ ഈ സമയം അർജുൻ മാർട്ടിനെയും ഫ്രെഡിയെയും വീക്ഷിക്കുന്ന തിരക്കിലായിരുന്നു. തൻറെ കണ്ണുവെട്ടിച്ച് അവർ ഒരിക്കലും സ്വാഹയുടെ അടുത്തു പോലും എത്താൻ പാടില്ല എന്ന് അവൻ മനസ്സു കൊണ്ട് ഉറപ്പിച്ചിരുന്നു.

എന്നാൽ സ്വാഹ മനസ്സിൽ എന്താണ് കണക്കുകൂട്ടിയിരിക്കുന്നത് എന്ന് അറിയാതെ, ഇനി എന്താകും എന്ന് മനസ്സിലാകാതെ ഇരിക്കുന്ന ഒരു കൂട്ടം ആളുകൾ അവിടെ ഉണ്ടായിരുന്നു.

ഈശ്വരനോട് എന്തു പ്രാർത്ഥിക്കണം എന്നു പോലും അറിയാതെ ഇരിക്കുന്ന മൂന്ന് നാല് അമ്മമാരും അച്ഛന്മാരും ഉണ്ടായിരുന്നു അവിടെ.

തൻറെ കുഞ്ഞു പെങ്ങൾക്ക് വേണ്ടി എന്തുചെയ്യണമെന്നറിയാതെ ഇരിക്കുന്ന ഒരു കൂട്ടം ആങ്ങളമാരും ഉണ്ടായിരുന്നു. സ്വാഹ പറഞ്ഞതെല്ലാം അതുപോലെ തന്നെ ചെയ്തിട്ടുണ്ട് എങ്കിലും എല്ലാം സ്വാഹ വിചാരിച്ച പോലെ തന്നെ നന്നായി കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് എല്ലാവരും മനസ്സുകൊണ്ട് പ്രാർത്ഥിച്ചു.
 



സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 91

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 91

4.9
8507

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 91 എന്നാൽ ഈ സമയം ശ്രീഹരി ശ്രീക്കുട്ടിയെ നോക്കി കാണുകയായിരുന്നു. അവളുടെ മുഖത്തെ ഇപ്പോഴുള്ള ഭാവം, സന്തോഷം, അഭിമാനം, ജയിക്കും എന്ന് ഉള്ള വിശ്വാസം... എല്ലാം അത്ഭുതത്തോടെയും സന്തോഷത്തോടെയും ആണ് ശ്രീഹരി നോക്കി കണ്ടിരുന്നത്. ശ്രീക്കുട്ടിക്ക് സ്വാഹയിലുള്ള വിശ്വാസം ഒരു പരിധി വരെ അറിയാം ആയിരുന്നു എങ്കിലും അതിൻറെ തീവ്രതയും ആഴവും ഇത്രയും വലുതാകുമെന്ന് അവൻ ഒരിക്കലും ഓർത്തു പോലുമില്ല എന്നതാണ് സത്യം. അങ്ങനെ സ്വാഹയേയും അഗ്നിയെയും മനസ്സിൽ കൊണ്ടു നടക്കുന്ന, സ്നേഹിക്കുന്ന അവരുടെ ബന്ധുക്കൾ എല്ലാവരും മനസ്സുരുകി പ്രാർത്ഥിക്കുകയായിരുന്നു.